tag:blogger.com,1999:blog-5196455325195706092.post4355941558101588660..comments2023-09-04T18:33:16.367+05:30Comments on വിശ്വമാനവികം 1: മാറണം, മാറ്റണം മലയാള സിനിമയെഇ.എ.സജിം തട്ടത്തുമലhttp://www.blogger.com/profile/16561106616821097223noreply@blogger.comBlogger1125tag:blogger.com,1999:blog-5196455325195706092.post-37889196089824852792017-07-19T16:07:49.287+05:302017-07-19T16:07:49.287+05:30പരമ്പരാഗത രാജ വാഴ്ചയെ അനുസ്മരിപ്പിക്കുന്ന
പ്രവണതയാ...പരമ്പരാഗത രാജ വാഴ്ചയെ അനുസ്മരിപ്പിക്കുന്ന
പ്രവണതയാണ് മലയാള സിനിമയിൽ കാണുന്നത്.
എത്തിപ്പെട്ടവരുടെ പരമ്പരകൾക്ക് മാത്രം ലഭിക്കുന്ന
സൗഭാഗ്യമായി മാറിയിരിക്കുന്നു സിനിമയിലെ അവസരങ്ങൾ.
കഴിവിന് അവിടെ ഒരു പങ്കുമില്ല.
കൂടാതെ സിനിമയിൽ നായികാ നായകന്മാരായി വളർന്നു കഴിഞ്ഞാൽ
അല്പം റിയൽ എസ്റ്റേറ്റും മറ്റ് ബിസിനസ്സുകളുമൊക്കെ ഒരു അലങ്കാരമായി
എടുക്കുന്ന സമ്പ്രദായവും നിലവിൽ വന്നിട്ടുണ്ട്. സിനിമാ മേഖലയിലെ സമീപ
കാല അനിഷ്ട സംഭവങ്ങൾക്കു പിന്നിൽ ഇത്തരം അധോലോക ബിസിനസ് ഇടപാടുകൾക്ക്
പങ്കുള്ളതായി സംസാരമുണ്ട്. സിനിമ കലയും സാഹിത്യവും അത് കലാകാരന്മാർക്കും സാഹിത്യകാരന്മാർക്കും
വിരാജികാനുള്ള മേഖലയുമായി മാറണം. അവിടെ കുത്തക സമ്പ്രദായങ്ങളും വിലക്കുകളും ഒന്നും പാടില്ല. സിനിമാ
സംഘടനകളുടെ ഫാസിസ്റ്റ് സമീപനങ്ങളും ഏറെ വിവാദമായിട്ടുണ്ട്. ചെറിയ സിനിമാ സംരഭങ്ങളുമായി വന്ന് സിനിമയെടുക്കുന്ന
നവാഗതർക്ക് അവരുടെ സിനിമകൾക്ക് തിയേറ്ററുകൾ നൽകാതെ നിരുത്സാഹപ്പെടുത്തുന്ന തിയേറ്റർ ഉടമകളുടെ സമീപനവും ശരിയല്ല.
വെറും കച്ചവടം എന്നതിലുപരി ഒരു കലാരൂപമെന്ന നിലയിൽ കൂടി സിനിമയെ പരിഗണിക്കുവാൻ തിയേറ്റർ ഉടമകൾ അടക്കം സിനിമയുടെ
വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ തയ്യാറാകണം.പണവും പ്രശസ്തിയും കായ്ക്കുന്ന ഒരു മരമായി മാത്രം സിനിമയെ കാണാൻ പാടില്ല Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.com