മാദ്ധ്യമങ്ങൾ ബബ്ബബ്ബ!!
വി.എസിനു സീറ്റില്ലെന്ന് വാർത്തനൽകി ആഘോഷം തുടങ്ങിയ മാദ്ധ്യമങ്ങൾ സി.പി.ഐ (എം) സ്ഥാനാർത്ഥിപ്പട്ടിക ഔദ്യോഗികമയി പ്രഖ്യാപിച്ചതോടെ ഇനിയെന്തെന്ന മട്ടിൽ ബബ്ബബ്ബ ആയി. തെരഞ്ഞെടുപ്പുവരെ അടിച്ചുപൊളിക്കാമെന്നാണ് കരുതിയത്. ഇത്രമാത്രം മാധ്യമങ്ങളെ വിഢികളാക്കാൻ മാത്രം സി.പി.എമ്മിനോട് നമ്മൾ എന്തു തെറ്റു ചെയ്തു എന്നാണ് ചില മാദ്ധ്യമപ്രവർത്തകർ ഇപ്പോൾ ചോദിക്കുന്നുണ്ടാവുക!
എന്തായാലും വച്ചൊരു കാച്ചങ്ങ് കാച്ചി. കേന്ദ്രനേതൃത്വത്തിന്റെ ഇടപെടൽ മൂലം വി.എസി നെ മത്സരിപ്പിച്ചു എന്നായിരുന്നു ആ കാച്ചൽ. അങ്ങനെ ഒരു കാച്ച് കാച്ചേണ്ടി വരും എന്നു മുൻ കൂട്ടി കണ്ടു കൊണ്ടാണ് എന്നും കൂടുന്ന അവൈലബിൾ പി.ബി കൂടിയത് വി.എസിന്റെ സ്ഥാനാർത്ഥിത്വം ചർച്ച ചെയ്യാനാണെന്ന് ഒരു കാച്ച് മുമ്പേ കാച്ചിയത്. അതെന്തായാലും നന്നായി. ഊഹാപോഹങ്ങൾ വാർത്തകളായി അവതരിപ്പിച്ചിട്ട് പിന്നെ പറഞ്ഞു നിൽക്കാനൊരു പഴുതു വേണമല്ലോ.വി.എസ് സ്ഥാനാർത്ഥിയല്ലെന്ന് സംസ്ഥാന സെക്രട്ടറിയേറ്റോ സംസ്ഥാന കമ്മിറ്റിയോ ഔദ്യോഗികമായി പറയുന്നതിനു മുമ്പ് കയറി പറഞ്ഞ മാധ്യമങ്ങൾ വീണുടത്ത് കിടന്ന് ഉരുളുന്ന കാഴ്ചയാണ് പിന്നെ നാം കാണുന്നത്.
ഇനിയെങ്കിലും മറ്റു പാർട്ടികളുടെ കാര്യങ്ങൾ അവർ തീരുമാനിക്കും മുമ്പേ അവർ മനസിൽ കാണുമ്പോൾ നമ്മൾ മരത്തിൽ കാണുമെന്ന മട്ടിൽ വച്ച് കാച്ചുന്ന ലാഘവത്തൊടെ സി.പി.ഐ (എം) -നെ മാധ്യമങ്ങൾ കാണാതിരുന്നാൽ ഇതുപോലെ മാനഹാനി വരില്ല. സി.പി.ഐ (എം) പോലൊരു പാർട്ടിയിൽ ഏതുകാര്യത്തിൽ ഏതു തരത്തിലുള്ള തീരുമാനം എങ്ങനെ എപ്പോൾ വരുമെന്നോ അത് എപ്പോൾ മാറിമറിയുമെന്നോ ഒന്നും മുൻ കൂട്ടി കാണാനുള്ള കഴിവൊന്നും എല്ലായ്പോഴും നിങ്ങൾക്കുണ്ടാകില്ല മക്കളേ എന്നാണ് ദൃശ്യ-ശ്രവ്യ മാധ്യമങ്ങളിലെ വാർത്താനിർമ്മാതാക്കളോട് വളരെ വിനീതമായി പറയാനുള്ളത്.
ഇപ്പോൾ സ. വി.എസിന്റെ സ്ഥാനാർത്ഥിത്വ വിഷയത്തിൽ, ജനവികാരവും പാർട്ടി പ്രവർത്തകരുടെ വികാരവും കണക്കിലെടുത്ത് കേന്ദ്രനേതൃത്വം ഇടപെട്ട് അദ്ദേഹത്തെ മത്സരിക്കേണ്ടെന്ന തീരുമാനം തിരുത്തിച്ചതാണെന്ന് വന്നാൽ തന്നെ അതിൽ ഒരു നാണക്കേടും ഇല്ല. തെറ്റ് ഒരു കീഴ് കമ്മിറ്റി തെറ്റ് ചെയ്താൽ അത് തിരുത്തിക്കാനുള്ള ബാദ്ധ്യത മേൽ കമ്മിറ്റിയ്ക്ക് ഉണ്ട്. ഇനി മേൽ കമ്മിറ്റി എടുക്കുന്ന തീരുമാനം തെറ്റാണെങ്കിൽ കീഴ് കമ്മിറ്റികൾക്ക് അത് ചൂണ്ടിക്കാണിക്കാനും തിരുത്തിക്കാനും പാട്ടിയ്ക്കുള്ളിൽതന്നെ സംവിധാനങ്ങൾ ഉണ്ട്.
ഇതൊന്നുമല്ല, വി.എസിനെ ഇപ്പോൾ മത്സരിപ്പിക്കാതിരുന്നാൽ തെരഞ്ഞെടുപ്പ് ഫലത്തെ അത് ബാധിക്കും എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ ആദ്യം എടുത്ത തീരുമാനം പുന:പരിശോധിച്ചതാണെന്നിരുന്നാൽ തന്നെ അതിൽ യാതൊരു നാണക്കേടും ഇല്ല. സി.പി ഐ (എം) മറ്റ് പാർട്ടികളിൽ നിന്നും വ്യത്യസ്തമാണ്. ചെറിയ കാര്യത്തിൽ പോലും ഗൌരവമേറിയ ചർച്ചയും ആലോചനകളും നടത്തുന്ന പാർട്ടിയാണിത്. എന്നാൽ പോലും ചില തീരുമാനങ്ങൾ എത്ര ആലോചിച്ചെടുത്തതാണെങ്കിൽ കൂടി അതിൽ ചിലത് തെറ്റായിരുന്നു എന്ന് പിന്നീട് ബോദ്ധ്യപ്പെട്ടാൽ അത് തുറന്ന് സമ്മതിക്കാനും തിരുത്താനും ശ്രമിക്കുന്ന പാർട്ടിയാണിത്. അങ്ങനെ എത്രയോ അനുഭവങ്ങൾ ഇരിക്കുന്നു.
ഇപ്പോൾ ഒരു പക്ഷെ അബദ്ധമായി പോയേക്കാവുന്ന ഒരു തീരുമാനത്തിൽ നിന്നും സി.പി.ഐ (എം) പിൻമാറി എന്നത് തന്നെ ഈ പാർട്ടിയുടെ സംഘടനാപരമായ അച്ചടക്കത്തെയും കെട്ടുറപ്പിനെയും ആണ് കാണിക്കുന്നത്. പാർട്ടിയിൽ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടെങ്കിലും നിർണ്ണായക ഘട്ടത്തിൽ വിട്ടുവീഴ്ചകൾ ചെയ്യുവാനും പാർട്ടിയെ ഒരുമിച്ചു നിന്ന് സംരക്ഷിക്കുവാനും പാർട്ടിയുടെ നേതൃത്വം തയ്യാറാകുമെന്ന തിരിച്ചറിവ് എല്ലാവർക്കും നൽകുന്നതും കൂടിയാണ് ഇപ്പോഴത്തെ തീരുമാനം. ഒരു സുപ്രഭാതത്തിൽ ആകാശത്ത് നിന്ന് പൊട്ടി വീഴുന്നവരല്ല സി.പി.എം നേതാക്കൾ. പാർട്ടിയിലും ജനങ്ങൾക്കിടയിലും അഹോരാത്രം പ്രവർത്തിച്ച് അനുഭവങ്ങളിൽ സ്ഫുടം ചെയ്തെടുത്തവരാണ്.
പിന്നെ എന്തു കരുതി പാർട്ടി വിരുദ്ധർ? എന്തുകരുതി നമ്മുടെ വലതുപക്ഷ മാധ്യമ പുംഗവന്മാർ? ഭേദപ്പെട്ട ഒരു ഭരണം കാഴ്ചവച്ച് ജങ്ങളുടെ വിശ്വാസമാർജ്ജിച്ച് വീണ്ടും അധികാരത്തിൽ വരുമെന്ന ഉറപ്പും ആത്മ വിശ്വാസവും കൈവന്നിരിക്കുന്ന ഒരു വേളയിൽ പാർട്ടി നേതൃത്വം മണ്ടത്തരം കാണിക്കുമെന്നോ? വി.എസ് മത്സരത്തിനില്ലെങ്കിൽ ഇടതുമുന്നണി തോറ്റുപോകുമെന്ന് വ്യാമോഹിച്ച ചിലരുടെ മുഖങ്ങളൊക്കെ ഇപ്പോൾ ഇഞ്ചി കടിച്ച കുരങ്ങന്മാരെ പോലെയാകുന്നത് നാം കാണുന്നു. മാധ്യമങ്ങളെ സംബന്ധിച്ച് പറയുകയാണെങ്കിൽ സി.പി.ഐ (എം) എന്ന പാർട്ടിയെ വേണ്ടവിധം മനസിലാക്കുന്നതിന് നമ്മുടെ മാദ്ധ്യമപ്രവർത്തകർ ഇനിയും ബഹുദൂരം പോകേണ്ടി വരും. എപ്പോഴും അത്ര എളുപ്പം പിടിതരില്ല, ഈ പാർട്ടി നിങ്ങൾക്ക്; ഇത് സെറ്റ്-അപ്പ് വേറെയാ മക്കളേ!
22 comments:
അതെ അതെ ബബ്ബബ്ബ...ഇവിടെ ജനങ്ങളും മാധ്യമങ്ങളും എല്ലാം മണ്ടന്മാരാണു,അവരു ബബ്ബബ്ബ അടിച്ച് കണ്ണേ കരളേ വീ എസേന്നും വിളിച്ച് തെരുവിൽ ഇറങ്ങിയതും മണ്ടന്മാരായത് കൊണ്ടണ്ട്..ഒന്നു പേടെ വെറും ചളു എഴുതാതെ..അടിമത്വം ബാധിച്ച പാർട്ടിക്കാരോട് പറഞ്ഞാ അവരിതൊക്കെ വിശ്വസിക്കുമായിരിക്കും...ഇന്നലെ പിണറായിയുടെ മോന്തക്കിട്ടെറിഞ്ഞ ചാണകവും അവിടിരുന്നു ബബ്ബബ്ബ അടിക്കുവാ...പിനറായി എന്ത് പറഞ്ഞാലും തൊടാതെ വിഴുങ്ങാൻ ഇപ്പോഴും നാണമില്ലാത്ത കുറേ അലവലാതികൾ ഉണ്ടല്ലോ
അനോണീ, ഇതൊരു അലവലാതിയുടെ ബ്ലോഗ് ആണ്. ഏത് അലവലാതിക്കും വന്ന് കമന്റിടാം. അതല്ലേ അനോണി ഓപ്ഷൻ ഓപ്പൺ ആക്കി ഇട്ടിരിക്കുന്നത്.
ഹഹഹഹഹഹഹഹ...........
അസ്സലായിരിക്കുന്നു !!!!
ഇതു ബ്ലോഗാണ്. ദേശാഭിമാനിയല്ല :)
സ്വന്തം സത്യസന്ധതയും മനസാക്ഷിയും നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക.
ചിത്രകാരന്റെ ആശംസകള്‍ !!!
ഒരു ദിവസം പഴക്കമുള്ള ചിത്രകാരന്റെ പോസ്റ്റ്:
തടവുപുള്ളി പൊട്ടിച്ചിരിക്കുന്നു...!!
ചിത്രകാരാ, കമന്റിനു നന്ദി!
സത്യസന്ധതയും മന:സാക്ഷിയുമൊക്കെ ഇനി ഇലക്ഷൻ കഴിഞ്ഞ്! സത്യസന്ധതയും മന:സാക്ഷിയും നോക്കിയും, നിഷ്പക്ഷതയുടെ മൂടുപടമണിഞ്ഞും, ഇടതുപക്ഷത്തിനും സി.പി.എമ്മിനും എതിരെ ആക്രമണങ്ങൾ നടത്താൻ പറ്റിയസമയം ഇതല്ല. ഓരോന്നിനും അതിന്റേതായ സമയമുണ്ട്.
സജിം ഒരു ഇടതു പക്ഷ എഴുത്തുകാരെനാനെന്നു മുന്‍കൂട്ടി പ്രഖ്യാപിച്ചിട്ടുണ്ട്.അത് ലളിതവും സുതാര്യവുമായ നിലപാടാണ്.അതില്‍ നിന്ന് കൊണ്ട് ഉറച്ച ഭാഷയില്‍ അദ്ദേഹം എഴുതുന്നു.എങ്കിലും എഴുത്തില്‍ അല്പം വേറിട്ട ചിന്ത കൂടി ആകാം.
ചോദ്യം ഇതാണ്
ഒന്ന്.) വി എസി നെ കല്‍ക്കട്ടയില്‍ കൂടിയ പി ബി ശാസിച്ചു എന്നാ വാര്‍ത്ത ആരാണ് ഉണ്ടാക്കിയത്
രണ്ടു ) ഒരു പാര്‍ടി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു മുമ്പ് സ്ഥാനാര്ത്തിയെ മാധ്യമങ്ങള്‍ പ്രഖ്യാപിക്കാമോ.
മൂന്നു ) പാര്‍ടിയും ജനവും തമ്മിലുള്ള ബന്ധം എന്താണ്.വി എസ വേണമെന്ന് ജനം പറഞ്ഞാല്‍ അത് തെറ്റാണോ.
നാല് ) ലോകത്തെമ്പാടും ജനം ജനാധിപത്യത്തിന്റെ പുതിയ അന്വേഷണത്തിലാണ്.പാര്‍ടിയെ നിയന്ത്രിക്കാന്‍ ജനം ഇടപെടുന്നതിനെ പാര്‍ട്ടിക്ക് വേണ്ടി പോസിറ്റീവായി കണ്ടു കൂടെ.
അഞ്ച്) യോഗ്യരെ ,ജനസമ്മതി ഉള്ളവരെ തേടിപ്പോകുന്ന പാര്‍ടി എന്ത് കൊണ്ട് ജനത്തെ ഭയക്കുന്നു.പ്രകടനം നയിച്ച സഖാക്കളുടെ ആത്മാര്ത്തതയാണ് അത് വെളിവാക്കുന്നതെന്നു പറഞ്ഞാല്‍ ആകാശം ഇടിഞ്ഞു വീഴുമോ.
ആറ്) വി എസിന് വേണ്ടി കോളം നിറച്ച മാധ്യമങ്ങള്‍ നാളെ മുതല്‍ എന്ത് നിലപാടെടുക്കും
ഏഴു ) ഇതേ സമയം ലോക സഭയില്‍ രാജ്യത്തിന്റെ പരമാധികാരം ,ജനാധിപത്യ പ്രക്രിയയുടെ നിലനില്‍പ്പ് എന്നിവ സംബന്ധിച്ച ഏറ്റവും ഗൌരവകരമായ ചര്‍ച്ച ഈ മാധ്യമങ്ങള്‍ അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കിയാണോ പ്രസിദ്ധീകരിച്ചത്.
വാര്‍ത്ത നല്‍കുന്നതിലും അറിയാനുള്ള അവകാശം സംരക്ഷിക്കുന്നതിലും ഉള്ള നിലപാടിലെ വൈരുധ്യം
എട്ടു) പാര്‍ടികള്‍ പ്രകാടന്‍ അപ്ത്രിക ഇറക്കും.അതാണ് നയം.അത് നടപ്പിലാക്കാനാണ് വോട്ടു.
വി എസ പ്രകാശിപ്പിച്ച പ്രകടനപത്രിക വിശകലനം ചെയ്തു പാര്‍ടിയുടെ നയത്തെ വിമര്‍ശിക്കാന്‍ എന്ത് കൊണ്ട് മാധ്യമങ്ങള്‍ ഭയക്കുന്നു.
ഒത്തിരി ചോദ്യങ്ങള്‍ ഉന്നയിക്കണം
അവയുടെ ഉത്തരം തേടാന്‍ മുന്‍വിധി പാടില്ല
ആര്‍ക്കും വേണ്ടാത്ത വി എസ്സിനെ ജനങ്ങള്‍ക്കും വേണ്ട.
ഇയാള എന്ത് ചെയ്തെന്നാ.
രണ്ടു രൂപയ്ക്കു അരി കൊടുതെന്നോ?
ആര്‍ക്കു.
ഉമ്മന്‍ ചാണ്ടി മൂന്നു രൂപക്ക് അരി കൊടുത്തിട്ടാണ്
ഇറങ്ങി പോയത് .
പിന്നെയും അഞ്ചു വര്ഷം കഴിയേണ്ടി വന്നു
ഇങ്ങേര്‍ക്ക് അതിനെക്കുറിച്ച് ചിന്തിക്കാന്‍ തന്നെ.
അഞ്ചു വര്ഷം മുന്‍പ് കടയില്‍ നിന്നും മുപ്പതു രൂപയ്ക്കു
വാങ്ങിയിരുന്ന അരിക്ക് ഇപ്പോള്‍ അറുപതു
രൂപ ആയെന്നു ഇന്നലെ ടിവിയില്‍ പറയുന്ന കേട്ട്.
നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കൂടുംബോഴെല്ലാം
കേന്ദ്രത്തെ പഴിച്ചു സമയം കളയുക അല്ലാതെ എന്തെങ്കിലും
ചെയ്യാന്‍ ഇയാള്‍ക്ക് കഴിഞ്ഞോ?
തൊട്ടടുത്ത തമിഴ് നാട് നികുതി ഒഴിവാക്കി പെട്രോള്‍ വില
കുറച്ചപ്പോള്‍ കേരളം എന്ത് ചെയ്തു.
മലപ്പുറത്തെ കുട്ടികള്‍ പഠിച്ചല്ല പരീക്ഷ പാസ്സാവുന്നത്
എന്ന് പറഞ്ഞത് ഈ വി എസ് തന്നെയല്ലേ?
ശാരിയുടെ അഭിമാനത്തില്‍ കയറി നിന്ന്
മന്ത്രിക്കസേരയില്‍ കയറിയ വി എസ്
അധികാരത്തില്‍ കയറിയ ഉടനെ
ശാരിയുടെ അച്ഛനെ അറസ്റ്റ് ചെയ്യുക അല്ലെ ചെയ്തത്.
ആ കൊച്ചു കുട്ടിയെക്കൂടി അയാള്‍ അന്ന് അറസ്റ്റ് ചെയ്യിചില്ലേ?
ശാരിയുടെ അച്ഛനും വീട്ടുകാരും കാണാന്‍ ചെന്നിട്ട് കണ്ടോ?
അതും ഈ വി എസ് തന്നയല്ലേ?
അഞ്ചു വര്ഷം കഴിഞ്ഞിട്ടും വി ഐ പി യെ പുറത്തു
വിട്ടോ?
ഇത്തിരിയെങ്കിലും അധികാര മോഹം ഇല്ലാത്ത ആള്‍ ആയിരുന്നെങ്കില്‍
ആദ്യം ഈ വി ഐ പി കള്‍ ആരെന്നു പറയുക ഇല്ലായിരുന്നോ?
ആ കേസ് ഒരു ചുവടു എങ്കിലും മുന്നോട്ട് നടത്തിയോ?
അഞ്ചു വര്ഷം വേണ്ടി വന്നു സ്മാര്‍ട്ട് സിറ്റി കരാര്‍ ഒന്ന്
ഒപ്പിടാന്‍.
അഞ്ചു വര്ഷം മുന്‍പ് പറഞ്ഞതിനേക്കാള്‍
എന്തെങ്കിലും വ്യത്യാസം കരാറില്‍ ഉണ്ടായിരുന്നോ?
സ്മാര്‍ട്ട് സിറ്റി കരാര്‍ ഒപ്പിട്ടവരെ ജയിലില്‍ കെട്ടുമെന്ന് പറഞ്ഞ
ആളും ഈ വി എസ്സല്ലേ?
ഇരുപതിനായിരം കോടി രൂപയുടെ വികസന കരാറുകള്‍
പൂഴ്ത്തി വച്ച് നാടിന്റെ വികസനത്തെ മുരടിപ്പിച്ചതും
ഈ വി എസ് തന്നെയല്ലേ?
തൊഴിലിനു തെണ്ടുന്ന യുവജനങ്ങളെ വഞ്ചിച്ചു കൊണ്ട്
പിന്‍ വാതില്‍ നിയമനം അനവധി നടത്തിയതും ഈ വി എസ്സിന്റെ
മന്ത്രി സഭ അല്ലെ?
പി എസ് സി യുടെ വിശ്വാസ്യത തകര്‍ത്തതും ഈ വി എസ്സിന്റെ
മന്ത്രി സഭ അല്ലെ?
കല്ല് വാതില്‍ക്കല്‍ മദ്യ ദുരന്ത കേസ് അട്ടിമറിച്ചതും ഈ വി എസ്സല്ലേ?
ചന്ദന മാഫിയക്ക് ഓശാന പാടിയത് ഈ വി എസ്സല്ലേ?
ലോട്ടെരി ഇടപാടിലെ അഴിമതി എന്തെ വി എസ് പുറത്തു കൊണ്ട് വന്നില്ല.
മൂന്നാറില്‍ ജെ സി ബി യും കൊണ്ട് പോയി ഷോ കാണിച്ചിട്ട്
എന്തായി?
സ്വന്തം പാര്‍ട്ടിക്കും നേതാക്കള്‍ക്കും എതിരെ എന്തെല്ലാം
പറഞ്ഞു നടന്നു ഈ വി എസ് .
ലാവലിന്‍ കേസില്‍ പിണറായിയെ കുടുക്കിയത് വി എസ് അല്ലെ?
കോടിയേരിയും മക്കളെയും സമൂഹത്തില്‍ താരടിച്ചതും ഈ വി എസ്സല്ലേ?
സ്വന്തം മകന് വഴി വിട്ടു സമ്പാദിക്കാന്‍ അവസരം ഉണ്ടാക്കിയതും
ഈ വി എസ്സല്ലേ?
ആദരണീയനായ ഇന്ത്യന്‍ പ്രസിടെന്റിനെ മേലോട്ട് വാണം
വിടുന്നയാള്‍ എന്ന് വിളിച്ചതും ഈ വി എസ് തന്നെയല്ലേ?
എത്രയെത്ര മാന്യ വ്യക്തികളെ ഇയാള സ്വന്തം നാവു
കൊണ്ട് വായില്‍ തോന്നിയത് പറഞ്ഞു?
കുറെ മാധ്യമങ്ങള്‍ ഇടതു പക്ഷത്തിനെതിരെ ഉള്ള ആയുധം
ആയി വി എസിനെ കരുതുകയും ഊതി പെരുപ്പിക്കുകയും
ചെയ്തു.
അറിഞ്ഞോ അറിയാതെയോ പലരും അയാലിനെ പെരുപ്പിച്ചു.
അവസാനം ആ ഊതി വീര്‍ത്ത ബലൂണ്‍ അങ്ങ് പൊട്ടി.
അഞ്ചു വര്ഷം മുന്‍പ് ആടിയ ആ പൊറാട്ട് നാടകം
കേരളത്തിലെ തെരുവുകളില്‍ വീണ്ടും നടക്കുന്നു.
റിലയന്‍സും ,ലോട്ടറി മാഫിയകളും
പതിനെട്ടു തികയാത്ത യുവാക്കളെ തെരുവിലിറക്കി
വി എസ്സിന് കീജയ് വിളിപ്പിക്കുന്നു.
നേരെ ചൊവ്വേ സംസാരിക്കാന്‍ അറിയാത്ത.
ചെറുപ്പക്കാരുടെ മനസ്സറിയാത്ത,
വികസനം തടഞ്ഞു വയ്ക്കുന്ന, പുരോഗമന
ആശയങ്ങളെ മുഴുവന്‍ കാറ്റില്‍ പരത്തുന്ന ഒരാളിന്
വേണ്ടി ഈ ചെറുപ്പക്കാര്‍ ഇങ്ങനെ ചെയ്യുമോ?
കുറച്ചു കുപ്പി കിട്ടിയാല്‍ കീ ജയ് വിളിക്കാന്‍ ആളിനെ കിട്ടുമായിരിക്കും.
അത് കണ്ടു സീറ്റ് കൊടുക്കാന്‍ സീ പീ എം തയാറാവും
പക്ഷേ അഞ്ചു വര്ഷം താങ്കളുടെ കൊപ്രായതരം കണ്ട
പാവം കഴുതകള്‍ കുത്തുമോ താങ്കള്‍ക്ക് .....
കേരള ദി പിറകോട്ടു വലിക്കാന്‍ ഈ കാരണവര്‍ വീണ്ടും
അവതരിച്ചല്ലോ ഈശ്വരാ ....
അവസാനമായി ജനങ്ങളേ ഓര്‍ക്കുക
നമ്മുടെ രാജ്യത്തിനു വേണ്ടി രക്ത സാക്ഷി ആയി ആയ
സന്ദീപിനെ ഓര്‍മ്മയുണ്ടോ?
പട്ടിപോലും സന്ദീപിന്‍റെ വീട്ടില്‍ പോകുമോ എന്ന്
ചോദിച്ച വി എസിന് അതെ മറുപടി ആണ് ഇപ്പോള്‍ ഉചിതം.
വോട്ടു ചെയ്യാന്‍ എന്റെ @ട്ടി പോലും വരില്ല സഖാവേ
CPM വിമതര്‍ വിജയം കണ്ടു, പിണറായി ഗ്രൂപ്പ് അടിയറവു പറഞ്ഞു, എത്രമാത്രം എറിഞ്ഞാട്ടിയിട്ടും അധികാരത്തിന്റെ എച്ചില്‍ പാത്രം തേടി വീണ്ടും അച്ചുമാമന്‍ വലിഞ്ഞു കേറി വന്നു.
അധികാര മോഹത്തിന്റെ ആള്‍ രൂപമായ VS അച്ചുതാനന്ദന്‍ മൊത്തം രാഷ്ട്രീയ നേതാക്കള്‍ക്കും അപമാനമാണ് കൂട്ടരേ...
ഇന്നലെ ആരോഗ്യ സ്ഥിതി മോശം ഇന്ന് വളരെ ഉഷാര്‍ രഹസ്യം = മസ്ലി പവര്‍ എക്സ്ട്രാ- ഒരു ആയുര്‍വേദിക് ഉല്പന്നം 88 കഴിഞ്ഞവര്‍ക്കും ഉപയോഗിക്കാം .ഗൌരി അമ്മയ്ക്കും പറ്റും . ഒരു ആയുര്‍വേദ പച്ച മരുന്ന് .
ഇന്നലെ ആരോഗ്യ സ്ഥിതി മോശം ഇന്ന് വളരെ ഉഷാര്‍ രഹസ്യം = മസ്ലി പവര്‍ എക്സ്ട്രാ- ഒരു ആയുര്‍വേദിക് ഉല്പന്നം 88 കഴിഞ്ഞവര്‍ക്കും ഉപയോഗിക്കാം .ഗൌരി അമ്മയ്ക്കും പറ്റും . ഒരു ആയുര്‍വേദ പച്ച മരുന്ന് .
കലാധരൻ മാഷേ,
“പാര്‍ടിയും ജനവും തമ്മിലുള്ള ബന്ധം എന്താണ്.വി എസ വേണമെന്ന് ജനം പറഞ്ഞാല്‍ അത് തെറ്റാണോ.“ ജനവികാരം മാനിച്ച് തീരുമാനം പുന:പരിശോധിക്കുന്നതിലും നാണക്കേടൊന്നുമില്ലെന്ന് ഞാൻ സൂചിപ്പിച്ചിട്ടുണ്ടല്ലോ.
“ലോകത്തെമ്പാടും ജനം ജനാധിപത്യത്തിന്റെ പുതിയ അന്വേഷണത്തിലാണ്.പാര്‍ടിയെ നിയന്ത്രിക്കാന്‍ ജനം ഇടപെടുന്നതിനെ പാര്‍ട്ടിക്ക് വേണ്ടി പോസിറ്റീവായി കണ്ടു കൂടെ.“ ജനാധിപത്യത്തിന്റെ കാറ്റല്ല കൊടുങ്കാറ്റുതന്നെ പാർട്ടിയിൽ എന്നേ കടന്നുകയറി. ഈ പിണറായി പക്ഷം (അങ്ങനെ ഒരു പക്ഷം ഉണ്ടോ എന്നത് അവിടെനിക്കട്ടെ) പാർട്ടിയിൽ മേധാവിത്വം നേടിയതു തന്നെ ജനാധിപത്യത്തിലൂടെയാണ്.ഈയുള്ളവനും പാർട്ടിയിലെ ജനാധിപത്യ സ്വാതന്ത്ര്യം ഉപയോഗിച്ചിട്ടുള്ളവൻ ആണ്. പിന്നെ തെരുവിൽ ഇപ്പോൾ നടന്ന പ്രകടനങ്ങൾ ഉണ്ടല്ലോ. അത് നടത്തിയവർ എല്ലാം പാർട്ടിക്കരോ വി.എസ് അനുകൂലികളോ ആണെന്ന് ധരിക്കുന്നത് അബദ്ധം. മുമ്പേ മാധ്യമങ്ങളെ വിളീച്ചറിയിച്ച് നടത്തിയ പ്രകടനങ്ങൾ കൂടിയുണ്ട്. വി.എസിന്റെ പേരു പറഞ്ഞ് പിണറായി അടക്കം സി.പി.എം നേതാക്കളെ മുഴുവൻ അഴിമതിക്കാരായി ചിത്രീകരിക്കുന്നത് വലിയ വിപ്ലവമൊന്നുമല്ല. ആരു ചെയ്താലും!പിണറായി മോശക്കാരനെന്നും വി.എസ് നല്ലതെന്നും പറഞ്ഞാൽ ഇന്ന് ഒരാൾക്ക് ചുളുവിൽ ആദർശക്കാരനാകാം! മാറ്റിയില്ലെങ്കിലും മാറാനുള്ള പ്രവണത മാർക്സിസത്തിൽ അന്തർലീന മായി കിടപ്പുണ്ട്. അതുകൊണ്ട് മറേണ്ടസമയത്ത് അത് മാറിക്കൊണ്ടിരിക്കും. അറുപത്തിനാലിലെ സി.പി.എം അല്ലല്ലോ ഇപ്പോഴത്തെ സി.പി.എം!
താങ്കളുടെ പ്രസക്തമായ മറ്റ് ചോദ്യങ്ങൾ ഇപ്പോൾ ഇവിടെ ചർച്ച ചെയ്യാൻ ശ്രമിക്കുന്നില്ല. പിന്നീട് ആകാം. കമന്റിനു നന്ദി!
ഈ രാജുസമാനൻമാർക്കൊക്കെ കുറച്ചു നാൾ മുമ്പു വരെ വി.എസ് പുണ്യപുരുഷനായിരുന്നല്ലോ!ഇപ്പോൾ ഇതെന്തു പറ്റി? യു.ഡി.എഫിലെ അഴിമതിക്കാർ ഒന്നൊന്നായി പൊങ്ങി ത്തുടങ്ങിയപ്പോൾ വി.എസ് മോശക്കാരനായോ?
അനുകൂലിച്ചും പ്രതികൂലിച്ചും കമന്റിടുന്നവരോട് ഒരു കാര്യം കൂടി ഉണർത്തിക്കട്ടെ. രാഷ്ട്രീയം ഇഷ്ടപ്പെടുന്നവർക്ക് ഇപ്പോൾ എൽ.ഡി.എഫിലും യു.ഡി.എഫിലും ഉള്ള ഏതെങ്കിലും കക്ഷിയിൽ അടിയുറച്ചു നിൽക്കാനേ കഴിയൂ. വർഗ്ഗീയത ഇഷ്ടപ്പെടുന്നവർക്ക് ഇത് രണ്ടുമല്ലാത്ത കൂട്ടരും ഇവിടെയുണ്ട്. ഇവയിൽ അവരവർക്ക് ഇഷ്ടമുള്ള ഒന്നിനെ പിതുടരുക എന്നതല്ലാതെ പുറത്ത് നിന്ന് ഒന്നിനെ ഇറക്കുമതി ചെയ്ത് പിന്തുടരാനാകില്ലല്ലോ! ഇവിടെ ഇടതുപക്ഷക്കാരനും, സി.പീ.എമ്മും ആണെന്ന് പറയുന്നതിൽ ഒരു മാനക്കേടും ഉണ്ടാകേണ്ട കാര്യമില്ല.ഇവിടെ മറ്റ് മുന്നണികളെക്കാൾ മെച്ചപ്പെട്ടത് ഇടതുപക്ഷം തന്നെ!
ഇടതുപക്ഷ മുന്നണിക്ക് വിജയാശംസകള്‍...
നമുക്കൊക്കെ മാധ്യമ വിചാരം മാത്രം പോരല്ലോ അല്ലേ ഭായ്
എൽ.ഡി.എഫിലും യു.ഡി.എഫിലും ഉറച്ച് നിന്ന് അടിമത്വം ബാധിക്കാത്ത ഒരു കൂട്ടർ ഇവിടുണ്ട് അവരാണു വിധിനിർണ്ണയിക്കുന്നത്,അടിമത്വം ബാധിക്കാത്ത അവരെ അപമാനിക്കാതിരിക്കുക.പാർട്ടി എന്ത് കൊള്ളരുതായ്മ ചെയ്താലും അതിനീയൊക്കെ പിന്താങ്ങണമെന്ന് ശടിക്കുന്നത് ശരിയല്ല,ലാവ്ലിൻ കേസ് മുതൽ സഖാക്കളൂടെ ഭാര്യമാരോട് വരെ അപമര്യാദയായി പെരുമാറിയവരെ രക്ഷിച്ചെടുക്കാനാണു ഈ പാർട്ടി ശ്രമിക്കുന്നത്,സ്വന്തം കാര്യസാദ്യത്തിനാണെങ്കിലും പാർട്ടിയിലെ ഈ അപചയങ്ങൾ കാട്ടിക്കൊടുക്കാൻ വി എസ്നായി,ആ ഇമേജ് ആണു വി എസ്നു തുണയായത്,ലോട്ടറി,ഭൂമാഫിയ,പീഠന വിഷയങ്ങളിൽ പാർട്ടിയിലെ ഒരു വിഭാഗം ഒത്താശ ചെയ്യുമ്പോൾ അത് പുറത്ത്കൊണ്ട് വരാൻ വി എസ്നായി,പക്ഷേ ഈ അപചയം ബാധിച്ച പാർട്ടിയിൽ ഇതിനെതിരേ പോരാടാൻ എത്രനാൾ വി എസ്നാകും എന്നത് വേറെ കാര്യം,സീറ്റ് ലഭിച്ച ഔദ്യോഗികപക്ഷക്കാരായ നേതാക്കൾ പോലും സ്ഥാനാർഥി നിഷേധ വിഷയത്തിൽ വി എസ്നു ഒപ്പം നിന്നു,ഇവരൊക്കെ വിജയിക്കുകയാണെങ്കിൽ വി എസ്ന്റെ പോരാട്ടത്തിനൊപ്പം അവർ ഒരിക്കലും നിൽക്കാൻ പോണില്ല
ഒരു ജനാധിപ്യ രാജ്യത്തിൽ ഏതെങ്കിലും ഒരു രാഷ്ട്രീയപാർട്ടിയിൽ വിശ്വസിച്ച് അതിനെ പിന്തുടരുന്നതിനെ അടിമത്വം എന്നൊക്കെ വിളിക്കുന്നവരെക്കുറിച്ച് എന്ത് പറയാൻ? ഇതരം അരാഷ്ട്രീയ വാദികളുടെ തിമിരക്കാഴ്ചകളിൽ സി.പി.എമ്മും കോൺഗ്രസ്സും. ലീഗും, ബി.ജെ.പിയും എല്ലാം തുല്യം! വി.എസ്, പിണറായി, കോടിയേരി , കുഞ്ഞാലിക്കുട്ടി, ,ബാലകൃഷ്ണപിള്ള, ഉമ്മൻ ചാണ്ടി, സ്പെക്ട്രം രാജ, എന്തിന് റൌഫും സന്തോഷ്മാധവന്മാരും പോലും അവർക്ക് ഒരു പോലെയാണ്! ആ നിഷ്പക്ഷതയെ നമിക്കണം!
പിണറായിയേയും പിള്ളയേയും ഒരേ കണ്ണിലൂടെ കാണാം കുഞ്ഞാലിയേയും ശശിയേയും ഒരേ കണ്ണിലൂടെ കാണാം അല്ലാതെ പിണറായിയേയും ജയരാജനേയും ശശിയേയും വി എസ്നേയും ആന്റെണിയേയും സുധീരനേയും ഒരേ കണ്ണിലൂടെ കാണൗന്നെങ്കിൽ അതിനെയാണു അടിമത്വം എന്ന് പറയുന്നത്,താങ്കൾ പറഞ്ഞതനുസരിച്ച് വിജയനേയും വി എസ്നേയും ശശിയേയും ഒരുപോലെ കാണുന്ന ആ കാഴ്ചയെ നമിക്കുന്നു,സി പി എം ലെ എല്ലാ അപചയങ്ങളൂടേയും ഒപ്പം നിൽക്കുന്ന പിണറായിയേയും അതിനെതിരേ അല്‍പ്പമെങ്കിലും ശബ്ദിക്കുന്ന വി എസ്നേയും എന്തായാലും ഒരു പോലെ കാണാൻ കഴിയില്ല,ഒരു ജനാധിപത്യ രാജ്യത്തിൽ ഒരു പാർട്ടി ചെയ്യുന്ന എല്ലാ കൊള്ളരുതായ്മകളേയും കണ്ണടച്ച് പിന്തുണച്ച് നേതാക്കന്മാർക്ക് ഓശാന പാടുന്നതിനെ അടിമത്വം എന്നല്ലാതെ എന്താണു പറയുന്നത്
സജിം ഉന്നയിച്ച ഒരു പ്രധാന കാര്യം മാധ്യമങ്ങളെ മുന്‍ നിറുത്തിയാണ്
അതെന്താ ചര്‍ച്ചയില്‍ മുറുകാത്തത്
(അതിനു പകരം അമിത ലളിതവത്കരണം.-
കോടതി കയറി അങ്ങേയറ്റം ചെന്ന പെണ്‍ വാണിഭം എത്ര ലളിതമാക്കി ശശിയില്‍ ആരോപിക്കുന്നു
രാജ്മോഹന്‍ ഉണ്ണിത്താനെ അന്വേഷണ കമ്മീഷന്‍ സംരക്ഷിച്ചതും.കണ്ണൂര്‍ സംഭവത്തില്‍(അത് ഇനിയും പൂര്‍ണമായി പുറത്ത് വന്നില്ല ) സ്വീകരിച്ച നിലപാടും ഒന്നാണോ
മൂന്നു പാര്‍ടി കളുമായി ബന്ധപെട്ട ആരോപണങ്ങള്‍ പരിശോധിക്കൂ.ആരാണ് സ്ഥാനത്ത് ഇപ്പോള്‍ ഇല്ലാത്തത്.നടപടിക്കു വിധേയനായത്.
മറ്റുള്ളവരെ കെട്ടി എഴുന്നള്ളിച്ചിട്ടു ഉളിപ്പില്ലാത്ത്ത താരതമ്യം...)
പാര്‍ടിയില്‍ ഒറ്റ അഭിപ്രായമേ പറയാവൂ എന്ന് മാധ്യമങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ/
പല അഭിപ്രായം പലതലങ്ങളില്‍ ചര്‍ച്ച ചെയ്തു എടുക്കുന്ന തീരുമാനം എന്നത് ജനാധിപത്യപരമല്ലേ?
സി പി എമില്‍ അത് എന്തോ പാപമാണോ?
മാധ്യമങ്ങള്‍ക്ക് സ്ടാലിനിസ്റ്റ് രീതികള്‍ തന്നെയാണ് ഇഷ്ടം എന്ന് വിശ്വസിക്കാന്‍ ഇടം ഉണ്ട്.
കലാധ്രൻ മാഷിനു നന്ദി! സജിവമായി ചർച്ചചെയ്യാൻ കഴിയാത്തത് ഇലക്ഷൻ തിരക്കുകൾതന്നെ കാരണം.
ഇനി മാർക്സിസ്റ്റ് വിരുദ്ധ “വലതുപക്ഷ” അടിമകളോട്:
ഈ അനോണികളൊക്കെ ബ്ലോഗിൽ അറിയപ്പെടുന്ന മാർക്സിസ്റ്റ് വിരുദ്ധരാണെന്ന് അറിയാഞ്ഞിട്ടല്ല. അവർക്ക് ഏതെങ്കിലും ഒരു കച്ചിത്തുരുമ്പ് മതി സി.പി.എമ്മിനെതിരെ ദീർഘനാൾ വേട്ടയാടാൻ. ഇപ്പോൾ തന്നെ വി.എസ് വിഷയത്തിനപ്പുറം ഉള്ള ഏതെങ്കിലും കാര്യങ്ങൾ ഇക്കൂട്ടർ ചർച്ചയ്കെടുക്ക്ന്നുണ്ടോ? സർക്കാരിന്റെ ഭ്രണ നേട്ടങ്ങളെക്കുറിച്ച് ഒരക്ഷരം പറയുമോ? ഇല്ല.കാരണം ഏതെങ്കിലും എൽ.ഡി.എഫ് സ്ഥാനാർത്ഥി അതുകാരണം ജയിച്ചു പോയാലോ? സ്പെക്ട്രം വിഴുങ്ങലും, ഐക്രീമും , ഇടമലയാറും, വിക്കിലീക്സ് വെൾപ്പെടുത്തലുമൊക്കെ എത്ര വിദഗ്ദ്ധമായാണ് ജനങ്ങളിൽ നിന്ന് മറച്ചു പിടിക്കാൻ നമ്മുടെ മാദ്ധ്യമങ്ങൾ ശ്രമിക്കുന്നതെന്ന് ഇത് എഴുതുന്ന സമയത്ത് പോലും കാണുകയാണ്. ഒരു ദിവസം ചർച്ച ചെയ്ത് കളയേണ്ട വി.എസ് പ്രശ്നം ദിവസങ്ങളോലം. പക്ഷെ മാസങ്ങളോളം ചെയ്യെണ്ട സ്പെക്ട്രവും, വിക്കിലീക്സും, ഐസ് ക്രീമും , ഇടമലയാറുമൊക്കെ എത്ര വേഗം മറക്കാൻ കഴിയുന്നു? സി.പി.എമ്മിന്റെ ചോരതന്നെ കുടിക്കണമെന്ന് വാശിയുള്ളവർക്ക് മറ്റൊന്നും ഓർമ്മയിൽ നിൽക്കില്ല!
>>>>>>>>സി.പി.എമ്മിന്റെ ചോരതന്നെ കുടിക്കണമെന്ന് വാശിയുള്ളവർക്ക് മറ്റൊന്നും ഓർമ്മയിൽ നിൽക്കില്ല! <<<<<<<
സി പി എം ചോരയൊലിപ്പിച്ച് മറ്റുള്ളവരേക്കൊണ്ട് കുടിപ്പിക്കാനായി നിന്നാല്‍ അവര്‍ ചോര കുടിച്ചെന്നിരിക്കും. അതു കഴിഞ്ഞ് ഇതുപോലെ വിലപിച്ചിട്ടു കര്യമില്ല.
പി ശശി എന്ന പെണ്ണുപിടുത്തക്കാരനെ സംരക്ഷിച്ചിട്ട് കുഞ്ഞാലിക്കുട്ടിയെ എതിര്‍ക്കാനുള്ള ധാര്‍മിക അവകാശം പാര്‍ട്ടി കളഞ്ഞു കുളിച്ചു. മറ്റുള്ളവര്‍ അത് ചൂണ്ടിക്കാണിക്കുമ്പോള്‍ അലോസരപ്പെടുന്നതില്‍ അര്‍ത്ഥമില്ല.
പിണറായി വിജയന്റെ നിരുത്തരവാദപരമായ ഒറ്റ നടപടിയാണ്, ഇടതുപക്ഷ സര്‍ക്കാരിന്റെ നേട്ടങ്ങളെ പിന്തള്ളി വി എസ് അച്യുതാനന്ദനെ തെരഞ്ഞെടുപ്പിലെ കേന്ദ്ര ബിന്ദുവാക്കിയത്.
ശശിയെന്ന പെണ്ണ്പിടുത്തക്കാരന്ന് പാർട്ടിയിൽ നിന്ന് അവധി തരണമെന്ന് അയാൾതന്നെ ആവശ്യപ്പെട്ട് കത്ത് നൽകുകയും വി എസ്നെതിരേ ആരോപണം ഉന്നയിക്കുകയും ചെയ്തു,ആ ആരോപണങ്ങൾ എവിടെ പോയി?ഉണ്ണിത്താനും കുഞ്ഞാലിക്കുട്ടിയും നിയമത്തിന്റെ മുന്നിലൂടെ കടന്ന് പോയെന്നെങ്കിലും പറയാം,ശശിയെ പാർട്ടി ചിറകിനടിയിൽ ഒളിപ്പിച്ച് സംരക്ഷിക്കുകയല്ലേ.ശശിക്കെതിരായ പരാതികൊണ്ട് വന്ന എം എൽ എ യെ മത്സര രംഗത്ത് നിന്ന് ഒഴിവാക്കുക കൂടെ ചെയ്തതോടെ വേശ്യയുടെ ചാരിത്രപ്രസംഗം പൂർത്തിയായി
കമന്റുകൾക്കെല്ലാം നന്ദി!
Post a Comment