മലയാളം പഠിക്കാൻ കൂലിക്ക് ആളെ വിളിക്കേണ്ടി വരുമോ?
മലയാളത്തിനു ശ്രേഷ്ഠഭാഷാപദവി ലഭിച്ചു. ഭാഷാസ്നേഹികൾക്ക് വളരെ സന്തോഷകരം തന്നെ. പക്ഷെ ഇന്ന് എത്രപേരുണ്ട് ഈ ഭാഷാ സ്നേഹികൾ? സ്വന്തം മക്കളുടെ പഠനമാധ്യമം ഇൽഗ്ലീഷിൽ ആയിരിക്കണം, ഇംഗ്ലീഷിൽ സംസാരിക്കണം, ഇംഗ്ലീഷിൽ എഴുതണം, ഇംഗ്ലീഷിൽ തന്നെ ചിന്തിക്കണം എന്നിങ്ങനെ വാശിപിടിയ്ക്കുന്ന ഒരു സമൂഹത്തിലാണ് മലയാളഭാഷയ്ക്ക് ശ്രേഷ്ഠഭാഷാ പദവി! കുറച്ചുമുമ്പ് നമ്മൾ ഒരു മലയാള സർവ്വകലാശാലയും സ്ഥാപിച്ചു.
ഈ ശ്രേഷ്ഠഭാഷാ പദവിയും മലയാള സർവ്വകലാശാലയുമൊക്കെ പ്രയോജനപ്പെടുത്തി നാം മുന്നേറുമ്പോൾ നാളെ ഈ ഭാഷയിൽ സംസാരിക്കുവാനും സംസാരിക്കുവാനും കൂലിയ്ക്ക് ആളുകളെ വയ്ക്കേണ്ടി വരുമോ എന്ന് നാം സന്ദേഹിക്കേണ്ടിയിരിക്കുന്നു. അത്രയ്ക്കുണ്ട് പൊങ്ങച്ചം പേറുന്ന മലയാളികളുടെ മലയാളവിരോധം. അതുകൊണ്ട് ഒരു ശ്രേഷ്ഠഭാഷാ പദവി കൊണ്ടോ മലയാള സർവ്വകലാശാല സ്ഥാപിച്ചതുകൊണ്ടോ മാത്രം മലയാള ഭാഷ നില നിൽക്കുകയോ വളരുകയോ ചെയ്യില്ല.
മലയാള ഭാഷ ഒരു നിർബന്ധമായും നിബന്ധനയായും മലയാളികളോ ഏറ്റേടുത്താൽ മാത്രമേ ഈ ഭാഷയ്ക്ക് നിലനില്പുള്ളൂ. ഭാഷ നിലനിൽക്കുന്നതും വളരുന്നതും വികസിക്കുന്നതും തലമുറകളിലൂടെയാണ്. മാറിമാറിവരുന്ന തലമുറകൾ ഒരു ഭാഷയെ മാതൃഭാഷയായി സ്വീകരിച്ചാലേ ആ ഭാഷ നിലനിൽക്കുകയുള്ളൂ. ഇവിടെ മലയാളികളുടെ തലമുറകൾ മലയാളം ഉപേക്ഷിച്ചാൽ ഇതിനോടകം മണ്ണടിഞ്ഞ മറ്റ് പല ഭാഷകളുടെയും ഗതിയാകും മലയാളത്തിനും.
വിദ്യാഭ്യാസക്കച്ചവടക്കാർക്ക് ഇവിടെ ഇംഗ്ലീഷ് ഒരു ഭാഷയെന്നതിലപ്പുറം അതൊരു വില്പനച്ചരക്കാണ്. അത് നല്ല വിലനൽകി വാങ്ങാൻ ധാരാളം ഉപഭോക്താക്കളുണ്ട്. അതുകൊണ്ടാണ് ആ വിപണി വളർന്നുകൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസ വ്യവസായത്തിലെ അസംസ്കൃതവസ്തുവും ഇംഗ്ലീഷ് എന്ന ഭാഷതന്നെ. ഈ ഭാഷയോടുള്ള അഭിനിവേശമാണ് ഇവിടെ അൺ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളൂകൾ പെരുകാൻ തന്നെ കാരണം.
അൺ എയ്യ്ഡഡ് വിദ്യാലയങ്ങളുടെ ഭീഷണി കാരണം സർക്കാർ എയ്ഡഡ് സ്കൂളുകളിലും ഇംഗ്ലീഷ് മീഡിയം തുടങ്ങാൻ നിർബന്ധിതമായി. ചുരുക്കത്തിൽ പൊതു വിദ്യാലയമയാലും അൺ എയ്ഡഡ് ആയാലും ഭാവിയിൽ പഠനമധ്യമം ഇംഗ്ലീഷ് ഒൺലി ആകും. ഹയർ സെക്കണ്ടറിതലംവരെ പഠന മധ്യമം നിർബന്ധമായും മലയാളമാക്കാൻ നിയമം കൊണ്ടുവരികയല്ലാതെ മറ്റൊരു മാർഗ്ഗവുമില്ല. അത് അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ ആയാലും സർക്കാർ-എയ്ഡഡ് തുടങ്ങിയ പൊതുവിദ്യാലയങ്ങളിൽ ആയാലും.