വിശ്വമാനവികം

ആദ്യം മനുഷ്യനാവുക; എന്നിട്ടാകാം ഹിന്ദുവും, മുസ്ലീമും, ക്രിസ്ത്യാനിയും, യുക്തിവാദിയും, കോൺഗ്രസ്സും, കമ്മ്യൂണിസ്റ്റും

Friday, April 8, 2011

ബ്ലോഗ് മീറ്റ് 2011


ബ്ലോഗ്
മീറ്റ് 2011

പ്രിയ ബ്ലോഗ്ഗർമാരെ,

ബ്ലോഗ് മീറ്റിന്റെ കാര്യം ഓർമ്മിപ്പിക്കുവാനാണ് ഈ പോസ്റ്റ് ഇടുന്നത്.

അവർ കുറച്ചു പാവം ബ്ലോഗ്ഗർമാർ മീറ്റിന്റെ സംഘാടനത്തിന്റെ തത്രപ്പാടുകളുമായി നടക്കുമ്പോൾ അവർക്കൊരു പ്രോത്സാഹനാർത്ഥവും മീറ്റിന്റെ പ്രചരണാർത്ഥവും നമ്മൾ ഒരു പോസ്റ്റെങ്കിലും ഇടേണ്ടതല്ലെ?

ഇത്തരുണത്തിൽ പ്രത്യേകിച്ചും പുതിയ ബ്ലോഗ്ഗർമാരോട് പറയാനുള്ളത്, ഈ സംഭവം എന്താണ് എന്നൊന്നും വലിയ പിടിയില്ലാതെ നിങ്ങൾ പകച്ച് നിൽക്കുകയൊന്നും വേണ്ട.

നമ്മൾ ബ്ലോഗ്ഗർമാർ എല്ലാവരും കൂടി ഒന്ന് ഒത്തു ചേരുന്നു. വരാൻ സമയവും സൌകര്യമുള്ള എല്ലാവർക്കും വരാം. നിങ്ങൾക്കും വരാം. ബ്ലോഗ്ഗർ അല്ലാത്തവർക്കും വരാം. കണ്ടുകേട്ട് മടങ്ങാം.

ഇതിനു മുമ്പും ഇത്തരം മീറ്റുകൾ നടക്കുകയും അവ ഊഷ്മളമായ സൌഹൃദങ്ങളെ ഊട്ടി ഊറപ്പിക്കുവാൻ സഹായകരമായിട്ടുള്ളതുമാണ് എന്നും പുതുമുഖ ബ്ലോഗ്ഗർമാരെ അറിയിച്ച് ഇതിനാൽ ഉത്തരവാകുന്നു.

ഇത്തവണ മീറ്റ് നടക്കുന്ന തീയതി 2011 ഏപ്രിൽ 17- നാണ്. സ്ഥലം മലപ്പുറം ജില്ലയിൽ തിരൂരിനടുത്തുള്ള നമ്മുടെ തുഞ്ചൻപറമ്പിൽ! രാവിലെ ഒൻപത് മണിയ്ക്ക് മീറ്റ് ആരംഭിക്കും.

ഇതൊക്കെ തന്നെയാണ് ക്ഷണം. കഴിയുന്നവരൊക്കെ അങ്ങോട്ട് എത്തുക. അത്രതന്നെ! നിങ്ങളും മറ്റുള്ളവരെ ഈ മീറ്റിലേയ്ക്ക് ക്ഷണിയ്ക്കുക.

നേരിൽ കാണുക, പരിചയപ്പെടുക, വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുക തുടങ്ങി അധികം ഔപചാരികതകൾ ഒന്നുമില്ലാത്ത ഒരു സ്നേഹസംഗമം.

ചെറിയൊരു രജിസ്ട്രേഷൻ ഫീസ് ഉണ്ട്. പേടിയ്ക്കേണ്ട. വലിയ തുകയൊന്നുമല്ലെന്നെ! വിശദ വിവരങ്ങൾക്ക് ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി.

മീറ്റിനെത്തുമെന്നുള്ളവർ അവിടെ കമന്റിട്ട് അറിയിക്കുകയും ചെയ്യുക. ഇവിടെ കൂടി കമന്റിയാൽ ഈയുള്ളവനവർകൾ കൂടി അറിയുമെന്ന മെച്ചമുണ്ട്!

എന്നാൽ പിന്നെ ഞാനങ്ങോട്ട്........

3 comments:

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

എനിക്ക് ചില പ്രത്യേക അസൌകര്യങ്ങള്‍ മൂലം ബ്ലോഗ്‌ മീറ്റില്‍ പങ്കെടുക്കാന്‍ കഴിയില്ല എന്ന് ഖേദപൂര്‍വ്വം അറിയിക്കുന്നു. ഇതുവരെ ഒരു ബ്ലോഗ്ഗരെയും നേരില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല, ഈ ബ്ലോഗ്‌ മീറ്റില്‍ പങ്കെടുക്കണം എന്ന് അതിയായി ആഗ്രഹിക്കുകയും ചെയ്തിരുന്നു. ബ്ലോഗ്‌ മീറ്റ് വന്‍വിജയം ആയിത്തീരാന്‍ എല്ലാ ആശംസകളും നേരുന്നു...

chithrakaran:ചിത്രകാരന്‍ said...

സൌകര്യപ്പെടുന്ന എല്ലാ ബ്ലോഗര്‍മാരും, ബ്ലോഗ് വായനക്കാരും, മറ്റ് ഇന്റെര്‍ നെറ്റ് ഉപയോക്താക്കളും ഏപ്രില്‍ 17 ന് തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടത്തപ്പെടുന്ന മീറ്റില്‍ പങ്കെടുക്കുക. മീറ്റ് വിജയിപ്പിക്കുക.
വ്യക്തിപരമായ അസൌകര്യങ്ങള്‍ കാരണം ചിത്രകാരന് മീറ്റില്‍ എത്താനാകാത്തതില്‍ ഖേദിക്കുന്നു :)

നൗഷാദ് അകമ്പാടം said...

ഏപ്രില്‍ അവസാനമേ എന്റെ വെക്കേഷന്‍ കിട്ടുകയുള്ളൂ എന്നതിനാല്‍ എനിക്ക് പങ്കെടുക്കാനാവില്ലെന്ന് അവിറ്റെ കമന്റ് ഇട്ടിട്ടുണ്ട്..
വരാന്‍ കഴിയാത്തതില്‍ ഖേദമുണ്ട്..