Saturday, January 9, 2010

ഡോ. കെ.എസ്. മനോജിന്റെ പാർട്ടിരാജി

കണ്ടതും കേട്ടതും: ഇന്നല്പം രാഷ്ട്രീയം

ഡോ. കെ.എസ്. മനോജിന്റെ സി.പി.എമ്മിൽ നിന്നുള്ള രാജിയെപ്പറ്റി

അങ്ങനെ ഡോ. കെ.എസ്. മനോജും താരമായി. ഈ ചാനലുകളായ ചാനലുകളൊക്കെ വന്നതിനു ശേഷം ഒരിക്കലെങ്കിലും, ഏതാനും നിമിഷത്തേയ്ക്കെങ്കിലും ന്യൂസ് മേയ്ക്കർ ആവുക എന്നത് ഇന്ന് പലർക്കും ഒരു ഹരമാണ്. അതിന് എന്ത് നെറികേടും ചിലർ കാണിയ്ക്കും. ആരെങ്കിലും ചുമന്നുകൊണ്ട് നടക്കുകയാണെങ്കിൽ പെട്ടെന്ന് ഒരു നിമിഷം ചാടിയിറങ്ങിയിട്ട് ചുമന്നു കൊണ്ടു നടന്നവന്റെ തന്നെ മുഖത്തേയ്ക്ക് കാർക്കിച്ചു തുപ്പി നന്ദി കാണിയ്ക്കും. ചിലരാക്കട്ടെ ചെളിയും കല്ലും മണ്ണുമൊക്കെ വാരിയെറിയും. മറ്റൊരു ചുമട്ടുകാരനെ കിട്ടിയാലോ പിന്നെ അവന്റെ ചുമലിൽ കയറിയിരുന്നുകൊണ്ടാവും ഉപദ്രവിയ്ക്കുക.

ഇപ്പോൾ ഡോ.കെ.എസ്. മനോജിന് വെളിപാടുണ്ടായിരിയ്ക്കുന്നു. പാർട്ടി നേതാക്കൾ മത ചടങ്ങുകളിൽ നിന്നു വിട്ടുനിൽക്കണമെന്ന പാർട്ടി നിർദ്ദേശമാണത്രേ പാർട്ടിയിൽ നിന്നും രാജിവയ്ക്കാൻ കാരണം. സി.പി.എമ്മിൽ രാജി എന്നൊരു സമ്പ്രദായം ഇല്ല എന്ന മിനിമം അറിവെങ്കിലും പാർട്ടിയെക്കുറിച്ച് അദ്ദേഹത്തിന് ഉണ്ടോ എന്നറിയില്ല. ആരെങ്കിലും രാജി നൽകിയാൽ രാജി തള്ളിക്കളഞ്ഞിട്ട് പാർട്ടിയിൽ നിന്നും പുറത്താക്കുക എന്ന രീതിയാണ് സി.പി.ഐ (എം) സാധാരണ സ്വീകരിയ്ക്കുക.

എന്തായാലും ഇന്ത്യയുടെ പരമോന്നതമാ‍യ നിയമനിർമ്മാണ സഭവരെ ചെന്ന് ആ കസേരയിൽ ഒന്നിരിയ്ക്കാൻ അവസരം തന്ന ഒരു പ്രസ്ഥാനത്തെ ബുദ്ധിമുട്ടിയ്ക്കുവാൻ തെരഞ്ഞെടുത്ത സമയം കൂടി കണക്കിലെടുക്കുമ്പോൾ ഈ കടുത്ത മതവിശ്വാസി എന്തായാലും ദൈവഭയം തീരെയെല്ലെന്നല്ല, ഒരു കടുത്ത നിരീശ്വരവാദി തന്നെയോ എന്നു സംശയിക്കേണ്ടിയിരിയ്ക്കുന്നു. ഒരു ദൈവവിശ്വാസിയ്ക്ക് ഇത്ര ക്രൂരമായ ഒരു മനസുണ്ടാവില്ല.

ഈ പാർട്ടിയിൽ പ്രവർത്തിയ്ക്കാൻ താല്പര്യമില്ലെങ്കിൽ ഒരു പരുവത്തിന് ക്രമേണ ക്രമേണ പാർട്ടി ബന്ധം ഉപേക്ഷിച്ച് തന്റെവഴിയ്ക്കു പോകുന്ന തരത്തിൽ തന്ത്രപരമായ ഒരു പിന്മാറ്റം ആകാമായിരുന്നു. പക്ഷെ അതു വാർത്തയാകില്ലല്ലോ. പെട്ടെന്നു പിന്നെ ഒരു ചുമട്ടുകാരനെ കിട്ടിയെന്നുമിരിയ്ക്കില്ല. ഇതിപ്പോൾ സി.പി.എമ്മിന്റെ എതിരാളികൾ ഇനി പൊക്കിയെടുത്തുകൊള്ളുമല്ലോ. അപ്പോൾ വിഷയം പാർട്ടിയുടെ തെറ്റുതിരുത്തൽ രേഖയിലെ മതകാര്യങ്ങൾ സംബന്ധിച്ച ആ പരാമർശമൊന്നുമാകാനിടയില്ല. അതിനപ്പുറം എന്തൊക്കെയോ ഉണ്ടാകാം മനോജിന്റെ മനസിൽ. ആയിക്കോട്ടെ!

ഒരാൾക്ക് എപ്പോൾ വേണമെങ്കിലും തന്റെ ആശയങ്ങളിലും നിലപാടുകളിലും ഒക്കെ മാറ്റം വരുത്താൻ ജനാധിപത്യം അനുവദിക്കുന്നുണ്ട്. വിശ്വസിക്കുന്ന പ്രത്യയ ശാസ്ത്രവും പാർട്ടിയുമൊക്കെ ഇങ്ങനെ മാറാം. അതു കാലുമാറ്റമെന്നോ അവസരവാദമെന്നോ ഒക്കെയുള്ള ആക്ഷേപങ്ങൾ ഉണ്ടാകുമെങ്കിലും അതൊന്നും കണക്കിലെടുക്കേണ്ട കാര്യമില്ല. ആ നിലയിൽ ഡോ.കെ.എസ്. മനോജിനും പാർട്ടിവിടാം. മറ്റൊരു പാർട്ടിയിൽ ചേരുകയും ചെയ്യാം. അതൊക്കെ അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യങ്ങളാണ്. അദ്ദേഹത്തോട് ബഹുമാനവുമുണ്ട്. പ്രത്യേകിച്ചും ആലപ്പുഴ പോലൊരു പാർളമെന്റ് മണ്ഡലത്തിൽ നുന്നും പാർട്ടിയ്ക്ക് ഒരു വിജയം ഉണ്ടാക്കാൻ അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം സഹായിച്ചിട്ടുണ്ട് എന്നതു കൂടി കണക്കിലെടുക്കുമ്പോൾ.

പക്ഷെ ഒന്നു ചോദിയ്ക്കുവാനുള്ളത് മതവിശ്വാസങ്ങളോട് സി.പി.എം പാർട്ടിയുടെ സമീപനവും മറ്റ് രാഷ്ട്രീയ പാർട്ടികളുടെ സമീപനവും തമ്മിലുള്ള വ്യത്യാസം എം.പി ആയി മത്സരിയ്ക്കാൻ സമയത്തൊന്നും ശ്രീ. മനോജിന് അറിയില്ലായിരുന്നോ? സി.പി.എം ഒരു മതവിരുദ്ധ പ്രസ്ഥാനം എന്ന നിലയിലല്ല പ്രവർത്തിയ്ക്കുന്നത്. ഈ ബഹുമത സമൂഹത്തിൽ അത് പ്രയാസവുമാണ്. മതേതര പ്രസ്ഥാനങ്ങൾ എന്നു പറഞ്ഞാൽ മതരഹിത പ്രസ്ഥാനങ്ങൾ എന്നല്ല അർത്ഥമാക്കുന്നത്. അത് കോൺഗ്രസ്സ് ആയാലും കമ്മ്യൂണിസ്റ്റ് ആയാലും.

സി.പി.എമ്മിലും കോൺഗ്രസ്സിലുമൊക്കെ പ്രവർത്തിയ്ക്കുന്നവർ ബഹുഭൂരിപക്ഷവും ഏതെങ്കിലും മതങ്ങളിൽ വിശ്വസിയ്ക്കുന്നവരും കൂടിയാണ്. മതവിശ്വാസം ഇല്ലാത്തവരും ഈ രണ്ട് പ്രസ്ഥാനങ്ങളിലും ഉണ്ട്. എനിയ്ക്കറിയാവുന്ന യുക്തിവാദി സംഘത്തിന്റെ ഒരു ജില്ലാ സെക്രട്ടറി കെ.പി.സി.സി മെമ്പറാണ്. ദൈവത്തിന്റെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്യാൻ തയ്യാറാകാത്ത കോൺഗ്രസ്സ് നേതാക്കൾ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് കോൺഗ്രസ്സിൽ നിന്നും ആരും വിട്ടു പോയിട്ടില്ല.

സി.പി.എമ്മിൽ ഉള്ളവരിൽ നല്ലൊരുപങ്കും പണ്ടും ഇപ്പോഴും ഏതെങ്കിലും മതത്തിന്റെ ആരാധനാ രീതിയും മറ്റും പിന്തുടരുന്നവരാണ്. എം.പി ആയതിനുശേഷം സ്വന്തം മതാ‍ചാരങ്ങൾ പിന്തുടരുന്നതിൽ പാർട്ടി ഡോ. മനോജിനെ മാത്രമായി വിലക്കിയതായി കേട്ടിട്ടില്ല. പാർട്ടി തിരുത്തൽ രേഖയിൽ അങ്ങനെ ഒരു പരാമർശം വന്നത് ചില അനഭിലഷണീയ പ്രവണതകൾ കണ്ടെത്തിയതുകൊണ്ടാണ്. വർഗ്ഗീയതയും തീവ്രവാദവും മറ്റും വളർന്നു വരുന്ന ഒരു സാഹചര്യത്തിൽ മതപരമായ കാര്യങ്ങളിൽ അല്പം ചില സൂക്ഷ്മതകൾ പാർട്ടിയുടെ നേതാക്കന്മാർ പുലർത്തണം എന്നു പറഞ്ഞിട്ടുണ്ടാകും.

കാരണം പലരും മതം ഒരു വിശാസം എന്നതിനേക്കാൾ വികാരമായും, അലങ്കാരമായും ഒക്കെ കൊണ്ട് നടക്കുന്നത് മറ്റുള്ളവരുടെ ദൃഷ്ടിയിൽ ചില തെറ്റിദ്ധാരണകൾക്കിടയാക്കും എന്നതാണ്. എന്നുവച്ച് തിരുത്തൽ രേഖ വന്നതിനുശേഷം പാർട്ടി പ്രവർത്തകർ അമ്പലങ്ങളിലോ, പള്ളികളിലോ ചർച്ചുകളിലോ പോകാതിരിയ്ക്കുന്നില്ല. അങ്ങനെ പോയതിന്റെ പേരിൽ ആരുടെ പേരിലും നടപടിയെടുത്തിട്ടില്ല.

എന്നാൽ മതത്തിനുപരി മറ്റൊന്നുമില്ലെന്നും, മതവിശ്വാസത്തെക്കാൾ മഹത്തരമായ മറ്റൊരു വിശ്വാസവും ഇല്ലെന്നും ഉള്ള തരത്തിൽ ഒരു നിലപാട് കമ്മ്യൂണിസ്റ്റ്കാർക്കു സ്വീകരിയ്ക്കാൻ കഴിയില്ല. ഏതെങ്കിലും ഒരു വിശ്വാസം മനുഷ്യന് എന്തെങ്കിലും ആശ്വാസം കിട്ടുന്നെങ്കിൽ കിട്ടിക്കോട്ടെ അതിനെ എതിർക്കേണ്ടതില്ലെന്ന നിർദ്ദോഷവും ജനാധിപത്യപരവുമായ ഒരു നിലപാടെടുക്കുവാനേ കമ്മ്യൂണിസ്റ്റുകാർക്ക് പറ്റു. മതത്തെ പ്രകോപിപ്പിയ്ക്കുവാൻ പോകില്ല്ലെന്നല്ലാതെ മതങ്ങളെ വളർത്താനോ നിലനിർത്താനോ ഉള്ള ബാദ്ധ്യത കമ്മ്യൂണിസ്റ്റുകാർക്കില്ല. ഏതു വിശ്വാസമായാലും മനുഷ്യനെ ചൂഷണം ചെയ്യരുതെന്നും സമൂഹത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്നും ഉള്ളതാണ് കമ്മ്യൂണിസ്റ്റുകൾക്ക് താല്പര്യപ്പെടാവുന്ന കാര്യം.

ഇതൊന്നും അറിയാ‍തെയാണ് ഡോ.കെ.എസ്. മനോജ് സി.പി.എമ്മിൽ ചേർന്നതെന്നോ എം.പി ആയതെന്നോ കരുതാൻ ആകില്ല. അത്രയ്ക്ക് അറിവില്ലാത്ത ശിശുവൊന്നുമായിരുന്നില്ലല്ലോ അദ്ദേഹം. അല്പം പാണ്ഡിത്യമൊക്കെ ഉള്ള ആളുതന്നെ ആയിരുന്നില്ലേ? സി.പി.എം അദ്ദേഹത്തെ സ്ഥാനാർത്ഥിയാക്കിയത് അദ്ദേഹം ഒരു മത വിശ്വാസിയാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ ആയിരുന്നു. അദ്ദേഹം എം.പിയും പാർട്ടി മെമ്പറും ഒക്കെ ആയിക്കഴിയുമ്പോൾ മതം ഉപേക്ഷിയ്ക്കുമെന്ന് പാർട്ടി പ്രതീക്ഷിയ്ക്കുകയോ അങ്ങനെ ആഗ്രഹിയ്ക്കുകയോ ചെയ്തിട്ടില്ല.

അദ്ദേഹത്തെ ഒരു സ്ഥാനാർത്ഥിയാക്കുമ്പോഴുള്ള വിജയസാദ്ധ്യത അന്നൊരു മുഖ്യ പരിഗണനാവിഷയം തന്നെ ആയിരുന്നു. എന്നാൽ അതുമാത്രമല്ലല്ലോ. മതരംഗത്തുൾപ്പെടെ അദ്ദേഹം നടത്തിയിട്ടുള്ള മനുഷ്യ സേവാപരമായ പ്രവർത്തനങ്ങൾ കൂടി കണ്ടിട്ടാണ് സി.പി.എം അദ്ദേഹത്തെ ഈ പാർട്ടിയുടെ ഭാഗമാക്കി നിർത്താൻ ആഗ്രഹിച്ചിട്ടൂള്ളത്. ഒരു പാർളമെന്റു മണ്ഡലം പിടിയ്ക്കുക എന്നതിലുപരി ഡോ.കെ.എസ്.മനോജിന് നൽകിയ ഒരു അംഗീകാരവും അവസരവും കൂടിയായി കരുതിയെങ്കിലും പാർട്ടിയെ നിന്ദിയ്ക്കാതിരിയ്ക്കാമായിരുന്നു അദ്ദേഹത്തിന്!

എന്തായാലും എല്ലാ രാഷ്ട്രീയപാർട്ടിക്കാരും, കോൺഗ്രസ്സ് ആകട്ടെ കമ്മ്യൂണിസ്റ്റ് ആകട്ടെ ഓർക്കേണ്ട ഒരു കാര്യമുണ്ട്. പാർട്ടിക്കുവേണ്ടിയും പാർട്ടിയ്ക്കുള്ളിൽ നിന്ന് ജനങ്ങൾക്കു വേണ്ടിയും അഹോരാത്രം പ്രയത്നിക്കുന്ന പലർക്കും പഞ്ചായത്ത് മെമ്പർ പോലും ആകാൻ കഴിയാതിരുന്നാലും സ്വന്തം പാർട്ടിയെ മരണം വരെ നെഞ്ചോട് ചേർത്തു പിട്യ്ക്കുന്ന ആയിരങ്ങളുണ്ട് നമ്മുടെ നാട്ടിൽ. കോൺഗ്രസ്സിലും സി.പി എമ്മിലും ഒക്കെ. അതുകൊണ്ട് സർവ്വതന്ത്ര സ്വതന്ത്രരെയും ബുദ്ധി മുഴുവൻ ആവാഹിച്ചുകയറ്റി ബുദ്ധിജീവിപ്പട്ടം നേടിയവരെയുമൊക്കെ പൊക്കിയെടുത്ത് വലിയ വലിയ സിംഹാസനങ്ങളിലൊക്കെ ഇരുത്തുമ്പൊൽ ഇനിയെങ്കിലും ചില കരുതലുകൾ വേണം.

സി.പി.എമ്മിനു ഇത്തരക്കാരിൽ നിന്നും പണികിട്ടുന്നത് അടുത്ത കാലത്ത് കൂടിവരികയാണ്. ബിദ്ധിജീവിയും സർവതന്ത്ര സ്വതന്ത്രന്മാനുമൊന്നും അല്ലാത്ത പാർട്ടി പ്രവർത്തകരെത്തന്നെ പലവട്ടം എം.പിയും , എം.എൽ.എയുമൊക്കെ ആക്കുമ്പൊൾ അവർപിന്നെ പുഴ വിൽക്കണമെന്നും ചിലപ്പോൾ പാർട്ടിയെ തന്നെ വിറ്റും രാജ്യം വികസിപ്പിയ്ക്കണമെന്നുമൊക്കെ തോന്നുന്ന പ്രവണത ഏറുന്നുണ്ട്. എന്തായാലുമിത്തരക്കാരുടെ എണ്ണ പ്പെരുക്കം ഇനി ഉണ്ടാകാതെ സൂക്ഷിച്ചാൽ നന്ന്!

എന്തായാലും എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളോടും അർഹിക്കുന്ന ആദരവ് വച്ചുപുലർത്തുന്ന ഒരു രാ‍ഷ്ട്രീയ നിരീക്ഷകൻ എന്ന നിലയിൽ ഡോ. കെ.എസ്. മനോജിന്റെ അനവസരത്തിലെ അനുചിതമായ ഈ പാർട്ടിവിടലിൽ ഒരു പ്രതിഷേധം ഉള്ളിലുണ്ടായത് വിനയപൂർവ്വം പ്രകടിപ്പിയ്ക്കാൻ ഈ പോസ്റ്റ് സമർപ്പിയ്ക്കുന്നു.

118 comments:

കറുത്തേടം said...

"എന്തായാലും എല്ലാ രാഷ്ട്രീയപാർട്ടിക്കാരും, കോൺഗ്രസ്സ് ആകട്ടെ കമ്മ്യൂണിസ്റ്റ് ആകട്ടെ ഓർക്കേണ്ട ഒരു കാര്യമുണ്ട്. പാർട്ടിക്കുവേണ്ടിയും പാർട്ടിയ്ക്കുള്ളിൽ നിന്ന് ജനങ്ങൾക്കു വേണ്ടിയും അഹോരാത്രം പ്രയത്നിക്കുന്ന പലർക്കും പഞ്ചായത്ത് മെമ്പർ പോലും ആകാൻ കഴിയാതിരുന്നാലും സ്വന്തം പാർട്ടിയെ മരണം വരെ നെഞ്ചോട് ചേർത്തു പിട്യ്ക്കുന്ന ആയിരങ്ങളുണ്ട് നമ്മുടെ നാട്ടിൽ. കോൺഗ്രസ്സിലും സി.പി എമ്മിലും ഒക്കെ. അതുകൊണ്ട് സർവ്വതന്ത്ര സ്വതന്ത്രരെയും ബുദ്ധി മുഴുവൻ ആവാഹിച്ചുകയറ്റി ബുദ്ധിജീവിപ്പട്ടം നേടിയവരെയുമൊക്കെ പൊക്കിയെടുത്ത് വലിയ വലിയ സിംഹാസനങ്ങളിലൊക്കെ ഇരുത്തുമ്പൊൽ ഇനിയെങ്കിലും ചില കരുതലുകൾ വേണം" - You said it.

വിദേശ പണവും മത വോട്ട് ബാങ്കും അല്ല സ്ഥാനാര്‍ഥിത്വത്തിനു ആധാരം എന്ന് പ്രത്യോകിച്ച് മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി അറിയേണ്ടിയിരിക്കുന്നു.

ശ്രദ്ധേയമായ ലേഖനം.

ജെയിംസ് ബ്രൈറ്റ് said...

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ മനോജിന്റെ സീനിയര്‍ ആയിരുന്നു ഞാന്‍.അക്കാലത്ത് എനിക്ക് എസ്.എഫ്.ഐ യുമായി അടുത്ത് ബന്ധമുണ്ടായിരുന്നു. എസ്.എഫ്.ഐയുടെ മെഡിക്കല്‍ വിഭാഗത്തിന്റെ ആദ്യത്തെ സംസ്ഥാന വൈസ് പ്രസിഡന്റ് ആകുവാനും എനിക്ക് അവസരം ലഭിച്ചു. മനോജ് അന്നെങ്ങും എസ്.എഫ്.ഐയില്‍ ഉണ്ടായിരുന്നതായി എനിക്കറിവില്ല.എസ്.എഫ്.ഐ പ്രാധിനിധ്യമുണ്ടായിരുന്ന പ്രോഗ്രസ്സീവ് മെഡിക്കോസിലും മനോജ് പ്രവര്‍ത്തിച്ചിരുന്നോ എന്നും എനിക്ക് സംശയം ഉണ്ട്.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

താങ്കള്‍ പറഞ്ഞതിനോട് നൂറു ശതമാനം യോജിക്കുന്നു.പാര്‍ട്ടിക്കാരന്‍ പോസ്റ്ററൊട്ടിച്ച് എം.പിയായി...കാലാവധി കഴിഞ്ഞപ്പോള്‍ പെന്‍ഷന്‍, ജീവിതകാലം മുഴുവനുള്ള ആനുകൂല്യങ്ങള്‍..ജയിപ്പിച്ചു വിട്ടവരെ തിരിഞ്ഞു നോക്കാതെ ഡല്‍ഹി പ്രവര്‍ത്തന മണ്ഡലം..അവിടെ പൊതുപ്രവര്‍ത്തനമല്ല, പ്രാക്ടീസ്...ഇനിയിപ്പോ എന്തു പാര്‍ട്ടി! പോകുന്ന പോക്കില്‍ “മൈലേജ്” കിട്ടാന്‍ പാര്‍ട്ടിക്കിട്ട് ഒരു താങ്ങും ! അബ്ദൂള്ളക്കുട്ടിയും, സെബാസ്റ്റ്യന്‍ പോളും ഒക്കെ ചെയ്തത് ഇതു തന്നെ ...അടിസ്ഥാനപരമായി ഇടതു ചിന്താഗതിയില്ലാത്തവരെ സ്ഥാനാര്‍ത്ഥികള്‍ ആക്കുന്നതിന്റെ ഒരു ദുരന്തഫലമാണിത് !

ആശംസകള്‍!

നന്ദന said...

നൂറു ശതമാനം യോജിക്കുന്നു

Jassim said...

"മതവിശ്വാസത്തിന് വിലക്ക് ഏര്‍പ്പെടുത്തിയ സി.പി.എമ്മിന്റെ തെറ്റുതിരുത്തല്‍ രേഖക്കൊത്ത് മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി ആലപ്പുഴ മുന്‍ എം.പി ഡോ.കെ.എസ് മനോജ് പാര്‍ട്ടി വിട്ടു" എന്ന വാര്‍ത്തയില്‍ വലിയ പുതുമയൊന്നുമില്ല. കാരണം ഏതൊരു പാര്‍ട്ടിയും ഇതുപോലുള്ള തെറ്റുതിരുത്തല്‍ നടപടികൊണ്ടുവരുമ്പോള്‍ ഇത്തരത്തിലുള്ള പിന്തിരുപ്പന്മാരും അവസരവാദികളും കൊഴിഞ്ഞുപോകും എന്നുള്ളത് തീര്‍ച്ചയാണ്. ഇത്തരക്കാര്‍ പോയിട്ട് അവിടെ ആ സ്ഥാനത്തു അര്‍ഹ്തപെട്ടവര്‍ വരുമ്പോള്‍ മാത്രമേ യഥാര്‍ത്ഥ തെറ്റുതിരുത്തല്‍ സാധ്യമാകൂ. പിന്നെ മുന്‍ എം.പി ഡോ.കെ.എസ് മനോജ് പാര്‍ട്ടി വിട്ടത് അനവസരത്തിലുള്ള തീരുമാനമായില്ലേ എന്നുള്ള ചോദ്യത്തിന് ഉള്ള ഉത്തരം നമുക്ക് വരുംകാലങ്ങളില്‍ കാത്തിരുന്നു കാണാം. അബ്ദുള്ള കുട്ടിയെ വീണ്ടും അത്ഭുതകുട്ടിയാക്കി മാറ്റിയ സുധാകരനെ പോലെയുള്ള ഏതെങ്കിലും സുധാകരന്മാര്‍ മനോജിനും തുണയാകുമായിരിക്കും എന്നും കരുതേണ്ടിയിരിക്കുന്നു.

താങ്കള്‍ പറഞ്ഞതുപോലെ പാർട്ടിക്കുവേണ്ടിയും പാർട്ടിയ്ക്കുള്ളിൽ നിന്ന് ജനങ്ങൾക്കു വേണ്ടിയും അഹോരാത്രം പ്രയത്നിക്കുന്ന പലർക്കും പഞ്ചായത്ത് മെമ്പർ പോലും ആകാൻ കഴിയാതിരുന്നാലും സ്വന്തം പാർട്ടിയെ മരണം വരെ നെഞ്ചോട് ചേർത്തു പിട്യ്ക്കുന്ന ആയിരങ്ങളുണ്ട് നമ്മുടെ നാട്ടിൽ. അവര്‍ക്കെല്ലാം ഗുണം വരുന്നതിനാകട്ടെ ഇത്തരത്തിലുള്ള തെറ്റുതിരുത്തല്‍ നടപടികള്‍.

Rajesh Krishnakumar said...

കറുത്തേടത്തിന്റെ പോസ്റ്റിൽ ഇട്ടതാണ് ഈ കമന്റ്. അവിടെ അദ്ദേഹം സെൻസർഷിപ്പ് ഏർപ്പെടുത്തിയത് കൊണ്ട് വെളിച്ചം കാണുമോ എന്നുറപ്പില്ലാത്തതിനാൽ ഇവിടെയും ഇടുന്നു



ഇതൊക്കെ വെറും ഷോ ഓഫ്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജയിച്ച് എം.പി ആയിരുന്നെങ്കിൽ,മനോജ് ഇപ്പോൾ ചെയ്തതു പോലെ രാജിവെച്ച് ഒഴിയുമായിരുന്നോ?

ഒരാൾക്ക് രണ്ട് തവണയിലധികം മത്സരിക്കാൻ പറ്റില്ല എന്ന പാർട്ടി തീരുമാനപ്രകാരം വരും തെരഞ്ഞെടുപ്പിൽ തനിക്ക് സീറ്റ് കിട്ടില്ല എന്ന് ഉറപ്പായപ്പൊഴാണല്ലൊ തീവ്രകമ്മ്യൂണിസ്റ്റായിരുന്ന അബ്ദുള്ളക്കുട്ടിക്ക് ദൈവ വിശ്വാസം ഉണ്ടായത്.

എം.പി ആയി മത്സരിക്കാൻ സി പി എം സീറ്റ് തന്നപ്പോൾ മനോജിന് അറിയില്ലായിരുന്നോ സി പി എമ്മിന്റെ പ്രത്യയശാസ്ത്രം ദൈവാരാധനയേയൊ മതമപ്രമായ ചടങ്ങുകളിൽ പങ്കു കൊള്ളുന്നതിനേയോ അംഗീകരിക്കുന്നില്ല എന്ന്? അന്ന് മനോജിന് എം.പി സ്ഥാനമായിരുന്നു വലുത്. ഇന്ന് അത് പോയപ്പോൾ പാർട്ടിക്ക് പ്രശ്നങ്ങൾ ഉണ്ടെന്ന് കണ്ടെത്തി. മതവിശ്വാസത്തോടുള്ള പാർട്ടി നിലപാട് മാറ്റണമെന്നാണ് ഈ മഹാന്റെ ഇപ്പോഴത്തെ ആവശ്യം. ആലപ്പുഴയിൽ ജയപരാജയങ്ങൾ നിർണ്ണയിക്കുന്നത് പള്ളി അല്ല മറിച്ച് പെരുന്നയിൽ ഉള്ളവരാണെന്നും ഇനിയുള്ള കാലം സമുദായ വോട്ട് എന്ന ക്യാരറ്റ് കാണിച്ച് പാർട്ടിയെ തന്റെ വഴിക്ക് കൊണ്ടുവരാൻ കഴിയില്ലെന്നും ബോദ്ധ്യമായപ്പോൾ കുരിശിങ്കൽ മനോജിനു ബോധോദയം ഉണ്ടായി.

ഇനി ഇപ്പോൾ നേരെ ചെന്ന് കോൺ‌ഗ്രസ്സിൽ ചേർന്നാൽ മതിയല്ലൊ. എം.എൽ.എ യൊ എം.പിയോ ഒക്കെ ആകാം. അവിടെ കുറച്ച് കാലം തിരിഞ്ഞ് കളിച്ചശേഷം സീറ്റ് ഇല്ലാതായാൽ കോൺ‌ഗ്രസ്സിൽ മത സ്വാതന്ത്ര്യം പോര എന്ന് പറഞ്ഞ് കേരളാ കോൺ‌ഗ്രസ്സിൽ ചേരാം.. അങ്ങ് നീണ്ട് കിടക്കുകയല്ലെ കാലം

Fearless indian said...

പ്രിയ മനോജ്‌ , നിങ്ങള്‍ ചെയ്തത് തികച്ചും ശരിയാണ് എന്നെ രാജി വയ്ക്കണമായിരുന്നു ഇപ്പോള്‍ ആണ് നിങ്ങള്‍ തെറ്റ് മനസ്സിലാക്കിയത് - ഒരാള്‍ക്ക് രണ്ടു പാര്‍ട്ടിയില്‍ ഒരേ സമയം തുടരാന്‍ കഴിയില്ല - മതം എന്നാല്‍ മറ്റൊരു പാര്‍ട്ടി അല്ലാതെ പിന്നെ മറ്റെന്താണ് ? രണ്ടിന്റെയും അടിസ്ഥാനം ഒന്ന് തന്നെ വിശ്വാസം -

ജിവി/JiVi said...

പൂര്‍ണ്ണമായും യോജിക്കുന്നു.

ആരോ എഴുതിക്കണ്ടു തീവ്രകമ്മ്യൂണിസ്റ്റായിരുന്ന അബ്ദുള്ളക്കുട്ടി എന്ന്. അയാള്‍ ഒരു തീവ്രകമ്മ്യൂണിസ്റ്റും ആയിരുന്നില്ല. അയാള്‍ക്ക് ജന്മനാ അച്ചടക്കം കുറവാണ്. കുരുട്ട് ബുദ്ധി കൂടുതലുമാണ്. യാഥാസ്ഥിക മുസ്ലീം കുടുംബത്തില്‍ ജനിച്ച അയാള്‍ക്ക് മതനിഷ്ഠകള്‍ പാലിക്കുക കഠിനമായിരുന്നു. അതിന് കണ്ടെത്തിയ കുറുക്ക് വഴിയാണ് കമ്മ്യൂണിസ്റ്റാവുക എന്നത്. കമ്മ്യൂണിസ്റ്റുകാരനായാലുള്ള അച്ചടക്കം പാലിക്കാന്‍ കഴിയില്ലാത്തതുകൊണ്ട് വീണ്ടും മതവിശ്വാസത്തിന്റെ പേരും പറഞ്ഞ് പാര്‍ട്ടി വിട്ടു. ഇപ്പോഴും അയാള്‍ നോമ്പും നിസ്കാരവും കൊണ്ടുനടക്കുന്നില്ലെന്ന് അയാളുടെ അമ്മാവന്‍ തന്നെയ്യല്ലേ പറഞ്ഞത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സമുദായം മുഖ്യഖടകമായിട്ടുണ്ട് സി പി എം ല്‍ പലപ്പോഴും. അങ്ങനെ മുന്നേറിയ ഇവന്മാര്‍ പോകട്ടെ. നല്ലത് എന്നേ പറയേണ്ടൂ. കഴിവും ആത്മാര്‍ത്ഥതയും ഉള്ളവര്‍ വരട്ടെ.

chithrakaran:ചിത്രകാരന്‍ said...

പ്രസക്തമായ പോസ്റ്റ്.
സ്വന്തം കരിയര്‍ മാത്രം ലക്ഷ്യവച്ച് മനോജ് നടത്തിയിരിക്കുന്ന ബോധോധയ പ്രഖ്യാപനം ചുരുക്കിപ്പറഞ്ഞാല്‍ തന്തയില്ലായ്മയില്‍ കുറഞ്ഞതാണെന്നു പറയാനാകില്ല. ഏതെങ്കിലും ഒരു കപ്യാരോ,ഒരു സാധാകുഞ്ഞാടോ അല്ല, പേരിന്റെ കൂടെ ഒരു ഡോക്റ്ററൊക്കെ കെട്ടിച്ചുമന്നു നടക്കുന്ന ബുദ്ധിമാന് ഇത വൈകി വിവേകമുദിച്ചത് യാദൃശ്ചികമാകാനിടയില്ല.
ജന്മസിദ്ധമായി ആത്മവഞ്ചന നടത്താനുള്ള സിദ്ധിവിശേഷം തന്നെ അതിനു പിന്നിലിലുണ്ടാകാനിടയുണ്ട്.
ഡോ.മനോജിന്റെ ട്രപ്പീസുകളി എന്നാണ് ഇത്രകാലം വച്ചുതാമസിപ്പിച്ച വിവേകത്തെ വിശേഷിപ്പിക്കാന്‍ തോന്നുന്നത്. അതായത് ഒരു ചാരനെപ്പോലെയായിരുന്നു പാര്‍ട്ടിയില്‍ തന്റെ റോളെന്ന് ഈ രാജിപ്രഖ്യാപന വിവാദ നിര്‍മ്മാണത്തിലൂടെ അയാള്‍ തെളിയിച്ചിരിക്കുന്നു.
സ്വന്തമായി ഒരു മനസാക്ഷിപോലുമില്ലാത്തവര്‍ക്കൊക്കെ കേവലം മതപ്രീണനത്തിന്റെ പേരില്‍ സ്ഥാനമാനങ്ങള്‍ നല്‍കുന്നതിന്റെ ഭവിഷ്യത്ത് എന്ന നിലയില്‍ത്തന്നെ സിപി‌എം ഈ സംഭവങ്ങളെ മനസ്സിലാക്കേണ്ടിയിരിക്കുന്നു.

മാത്രമല്ല, ആത്മീയതയെക്കുറിച്ചും,മത രാഷ്ട്രീയതയെക്കുറിച്ചും വ്യക്തമായ നിലപാടുകളും കാഴ്ച്ചപ്പാടും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഉണ്ടാകേണ്ടിയിരിക്കുന്നു.
മതവിശ്വാസികള്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് അസ്‌പൃശ്യരാകാന്‍ പാടില്ലെന്നു മാത്രമല്ല, സ്വര്‍ഗ്ഗ നരഗ സംങ്കല്‍പ്പങ്ങളാല്‍ മതവര്‍ഗ്ഗീയതയുടെ ചൂഷണത്തിനിരയാകുന്ന വിശ്വാസികളെ മാനവിക സ്നേഹത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും ലോകത്തേക്ക് ആനയിക്കേണ്ട ചുമതലയും പുരോഗമന പ്രസ്ഥാനങ്ങള്‍ക്കുണ്ട്.

മതങ്ങളുടെ പിടിയില്‍ നിന്നും ജനത്തെ മോചിപ്പിക്കുന്നതിനായി ശാസ്ത്രത്തിന്റെ സാംസ്ക്കാരികതയും മാനവിക മൂല്യങ്ങളും മതനിരപേക്ഷതയും സമൂഹത്തില്‍ വളര്‍ത്തിക്കൊണ്ടുവന്നേ പറ്റു. ഇക്കാര്യത്തില്‍ സംഭവിച്ച കൃത്യവിലോപമാണ് അബ്ദുള്ളക്കുട്ടിമാരേയും മനോജന്മാരേയും സൃഷ്ടിക്കുന്നതും പുരോഗമന പ്രസ്ഥാനങ്ങളെ ജീര്‍ണ്ണിപ്പിക്കുന്നതും.

പട്ടേപ്പാടം റാംജി said...

"പാർട്ടിക്കുവേണ്ടിയും പാർട്ടിയ്ക്കുള്ളിൽ നിന്ന് ജനങ്ങൾക്കു വേണ്ടിയും അഹോരാത്രം പ്രയത്നിക്കുന്ന പലർക്കും പഞ്ചായത്ത് മെമ്പർ പോലും ആകാൻ കഴിയാതിരുന്നാലും സ്വന്തം പാർട്ടിയെ മരണം വരെ നെഞ്ചോട് ചേർത്തു പിട്യ്ക്കുന്ന ആയിരങ്ങളുണ്ട് നമ്മുടെ നാട്ടിൽ-"

മതവിശ്വാസത്തിന്റെ പ്രശ്നമൊന്നുമല്ല അങ്ങേര്‍ക്ക്. പോകുമ്പോള്‍ ഒരു ചവിട്ടും കൂടി കിടക്കട്ടെ,മാഷ് പറ്ഞ്ഞതുപോലെ എം.പി.ആക്കിയതല്ലെ അതിനൊരു നന്ദി വേണമല്ലൊ..! അടുത്ത തവണയും ഒന്നൊപ്പിച്ചെടുക്കണമല്ലൊ. അതൊക്കെയാണ്‌ കാരണങ്ങള്‍...
ശ്രദ്ധേയമായ ഒരു ലേഖനമായി മഷെ.

ഇ.എ.സജിം തട്ടത്തുമല said...

ഇതുവരെ ലഭിച്ച കമന്റുകൾക്കു നന്ദി; ഇതിൽ എല്ലാ കമന്റുകളിലും മനോജിന്റെ പാർട്ടിവിടലിനോടുള്ള രോഷം പ്രകടമാകുന്നുണ്ട്. അതെന്റെയും രോഷമാകയാലും, മിക്കവരും എന്റെ അഭിപ്രായങ്ങളോട് യോജിപ്പ് പ്രകടിപ്പിക്കുന്നതിനാലും പ്രതേകിച്ച് ഒരു മറുപടിയുടെ കാര്യമില്ലെന്നു തോന്നുന്നു. ഇനി എന്തായാലും കുറച്ചുനാൾ മനോജാണുതാരം! ഇത്തരക്കാരെയൊക്കെ സ്ഥാനാർത്ഥികളാക്കുന്നതിനെക്കാൾ നല്ലത്, രാഷ്ട്രീയമായി തന്നെ മത്സരിച്ച് തോൽക്കുന്നതാണ്

ഇ.എ.സജിം തട്ടത്തുമല said...
This comment has been removed by the author.
വി. കെ ആദര്‍ശ് said...

എന്തിന് ഇങ്ങനെയുള്ളവരെ എം.പി യാക്കുന്നു. വോട്ട് ബാങ്ക് രാഷ്‌ട്രീയവും വച്ച് നോക്കിയാല്‍ സി പി ഐ (എം)ന് നേട്ടമായിരുന്നു എന്ന് പറയാം.
പക്ഷെ ചര്‍ച്ച ചെയ്യാത്ത ഒരു പ്രശ്‌നം ഉണ്ട്. എം.പി എന്ന നിലയില്‍ ഡോ.മനോജ് കുരിശങ്കല്‍ എത്ര പരാജയമായിരുന്നു. പല സാധാരണക്കാരും വി.എം സുധീരന്‍ തന്നെയാണ് തങ്ങളുടെ എം.പി എന്ന് വിചാരിച്ചിരുന്നു എന്ന് ഒരു ആലപ്പുഴക്കാരന്‍ ചങ്ങാതി എന്നോട് പറഞ്ഞതോര്‍ക്കുന്നു.

ഒരു നല്ല എം.പി ആകാന്‍ മനോജിനായില്ല, ഒന്നുകില്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനം അല്ലെങ്കില്‍ തൊഴിലാളി സംഘടന, ഈ പശ്ചാത്തലത്തില്‍ നിന്ന് വരുന്നവര്‍ക്ക് ഈ പ്രശ്‌നം ഉണ്ടാകാന്‍ വഴിയില്ല.

അതല്ലേ ശശിതരൂരും കോണ്‍ഗ്രസും ഒരു മാതിരി പിരിഞ്ഞ പാ‍ലു പോലെ കിടക്കുന്നത്.

kaalidaasan said...

എന്റെ അഭിപ്രായം വേറൊന്നാണ്. മനോജിനു വേറെ ഉദ്ദേശങ്ങളുണ്ടാകാം. അത് കാലം തെളിയിക്കേണ്ടതാണ്. അബ്ദുള്ളക്കുട്ടിയേപ്പോലെ ഓടിച്ചെന്ന് മറ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടില്ല.

അബ്ദുള്ളക്കുട്ടിയേയും മറ്റും ചീത്ത വിളിക്കുന്നവര്‍ ചില യധാര്‍ത്ഥ്യങ്ങള്‍ മറക്കരുത്. മനോജ് എം പി യാകുന്നതിനു മുമ്പ് തീവ്ര മത വിശ്വാസിയും ഒരു കത്തോലിക്കാ സംഘടനയുടെ ഭാരവാഹിയുമായിരുന്നു. സി പി എം നേതാക്കള്‍ അദ്ദേഹത്തെ തേടി ചെന്നതാണ്. നിര്‍ബന്ധിച്ചു സ്ഥാനാര്‍ത്ഥിയാക്കി. സി പി എം വിശ്വാസം പോലെ മറ്റൊരു വിശ്വാസത്തില്‍ നിന്നാണദ്ദേഹം മാറിയത്. അതില്‍ തെറ്റു കാണാത്തവര്‍ സി പി എം വിശ്വാസത്തില്‍ നിന്നും മാറിയപ്പോഴും തെറ്റ് കാണരുത്. എം പിയായി സ്ഥാനമാനങ്ങളും പണവും നേടി എന്നു പറയുന്നവര്‍ അദ്ദേഹം തെരുവിലൂടെ അലഞ്ഞു നടന്നിരുന്നതല്ല എന്ന സത്യവും മറക്കരുത്.

ഒരു ടി കെ ഹംസ കെ റ്റി ജലീല്‍ സെബസ്റ്റ്യന്‍ പോള്‍ ലെവലില്‍ മറ്റൊരു അടവു നയമായിരുനു മനോജും. മോനായി ദൈവ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തതിനെ എതിര്‍ത്ത പാര്‍ട്ടി റ്റി കെ ഹംസയെ ഉംറക്കയക്കാന്‍ മടി കാണിച്ചില്ല. റ്റി കെ ഹംസയേപ്പോലെ പാര്‍ട്ടി ആശീര്‍വാദത്തോടെ ഉംറക്ക് പോകാന്‍ എല്ലാവര്‍ക്കും ഭാഗ്യമില്ലല്ലോ.

പാര്‍ട്ടിയുടെ തെറ്റു തിരുത്തല്‍ രേഖയാണല്ലോ ഇപ്പോള്‍ ഈ പ്രശ്നമുണ്ടാകാന്‍ കാരണം. പാര്‍ട്ടി നേതാക്കളും ഭരവാഹികളും ജനപ്രതിനിധികളും മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പടില്ല എന്നുള്ള ശാസനം കാലഘട്ടതിനു യോജിച്ചതാണോ എന്ന് ഇന്നല്ലെങ്കില്‍ നാളെ സി പി എമ്മിനു തുറന്നു ചിന്തിക്കേണ്ടി വരും. ആഗോളവത്കരണം പോലെ പ്രസക്തമായ ഒന്നാണ്‌ പാര്‍ട്ടി വിശ്വാസികളുടെ മത വിശ്വാസവും. മത വിശ്വാസത്തെ തീണ്ടാപ്പാടകലെ നിറുത്തിയാല്‍ കേരളത്തില്‍ പോലും പാര്‍ട്ടിക്ക് ഇനി വളര്‍ച്ചയില്ല എന്ന തിരിച്ചറിവുണ്ടായേ പറ്റൂ.

നല്ലൊരു ഭാഗം പാര്‍ട്ടി അനുഭാവികളും പ്രവര്‍ത്തകരും അംഗങ്ങളും ഈശ്വര വിശ്വാസികളും മത വിശ്വാസികളുമാണ്. അത് മറച്ചു വയ്ക്കാന്‍ ശ്രമിച്ചിട്ടു കാര്യമില്ല. മത വിശ്വാസം ​പോലുള്ള നിസാര കാര്യങ്ങളിലെ കടും പിടുത്തം ഉപേക്ഷിച്ച് ജനകീയ പ്രശ്നങ്ങളിലാണ്‌ പാര്‍ട്ടി കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. കോടിയേരിയുടെ കുടുംബം നടത്തിയ പൂമൂടലിനേക്കാള്‍ പ്രസക്തമാക്കേണ്ടത് ആര്‍ഭാടമായി നടത്തിയ മകന്റെ വിവാഹമാണ്‌. അടുത്ത കാലത്ത് സി പി എമ്മിന്‌ ദിശാബോധം നഷ്ടമാകുന്നു.

കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ എന്നും ജനപക്ഷത്താണ്‌. അവരുടെ നയങ്ങള്‍ സാധാരണ ജനങ്ങള്‍ക്ക് സ്വീകര്യവുമാകേണ്ടതാണ്‌. പക്ഷെ ഈ യാധാര്‍ത്ഥ്യത്തേക്കാള്‍ കൂടുതല്‍ പ്രചരം നേടുന്നത് അവര്‍ മത വിരോധികളാണ്‌ ഈശ്വര വിരോധികളാണ്‌ എന്നൊക്കെയും. കമ്യൂണിസ്റ്റുപാര്‍ട്ടികളുടെ വളര്‍ച്ചയെ സാരമായി ബാധിക്കുന്ന ഒരു സത്യമാണത്.

മതവിശ്വസത്തിനെതിരല്ല, ഇശ്വര വിശ്വാസത്തിനെതിരല്ല, വിശ്വാസികളുമായി സഹകരിക്കുന്നതിനു പ്രശ്നമില്ല, എന്നൊക്കെ പറഞ്ഞാലും മനോജിനേപ്പോലുള്ളവര്‍ പാര്‍ട്ടിയുടെ ഓരം ചേര്‍ന്നു പോകയേ ഉള്ളു. തരം കിട്ടുമ്പോള്‍ വഴി മാറിയും പോകും. അവരെയൊക്കെ എങ്ങനെ പാര്‍ട്ടിക്കുള്ളിലേക്ക് ആകര്‍ഷിക്കാന്‍ ആകും എന്നാണ്‌ പാര്‍ട്ടി ചിന്തിക്കേണ്ടത്. ഇന്നല്ലെങ്കില്‍ നാളെ ഈ യാധാര്‍ത്ഥ്യത്തെ പാര്‍ട്ടി നേരിടേണ്ടി വരും.

ഇ.എ.സജിം തട്ടത്തുമല said...

" മനോജ് എം പി യാകുന്നതിനു മുമ്പ് തീവ്ര മത വിശ്വാസിയും ഒരു കത്തോലിക്കാ സംഘടനയുടെ ഭാരവാഹിയുമായിരുന്നു. സി പി എം നേതാക്കള്‍ അദ്ദേഹത്തെ തേടി ചെന്നതാണ്. നിര്‍ബന്ധിച്ചു സ്ഥാനാര്‍ത്ഥിയാക്കി. സി പി എം വിശ്വാസം പോലെ മറ്റൊരു വിശ്വാസത്തില്‍ നിന്നാണദ്ദേഹം മാറിയത്. അതില്‍ തെറ്റു കാണാത്തവര്‍ സി പി എം വിശ്വാസത്തില്‍ നിന്നും മാറിയപ്പോഴും തെറ്റ് കാണരുത്."

അപ്പോൾ കാളിദാസൻ,

ഒരു കാര്യം അങ്ങു സമ്മതിയ്ക്കുന്നല്ലോ. ഒരു എം.പി സ്ഥാനം വച്ചു നീട്ടിയപ്പോൾ മനോജ് ദൈവത്തെയും മതത്തെയും മറന്നു. നിരീശ്വരതയുടെയും നിരമ്മതത്വത്തിന്റെയും അല്പം ചില അംശങ്ങൾ കമ്മ്യൂണിസത്തിൽ ഉണ്ടെന്ന് അറിയാതെയല്ലല്ലോ മനോജ് സി.പി.എമ്മിൽ ചേർന്നത്. പണത്തിനും സ്ഥാനമാനങ്ങൾക്കും മുന്നിൽ മനോജ് ദൈവവിശ്വാസം പോലും അടിയറവച്ചു എന്നു ലളിതമായി പറയാൻ എന്തിനാണ് വളച്ചുകെട്ടുകൾ.

എന്തു വന്നാലും സി.പി.എമ്മിനെതിരായി മത്രമേ സംസാരിയ്ക്കൂ എന്ന് നിർബന്ധമുള്ള ചിലരുണ്ട്. അക്കൂട്ടത്തിലാണോ കാളിദാസനെന്ന് എനിയ്ക്കറിയില്ല. മറ്റുള്ളവർ എന്തു ചെയ്താലും അതിനെ ന്യായീകരിയ്ക്കുകയും സി.പി.എം ഇനിയെന്തു നല്ലതുചെയ്താലും അതിനെ ദോഷൈക ദൃഷ്ടിയോടെമാത്രം നോക്കി അഭിപ്രായം പറയുകയും ചെയ്യുന്നവരെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ആനുകൂല്യം നൽകി ആദരിയ്ക്കാം എന്നേയുള്ളൂ.

kaalidaasan said...

സജിം,

ഒരു എം.പി സ്ഥാനം വച്ചു നീട്ടിയപ്പോള്‍ മനോജ് ദൈവത്തെയും മതത്തെയും മറന്നില്ല. മറന്നിരുന്നു എങ്കില്‍ ഇപ്പോള്‍ അദ്ദേഹം തിരിച്ചു പോകില്ലായിരുന്നു. വെറും ദൈവം മതം എന്ന കച്ചിത്തുരുമ്പു പിടിച്ചല്ല അദ്ദേഹം രാജി വച്ചതും. അതിനു പിന്നില്‍ കുറച്ചു കൂടെ ഗൌരവമുള്ള സംഗതികളുണ്ട്. അതൊക്കെ പാര്‍ട്ടി പ്രിശോധിച്ച് കണ്ടെത്തണം.

പണത്തിനും സ്ഥാനമാനങ്ങള്‍ക്കും മുന്നില്‍ മനോജ് ദൈവവിശ്വാസം പോലും അടിയറവച്ചു എന്നു പറയുന്നതിനേക്കാള്‍, കുറച്ച് വോട്ടുകള്‍ക്കും എം പി സ്ഥാനത്തിനും വേണ്ടി സി പി എം ഒരു മത വിശ്വാസിയുടെ മുന്നില്‍ ഓഛാനിച്ചു നിന്നു എനതല്ലേ കൂടുതല്‍ ശരി. സജിം വസ്തുതകള്‍ വളച്ചൊടിക്കുന്നു. ഒരു കത്തോലിക്കാ സംഘടനയുടെ നേതാവായിരുന്ന മനോജിനെ വാഗ്ദാനങ്ങളും പ്രലോഭനങ്ങളും നല്‍കി വശത്താക്കിയത് സി പി എം അല്ലേ. സി പി എം അല്ലേ മനോജിനെ സമീപിച്ചത്? മനോജ് സി പി എമ്മിനെ അല്ലല്ലോ.


എം പി എന്ന നിലയില്‍ കിട്ടുന്ന പണം മുഴുവന്‍ വ്യക്തികള്‍ക്ക് എന്നു മുതലാണ്‌ സി പി എം കൊടുത്തു തുടങ്ങിയത്? പണ സമ്പാദനത്തിനുള്ള വഴിയാണ്‌ സി പി എമ്മില്‍ എം പി സ്ഥാനമെന്നൊക്കെയുള്ള വങ്കത്തങ്ങള്‍ പറയാതെ.


സിപി എമ്മിലെ ഒരു എം ​പിക്ക് കിട്ടുന്നതിനേക്കാള്‍ പണം മനോജിനേപ്പോലുള്ള ഒരു ഡോക്ടര്‍ക്ക് കിട്ടും എന്നതല്ലേ സത്യം.


എന്തു വന്നാലും സി.പി.എമ്മിനെതിരായി മാത്രമേ സംസാരിയ്ക്കൂ എന്ന് നിര്‍ബന്ധമുള്ള കൂട്ടത്തിലല്ല കാളിദാസന്‍. കാളിദാസന്‍ വിശ്വസിക്കുന്ന പ്രസ്ഥാനമാണ്‌. അത് ജനങ്ങളില്‍ നിന്നകലുന്നത് ശരിയല്ല എന്ന അറിവുകൊണ്ടാണ്‌ ചില കാര്യങ്ങളെ വിമര്‍ശിക്കുന്നത്.

മുകളില്‍ ജിവി എഴുതി, അബ്ദുള്ളക്കുട്ടിക്ക് ജന്മനാ അച്ചടക്കം കുറവായിരുന്നു എന്ന്. അച്ചടക്ക കുറവായ ആള്‍ രണ്ടു വട്ടം എം പി ആയത് ലോകത്തിലെ മഹത്ഭുതമായി കരുതേണ്ടി വരും. അതിന്റെ ഒക്കെ അര്‍ത്ഥം വേറൊന്നാണ്. പാര്‍ട്ടിയില്‍ വിശ്വസിക്കാത്തവരെയും അച്ചടക്കമില്ലാത്തവരെയും എം പി മരുടെ എണ്ണം കൂട്ടാനായി പാര്‍ട്ടി ഉപയോഗിക്കുന്നു. അതിനെയും പാര്‍ലമെന്ററി വ്യാമോഹം എന്നു വിളിച്ചു കുടെ? കുറച്ചു സീറ്റുകള്‍ ജയിക്കാനായി പാര്‍ട്ടി ഇതു ചെയ്യുന്നത് ശരിയാണോ? ഇതിന്റെ കുറച്ചു കൂടെ വ്യപ്തിയുള്ള നടപടിയാണ്, പി ഡി പിയുമായി കൂട്ടു കൂടിയതൊക്കെ. ഒരു സമയത്ത് മദനിക്ക് നല്‍കിയ പരിഗണന പോലും മോനായിക്കും ഐഷ പോറ്റിക്കും പാര്‍ട്ടി നല്‍കിയില്ല. റ്റി കെ ഹംസയെ ഉംറക്ക് പോകാനനുവദിച്ച പിണറായി വിജയന്‍ തന്നെയാണ്, മത്തായി ചാക്കോയുടെ വിശ്വാസ വിഷയത്തില്‍ ഒരു ബിഷപ്പിനെ പൊതുവേദിയില്‍ അധിക്ഷേപിച്ചതും.

ഒരിടത്ത് ഒരു നയം മറ്റൊരിടത്ത് മറ്റൊരു നയം എന്നു വരുമ്പോള്‍ പാര്‍ട്ടിക്കു പുറത്തു നില്‍ക്കുന്നവരില്‍ ആശയ കുഴപ്പമുണ്ടാകും.


മനോജ് പാര്‍ട്ടിയില്‍ വന്നതു കൊണ്ട് കുറച്ച് ലത്തീന്‍ കത്തോലിക്കരുടെ വോട്ടു കിട്ടി. ആലപ്പുഴ ജയിക്കാനുമായി. മനോജ് പോകാതെ തന്നെ അവരില്‍ ഭൂരിഭാഗവും പാര്‍ട്ടിയില്‍ നിന്നും അകന്നിരുന്നു. മനോജ് പോയതു കൊണ്ട് പ്രത്യേകിച്ച് ഒന്നും സംഭവിക്കയുമില്ല.

ആഞലോസും മനോജും ആലപ്പുഴ ജയിക്കാന്‍ സഹായിച്ചു. അബ്ദുള്ളക്കുട്ടി കണ്ണുരും. നമ്മള്‍ എത്രയൊക്കെ മറയ്ക്കാന്‍ ശ്രമിച്ചാലും സാമുദായിക പരിഗണന ഒരു പരിധി വരെ ഇലക്ഷനില്‍ സ്വാധീനം ചെലുത്തും. അതിനെ സി പി എം ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ വളരെ സമര്‍ദ്ധമായി ഉപയോഗിക്കുന്നും ഉണ്ട്. 30% വോട്ടു കൊണ്ടു മാത്രം പാര്‍ട്ടിക്ക് ഭരിക്കാനാകില്ല. അവിടെയണു പാര്‍ട്ടി നയങ്ങളില്‍ വ്യക്തത വേണ്ടത്.

Anonymous said...

പ്രീയ സുഹൃത്തെ സജീം,
ഓഫ് ടോപ്പിക് ആണ്.എങ്കിലും. കാളിദാസന്‍ എന്ന ആളോട് സംവാദം പോട്ടെ,വിവാദം പോലും അസാധ്യമാണ്. എന്താണ് കാരണമെന്നല്ലേ ?
വൈറസ് എന്താണ് ,അതിന്റെ സ്വഭാവം എന്താണ് എന്നറിയുമോ ?
ഈ സെക്കന്റില്‍ ഉള്ള രൂപവും സ്വഭാവവുമല്ല അടുത്ത നിമിഷത്തില്‍, രൂപം ഭാവം പ്രതികരണം ഒക്കെ നിമിഷാര്‍ദ്ധത്തില്‍ മാറിമറിയും.അപ്പോള്‍ നിങ്ങള്‍ എങ്ങനെ അതിനെ നേരിടും ?
ഇവിടെ ഈ കക്ഷി നിമിഷങ്ങള്‍ വച്ചു പ്രതികരണം അഭിപ്രായം മാറിയതിനു ഉദാഹരണം കാണിച്ചാലും ടിയാന്‍ പറയും, നിങ്ങള്‍ പറയുന്നതല്ല,ഞാന്‍ ഉദ്ധേശിച്ചതെന്നു .വാക്കും ചാക്കും ഒരുപോലെ എന്ന് ചുരുക്കം.അങ്ങനെയുള്ള വ്യക്തിയോട് സംസാരിക്കുമ്പോള്‍ ഒന്നുകില്‍ നിങ്ങളുടെ വാക്കും പഴയ ചാക്കും ഒരുപോലെ ആക്കി മാറ്റേണ്ടി വരും. അപ്പോള്‍ നിങ്ങള്‍ ആരായി ? ഇത് തന്നെ ആണ് ഈ കക്ഷിയുടെ രീതിയും. ഈ സമീപനം മറക്ക്‌ പിന്നില്‍ നിന്ന് സജീം പറഞ്ഞ പോലെ സീ.പിഎമ്മിനെ തോണ്ടുക എന്ന മിനിമം പരിപാടിയില്‍ ഒതുങ്ങും.സ്വയം കംമ്യൂനിസ്റ്റ് എന്നൊക്കെയാണ് പറയുക എന്നാല്‍ അത് വെറും നാട്യമാണ്.കാരണം കംമ്യൂനിസ്ട്ടുകളെ ഈഎമ്മെസിനെ ഒക്കെ ക്രൂരമായി വ്യക്തിഹത്യ പോലും ചെയ്യുന്ന എത്രയോ പോസ്റ്റുകള്‍ പരമ്പര ആയി ബ്ലോഗ്‌ ലോകത്ത് വരുന്നുണ്ട് അവിടെയൊന്നും ഈ വിദ്വാനെ കാണില്ല, ചില തൊലിപ്പുറമുള്ള കംമ്യൂനിസ്ട്ടു നാട്യവും പോസ്റ്റും ഇടും.അത് കാപട്യം മാത്രം.so careful

Kalidasan said...

കാളിദാസൻ ആട്ടിൻ തോലണിഞ്ഞ ചെന്നായയാണ്. താൻ ഒരു കമ്മ്യൂണിസ്റ്റുകാരനാണെന്ന് പറഞ്ഞു കൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടിയെ തെറി വിളിച്ച് എതിരാളികളൂടെ കയ്യടി വാങ്ങുന്ന ഈ രാഷ്ട്രീയ നപുംസകം കുറേക്കാലമായി ബ്ലോഗിൽ ഈ കൂട്ടിക്കൊടുപ്പ് നടത്തുന്നു

ഇ.എ.സജിം തട്ടത്തുമല said...

“നമ്മള്‍ എത്രയൊക്കെ മറയ്ക്കാന്‍ ശ്രമിച്ചാലും സാമുദായിക പരിഗണന ഒരു പരിധി വരെ ഇലക്ഷനില്‍ സ്വാധീനം ചെലുത്തും. അതിനെ സി പി എം ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ വളരെ സമര്‍ദ്ധമായി ഉപയോഗിക്കുന്നും ഉണ്ട്. 30% വോട്ടു കൊണ്ടു മാത്രം പാര്‍ട്ടിക്ക് ഭരിക്കാനാകില്ല.“
അതുതന്നെയാണ് കാളദാസൻ, പാർട്ടി നേരിടുന്ന പ്രധാന പ്രശ്നം. പാർളമെന്ററി ജനാധിപത്യം ഉപയോഗപ്പെടുത്തുന്നുവെന്നതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പിൽ ജയിക്കുക എന്നതും ഒരാവശ്യമായി തീരുന്നു. അതിനു പലപ്പോഴും പല അടവുകളും സ്വീകരിക്കാറുമുണ്ട്. അതെല്ലാം എല്ലായ്പോഴും ശരിയാണെന്ന് ഒരു പാർട്ടിക്കാരനും വിശ്വസിക്കുന്നില്ല. പക്ഷെ നിവൃത്തികേടു കൊണ്ട് പലപ്പോഴും പിന്നീട് തെറ്റെന്നു തന്നെ സമ്മതിയ്ക്കേണ്ട നിലപാടുകളിൽ ചെന്നുപെടുന്നുണ്ട്. സങ്കീർണ്ണവും ബഹുമത-ജാതി സങ്കലനവുമായ ഒരു സമൂഹത്തിൽ കമ്മ്യൂണിസം വളർത്തുക എന്നതിന്റെ പ്രശ്നങ്ങൾ ചില്ലറയല്ലെന്നും നാം അറിയണം. ഇന്ത്യയിൽ മറ്റൊരിടത്തും ഇതിനു അടിത്തറയുണ്ടാക്കാൻ കഴിയാത്തത് പോളിറ്റ് ബ്യൂറോയ്ക്ക് കഴിവില്ലാത്തതുകൊണ്ടാണെന്നു പറയാൻ കഴിയുമോ? അതൊക്കെ പോട്ടെ.

പാർട്ടി മനോജിനെ ഉപയോഗിച്ചതുതന്നെ എന്നത് സമ്മതിക്കാം. തെരഞ്ഞെടുപ്പ് ജയം തന്നെ ആയിരുന്നു മനോജിനെ നിറുത്തിയതിന്റെ ലക്ഷ്യം. പക്ഷെ മനോജ് അതിനു നിന്നു കൊടുത്തല്ലോ. എം.പി.യുമായി. എന്നുവച്ച് അയാൾക്ക് പാർട്ടിയൊക്കെ വിടാം. അതുപക്ഷെ തനിക്കും ചില അവസരങ്ങളും അംഗീകാരവും നൽകിയ പാർട്ടിയെ ബുദ്ധിമുട്ടിയ്ക്കുന്ന തരത്തിലുള്ള കൊട്ടിക്കലാശത്തോടെ വേണ്ടിയിരുന്നോ? പിന്നെ ഒന്നുണ്ട്. പാർട്ടി ജനധിപത്യം ഉൾക്കൊളുന്നു എന്നതുകൊണ്ട് ഇവരൊക്കെ ഇറങ്ങി നടക്കുന്നു.
ജനാധിപത്യബോധമില്ലാത്തവരുടെ കൂട്ടത്തിൽ നിന്നാണെങ്കിൽ ഇങ്ങനെ ആരും കൂട്ടം തെറ്റി മേയാൻ പോകില്ല. പോയാൽ വിവരമറിയും.

ഇ.എ.സജിം തട്ടത്തുമല said...

കുറ്റങ്ങളും കുറവുകളും ഇല്ലാത്ത പാർട്ടിയാണ് സി.പി.എം എന്ന് അതിന്റെ നേതാക്കളോ അണികളോ പറയുന്നില്ല. പക്ഷെ സി.പി.എം എന്തു ചെയ്താലും അതൊക്കെ കുഴപ്പമാണെന്നു വരുത്തിത്തീർക്കുന്ന സമീപനം ശരിയല്ല. കണ്ണിരിയ്ക്കുമ്പോൾ കണ്ണിന്റെ വിലയറിയില്ല. വിമർശനം ക്രിയാത്മകം ആയിരിക്കണം. മതപരമായ കാര്യങ്ങളിൽ പാർട്ടിക്കാർ ഇടപെടണമെന്നുപറഞ്ഞാൽ അത് കുറ്റം. ഒഴിഞ്ഞുനിൽക്കണമെന്നു പറഞ്ഞാൽ അതുംകുറ്റം.
മദനിയുടെ പിന്തുണ തേടിയാൽ അതുകുറ്റം. മദനിയെ തള്ളിപ്പറഞ്ഞാൽ മുസ്ലീം സമുദായത്തെ വെറുപ്പിച്ചുവെന്നായിരിക്കും ആരോപണം. ന്യൂനപഷത്തിനു വേണ്ടി സംസാരിച്ചാൽ അതു പ്രീണനം. അങ്ങനെ എന്തെല്ലാം. ഒന്നും ചെയ്യാൻ പറ്റില്ല, സി.പി.എമ്മിന്. “മുസ്ലിം” ലീഗാണത്രേ ഏറ്റവും വലിയ മതേതര കക്ഷി. തീവ്രവാദം ഉപ്പേക്ഷിച്ചുവെന്ന് അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം പ്രഖ്യാപിച്ച് പ്രായശ്ചിത്തം ചെയ്യുന്ന മദനി അങ്ങനെ മാറാൻ പാടില്ലത്രേ! മദനി എന്നും തീവ്രവാദി തന്നെ ആയി ജീവിച്ചു കൊള്ളണം. മദനി എന്നും ഭീകര പ്രവർത്തനങ്ങളും നടത്തി ജനങ്ങളാൽ വെറുക്കപ്പെട്ടും അതുവഴി ഒരു സമുദായം തന്നെ വെറുക്കപ്പെട്ടും ഇരിക്കണം. ഇതാണ് ചിലരുടെ മനസ്സിലിരിപ്പ്. ബി.ജെ.പിയിൽ നിന്നും വന്ന് മതേതരത്വം പ്രസംഗിച്ചു തുടങ്ങിയ രാമൻപിള്ളയുടെ ജനപക്ഷം ഇടതിനെ പിന്തുണച്ചു. അതിൽ വലിയ പ്രശ്നം കണ്ടില്ല. ഒരു ആർ.എസ്.എസ് കാരൻ അതുപേക്ഷിച്ച് മതേതരവാദിയായാൽ അതിലും സന്തോഷിക്കുകയാണു വേണ്ടത്. എന്തിന്, ഒരു ആർ.എസ്.എസ് കാരനോ, ഒരു എൻ.ഡി.എഫ് കാരനോ, മദനിമാരോ വർഗീയതീവ്രവാദം ഉപേക്ഷിച്ചു വന്നാൽ, അവർ കോൺഗ്രസ്സിലാണു ചേരുന്നതെങ്കിൽ പോലും ആശ്വസിക്കേണ്ടതും പ്രോത്സഹിപ്പിയ്ക്കേണ്ടതുമാണ്. സി.പി.എം.തന്നെ ആകണമെന്നില്ല. ഇവിടെ പക്ഷെ അങ്ങനെ വരുന്നവർ സി.പി.എം ആയിക്കൂടെന്ന് ഇടതുപക്ഷത്തെ പിന്തുണച്ചുകൂടെന്നാണ് ചിലരുടെ പക്ഷം. അതായത് വർഗീയ വാദികളൂം, അത് ഉപേക്ഷിച്ചു വരുന്നവരുമൊക്കെ കോൺഗ്രസ്സിന്റെയും യു.ഡി.എഫിന്റെയും അവകാശമാണ്. അവരെ പിന്തുണച്ച് കഴിഞ്ഞുകൊള്ളണമത്രേ! മദനി കഴിഞ്ഞ തെരഞ്ഞടുപ്പിൽ യു.ഡി.എഫിനെ പിന്തുണച്ചിരുന്നെങ്കിൽ ശേഷിക്കുന്ന കാലം മതേതരവാദിയായി കഴിച്ചു കൂട്ടാമായിരുന്നു. ഇനി മദനി കോൺഗ്രസ്സുകാരനായാലും വേണ്ടില്ല ഒരു മതേതരവാദിയും സമാധാനപ്രിയനും ആയിരുന്നാൽ മതിയെന്നാണ് സി.പി.എമ്മുകാർ കരുതുന്നത്.പക്ഷെ മദനി ഇടതുപക്ഷത്തെയേ ഇനിയുള്ള കാലം പിന്തുണയ്ക്കൂ എന്നു പറഞ്ഞാൽ പാർറ്റി എന്തുചെയ്യും? അഥവാ മാനസാന്തരം വന്നയാളെ എന്തിൻ അനഭിമതനാക്കണം? തുടർന്ന് എങ്ങനെ പോകുന്നു എന്നു നോക്കിയാൽ പോരെ?

ഇ.എ.സജിം തട്ടത്തുമല said...

ഇവിടെ തെറ്റു തിരുത്തൽ രേഖയിൽ പറയുന്ന കാര്യങ്ങൾ അത്രയ്ക്ക് വിവാദമാക്കാൻ വേണ്ടിയൊന്നുമില്ല. കമ്മ്യൂണിസ്റ്റ് നേതാക്കളെപറ്റി ജനങ്ങൾക്ക് അവമതിപ്പും തെറ്റിദ്ധാരണകളും ഉണ്ടാകാത്ത നിലയിൽ മതകാര്യങ്ങളിൽ സൂക്ഷ്മത പുലർത്തേണ്ടതിനെ കുറിച്ചാണ് അത് സൂചിപ്പിക്കുന്നത്. വിവാഹം ഉൾപ്പെടെ പല ആർഭാടങ്ങളും മതാചാരങ്ങളുമായി ബന്ധമുള്ളതാണ്. അതൊക്കെ നേതാക്കൾ അടക്കം ഒന്ന് നിയന്ത്രിക്കണമെന്നൊക്കെ തന്നെ പാർട്ടി പറയുന്നത്.പക്ഷെ ഇന്ന് അണികളും നേതാക്കളും ഒക്കെ കാലത്തിന്റെ സ്വാധീനത്തില്പെട്ട് പല ആഡമ്പരങ്ങളും കാണിയ്ക്കുന്നുണ്ട്. അതിനു നേതാക്കളെ കുറ്റം പറയുമ്പോൾ അണികളും മാതൃക കാണിക്കണം. വിമർശിച്ചാൽ മാത്രം പോര.
പിന്നെ മുസ്ലീങ്ങൾക്ക് പള്ളിയിൽ പോകാം. ഉമ്മറയ്ക്കു പോകാം. മറ്റു മതക്കാരായ പാർട്ടിക്കാർക്കു മാത്രം വിലക്ക് എർപ്പെടുത്തുന്നു എന്നു പറയുന്നത് ശരിയല്ല. അങ്ങനെ ഒരു പ്രശ്നം എവിടെയുമില്ല. പാർട്ടിയുടെ പ്രാദേസിക നേതാക്കൾ ഉൾപ്പെടെ പലരും അമ്പലങ്ങളിൽ പോവുകയും തൊഴുകയും കണിയ്ക്ക നൽകുകയുമൊക്കെ ചെയ്യുന്നുണ്ട്. അതിന്റെ പേരിൽ ആർക്കു മേലും നടപടിയെടുക്കുന്നില്ല. പള്ളിയിൽ പോകാം. പക്ഷെ എൻ.ഡി.എഫ് -ഓ മറ്റ് തീവ്രവാദികളോ ആകരുത്. അമ്പലത്തിൽ പോകാം. പക്ഷെ ആർ.എസ്.എസ് ആകരുത് എന്നേയുള്ളു. ഞാൻ പറഞ്ഞതിന്റെ ധ്വനി മനസിലായി കാണുമെന്നു കരുതുന്നു.

പ്രശ്നം അവിടെയല്ല. പാർട്ടിയിൽ മത-ദൈവ വിശ്വാസം ഉള്ളവരും ഇല്ലാത്തവരും ഉണ്ട്. ഇല്ലെന്നു പറഞ്ഞു പ്രഖ്യാപിച്ചു നടക്കുന്ന നേതാക്കളോ പ്രവർത്തകരോ പിന്നീട് മത്വിശ്വാസവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുമ്പോഴാണ് ആക്ഷേപം ഉയരുന്നത്. ആദ്യമേ തന്നെ ഞാൻ ഈശ്വരവിശ്വാസിയുമാണ് പാർട്ടിയുമാണ് എന്നു പറാഞ്ഞ് പ്രവർത്തിക്കുന്നവർക്ക് പാർട്ടിയിൽ ഒരു വിലക്കുകളും ഇല്ല. പിന്നെ ഏതെങ്കിലും മത വിശ്വാസി പാർട്ടിയുടെ ഭാഗമായി വന്ന് നിർമ്മതനോ നിരീശ്വര വാദിയോ ആകുന്നുവെകിൽ അതിലും പാർട്ടി ഇടാപെടേണ്ടതില്ല.നിർമതത്വവും നിരീശ്വരവാദവും നിരുത്സഹപ്പെടുത്തേണ്ട പാർട്ടിയുമല്ലസി.പി.എം . മതത്തിന്റെ പേരിലയാലും മറ്റെന്തിന്റെ പേരിലായാലും ചൂഷണവും അനാചാരങ്ങളും അനീതിയും അക്രമവും അസമത്വവും മറ്റും നിലനിന്നാൽ അതിനെ എതിർക്കേണ്ടത് പാർട്ടിയുടെ ധർമ്മമാണ്. മതബന്ധമുള്ള കാര്യങ്ങളിൽ മിണ്ടാതിരുന്നു കൊള്ളണം എന്നു പറഞ്ഞാൽ പാർട്ടിക്കത് സ്വീകാര്യമല്ല.
എന്തിനു നീട്ടുന്നു. പണ്ടേ പറയുന്നതല്ലേ? ഏതെങ്കിലും മതത്തിലോ ദൈവത്തിലോ നിർദ്ദോഷമായി വിശ്വസിക്കുന്നവർ വിശ്വസിച്ചു കൊള്ളട്ടെ. വിശ്വസിക്കാത്തവരെ അവരുടെ വഴിക്കും വിടുക.അതു തന്നെ ഇപ്പോഴും പാർട്ടി നയം. അല്ലാതെ യുക്തിവാദി സംഘമല്ല സി.പി.എം. അത് എല്ലാവിഭാഗം മനുഷ്യരുടെയും പ്രസ്ഥാനമാണ്. മാനവികതയിലാണ് അത് ഊന്നുന്നത്. മാർഗ്ഗമദ്ധ്യേ തെറ്റുകളും കുറ്റങ്ങളും സംഭവിക്കാം. അത് ബോധ്യപ്പെട്ടാൽ തിരുത്തുകയും ചെയ്യും. അല്ലാതെ തെറ്റുകളും കുറ്റങ്ങളും സംഭവിക്കുന്നു, അല്ലെങ്കിൽ എനിക്കിഷ്ടപ്പെടാത്തത് ചെയ്യുന്നു എന്നു പറഞ്ഞ് പാർട്ടി പിരിച്ചുവിടണമെന്ന മട്ടിൽ സംസാരിക്കരുത്.പാർട്ടിയെ സ്നേഹിക്കുന്ന ആരും. പാർട്ടിയിലെ ഏതെങ്കിലും നേതാക്കളോട് അവരവർക്ക് തോന്നുന്ന അസഹിഷ്ണുതയും അസൂയകളും മറ്റും വച്ചിട്ട് പാർട്ടിയെ തന്നെ പ്രതിക്കൂട്ടിൽ നിർത്തി സദാ ശത്രുവിന് പാർട്ടിയെ ക്ഷീണിപ്പിയ്ക്കാൻ അവസരമുണ്ടാക്കി കൊടുക്കരുത്.

ഇ.എ.സജിം തട്ടത്തുമല said...

പ്രിയ അനോണീ,

അനേകം കാളിദാസന്മാരിൽ ഒരാളാണ് താങ്കൾ പറയുന്ന കാളിദാസനും. സമയം കിട്ടിയാൽ ഒരു കാളിദാസനെങ്കിലും മറുപടി പറയാൻ കഴിയുന്നതിൽ സംതൃപ്തിയുണ്ട്. അത് ജനാധിപത്യ മര്യാദകൊണ്ടു മാത്രമല്ല, കാളിദാസൻ നമ്മുടെ കമന്റുവായിച്ച് മനസുമാറും എന്നു വച്ചുമല്ല. ഒന്ന് ആരെയും അവഗണിഉയ്ക്കണ്ട. രണ്ട് സംവാദം കാളിദാസനോടാണെങ്കിലും വായിക്കുന്നത് കാളിദാസൻ മാത്രമല്ലല്ലോ. കാളിദാസനെ പോലുള്ളവർ ഇങ്ങനെ വന്നു വല്ലതും പറഞ്ഞാലല്ലേ നമ്മൾ പ്രകോപിതരായി ഇങ്ങനെ നീട്ടിപ്പരത്തൂ.

അതുകൊണ്ട് കാളിദാസാ ഇനിയും വരിക! നമുക്ക് കലപില കൂടാം! അതിൽനിന്ന് എന്തെങ്കിലും ഗുണം ഉണ്ടായിക്കൂടെന്നില്ലല്ലോ!അനോണിയുടെ വികാരവും മനസിലാക്കാതെയല്ല!

ജനശക്തി said...

നല്ല മറുപടികള്‍ സജിം.പോസ്റ്റും അതെ.

ramachandran said...

സജിം
വളരെ നല്ല വിലയിരുത്തൽ. സോദ്ദേശ ബ്ലോഗിംഗിന്റെ മർമ്മം കണ്ടറിഞ്ഞ് ക്ഷമയോടെ മറുപടി പറയുന്നതിനെ അഭിനന്ദിക്കുന്നു. ഓരോ എതിർവദങ്ങൾക്കും മറുപടി നൽകുമ്പോഴുമുള്ള ആത്മപരിശോധനയാണ് മുന്നോട്ട് നയിക്കുന്നത്, വ്യക്തിയെയും പ്രസ്ഥാനത്തെയും.

ഒരു കാര്യം മാത്രം ചൂണ്ടിക്കാണിക്കട്ടെ..പാർട്ടിയുടെ അടവു നയം അനുസരിച്ച് പാർട്ടി ജയിക്കാൻ സാദ്ധ്യതയുള്ള വ്യക്തികളെ സ്ഥാനർത്ഥിയാക്കാറുണ്ട്. ജയിക്കുന്നയാൾ പാർലമെന്ററി പാർട്ടിയുടെ അംഗമാകണമെങ്കിലും പാർട്ടി അംഗമാകണമെന്നില്ലലോ? പാർട്ടി ഭരണഘടനയും പരിപാടീയും അംഗീകരിച്ച് സ്വയം മുന്നോട്ട് വരുമ്പോൾ അഥവാ അപേക്ഷ നൽകുമ്പോൾ മാത്രമല്ലേ ഒരാളെ അംഗത്വത്തിനു പരിഗണിക്കുകയുള്ളൂ. അങ്ങനെ മുന്നോട്ട് വന്ന കാലഘട്ടത്തിൽ നിന്നും എന്ത് മാറ്റമാണ് പാർട്ടി പരിപാടിയിലും ഭരണഘടനയിലും ഇപ്പോൾ ഉണ്ടായിട്ടുള്ളത് ?

kaalidaasan said...

പാർളമെന്ററി ജനാധിപത്യം ഉപയോഗപ്പെടുത്തുന്നുവെന്നതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പിൽ ജയിക്കുക എന്നതും ഒരാവശ്യമായി തീരുന്നു. അതിനു പലപ്പോഴും പല അടവുകളും സ്വീകരിക്കാറുമുണ്ട്.

അവിടെ ചെറിയ ഒരു പിശകില്ലേ സജിം.

എന്തു കൊണ്ട് ഇത് ഒരാവശ്യമായി തീരുന്നു?

പണ്ടും പാര്‍ട്ടി അടവു നയം സ്വീകരിച്ചിട്ടുണ്ട്. ജോസഫ് മുണ്ടശ്ശേരി, എ ആര്‍ മെനോന്‍, വി ആര്‍ കൃഷ്ണയ്യര്‍ തുടങ്ങിയവരെ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ടി മാത്രമല്ല കൂടെ കൂട്ടിയത്. അവരുടെ കഴിവ് ഉപയോഗപ്പെടുത്താനുമായിട്ടാണ്. അതൊക്കെ കൊണ്ട് പാര്‍ട്ടി വളര്‍ന്നിട്ടുണ്ട്. മനോജിനെ പാര്‍ട്ടിയിലേക്ക് വരുത്തിയതു കൊണ്ട് പാര്‍ട്ടി വളര്‍ന്നിട്ടൊന്നുമില്ല. രണ്ടത്താണിയെ സഹയാത്രികനാക്കിയപ്പോള്‍ പാര്‍ട്ടിക്ക് ദോഷമല്ലേ ഉണ്ടായുള്ളു.

ചില അടവ് നയങ്ങള്‍ ശരിയല്ല എന്ന് പാര്‍ട്ടിക്കുള്ളിലും മുന്നണിയിലും അഭിപ്രായം ഉയരുമ്പോഴും അതൊക്കെ പാര്‍ട്ടിയില്‍ അടിച്ചേല്‍പിച്ചിട്ട്, വിപരീത ഫലമുണ്ടാകുമ്പോള്‍ തെറ്റെന്നു സമ്മതിക്കുന്നത് വിഡ്ഡിത്തമല്ലേ.

മദനിയേപ്പോലുള്ള വിവാദ പുരുഷന്‍മാരുടെ സഹവാസം നിഷ്പക്ഷരായ പലരെയും പാര്‍ട്ടിയെ പിന്തുണക്കുന്നതില്‍ നിന്നും അകറ്റിയില്ലേ? തെറ്റാണെന്നു പലരും ചൂണ്ടിക്കാണിക്കുമ്പോള്‍ എന്തു കൊണ്ട് പാര്‍ട്ടിക്ക് മനസിലാകുന്നില്ല? മദനിയേപ്പോലുള്ള ഒരു മത തീവ്രവാദി നല്ലവനാണോ ചീത്തയാണോ എന്നുള്ളത് എങ്ങനെ പാര്‍ട്ടിയുടെ വിഷയമാകുന്നു? തിരുത്താന്‍ വേണ്ടി തെറ്റ് ചെയ്യുന്നതിനേക്കാള്‍ അത് ചെയ്യതിരിക്കുന്നതല്ലേ കൂടുതല്‍ അഭികാമ്യം?


സങ്കീര്‍ണ്ണവും ബഹുമത-ജാതി സങ്കലനവുമായ ഒരു സമൂഹത്തില്‍ കമ്മ്യൂണിസം വളര്‍ത്തുക എന്ന ബുദ്ധിമുട്ട് തന്നെയാണ്. അതിനു വേണ്ടി മദനിയേപ്പോലുള്ള ഒരു വിവാദ പുരുഷനെ കുട്ടു പിടിക്കുമ്പോള്‍ അത് കുറച്ചു കൂടേ സങ്കീര്‍ണ്ണമാകുന്നു. ഉത്തരം നല്‍ക്കേണ്ട അനവധി ചോദ്യങ്ങളുടെ കൂടെ കുറേ കൂടി ചോദ്യങ്ങള്‍ വരുന്നു. അവസാനം ഒരു ചോദ്യത്തിനും ഉത്തരമില്ലാതെ പോകുന്നു എന്നു മാത്രമല്ല പല ബുദ്ധിമുട്ടുകളുമുണ്ടാകുന്നു. കേന്ദ്ര നേതാക്കള്‍ക്കും സംസ്ഥാന നേതാക്കള്‍ക്കും രണ്ട് അഭിപ്രായം വരുന്നു. പ്രശ്നം കുറേക്കൂടി സങ്കീര്‍ണ്ണമാകുന്നു.

ഇന്ത്യയില്‍ മറ്റൊരിടത്തും ഇതിനു അടിത്തറയുണ്ടാക്കാന്‍ കഴിയാത്തത് എന്തു കൊണ്ടാണെന്നണു സജിമിനു തോന്നുന്നത്? ജനസംഘ്യയുടെ പകുതി ഭാഗം ദരിദ്രരായിരിക്കുന്ന ഇന്‍ഡ്യയില്‍ പാര്‍ട്ടി വളരേണ്ടതല്ലായിരുന്നോ? 50 വര്‍ഷം മുമ്പുള്ള കേരളത്തിലെ അവസ്ഥ മറ്റ് പലയിടങ്ങളിലുമുണ്ട്. എന്തു കൊണ്ട് പാര്‍ട്ടിക്കവിടെ വേരോട്ടമില്ല?

മനോജിന്റെ പ്രശ്നം അത്ര വലുതാണെന്ന് എനിക്ക് തോന്നുന്നില്ല. പാര്‍ട്ടി മനോജിനെ ഉപയോഗപ്പെടുത്തി. തെരഞ്ഞെടുപ്പിന്റെ തലേന്ന് വരുന്നവര്‍ എപ്പോള്‍ വേണമെങ്കിലും പോകാം എന്നൊക്കെ പാര്‍ട്ടി അറിഞ്ഞിരുന്നാല്‍ ഇത് അത്ര കാര്യമാക്കേണ്ടതുമില്ല. സെബാസ്റ്റ്യന്‍ പോളും മനോജും മഞ്ഞളാം കുഴി അലിയുമൊക്കെ പറയുന്ന വേറെ ചില കാര്യങ്ങളുണ്ട്. അതൊക്കെ നിസാരവത്കരിക്കാമോ?

ഒഞ്ചിയം ഷൊര്‍ണ്ണൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പാര്‍ട്ടിയില്‍ അടിയുറച്ചിരുന്നവരാണു പുറത്തു പോയത്. ഷൊര്‍ണ്ണൂരില്‍ ബി ജെ പിയുടെ സഹായത്തോടെ ഭരണം നിലനിറുത്തേണ്ട ഗതിം കേടു വന്നത് അതുകൊണ്ടല്ലേ. വീരേന്ദ്ര കുമാറിന്റെ പാര്‍ട്ടിയെ സഹായിക്കാന്‍ എന്ന നാടകമല്ലെ ഒഞ്ചിയത്ത് പാര്‍ട്ടി അപ്പാടെ പുറത്തു പോകാന്‍ കാരണം? ആ അടവു നയത്തിലൂടെ പാര്‍ട്ടി എന്തു നേടി? വളര്‍ച്ചയോ തളര്‍ച്ചയോ?

മനോജ് പാര്‍ട്ടിയെ ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ പുറത്തു പോയതു പോലെ തന്നെയല്ലേ പാര്‍ട്ടി ബുദ്ധിമുട്ടുണ്ടാക്കി പുറത്തു കളഞ്ഞവരുടെ അവസ്ഥയും? മുസ്ലിം ലീഗുമായി സഖ്യമുണ്ടാക്കണമെന്നു പറഞ്ഞവരെ പുറത്താക്കിയത് അത്ര ശരിയായിരുന്നോ? എതിരഭിപ്രയം പറഞ്ഞു എന്നതിന്റെ പേരില്‍ അച്ചടക്ക നടപടി എടുത്തത് പി ബി ഇടപെട്ട് തിരുത്തിക്കേണ്ടി വന്നതെന്തു കൊണ്ടായിരുന്നു? സമാനമായ ചോദ്യം മനോജിപ്പോള്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നില്ലേ. അപ്പോള്‍ പാര്‍ട്ടിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കൊട്ടല്‍ നടത്തിയതില്‍ പാര്‍ട്ടി നേതൃത്വത്തിനും പങ്കില്ലേ?

kaalidaasan said...

സി.പി.എം എന്തു ചെയ്താലും അതൊക്കെ കുഴപ്പമാണെന്നു വരുത്തിത്തീർക്കുന്ന സമീപനം ശരിയല്ല. വിമർശനം ക്രിയാത്മകം ആയിരിക്കണം.

ഇതൊക്കെ വളരെ അപക്വമായ സമീപനമാണ്.

ക്രിയത്മക വിമര്‍ശനത്തിനൊരു ഉദാഹരണം പറയാമോ? ദേശാഭിമാനിയില്‍ വരുന്ന വിമര്‍ശനമണൊ ക്രിയാത്മകം? ശതമന്യുവിന്റെ ഒക്കെ പോലെ?

കേരളത്തിലെ സ്വാശ്രയ സ്ഥാപനങ്ങളെ എതിര്‍ക്കാനും തല്ലി തകര്‍ക്കാനും വിദ്യാര്‍ത്ഥി സംഘടനയെ ഏല്‍പ്പിച്ചിട്ട് മക്കളെ കേരളത്തിനു പുറത്തുള്ള സ്വാശ്രയ സ്ഥാപനങ്ങളില്‍ അയക്കുനതിനെ ക്രീയത്മകമായി വിമര്‍ശിക്കേണ്ടതെങ്ങനെയാണെന്ന് സജിം ഒന്നു വിശദീകരിക്കാമോ?

ഇന്‍ഡ്യയിലേതു രാഷ്ട്രീയ പാര്‍ട്ടിയാണു മറ്റ് പാര്‍ട്ടികള്‍ ചെയ്യുന്ന കാര്യം കയ്യടിച്ച് അംഗീകരിക്കാറുള്ളത്? പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തികളും പ്രസ്ഥാനങ്ങളും സദാ നിരീക്ഷണം ചെയ്യപ്പെട്ടു കൊണ്ടിരിക്കും. അത് രാഷ്ട്രീയത്തിന്റെ ഭാഗമാണ്. വ്യക്തികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും കുറച്ചു കൂടെ ഉത്തരവാദിത്തം ഉണ്ടാകാന്‍ അതൊക്കെ നല്ലതല്ലേ.

എന്തുകൊണ്ട് മത വിഷയത്തില്‍ പാര്‍ട്ടിക്ക് വ്യക്തമായ ഒരു നിലപാടെടുത്തു കൂടാ? മത വിശ്വാസവും ഈശ്വര വിശ്വാസവും അനുവദിക്കാമെങ്കില്‍ എന്തു കൊണ്ട് മത ചടങ്ങുകളെ വിലക്കണം?

മദനിയെ തള്ളിപ്പറഞ്ഞാൽ മുസ്ലീം സമുദായത്തെ വെറുപ്പിച്ചുവെന്നായിരിക്കും ആരോപണം

മദനിയുടെ പാര്‍ട്ടി മുസ്ലിം പാര്‍ട്ടിയാണോ? മദനിയാണൊ കേരള മുസ്ലിങ്ങളുടെ പ്രതീകം? മദനിയെ തള്ളിപറയേണ്ട അവശ്യമെന്താണ്?


മദനിയെ മദനിയുടെ വഴിക്കു വിടുക. മദനിയിലൂടെ അല്ലാതെ മുസ്ലിങ്ങളിലേക്ക് പാര്‍ട്ടി എത്തണം. മദനിയെ കൂടെ കൂട്ടിയതു കൊണ്ടല്ലേ തള്ളിപ്പറയേണ്ട പ്രശ്നമുദിക്കുന്നുള്ളു. മദനിയെ കൂടെ കൂട്ടിയപ്പോള്‍ പാര്‍ട്ടിയെ സ്നേഹിക്കുന്ന എത്രയോ ആളുകള്‍ പറഞ്ഞു അത് വേണ്ട എന്ന്. പാര്‍ട്ടിക്കുള്ളിലും പലരും പറഞ്ഞു. അതൊക്കെ അവഗണിച്ച് മദനിയെ കുട്ടിയതു കൊണ്ട് പാര്‍ട്ടി എന്തു നേടി? കുറെ അവമതിയല്ലാതെ?

സജിം ഏതെല്ലാം തരത്തില്‍ ന്യായീകരിക്കാന്‍ ശ്രമിച്ചാലും മദനി മുഖ്യ ധാര മുസ്ലിങ്ങളെ പ്രതിനിധീകരിക്കുന്നില്ല. തീവ്ര മത വിശ്വാസികളായ ഒരു ന്യൂന പക്ഷം മുസ്ലിങ്ങളെ ആണദേഹം പ്രതിനിധീകരിക്കുന്നത്.

തീവ്രവാദം ഉപേക്ഷിച്ചുവെന്ന് പ്രഖ്യാപിച്ച് പ്രായശ്ചിത്തം ചെയ്യുന്ന മദനി എങ്ങനെ സി പി എം പോലുള്ള ഒരു പാര്‍ട്ടിയുടെ പ്രശ്നമാകുന്നു? മദനി സി പി എം രാഷ്ട്രീയത്തിന്റെ കേന്ദ്ര ബിന്ദുവാകാന്‍ എന്താണു കാരണം?

മദനി ഇടതു പക്ഷത്തെ പിന്തുണച്ചു എന്നുള്ള ക്ളീഷെ ഒഴിവാക്കിക്കൂടെ? ആരെയാണു സജിം വിഡ്ഡിയാക്കന്‍ ശ്രമിക്കുന്നത്? അത് മാത്രമാണോ വസ്തുത? മദനിക്കു വേണ്ടി ഇടതു പക്ഷ ഐക്യം തന്നെ തകര്‍ക്കുന്ന തരത്തില്‍ മദനി സി പി എം രാഷ്ട്രീയത്തില്‍ പിടി മുറിക്കുന്നതെന്തു കൊണ്ടാണ്? മദനിയുമയി സി പി എമ്മിലെ ഒരു വിഭാഗത്തിനുള്ള ചങ്ങാത്തം വരും കാലങ്ങളിലും ചര്‍ച്ചാ വിഷയം ആയിരിക്കും. അതിലസഹിഷ്ണുത പ്രകടിപ്പിച്ചിട്ടൊന്നും കാര്യമില്ല.

kaalidaasan said...

ആർ.എസ്.എസ് കാരനോ, ഒരു എൻ.ഡി.എഫ് കാരനോ, മദനിമാരോ വർഗീയതീവ്രവാദം ഉപേക്ഷിച്ചു വന്നാൽ, അവർ കോൺഗ്രസ്സിലാണു ചേരുന്നതെങ്കിൽ പോലും ആശ്വസിക്കേണ്ടതും പ്രോത്സഹിപ്പിയ്ക്കേണ്ടതുമാണ്

ഇത് വളരെ അപകടകരമായ നിലപാടാണ്. മദനിയൊക്കെ ഇവിടെ ഒരു മുസ്ലിം രാഷ്ട്രം സ്ഥാപക്കാനല്ല തീവ്രവാദിയാത്. സമൂഹത്തില്‍ അസ്വസ്തത ഉണ്ടാക്കാനാണ്. എല്ലാ തീവ്രവദികളും പശ്ചാത്തപിച്ചാല്‍ സജീമൊക്കെ സ്വീകരിക്കും എന്ന നില വന്നാല്‍ സമൂഹത്തില്‍ അസ്വസ്തത ഉണ്ടാക്കാന്‍ അഗ്രഹിക്കുന്ന പലരും അതേ മാര്‍ഗ്ഗം സ്വീകരിക്കും.

പാര്‍ട്ടി ഭാരവാഹികള്‍ മതപരമായ ചടങ്ങുകള്‍ നടത്തരുതെന്ന് നിഷ്കര്‍ഷിക്കുന്നതും പുരോഗമന പ്രസ്ഥാനമെന്നും അവകശപ്പെടുന്ന പാര്‍ട്ടി ഏഴാം നൂറ്റാണ്ടിലെ പ്രാകൃത ഇസ്ലാമിനെ പിന്തുടരുന്ന മദനിയെയൊക്കെ ന്യയീകരിക്കുന്നത്
വൃത്തികേടല്ലേ സജിം?

മദനി മതേതരവാദിയോ സമാധാനപ്രിയനോ ആയിരിക്കുന്നത് മദനിയുടെ കാര്യമല്ലേ? അതെങ്ങനെ സി പി എമ്മിന്റെ പ്രശ്നമാകും?മദനി ഇടതുപക്ഷത്തെയേ ഇനിയുള്ള കാലം പിന്തുണയ്ക്കൂ എന്നു പറഞ്ഞു എന്നു കരുതി ഉടന്‍ തനെ ഇടതു പക്ഷ ഐക്യം പോലും അവഗണിച്ച് മദനിയുടെ കൂടെ പോകണോ? ഇടതു പക്ഷത്തെ പിന്തുണക്കുന്ന മദനിയാണോ ഇടപക്ഷത്തുള്ള പാര്‍ട്ടികളാണോ സി പി എമ്മിനു വലുത്?

മദനി തീവ്രവാദം ഉപേക്ഷിച്ചില്ലെങ്കില്‍ കേരളീയ സമൂഹത്തില്‍ ജീവിക്കാനാകില്ല. അതു കൊണ്ട് അതദ്ദേഹം ഉപേക്ഷിച്ചു. സി പി എമ്മോ കോണ്‍ഗ്രസോ കൂടെ കൂട്ടിയിലെങ്കിലും മദനി തീവ്രവദം ഉപേക്ഷിക്കും. അതല്ലേ സത്യം?

ഇടതു പക്ഷത്തെ മാത്രമേ പിന്തൂണക്കൂ എന്നു പറയുന്നത് മദനിയുടെ അടവു നയം.യു ഡി എഫായിരുനു ഭരിച്ചിരുന്നതെങ്കില്‍ ഒരു പക്ഷെ അദ്ദേഹം കോണ്‍ഗ്രസിനേ മത്രമേ പിന്തുണക്കു എന്നു പറഞ്ഞേനെ. രാഷ്ട്രീയ നിലപാട് മാറാന്‍ അധികം സമയമൊന്നും വേണ്ട സജീം കേരളത്തിലെ സി പി എമ്മിന്റെ ആജന്മ ശത്രുവായിരുന്ന കരുണാകരനെ വരെ പരവതാനി വിരിച്ച് ആനയിക്കാന്‍ സി പി എമ്മിനൊരു മടിയുമുണ്ടായില്ല. അടിയന്തരവസ്ഥയിലെ രക്തം പുരണ്ട ഷര്‍ട്ട് ഇന്നും സൂക്ഷിക്കുന്ന നേതാക്കള്‍ക്കൊനുമതിനു യാതൊരു വൈക്ളബ്യവുമുണ്ടായില്ല. പിന്നല്ലേ യുഡി എഫിന്റെ ഘടക കഷിയായി തെരഞ്ഞെടുപ്പില്‍ വരെ മത്സരിച്ച മദനിക്ക് കോണ്‍ഗ്രസുമായി കൂട്ടു കൂടാന്‍.

kaalidaasan said...

കമ്മ്യൂണിസ്റ്റ് നേതാക്കളെപറ്റി ജനങ്ങൾക്ക് അവമതിപ്പും തെറ്റിദ്ധാരണകളും ഉണ്ടാകാത്ത നിലയിൽ മതകാര്യങ്ങളിൽ സൂക്ഷ്മത പുലർത്തേണ്ടതിനെ കുറിച്ചാണ് അത് സൂചിപ്പിക്കുന്നത്

ഇതു പറയുന്ന രേഖയിലെ ആ ഭാഗം ഒന്നു പകര്‍ത്താമോ


വിവാഹം ഉൾപ്പെടെ പല ആർഭാടങ്ങളും മതാചാരങ്ങളുമായി ബന്ധമുള്ളതാണ്.

ഈ ലിങ്കില് കാണുന്ന വിവാഹം ഏത് മതാചാരത്തിന്റെ ഭാഗമായിരുന്നു എന്നു പറഞ്ഞു തന്നാല്‍ ഉപകാരമായിരുന്നു.

ഇ.എ.സജിം തട്ടത്തുമല said...

കാളിദാസൻ,

കാളിദാസൻ: "പണ്ടും പാര്‍ട്ടി അടവു നയം സ്വീകരിച്ചിട്ടുണ്ട്. ജോസഫ് മുണ്ടശ്ശേരി, എ ആര്‍ മെനോന്‍, വി ആര്‍ കൃഷ്ണയ്യര്‍ തുടങ്ങിയവരെ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ടി മാത്രമല്ല കൂടെ കൂട്ടിയത്. അവരുടെ കഴിവ് ഉപയോഗപ്പെടുത്താനുമായിട്ടാണ്. അതൊക്കെ കൊണ്ട് പാര്‍ട്ടി വളര്‍ന്നിട്ടുണ്ട്. മനോജിനെ പാര്‍ട്ടിയിലേക്ക് വരുത്തിയതു കൊണ്ട് പാര്‍ട്ടി വളര്‍ന്നിട്ടൊന്നുമില്ല. രണ്ടത്താണിയെ സഹയാത്രികനാക്കിയപ്പോള്‍ പാര്‍ട്ടിക്ക് ദോഷമല്ലേ ഉണ്ടായുള്ളു."

താങ്കൾ ഇപ്പറഞ്ഞതിൽ അല്പം കാര്യമുണ്ടെന്ന് ഈയുള്ളവനും അഭിപ്രായമുണ്ട്. മനോജിനെയും രണ്ടത്താണിയെയും കൂട്ട് പിടിച്ചതിന്റെ ഫലം പിന്നീട് അവർ കാണിച്ചല്ലോ. മനോജ് ഇപ്പോൾ നന്നായി കാണിച്ചു.

ജോസഫ് മുണ്ടശ്ശേരി, എ ആര്‍ മെനോന്‍, വി ആര്‍ കൃഷ്ണയ്യര്‍ തുടങ്ങിയവർ നെറികേട് കാണിയ്ക്കാഞ്ഞത് അവരുടെ മഹത്വം. ആ അനുഭവം വച്ചിട്ടാണ് പിന്നീടും അത്തരം ആളുകളെ കൂടെ കൂട്ടാൻ പാർട്ടി ശ്രമിച്ചിട്ടുള്ളത്. അതിൽ ചിലതൊക്കെ പാളിപോയിട്ടുമുണ്ട്. പണ്ട് എം.കെ. സാനുവുവിനെ നിയമസഭയിൽ നിർത്തി മത്സരിപ്പിച്ചു.സാംസ്കാരിക കേരളം അതിനെ സ്വാഗതം ചെയ്തു. പിന്നീടൊരിയ്ക്കൽ ശിവഗിരി പ്രശ്നത്തിലോ മറ്റോ ബി.ജെ.പി ക്കാർക്കൊപ്പം സെക്രട്ടറിയേറ്റിനു മുന്നിൽ ധർണ്ണയിൽ പങ്കെടുത്ത് സി.പി.എമ്മിനിട്ടു താങ്ങിയത് ഈ സന്ദർഭത്തിൽ ഓർക്കുന്നു.

മനോജിനെയും രണ്ടത്താണിയെയും കെ.ടി.ജലീലിനെയും ഒക്കെ പാർട്ടിക്കൊപ്പം നിർത്തുമ്പോൾ തീർച്ചയായും അവർ പ്രതിനിധാനം ചെയ്യുന്ന അഥവാ വിശ്വസിക്കുന്ന മതവിഭാഗങ്ങളോടോ അവരുടെ വിശ്വാസങ്ങളോടൊ പാർട്ടിക്ക് അസഹിഷ്ണുതയൊന്നും ഇല്ലെന്ന് വെളിപ്പെടുത്താൻ കൂടി തന്നെയാണ്.

എന്തുതന്നെ പറഞ്ഞാലും യുക്തിവാദി സംഘത്തിൽ ചേർന്നാൽ എം.പി ആകാൻ പറ്റുമെന്നു വന്നാൽ മനോജ് അതിനും തയ്യാറാകും.നിരീശ്വരവാദികൾ എന്ന് പരക്കെ ആക്ഷേപിയ്ക്കപ്പെടുന്ന സി.പി.എം എം.പി സ്ഥാനം വച്ചു നീട്ടിയപ്പോൾ കർത്താവിനെ മറന്ന മനോജിന് ഏതായാലും സ്വർഗ്ഗരാജ്യം കിട്ടില്ല. ഇപ്പൊൾ പ്രായശ്ചിത്തമായി എന്നും കരുതണ്ട. കാരണം മനോജ് ഒരു സാധാരണ വിശ്വാസിയല്ല. പഠിപ്പും ചിന്താശേഷിയും ഉള്ള ഒരു പുരോഹിത തുല്യനാണ്. അതുകൊണ്ട് മനോജിനെ ന്യായീകരിക്കാൻ വേണ്ടി സി.പി.എമ്മിനിട്ട് താങ്ങുന്നത് നന്നാകുന്നില്ല.പാർട്ടിക്ക് മനോജിന്റെ കാര്യത്തിൽ കയ്യബദ്ധം പറ്റി എന്ന് ഇപ്പോൾ മനോജ് തന്നെ തെളിയിച്ചല്ലോ!

കാളിദ്ദാസൻ:“മദനി തീവ്രവാദം ഉപേക്ഷിച്ചില്ലെങ്കില്‍ കേരളീയ സമൂഹത്തില്‍ ജീവിക്കാനാകില്ല. അതു കൊണ്ട് അതദ്ദേഹം ഉപേക്ഷിച്ചു. സി പി എമ്മോ കോണ്‍ഗ്രസോ കൂടെ കൂട്ടിയിലെങ്കിലും മദനി തീവ്രവദം ഉപേക്ഷിക്കും. അതല്ലേ സത്യം?“

കാളിദാസൻ,

വർഗീയവാദികളും തീവ്രവാദികളും ഒക്കെ ആയിട്ടുള്ള എൻ.ഡി.എഫും, ആർ.എസ്.എസും ഒക്കെ ഇപ്പോഴും കേരളത്തി ജീവിക്കുന്നുണ്ട്.അവർക്കൊക്കെ മത-വർഗീയവാദികളായി കേരളത്തിൽജീവിക്കാമെങ്കിൽ മദനിക്കും അതു കഴിയും. ഇപ്പോൾ അദ്ദേഹം തീവ്രവാദത്തെ തള്ളിപ്പറഞ്ഞതായിരിക്കുന്നു കുറ്റം!നിങ്ങൾ എന്നെ വീണ്ടും തീവ്രവാദിയാക്കി എന്ന് നാളെ ഒരു മദനിയെങ്കിലും പറയാതിരുന്നാൽ മതിയായിരുന്നു.

റെജി ആമ്പല്ലൂർ said...

കഷ്ടം കാളിദാസാ

ഡോക്ടറാണെന്നും കോപ്പാണെന്നും ഒക്കെ പറഞ്ഞിട്ട് പണി വേറെയാണല്ലെ?

ബി ജെ പിക്കാരോ കോൺഗ്രസ്സുകാരോ പറഞ്ഞാൽ അത് കേൾക്കാൻ ഒരു രസമുണ്ട്. കാരണം അവർക്ക് ഏതു രീതിയിൽ ഉള്ളതാണെങ്കിലും ഒരു വ്യക്തിത്ത്വം ഉണ്ട്. ഇത് സ്വയം സി പി എമ്മുകാരനെന്ന് ധ്വനിപ്പിക്കുകയും ഒപ്പം സി പി എമ്മിനെ ചെളിവാരി എറിയുകയും ചെയ്യുന്ന ഇത്തരം അൺ‌വാണ്ടഡ് എലിമെന്റ്സാണ് പുരോഗമനപ്രസ്ഥാനങ്ങളുടെ നന്മകൾക്കു മേലെ കരിവാരി ഒഴിക്കുന്നത്. ഇത്തരം വിപത്തുകളെ അർഹിക്കുന്ന പുഛത്തോടെ അവഗണിക്കുകയാണ് വേണ്ടത്. കാളിദാസനാണ് പോലും.

മണിഷാരത്ത്‌ said...

ഇത്‌ ഒരു അനുഭവമാണ്‌.ആയിരക്കണക്കിന്‌ പാര്‍ട്ടിപ്രവര്‍ത്തകര്‍ ഉള്ളപ്പോള്‍ ഇത്തരത്തിലുള്ള അവസരവാദികള്‍ക്ക്‌ കസേര നല്‍കുന്നതിലെ അപകടം ഇനിയെങ്കിലും പാര്‍ട്ടി മനസ്സിലാക്കുമെന്നു കരുതാം.ഇന്നലെ വരെ ആരുമല്ലാതിരുന്ന ഇവര്‍ക്ക്‌ ഇന്ന് പ്രതാപവും സ്ഥാനമാനങ്ങളുമായി..പിന്നെ വരുമാനത്തില്‍നിന്നും ലെവിയും കൊടുക്കണമെന്നു പറയുമ്പോള്‍ അത്‌ വലിയ നഷ്ടക്കച്ചവടമാണെന്ന് അവര്‍ക്ക്‌ തോന്നുന്നുണ്ടാകും

Calvin H said...

[[എന്നാല്‍ മതത്തിനുപരി മറ്റൊന്നുമില്ലെന്നും, മതവിശ്വാസത്തെക്കാള്‍ മഹത്തരമായ മറ്റൊരു വിശ്വാസവും ഇല്ലെന്നും ഉള്ള തരത്തില്‍ ഒരു നിലപാട് കമ്മ്യൂണിസ്റ്റ്കാര്‍ക്കു സ്വീകരിയ്ക്കാന്‍ കഴിയില്ല. ഏതെങ്കിലും ഒരു വിശ്വാസം മനുഷ്യന് എന്തെങ്കിലും ആശ്വാസം കിട്ടുന്നെങ്കില്‍ കിട്ടിക്കോട്ടെ അതിനെ എതിര്‍ക്കേണ്ടതില്ലെന്ന നിര്‍ദ്ദോഷവും ജനാധിപത്യപരവുമായ ഒരു നിലപാടെടുക്കുവാനേ കമ്മ്യൂണിസ്റ്റുകാര്‍ക്ക് പറ്റു. മതത്തെ പ്രകോപിപ്പിയ്ക്കുവാന്‍ പോകില്ല്ലെന്നല്ലാതെ മതങ്ങളെ വളര്‍ത്താനോ നിലനിര്‍ത്താനോ ഉള്ള ബാദ്ധ്യത കമ്മ്യൂണിസ്റ്റുകാര്‍ക്കില്ല. ഏതു വിശ്വാസമായാലും മനുഷ്യനെ ചൂഷണം ചെയ്യരുതെന്നും സമൂഹത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കരുതെന്നും ഉള്ളതാണ് കമ്മ്യൂണിസ്റ്റുകള്‍ക്ക് താല്പര്യപ്പെടാവുന്ന കാര്യം.]]

That's it!

kaalidaasan said...

പണ്ട് എം.കെ. സാനുവുവിനെ നിയമസഭയിൽ നിർത്തി മത്സരിപ്പിച്ചു.സാംസ്കാരിക കേരളം അതിനെ സ്വാഗതം ചെയ്തു

ജോസഫ് മുണ്ടശ്ശേരി, എ ആര്‍ മെനോന്‍, വി ആര്‍ കൃഷ്ണയ്യര്‍ തുടങ്ങിയവര്‍ നെറികേട് കാണിച്ചില്ല. എം കെ സാനുവും മനോജും നെറികേട് കാണിച്ചു എന്നു തോന്നുന്നത് നെറികേടിന്റെ നിര്‍വചനത്തിന്റെ കുഴപ്പമല്ലെ. പാര്‍ട്ടിയുടേ നയങ്ങളും പരിപാടികളും പിന്തുണക്കുന്നത് നെറികേടല്ല, വിമര്‍ശിക്കുന്നത് നെറികേട് എന്നു പറയുമ്പോള്‍ അതില്‍ അല്‍പ്പം അക്ഷരത്തെറ്റില്ലേ. ബി ജി പിയോടൊപ്പം ഒരു ധര്‍ണയില്‍ പങ്കെടുത്തത് ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ പാര്‍ട്ടിയുടെ ചരിത്രം തന്നെ മറക്കുകയല്ലേ. 1977ല്‍ ജനസംഘവുമായി പാര്‍ട്ടിക്കു തെരഞ്ഞെടുപ്പു സഖ്യമുണ്ടായിരുന്നു എന്ന കാര്യം മറക്കാമോ.


ജോസഫ് മുണ്ടശ്ശേരി, എ ആര്‍ മെനോന്‍, വി ആര്‍ കൃഷ്ണയ്യര്‍ തുടങ്ങിയവര്‍ എന്തു കൊണ്ട് പാര്‍ട്ടിയില്‍ ചേര്‍ന്നില്ല? പാര്‍ട്ടിയുടെ നയങ്ങളെ മുഴുവന്‍ പിന്തുണക്കാത്തതു കൊണ്ടല്ലേ അത്. എതിര്‍പ്പൊക്കെ അവര്‍ മനസില്‍ ഒതുക്കി. മറ്റു ചിലര്‍ അത് പുറത്തു പ്രകടിപ്പിച്ചു.

മനോജിനെ പാര്‍ട്ടി അംഗമാക്കാന്‍ അല്‌പം തിടുക്കം കാണിച്ചതല്ലേ പ്രശ്നമായത്. നമ്പാടനും ഹംസയുമൊക്കെ ചെയ്ത പോലെ കുറച്ചു കാലം പാര്‍ട്ടി സഹയാത്രികനായി നടന്ന ശേഷം മതിയായിരുന്നില്ലേ അംഗമാക്കാന്‍?


നിരീശ്വരവാദികൾ എന്ന് പരക്കെ ആക്ഷേപിയ്ക്കപ്പെടുന്ന സി.പി.എം എം.പി സ്ഥാനം വച്ചു നീട്ടിയപ്പോൾ കർത്താവിനെ മറന്ന മനോജിന് ഏതായാലും സ്വർഗ്ഗരാജ്യം കിട്ടില്ല.

സജിമിനും അപ്പോള്‍ ഉറപ്പില്ല. അതു കൊണ്ടല്ലേ ആക്ഷേപിക്കപ്പെടുന്ന എന്ന പ്രയോഗം. എന്തുകൊണ്ട് തെളിച്ചു പറഞ്ഞുകൂട സി പി എം നിരീശ്വരവാദികളാണെന്നോ അല്ലെന്നോ? പാര്‍ട്ടിയെ ഇത്രയധികം പിന്താങ്ങുന്ന സജീമിനു പോലും നിശ്ചയമില്ല പാര്‍ട്ടി നിരീശ്വവാദിയാണൊ ഈശ്വര വാദിയാണോ എന്ന്. സജീമിന്‌ ഉറപ്പിച്ചു പറയാമോ പാര്‍ട്ടിയുടെ നയം നിരീശ്വരവാദമാണൊ ഈശ്വര വാദമാണോ എന്ന്. പാര്‍ട്ടിക്കു പുറത്തുള്ളവര്‍ എടുക്കേണ്ട നിലപാടല്ല ഞാന്‍ പരാമര്‍ശിച്ചത്. പാര്‍ട്ടി അംഗങ്ങളുടെ നിലപാടാണ്. മനോജിനേപ്പോലുള്ള ഒരംഗം ഈശ്വര വിശ്വസിയാകുന്നത് സി പി എം ഔദ്യോഗികമായി അംഗീകരിക്കുമോ? മനോജ് ഉയര്‍ത്തിയ ചോദ്യം അതാണ്. എന്തുകൊണ്ടാണ്‌ ആരും വ്യക്തമായി ഒരുത്തരം പറയാത്തത്.


എം.പി സ്ഥാനം വച്ചു നീട്ടിയപ്പോള്‍ കര്‍ത്താവിനെ മറന്നു എന്നത് പക്വതയുള്ള ഒരു പരാമര്‍ശമല്ല. എം പി ആയപ്പോള്‍ കര്‍ത്താവിനെ മറന്നു എന്ന് സജിമിനെങ്ങനെ മനസിലായി?. സി പി എം അംഗമാകാന്‍ കര്‍ത്താവിനെ മറക്കണം എന്നാണോ സജിം പറയുന്നത്? പിണറായി വിജയന്‍ ഇന്നലെ പറഞ്ഞത് ഇതുമായി യോജിക്കുന്നില്ല. മനോജ് എം പി ആയപ്പോള്‍ പാതി പാതിരി ആയിരുന്നു അദ്ദേഹത്തിന്റെ ദൈവ വിശ്വാസത്തെ പാര്‍ട്ടി എതിര്‍ത്തിട്ടോ നിയന്ത്രിച്ചിട്ടോ ഇല്ല എന്നാണ്.

മനോജ് ഏതു തരം വിശ്വാസിയായിരുന്നു എന്നതിനെന്താണു പ്രസക്തി? പുരോഹിത തുല്യനാണെന്നൊക്കെ പറഞ്ഞ് അപഹാസ്യനാകാതെ. കമ്യൂണിസത്തെ ഏറ്റവും കൂടുതല്‍ എതിര്‍ക്കുന്നവര്‍ കത്തോലിക്കാ പുരോഹിതരാണ്. പുരോഹിത തുല്യമായി ചിന്തിക്കുന്ന ഒരു കത്തോലിക്കാനും സി പി എമ്മില്‍ ചേരാന്‍ പോയിട്ട് പിന്തുണക്കുക പോലുമില്ല.

kaalidaasan said...

വർഗീയവാദികളും തീവ്രവാദികളും ഒക്കെ ആയിട്ടുള്ള എൻ.ഡി.എഫും, ആർ.എസ്.എസും ഒക്കെ ഇപ്പോഴും കേരളത്തി ജീവിക്കുന്നുണ്ട്.അവർക്കൊക്കെ മത-വർഗീയവാദികളായി കേരളത്തിൽജീവിക്കാമെങ്കിൽ മദനിക്കും അതു കഴിയും.

വര്‍ഗ്ഗീയ വാദികളും തീവ്രവാദികളുമല്ലാത്ത എത്രയോ ഹിന്ദുകളും മുസ്ലിങ്ങളും ഇവിടെ ജീവിക്കുന്നുണ്ട്.

മറ്റു തീവ്രവാദികള്‍ക്കുണ്ടാകാത്ത ഒരനുഭവം മദനിക്കുണ്ടായി. ഒരു സ്ഫോടനത്തില്‍ കാലു നഷ്ടപ്പെട്ടു എന്നതാണത്. ജീവനില്‍ കൊതി എല്ലാവര്‍ക്കുമുണ്ട്. മറ്റു ജിഹാദികളേപ്പോലെ ചാവേറായി മരിച്ച് സ്വര്‍ഗ്ഗത്തില്‍ ചെന്ന് സമ്മാനം വാങ്ങണമെന്ന അന്ധവിശ്വാസം ഒരു കാല്‍ നഷ്ടപ്പെട്ടപ്പോള്‍ ഉപേക്ഷിച്ചു. ഇനിയും തീവ്രവാദം പ്രസംഗിച്ചു നടന്നാല്‍ ജീവന്‍ തന്നെ നഷ്ടപ്പെടാമെന്ന തിരിച്ചറിവ് മദനിക്കുണ്ടായി. രഷ്ക്ത സാക്ഷിയയി കിട്ടവുന്ന പ്രതിഫലം അതു കൊണ്ട് വേണ്ടെന്ന് വച്ചു. ജയലില്‍ പോയില്ലായിരുന്നെങ്കിലും മദനി തീവ്രവാദം ഉപേക്ഷിക്കുമായിരുന്നു എന്നതാണു വാസ്തവം.

മോദിയും അദ്വാനിയും മറ്റും തീവ്രവാദം പ്രസംഗിച്ചു നടന്നത് തീവ്രവാദി ഹിന്ദുകള്‍ ഭൂരിപക്ഷമൂള്ള സ്ഥലങ്ങളിലാണ്. ഉത്തരേന്ത്യയില്‍ ക്രിസ്ത്യനികളെ തെറി പറയുന്ന അദ്വാനി കേരളത്തില്‍ വരുമ്പോള്‍ അവരുടെ സ്നേഹിതനായിട്ടേ പെരുമാറൂ. കോയംബത്തൂരൊക്കെ അദ്വാനിയുടെയും കണ്ണു തുറപ്പിച്ചു. ആറ്റു നോറ്റ് നേടിയെടുത്ത ബാബ്രി മസ്ജിദിന്റെ തകര്‍ച്ച തെറ്റായി പോയി എന്ന് പറഞ്ഞത് അതുകൊണ്ടാണ്. അദ്വാനി ആ ചീത്തപ്പേരൊക്കെ മറ്റിയെടുത്തത് ആര്‍ എസ് എസിനൊടു കലഹിച്ചും സ്വന്തം രാഷ്ട്രീയ ഭാവി അവസാനിപ്പിച്ചുമൊക്കെയാണ്. മദനിയേപ്പോലെ മറ്റ് രാഷ്ട്രീയപര്‍ട്ടികളില്‍ അന്ത ഛിദ്രമുണ്ടാക്കിയല്ല. സി പിഎം മദനിയുടെ പാദസേവകരായിരിക്കാതെ അദ്വാനിയെ പോലെ സ്വന്തം വഴി തെരഞ്ഞെടുക്കാന്‍ വിടണം. നന്നാവുകയോ നശിക്കുകയോ എന്നതൊക്കെ അദ്ദേഹത്തിന്റെ കാര്യം. മദനിയെ നന്നാക്കാനുള്ള ബാധ്യത എന്തിനാണു സി പി എം ഏറ്റെടുക്കുന്നത്? മലപ്പുറം ജില്ലയിലെ എത്രയോ മിത വാദി മുസ്ലിങ്ങള്‍ സി പി എമ്മിന്റെ മതേതര നിലപാടിനെ പിന്തുണച്ച് സി പി എം പക്ഷത്തേക്കു വന്നിരുന്നു. പക്ഷെ മദനി എന്ന മത തീവ്രവാദിയെ പരസ്യമായി തോളിലേറ്റുന്നത് കണ്ടപ്പോള്‍ അവരൊക്കെ നിരാശരായി തിരിച്ചു പോയി. റ്റി കെ ഹംസ മഞ്ഞേരിയില്‍ ജയിച്ചതവരുടെ ഒക്കെ വോട്ടു കൊണ്ടാണ്. സി പിഎമ്മിന്റെ മതേതരത്ത്വത്തില്‍ സംശയമുണ്ടായിട്ടു തന്നെയാണു പല മിത വാദി ഹിന്ദുക്കളും ഇടതു പക്ഷത്തു നിന്നകന്നത്.

സജീം എത്രയൊക്കെ ശ്രമിച്ചാലും ഒരു ആര്‍ എസ് എസ് കാരനും എന്‍ ഡി എഫ് കാരനും മദനിയേപ്പോലെ വര്‍ഗ്ഗിയ വിദ്വേഷം വമിക്കുന്ന പ്രസംഗങ്ങള്‍ കേരളത്തില്‍ നടത്തിയിട്ടില്ല. ഒറ്റപ്പെട്ട ചില ആര്‍ എസ് എസുകാര്‍ പ്രസംഗങ്ങള്‍ നടത്തിയിട്ടുണ്ടെന്നതൊഴിച്ചാല്‍.

ഇ.എ.സജിം തട്ടത്തുമല said...

ആർ.എസ്.എസിനെയും എൻ.ഡി.എഫിനെയും പോലും വെള്ള പൂശാൻ ശ്രമിക്കുന്ന താങ്കൾ സി.പി.എമ്മിനെ താറടിക്കാൻ വേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറാകുമെന്നു മനസ്സിലായി. കുറച്ചുകൂടി പറയാനുണ്ട് വരാം.

kaalidaasan said...

ആർ.എസ്.എസിനെയും എൻ.ഡി.എഫിനെയും പോലും വെള്ള പൂശാൻ ശ്രമിക്കുന്ന താങ്കൾ സി.പി.എമ്മിനെ താറടിക്കാൻ വേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറാകുമെന്നു മനസ്സിലായി.

ഇതല്ലെ സജിം ഒട്ടകപക്ഷി നയം.

വിമര്‍ശിക്കുമ്പോള്‍ താറടിക്കുന്നു എന്നു പറയുന്നത് ആശയപാപ്പരത്തമല്ലേ. വിമര്‍ശനത്തിനു മറുപടി പറയാതെ ഇതു പോലുള്ള ക്ളീഷേകളില്‍ അഭയം തേടുന്നത് ഒളിച്ചോട്ടമല്ലേ.

ഞാന്‍ അര്‍ എസ് എസിനെയും എന്‍ ഡി എഫിനെയും വെള്ള പൂശുന്നു എന്നൊക്കെ ആരോപിക്കുന്നത് എന്തടിസ്ഥാനത്തിലാണ്?. ഏത് ആര്‍ എസ് എസുകാരനും എന്‍ ഡി എഫ് കരനുമാണ്, മദനിയേപ്പോലെ അംഗരക്ഷകരുടെ സുരക്ഷാ വലയത്തിനുള്ളില്‍ നിന്നും തീ തിപ്പുന്ന പ്രസംഗങ്ങള്‍ കേരളത്തില്‍ നടത്തിയതെന്നു പറയൂ. മദനിയെ വെള്ള പൂശാനുള്ള വ്യഗ്രതയില്‍ എതിരാളികളെല്ലാം മാറ്റാരെയോ വെള്ള പൂശുന്നു എന്നൊക്കെ അക്ഷേപിക്കുന്നത് അന്ധമായ ചില നിലപടുകളുടെ ഭാഗമായാണ്.

കേരളത്തിന്റെ പൊതു മനസാക്ഷി ഒരു തീവ്രവാദ പ്രസ്ഥാനത്തെയും സ്വീകരിക്കുന്നതല്ല. അതു കൊണ്ടാണ്‌ ഇവിടത്തെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ തീവ്രവദികള്‍ക്ക് ഇടമില്ലാത്തത്. ജന്മിത്തം കൊടി കുത്തി വാണിരുന കലഘട്ടത്തില്‍ നക്സലുകള്‍ക്ക് നല്ല സ്വാധീനമുണ്ടായിരുന്നു. അതവസാനിച്ചപ്പോള്‍ അവരുടെ സ്വാധീനവും കുറഞ്ഞു.

പിന്നീട് പരസ്യമായി തീവ്ര ആശയങ്ങള്‍ പ്രചരിപ്പിച്ചത് മദനിയായിരുന്നു. ബഹു ഭൂരിപക്ഷം മുസ്ലിങ്ങളും ആ ചൂണ്ടയില്‍ കൊത്തുന്നില്ല എന്നു മനസിലാക്കിയപ്പോള്‍ ആ വഴി ഉപേക്ഷിച്ചു. മുസ്ലിങ്ങളിലെ വളരെ ചെറിയ ഒരു ന്യൂനപക്ഷം അല്ലാത്ത ഒരു വ്യക്തിയും മദനിയുടെ തീവ്രവാദം ഏറ്റെടുത്തില്ല. ആദ്യകാലങ്ങളില്‍ അദ്ദേഹത്തിന്റെ കൂടെ കുറച്ച് ദളിതരും പിന്നാക്കക്കാരുമുണ്ടായിരുന്നു. ഇന്ന് അവരൊന്നും കൂടെയില്ല. അവരൊക്കെ ഉപേക്ഷിച്ചു പോയത് മദനിയുടെ യധാര്‍ത്ഥ മുഖം തിരിച്ചറിഞ്ഞിട്ടാണ്.

വിമര്‍ശിക്കുമ്പോള്‍ അസഹിഷ്ണുത കാണിക്കുന്നത് പാര്‍ട്ടിയുടെ പ്രത്യേകതയാണ്. ആ സഹഷിണുത ഇപ്പോഴത്തെ നേതാക്കളില്‍ വളരെ കൂടുതലുണ്ട്. അതിന്റെ പാരമ്യമാണ്‌ തറടിക്കുന്നു എന്നൊക്കെ വിലപിക്കുന്നതും. വേദിയറിഞ്ഞ് വിമര്‍ശിക്കണം പയ്യന്നൂരൊക്കെ വന്ന് പ്രസംഗിക്കുമ്പോള്‍ സൂക്ഷിക്കണം എന്നൊക്കെ പിണറായി വിജയന്‍ പറയുന്നത് അതിന്റെ മറ്റൊരു രൂപമാണ്. ആവിഷ്കാര സ്വതന്ത്ര്യത്തിന്റെ വക്താക്കളായ പാര്‍ട്ടിയുടെ അധപതനമാണത് കാണിക്കുന്നത്. ബ്ളോഗെഴുതുന്ന പാര്‍ട്ടി അനുഭാവികളും വക്താക്കളും ഉണ്ണിത്താന്റെ മനുഷ്യാവകാശത്തില്‍ കൈകടത്തിയത് ശരിയായില്ല എന്നാണഭിപ്രയപ്പെട്ടത്. പക്ഷെ പാര്‍ട്ടി നേതാക്കള്‍ ആ അഭിപ്രായക്കാരല്ല. അത് പാര്‍ട്ടിയെ താറടിക്കലായി സജീം കരുതുന്നുണ്ടോ?

താറടിക്കുന്നു മാധ്യമ സിന്‍ഡിക്കേറ്റ് തുടങ്ങിയ ക്ളീഷേകളില്‍ ഏറെക്കാലം മുഖമൊളിക്കാന്‍ പറ്റില്ല. യാധാര്‍ത്ഥ്യങ്ങളെ നേരിടേണ്ടി വരും. നയപരമായ പല ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയേ മതിയാകൂ. മത വിശ്വാസം അതിലൊന്നാണ്. നേതാക്കള്‍ ഉരുണ്ടു കളിക്കുമ്പോള്‍ സംഗതി കുറേക്കൂടെ ദുരൂഹമാകുന്നു. മതവിശ്വാസികള്‍ക്ക് പാര്‍ട്ടിയിലേക്ക് നിര്‍ഭയം കടന്നു വരാനുള്ള സാഹചര്യമുണ്ടായില്ലെങ്കില്‍ മനോജിനേപ്പോലെ മുഖം മൂടി ധരിച്ചവരുടെ എണ്ണം കൂടും. പൂമൂടലും ശബരിമല ദര്‍ശനവും ചിതാ ഭസ്മ നിമഞ്ജനവും ഒക്കെ രഹസ്യമായി നടത്തേണ്ടി വരും. രഹസ്യമായി ചെയ്യുന്ന സംഗതികള്‍ പരസ്യമാകുമ്പോള്‍ അത് ചര്‍ച്ചാ വിഷയമാകും. അതിനെ താറടിക്കുന്നു എന്ന ക്ലീഷേകളില്‍ ഒളിപ്പിക്കാന്‍ ശ്രമിച്ചാല്‍ കൂടൂതല്‍ ചോദ്യങ്ങള്‍ വരും.

ചൈനയിലെ പാര്‍ട്ടി ഈ വിഷയം വളരെ നേരത്തെ മനസിലാക്കി പരിഹരിച്ചു. പാര്‍ട്ടിയുടെ അനുവാദത്തോടെ അവിടെ ഒരു കത്തോലിക്കാ സഭ നിലവിലുണ്ട്. പര്‍ട്ടിക്കാരാണതിലെ അംഗങ്ങള്‍.

Anonymous said...

"മനോജിനെ പാര്‍ട്ടിയിലേക്ക് വരുത്തിയതു കൊണ്ട് പാര്‍ട്ടി വളര്‍ന്നിട്ടൊന്നുമില്ല"

ആര് വരുത്തി ? VS. everybody know he was a VS nominee.


"ചില അടവ് നയങ്ങള്‍ ശരിയല്ല എന്ന് പാര്‍ട്ടിക്കുള്ളിലും മുന്നണിയിലും അഭിപ്രായം ഉയരുമ്പോഴും അതൊക്കെ പാര്‍ട്ടിയില്‍ അടിച്ചേല്‍പിച്ചിട്ട്, വിപരീത ഫലമുണ്ടാകുമ്പോള്‍ തെറ്റെന്നു സമ്മതിക്കുന്നത് വിഡ്ഡിത്തമല്ലേ."

So you are now against VS also.

Anonymous said...

"മദനിയേപ്പോലുള്ള ഒരു മത തീവ്രവാദി നല്ലവനാണോ ചീത്തയാണോ എന്നുള്ളത് എങ്ങനെ പാര്‍ട്ടിയുടെ വിഷയമാകുന്നു?

So you are sympathiser of RSS and NDF/UDF. Now dont act and claim as you are ITATHAN, everybody know by now your stands

Anonymous said...

"സങ്കീര്‍ണ്ണവും ബഹുമത-ജാതി സങ്കലനവുമായ ഒരു സമൂഹത്തില്‍ കമ്മ്യൂണിസം വളര്‍ത്തുക എന്ന ബുദ്ധിമുട്ട് തന്നെയാണ്. "

Can you show how "കമ്മ്യൂണിസം വളര്‍ത്തുക" instead of bluffing and hours spending in A/C and computer. Justing go out to street atleast for pissing man

Anonymous said...

"മനോജിന്റെ പ്രശ്നം അത്ര വലുതാണെന്ന് എനിക്ക് തോന്നുന്നില്ല."

Oh, ദൈവം നമ്മ ളെ രക്ഷിച്ചു. കാളിദാസന് "തോന്നിയാല"്‍ തീര്‍ന്നു. കട്ടപ്പൊക.

Anonymous said...

"മുസ്ലിം ലീഗുമായി സഖ്യമുണ്ടാക്കണമെന്നു പറഞ്ഞവരെ പുറത്താക്കിയത് അത്ര ശരിയായിരുന്നോ? "

kalidaasan, are you Mad or what ?
മുസ്ലിം ലീഗുമായി സഖ്യമുണ്ടാക്കണമെന്നു പറഞ്ഞത് M.V.Raghavan. So you are supporting Ragahavan too. So EMS and VS was wrong.

Anonymous said...

"ഇതൊക്കെ വളരെ അപക്വമായ സമീപനമാണ്."

ഇതൊക്കെ വളരെ പക്വമായ സമീപനമാണ്.for you അപക്വമായ sameepanam

Anonymous said...

"കേരളത്തിലെ സ്വാശ്രയ സ്ഥാപനങ്ങളെ എതിര്‍ക്കാനും തല്ലി തകര്‍ക്കാനും വിദ്യാര്‍ത്ഥി സംഘടനയെ ഏല്‍പ്പിച്ചിട്ട് മക്കളെ കേരളത്തിനു പുറത്തുള്ള സ്വാശ്രയ സ്ഥാപനങ്ങളില്‍ അയക്കുനതിനെ ക്രീയത്മകമായി ..."

അങ്ങനെ വേണ്ടാ,കോടിയേരിയെ പോലെ മകനെ "സ്ഥാപനങ്ങളെ എതിര്‍ക്കാനും തല്ലി തകര്‍ക്കാനും വിദ്യാര്‍ത്ഥി സംഘടനയെ (മകനെ തന്നെ) ഏല്‍പ്പിച്ചോ,എന്നാലും നമ്മള് നാറ്റിക്കും, ഉദാഹരണങ്ങള്‍ എത്ര,എത്ര.
ഞാനാരാ മോന്‍, ഞാനല്ലേ, കാളിദാസന്‍

Anonymous said...

"കേന്ദ്ര നേതാക്കള്‍ക്കും സംസ്ഥാന നേതാക്കള്‍ക്കും രണ്ട് അഭിപ്രായം വരുന്നു. പ്രശ്നം കുറേക്കൂടി സങ്കീര്‍ണ്ണമാകുന്നു."

thats your tension only, and complication for your thought, since you are a typical psyco.
രാഷ്ട്രീയത്തില്‍ മറ്റു പാര്‍ട്ടികള്‍ക്ക് ഉള്ളതിനേക്കാള്‍ ഒരു "സങ്കീര്‍ണത"യും സീപിഎമ്മിനില്ല,എന്ന് മാത്രമല്ല, വളരെ കുറവും.

Anonymous said...

"എന്തുകൊണ്ട് മത വിഷയത്തില്‍ പാര്‍ട്ടിക്ക് വ്യക്തമായ ഒരു നിലപാടെടുത്തു കൂടാ? മത വിശ്വാസവും ഈശ്വര വിശ്വാസവും അനുവദിക്കാമെങ്കില്‍ എന്തു കൊണ്ട് മത ചടങ്ങുകളെ വിലക്കണം?"

see stupidity, the left 'extremist' in blog is becoming Right,.. എന്തു കൊണ്ട് മത ചടങ്ങുകളെ വിലക്കണം?.

Anonymous said...

"മദനി എങ്ങനെ സി പി എം പോലുള്ള ഒരു പാര്‍ട്ടിയുടെ പ്രശ്നമാകുന്നു? മദനി സി പി എം രാഷ്ട്രീയത്തിന്റെ കേന്ദ്ര ബിന്ദുവാകാന്‍ എന്താണു കാരണം? "

again കാപട്യം.മദനി സി പി എം നു പ്രശ്നമല്ല. എന്‍.ഡി.എഫ്,Rss ബന്ധം മറയ്കാന്‍ യു.ഡിഎഫ്, മാധ്യമങ്ങള്‍ കാളിദാസന് ഒക്കെ ആണ് പ്രശ്നം.

Anonymous said...

"മദനിയുമയി സി പി എമ്മിലെ ഒരു വിഭാഗത്തിനുള്ള ചങ്ങാത്തം വരും കാലങ്ങളിലും ചര്‍ച്ചാ വിഷയം ആയിരിക്കും."

This is your exact desire, to cover up any relation of UDF with Rss and NDF. Eg. the Riot two months ago in Kasargod, spearheaded by NDF and further spread by Rss counter attack, resulted in the death of 2 people.
To cover up these and similar activities, you are pusing Madani forward.
(Don't say you are a left winger,and providing free consultation to Left)

Anonymous said...

"യു ഡി എഫായിരുനു ഭരിച്ചിരുന്നതെങ്കില്‍ ഒരു പക്ഷെ അദ്ദേഹം കോണ്‍ഗ്രസിനേ മത്രമേ പിന്തുണക്കു എന്നു പറഞ്ഞേനെ."

Why ? UDF/Congress Rules centre and ten times influential and powerful than LDF

Anonymous said...

"ഇടതു പക്ഷത്തെ പിന്തുണക്കുന്ന മദനിയാണോ ഇടപക്ഷത്തുള്ള പാര്‍ട്ടികളാണോ സി പി എമ്മിനു വലുത്?

Answer- Left parties

The other one is your interpretation

Anonymous said...

""മനോജിനെ പാര്‍ട്ടി അംഗമാക്കാന്‍ അല്‌പം തിടുക്കം കാണിച്ചതല്ലേ പ്രശ്നമായത്. നമ്പാടനും ഹംസയുമൊക്കെ ചെയ്ത പോലെ കുറച്ചു കാലം പാര്‍ട്ടി സഹയാത്രികനായി നടന്ന ശേഷം മതിയായിരുന്നില്ലേ അംഗമാക്കാന്‍? ""

Let me ask one thing.
Sebastian Paul അംഗമല്ലല്ലോ. There was mionor conflict with him and cpm.എവിടെയെങ്കിലും എഴുതിയോ കാളിദാസന്‍ അംഗമാക്കാത്തത് നന്നായി എന്ന്. ലിങ്ക് തന്നാലും മതി.
വീണ്ടും കാപട്യം

Anonymous said...

"മനോജ് ഉയര്‍ത്തിയ ചോദ്യം അതാണ്. എന്തുകൊണ്ടാണ്‌ ആരും വ്യക്തമായി ഒരുത്തരം പറയാത്തത്."

വ്യക്തമായ ഉത്തരം അറിയുന്നവര്‍ക്കൊക്കെ ഉണ്ട്.കാളിദാസന് ഒന്നുകില്‍ അറിയില്ല അല്ലെങ്കില്‍ അങ്ങനെ നടിക്കുന്നു. വ്യക്തിപര വിശ്വാസം തെരുവില്‍ കൊണ്ടുവരേണ്ട.വിശ്വാസം ഐഹിക പൊതു സാമൂഹ്യ കാര്യങ്ങളിലുംകാര്യങ്ങളിലും തിരിച്ചും ഇടപെടണ്ട അതുതന്നെ നയം.

Anonymous said...

" മനോജിനേപ്പോലുള്ള ഒരംഗം ഈശ്വര വിശ്വസിയാകുന്നത് സി പി എം ഔദ്യോഗികമായി അംഗീകരിക്കുമോ? "

Aisha Potti and TK hamsa said publically they are believers.
What happened to them, or party ?
Nothing.It is not at all an issue. Issue is politicising Manoj episode and try to get political milege out of it,Kalidasan and right wingers are doing the same thing.

Anonymous said...

"എം.പി സ്ഥാനം വച്ചു നീട്ടിയപ്പോള്‍ കര്‍ത്താവിനെ മറന്നു എന്നത് പക്വതയുള്ള ..

ഇതാ ഒരു പക്വന്‍

എം പി ആയപ്പോള്‍ കര്‍ത്താവിനെ മറന്നു എന്ന് സജിമിനെങ്ങനെ മനസിലായി?. സി പി എം അംഗമാകാന്‍ കര്‍ത്താവിനെ മറക്കണം എന്നാണോ സജിം പറയുന്നത്? പിണറായി വിജയന്‍ ഇന്നലെ പറഞ്ഞത് ഇതുമായി യോജിക്കുന്നില്ല. മനോജ് എം പി ആയപ്പോള്‍ പാതി പാതിരി ആയിരുന്നു .."

Thats good, then there does not exist any issue. The above comment of Kalidasan prove it is only a drama and this post by Najim reiterate the same.

Anonymous said...

"മറ്റു ജിഹാദികളേപ്പോലെ ചാവേറായി മരിച്ച് സ്വര്‍ഗ്ഗത്തില്‍ ചെന്ന് സമ്മാനം വാങ്ങണമെന്ന അന്ധവിശ്വാസം ഒരു കാല്‍ നഷ്ടപ്പെട്ടപ്പോള്‍ ഉപേക്ഷിച്ചു."

So you are of the opinion of Pinarayi. Madani "improved", അന്ധവിശ്വാസം ഒരു കാല്‍ നഷ്ടപ്പെട്ടപ്പോള്‍ ഉപേക്ഷിച്ചു(!!!)
good, keept it up
വല്ലപ്പോഴും സത്യം പറഞ്ഞു പോകും അല്ലേ

Anonymous said...

"അദ്വാനി ആ ചീത്തപ്പേരൊക്കെ മറ്റിയെടുത്തത് ആര്‍ എസ് എസിനൊടു കലഹിച്ചും സ്വന്തം രാഷ്ട്രീയ ഭാവി അവസാനിപ്പിച്ചുമൊക്കെയാണ്"

Extra decent. Both Kalidasan and Advani

Anonymous said...

"സജീം എത്രയൊക്കെ ശ്രമിച്ചാലും ഒരു ആര്‍ എസ് എസ് കാരനും എന്‍ ഡി എഫ് കാരനും മദനിയേപ്പോലെ വര്‍ഗ്ഗിയ വിദ്വേഷം വമിക്കുന്ന പ്രസംഗങ്ങള്‍ കേരളത്തില്‍ നടത്തിയിട്ടില്ല. ഒറ്റപ്പെട്ട ചില ആര്‍ എസ് എസുകാര്‍ പ്രസംഗങ്ങള്‍ നടത്തിയിട്ടുണ്ടെന്നതൊഴിച്ചാല്‍."

ഗുഡ് നീയാണെടാ മോനെ കാളിദാസാ, കാളിദാസന്‍. നിനക്ക് പകരം വെക്കാന്‍ ആളില്ല.
കാസറഗോഡ്,വെറും ഒന്നര മാസം മുമ്പ് നടന്ന കലാപം,രണ്ടുപേര് കൊല്ലപ്പെട്ട കലാപം നടത്തിയത്, ഖാലിസ്ഥാന്‍ വാദികളായിരിക്കും

Anonymous said...

"ഏത് ആര്‍ എസ് എസുകാരനും എന്‍ ഡി എഫ് കരനുമാണ്, മദനിയേപ്പോലെ അംഗരക്ഷകരുടെ സുരക്ഷാ വലയത്തിനുള്ളില്‍ നിന്നും തീ തിപ്പുന്ന പ്രസംഗങ്ങള്‍ കേരളത്തില്‍ നടത്തിയതെന്നു പറയൂ. "

അതായത്,അംഗരക്ഷകരുടെ സുരക്ഷാ വളയമില്ലാതെ,under gound ആയി, രാജ്യദ്രോഹം ചെയ്താലും കുഴപ്പമില്ല. എങ്കില്‍ രാജീവ് ഗാന്ധിയെ കൊന്ന ശിവരശനെ (അംഗരക്ഷകരുടെ സുരക്ഷാ വളയമില്ലാത്ത) കാളിദാസന്‍ ഗാന്ധിയാകകും. പുള്ളി ഒരു "പ്രസംഗം' പോലും നടത്തിയിട്ടില്ലല്ലോ.

Anonymous said...

"പൂമൂടലും ശബരിമല ദര്‍ശനവും ചിതാ ഭസ്മ നിമഞ്ജനവും ഒക്കെ രഹസ്യമായി നടത്തേണ്ടി വരും. രഹസ്യമായി ചെയ്യുന്ന സംഗതികള്‍ പരസ്യമാകുമ്പോള്‍ അത് ചര്‍ച്ചാ വിഷയമാകും."

പൂമൂടല്‍ ആര് നടത്തി,തെളിവ് ഹാജരാക്കുമോ.തലശേരിയിലെ "മറ്റൊരു" ബാലകൃഷ്ണന്‍ നടത്തി എന്ന് പറഞ്ഞു കൊണ്ട്, ടീവിയില്‍ കണ്ടിരുന്നു. അല്ലെങ്കില്‍ കാക്കത്തൊള്ളായിരം ചാനലുകള് ഉള്ള കേരളത്തില്‍ 'കംമ്യൂനിസ്റ്റ് 'പൂമൂടലിന്റെ വീഡിയോ ഒന്ന് കാണിക്കുമോ കളിഡാസാ.
നായനാരുടെ ചിതാഭസ്മം "രഹസ്യമായി' അല്ലല്ലോ നിമഞ്ജ നം ചെയ്തത്. ഇതൊന്നുമില്ലാത്ത ഓ.വി വിജയന്‍റെ കാര്യത്തില്‍ നടന്ന ചക്കളത്തി പോരാട്ടം പോലെ എന്തെങ്കിലും അവിടെ നടന്നോ. അതൊക്കെ വ്യക്തിപരമായ കാര്യങ്ങള്‍. അതും കാളിദാസനും വലതും രാഷ്ട്രീയ മൈലേജ് കിട്ടുമോ എന്ന് നോക്കാന്‍ ശ്രമിക്കുന്നു.ആഗ്രഹം നടക്കില്ല കാളിദാസ.പി.പരമേശ്വരന്‍,രണ്ടു ദിവസം മുമ്പ് നടത്തിയ ഒരു പ്രസംഗം മാതൃഭൂമിയില്‍ വന്നിരുന്നു. (മോഹന്‍ ഭാഗവതിന്റെ, സ്വീകരണ കമ്മിറ്റി പ്രസംഗം).ഏറ്റവും ശാഖാ സാദ്രത ഉണ്ടായിട്ടും കേരളത്തില്‍ ബീജേപി ക്ളച്ച് പിടിക്കാത്തതിനു, എംപി, എമ്മെല്ലേ ഉണ്ടാവാത്തതിന് ഒരു കാരണം പറഞ്ഞത്(നിസ്സഹായതയോടെ) ശക്തമായ കംയൂനിസ്ട്ടു പ്രസ്ഥാനം എന്നാണു.കാളിഡാസന്‍ എത്ര ശ്രമിച്ചാലും ആ പരിപ്പോക്കെ വേവാന്‍ കുറച്ചു ബുദ്ധിമുട്ടാണ്.

Irshad said...

മനോജ് പാര്‍ട്ടിവിട്ട സമയം ശരിയായില്ല എന്നു പറയരുതു. പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം പോകാനുള്ളവര്‍ക്കു ബൈ പറയാന്‍ പറ്റിയ സമയം ഇതാണ്. എന്തായാലും ഇടതുപക്ഷം നാറി നില്‍ക്കുന്ന സമയമാണു. കൂട്ടത്തില്‍ ഒരു വിഷയം കൂടി, അത്രേയുള്ളൂ....

ആലോചിക്കാനുള്ളതു, കുട്ടിക്കാലം മുതല്‍ ഇടതുമൂശയില്‍ വാര്‍ത്തെടുത്തവരും പിന്നീട് ഇടതു സഹയാത്രികര്‍ ആയവരും സി.പി.എമ്മിനു പുറത്തേക്കു ഓടുന്നതു എന്തുകൊണ്ട് എന്നതാണ്. സെബാസ്റ്റ്യന്‍ പോള്‍, അബ്ദുള്ളക്കുട്ടി, ഇപ്പോള്‍ മനോജും.

‘കൂടെക്കിടന്നവര്‍ക്കേ രാപ്പനി അറിയൂ‘ എങ്കില്, നാം അറിയാന്‍ ഒരുപാടുണ്ട്.

ഇ.എ.സജിം തട്ടത്തുമല said...

സങ്കീര്‍ണ്ണവും ബഹുമത-ജാതി സങ്കലനവുമായ ഒരു സമൂഹത്തില്‍ കമ്മ്യൂണിസം വളര്‍ത്തുക എന്ന ബുദ്ധിമുട്ട് തന്നെയാണ്. "

Can you show how "കമ്മ്യൂണിസം വളര്‍ത്തുക" instead of bluffing and hours spending in A/C and computer. Justing go out to street atleast for pissing man

You are only an അനോണി! But I admitted it.

തെരുവിലേയ്ക്കിറങ്ങി തന്നെ കമ്മ്യൂണിസം വളർത്തേണ്ടത്. ഈയുള്ളവൻ ഏ.സി റൂമിലോ സദാ കമ്പ്യൂട്ടറിനു മുമ്പിലോ മാത്രമല്ല. എന്റെ ഇട്ടാവട്ടത്തെങ്കിലും ജനങ്ങൾക്കൊപ്പം തന്നെ.

കമ്മ്യൂണിസ്റ്റുകാർക്ക് കുറ്റങ്ങളും കുറവുകളുമില്ലെന്ന
സങ്കല്പത്തിലോ വിശ്വാസത്തിലോ ഊന്നി നിന്നു കൊണ്ടല്ല ഈയുള്ളവൻ വാദഗതികൾ നിരത്തുന്നത്. കമ്മ്യൂണിസ്റ്റുകാരിലും വലിയ കുഴപ്പക്കാർ വേറെയില്ലെന്ന രീതിയിൽ പ്രചരണങ്ങൾ വരുമ്പോൾ ഇടപെടാതെ മാറിനിൽക്കാ‍ൻ കഴിയില്ല, സുഹൃത്തേ! ഇല്ലം ചുട്ടല്ല എലിയെ പിടിയ്ക്കേണ്ടത്.

ഇ.എ.സജിം തട്ടത്തുമല said...

കാളിദാസൻ: “ ജയലില്‍ പോയില്ലായിരുന്നെങ്കിലും മദനി തീവ്രവാദം ഉപേക്ഷിക്കുമായിരുന്നു എന്നതാണു വാസ്തവം.“

മറുപടി: ജയിലിൽ പോയതുകൊണ്ടാണോ തീവ്രവാദം ഉപേക്ഷിച്ചത്, അല്ലെങ്കിലും ഉപേക്ഷിക്കുമായിരുന്നോ എന്നതല്ല പ്രശ്നം; തീവ്രവാദം ഉപേക്ഷിച്ചല്ലോ! അത് എന്തായാലും ആശ്വാസം തന്നെ. അംഗീകരിക്കാവുന്നതും തന്നെ.

ഇ.എ.സജിം തട്ടത്തുമല said...

കാളിദാസൻ:“മോദിയും അദ്വാനിയും മറ്റും തീവ്രവാദം പ്രസംഗിച്ചു നടന്നത് തീവ്രവാദി ഹിന്ദുകള്‍ ഭൂരിപക്ഷമൂള്ള സ്ഥലങ്ങളിലാണ്. ഉത്തരേന്ത്യയില്‍ ക്രിസ്ത്യനികളെ തെറി പറയുന്ന അദ്വാനി കേരളത്തില്‍ വരുമ്പോള്‍ അവരുടെ സ്നേഹിതനായിട്ടേ പെരുമാറൂ. കോയംബത്തൂരൊക്കെ അദ്വാനിയുടെയും കണ്ണു തുറപ്പിച്ചു. ആറ്റു നോറ്റ് നേടിയെടുത്ത ബാബ്രി മസ്ജിദിന്റെ തകര്‍ച്ച തെറ്റായി പോയി എന്ന് പറഞ്ഞത് അതുകൊണ്ടാണ്. അദ്വാനി ആ ചീത്തപ്പേരൊക്കെ മറ്റിയെടുത്തത് ആര്‍ എസ് എസിനൊടു കലഹിച്ചും സ്വന്തം രാഷ്ട്രീയ ഭാവി അവസാനിപ്പിച്ചുമൊക്കെയാണ്.“

മറുപടി: ഓ! അപ്പോ അദ്വാനിയുടെ മാനസാന്തരം കാളിദസൻ അംഗീകരിക്കുന്നു. മദനിക്കു മാത്രമേ മാനസാന്തരപ്പെട്ടുകൂടാതെയുള്ളു. അഥവാ മാനസാന്തരപ്പെട്ടാലും ഇടതുപക്ഷത്തെ അനുകൂലിച്ചു പോകരുത്. ഇതു തന്നെ യു.ഡി.എഫുകാരും പറയുന്നത്.

ഇ.എ.സജിം തട്ടത്തുമല said...

കാളിദാസൻ:“എത്രയൊക്കെ ശ്രമിച്ചാലും ഒരു ആര്‍ എസ് എസ് കാരനും എന്‍ ഡി എഫ് കാരനും മദനിയേപ്പോലെ വര്‍ഗ്ഗിയ വിദ്വേഷം വമിക്കുന്ന പ്രസംഗങ്ങള്‍ കേരളത്തില്‍ നടത്തിയിട്ടില്ല. ഒറ്റപ്പെട്ട ചില ആര്‍ എസ് എസുകാര്‍ പ്രസംഗങ്ങള്‍ നടത്തിയിട്ടുണ്ടെന്നതൊഴിച്ചാല്‍“

മറുപടി: കണ്ടോ സി.പി.എമ്മിനെതിരെ പറഞ്ഞു ജയിക്കാൻ വേണ്ടി എൻ.ഡി.എഫിനെയും ആർ.എസ്.എസിനെയും പോലും ന്യായീകരിക്കുകയാണ് കാളിദാസൻ. മദനിക്ക് പ്രസംഗിക്കാൻ നല്ലതുപോലെ അറിയാവുന്നതു കൊണ്ട് അത് പ്രകോപനമുണ്ടാക്കി. ഇപ്പോൾ അദ്ദേഹം സൂക്ഷിച്ചു സംസാരിയ്ക്കുന്നു. പ്രസംഗിക്കാൻ അറിയാവുന്ന എൻ.ഡി.എഫുകാരും ആർ.എസ്.എസ് കാരും എല്ലാം ഇപ്പോഴും വർഗീയത വമിക്കുന്ന പ്രസംഗങ്ങൾ തന്നെ നടത്തുന്നത്. ആർ.എസ്.എസ് കാർ ഒറ്റപ്പെട്ട പ്രസംഗങ്ങളെങ്കിലും നടത്തിയിട്ടുണ്ടെന്നു സമ്മതിക്കാനുള്ള കാളിദാസന്റെ സൌമനസ്യത്തിനു നന്ദി! ഇവിടെ മറ്റു ചില കാര്യങ്ങൾ ഓർക്കണം. മദനി പണ്ട് ഐ.എസ്.എസ് ഉണ്ടാക്കി. പക്ഷെ ആ ഐ.എസ്.എസ് എന്നു പറയുന്നത് ആർ.എസ്.എസിനോടുള്ള പ്രതികരണം എന്ന നിലയിൽ ശക്തിപ്പെട്ടതാണ്.അന്നും സി.പി.എം വിളിച്ച മുദ്രാവാക്യം “ആർ.എസ്.എസും ഐ.എസ്.എസും, രണ്ടും നാടിന്നാപത്ത്” എന്നാ‍ണ്. ആർ.എസ്.എസ് കാർ എന്ന പോലെ ഐ.എസ്.എസിന്റെ ഭാഗത്തുനിന്നും സി.പി.എമ്മിനു നേർക്ക് ആക്രമണങ്ങളും ഉണ്ടായിട്ടുണ്ട്.

പിന്നീട് ഐ.എസ്.എസ് ഇല്ലാതായി. കാലക്രമേണ അതിനെക്കാൾ കടുപ്പപ്പെട്ട എൻ.ഡി.എഫ് ഉണ്ടായി. സത്യത്തിൽ ആ.എൻ.ഡി.എഫും ആർ.എസ്.എസ് ഉൾപ്പെടെയുള്ള സംഘപരിവാർ വർഗീയതയോടുള്ള പ്രതികരണമായി ഉയർന്നു വന്നതാണ്. ആർ.എസ്.എസും മറ്റു സംഘപരിപാർ വർഗീയതയും ഇല്ലായിരുന്നെങ്കിൽ ഇവിടേ ഒരു എൻ.ഡി.എഫോ ഐ.എസ്.എസ് ഓ ഉണ്ടാകുമായിരുന്നില്ല. കാശ്മീരിലോ മറ്റോ അല്ലെങ്കിലും തീവ്രവാദികൾ ഉണ്ടാകുമായിരുന്നിരിക്കണം. കേരളം ഉൾപ്പെടെ ഇന്ത്യയിലെ മിക്കവാറും സംസ്ഥാനങ്ങളിലും മുസ്ലീം തീവ്രവാദം സംഘടനകളിൽ ആളുണ്ടാകുന്നത ഭൂരിപക്ഷ ഹിന്ദു വർഗീയ വാദികളെ ഭയന്നിട്ടാണ്. ഭൂരിപക്ഷ വർഗീയത ഇല്ലാതായാൽ ന്യൂനപക്ഷ വർഗീയതയുടെ പ്രസക്തി തന്നെ ഇല്ലാതാകും. അതു കൊണ്ട് എൻ.ഡി.എഫും ആർ.എസ്.എസ് ഉം ഒക്കെ ഇന്ന് പരസ്പര പൂരിതമാണ്. ഒന്നുണ്ടെങ്കിലേ മറ്റതുള്ളൂ. അതിപ്പോൾ ഒരു ഐ.എസ്.എസ് പോയപ്പോൾ ആർ.എസ്.എസ് വന്നു. ഇനിയിപ്പോ എൻ.ഡി.എഫ്. പോയാൽ പകരം മറ്റെന്തെങ്കിലും പകരം വന്നെന്നിരിക്കും. അത് സ്വാഭാവികമാണ്.

ഇ.എ.സജിം തട്ടത്തുമല said...

മറുപടി തുടരുന്നു: ഒരു കാര്യം ഞാൻ ഉറപ്പിച്ചു പറയുന്നു. ആർ.എസ്.എസ് ഉള്ളിടത്തോളം അഥവാ അവർ ഹിന്ദു വർഗീയതയും ഹിന്ദു രാഷ്ട്രവാദവും കൈവെടിഞ്ഞ് മതേതരത്വം ഉൾക്കൊള്ളാത്ത കാൽത്തോളം ഒരു ഐ.എസ്.എസ് ഓ, ഒരു എൻ.ഡി.ർഫോ ഇവിടെ ഉണ്ടായിക്കൊണ്ടിരിയ്ക്കും. ഒന്നു പോയാൽ മറ്റൊന്ന്. ഇത് ഒരു സത്യമാണ്. സി.പി.എം പോലെയുള്ള സംഘടനകൾ എത്രയൊക്കെ വർഗീയവിരുദ്ധ പ്രചരണങ്ങളും പ്രവർത്തനങ്ങളും നടത്തിയാലും ഒന്നിനെ പ്രതിരോധിയ്ക്കാൻ മറ്റൊന്നുണ്ടാകുന്നതിനെ തടയാൻ കഴിഞ്ഞെന്നിരിയ്ക്കില്ല. പോരാത്തതിന് ഇവിടെ രഹസ്യമായി ഭൂരിപക്ഷ ന്യൂന പക്ഷ വർഗീയ വാദികളുമായി തെരഞ്ഞെടുപ്പ് സഖ്യത്തിനു കൂടി ആളുണ്ടാ‍കുന്നിടത്തോളം. കഴിഞ്ഞ പാർളമെന്റ് തെരഞ്ഞെടുപ്പിൽ എൻ.ഡി.എഫിന്റെ പിന്തുണ യു.ഡി.എഫിനായിരുന്നു എന്നത് ഇത്തരുണത്തിൽ ഓർക്കണം. അതുപോലെ ബി.എ.പിയുടേ വോട്ടുകൾ യു.ഡി.എഫ് വില നൽകി വാങ്ങിയിട്ടുള്ളതല്ലാതെ ഇടതുപക്ഷം അതിനു പോയിട്ടില്ല. മദനിയുടേ പിന്തുണ സ്വീകരിച്ചത് അദ്ദേഹം നയം മാറ്റിയ ശേഷമാണ്.

മറ്റൊരു കാര്യം കൂടി നോക്കണേ; ഈ എൻ.ഡി.എഫും, ആർ.എസ്.എസും ഒക്കെ കൂടുതലും ആക്രമിക്കുന്നത് ആരെയാണ്? സി.പി.എമ്മിനെ! ആർ.എസ്.എസിനെ പേടിയാകാനും തങ്ങൾ എന്തും ചെയ്യാൻ മടിയ്ക്കാത്തവരാണെന്നും കാണിയ്ക്കാൻ എൻ.ഡി.എഫുകാർ ആക്രമിക്കുന്നതാരെ? സി.പി.എമ്മിനെ! ഇനി എൻ.ഡി.എഫിനെ വിരട്ടാനും തങ്ങളും ഭീകരവാദികളാണെന്നു വർത്താനും ആർ.എസ്.എസ്. ആക്രമിക്കുന്നതോ? അതും സി.പി.എമ്മിനെ! മാത്രവുമല്ല അഖിലലോക ഇസ്ലാമിക രാഷ്ട്രം സൃഷ്ടിയ്ക്കാൻ നടക്കുന്ന മുസ്ലീം തീവ്രവാദികളൂം, ലോകം മുഴുവൻ കർത്താവിങ്കൽ സമർപ്പിക്കാൻ നടക്കുന്ന ക്രൈസ്തവർക്കും, ഇന്ത്യയിൽ വിശാല ഹിന്ദു രാഷ്ട്രം സ്ഥാപിക്കാനും അടുത്തുള്ള രാജ്യങ്ങളെക്കൂടീ അതിന്റെ (പാക്കിസ്ഥാൻ ഉൾപ്പെടെ.) ഭാഗമാകാനും നടക്കുന്ന ആർ.എസ്.എസ് കാർക്കും ഒക്കെ രുചിയുള്ള ചോര സി.പി..എമ്മിന്റേതുതന്നെ! കമ്മ്യൂണിസ്റ്റു കാരെ മൊത്തമായും ചില്ലറയായും കൊന്നു തീർക്കേണ്ടതിന്റെ ആവശ്യകത ഭൂരിപക്ഷ -ന്യൂനപക്ഷ വർഗീയതകൾ ഒരു പോലെ അംഗീകരിയ്ക്കുന്നു! അതെന്തായാലും സി.പി.എമ്മിനു കിട്ടുന്ന ഒരു അംഗീകാരം തന്നെ.

ആഗോള മുസ്ലീം തീവ്രവാദത്തിന്റെ ഭാഗമായി ഇന്ത്യയിൽ ഇപ്പോഴുള്ളത്ര തീവ്രവാദികൾ ഉണ്ടാകുമായിരുന്നില്ല. അതു ഇവിടെയും ഉണ്ടാകാൻ കാരണം ബാബറി മസ്ജിത് പൊളിച്ചതാണ്. അന്ന് ഇന്ത്യയിലെ മുസ്ലീങ്ങളുടെ മനസിലുണ്ടായ നോവ് ഇനിയും മാഞ്ഞു പോയിട്ടില്ല. എന്തിന് ചില പ്രത്യേക മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിൽ മാത്രം വ്യാപകമായിരുന്ന പർദ്ദാ സമ്പ്രദായം കേരളത്തിൽ എല്ലാ മേഖലയിലേയ്ക്കും ബാധിച്ചതും ബബറി പ്രശ്നത്തിനു ശേഷമാണ്. മുസ്ലീങ്ങൾ തിരിച്ചറിയപ്പെടുന്ന വേഷങ്ങൾ നിർബന്ധമാക്കിയത് അന്നു മുതൽക്കാണ്. അന്ന് ആ പൾലി പോലിക്കാനൂള്ള എല്ലാ പരിതസ്ഥിതികളും സൃഷ്ടിച്ചെടുത്ത സാക്ഷാൽ അദ്വാനിയെയാണ് ഇവിടെ കാളിദാസൻ ന്യായീകരിയ്ക്കുന്നത്. അന്ന് ആ രഥയാത്രയും മറ്റുമായി അദ്വാനി കോളിളക്കം സൃഷ്ടിച്ച് മുന്നേറുമ്പോൾ രാജ്യമാകെ വർഗീയതയും കലാപങ്ങളും ആളിപ്പടരുകയായിരുന്നു. അലയൊലികൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. ബാബറി നിന്ന സ്ഥലം ഇന്നും ഒരു മുറിപ്പാടായി ഇന്നും നില നിൽക്കുന്നു.

പക്ഷെ അദ്വാനിയ്ക്കു ആ തെരഞ്ഞെടുപ്പിലോ പിന്നീടുള്ള തെരഞ്ഞെടുപ്പുകളിലോ പ്രധാനമന്ത്രി ആകാൻ കഴിഞ്ഞില്ല. ഇപ്പോ അവസാനം ഒരു പ്രതീക്ഷ ഉണ്ടായിരുന്നതും പോയി. അപ്പോഴാണ് എന്നാൽ പിന്നെ അല്പം മാനസാന്തരപ്പെട്ടു കളയാം എന്നു വിചാരിച്ചത്. അന്ന് വാജ്പേയി പ്രധാനമന്ത്രി ആയ സമയത്തെങ്ങാനും അദ്വാനിയാണ് പ്രധാ‍ന മന്ത്രിയാ‍യിരുന്നതെങ്കിൽ അക്കാലത്തു തന്നെ ഒരു അഖിലേന്ത്യാ നരേന്ദ്ര മോഡിയായി അദ്വാനി മാറിയേനെ! ഇന്ന് നരേന്ദ്രമോഡിയുടെ പേരു തന്നെ ഒരു പക്ഷെ അദ്വാനി മോഡി എന്നായിരുന്നേനെ. ഭൂരിപക്ഷ വർഗീയത ഉപയോഗിച്ച് അധികാരത്തിൽ വരാനും ഒരുവട്ടമെങ്കിലും പ്രധാനമന്ത്രിയെങ്കിലും ആവാനും ആഗ്രഹിച്ച അദ്വാനിക്കത് കഴിഞ്ഞില്ല. ഇനി അവസരവുമില്ല. അതുകൊണ്ടാണിപ്പോൾ ഒരു മാനസാന്തരം. എന്നാലും വേണ്ടില്ല. എങ്ങനെയോ ആകട്ടേ, ആ പള്ളിപോലിക്കൽ വരെയെത്തിയ സംഭവവികാസങ്ങൾക്കൊക്കെ നേതൃത്വം കൊടുത്തിരുന്ന അദ്വാനി തന്നെ പള്ളി പൊളിച്ചത് തെറ്റായി പോയി എന്നു സമ്മതിച്ചത് നല്ലതുതന്നെ. അതിനെ സ്വാഗതം ചെയ്യുന്നു. അത് ആത്മാർത്ഥമായി പറഞ്ഞതാണെങ്കിലും അല്ലെങ്കിലും പരസ്യമായി പറഞ്ഞല്ലോ. അതുമതി. ഇന്ത്യയിലെ മുസ്ലീം സമൂഹത്തോട് മാപ്പു പറയാൻ അദ്വാനി തയ്യാറാകുമോ? എങ്കിൽ ഇവിടുത്തെ ഹിന്ദു മുസ്ലിം വർഗീയത നല്ലൊരു പങ്ക് ഇല്ലാതാകും.

ഇ.എ.സജിം തട്ടത്തുമല said...

മറുപടി തുടരുന്നു: പറഞ്ഞപ്പോൾ ഇത്രയും പറഞ്ഞെന്നേയുള്ളൂ. എന്തായാലും ഒരു കാര്യം ഉറപ്പായി. സി.പി.എമ്മിനെ താറടിച്ചു കാണിയ്ക്കാൻ സാക്ഷാൽ അദ്വാനിയെയും എൻ.ഡി.എഫിനെയും മാത്രമല്ല സാക്ഷാൽ ബിൻലാദനെ പോലും ന്യാ‍യീകരിയ്ക്കാൻ കാളിദാസനെ പോലുള്ളവർ തയ്യാറാകും. അക്ഷരമറിയാവുന്ന കാളിദാസനെ പോലുള്ളവർ ഇത്ര വലിയ മാർക്സിസ്റ്റ് വിരോധികളാകുന്നതിൽ സമതാപമേയുള്ളു. കാളിദാസൻ ഇനി എന്തൊക്കെ പറഞ്ഞാലും ഇന്ത്യയിൽ ഇന്നുള്ളതിൽ ഏറ്റവും നല്ല പ്രസ്ഥാനം സി.പി.എം തന്നെ! പക്ഷെ എല്ലാവരും അതിൽതന്നെ വിശ്വസിച്ചു കൊള്ളണം എന്നൊന്നുമില്ല. കാളിദാസനെ പോലുള്ളവർ വിമർശിക്കുന്നത് കേടാൽ സി.പി.എം ഇല്ലാതാകുന്നതോടെ ഇന്ത്യയിലെ പ്രശനങ്ങളെല്ലാം തീരും എന്നു തോന്നും. എന്താ കാളിദസൻ, സി.പി.എം അങ്ങു പിരിച്ചു വിടണം എന്ന് അഭിപ്രായമുണ്ടോ? എന്തായാലും മദനിയുമായി വേദി പങ്കിട്ടു പോയതിന്റെ പേരിലോ മദനി ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നതിന്റെ പേരിലോ സി.പി.എം പിരിച്ചുവിടണമെന്നു പറയില്ല. ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു; കണ്ണിരിയ്ക്കുമ്പോൾ കണ്ണിന്റെ വില അറിയില്ല.

മറ്റൊരു കാര്യം കൂടി കാളിദാസൻ അറിയുക. ഈയുള്ളവൻ ഒരു മതാചാരങ്ങളും അനുവർത്തിക്കാത്ത ഒരാളാണ്. എന്നു വച്ച് മറ്റാരും മതവിശ്വാസം വച്ചു പുലർത്തുന്നതിൽ തെല്ലും അസഹിഷ്ണുതയില്ല. അത് ഞാൻ പഠിച്ചതു തന്നെ സി.പി.എമ്മിൽ നിന്നാണ്. മതവിശ്വാസം ഉള്ളവരും ഇല്ലാത്തവരും ഒക്കെ സി.പി.എമ്മിലുണ്ട്. കൂടുതലും മതവിശ്വാസികൾ ആണെന്നു പറഞ്ഞാലും അസത്യമില്ല. പാർട്ടിക്കാരെ വിശ്വാസികൾ അവിശ്വാസികൾ എന്നു തരം തിരിക്കേണ്ട കാര്യം തന്നെയിഉല്ല താനും. ഇവിടെ മനോജിനെ പോലെയുള്ള ചിലർ എന്തെങ്കിലും കൊതിക്കെറുകൾ വച്ച് ഞാഞാമൂഞ്ഞാ ന്യായം പറഞ്ഞ് പാർട്ടി വിടുമ്പോൾ ആ അവസരം മുതലെടുത്തും സി.പി.എമ്മിനെതിരെ പ്രചരണം നടത്തുന്നതിന് താങ്കൾക്ക് ജനാധിപത്യ അവകാശം ഉള്ളതുകൊണ്ട് അതിനെ സഹിഷ്ണുതയോടെ നോക്കിക്കാണുന്നുവെന്നുമാത്രം. അല്ലാതെ ആർക്കും അങ്ങനെ കുതിര കയറാവുന്ന ഒരു പാർട്ടിയാണ് സി.പി.എം എന്ന തെറ്റിദ്ധാരണ മാത്രം വച്ചു പുലർത്തരുതെന്ന് അപേക്ഷ; കാരണം, ഒരു സജിമിനോ കാളിദാസനോ വേണ്ടെന്നുവന്നലും ഈ പാർട്ടി വേണമെന്നാഗ്രഹിക്കുന്ന അതിനെ ജീവനുതുക്യം സ്നേഹിക്കുന്ന ലക്ഷോപലക്ഷം ജനങ്ങളുണ്ട് നമ്മുടെ നാട്ടിൽ. അവരുടെ ക്ഷമയെ പരീക്ഷിച്ചുകൂട!

ഇ.എ.സജിം തട്ടത്തുമല said...

കാളിദാസ.:“മലപ്പുറം ജില്ലയിലെ എത്രയോ മിത വാദി മുസ്ലിങ്ങള്‍ സി പി എമ്മിന്റെ മതേതര നിലപാടിനെ പിന്തുണച്ച് സി പി എം പക്ഷത്തേക്കു വന്നിരുന്നു. പക്ഷെ മദനി എന്ന മത തീവ്രവാദിയെ പരസ്യമായി തോളിലേറ്റുന്നത് കണ്ടപ്പോള്‍ അവരൊക്കെ നിരാശരായി തിരിച്ചു പോയി. റ്റി കെ ഹംസ മഞ്ഞേരിയില്‍ ജയിച്ചതവരുടെ ഒക്കെ വോട്ടു കൊണ്ടാണ്. സി പിഎമ്മിന്റെ മതേതരത്ത്വത്തില്‍ സംശയമുണ്ടായിട്ടു തന്നെയാണു പല മിത വാദി ഹിന്ദുക്കളും ഇടതു പക്ഷത്തു നിന്നകന്നത്.“

മറുപടി: കാളിദാസൻ, മദനിയുടെ പാർട്ടിയ്ക്ക് പഴയ ശക്തിയൊന്നുമില്ല ഇന്ന്; പഴയ പി.ഡി.പി ക്കാർ പലരു മദനിയെ വിട്ട് എ.ഡി.എഫിലും മറ്റും പോയ്ക്കഴിഞ്ഞു. പി.ഡി.പിയിൽ മുസ്ലീങ്ങൾ മാത്രമല്ല ഉള്ളത്. അതിന്റെ നേതൃനിരയിൽതന്നെ നല്ലൊരു പങ്ക് ഹിന്ദുക്കളും കൃസ്ത്യാനികളുമുണ്ട്. അതുപോലെ മുസ്ലീം ലീഗിന്റെ പോലെ പാർട്ടിയിൽ മുസ്ലിം എന്ന മതപ്പേരുമില്ല. ( ലീഗ് ആദ്യം ആമുസ്ലിം എന്ന പദം എടുത്ത് കളഞ്ഞിട്ട് മതേതരത്വം പറയട്ടെ) എങ്കിലും ഇപ്പോഴും മദനിയെന്ന മത പണ്ഡിതന്റെ വ്യക്തിപ്രഭാവമാ‍ണ് പി.ഡി.പി എന്ന രാഷ്ട്രീയ പാർട്ടിയുടെ കൈമുതൽ എന്ന കാര്യം ഒളിച്ചു വയ്ക്കേണ്ട കാര്യമില്ല. മദനിയ്ക്കു ശേഷം പി.ഡി.പി ഉണ്ടാകുമോ എന്നുതന്നെ അറിയില്ല. എങ്കിലും ഒന്നുണ്ട് കാളിദാസൻ പറയുമ്പോലെ മദനിയുടെ പിന്തുണ തേടിയതുകൊണ്ട് മുസ്ലിങ്ങളുടെ വോട്ടു പോയി എന്നൊക്കെ പറയുന്നത് വിഢിത്തം.

സത്യം പറയ്യട്ടെ; ഈയുള്ളവന്റെ അറിവിൽ സി.പി.എംകാരാകട്ടെ, കോൺഗ്രസുകാരാകട്ടെ എന്തിനു ലീഗുകാർ തന്നെ ആകട്ടെ മുസ്ലീങ്ങളിൽ നല്ലൊരു പങ്ക് ആളുകൾ മദനിയെ സ്നേഹിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾക്ക് കാതോർക്കുന്നുണ്ട്. എൽ.ഡി.എഫിനെ പിന്തുണയ്ക്കുന്നതു കൊണ്ടു മാത്രം ഒരാളെ കുറച്ചു കാണുന്നത് സത്യസന്ധമല്ല. മദനി തീവ്രവാദം ഉപേക്ഷിയ്ക്കുന്നതിനു മുമ്പ് എന്തെങ്കിലും തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ അതിനു നിയമത്തിന്റെ മാർഗത്തിൽ നടപടികൾ നടക്കുന്നതിൽ സി.പി.എമ്മിനു വിയോജിപ്പില്ല. അതു വേറെ. പക്ഷെ ബസ് കത്തിച്ച കേസിൽ സൂഫിയാമദനി കൊറ്റക്കാരിയാണെന്ന് പറഞ്ഞ് അന്വേഷണ ഏജൻസി കേസെടുത്തിട്ടു പോലും സൂഫിയാ‍മദനിയ്ക്കു വേണ്ടി പ്രാർത്തിയ്ക്കുന്ന സ്ത്രീകൾ കേരളത്തിലൂണ്ടെന്ന സത്യം മറച്ചു വയ്ക്കേണ്ടതല്ല. ചിലർ പരസ്യമായി സൂഫിയക്കു വേണ്ടി കണ്ണീരൊഴുക്കുന്നു. മറ്റു ചിലർ രഹസ്യമായും അതൊക്കെ മദനിയോടുള്ള സ്നേഹം കൊണ്ടാണ്. ഈ പറഞ്ഞതിനെ സൂഫിയ തെറ്റു ചെയ്തിട്ടുണ്ടെങ്കിലും ശിക്ഷിയ്ക്കപ്പെട്ടു കൂടെന്ന് അർത്ഥമുള്ളതായി ദയവായി വ്യാഖ്യാനിക്കരുത്. സത്യം നിർഭയം പറഞ്ഞെന്നേയുള്ളൂ. മദനി മതപണ്ഡിതനും സജിം തികഞ്ഞ മതരഹിതനും ആയതുകൊണ്ട് മദനി എന്ന സത്യത്തെ കണ്ടില്ലെന്നു നടിച്ചിട്ടെന്തു കാര്യം?

ഇനി നാളെ ഒരു പക്ഷെ ഈ മദനി യു.ഡി.എഫിനെ പിന്തുണച്ചുകൂടെന്നൊന്നുമില്ല. അന്ന് ഇപ്പൊൾ ഉറഞ്ഞാടുന്നവർ ഇപ്പോൾ പറഞ്ഞുകൊണ്ടിരിയ്ക്കുന്നതൊന്നും വിഴുങ്ങാതിരുന്നാൽ മതി. ഈ ആർ.എസ്.എസും, എൻ.ഡി.എഫും , കോൺഗ്രസ്സും എല്ലാം ഇന്ന് പലപല പ്ലാറ്റ് ഫോമുകളിലിരുന്ന് സി.പി.എമ്മീതിരെ ഉറഞ്ഞു തുള്ളുന്നു. അവരെല്ലാം ഒരേ വേദിയിൽ നിന്ന് സി.പി.എമ്മിനെ ആക്രമിക്കുന്നൊരുകാലം വരും. അന്ന് ഒരു പക്ഷെ പി.ഡി.പി പോലും അക്കൂട്ടത്തിൽ ഉണ്ടായിക്കൂടെന്നില്ല. അതുവരെ ഈ മാർക്സിസ്റ്റു വിരുദ്ധപ്രചരണങ്ങൾക്ക് ആക്കം കൂട്ടുവാൻ അണ്ണാൻ കുഞ്ഞും തന്നാലായത് എന്നു പറഞ്ഞതു പോലെ അനുകൂല ശത്രുക്കളായി ചമയുന്ന കാളിദാസന്മാരും ഇതുമാതിരി പറഞ്ഞുകൊണ്ടിരിയ്ക്കണം. ഭാ‍വുകങ്ങൾ!

ശിഥിലമായ ചിന്തകളും എഴുത്തുകളും വരുത്തുന്ന ദുർഗ്രാഹ്യതകളും ആവർത്തനങ്ങളും ക്ഷമിയ്ക്കുക.വീണ്ടും വീണ്ടും വന്നു സംവദിച്ച കാളിദാസനും ഒപ്പം ഈ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റിട്ട എല്ലാവർക്കും നന്ദി! ഇനിയും ആവശ്യമുണ്ടെങ്കിൽ ഇവിടെ വീണ്ടും വരാം!

ഇ.എ.സജിം തട്ടത്തുമല said...

വേഗത്തിലുള്ള ടൈപ്പിംഗും നോക്കാതെ പബ്ലിഷ് ആക്കിയതും കാരണം എന്റെ മറുപടിക്കമന്റുകളിൽ ഗുരുതരമല്ലെങ്കിലും ചില അക്ഷരത്തെറ്റുകൾ കടന്നു കൂടിയത് ഊഹിച്ചു വായിക്കാവുന്നതാണെന്നു കരുതുന്നു.എങ്കിലും ക്ഷമിയ്ക്കുക!

ഇ.എ.സജിം തട്ടത്തുമല said...

കാളിദാസൻ: “എന്തുകൊണ്ട് തെളിച്ചു പറഞ്ഞുകൂട സി പി എം നിരീശ്വരവാദികളാണെന്നോ അല്ലെന്നോ?“

ഞാൻ തെളിച്ചുതന്നെ പലയിടത്തായി പറഞ്ഞിട്ടുണ്ട്. പാർട്ടിയുടെ ഭരണഘടനയിൽ നിരീശ്വരവാദികൾക്കും ഈശ്വര വിശ്വാസികൾക്കും മതവിശ്വാസികൾക്കും ചേരാമെന്ന് പ്രത്യേകം എഴുതി വയ്ക്കേണ്ട ഒരു കാര്യവുമില്ല. അങ്ങനെ മനുഷ്യനെ തരം തിരിച്ച് കാണേണ്ട കാര്യവും ഇല്ല. പാർട്ടി ഉണ്ടായ കാലം മുതൽ ഇന്നുവരെയും പാർട്ടി അംഗങ്ങളിൽ ഭൂരിപക്ഷവും അവരുടെ മതവിശ്വാസത്തെയും പിൻപറ്റുന്നവരാണ്. ഇനിയെന്താ മത ദൈവ വിശ്വാസങ്ങൾ ഉള്ളവർക്കു മാത്രമേ സി.പി.എമ്മിൽ അംഗത്വം നൽകൂ എന്ന് പാർട്ടി ഭരണഘടനയിൽ എഴുതിവയ്ക്കണോ? അതെന്തായാലും കഴിയില്ല. മതവിശ്വാസത്തെ തള്ളിപ്പറയുന്നില്ല എന്നതുപോലെ നിരീശ്വരവാദത്തെയും നിർമ്മതത്വത്തെയും പാർട്ടി നിരുത്സാഹപ്പെടുത്തുന്നുമില്ല. എന്നാൽ കടുത്തതും ദോഷകരവുമായ അന്ധ വിശ്വാസങ്ങളെയൂം അനാചാരങ്ങളെയും എതിർക്കുകയും ശാസ്ത്രത്തെ അംഗീകരിയ്ക്കുകയും ചെയ്യും. ഇതൊക്കെ കാളിദാസനും അറിവുള്ളതു തന്നെ. പിന്നെ വാദിയ്ക്കാൻ വേണ്ടി വാദിയ്ക്കുക. അല്ലാതെന്ത്? അല്ലേ കാളിദാസൻ? അല്ലപിന്നെ, ഇനി കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് മതവിശ്വാസമുണ്ടോ എന്നു തന്നെ ചോദിച്ചുകളയാതിരുന്നാൽ മതിയായിരുന്നു!

ഇ.എ.സജിം തട്ടത്തുമല said...

രാമചന്ദ്രൻ: "പാർട്ടി ഭരണഘടനയും പരിപാടീയും അംഗീകരിച്ച് സ്വയം മുന്നോട്ട് വരുമ്പോൾ അഥവാ അപേക്ഷ നൽകുമ്പോൾ മാത്രമല്ലേ ഒരാളെ അംഗത്വത്തിനു പരിഗണിക്കുകയുള്ളൂ. അങ്ങനെ മുന്നോട്ട് വന്ന കാലഘട്ടത്തിൽ നിന്നും എന്ത് മാറ്റമാണ് പാർട്ടി പരിപാടിയിലും ഭരണഘടനയിലും ഇപ്പോൾ ഉണ്ടായിട്ടുള്ളത് ?"

മറുപടി: ഒരു മാറ്റവും വന്നിട്ടില്ല. അതൊന്നുമല്ലല്ലോ മനോജിന്റെ മനസ്സിൽ! ഇതാർക്കാണു മനസിലാകാത്തത്?

ഇ.എ.സജിം തട്ടത്തുമല said...

കാളിദസൻ:“എം.പി സ്ഥാനം വച്ചു നീട്ടിയപ്പോള്‍ കര്‍ത്താവിനെ മറന്നു എന്നത് പക്വതയുള്ള ഒരു പരാമര്‍ശമല്ല. എം പി ആയപ്പോള്‍ കര്‍ത്താവിനെ മറന്നു എന്ന് സജിമിനെങ്ങനെ മനസിലായി?.“

മറുപടി:നിരീശ്വരവാദികൾ ഏറെയുള്ള ഒരു പ്രസ്ഥാനത്തിൽ ചേർന്ന് എം.പി.സ്ഥാനം നേടിയത് മനോജ് എന്ന വിശ്വാസിയെ സംബന്ധിച്ചിടത്തോളം കർത്താവിനെ മറന്നുള്ള കളിതന്നെയായിരുന്നു.

ഇ.എ.സജിം തട്ടത്തുമല said...

കറുത്തേടം:“ഇതൊക്കെ വെറും ഷോ ഓഫ്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജയിച്ച് എം.പി ആയിരുന്നെങ്കിൽ,മനോജ് ഇപ്പോൾ ചെയ്തതു പോലെ രാജിവെച്ച് ഒഴിയുമായിരുന്നോ?“

അതാണ്!

ജനശക്തി said...

സജിമിന്റെയും അനോണിയുടെയും കമന്റുകള്‍ക്ക് നന്ദി.സജിം പറഞ്ഞ ഒരു പോയിന്റിനു തുടര്‍ച്ചയായി അല്പം ....

“ലേഖനത്തെക്കുറിച്ച് സംസാരിക്കുവാന്‍“ ഉമ്മഞ്ചാണ്ടി പൂന്തുറ സിറാജുമായി കൂടിക്കാഴ്ച നടത്തിയെന്നു പത്രത്തില്‍ കാണുന്നു. അതുപോലെ പെരുമ്പാവൂരില്‍ യു.ഡി.എഫിനു പിന്തുണ ആവശ്യപ്പെട്ട് കോണ്ഗ്രസ് പി.ഡി.പിയുടെ പിന്തുണ(അതെ പിന്തുണ തന്നെ) തേടി കത്തു കൊടുത്തെന്നും വാര്‍ത്ത വന്നിട്ടുണ്ട്.(കത്തിന്റെ ഫോട്ടോസ്റ്റാറ്റും ഇന്നത്തെ പത്രത്തിലുണ്ട്) ലോകസഭാ തെരഞ്ഞെടുപ്പ് കാലത്ത് എന്തൊക്കെ പ്രചരണങ്ങളായിരുന്നു, എന്തൊക്കെ അവകാശവാദങളായിരുന്നു..വാര്‍ത്ത ഇവിടെ പേസ്റ്റ് ചെയ്യുന്നു.സജിം ക്ഷമിക്കുമല്ലോ.

ദേശാഭിമാനിയില്‍ നിന്നുള്ള വാത്ത

പെരുമ്പാവൂര്‍: പിഡിപി തീവ്രവാദ പ്രസ്ഥാനമാണെന്നും അവരുടെ വോട്ട് വേണ്ടെന്നും പ്രഖ്യാപിച്ച യുഡിഎഫ് കണ്‍വീനറുടെ നാട്ടില്‍ മുനിസിപ്പല്‍ ഭരണം നിലനിര്‍ത്താന്‍ പിഡിപിയുടെ വോട്ടഭ്യര്‍ഥിച്ച് കെപിസിസി സെക്രട്ടറി കത്ത് നല്‍കി. കെപിസിസി സെക്രട്ടറിയും യുഡിഎഫ് പെരുമ്പാവൂര്‍ മുനിസിപ്പല്‍ പാര്‍ലമെന്ററി പാര്‍ടി ലീഡറുമായ ടി പി ഹസനാണ് നഗരസഭാ ലെറ്റര്‍പാഡില്‍ പിഡിപി അംഗം പി ഇ നസീറിന് വോട്ടഭ്യര്‍ഥിച്ച് കത്തു നല്‍കിയത്. 11ന് നടന്ന മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ടുചെയ്യണമെന്നഭ്യര്‍ഥിച്ചായിരുന്നു കത്ത്. ഇതുപ്രകാരം പിഡിപി അംഗം യുഡിഎഫിന് വോട്ടുചെയ്തു. യുഡിഎഫ് സ്ഥാനാര്‍ഥി പ്രേംജി എച്ച് പട്ടേല്‍ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്റെ അനുഗ്രഹാശിസ്സോടെയാണ് രാഷ്ട്രീയനാടകം അരങ്ങേറിയത്. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് അഭിപ്രായവ്യത്യാസം രൂക്ഷമായതിനാല്‍ ഓരോ കൌസിലറെയും തങ്കച്ചന്‍ വീട്ടില്‍ വിളിച്ചുവരുത്തി അനുനയിപ്പിച്ചാണ് പ്രേംജി പട്ടേലിനെ സ്ഥാനാര്‍ഥിയാക്കിയത്. ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് കൂടിയായ ഹസന്‍ പിഡിപിയുടെ സഹായം തേടിയത് തങ്കച്ചന്റെ അനുവാദത്തോടെയാണ്. യുഡിഎഫ് ഭരിക്കുന്ന പെരുമ്പാവൂര്‍ നഗരസഭയില്‍ വൈസ് ചെയര്‍മാനായിരുന്ന സ്വതന്ത്രഅംഗം ഇ എസ് സുഗുണനെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തിലൂടെ പുറത്താക്കി. തുടര്‍ന്നാണ് വീണ്ടും തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ചെയര്‍പേഴ്സണായിരുന്ന ഡോ. കെ എസ് ഫാത്തിമ ബീവിയെ അന്ത്യശാസനം നല്‍കി തല്‍സ്ഥാനത്തുനിന്നു നീക്കി. ഇപ്പോഴത്തെ ചെയര്‍പേഴ്സണെ അവരോധിച്ചതും യുഡിഎഫായിരുന്നു. പിഡിപി അംഗം പി ഇ നസീര്‍ നേരത്തെ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായിരുന്നു. ഇയാളെയും യുഡിഎഫ് അവിശ്വാസത്തിലൂടെ പുറത്താക്കുകയായിരുന്നു.

kaalidaasan said...

ജയിലിൽ പോയതുകൊണ്ടാണോ തീവ്രവാദം ഉപേക്ഷിച്ചത്, അല്ലെങ്കിലും ഉപേക്ഷിക്കുമായിരുന്നോ എന്നതല്ല പ്രശ്നം; തീവ്രവാദം ഉപേക്ഷിച്ചല്ലോ! അത് എന്തായാലും ആശ്വാസം തന്നെ. അംഗീകരിക്കാവുന്നതും തന്നെ.

സജിം

മദനി തീവ്രവാദം ഉപേക്ഷിച്ചത് എന്തു കൊണ്ട് എന്നത് പ്രസക്തം തന്നെയാണ്. അത് കേരളത്തിലെ തീവ്രവാദത്തിനെതിരെയുള്ള നിലപാടുകൊണ്ടുമാണ്‌. അര്‍ എസ് എസ് എന്തു കൊണ്ട് തീവ്രവാദം ഉപേക്ഷിക്കുന്നില്ല എന്നു മനസിലാകുമ്പോള്‍ മദനിയുടെ ഗതി കേട് പിടികിട്ടും. ആര്‍ എസ് എസിനു കേരളത്തിനു പുറത്തും ഹിന്ദുത്വയുടെ കേന്ദ്രങ്ങളിലും വളരെയേറെ ശക്തിയുണ്ട്. സി പി എമ്മിനേക്കള്‍ പതിന്മടങ്ങ് ശക്തമായ ഒരു സംഘടനയുടെ ഉറച്ച പിന്തുണ അതിനുണ്ട്. അതു കൊണ്ട് നിലനില്‍പ്പിനു വേണ്ടി അവര്‍ക്ക് നിലപാടുകള്‍ മാറ്റേണ്ടതില്ല. മദനിയുടെ കാര്യമതല്ല. അദ്ദേഹത്തെ ചുറ്റിപ്പറ്റി മാത്രം നിലനില്‍പ്പുള്ള ചെറിയ ഒരു സംഘമാണത്. ഇന്ന് മദനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ആ സംഘം ശൂന്യത്യിലേക്ക് ലയിച്ചു പോകും. പക്ഷെ ആര്‍ എസ് എസ് അങ്ങനെയല്ല. മോഹന്‍ ഭാഗവതിനെ ആരെങ്കിലും വധിച്ചാലും ആര്‍ എസ് എസ് ഇല്ലാതാകില്ല. ഈ യധാര്‍ത്ഥ്യങ്ങളൊക്കെ കൊണ്ടാണ്, മദനി തീവ്രവാദം ഉപേക്ഷിച്ചത്. അല്ലെങ്കില്‍ കാലു നഷ്ടപ്പെട്ട പോലെ ജീവനും നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.

നിലനില്‍പ്പാണിപ്പോള്‍ മദനിയുടെ അവശ്യം. അതിന്‌ സി പി എമ്മിനോടടുത്ത് നില്‍ക്കുക എന്നതാണ്‌ ഏറ്റവും സുരക്ഷിതം എന്നു മദനിക്കറിയാം. അതു കൊണ്ടാണ്‌ പിണറായി വിജയന്‍ തള്ളിപറഞ്ഞാലും സി പി എമ്മിനോടു വിധേയത്വം പ്രകടിപ്പിക്കുമെന്നൊക്കെ പുലമ്പുന്നതും.

ഇപ്പോള്‍ എന്‍ ഐ എ ഏറ്റെടുത്ത ബസ് കത്തിക്കല്‍ കേസില്‍, കോണ്‍ഗ്രസിനോട് ഒട്ടി നിന്നാല്‍ രക്ഷപ്പെടാന്‍ പഴുതുണ്ടെന്നു വന്നാല്‍ മദനി ആ വഴിയും പോകും.

മദനി തീവ്രവദം ഉപേക്ഷിച്ചത് ഞാന്‍ സ്വാഗതം ചെയ്യുന്നു. പക്ഷെ അദ്ദേഹത്തെ സംരക്ഷിക്കേണ്ടത് സി പി എമ്മിന്റെ ബാധ്യതയാണെന്നത് എനിക്ക് അംഗീകരിക്കാന്‍ ആകില്ല. മുസ്ലിം ന്യൂന പക്ഷങ്ങളിലേക്ക് മദനി വഴി എന്നത് വിപരീത ഫലമേ ഉണ്ടാക്കു. ലീഗിനു മറുപടി മദനിയല്ല.

kaalidaasan said...

ഓ! അപ്പോ അദ്വാനിയുടെ മാനസാന്തരം കാളിദസൻ അംഗീകരിക്കുന്നു. മദനിക്കു മാത്രമേ മാനസാന്തരപ്പെട്ടുകൂടാതെയുള്ളു. അഥവാ മാനസാന്തരപ്പെട്ടാലും ഇടതുപക്ഷത്തെ അനുകൂലിച്ചു പോകരുത്. ഇതു തന്നെ യു.ഡി.എഫുകാരും പറയുന്നത്.

സജിം

അദ്വാനിയുടെ മാനസാന്തരം ഞാന്‍ അംഗീകരിക്കുന്നു. അതോടൊപ്പം അദ്വാനിയുടെ സംരക്ഷണം സി പി എം ഏറ്റെടുത്താല്‍ ഞാന്‍ അതിനെയും എതിര്‍ക്കും. കാരണം സി പി എം ചെയ്യേണ്ട പണി അതല്ല.

അദ്വാനിയുടെ ഹിറ്റ് ലിസ്റ്റില്‍ അയോധ്യക്കൊപ്പം മധുര ഉള്‍പ്പടെ മറ്റു ചില അമ്പലങ്ങളും കൂടി ഉണ്ടായിരുന്നു. ഇനി അതും കൂടെ പൊളിക്കാന്‍ പോകണോ എന്നതൊക്കെ അദ്ദേഹത്തിന്റെ ഇഷ്ടം. പക്ഷെ ഇനി അതിനൊന്നും ഇറങ്ങി പുറപ്പെടുമെന്നൊന്നും ആരും കരുതുന്നില്ല.

ഒരു വാദത്തിനു വേണ്ടി അദ്വാനി സി പി എമ്മിനെ പിന്തുണക്കാന്‍ തുടങ്ങുന്നു എന്ന് കരുതുക. മദനി തീവ്ര ഇസ്ലാമില്‍ വിശ്വസിക്കുന്ന പോലെ അദ്വാനി തീവ്ര ഹിന്ദുത്വയിലും വിശ്വസിക്കുന്നു. സി പി എം അദ്വാനിയുടെ സംരക്ഷണവും ഏറ്റെടുക്കുമോ? അയോധ്യ കേസിലെ തുടര്‍ നടപടികള്‍ വരുമ്പോള്‍ മദനിയുടെ കാര്യത്തില്‍ ഇപ്പോള്‍ പിണറായിയും പാലൊളിയും എടുക്കുന്ന നിലപാടു തന്നെ എടുക്കുമോ? അദ്വാനിയുമായി വേദി പങ്കിട്ടാല്‍ സി പി എ ഐസാകുമോ എന്നും ചോദിക്കുമോ?


പഴയ നാസി ജെര്‍മനിയിലെ പല നേതാക്കളും അടുത്ത കാലം വരെ ജീവിച്ചിരുന്നു. . അവരൊക്കെ ആ തിന്മയിലേക്ക് പോകുകയില്ല എന്നും പറഞ്ഞിരുന്നു. അവരെയൊക്കെ ജനം വെറുപ്പോടെയേ അര നൂറ്റാണ്ടിനു ശേഷം ഇന്നും കാണുന്നുള്ളു. അവരൊക്കെ അജ്ഞാതരായി തന്നെയാണ്‌ ജീവിച്ചതും. പൊതു രംഗത്ത് പ്രത്യക്ഷപ്പെടാന്‍ തന്നെ അവര്‍ക്ക് മടിയായിരുന്നു. തീവ്ര അ ദേശീയതയുണ്ടായിരുന്ന ജെര്‍മ്മന്‍ കാര്‍ പോലും നാസി എന്ന വാക്കു കേള്‍ക്കുമ്പോല്‍ ഞെട്ടുന്നു. നാസികളുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടായിരുന്ന ആരെയും പടിഞ്ഞാറന്‍ നാടുകളില്‍ ഒരിടത്തും പൊതു രംഗത്ത് പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിരുന്നില്ല. തിരുത്താന്‍ വേണ്ടി തെറ്റു ചെയ്യുനത് ശരിയാണെന്ന് അവരൊന്നും കരുതുന്നില്ല.

സജീമൊക്കെ വെറുതെ എഴുതാപ്പുറം വായിക്കുകയാണ്. മദനി സ്വമേധയാ ഇടതു പക്ഷത്തെ പിന്തുണക്കുന്നതും മദനി നിര്‍ദ്ദേശിച്ച ആളെ സ്ഥാനാര്‍ത്ഥിയാക്കി മദനിയുമയി ഒരേ വേദിയില്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയതും തമ്മിലുള്ള വ്യത്യാസം സജീമിനു മനസിലായിട്ടും മറ്റെന്തോ കാരണം കൊണ്ട് അത് തമസ്കരിക്കുന്നു. പക്ഷെ മറ്റു ജനങ്ങള്‍ സജീമിപ്പോലെ അല്ല. അവര്‍ക്ക് കാര്യങ്ങള്‍ മനസിലാകും. ആ മനസിലാക്കലാണ്‌ കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളില്‍ കണ്ടത്.

മദനി അനുകൂലിച്ചപ്പോള്‍ കണ്ട കഴ്ചയാണത്. യു ഡി എഫിനു മദനി തുടര്‍ന്നും ഇടതു പക്ഷത്തെ പിന്തുണക്കുന്നത് ചാകരയാണ്. അടുത്ത അസംബ്ളി തെരഞ്ഞെടുപ്പിലും ഇത് തുടരണേ എന്നാണവരുടെ പ്രാര്‍ത്ഥന. അപ്പൊഴും മദ്ധ്യമങ്ങള്‍ക്കും മറ്റു പാര്‍ട്ടിക്കാര്‍ക്കും ചര്‍ച്ച ചെയ്യാന്‍ ഒറ്റ വിഷയം മാത്രം. ആരും ചര്‍ച്ച ചെയ്തില്ലെങ്കിലും സംഘ പരിവാര്‍ അത് സജീവമായി നിറുത്തിക്കൊള്ളും. മോദിക്കൊക്കെ ഏതെങ്കിലും മുസ്ലിമിനെ ഓടിച്ചിട്ടു പിടിച്ച് ഭീകരനെന്ന മുദ്ര കുത്തി മദനിക്കെതിരെ മൊഴിയെടുപ്പിക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ല. തെരഞ്ഞെടുപ്പു സമയത്ത് ആണെങ്കില്‍ സി പി എം പ്രതിരോധത്തിലുമാകും. മദനിയെ കൂടെ കൂട്ടുന്നതും ന്യയീകരിക്കുന്നതും സി പി എമ്മിനുള്ളിലും ഇടത് മുന്നണിയിലും എതിര്‍പ്പുണ്ടാക്കുന്ന സാഹചര്യത്തില്‍ അത് പാര്‍ട്ടിക്കും മുനണിക്കും ബുദ്ധിമുട്ടുണ്ടാക്കും. മാദ്ധ്യമ സിന്‍ഡികേറ്റുകളൊന്നും അന്ന് അപ്രത്യക്ഷമാകില്ല.. സര്‍ക്കാരിന്റെ ഒരു നേട്ടവും ചര്‍ച്ച ചെയ്യാന്‍ ഇവരൊന്നും സമതിക്കയുമില്ല. സി പി എമ്മിലെ ഒരു പറ്റം നേതാക്കള്‍ക്കിതൊന്നുഅറിയില്ല എന്നു വരുന്നത് കഷ്ടമല്ലേ? അതോ ഈ സര്‍ക്കാരിനു നേട്ടങ്ങളൊന്നും വേണ്ട എന്നതാണോ തീരുമാനം?

kaalidaasan said...

കണ്ടോ സി.പി.എമ്മിനെതിരെ പറഞ്ഞു ജയിക്കാൻ വേണ്ടി എൻ.ഡി.എഫിനെയും ആർ.എസ്.എസിനെയും പോലും ന്യായീകരിക്കുകയാണ് കാളിദാസൻ. മദനിക്ക് പ്രസംഗിക്കാൻ നല്ലതുപോലെ അറിയാവുന്നതു കൊണ്ട് അത് പ്രകോപനമുണ്ടാക്കി.

സജിം

അസംബന്ധം പറയാതെ. മദനിക്കെതിരെ പറയുമ്പോള്‍ അത് എങ്ങനെ സി പി എമ്മിനെതിരെ ആകും? മദനിയെ സി പി എമ്മില്‍ ചേര്‍ത്തോ?

ഞാന്‍ ചോദിച്ച ചോദ്യം നേരിട്ടാണ്. ഏത് ആര്‍ എസ് എസ് എന്‍ ഡി എഫ് നേതക്കളാണ്, മദനിയേപ്പോലെ പ്രസംഗിച്ചിട്ടുള്ളതെന്നു പറയൂ.

മദനിക്ക് നല്ലതു പോലെ പ്രസംഗിക്കാന്‍ അറിയാം. അ നല്ല പ്രസംഗങ്ങളാണദ്ദേഹത്തെ വിവാദ പുരുഷനും കോയംബത്തൂര്‍ കേസിലെ പ്രതിയുമാക്കിയത്. അത് സ്വാഭാവികമാണ്. ഒരു കളവു നടക്കുമ്പോള്‍ പോലീസ് സാധാരണ അറിയപ്പെടുന്ന കള്ളന്‍മരെയാണു സംശയിക്കുക. ബി ജെ പി നേതാക്കളെ കൊല്ലാന്‍ ഉദ്ദേശിച്ച് ഒരു സ്ഫോടനം നടന്നപ്പോള്‍ ബി ജെ പിക്കെതിരെ ഭീകര പ്രവര്‍ത്തനത്തിന്‌ ആഹ്വാനം ചെയ്യുകയും അതിനു വേണ്ടി പ്രവര്‍ത്തിച്ചവരെയം ​പോലീസ് സംശയിച്ചു. മദനി സ്വഭാവികമായി ആ കൂട്ടത്തില്‍ വന്നു. കമ്യൂണിസ്റ്റുകാര്‍ക്കെതിരെ പ്രസംഗിച്ച സഖറിയയെ കയ്യേറ്റം ചെയ്തത് കമ്യൂണിസ്റ്റുകാരാണെന്നു പറയുന്നതും ഇതേ കാരണം കൊണ്ടാണ്. മദനിയുടെ പ്രസംഗങ്ങള്‍ പലതും ഇന്നും ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. മദനി ആ പ്രസംഗങ്ങളൊന്നും നടത്തിയിരുന്നില്ലെങ്കില്‍ അദ്ദേഹത്തെ അരും സംശയിക്കില്ലായിരുന്നു.

സി പി എം മദനിയുടെ കറ കഴുകി കളയന്‍ ശ്രമിച്ചാലൊന്നുമത് പോകില്ല.

ആര്‍ എസ് എസുകാര്‍ വര്‍ഗ്ഗിയ വാദികളാണെന്ന് സൌമനസ്യം കൊണ്ട് പറഞ്ഞതല്ല. അത് വാസ്തവമായതുകൊണ്ട് പറഞ്ഞതാണ്. കേരളത്തില്‍ ആര്‍ എസ് എസ് കാരും എന്‍ ഡ് എഫുകാരും മദനിയേപ്പോലെ വര്‍ഗ്ഗീയ വിദ്വേഷം വമിക്കുന്ന പ്രസംഗങ്ങള്‍ നടത്തിയതിനേക്കുറിച്ച് ചോദിച്ചതിന്റെ മറുപടി ഇതല്ലല്ലോ സജിം.

ഐ എസ് എസ് നിരോധിച്ചില്ലായിരുന്നെങ്കില്‍ മദനി ആ പേരുപേക്ഷിക്കില്ലായിരുന്നു. ഇന്നും ആ പേരില്‍ അറിയപ്പെട്ടേനെ. അതു പോലെ ആര്‍ എസ് എസിനെയും പണ്ട് നിരോധിച്ചതായിരുന്നു. പക്ഷെ അവര്‍ ആരുടെയും കണ്ണില്‍ പൊടിയിടാന്‍ മറ്റൊരു പേരില്‍ വന്നില്ല. നിരോധന നീക്കാന്‍ ശ്രമിച്ചു വിജയിച്ചു. മദനി പലരെയും കബളിപിച്ചു. പിണറായി വിജയനു മദനിയുമായി കൂട്ടു കൂടാന്‍ വ്യക്തമായ കാരണങ്ങളുണ്ടാകാം. അതു കൊണ്ടല്ലേ കേന്ദ്ര നേതാക്കള്‍ ഇനി മദനിയെ കൂട്ടില്ല എന്നു പറയുമ്പോഴും പിണറായി അത് പറയാത്തത്.

മദനിയുടെ ആള്‍ക്കാര്‍ സി പി എമ്മിനെ ആക്രമിച്ചിട്ടുണ്ട്. അതൊക്കെ മറന്ന് മദനിയുമായി സി പി എം കുട്ടു കൂടുനു. കരുണാകരനും സി പി എമ്മിന്റെ ആള്‍ക്കാരെയും നേതക്കളേയും ആക്രമിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് കരുണാകരന്‍ പോലീസുകരേക്കൊണ്ട് തല്ലിച്ചതച്ച പാടുകള്‍ ഇന്നും പിണറായിയുടെ ദേഹത്ത് ഉണ്ട്. അന്നു രക്തം പുരണ്ട ഷര്‍ട്ട് ഇന്നും അദ്ദേഹം സൂക്ഷിക്കുന്നുണ്ട്. അതൊക്കെ മറന്ന് കരുണാകരെ ആശ്ലേഷിക്കുമ്പോള്‍ പിണറായി വിജയന്റെ പ്രതിബദ്ധതയും വിശ്വാസ്യതയുമാണ്, ജനങ്ങളുടെ മുമ്പില്‍ തകരുന്നത്. സ്വാര്‍ത്ഥ ലാഭത്തിനു വേണ്ടി ഇതൊക്കെ മറക്കുമ്പോള്‍ ജനങ്ങള്‍ അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതയെ സംശയിക്കും. അതാണു തെരഞ്ഞെടുപ്പുകളിലൊക്കെ പ്രതി ഫലിക്കുന്നതും. മദനിയുടെ വിഷയത്തിലും അതാണു സംഭവിക്കുന്നത്.

kaalidaasan said...

ആർ.എസ്.എസും മറ്റു സംഘപരിപാർ വർഗീയതയും ഇല്ലായിരുന്നെങ്കിൽ ഇവിടേ ഒരു എൻ.ഡി.എഫോ ഐ.എസ്.എസ് ഓ ഉണ്ടാകുമായിരുന്നില്ല.

കാളിദാസന്‍ എന്‍ ഡി എഫിനെ ന്യായീകരിക്കുന്നു എന്ന് അക്ഷേപിച്ച സജീമ്ന്റെ വാക്കുകള്‍!!!

കഷ്ടം താങ്കളെ ഓര്‍ത്ത് ഞാന്‍ ഇപ്പോള്‍ ശരിക്കും ലജ്ജിക്കുന്നു.

ഹിന്ദു തീവ്രവാദികള്‍ പറയുന്നത് മുസ്ലിം ഭീകരതയാണ്, ഹിന്ദു തീവ്രവാദത്തിന്റെ കാരണമെന്നാണ്. ഇപ്പോള്‍ താങ്കളുമതേ പല്ലവി പാടുന്നു.

ആര്‍ എസ് എസ് ഉള്ളതു കൊണ്ട് എന്‍ ഡി എഫ് ഉണ്ടായതില്‍ തെറ്റില്ല എന്ന ഈ നിലപാടിനൊരു ലാല്‍ സലാം.

എന്നാണു സജിം ആര്‍ എസ് എസ് ഉണ്ടായത്? എന്നാണ്‌ ഐ എസ് എസ് ഉണ്ടായത്? എന്നാണ്‌ എന്‍ ഡ് എഫ് ഉണ്ടായത്?

ആര്‍ എസ് എസ് ഉണ്ടായതു കൊണ്ട് എന്‍ ഡി എഫ് ഉണ്ടാകുന്നതില്‍ കുഴപ്പമില്ല എന്ന താങ്കളുടെ നിലപാടിനൊരു നല്ല നമസ്കാരം പറയാതെ വയ്യ.

ഇപ്പോള്‍ ബംഗാളില്‍ ഏറ്റവും കുഴപ്പമുണ്ടാക്കുന്നത് മാവോയിസ്റ്റ് എന്ന തീവ്രവാദ സംഘടനയാണ്. ആഴ്ചയിലൊന്നു വീതം കമ്യുണിസ്റ്റുകാരെയാണവര്‍ അവിടെ വധിക്കുന്നത്. അതിനെ നേരിടാന്‍ സി പി എമ്മിനെ നമുക്ക് അതെ മോഡലില്‍ ഒരു ഭീകര സംഘടനയാക്കി മാറ്റിയാലോ?

മാവോയിസ്റ്റുകളെ തോല്‍പ്പിക്കാന്‍ അതു പോലെ ഒരു സംഘടനയുണ്ടാക്കുകയല്ല ചെയ്യേണ്ടത്. ഞാന്‍ ചിന്തിക്കുന്നതങ്ങനെയാണ്. മവോയിസ്റ്റുകളും അര്‍ എസ് എസുകാരും ഉള്ളതു കൊണ്ടാണ്‌ മറ്റ് ഭീകര സംഘടനകളുണ്ടാകുന്നത് എന്ന തീയറി ഞാന്‍ ആവിഷ്കരിക്കുകയുമില്ല.

ഏത് ഭീകര സംഘടനക്ക് ബദലായിട്ടണ്‌ അല്‍ ഖയിദ ഉണ്ടായതെന്നു പറയാമോ? ഏത് ഭീകര സംഘടനക്ക് ബദലായിട്ടാണ്‌ ഉള്‍ഫ ഉണ്ടായത്? ഏത് ഭീകരനെതിരായിട്ടാണ്‌ മാവോയിസ്റ്റുകളും നക്സലുളുമുണ്ടായത്? അടുത്തകാലത്ത് കേരളത്തില്‍ വെറുതെ വഴിയില്‍ കൂടി നടന്നു പോയ ഒരാളെ ദളിത് ഭീകര സംഘടന എന്ന് പോലീസ് വിശേഷിപ്പിച്ച ഒരു സംഘം കൊലപ്പെടുത്തി. അവര്‍ ഏത് ഭീകരനെതിരെയാണാ സംഘടന ഉണ്ടാക്കീയത്?


താങ്കളൊക്കെ വളരെ അപകടകരമായതും അപക്വമായതുമായ നിലപാടാണെടുക്കുന്നത് എന്നു പറയേണ്ടി വന്നതില്‍ ഖേദമുണ്ട്. ആര്‍ എസ് എസിനെ തോല്‍പ്പിക്കാന്‍ സി പി എമ്മിനാകുമെന്ന് താങ്കള്‍ കരുതുന്നുണ്ടോ? കോണ്‍ഗ്രസിനാകുമെന്നും കരുതുന്നുണ്ടോ? അര്‍ എസ് എസിനേക്കാള്‍ എത്രയോ ശക്തമാണ്‌ കണ്ണൂരില്‍ സി പി എം. അവിടെ കൂടെ കൂടെ ഏറ്റുമുട്ടി കുറെ ആളുകള്‍ മരിക്കുന്നതല്ലാതെ ആര്‍ എസ് എസിന്റെ ശക്തി കുറക്കാന്‍ സി പി എമ്മിനായിട്ടുണ്ടോ?

വിവരമുള്ള ആളുകള്‍ താങ്കളേപ്പോലെ ചിന്തിച്ചാല്‍ ഈ നാടു നശിക്കുമെന്ന് തീര്‍ച്ചയാണ്. ഒരു ഭീകര സംഘടനക്ക് ബദല്‍ ആയി മറ്റൊരു സംഘടന എന്ന താങ്കളുടെ തീയറി ലജ്ജാവഹമാണ്. ഇതെപോലെയുള്ള അപകടകരമായ തീവ്രവാദ നിലാപടു സ്വീകരിക്കാതെ ഈ തീവ്രവാദ സംഘടനയിലേക്കൊക്കെ ആളുകള്‍ പോകാതെ അവരെ ബോധവത്ക്കരിക്കുകയാണു ചെയ്യേണ്ടത്.


ഭീകര പ്രവര്‍ത്തനം നടത്തിയവരെയും നടത്തുന്നവരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് അവര്‍ക്കൊക്കെ ഒരു സന്ദേശം നല്‍കുകയും വേണം. അല്ലാതെ ഒരു തീവ്രവാദി ഞാന്‍ മാനസാന്തരപ്പെട്ടേ എന്നു പറയുമ്പോഴേക്കും സ്ഥലകാല ബോധം മറന്ന് അയാളെ എഴുന്നള്ളിച്ചും കെട്ടിപ്പിടിച്ചും നടക്കുന്നത് ജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കും.


സി പി എം പോലുള ഒരു പ്രസ്ഥാനം മാനസനതരപ്പെടുന്ന ഏത് തീവ്രവാദിയേയും പുനരധിവസിപ്പിക്കുമെന്ന അവസ്ഥ വന്നാല്‍ വ്യവസ്ഥിതിയോട് എതിര്‍പ്പുള്ള ഏതു ചെറുപ്പക്കാരനും തീവ്രവാദത്തിലേക്ക് എളുപ്പം വഴുതി പോകും.

kaalidaasan said...

നിരീശ്വരവാദികൾ ഏറെയുള്ള ഒരു പ്രസ്ഥാനത്തിൽ ചേർന്ന് എം.പി.സ്ഥാനം നേടിയത് മനോജ് എന്ന വിശ്വാസിയെ സംബന്ധിച്ചിടത്തോളം കർത്താവിനെ മറന്നുള്ള കളിതന്നെയായിരുന്നു.

വിചിത്രമാണല്ലോ ഈ സജീം ഈ വാദം.

നിരീശ്വരവാദികള്‍ ഏറെയുള്ള പ്രസ്ഥനവും നിരീശ്വര വാദ പ്രസ്ഥാനവും തമ്മിലുള്ള വ്യത്യാസം മനസിലായാല്‍ ഇതു പോലെയുള്ള വിഡ്ഡിത്തങ്ങള്‍ പറയേണ്ടി വരില്ല.

സി പി എം ഒരു നിരീശ്വര പ്രസ്ഥാനമാണോ സജിം? ഉരുളാതെ നേരിട്ട് ഒരു മറുപടി പ്രതീക്ഷിക്കുന്നു.

kaalidaasan said...

ആഗോള മുസ്ലീം തീവ്രവാദത്തിന്റെ ഭാഗമായി ഇന്ത്യയിൽ ഇപ്പോഴുള്ളത്ര തീവ്രവാദികൾ ഉണ്ടാകുമായിരുന്നില്ല. അതു ഇവിടെയും ഉണ്ടാകാൻ കാരണം ബാബറി മസ്ജിത് പൊളിച്ചതാണ്. അന്ന് ഇന്ത്യയിലെ മുസ്ലീങ്ങളുടെ മനസിലുണ്ടായ നോവ് ഇനിയും മാഞ്ഞു പോയിട്ടില്ല. എന്തിന് ചില പ്രത്യേക മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിൽ മാത്രം വ്യാപകമായിരുന്ന പർദ്ദാ സമ്പ്രദായം കേരളത്തിൽ എല്ലാ മേഖലയിലേയ്ക്കും ബാധിച്ചതും ബബറി പ്രശ്നത്തിനു ശേഷമാണ്. മുസ്ലീങ്ങൾ തിരിച്ചറിയപ്പെടുന്ന വേഷങ്ങൾ നിർബന്ധമാക്കിയത് അന്നു മുതൽക്കാണ്. അന്ന് ആ പൾലി പോലിക്കാനൂള്ള എല്ലാ പരിതസ്ഥിതികളും സൃഷ്ടിച്ചെടുത്ത സാക്ഷാൽ അദ്വാനിയെയാണ് ഇവിടെ കാളിദാസൻ ന്യായീകരിയ്ക്കുന്നത്.

താങ്കള്‍ സുബോധത്തോടേ തന്നെയാണോ ഇതൊക്കെ സംസാരിക്കുന്നത്.

അദ്വാനിയെ എവിടെയാണു ഞാന്‍ ന്യായീകരിച്ചതെന്നു പറയാമോ? താങ്കള്‍ തെറ്റിദ്ധരിച്ചെങ്കില്‍ വീണ്ടും പറയട്ടേ. അദ്വാനിയേയൊ സംഘ പരിവാറിലെ ആരെയെങ്കിലുമോ ഞാന്‍ ന്യായീകരിച്ചിട്ടില്ല . ഇനി അങ്ങനെ ചെയ്യുകയുമില്ല. ബാബ്രി മസ്ജിദ് തകര്‍ത്തത് ഇന്‍ഡ്യയുടെ ചരിത്ത്രത്തിലെ ഇരുണ്ട ഏടായിട്ടാണു ഞാന്‍ കരുതുന്നത്. പക്ഷെ അദ്വാനി കാരണമാണു മദനി ഐ എസ് എസ് ഉണ്ടാക്കിയതെന്നും പര്‍ദ്ദയൊക്കെ കേരളത്തില്‍ വ്യാപകമായതെന്നുമൊക്കെ വല്ല ബുദ്ധിയുറക്കാത്തവരോടും പറഞ്ഞാല്‍ വിശ്വസിക്കും. ഇതൊരു വക കെ ഇ എന്‍ ലെവലിലുള്ള തറ വിശകലനമായി പോയി. ഏതായാലും ബ്ളോഗിലെ അറിയപ്പെടുന്ന മുസ്ലിം വക്താക്കള്‍ കേള്‍ക്കേണ്ട. അവര്‍ പറയുന്നത് കേരള മുസ്ലിം സ്ത്രീകള്‍ അവരുടെ ഇസ്ലാമിക ഫെമിനിസം വീണ്ടെടുത്തതിന്റെ അടയാളമാണെന്നാണ്.

താങ്കള്‍ക്കൊന്നും മദനിയുടെ അജണ്ട മനസിലായിട്ടില്ല. അല്ലെങ്കില്‍ ശരിക്കും മനസിലായി. അതുകൊണ്ട് അതിനെ ന്യായീകരിക്കാന്‍ കാണുന്ന കച്ചി ത്തുരുമ്പൊക്കെ ആയുധമാക്കുന്നു. കേരള മുസ്ലിങ്ങളെ ഏഴാം നൂറ്റാണ്ടിലെ പ്രാകൃത ഇസ്ലാമിലേക്ക് കൊണ്ടു പോകുക എന്നാണത്. അതു കൊണ്ടാണ്‌ പര്‍ദ്ദയുടുക്കുന്നത് വിശുദ്ധിയുടെ ലക്ഷണമാണെന്നൊക്കെ അദ്ദേഹം പറയുന്നത്. പുരോഗമന പ്രസ്ഥാനമായ സി പി എമ്മിനെ പിന്തുണക്കുന്നു എന്ന് അവകാശപ്പെടുന്ന താങ്കളൊക്കെ മദനിയുടെ വലയില്‍ വീഴുന്നത് കാണുമ്പോള്‍ സഹതാപം തോന്നുന്നു. അദ്വാനിയും കൂട്ടരും ബാബ്രി മസ്ജിദ് തകര്‍ത്തില്ലായിരുന്നെങ്കില്‍ കേരളത്തില്‍ പര്‍ദ്ദ പ്രചരിക്കുമായിരുന്നില്ല എന്നു പറയുന്ന താങ്കളോടൊരു ചോദ്യം 1992നു മുമ്പ് സൂഫിയ പര്‍ദ്ദ ധരിച്ചിരുന്നില്ലേ? എന്തായിരുന്നു അവരുടെ വേഷം?

ഇസ്ലാമിനെ ഇതു പോലെ അവഹേളിക്കരുത് സജീം. പര്‍ദ്ദയെ ഞാന്‍ ഒരിക്കലും അനുകൂലിക്കില്ല. പക്ഷെ ബാബ്രി മസ്ജിദ് തകര്‍ത്തതു കൊണ്ടാണ്‌ പര്‍ദ്ദ കേരളത്തില്‍ പ്രചരിച്ചതെന്നു കരുതാനുള്ള ബുദ്ധിമാന്ദ്യം എനിക്കില്ല.

അഫ്ഘാനിസ്ഥാനില്‍ പ്രാകൃത ഇസ്ലാമിനെ പ്രതിഷ്ടിച്ചതില്‍ ഇതു പോലെയുള്ള സജീമുമാര്‍ക്ക് വലിയ പങ്കുണ്ട്. അവരൊക്കെ കമ്യൂണിസ്റ്റുകാര്‍ക്കെതിരെ പോരാടാനാണ്‌ താലിബാനെയൊക്കെ സൃഷ്ടിച്ചതും പരിപാലിച്ചതും ന്യയീകരിച്ചതും. സജീം പറയുന്ന അദ്വാനിയുടെ സ്ഥാനം അന്ന് ബ്രഷ്നേവിനൊക്കെ ആയിരുന്നു. സജീമിന്റെ വാക്കുകള്‍ കടമെടുത്താല്‍ ബ്രഷ്നേവ് ഇല്ലായിരുന്നെങ്കില്‍ താലിബന്‍ ഉണ്ടാകുമായിരുന്നില്ല. അതേ ന്യായീകരണമാണ്‌ കാഷ്മീരിലെ ഭീകരവാദികളുടെ കാര്യത്തിലും പ്രചരിപ്പിക്കുന്നത്. ഇന്‍ഡ്യന്‍ പട്ടാളക്കാര്‍ അതിക്രമം കണിച്ചതു കൊണ്ട് അവിടത്തെ മുസ്ലിങ്ങള്‍ ഭീകരരായി. ഇനിയുമുണ്ടോ സജീമിന്റെ മാറാപ്പില്‍ ഇതു പോലെയുള്ള രത്നങ്ങള്‍?

അപ്പോള്‍ മദനി തീവ്രവാദം പ്രചരിപ്പിച്ച ശേഷമാണ്, സാധാരണ മുസ്ലിങ്ങള്‍ പോലും പര്‍ദ്ദ തുടങ്ങിയ പ്രാകൃത ആചാരങ്ങളിലേക്ക് തിരിച്ചു പോകുന്നതെന്ന് സജിമിനു ശരിയായ ബോധ്യമുണ്ട്. എന്നിട്ടും മദനി യെ ന്യായീകരിക്കുന്നു. അതിന്റെ ഉത്തരവാദിത്തം അദ്വാനിയില്‍ ചാര്‍ത്തുന്നു. ഒരിക്കല്‍ കൂടി ഇതിനൊരു നല്ല നമസ്കാരം കൂടി പറയട്ടേ. പര്‍ദ്ദ പ്രചരിച്ചതിന്റെ ഉത്തരവാദി അദ്വാനിയാണെന്നു പറയാന്‍ മാത്രം ആന്ധ്യം എന്റെ മനസിനെ ബാധിച്ചിട്ടില്ല.

സജിം താങ്കളുടെ സംവേദന ക്ഷമതക്കേന്തോ കാര്യമായ തകരാറു പറ്റിയിട്ടുണ്ട്. കഷ്ടം. താങ്കള്‍ ഒരു കമ്യൂണിസ്റ്റു വിശ്വാസി തന്നെയാണോ?

താങ്കളുടെ വാദം നമുക്ക് മറ്റൊരിടത്തേക്ക് ഒന്ന് വ്യാപിപ്പിക്കാം. ബംഗാളില്‍ കമ്യൂണിസ്റ്റുപാര്‍ട്ടി ബഹുരാഷ്ട്ര കുത്തകക്ക് കൃഷി ഭൂമി ഏറ്റെടുത്ത് നല്‍കിയതാണു മവോയിസ്റ്റുകള്‍ അവിടെ ജന പിന്തുണ നേടിയതും ജനങ്ങള്‍ കമ്യൂണിസ്റ്റു പര്‍ട്ടിയെ ശിക്ഷിച്ചതിനും കാരണം. ഇപ്പോള്‍ മാവോയിസ്റ്റുകള്‍ അവിടെ കമ്യൂണിസ്റ്റുകാരെ കൂടെ കൂടെ വധിക്കുന്നു. മാവോയിസ്റ്റുകള്‍ കമ്യൂണിസ്റ്റുകാരെ കൊല്ലുന്നതിന്റെ ഉത്തരവാദിത്തം അവര്‍ക്കോ അതോ ബംഗാളിലെ കമ്യൂണിസ്റ്റു സര്‍ക്കാരിനോ?

kaalidaasan said...

ഭൂരിപക്ഷ വർഗീയത ഉപയോഗിച്ച് അധികാരത്തിൽ വരാനും ഒരുവട്ടമെങ്കിലും പ്രധാനമന്ത്രിയെങ്കിലും ആവാനും ആഗ്രഹിച്ച അദ്വാനിക്കത് കഴിഞ്ഞില്ല. ഇനി അവസരവുമില്ല.

പകുതി ഭഗത്തോടു യോജിക്കുന്നു. രഥമുരുട്ടിയും പള്ളി പൊളിച്ചും വര്‍ഗ്ഗീയത പരത്തിയും ബി ജെ പിക്ക് അടിത്തറയുണ്ടാക്കിയതും അധികാരത്തിനടുത്തെത്തിച്ചതും അദ്വാനി തന്നെയാണ്. ഒറ്റക്കു ഭൂരിപക്ഷം കിട്ടിയില്ല. പക്ഷെ മറ്റു പാര്‍ട്ടികളുടെ പിന്തുണ അദ്ദേഹത്തിനു കിട്ടിയില്ല. അതിന്റെ കാരണം ഭീകരതയുടെ ഛായയും. അതുകൊണ്ട് ബി ജെ പി ബാജ്പയിയിലൂടെ ഒരു മുഖം മൂടി ധരിച്ചു. അതു വഴി രണ്ടു വട്ടം അധികാരത്തിലെത്തി. ഒറ്റക്ക് ഭൂരിപക്ഷം കിട്ടിയ്രുന്നെങ്കില്‍ അദ്വാനി പ്രധാനമന്ത്രി ആകുമായിരുന്നു.

വര്‍ഗ്ഗിയത പരത്തി വിദ്വേഷം വളര്‍ത്തിയാല്‍ ആ മുദ്ര എന്നത്തേക്കുമുണ്ടാകുമെന്ന് അദ്വാനി പെട്ടെന്നു തിരിച്ചറിഞ്ഞു. അദ്ദേഹമം ​മാനാന്തരപ്പെട്ടു. അങ്ങനെ മാനസാന്തരപ്പെട്ട അദ്വാനിയെ സി പി എം ഏറ്റെടുത്തില്ല. മറ്റാരും ഏറ്റെടുതില്ല. അദ്ദേഹത്തെ അദ്ദേഹതിന്റെ പാട്ടിനു വിട്ടു. ഇനി എങ്ങനെ ജീവിക്കണം എന്നത് അദ്ദേഹതിന്റെ ഇഷ്ടം. അദ്ദേഹം തീവ്രവാദിയായി തുടരണമെന്ന് സജീമോ ഞാനോ മറ്റരെങ്കിലുമോ ആഗ്രഹിക്കുന്നില്ല.

മദനിയുടെ കാര്യവും അതു തന്നെയാണ്. ഒരു പതിറ്റാണ്ട് തീവ്രവാദിയായി നടന്നിട്ടും മുസ്ലിങ്ങളില്‍ ചിലരല്ലാതെ ആരും അദ്ദേഹത്തിന്റെ പിന്നില്‍ അണിനിരനില്ല. പല തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ടും പലരെയും പിന്തുണച്ചിട്ടും ക്ളച്ചു പിടിച്ചില്ല. അദ്വാനിക്ക് അഖിലേന്ത്യ തലത്തില്‍ കിട്ടിയ അംഗീകാരത്തിന്റെ ആയിരത്തിലൊന്നു പോലും മദനിക്ക് കേരളത്തില്‍ കിട്ടിയില്ല. കിട്ടയത് ഒരു കാല്‍ നഷ്ടവും ജയില്‍ വാസവും. ആ തിരിച്ചറിവ് തീവ്രവാദം ഉപേക്ഷിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. അല്ലെങ്കില്‍ ഒരു പക്ഷെ ജീവന്‍ തന്നെ നഷ്ടപ്പെട്ടേക്കാം എന്നു മനസിലായപ്പോള്‍ നല്ല പിള്ള ആയി.

ബാബ്രി മസ്ജിദ് തകര്‍ത്തതും മറ്റു ഹിന്ദുക്കളെ തീവ്രവാദികളാക്കിയതും അദ്വാനിയുടെ ചുമലില്‍ നിന്നും ഒരിക്കലും വിട്ടു പോകില്ല. അതു പോലെ മദനിയുടെ പ്രവര്‍ത്തികളും. അദ്വാനിയെ വിമര്‍ശിക്കുന്ന പോലെ മദനിയും വിമര്‍ശിക്കപ്പെടും. അതിന്റെ പേരില്‍ സജീം വിലപിച്ചിട്ടു യാതൊരു കാര്യവുമില്ല.

കേരള രാഷ്ട്രീയത്തില്‍ മദനിക്ക് യതൊരു അവസരവുമില്ലെന്ന് മദനി എന്നേ തിരിച്ചറിഞ്ഞു. പക്ഷെ അവസരമുണ്ടാക്കിക്കൊടുക്കും എന്ന് പിണറായി വിജയന്‍ വാശിയിലാണ്. അതിന്റെ കാരണം തികച്ചും അജ്ഞാതവും.

kaalidaasan said...

മദനിയുടെ പാർട്ടിയ്ക്ക് പഴയ ശക്തിയൊന്നുമില്ല ഇന്ന്; പഴയ പി.ഡി.പി ക്കാർ പലരു മദനിയെ വിട്ട് എ.ഡി.എഫിലും മറ്റും പോയ്ക്കഴിഞ്ഞു.


വളരെ പ്രസക്തമായ നിരീക്ഷണം. എന്‍ ഡി എഫിലേക്ക് പോയ പി ഡി പി ക്കാരൊക്കെ ആരായിരുന്നു എന്ന സജീമിനു അറിയാമല്ലോ. ഞാന്‍ കൂടുതല്‍ വിശദീകരണം നല്‍കുന്നില്ല.

മദനിയുടെ പാര്‍ട്ടിക്ക് പഴയ ശക്തിയില്ലെങ്കില്‍ പിന്നെ എന്തിനാണു ഇടതു പക്ഷ ഐക്യം പോലും ബലികഴിച്ച് മദനി പറഞ്ഞ രണ്ടത്താണിയെ പൊന്നാനിയില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്? മദനിയുമായി പിണറായി വിജയന്‌ എന്തെങ്കിലും വ്യക്തിപരമായ ഇടപാടുണ്ടോ? എന്തുകൊണ്ടാണ്‌ മദനിയുമായി ഭാവിയില്‍ ,കൂട്ടു കൂടില്ല എന്നു പറയാനാകില്ല എന്നും പറഞ്ഞത്? ശക്തിയില്ലാത്തവരുമായി സുബോധമുള്ള ആരും തെരഞ്ഞെടുപ്പു സഖ്യമുണ്ടാക്കില്ല. എന്താണു മദനിയെ വിട്ടുകളയാന്‍ പിണറായി വിജയനു പേടി?


പി.ഡി.പിയിൽ മുസ്ലീങ്ങൾ മാത്രമല്ല ഉള്ളത്. അതിന്റെ നേതൃനിരയിൽതന്നെ നല്ലൊരു പങ്ക് ഹിന്ദുക്കളും കൃസ്ത്യാനികളുമുണ്ട്. അതുപോലെ മുസ്ലീം ലീഗിന്റെ പോലെ പാർട്ടിയിൽ മുസ്ലിം എന്ന മതപ്പേരുമില്ല.

മുസ്ലിം ലീഗ് മുസ്ലിങ്ങള്‍ക്ക് വേണ്ടിയുള്ള മതാധിഷ്ടിത പാര്‍ട്ടി തന്നെയാണ്. അങ്ങനെയല്ല എന്നു ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല.

പി ഡി പിയുടെ നേതാക്കളായി പണ്ട് ഹിന്ദുകളുണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. ഇന്ന് അങ്ങനെ ആരേപ്പറ്റിയും കേള്‍ക്കുന്നില്ല.

ഇപ്പോഴും മദനിയെന്ന മത പണ്ഡിതന്റെ വ്യക്തിപ്രഭാവമാ‍ണ് പി.ഡി.പി എന്ന രാഷ്ട്രീയ പാർട്ടിയുടെ കൈമുതൽ എന്ന കാര്യം ഒളിച്ചു വയ്ക്കേണ്ട കാര്യമില്ല.

ആരെങ്കിലും ഒളിച്ചു വച്ചോ സജിം. എല്ലാവര്‍ക്കും അറിയാവുന്ന കാര്യമല്ലേ അത്. പി ഡി പി എന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് കേരള ജനതയുടെ മുന്നില്‍ വക്കാന്‍ ഒരു നയവുമില്ല എന്ന് എല്ലാവര്‍ക്കും അറിയാം. മദനി എന്ന മത തീവവാദിയുടെ ചുറ്റും കൂടിയിരിക്കുന്ന ഒരു ആള്‍ക്കൂട്ടം മാത്രമാണത്. മദനി രാഷ്ട്രീയം മതിയാക്കിയാല്‍ പി ഡി പി സ്വയം ഇല്ലാതാകും.

മത പണ്ഡിതരൊന്നും രാഷ്ട്രീയത്തിലിടപെടേണ്ട എന്ന് ക്രിസ്ത്യാനികളോട് കൂടെ കൂടെ ഉത്ബോധിപ്പിക്കുന്ന പിണറായി എന്തു കൊണ്ട് മുസ്ലിം മത പണ്ഡിതനെ സി പി എം രാഷ്ട്രീയത്തില്‍ പോലുമിടപെടാന്‍ അനുവദിക്കുന്നു?

മദനിയേപ്പോലെ തന്നെയാണു മോദിയുടെ കാര്യവും ബി ജെ പി മറ്റു പലയിടത്തും പരാജയപ്പെട്ടിട്ടും മോദിയുടെ വ്യക്തി പ്രഭാവം കൊണ്ടു മാത്രമാണത് ഗുജറാത്തില്‍ തുടര്‍ച്ചയായി ജയിക്കുന്നത്.


എങ്കിലും ഒന്നുണ്ട് കാളിദാസൻ പറയുമ്പോലെ മദനിയുടെ പിന്തുണ തേടിയതുകൊണ്ട് മുസ്ലിങ്ങളുടെ വോട്ടു പോയി എന്നൊക്കെ പറയുന്നത് വിഢിത്തം.


സജീമിനത് വിഡ്ഡിത്തം ആണെന്നു പറഞ്ഞല്ലേ പറ്റു, മറ്റ് പലതും പോലെ.

ഞാന്‍ പറഞ്ഞതു പോകട്ടെ. മഞ്ചേരി സീറ്റില്‍ വിജയിച്ച അസംബ്ളി തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന്റെ അത്രയും സീറ്റു കിട്ടിയ മലപ്പുറത്ത് സി പി എം പിന്നോട്ടു പോയത് എന്തു കൊണ്ടാണെന്നാണ്‌ സജീമിന്റെ നിഗമനം? അതല്ല സി പി എമിനു ശക്തി കൂടി എന്നാണോ കരുതുന്നത്?

kaalidaasan said...

സത്യം പറയ്യട്ടെ; ഈയുള്ളവന്റെ അറിവിൽ സി.പി.എംകാരാകട്ടെ, കോൺഗ്രസുകാരാകട്ടെ എന്തിനു ലീഗുകാർ തന്നെ ആകട്ടെ മുസ്ലീങ്ങളിൽ നല്ലൊരു പങ്ക് ആളുകൾ മദനിയെ സ്നേഹിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾക്ക് കാതോർക്കുന്നുണ്ട്.

നമിച്ചിരിക്കുന്നു.

പണ്ടൊരു മഹാന്‍ പറഞ്ഞു ഇന്‍ഡ്യക്കാര്‍ ബുഷിനെ സ്നേഹിക്കുന്നു എന്ന്. അതു പോലെ തമാശ പറയുന്നവര്‍ വേറെയാരുമില്ലെന്ന് ആണ്‌ ഞാന്‍ അന്ന് കരുതിയത്. അത് തെറ്റാണെന്ന് ഇപ്പോള്‍ മനസിലായി.

മോദിയുടെ കാര്യത്തിലും അത് ശരിയല്ലേ? ഹിന്ദുകളില്‍ നല്ലൊരു പങ്ക് മോദിയെ സ്നേഹിക്കുന്നില്ലേ. അതേ ന്യായം വച്ച് മദനിയേപ്പോലെ മോദിയും സജീമിനു സ്വീകാര്യനാണോ?

ഇ.എ.സജിം തട്ടത്തുമല said...

ഞാൻ പിന്നെവരാം.

എനിയ്ക്കു മറുപടിപറയാനല്ലെങ്കിലും ഇതിവിടെ പ്രത്യേകം കിടക്കട്ടെ:

"താങ്കളുടെ വാദം നമുക്ക് മറ്റൊരിടത്തേക്ക് ഒന്ന് വ്യാപിപ്പിക്കാം. ബംഗാളില്‍ കമ്യൂണിസ്റ്റുപാര്‍ട്ടി ബഹുരാഷ്ട്ര കുത്തകക്ക് കൃഷി ഭൂമി ഏറ്റെടുത്ത് നല്‍കിയതാണു മവോയിസ്റ്റുകള്‍ അവിടെ ജന പിന്തുണ നേടിയതും ജനങ്ങള്‍ കമ്യൂണിസ്റ്റു പര്‍ട്ടിയെ ശിക്ഷിച്ചതിനും കാരണം. ഇപ്പോള്‍ മാവോയിസ്റ്റുകള്‍ അവിടെ കമ്യൂണിസ്റ്റുകാരെ കൂടെ കൂടെ വധിക്കുന്നു. മാവോയിസ്റ്റുകള്‍ കമ്യൂണിസ്റ്റുകാരെ കൊല്ലുന്നതിന്റെ ഉത്തരവാദിത്തം അവര്‍ക്കോ അതോ ബംഗാളിലെ കമ്യൂണിസ്റ്റു സര്‍ക്കാരിനോ?"

ഇ.എ.സജിം തട്ടത്തുമല said...

കാളിദാസൻ,

ഇനി അദ്വാനി എന്നല്ല സാക്ഷാൽ നരേന്ദ്രമോഡി തന്നെ മാനസാന്തരപ്പെട്ട് ചെയ്തുപോയ തെറ്റുകളിൽ പ്രായശ്ചിത്തം ചെയ്ത് അതൊക്കെയും ഏറ്റ്പറഞ്ഞ് പുതിയ മതേതര മുഖത്തോടേ വന്ന് സി.പി.എമ്മിനു പിന്തുണ പ്രഖ്യാപിച്ചാൽ അതും സ്വീകരിയ്ക്കുന്നതിൽ യാതൊരു തെറ്റും ഇല്ല്ല. എങ്ങനെയായാലും വർഗീയതയ്ക്കു തീവ്രവാദത്തിനും ക്ഷീണം സംഭവിച്ചാൽ മതി. വർഗീയവാദവും തീവ്രവാദവും കൊണ്ടു നടക്കുന്ന ഒരാളെങ്കിലും അതുപേക്ഷിക്കുവാൻ തയ്യാറായിവന്നാൽ സമസ്താപരാധങ്ങളും പൊറുത്തു മാപ്പാക്കി ചുവപ്പു പരവതാനി വിരിച്ച് സ്വീകരിക്കണം. കാരണം ഒരാൾ കുറെ അപകടങ്ങൾ ഉണ്ടാക്കിയിട്ട് ആയുഷ്കാലം അപകടങ്ങളുണ്ടാക്കുന്നവരായി തുടരുന്നതിനേക്കാൾ നല്ലത് അവർ അത് ഉപേക്ഷിച്ച് നന്മയുടെ മാർഗ്ഗം സ്വീകരിക്കുന്നതു തന്നെ. നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ അപകടം വർഗ്ഗീയതയാണ്. ഭൂരിപക്ഷവർഗ്ഗീയതയായാലും -ന്യ്യുനപക്ഷ വർഗ്ഗീയത ആയാലും. വർഗ്ഗീയതയുടെ പക്ഷത്തു നിൽക്കുന്നവർ തന്നെ അതിൽ നിന്നു മാറിവരുമ്പോൾ കുറച്ചു പേരെങ്കിലും പിന്നെ വർഗ്ഗീയ കഷികളിൽ ചേരാതിരിയ്ക്കാൻ അതു കാരണമായിക്കൂടെന്നില്ല. അങ്ങനെ വർഗ്ഗീയത ഉപേക്ഷിക്കുന്നവരെ പ്രോത്സാഹിപ്പിക്കുക തന്നെ വേണം. അത് ആരായാലും. സംഘപരിവാർ ഘടകങ്ങൾ ഒഴിവാക്കിയാൽ അദ്വാനിപോലും നല്ലൊരു നേതവാണ്. ഒരാളെ -അല്ലെങ്കിൽ ഒരു പ്രസ്ഥാനത്തെ- അപകടകരമായ ആശയങ്ങളും പ്രവർത്തനങ്ങളുമായി നടക്കുമ്പോൾ മാത്രാണ് നാം പേടിക്കേണ്ടത്. അത്തരം ദു:സ്വഭാവങ്ങൾ ഇല്ലാതായാൽ അവരുമായി സഹകരിയ്ക്കുന്നതിൽ ഒരു തെറ്റുമില്ല. ഈ. ആർ.എസ്.എസിലും ബി.ജെ.പിയിലും പോലുമുണ്ട് നല്ലവർ. പക്ഷെ അവരുടെ നന്മകളെ വർഗ്ഗീയതിമിരം കയറി മറച്ചു വച്ചിരിക്കുന്നതാണ്. ഒരു കാലത്ത് സി.പി.എമ്മിനെയും ഇടതുപക്ഷത്തെയും ശക്തമായി വിമർശിച്ചിരുന്ന മദനി ഇടതുപക്ഷത്തിന്റെ ഒപ്പം കൂടുവാൻ തക്കവണ്ണം മാറ്റത്തിനു വിധേയമായതും-അത് ഏതെല്ലാം അനുഭവങ്ങളുടെ വിളിച്ചത്തിലാണെങ്കിലും- മദനിയിക്കുള്ളിൽ അങ്ങനെയും ഒരാൾ ഉറങ്ങിക്കിടന്നിരുന്നതിനാലാണ്. അല്പം നിരീശ്വരത്വത്തിന്റെ അംശങ്ങൾ പോലും വേണമെങ്കിൽ ആരോപിക്കാവുന്ന ഒരു പാർട്ടിക്ക് ഒരു മതപണ്ഡിതന്റെ പാർട്ടി പിന്തുണ നൽകാൻ തയ്യാറായി എന്നത് ചെറിയ കാര്യമല്ല.അത്രത്തോളം അഭിലഷണീയമായ പരിവർത്തനത്തിനു വിധേയമായ ഒർ മനുഷ്യനെ വീണ്ടും സംശയത്തിന്റെ ദൃഷ്ടിയിലൂടെ നോക്കി ഒറ്റപ്പെടുത്തണമെന്നു പറയേണ്ട യാതൊരു കാര്യവുമുണ്ടെന്നു തോന്നുന്നില്ല. എല്ലാവരും വരട്ടെ വർഗീയത ഉപേക്ഷിച്ച്. കയ്യടിച്ച് പ്രോത്സാഹിപ്പിക്കണം.


പിന്നെ ബംഗാളിലെ കാര്യം. അതിൽ എനിക്കും ചില വ്യത്യസ്ഥ അഭിപ്രായങ്ങളുണ്ട്. അതു തരം കിട്ടുംപ്പോൾ തന്ത്രപരമായി പറഞ്ഞുവയ്ക്കാം.ഇപ്പോൾ ഒന്നും പറയുന്നില്ല.

ഇ.എ.സജിം തട്ടത്തുമല said...

മറ്റൊന്ന്, എന്റെ നാട്ടിലെ മുസ്ലീങ്ങളൊക്കെ മതപരമായ ബാഹ്യാ‍വരണങ്ങളൊക്കെ നിർബന്ധപൂർവ്വം അണിഞ്ഞു തുടങ്ങിയത് ബാബറി ഇഷ്യുവിനു ശേഷമാണ്. ഇവിടെങ്ങും പണ്ട് പെണ്ണുങ്ങൾ പൂർണ്ണമായും ദേഹം മറയുന്ന കറുത്ത വസ്ത്രമൊന്നും ധരിക്കുമായിരുന്നില്ല. അത്യാവശ്യം തലയിൽ സ്കാർഫ് കെട്ടുകയോ സാരിത്തുമ്പ് പിടിച്ചിട്ട് തല മറയ്ക്കുകയോ ഒക്കെയാണ് ചെയ്തിരുന്നത്. എന്തിന് ഇവിടുത്തെ പള്ളികളിലെ മൌലവിമാർ പോലും ഹിന്ദു മതത്തെ കുറിച്ച് അസഹിഷ്ണുത പുലർത്തുന്ന സംഭാഷണം പരസ്യമായി പറഞ്ഞുതുടങ്ങിയതുപോലും ബാബറി ഇഷ്യു കൊടുമ്പിരിക്കൊണ്ടതിനുശേഷമായിരുന്നു. എന്നാൽ മലപ്പുറം ഭാഗത്തൊക്കെ പണ്ടും പർദ്ദാ സമ്പ്രദായവും മത കാർക്കശ്യങ്ങളും പണ്ടേ നില നിന്നിരുന്നു. പണ്ട് നമ്മുടേ നാട്ടിലെ മുസ്ലിം വീട്ടമ്മമാർക്കൊക്കെ പർദ്ദയിടാൻ നാണക്കേടായിരുന്നു. ഇപ്പോൾ അഭ്യസ്ഥവിദ്യരായ സ്ത്രീകൾ പോലും അഭിമാനപൂർവ്വം പർദ്ദ ധരിക്കുന്നു. പണ്ട് ഞാൻ ഒരു മുസ്ലീം എന്ന് തിരിച്ചറിയണമെന്ന നിർബന്ധം പഠിയ്ക്കാൻ പോകുന്ന ഒരു കുട്ടിക്കുണ്ടായിരുന്നില്ല. എന്നാൽ ഇന്ന് അതുണ്ട്. ഈ മാറ്റം എന്തായാലും ക്രമാനുഗതമായുണ്ടായതല്ല. എല്ലാം വളരെ പെട്ടെന്നായിരുന്നു. അതിനു പള്ളി പൊളിയ്ക്കൽ ഒരു ഉത്തേജനം തന്നെയായിരുന്നു എന്ന ഉറച്ച നിലപാട് ഞാൻ ഊന്നി പറയുന്നു.പണ്ടെങ്ങുമില്ലാത്ത മതജാതി സ്പിരിറ്റ് എല്ലാ മതത്തിനുള്ളിലും ഇന്നുണ്ട് എന്നത് ഞാൻ അടിവരയിടുന്നു.

kaalidaasan said...

ഇനി അദ്വാനി എന്നല്ല സാക്ഷാൽ നരേന്ദ്രമോഡി തന്നെ മാനസാന്തരപ്പെട്ട് ചെയ്തുപോയ തെറ്റുകളിൽ പ്രായശ്ചിത്തം ചെയ്ത് അതൊക്കെയും ഏറ്റ്പറഞ്ഞ് പുതിയ മതേതര മുഖത്തോടേ വന്ന് സി.പി.എമ്മിനു പിന്തുണ പ്രഖ്യാപിച്ചാൽ അതും സ്വീകരിയ്ക്കുന്നതിൽ യാതൊരു തെറ്റും ഇല്ല്ല.

സജീം,

ഞന്‍ ചോദിച്ച ചോദ്യത്തിനല്ല താങ്കള്‍ മറുപടി പറയുന്നത്. പിന്തുണ സ്വീകരിക്കുന്നതിനേക്കുറിച്ചല്ല ഞാന്‍ ചോദിച്ചത്. മദനിയുമായി സഖ്യമുണ്ടാക്കി, മദനി നിര്‍ദ്ദേശിച്ച ആളെ സ്ഥനാര്‍ത്ഥിയാക്കി, ഇടതു പക്ഷ ഐക്യം വരെ തകരാറിലാക്കി, മദനിയുമായി വേദി പങ്കിട്ട് തെരഞ്ഞെടുപു പ്രചരണം നടത്തിയതിനേക്കുറിച്ചാണ്. അതു തങ്കള്‍ക്ക് മനസിലായില്ലെങ്കില്‍ അതേക്കുറിച്ച് ഇവിടെ എഴുതിയതു കൂടി വായിച്ചിട്ട് ഒരു മറുപടി തരൂ.
വായിച്ചിട്ട് ഒരു മറുപടി തരൂ.


അന്നു ചെയ്തത് ശരിയായിരുന്നോ?

നാളെ അദ്വാനിയും മോദിയുമായി ഇതു പോലെ സഖ്യമുണ്ടാക്കി ഒരേ വേദിയില്‍ തെരഞ്ഞെടുപ്പു പ്രചരണം നടത്തുമോ?

kaalidaasan said...

അല്പം നിരീശ്വരത്വത്തിന്റെ അംശങ്ങൾ പോലും വേണമെങ്കിൽ ആരോപിക്കാവുന്ന ഒരു പാർട്ടിക്ക് ഒരു മതപണ്ഡിതന്റെ പാർട്ടി പിന്തുണ നൽകാൻ തയ്യാറായി എന്നത് ചെറിയ കാര്യമല്ല.

സജീം,

താങ്കള്‍ എവിടെ നിന്നാണ്‌ സി പി എമ്മിനേക്കുറിച്ച് പഠിച്ചതെന്നറിയാന്‍ താല്‍പ്പര്യമുണ്ട്.

ഞാന്‍ അറിഞ്ഞതും പഠിച്ചതു മായ സി പി എമ്മിന്റെ ഔദ്യോഗിക നയം നിരീശ്വരവാദമാണ്. പാര്‍ട്ടി ജനറല്‍ സെക്രാട്ടറി കാരാട്ടു മുതല്‍ ദക്ഷിണമൂര്‍ത്തി വരെയുള്ള നേതാക്കള്‍ അടുത്തനാളുകളില്‍ അത് വ്യക്തമായി പറയുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും ഇതു പോലെ തെറ്റിദ്ധാരണ പരത്തുന്ന ഒരു പ്രസ്താവന നടത്തുന്നത് ലജ്ജാവഹമാണ്. ഇതു പോലെയുള്ള വിഡ്ഡിത്തങ്ങള്‍ എഴുതാന്‍ ധൈര്യം കാണിക്കുന്ന സജീമിന്റെ മനോവ്യാപാരത്തിനു വീണ്ടും ഒരു നല്ല നമസ്കാരം.

സി പി എമ്മിന്റെ കൊടിയ ശത്രുക്കള്‍ പോലും അല്‍പ്പം മതവിശ്വാസത്തിന്റെ അംശങ്ങളേ സി പി എമ്മില്‍ അരോപിക്കാന്‍ ധൈര്യപ്പെടൂ. താങ്കള്‍ സി പ് എമ്മിനേക്കുറിച്ച് അറിഞ്ഞിട്ടു തന്നെയാണോ ഇതെഴുതുന്നത് അതോ ജനശക്തിയുടെ ഒക്കെ കയ്യടി വാങ്ങാന്‍ മാത്രമുദ്ദേശിച്ചാണോ?

മതപണ്ഡിതന്റെ പാര്‍ട്ടി പിന്തുണ നല്‍കിയത് സ്വന്തം നിലനില്‍പ്പിന്റെ വലിയ കാര്യമാണ്. അതൊക്കെ സജീമിനു വഴിയേ ബോധ്യമാകും.

kaalidaasan said...

എന്തിന് ഇവിടുത്തെ പള്ളികളിലെ മൌലവിമാർ പോലും ഹിന്ദു മതത്തെ കുറിച്ച് അസഹിഷ്ണുത പുലർത്തുന്ന സംഭാഷണം പരസ്യമായി പറഞ്ഞുതുടങ്ങിയതുപോലും ബാബറി ഇഷ്യു കൊടുമ്പിരിക്കൊണ്ടതിനുശേഷമായിരുന്നു.

ഇതിനോട് എനിക്ക് ഒരു വിയോജിപ്പുമില്ല. അങ്ങനെ പരസ്യമായി പറഞ്ഞു തുടങ്ങിയത് മദനി എന്ന തീവ്രവാദി തെരുവുകളിലേക്ക് വലിച്ചു കൊണ്ടുവനു. കേരളത്തിലങ്ങോളമിങ്ങോളം വെറുപ്പിന്റെ വിഷം കുത്തി വച്ച് അംഗരക്ഷകരുടെ വലയത്തിനുള്ളില്‍ സഞ്ചരിച്ചു. പക്ഷെ അദ്ദേഹത്തിന്റെ തീവ്ര മത വിശ്വാസത്തിനൊന്നും അദ്ദേഹത്തിന്റെ കാലു സംരക്ഷിക്കാനായില്ല.

തീവ്ര മതവികാരം കുത്തി നിറച്ച അ പ്രസംഗങ്ങള്‍ കേട്ടാണ്, തടയന്റവിട നസീറൊക്കെ ഭീകരനായത്. കാലു നഷ്ടപ്പെട്ടും ജയില്‍ വാസം അനുഭവിച്ചും കണ്ണു തുറന്ന മദനി കാലുവാരിയെന്നറിഞ്ഞപ്പോള്‍ കുറെയധികം നസീറുമാര്‍ സജീം പറഞ്ഞ പോലെ എന്‍ ഡി എഫിലൊക്കെ ചേര്‍ന്നിട്ടുമുണ്ട്. മദനിയും സൂഫിയയുമൊത്ത് അവര്‍ ചെയ്ത പലത്തിനും മദനി ഉത്തരവാദിയുമാണ്. ബസ് കത്തിക്കല്‍ അതിലൊന്നു മാത്രം. സി പി എമ്മിന്റെ കൂടാരത്തില്‍ അഭയം തേടി എന്നു കരുതി അതില്‍ നിന്നൊന്നും രക്ഷപ്പെടാനാകില്ല.

ബാബ്രി മസ്ജിദ് പോളിച്ചതിനു ശേഷമാണു കേരളത്തില്‍ മുസ്ലിങ്ങള്‍ തീവ്രവാദത്തിലേക്കും ഭീകര വാദത്തിലേക്കും പോയതെന്നതിനെ ആരും നിഷേധിച്ചിട്ടില്ല. അതിന്റെ കൂടെ പര്‍ദ്ദ കൂടി താങ്കള്‍ ചേര്‍ക്കുമ്പോള്‍ മുസ്ലിങ്ങളല്ലാത്തവര്‍ക്ക് കിട്ടുന്ന സന്ദേശം മറ്റൊന്നാണ്. പര്‍ദ്ദ പോലെ ഇസ്ലാമിന്റെ അവിഭാജ്യ ഘടകമാണു തീവ്രവാദവും ഭീകര പ്രാവര്‍ത്തനവുമെന്ന വളരെ അപകടകരമായ ഒരു സന്ദേശമാണത്. സംഘ പരിവാര്‍ പ്രചരിപ്പിക്കുന്നതും ഇപ്പോള്‍ പടിഞ്ഞാറന്‍ നടുകള്‍ ഏതാണ്ട് മൊത്തമായി ഏറ്റുപിടിക്കുന്നതും അതു തന്നെയാണ്.

സമാധാന പ്രീയരായിരുന്ന കേരളത്തിലെ കുറെയേറെ മുസ്ലിങ്ങളെ ഭീകരരാക്കിയതിന്റെ (താങ്കളുടെ അഭിപ്രായത്തില്‍ മുസ്ലിം സ്ത്രീകളെ പര്‍ദ്ദയിടുവിച്ചതിന്റെയും) ഉത്തരവദിത്തം പൂര്‍ണ്ണമായും മദനിക്കാണ്. അതാണിപ്പോള്‍ അദ്ദേഹത്തെ വേറ്റയാടുന്ന്നതും . സി പി എം സംരക്ഷിച്ചു എന്നു കരുതി അതില്ലാതാകില്ല.

പള്ളി പൊളിച്ചതാണ്‌ പര്‍ദ്ദ പ്രചരിക്കാന്‍ കാരണമെന്നൊക്കെ സജീമിനു വിശ്വാസിക്കാനുള്ള എല്ലാ അവകാശവുമുണ്ട്. ഞാന്‍ ചോദിച്ച ചോദ്യത്തിനു സജീം ഉത്തരം നല്‍കിയില്ല. സൂഫിയ പര്‍ദ്ദ ധരിച്ചതും പളി പൊളിച്ചതിനു ശേഷമാണോ? ആണെങ്കിലല്ലേ താങ്കള്‍ പറഞ്ഞ മണ്ടത്തരം ശരി എന്നു പറയാന്‍ പറ്റൂ.

ഇ.എ.സജിം തട്ടത്തുമല said...

കാളിദാസൻ: താങ്കള്‍ എവിടെ നിന്നാണ്‌ സി പി എമ്മിനേക്കുറിച്ച് പഠിച്ചതെന്നറിയാന്‍ താല്‍പ്പര്യമുണ്ട്.

ഞാൻ ഒരു സാ‍ധാരണ മലയാളിയാണ്.താങ്കൾ ഇനി റഷ്യയിലോ ചൈനയിലോ പോയി പ്രത്യേകതരം മാർക്സിസം പഠിച്ച ആളാണോ എന്നെനിക്കറിയില്ല. ഞാൻ പഠിച്ച മാർക്സിസത്തിൽ എവിടെയും വിശ്വാസികളായ മനുഷ്യനെ മാർക്സിസത്തിന്റെ വഴിയിൽ മാറ്റിനിർത്തണമെന്നു പറഞ്ഞിട്ടില്ല. റഷ്യൻ വിപ്ലവവും ചൈനീസ് വിപ്ലവവും ഒക്കെനടത്തിയ ലക്ഷക്കണക്കിന് വിപ്ലവകാരികൾ എല്ലാം നിരീശ്വരവാദികളായിരുന്നുവെന്ന് ആരും എന്നെ പഠിപ്പിച്ചിരുന്നില്ല. മൂലധനവും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും വായിച്ചാൽ മനസിലാകുന്നവരും വായിച്ചു മനസിലാക്കിയവരും മാത്രം കൊണ്ടു നടക്കേണ്ട ഒരു പ്രസ്ഥാനമാണ് സി.പി.എം എന്ന് ഞാൻ വിശ്വസിക്കുന്നില്ല. മാർക്സിസത്തിന്റെ അന്തസാരം എന്താണെന്നു മാത്രം മനസിലാക്കിയാൽ മതി ഒരു ശരാശരി സി.പി.എം വിശ്വാസി ആകുവാൻ. മതത്തെയും ഈശ്വര വിശ്വാസത്തെയും ഒക്കെ സംബന്ധിച്ച് പാർട്ടി നേതൃത്വം ഇടയ്ക്കിടെ നൽകുന്ന ഉൽബോധനങ്ങളിൽ ഞാൻ സംതൃപ്തനുമാണ്. സി.പി.എമ്മിൽ നിന്നും സാമാന്യ ജനങ്ങൾ അകന്നു കാണനമെന്ന് ആഗ്രഹിക്കുന്ന കാളിദാസനെപ്പോലുള്ളവർക്ക് എന്തിനെയും എങ്ങനെയും വ്യാഖ്യാനിക്കാം. ഞാൻ ഒഴിച്ച് ബാക്കിയുള്ളവരെല്ലാം അറിഞ്ഞുവച്ചിരിക്കുന്നതും അനുഭവിച്ചിട്ടുള്ളതും പറയുന്നതും ഒക്കെ മഹാവിഢിത്തങ്ങൾ എന്നും മറ്റും പറയുമ്പോൾ പറയുന്നവരുടെ നാക്കിന്റെ ചൊറിച്ചിൽ മാറ്റും എന്നേയുള്ളൂ.

ഒരു സൂഫിയയിലും മദനിയിലും തൂങ്ങിക്കിടന്ന് സി.പി.എമ്മിനെ വിലയിരുത്തുമ്പോൽ ഉരുത്തുരിയുന്ന വാദഗതികൾക്ക് എല്ലാം മറുപടി പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. മാത്രവുമല്ല താങ്കൾ പറയുന്നതുൾപ്പെടെ മറ്റുള്ളവർ കാണണം എന്ന് ആഗ്രഹിക്കുന്നതല്ലാതെ ഓരോ വരിയിലും പിടിച്ച് മറുപടി പറയുക എന്റെ ഉദ്ദേശമല്ല. മാത്രമല്ല താങ്കൾ പറയുന്ന എല്ലാ കാര്യങ്ങളിലും താങ്കൾക്ക്കൂള്ളതുപോലെ ധാരണ എനിക്കുണ്ടായി കൊള്ളണം എന്നും ഇല്ല. ചർച്ച കൊഴുക്കുന്നതിനുവേണ്ടി അവിടുന്നും ഇവിടുന്നും ചിലത് വലിച്ചെടുത്ത് മറുപടി പറയാനേ ഞാൻ ശ്രമിക്കാറുള്ളു.

കേരളത്തിൽ മുസ്ലിം വർഗീയതയും തീവ്രവാദവും വളർത്തുന്നതിൽ മദനി വഹിച്ച പങ്കൊന്നും നിഷേധിച്ചീട്ടില്ല.അതുകൊണ്ടുതന്നെയാണ് മദനിയുടെ മാനസാന്തരത്തെ ശ്ലാഖിക്കുന്നതും. പ്രക്കോപനപരമായ പ്രസംഗത്തിന്റെ പേരിൽ കേസിനെ നേരിട്ട മറ്റാരെങ്കിലും കേരളത്തിൽ ഉണ്ടായിട്ടുണ്ടോ എന്ന് അറിയില്ല. അങ്ങനെഒക്കെയുള്ള മദനി തന്റെ പഴയ വഴി ഉപേക്ഷിക്കുമ്പോൾ അതിനെ വരവേൽക്കുകതന്നെ വേണം.അത് മദനിയെന്നു മാത്രമല്ല മറ്റാരാണെങ്കിലും. പിന്നെ കാലുപോയതുകൊണ്ടാണ് മദനി തീവ്രവാദം ഉപേക്ഷിച്ചതെന്നൊക്കെയുള്ളത് താങ്കളുടേ വിശ്വാസമാണ്. കാലു പോയതിനുശേഷവും മദനി ഒരു തീവ്രവാദിയായി തന്നെ വിലസി നടന്നിട്ടുണ്ട്. ഇപ്പൊഴും രാജകീയമായിതന്നെ സഞ്ചാരം. കേരളത്തിൽ തീവ്രവാദത്തിനു ഭാവിയില്ലാത്തതുകൊണ്ടാണ് ഉപേക്ഷിച്ചതെന്നതും തെറ്റായ ധാരണയാണ്. കേരളത്തിൽ മറ്റു സ്ഥൽങ്ങളിലെ പോലെ തീവ്രവാദം വളരില്ലെന്ന് അറിയാ‍വുന്നവർ തന്നെയാണ് ഇപ്പോഴും ഹിന്ദു-മുസ്ലിം തീവ്രവാദവും കൊണ്ടു നടക്കുന്നത്.

ജയിൽ മോചിതനായ മദനിക്കു വേണമെങ്കിൽ എൻ.ഡി.എഫിന്റെ നേതൃത്വം ഏറ്റെടുക്കുകയോ ഐ.എസ്.എസ് മാതിരി മറ്റൊരു സംഘടന ഉണ്ടാക്കുകയോ ഒക്കെ ചെയ്യാമായിരുന്നു. അതൊന്നും മദനി ചെയ്തില്ല. പിന്നെ താങ്കൾ പറയുന്നതുപോലെ മറ്റു നിവൃത്തികളില്ലാതെയാണ് തീവ്രവാദം ഉപേക്ഷിച്ചതെന്നൊക്കെ പറഞ്ഞാൽ അതു പൂർണ്ണമായും ശരിയല്ല. പിന്നെ കാരണമില്ലാതെ കാര്യമുണ്ടാകില്ലല്ലോ. എന്തെങ്കിലും കാര്യമുണ്ടായാലല്ലേ മദനിയിലും ഈ മാറ്റം വരൂ. എങ്ങനെയയാലും മാറ്റം നല്ലതു തന്നെ. മ

ഇ.എ.സജിം തട്ടത്തുമല said...

മദനിയുടെ പാർട്ടിയിൽ മുസ്ലീങ്ങൾ മാത്രമേയുള്ളു എന്നു പറയുന്നത് തെറ്റാണ്. അതിന്റെ സംസ്ഥാന കമ്മിറ്റി ഉൾപ്പെടെയുള്ള എല്ലാ കമ്മിറ്റികളിലും മുസ്ലീങ്ങൾ അല്ലാത്തവരുണ്ട്. വർക്കല രാജ് അടക്കം. അതുകൊണ്ട് മദനി ഇന്നും മത്പണ്ഡിതനും മതാവിശ്വാസിയും മത ഒരചാരകനും ആയതുകൊണ്ട് മാത്രം അദ്ദെഹത്തിന്റെ പാർട്ടിക്ക് മതേതരവും തീവ്രവാദ വിരുദ്ധവുമായ നിലപാടുകൾ എടുത്തു കൂടെന്നില്ല.ഇപ്പോൽ ആർ.എസ്.എസ് ക്കാരെയും എൻ.ഡി.എഫുകാരെക്കാലും മെച്ചം എന്തായാലും മദനിയും പി.ഡി.പിയും തന്നെ എന്ന കാര്യത്തിൽ തർക്കമില്ല. അത്രയെങ്കിലും അംഗീകരിച്ചില്ലെങ്കിൽ കണ്ണിനു തിമിരം തന്നെ!

ഇ.എ.സജിം തട്ടത്തുമല said...

തുറന്നു പറയട്ടെ; കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മദനിയുമായും ബി.ജെ.പിയിൽ നിന്നും വന്ന രാമൻപിള്ള നേതൃത്വത്തിലുള്ള ജനപക്ഷവുമായോ വേദി പങ്കിട്ടതിൽ ഒരു തെറ്റും ഞാൻ കാണുന്നില്ലെന്നു മാത്രമല്ല, ഭാവിയിലും മദനിയുമായോ ജനപക്ഷവുമായോ വേദി പങ്കിടുന്നതിലോ തെരഞ്ഞെടുപ്പ് ധാരനകൾ ഉണ്ടാക്കുന്നതിലോ ഇനി മുന്നണിയുടെതന്നെ ഭാഗമാക്കുന്നതിലോ യാതൊരു തെറ്റും കാണുന്നില്ല. മുന്നണിയിൽ ചേർക്കുമ്പോൾ അതിനും മാത്രം അണികളോ ജന പിന്തുണയോ ഉണ്ടോയെന്നുകൂടി പരിശോധിക്കണം എന്നുമാത്രം. അല്ലാതെ അവരുടെ മുൻ കാല നിലപാടുകളൊന്നും ഇനിയുള്ള സഹകരണത്തിനു പരിഗണിക്കേണ്ടതില്ല. ഇന്നലെവരെ എന്തു ചെയ്തു എന്നതല്ല, നാളെ എന്തു ചെയ്യുമായിരുക്കും എന്നതുമല്ല, ഇപ്പോൾ എന്തു ചെയ്യുന്നു എന്നത് മാത്രമാണു തൽക്കാലം നോക്കെണ്ടത്!

ഇ.എ.സജിം തട്ടത്തുമല said...

ഡോ.കെ.എസ്.മനോജിലാണല്ലോ തുടങ്ങിയത്. അദ്ദെഹം സി.പി.എമ്മിൽനിന്ന് രാജിവച്ചതിനു പ്രേരകമായതായി പറയുന്ന കാരണങ്ങളിൽ യാതൊരടിസ്ഥാനവുമ്മില്ല. കാരാട്ട് അടക്കമുള്ള നേതാക്കൾ വിശ്വാസത്തെ സംബന്ധിച്ച പാർട്ടി നിലപാട് വ്യക്ത്യമാക്കിയിട്ടുമുണ്ട്. നമുക്കൊന്നും അതു കേട്ടിട്ട് മനോജിന് പാർട്ടിയിൽ നിൽക്കാൻ എന്തെങ്കിലും തടസ്സം ഉള്ളതായി തോന്നുന്നില്ല. അദ്ദേഹത്തിന് മറ്റെന്തോ എതക്കേട് വന്നു. പാർട്ടി വിടുന്നു. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യം. പിന്നെ ഒരു എം.പി ആയി പ്രവർത്തിച്ചപ്പോൾ പോലും കിട്ടാത്ത മാധ്യമാശ്രദ്ധ ഇപ്പോൾ കിട്ടി. അത്രയൊക്കെയേ മനോജും വിചാരിച്ചിട്ടുണ്ടാകൂ. ഒരു തരം വിലകുറഞ്ഞ പബ്ലിസിറ്റിക്കു വേണ്ടിയുള്ള ഏർപ്പാട്! പിന്നെ ഒരു മനോജങ്ങു പോയാൽ പിന്നെ പ്രളയമല്ലേ, പ്രളയം!പോകേണ്ടവരൊക്കെ ഇങ്ങനെ സ്വയമേവ നേരത്തെ നെരത്തെ പോകുന്നതുതന്നെ നല്ലത്!

വെഞ്ഞാറന്‍ said...

വിശ്വമാനവാ, എന്താണ് ‘അനവസരം’ എന്താണ് ‘അനുചിതം’ എന്നു തീരുമാനിക്കുന്നത് ആരാണ്?

kaalidaasan said...

ഞാൻ പഠിച്ച മാർക്സിസത്തിൽ എവിടെയും വിശ്വാസികളായ മനുഷ്യനെ മാർക്സിസത്തിന്റെ വഴിയിൽ മാറ്റിനിർത്തണമെന്നു പറഞ്ഞിട്ടില്ല.

ഞാന്‍ ചോദിച്ച ചോദ്യത്തിനു മറുപടി പറയൂ സജിം.

ഇന്‍ഡ്യയിലെ സി പി എം എന്ന പാര്‍ട്ടി അതിന്റെ അംഗങ്ങളെ മത വിശ്വാസികളും ഈശ്വര വിശ്വസികളും ആയിരിക്കാന്‍ അനുവദിക്കുന്നുണ്ടോ?

ഈ ചോദ്യത്തിനുത്തരം പറയാന്‍ റഷ്യയില്‍ പോയി മാര്‍ക്സിസം പഠിക്കേണ്ട ആവശ്യമില്ല. സി പി എം എന്ന പാര്‍ട്ടിയേക്കുറിച്ച് പഠിച്ചാല്‍ മതി. അതൊന്നും പഠിക്കാതെ സി പി എമ്മിന്റെ മത വിശ്വാസത്തേക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് വിഡ്ഡിത്തമല്ലേ?

kaalidaasan said...

മാർക്സിസത്തിന്റെ അന്തസാരം എന്താണെന്നു മാത്രം മനസിലാക്കിയാൽ മതി ഒരു ശരാശരി സി.പി.എം വിശ്വാസി ആകുവാൻ.

സജീം,

താങ്കള്‍ ഒരു ശരാശരി സി പി എം വിശ്വസിയായിരിക്കാനുള്ള കരണമല്ല ഞാന്‍ ചോദിച്ചത്. സി പി എം എന്നു പറയുന്നത് മാത്രമാണു മാര്‍ക്സിസം എന്നും ഞാന്‍ വിശ്വസ്വസിക്കുന്നില്ല. എന്റെ ചോദ്യം മാര്‍ക്സിസവുമായോ കമ്യൂണിസവുമായോ ബന്ധപ്പെട്ടുമല്ല.

സി പി എം എന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് ഒരു നയപരിപാടിയുണ്ട്. അതില്‍ മത വിശ്വാസവും ഈശ്വരവിശ്വാസവും സംബന്ധിച്ച് വ്യക്തമായ ഒരു കാഴ്ചപ്പാടും ഉണ്ട്. അതിന്റെ അംഗങ്ങള്‍ എന്താകണം എന്ന വ്യക്തമായ ഉപദേശവുമുണ്ട്. അതാണു ഞാന്‍ ചോദിച്ചത്. സി പി എം അംഗങ്ങളെ മത വിശ്വസികളും ഈശ്വര വിശ്വസികളും ആയിരിക്കാന്‍ അനുവദിക്കുന്നുണ്ടോ?

ഇതിനുത്തരം പറയാതെ മാര്‍ക്സിസത്തേക്കുറിച്ചോ കമ്യൂണിസത്തേക്കുറിച്ചോ മനോജിന്റെ ഈശ്വര വിശ്വാസത്തേക്കുറിച്ചോ വാചകമടിച്ചിട്ട് കാര്യമില്ല.

kaalidaasan said...

ചർച്ച കൊഴുക്കുന്നതിനുവേണ്ടി അവിടുന്നും ഇവിടുന്നും ചിലത് വലിച്ചെടുത്ത് മറുപടി പറയാനേ ഞാൻ ശ്രമിക്കാറുള്ളു.

സജീം,

ഞാന്‍ കരുതിയിരുന്നത് താങ്കള്‍ക്ക് സി പി എം എന്ന പാര്‍ട്ടിയേക്കുറിച്ച് അടിസ്ഥാന വിവരമുണ്ടെന്നായിരുന്നു. ചര്‍ച്ച കൊഴുക്കാന്‍ വേണ്ടി അവിടന്നും ഇവിടന്നും ചിലതൊക്കെ വലിച്ചെടുത്ത് മറുപടി പറയുന്നതാണെന്നു ഞാന്‍ അറിഞ്ഞിരുന്നില്ല.

ഇനി താങ്കളോട് സംസാരിക്കുമ്പോള്‍ ഞാന്‍ സൂക്ഷിച്ചോളാം.

ഇ.എ.സജിം തട്ടത്തുമല said...

കാളിദാസൻ: “ഇന്‍ഡ്യയിലെ സി പി എം എന്ന പാര്‍ട്ടി അതിന്റെ അംഗങ്ങളെ മത വിശ്വാസികളും ഈശ്വര വിശ്വസികളും ആയിരിക്കാന്‍ അനുവദിക്കുന്നുണ്ടോ?“

പദാനുപദമറുപടി എന്റെ ലക്ഷ്യമല്ലെങ്കിലും പറയാം.ഞാൻ മറുപടിയി എവിടെയോ സൂചിപ്പിച്ചിരുന്നതാണ്. ഇന്ത്യയിലെ സി.പി.എം അതിന്റെ അംഗങ്ങളെ മതവിശ്വാസികളും ഈശ്വരവിശ്വാസികളും ആയിരിക്കാൻ അനുവദിക്കുമെന്നുള്ളതിനു ജീവിച്ചിരിക്കുന്ന തെളിവുകളാണ് ആയിരക്കണക്കിനുള്ള മത- ദൈവ വിശ്വാസികളായ പാർട്ടി അംഗങ്ങൾ. സി.പി.എമ്മിന്റെ പാർട്ടി മെമ്പർമാരും അനുഭാവികളും ഒന്നടങ്കം നിർമ്മതരും നിരീശ്വരവാദികളുമാണെന്ന് കാളിദാസൻ ധരിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല. ഇനി അങ്ങനെ ആയിരിയ്ക്കണമെന്നാണ് ഉദ്ദേശിയ്ക്കുന്നതെങ്കിൽ അതല്ല പാർട്ടിയുടെ നയമെന്ന് സാക്ഷാൽ കാരാട്ട് തന്നെ പറഞ്ഞിട്ടുണ്ട്. അതൊന്നും പോരാഞ്ഞ് സി.പി.എമ്മിൽ മത- ദൈവവിശ്വാസികൾക്ക് അംഗത്വം കൊടുക്കുമോ ഇല്ലയോ എന്നു ചോദിച്ചു കൊണ്ടിരിയ്ക്കുന്ന കാളിദാസൻ എന്തുത്തരമാണു പ്രതീക്ഷിയ്ക്കുന്നതെന്ന് എനിയ്ക്കറിയില്ല. സി.പി.എം എന്തായാലും കേവലം യുക്തിവാദിസംഘം അല്ല; എന്നാൽ അതും ഉൾക്കൊള്ളും!

ഇ.എ.സജിം തട്ടത്തുമല said...

കാളിദാസൻ,
അവിടുന്നും ഇവിടുന്നും എടുത്ത് മറുപടി പറയുന്നു എന്നു ഞാൻ പറഞ്ഞത് സമയത്തിന്റെ കുറവുകൊണ്ടു കൂടിയാണ്. അതുകൊണ്ട്പക്ഷെ, താങ്കൾക്കു സമയമുള്ളപ്പോൾ മറുപടിയിൽ ഒട്ടും ലുബ്ധനാകേണ്ടെന്നഭ്യർത്ഥിക്കുന്നു!

kaalidaasan said...

ഇന്ത്യയിലെ സി.പി.എം അതിന്റെ അംഗങ്ങളെ മതവിശ്വാസികളും ഈശ്വരവിശ്വാസികളും ആയിരിക്കാൻ അനുവദിക്കുമെന്നുള്ളതിനു ജീവിച്ചിരിക്കുന്ന തെളിവുകളാണ് ആയിരക്കണക്കിനുള്ള മത- ദൈവ വിശ്വാസികളായ പാർട്ടി അംഗങ്ങൾ.

സജിം,


ഇന്‍ഡ്യയില്‍ ലക്ഷക്കണക്കിനു കള്ളന്‍മാരും കൊലപാതകികളും ഉണ്ടെന്നത് ഇന്‍ഡ്യന്‍ നീതി ന്യായ വ്യവസ്ഥ കള്ളവും കൊലപതകവും അനുവദിക്കുന്നതിനു തെളിവായി താങ്കള്‍ സ്വീകരിക്കുമോ?

Rajesh Krishnakumar said...

സജിം

പോത്തിന്റെ ചെവിയിൽ വേദമോതിയിട്ട് വല്ല കാര്യവുമുണ്ടോ? താൻ പിടിച്ച മുയലിനു മൂന്ന് കൊമ്പുണ്ടെന്ന് പറയുകയും വാദിക്കുകയും മാത്രമല്ല വിശ്വസിക്കുകയും ചെയ്യുന്ന കാളിദാസനേ പോലെയുൾലവർക്ക് മറുപടി പറഞ്ഞ് താങ്കൾ വെറുതേ ഊർജ്ജം വെയിസ്റ്റ് ചെയ്യുന്നു. ഓന്തിനെ തോൽ‌പ്പിക്കും വിധം നിറം മാറുന്ന രാഷ്ട്രീയ ഹിജ്‌ഡയാണ് ഈ കാളിദാസൻ എന്ന മഹാൻ. വായിക്കുന്നവർമ്ം സി പി എംകാരനാണെന്ന തോന്നൽ ഉണ്ടാക്കി സി പി എമ്മിനെ കുറിച്ച് ഒരു അടിസ്ഥാനവുമില്ലാത്ത കള്ള വചനങ്ങളും നുണപ്രചരണങ്ങളും നടത്തി കാലക്ഷേപം നടത്തുന്ന ഒരു കൂലി എഴുത്തുകാരന് മറുപടി പറഞ്ഞിട്ട് ഒരു കാര്യവുമില്ല.

Rajesh Krishnakumar said...

കാളിദാസനും പെയിന്ററും ഒരേ നുകത്തിൽ കെട്ടാൻ പറ്റിയ വരി ഒടയ്ക്കപ്പെട്ട കാളകൾ

ഇ.എ.സജിം തട്ടത്തുമല said...

കാളിദാസൻ:"ഇന്‍ഡ്യയില്‍ ലക്ഷക്കണക്കിനു കള്ളന്‍മാരും കൊലപാതകികളും ഉണ്ടെന്നത് ഇന്‍ഡ്യന്‍ നീതി ന്യായ വ്യവസ്ഥ കള്ളവും കൊലപതകവും അനുവദിക്കുന്നതിനു തെളിവായി താങ്കള്‍ സ്വീകരിക്കുമോ?"

മറുപടി: താങ്കളുടെ ഈ ഉപമ സന്ദർഭത്തിനു യോജിച്ചതാണെന്ന് എനിക്കു തോന്നുന്നില്ല സുഹൃത്തേ! പാർട്ടിയിലുള്ള വിശ്വാസികളത്രയും കള്ളന്മാരും കൊള്ളക്കാ‍രുമാണെന്നാണോ താങ്കൾ ഉദ്ദേശിച്ചതെന്നറിയില്ല. രാജ്യത്ത് കള്ളന്മാരും കൊള്ളക്കാരും ഉണ്ടെങ്കിൽ അവരെ പിടികൂടിയാൽ ശിക്ഷയുമുണ്ട്. അതു കുറ്റകരമാണെന്ന് നിയമങ്ങൾ അംഗീകരിക്കുന്നതുകൊണ്ടാണത്. പാർട്ടിയിൽ വിശ്വാസികൾ ചേരുന്നത് കുറ്റമാണെന്ന് പാർട്ടിഭരണഘടനയിൽ പറഞ്ഞിട്ടുള്ളതായി ഞാൻ കണ്ടിട്ടില്ല. പാർട്ടിമെമ്പർമാർ മതവിശ്വാസം കൂടി പിന്തുടരുന്നതു കുറ്റമാണെന്നും പാർട്ടി ഭരണഘടനയിൽ പറഞ്ഞിട്ടില്ല.എങ്കിൽ പിന്നെ അമ്പലത്തിലും പള്ളിയിലും പോകുന്നവരൊന്നും പാർട്ടി അംഗങ്ങൾ ആയിരിക്കില്ലല്ലോ. പിന്നെ ഇതൊന്നും താങ്കൾക്കു ബോധ്യപ്പെടാൻ പോകുന്നില്ല. ബോധ്യപ്പെടണമെന്ന് എനിക്ക് നിർബ്ബന്ധവുമില്ല. പാർട്ടിക്കനുകൂലമായി ആർ എന്തു പരഞ്ഞാലും താങ്കൾക്കു തോന്നുന്ന ന്യായ വാദങ്ങൾ ഉയർത്തി അതിനെ എതിർക്കുകയേ ഉള്ളു. ഒരു തരത്തിലും സി.പി.എമ്മിനെ അനുകൂലിച്ച് ഒരു വാക്കുപോലും പറയരുതെന്നു താങ്കൾക്ക് നിർബന്ധമുള്ളതുപോലെ തോന്നുന്നു. അത് താങ്കളുടെ സ്വാതന്ത്ര്യം. അല്ലെങ്കില്പിന്നെ ഇത്രയും തുറന്ന് അഭിപ്രായങ്ങൾ പറയുന്ന ഒരാളോട് വീണ്ടും വീണ്ടും ഒന്നും മനസ്സിലാകാത്തതുപോലെ സംസാരിക്കില്ലല്ലോ. സി.പി.എമ്മും ഇന്ത്യയിഉടേ സങ്കീർണ്ണമായ ഈ സാമൂഹ്യ വ്യവസ്ഥിതിയിൽ നിന്നുകൊണ്ട് പല അടവുകളും തന്ത്രങ്ങളൂം സ്വീകരിച്ചുതന്നെ മുന്നോട്ട് പോകുന്നത്. അതിൽ പാളിച്ചകൾ ഉണ്ടാകാം. പാളിച്ചകൾ സംഭവിച്ചെന്നു ബോധ്യമായാൽ അതു ഉൾക്കൊള്ളാനും പരസ്യമായി പറയാനും തിരുത്താനും തയ്യാറാകുന്ന പാർട്ടിയാണ് സി.പി.എം. താങ്കളെപോലുള്ള അനുകൂല ശത്രുക്കൾ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്.

നയപരമായ കാര്യങ്ങളിൽ അടക്കം കൂട്ടായ തീരുമാനങ്ങൾ എടുത്തു മുന്നോട്ടു പോകുന്ന പാർട്ടിയാണ് സി.പി.എം. അല്ലാതെ ഓരോരുത്തരും ആഗ്രഹിക്കുന്ന വഴികളിലൂടെ ഇതിനെ നയിക്കനാകില്ല. കാളിദാസന് താങ്കളുടെ ആഗ്രഹങ്ങൾക്കൊത്ത് മുന്നേറാൻ കഴിയുന്ന ഒരു പാർട്ടിയിൽ ചേർന്നു പ്രവർത്തിക്കാമല്ലോ. നമ്മൾ സി.പി.എമ്മിനെക്കാ‍ൾ മെച്ചപ്പെട്ട ഒരു പാർട്ടി ഇന്ത്യയിൽ കണ്ടെത്താൻ കഴിയാതെ വിഷമിക്കുന്നതുകൊണ്ടാണെന്നു കരുതിക്കോളൂ. ഇതിൽ അങ്ങോട്ട് തുടരുകയാണ്.

ഇതിനെക്കാൾ മെച്ചമെന്നു തോന്നുന്ന ഒരു പ്രത്യയശാസ്ത്രവും പാർട്ടിയും ഉണ്ടാകുമ്പോൾ മറിച്ച് ചിന്തിക്കാം!

ഇ.എ.സജിം തട്ടത്തുമല said...

പ്രതിരോധം,
കാളിദാസനെ നേരെയാക്കാനൊന്നുമല്ല. ആകുകയുമില്ല. നമുക്കു കുറച്ചു കാര്യങ്ങൾ കൂടി പറയാനുള്ള ഒരവസരമായി കരുതുന്നുവെന്നേയുള്ളു. സി.പി.എമ്മിനെ അനുകൂലിച്ച് ആർ പോസ്റ്റിട്ടാലും കാളിദാസൻ അവിടെ ഓടിയെത്തി എതിർക്കും. എതിർത്ത് സായൂജ്യമടയെട്ടെന്നേ!പിന്നെ വർഗീയവാദികളോടു പോലും തോന്നാത്ത വിരോധം സി.പി.എമ്മുകാരനോടു തോന്നുന്ന ഒരുപാടു പേരിൽ ഒരാളായി മാത്രമേ ഈ സുഹൃത്തിനെയും കാണുന്നുള്ളു. നമ്മെ എതിർക്കുന്നവരും മനുഷ്യരാണല്ലോ! എതിർ അഭിപ്രായങ്ങളെ അവഗണിയ്ക്കുന്നവരാണു കമ്മ്യൂണിസ്റ്റുകാർ എന്നു വരരുതല്ലോ!

Promod P P said...

സജീം

വളരെ വസ്തുനിഷ്ഠങ്ങളായ വിശകലനങ്ങളും കണ്ടെത്തലുകളും.ക്ഷമയുടേയും പക്വതയുടേയും മാർഗ്ഗം കൈവെടിയാതെ കൃത്യവും സമഗ്രവുമായ ഉത്തരങ്ങൾ വളരെ വ്യക്തമായ ഭാഷയിൽ നൽകിയിരിക്കുന്നു. ഈ വിഷയത്തിൽ വായിച്ച ഏറ്റവും നല്ല പോസ്റ്റ്.

സി പി എമ്മിനേയും മറ്റ് ഇടതുപക്ഷ പ്രസ്ഥാനങ്ങളേയും മോശമായ രീതിയിൽ ചിത്രീകരിക്കാനുള്ള,സംഘടിതമായ ബോധപൂർവ്വ ശ്രമങ്ങൾ നിരവധി ഉണ്ടാകുന്ന ഈ സഹചര്യത്തിൽ,താങ്കളുടെ ഈ എഫർട്ട് തികച്ചും അഭിനന്ദനാർഹം തന്നെ.

അഭിവാദനങ്ങൾ

kaalidaasan said...

താങ്കളുടെ ഈ ഉപമ സന്ദർഭത്തിനു യോജിച്ചതാണെന്ന് എനിക്കു തോന്നുന്നില്ല സുഹൃത്തേ! പാർട്ടിയിലുള്ള വിശ്വാസികളത്രയും കള്ളന്മാരും കൊള്ളക്കാ‍രുമാണെന്നാണോ താങ്കൾ ഉദ്ദേശിച്ചതെന്നറിയില്ല.

സജിം,

പാര്‍ട്ടിയിലുള്ള വിശ്വാസികളത്രയും കള്ളന്മാരും കൊള്ളക്കാ‍രുമാണെന്നാണ്‌ ഞാന്‍ ഉദ്ദേശിച്ചതെന്നു, മനസിലാക്കുന്ന താങ്കള്‍ക്ക് ഞാന്‍ പറഞ്ഞ ഉപമ യോജിക്കുന്നില്ല എന്നു തോന്നുക സ്വാഭാവികം. അതെന്റെ കുറ്റമല്ല.

തങ്കള്‍ പറഞ്ഞത് പാര്‍ട്ടി അംഗങ്ങള്‍ കുറേപ്പേര്‍ ദൈവിശ്വസികളായതുകൊണ്ട് പാര്‍ട്ടി ദൈവവിശ്വസം അനുവദിക്കുന്നു എന്ന്. അത് തികച്ചും തെറ്റാണ്. പാര്‍ട്ടിയുടെ ഔദ്യോഗിക നയം ദൈവ വിശ്വാസത്തിനും മത വിശ്വാസത്തിനും എതിരാണ്. അതുകൊണ്ടാണ്‌ പാര്‍ട്ടി നേതക്കളൊക്കെ നിരീശ്വരവാദികളായിരിക്കുന്നതും. അത് അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം നേതാക്കള്‍ വിശദീകരിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ ഉയര്‍ന്ന വേദികളിലുള്ളവര്‍ മത വിശ്വാസവും ഈശ്വര വിശ്വാസവും കൊണ്ടു നടക്കാന്‍ പാടില്ല എന്നും വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന തെറ്റു തിരുത്തല്‍ രേഖയിലും ജനപ്രതിനിധികള്‍ ഉള്‍പ്പടെയുള്ളവര്‍ മത പരമായ ചടങ്ങുകളില്‍ പോലും പങ്കെടുക്കരുതെന്നാണു പറഞ്ഞിരിക്കുന്നത്. ഇതിന്റെ പേരും പറഞ്ഞാണ്‌ മനോജ് രാജിവച്ചതും. ഇതൊന്നും അറിയാതെയാണ്‌ താങ്കള്‍ വാദിക്കുന്നത്. അതുകൊണ്ട് ഇതൊക്കെ ആദ്യം മനസിലാക്കണമെന്നാണെന്റെ വിനീതമായ അഭ്യര്‍ത്ഥന.

കുറച്ചു പാര്‍ട്ടി അംഗങ്ങള്‍ക്ക് ഈശ്വരവിശ്വാസമുള്ളതു കോണ്ട് അതാണു പാര്‍ട്ടി നയമെന്നു താങ്കള്‍ കരുതുന്നു. ഇന്‍ഡ്യയിലെ കുറേ ആളുകള്‍ കൊലപാതകവും കൊള്ളയും നടത്തുന്നതു കൊണ്ട് അതാണ്‌ ഇന്‍ഡ്യയന്‍ നീതി ന്യായ വ്യവസ്ഥയിലെ നയമെന്നു കരുതുന്നതുപോലെ തന്നെയാണതും. ഇനിയും താങ്കള്‍ക്ക് മനസിലാകുന്നില്ലെങ്കല്‍ അത് മനസിലാക്കാന്‍ എന്നെങ്കിലും പറ്റുമെന്നു തോന്നുന്നില്ല.

ഇത് എന്നെ പറഞ്ഞു മനസിലാക്കാന്‍ ശ്രമിക്കുന്നതിനു മുമ്പ് താങ്കള്‍ സി പി എമ്മിന്റെ ഈശ്വര വിശ്വാസം സംബന്ധിച്ച നയം ആദ്യം പഠിക്കാന്‍ ശ്രമിക്ക്. എങ്കിലല്ലെ മറ്റുള്ളവരെ പഠിപ്പിക്കാന്‍ ആകൂ.

ഇ.എ.സജിം തട്ടത്തുമല said...

മാർക്സിസത്തെക്കുറിച്ചും മാർക്സിസ്റ്റു പാർട്ടിയെക്കുറിച്ചും എല്ലാം എല്ലമറിയാവുന്നത് താങ്കൾ മാത്രമാണെന്നും താങ്കൾ പറയുന്നതു മാത്രമാണ് മാർക്സിസവും മർക്സിസ്റ്റുപർട്ടിയുമെന്നും അംഗീകരിച്ചു തരാൻ മാത്രം ഈ വിഷയത്തിൽ അത്രത്തോളം അജ്ഞനാണ് ഞാനെന്ന് പറയൻ മാത്രം അതിവിനയം ഇപ്പോൾ കാണിക്കുന്നില്ല. കാളിദാസൻ.ദസ് കാപ്പിറ്റലും കമ്മ്യൂനിസ്റ്റ് മനിഫെസ്റ്റോയും അരച്ചു കലക്കി കുടിച്ചാലെ മാർക്സിസത്തെക്കുറിച്ച് സാമാന്യേന മനസിലാകൂ എന്നു ഞാൻ വിശ്വസിക്കുന്നുമില്ല. സി.പി.എമ്മിനെക്കുറിച്ചാണെങ്കിൽ ഇപ്പോൾ ഉള്ള ഈയുള്ളവനുള്ള അറിവുതന്നെ ആവശ്യത്തിൽ അധികമാണ്. ഒരു മാർക്സിസ്റ്റ് കാരനാകാൻ ഇത്രതന്നെ അറിവ് വേണമെന്നില്ല. കാളിദാസൻ കുറച്ച് കൂടുതൽ പഠിച്ചതുകൊണ്ടാണ് മാർക്സിസ്റ്റ് വിരുദ്ധനായിപ്പോയത്. അപൂർവ്വം ചിലരിൽ ഇങ്ങനെ സംഭവിക്കാം. സാരമില്ല. മതവിശ്വാസികളെല്ലാം പാർട്ടിയിൽനിന്നകന്നാൽ പാർട്ടി ഇല്ലാതായിക്കൊള്ളുമെന്നു കരുതി ബോധപൂർവ്വം പാർട്ടിക്കെതിരെ പ്രചരണം നടത്തുന്ന സി.പി.എം ശത്രുക്കൾക്ക് ഉത്തേജനം പകരുന്ന താങ്കളെപോലുള്ളവർ മാർക്സിസ്റ്റ് രാഷ്ട്രീയത്തിന്റെ ചില സൈഡെഫക്റ്റുകളാണ്.ചിലർക്ക് ചില മരുന്നുകൾ കഴിക്കുമ്പോൾ അലർജി രോഗം വരില്ലേ? അതുപൊലെ മാർക്സിസം പഠിക്കുമ്പോൾ ചിലർക്കിങ്ങനെ മാർക്സിസ്റ്റ്പാർട്ടിയോട് അലർജി തോന്നുമായിരിക്കാം.താങ്കൾ പറയുന്നതുപോലെയാണെങ്കിൽ പിന്നെ സി.പി.എമ്മിന്റെ ആവശ്യമില്ലല്ലോ! ഈ പാർട്ടിയെ നമ്മുടെ പരേതനായ പവനൻസാറിന്റെ യുക്തിവാദിസംഘത്തിൽ അങ്ങു ലയിപ്പിച്ചാൽ പോരെ? സി.പി.എം ഇന്ത്യയിലെ ഒരു പുരോഗമന രാഷ്ട്രീയപാർട്ടിയാണെന്ന തിരിച്ചറിവാണ് നമുക്കൊക്കെ പാർട്ടിയോടുള്ള വിശ്വാസത്തിനു കാരണം. താങ്കളെ പോലുള്ള വരട്ടുതത്വവാദികൾക്കുള്ളതല്ല രാഷ്ട്രീയ വിശ്വാസം. സോറി, താങ്കൾക്കു രാഷ്ട്രീയ വിശ്വാസം ഉണ്ടോന്നറിയില്ല; ഉണ്ടെങ്കിൽ അതു മാർക്സിസ്റ്റ്വിരുദ്ധമായിരിക്കുമെന്നറിയാം!

kaalidaasan said...

മാർക്സിസത്തെക്കുറിച്ചും മാർക്സിസ്റ്റു പാർട്ടിയെക്കുറിച്ചും എല്ലാം എല്ലമറിയാവുന്നത് താങ്കൾ മാത്രമാണെന്നും താങ്കൾ പറയുന്നതു മാത്രമാണ് മാർക്സിസവും മർക്സിസ്റ്റുപർട്ടിയുമെന്നും അംഗീകരിച്ചു തരാൻ മാത്രം ഈ വിഷയത്തിൽ അത്രത്തോളം അജ്ഞനാണ് ഞാനെന്ന് പറയൻ മാത്രം അതിവിനയം ഇപ്പോൾ കാണിക്കുന്നില്ല.


സജിം,

മാര്‍കിസ്റ്റു പാര്‍ട്ടിയുടെ മത വിശ്വാസകാര്യം മാത്രമേ ഞാന്‍ ഇവിടെ പരമാര്‍ശിച്ചിട്ടുള്ളു. അത് മത വിശ്വാസകാര്യത്തില്‍ പാര്‍ട്ടിയുടെ നിലപാട് നന്നായി അറിയാവുന്നതുകൊണ്ടാണ്. അത് താങ്കള്‍ക്കറിയില്ല. അതു കൊണ്ട് ആ ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞു മാറി മറ്റ് പലതും ഇവിട് എഴുതി.

അതിനേക്കുറിച്ച് ഞാന്‍ ഒന്നും പറയുന്നില്ല. പാര്‍ട്ടി അംഗങ്ങളുടെ മത വിശ്വാസം സംബന്ധിച്ച് ജെനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞതാണു താഴെ.

"വൈരുധ്യാധിഷ്ഠിത ഭൌതികവാദത്തിന്റെ അടിസ്ഥാനത്തിലുള്ള മാര്‍ക്സിസ്റ്റ് ലോകവീക്ഷണം നേതൃനിരയിലുള്ള കേഡര്‍മാര്‍
ഉള്‍ക്കൊള്ളണമെന്ന് പാര്‍ടി പ്രതീക്ഷിക്കുന്നു.
മാര്‍ക്സിസ്റ്റായി മാറുന്ന പ്രക്രിയയില്‍ പാര്‍ടി
അംഗങ്ങള്‍ ശാസ്ത്രീയമായ ലോകവീക്ഷണം
സ്വീകരിക്കുകയും മതവിശ്വാസം വെടിയുകയുമാണ് വേണ്ടത്."



കാരാട്ടിനേക്കാള്‍ വലിയ മാര്‍ക്സിസ്റ്റാണു താങ്കള്‍ എന്നു വിശ്വസിക്കാന്‍ താങ്കള്‍ക്കെല്ലാ അവകാശവുമുണ്ട്. ആ വിശ്വാസത്തില്‍ കഴിയുന്നതില്‍ എനിക്ക് യാതൊരു വിരോധവുമില്ല.

ഇ.എ.സജിം തട്ടത്തുമല said...
This comment has been removed by the author.
ഇ.എ.സജിം തട്ടത്തുമല said...
This comment has been removed by the author.
ഇ.എ.സജിം തട്ടത്തുമല said...

“വൈരുധ്യാധിഷ്ഠിത ഭൌതികവാദത്തിന്റെ അടിസ്ഥാനത്തിലുള്ള മാര്‍ക്സിസ്റ്റ് ലോകവീക്ഷണം നേതൃനിരയിലുള്ള കേഡര്‍മാര്‍
ഉള്‍ക്കൊള്ളണമെന്ന് പാര്‍ടി പ്രതീക്ഷിക്കുന്നു.
മാര്‍ക്സിസ്റ്റായി മാറുന്ന പ്രക്രിയയില്‍ പാര്‍ടി
അംഗങ്ങള്‍ ശാസ്ത്രീയമായ ലോകവീക്ഷണം
സ്വീകരിക്കുകയും മതവിശ്വാസം വെടിയുകയുമാണ് വേണ്ടത്."

കാരാട്ട് ഈ പറഞ്ഞത് താങ്കൾ മാത്രം നമ്മളും ഒക്കെ അറിഞ്ഞതുതന്നെ. മതവിശ്വാസം വെടിയാൻ ഇഷ്ടമില്ലാത്തവർക്ക് പാർട്ടിയിൽ പ്രവേശനമില്ലെന്നോ, മത-ദൈവവിശ്വാസം ഇല്ലാത്തവരുടെ മാത്രം കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന പാർട്ടിയാണ് സി.പി.എം എന്നോ ആ‍ണ് കാരാട്ട് പറഞ്ഞതിന്റെ അർത്ഥമെന്ന് ഞങ്ങളൊന്നും കരുതുന്നില്ല.താങ്കൾ അങ്ങനെ കരുതുന്നത് താങ്കളുടെ കാര്യം. വിശ്വാസിയോ അവിശ്വാസിയോ എന്നതല്ല, മനുഷ്യൻ എന്ന ചിന്തയിൽനിന്നാണ് മാർക്സിസ്റ്റുകൾ കാര്യങ്ങളെ സമീപിക്കുന്നത്. മനുഷ്യൻ എന്നതിൽ വിശ്വാസിയും അവിശ്വാസിയും ഒക്കെ ഉണ്ടാകും. പിന്നെ മേൽ കാരാട്ട് പറഞ്ഞവാചകങ്ങൾക്കു പിന്നാലെ ദൈവ വിശ്വാസികളും മതാചാരങ്ങൾ അനുഷ്ടിക്കുന്നവരുമായ പാർട്ടി മെംബർമാരെയും നേതാക്കളെയും പാർട്ടിയിൽനിന്നും ഒഴിവാക്കണമെന്ന സർക്കുലറൊന്നും പാർട്ടി ഘടകങ്ങളിലൊന്നും വന്നിട്ടില്ല. വരുമെന്നു പ്രതീക്ഷ്യ്ക്കുന്നതുമില്ല.നാളിതുവരെ പാർട്ടി വിശ്വാസികളെയും അവിശ്വാസികളെയും ഒക്കെ ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ടു പോയിട്ടുണ്ടെങ്കിൽ ഇനിയും അങ്ങനെ തന്നെ മുന്നോട്ടു കൊണ്ടു പോകും. പിന്നെ അണയാൻ പോകുന്ന ദീപം ആളിക്കത്തും എന്നു പറഞ്ഞതുപോലെ ചില മതമേലാളന്മാർ കിടന്നു ബഹളം വയ്ക്കുന്നുണ്ട്. വരുംതലമുറ മതങ്ങളെക്കുറിച്ചോ ദൈവങ്ങളെക്കുറിച്ചോ ഒന്നും ചിന്തിക്കാന്തന്നെ സമയമുള്ളവരായിരിയ്ക്കില്ലെന്നതാണ് വ്യക്തിപരമായ എന്റെ വിശ്വാസം ( ഇത് പാർട്ടിനയവുമായി ബന്ധപ്പെടാതെയുള്ള എന്റെ വ്യക്തിപരമായ വിശ്വാസമാണ്.) അതുകൊണ്ടുതന്നെ അതിജീവന ശേഷിയുണ്ടെങ്കിൽ മത-ദൈവ വിശ്വാസങ്ങളൊക്കെ നിലനിൽക്കും അതിൽ പാർട്ടി അത്രവലിയ പ്രാധാന്യം നൽകേണ്ടതുമില്ല. പിന്നെ കാലാകാലങ്ങളീൽ ഉണ്ടാകുന്ന ഏതെങ്കിലും വിഷയങ്ങളുമായി ബന്ധപ്പെട്ട് പാർട്ടി സ്വീകരിക്കുന്ന നിലപാടുകളുടെ ഭാഗമായി പറയുന്ന കാര്യങ്ങളെ പാർട്ടിവിരുദ്ധപ്രചരണത്തിന് താങ്കളെപോലുള്ളവർ ആയുധമാക്കുന്നതിൽ അദ്ഭുതമില്ല. കാരണം താങ്കളെ പോലുള്ളവർ പാർട്ടിയെ വെറുക്കാൻ മാത്രം ഇഷ്ടപ്പെടുന്നവരാണ്. അതുകൊണ്ട് പാർട്ടിയുമായി ബന്ധപ്പെട്ട ഏതൊരുകാര്യത്തേയും, പാർട്ടിയെത്തന്നെയും ദോഷൈകദൃഷ്ടിയോടെ മാത്രമേ നോക്കി കാണൂ. ദോഷൈകദൃഷ്ടികൾക്ക് വയ്ക്കാനുള്ള കണ്ണട പാർട്ടി നിർമ്മിച്ചുതന്നിട്ടും കാര്യമില്ല. കാരണം ആ കണ്ണാടിയെ പോലും ദോഷൈക ദൃഷ്ടിയോടെ ആയിരിക്കും ദോഷൈക ദൃക്കുകൾ കാണുക! ഏറ്റവും വലിയ പ്രശ്നം എന്താണെന്നു ചോദിച്ചാൽ മനോരോഗികൾ തങ്ങളുടെ രോഗം ഒരിക്കലും അംഗീകരിക്കില്ല എന്ന് അറിയാമല്ലോ. അതുപോലെയാണ് ദോഷൈകദൃക്കുകൾ. അത് ഒരു മനോരോഗമാണെന്നു കരുതുന്നില്ലെങ്കിലും തങ്ങൾ ദോഷൈകദൃക്കുകളാ‍ണെന്ന് അവർ അംകീകരിക്കില്ല. കാരണം തങ്ങൾ ദോഷൈകദൃക്കുകളാണെന്ന തിരിച്ചറിവ് അവർല്ലൊരിക്കലും ഉണ്ടാകില്ല. അതുകൊണ്ട് അവരെ കുറ്റം പറഞ്ഞിട്ടു കാര്യവുമില്ല.

kaalidaasan said...

മാര്‍ക്സിസ്റ്റായി മാറുന്ന പ്രക്രിയയില്‍ പാര്‍ടി
അംഗങ്ങള്‍ ശാസ്ത്രീയമായ ലോകവീക്ഷണം
സ്വീകരിക്കുകയും മതവിശ്വാസം വെടിയുകയുമാണ് വേണ്ടത്
എന്നു പറഞ്ഞാല്‍ യധാര്‍ത്ഥ മാര്‍ക്സിസ്റ്റുകാര്‍ക്ക് മത വിശ്വാസം പാടില്ല എന്നുതന്നെയാണ്.

ഇ.എ.സജിം തട്ടത്തുമല said...

യഥാർത്ഥമല്ലാത്ത കുറച്ച് മാർക്സിസ്റ്റുകളെക്കൂടി ഉൾക്കൊണ്ട് മുന്നോട്ട് പോകാനുള്ള വിശാലമനസ്കത സി.പി.ഐ.(എം)-ന് ഉണ്ടെന്നു കരുതിക്കോളൂ.മത-ദൈവവിശ്വാസികളെക്കൂടി ഉൾപ്പെടുത്തി മുന്നോട്ട് പോകുന്നതിൽ ഇതുവരെ പ്രത്യേകിച്ച് കുഴപ്പമൊന്നും ഉണ്ടായിട്ടില്ല. അതുകൊണ്ട് ധാരാളം മത-ദൈവ വിശ്വാസികൾ പാർട്ടിയിൽ ഇന്നും അംഗങ്ങളായുണ്ട്.ഇനിയും പാർട്ടിയിലേയ്ക്ക് ആളുകൾ വരും. വിശ്വാസികളും അവിശ്വാസികളുംവരും. ഇനിയും അങ്ങനെയൊക്കെ മുന്നോട്ട് പോകാനാണുദ്ദേശിക്കുന്നത്. കാളിദാസന് മതവിശ്വാസികളെ ചേർക്കാത്ത പാർട്ടികളുണ്ടെങ്കിൽ അതില്പോയി വിശ്വസിക്കാമല്ലോ!

മതവിശ്വാസിയായ കമ്മ്യൂണിസ്റ്റ് said...

സജീം...

ഇനി കാളിദാസന് കമന്റെഴുതുന്നതിനു മുന്‍‌പ് ഈ പോസ്റ്റ് ഒന്നു വായിക്കുന്നത് താങ്കള്‍ക്ക് ഉള്‍ക്കാഴ്ചകള്‍ നല്‍‌കിയേക്കും...!

Noushad Vadakkel said...

"സത്യം പറയ്യട്ടെ; ഈയുള്ളവന്റെ അറിവിൽ സി.പി.എംകാരാകട്ടെ, കോൺഗ്രസുകാരാകട്ടെ എന്തിനു ലീഗുകാർ തന്നെ ആകട്ടെ മുസ്ലീങ്ങളിൽ നല്ലൊരു പങ്ക് ആളുകൾ മദനിയെ സ്നേഹിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾക്ക് കാതോർക്കുന്നുണ്ട്. എൽ.ഡി.എഫിനെ പിന്തുണയ്ക്കുന്നതു കൊണ്ടു മാത്രം ഒരാളെ കുറച്ചു കാണുന്നത് സത്യസന്ധമല്ല."

സജിം, ലോകസഭ തിരഞ്ഞെടുപ്പ് ,നിയമ സഭ ഉപതിരഞ്ഞെടുപ്പ് ഇവ രണ്ടും മുന്‍പില്‍ വെച്ച് മദനിയുടെ മുസ്ലിം ജന പിന്തുണ അളക്കാന്‍ തയ്യാറുണ്ടോ .

സി പി ഐ ക്ക് ഉള്ള ബുദ്ധി പോലും ഇപ്പോള്‍ സി പി എമ്മിന് ഇല്ലാതായിരിക്കുന്നു .


യഥാര്‍ത്ഥ കംമുനിസ്ടുകാരന് ഒരിക്കലും യഥാര്‍ത്ഥമതവിശ്വാസി ആകാന്‍ കഴിയില്ല .അങ്ങനെ വന്നാല്‍ ആ പാര്‍ട്ടിക്ക് വേറെ പെരിടെണ്ടി വരും . അതാണ്‌ സത്യം

ഇ.എ.സജിം തട്ടത്തുമല said...

നൌഷാദ്,

ഞാൻ മതവിശ്വാസിയോ ദൈവ വിശ്വാസിയോ അല്ലാത്ത ആളാണ്. മത വിശ്വാസവും ഈശ്വരവിശ്വാസവും ഇല്ലാത്തവരെ മാത്രം ഉൾക്കൊണ്ടും മുഖവിലയ്ക്കെടുത്തും സി.പി.എമ്മിനെന്നല്ല ഒരു പാർട്ടിക്കും മുന്നോട്ടു പോകാനാകില്ല. കാരണം സമൂഹത്തിൽ ബഹുഭൂരിപക്ഷവും മത-ദൈവ വിശ്വാസികളാണെന്നതുതന്നെ. ഇനി സി.പി.എം മാത്രം മത-ദൈവ വിശ്വാസികളെ ഒഴിവാക്കി നിർമ്മതന്മാരുടെയും നിരീശ്വരവാദികളുടെയും മാത്രം പാർട്ടിയായി മാറണമെന്ന് ധ്വനിപ്പിക്കുന്നവരുടെ ഉള്ളിലിരിപ്പ് എന്താണെന്ന് മനസിലാക്കാൻ വലിയ ബുദ്ധിയൊന്നും വേണ്ട. സി.പി.എമ്മിനെ മത-ദൈവ വിശ്വാസികളിൽ നിന്നും അകറ്റാനുള്ള പ്രചരണ തന്ത്രങ്ങളുടെ ഭാഗമായാണ് സംവാദങ്ങളിൽ വിശ്വാസി-അവിശ്വാസി പ്രശ്നം എടുത്തിടുന്നതുതന്നെ. ഇതു പണ്ടും ഉള്ളതാണ്. പക്ഷെ ഇപ്പോ കുറച്ചുകൂടി വേവും എന്ന അറിവാണ് ഇത്തരക്കാരുടെ പ്രേരണ. വിശ്വാസികളും അവിശ്വാസികളുമായിട്ടൊക്കെ തന്നെ സി.പി.എം തൽക്കാലം അങ്ങോട്ട് പൊയ്ക്ക്കോട്ടെ. സി.പി.എം ഇല്ലാത്ത ഒരു കേരളവും ഇന്ത്യയുമൊക്കെ സ്വപ്നം കാണുന്നവർ മനസ്സിലാക്കേണ്ടത് കണ്ണിരിക്കുമ്പോൾ കണ്ണിന്റെ കാഴ്ച അറിയില്ല എന്നതു മാത്രമാണ്.

Noushad Vadakkel said...

പാര്‍ട്ടി നേതാക്കള്‍ മത മുക്തരാകണമെന്നു ഇടയ്ക്കിടയ്ക്ക് പ്രസ്താവന (തിരുത്തല്‍ രേഖ ) ഇറക്കുന്നത് തന്നെയല്ലേ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മത വിരുദ്ധതക്ക് തെളിവ് .മത വിശ്വാസികള്‍ പാര്‍ട്ടിയിലേക്ക് വന്നാല്‍ കമ്മ്യൂണിസം വെള്ളതിലാകുമെന്നു വിശ്വസിക്കുന്നവരാണ് പാര്‍ട്ടി തലപ്പത്തുള്ള പലരും .എന്റെ കാഴ്ചപ്പാടില്‍ അവരാണ് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്കള്‍.
മുസ്ലിം ലീഗ് ഇല്ലാത്ത ഒരു കേരളവും ഇന്ത്യയുമൊക്കെ സ്വപ്നം കാണുന്നവർ മനസ്സിലാക്കേണ്ടത് കണ്ണിരിക്കുമ്പോൾ കണ്ണിന്റെ കാഴ്ച അറിയില്ല എന്നതു മാത്രമാണ് എന്നെ എനിക്കും പറയാനുള്ളൂ . അത് കൊണ്ട് വികാര ജീവികളായ ചില മുസ്ലിയാക്കന്മാരെ (മദനിയെ ആണ് ഉദ്ദേശിച്ചത് ) കസേരയിട്ട് പൊക്കിക്കൊണ്ട് നടക്കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അവസാനിപ്പിക്കണം .

ഇ.എ.സജിം തട്ടത്തുമല said...

മുസ്ലിം എന്ന വാക്ക് പാർട്ടിയുടെ പേരിന്റെ ഭാഗമായിരിക്കുന്നു എന്നതു തന്നെയാണ് മുസ്ലിം ലീഗിന്റെ ഒരു പോരായ്മ. മുസ്ലിങ്ങളുടെ താല്പര്യത്തിനു മാത്രമുള്ള ഒരു പാർട്ടിയായി അത് വിവക്ഷിക്കപ്പെടുന്നു.മുസ്ലിം ലീഗ് മാത്രമല്ല, ബി.ജെ.പി യും, ആർ.എസ്.എസും, എൻ.ഡി.എഫും,(പഴയസ്വഭാവം തുടർന്നാൽ പി. ഡി.പിയും) ഒന്നും ഇല്ലാത്ത ഒരു കേരളവും ഇന്ത്യയും ഒക്കെ മാർക്സിസ്റ്റുകാരുടെ മാത്രമല്ല, ഏതൊരു മതേതര വാദികളുടെയും മതരഹിതരുടെയും സ്വപ്നമാകുന്നത് സ്വാഭാവികം മാത്രമാണ്. മറ്റു നിവൃത്തികൾ ഇല്ലാത്തതുകൊണ്ടാണ് കോൺഗ്രസ്സ് പോലും മുസ്ലിം ലീഗിനെ കൂടെ നിർത്തുന്നത് എന്ന് ആർക്കാണറിയാത്തത്? ഒരു മതേതര രാജ്യത്ത് ഏതെങ്കിലും ജാതി-മത വർഗ്ഗീയതകൾ ഉൾക്കൊള്ളുന്ന ഒരു പ്രസ്ഥാനങ്ങളും രാഷ്ട്രീയത്തിൽ ഉണ്ടാകരുതെന്ന് മതേതരർ ആഗ്രഹിക്കും. മതങ്ങളെയും അവയുടെ സംസ്കാരങ്ങളെയും സംരക്ഷിക്കാനും നിലനിർത്താനും രാഷ്ട്രീയ പാർട്ടികൾ രൂപീകരിക്കേണ്ട ആവശ്യമില്ല. അതിന് മത- സാംസ്കാരിക പ്രസ്ഥാനങ്ങൾ രൂപീകരിച്ച് മതത്തിന്റെ നല്ല സന്ദേശങ്ങൾ പ്രചരിപ്പിക്കുകയാണ് വേണ്ടത്. എല്ലാ മതങ്ങളെയും മതേതര പ്രസ്ഥാനങ്ങൾ കാത്തുകൊള്ളും.മതം ഒരു യാഥാർത്ഥ്യമാണെന്ന് അംഗീകരിച്ച് അതിനോട് സന്ധി ചെയ്തുകൊണ്ടു തന്നെയാണ് ലോകത്തെവിടെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ പോലും പ്രവർത്തിക്കുന്നത്. വിശ്വാസികളും അവിശ്വാസികളും ഉൾപ്പെടെ എല്ലാവരുടെയും ക്ഷേമമാണ് കമ്മ്യൂണിസ്റ്റുകളുടെയും മറ്റ് മതേതരപ്രസ്ഥാനങ്ങളുടെയും ലക്ഷ്യം. എന്നാൽ വിശ്വാസികളെ സംബന്ധിച്ചിടത്തോളം വിശ്വാസികളുടെ ക്ഷേമം മാത്രമാണ് ലക്ഷ്യം. അവിശ്വാസികളെ അവർ മുഖവിലയ്ക്കു പോലുമെടുക്കില്ല. ഏതൊരു മതാധിഷ്ഠിത രാജ്യങ്ങളിലും ഇതാണ് സ്ഥിതി. അതായത് അസഹിഷ്ണുത എന്നത് മതങ്ങളുടെ മുഖമുദ്രതന്നെയാണ്. അല്ലെങ്കിൽ എം.എഫ്. ഹുസൈനു് ഈ ഗതി വരില്ലല്ലോ. തൊടുപുഴയിൽ മുസ്ലീങ്ങളെ ആക്ഷേപിക്കുന്ന ചോദ്യ പേപ്പർ ഉണ്ടാകില്ലല്ലോ. അന്യ മതസ്ഥരെയും കമ്മ്യൂണിസ്റ്റുകളെയും കൊന്നാൽ പുണ്യം കിട്ടുമെന്നു കരുതുന്ന മത-തീവ്രവാദ സംഘടനകൾ ഉണ്ടാകില്ലല്ലോ.അത് മുസ്ലിങ്ങൾക്കിടയിലായാലും ഹിന്ദുക്കൾക്കിടയിലായാലും ക്രിസ്ത്യാനികൾക്കിടയിലായാലും. പിന്നെ ഒരു മതം തീവ്രവാദി സംഘടനയുണ്ടാക്കി അന്യമതസ്ഥരെ നാടുകടത്താൻ നോക്കുമ്പോൾ മറ്റു മതസ്ഥർ അതിനെ പ്രതിരോധിക്കാൻ അവരുടേതായ തീവ്രവാദ സംഘങ്ങൾ ഉണ്ടാക്കുന്നത് സ്വാഭാവികം മാത്രം. അപ്പോൾ മൊത്തത്തിൽ മതമൌലികവാദികൾ പ്രശ്നം തന്നെയാണ്. ഇവിടെ വിഷമിക്കുന്നത് എല്ലാ മനുഷ്യരെയും (കമ്മ്യൂണിസ്റ്റുകാരെ അടക്കം; അവരെ ചിലരെങ്കിലും മനുഷ്യരായി കാണാനുള്ള സഹിഷ്ണുത കാണിക്കുന്നുല്ലല്ലോ)ഒരു പോലെ കാണാൻ ശ്രമിക്കുന്ന യഥാർത്ഥ മത വിശ്വാസികളാണ്.

Noushad Vadakkel said...

മതേതര രാജ്യമായ ഇന്ത്യയില്‍ ന്യൂനപക്ഷമായ മുസ്ലിമ്കളുടെ ജനാതിപത്യ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന ലക്ഷ്യത്തോടെ തന്നെയാണ് മുസ്ലിം ലീഗ് പ്രവര്‍ത്തിക്കുന്നത് . ലീഗിനെതിരില്‍ കമ്മ്യൂണിസ്റ്റ്പാർട്ടി വളര്‍ത്തിക്കൊണ്ടു വന്നവരാണ് കേരളത്തില്‍ വര്‍ഗ്ഗീയ വിഷം തുപ്പിയതെന്നു ചരിത്രം സാക്ഷി .

ലീഗ് വര്‍ഗ്ഗീയ പാര്‍ട്ടി ആണെന്ന് പറഞ്ഞാല്‍ കേരളത്തിലെ ഭൂരിപക്ഷം വരുന്ന ഇതര മത വിശ്വാസികള്‍ ചിരിക്കും . കാരണം അവരാണല്ലോ ബി ജെ പി ക്കെതിരില്‍ കോണ്‍ഗ്രസിനെയും ലീഗിനെയും ജയിപ്പിക്കുന്നത് .

അന്ധമായ വിമര്‍ശനങ്ങളല്ല മാഷേ വേണ്ടത് ,വസ്തുതകള്‍ നിരത്തി വെച്ച് വേണം വിമര്‍ശിക്കാന്‍ .

Noushad Vadakkel said...

മതേതര രാജ്യമായ ഇന്ത്യയില്‍ ന്യൂനപക്ഷമായ മുസ്ലിമ്കളുടെ ജനാതിപത്യ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന ലക്ഷ്യത്തോടെ തന്നെയാണ് മുസ്ലിം ലീഗ് പ്രവര്‍ത്തിക്കുന്നത് . ലീഗിനെതിരില്‍ കമ്മ്യൂണിസ്റ്റ്പാർട്ടി വളര്‍ത്തിക്കൊണ്ടു വന്നവരാണ് കേരളത്തില്‍ വര്‍ഗ്ഗീയ വിഷം തുപ്പിയതെന്നു ചരിത്രം സാക്ഷി .

ലീഗ് വര്‍ഗ്ഗീയ പാര്‍ട്ടി ആണെന്ന് പറഞ്ഞാല്‍ കേരളത്തിലെ ഭൂരിപക്ഷം വരുന്ന ഇതര മത വിശ്വാസികള്‍ ചിരിക്കും . കാരണം അവരാണല്ലോ ബി ജെ പി ക്കെതിരില്‍ കോണ്‍ഗ്രസിനെയും ലീഗിനെയും ജയിപ്പിക്കുന്നത് .

അന്ധമായ വിമര്‍ശനങ്ങളല്ല മാഷേ വേണ്ടത് ,വസ്തുതകള്‍ നിരത്തി വെച്ച് വേണം വിമര്‍ശിക്കാന്‍ .