വിശ്വമാനവികം

............................................ആദ്യം മനുഷ്യനാവുക; എന്നിട്ടാകാം ഹിന്ദുവും, മുസ്ലീമും, ക്രിസ്ത്യാനിയും, യുക്തിവാദിയും, കോൺഗ്രസ്സും, കമ്മ്യൂണിസ്റ്റും.....................

Monday, November 15, 2010

ചിയേഴ്സ്

ചിയേഴ്സ്

മദ്യം വിഷമാണ്;
ചുംബിച്ച് ദുരന്തങ്ങളെ വരവേൽക്കുന്നവരെ
ആൾക്കഹോളിനെ എന്ന പോലെ
വെറുപ്പാണെനിക്ക്!

പുകയില വിഷമാണ്;
രോഗപീഡകളെ വലിച്ചെടുക്കുന്നവരെ
നിക്കോട്ടിനെ എന്ന പോലെ
വെറുപ്പാണെനിക്ക്!

വെറ്റമുറുക്കാനും വിഷക്കൂട്ടാണ്;
കാൻസറിനെ ചവച്ചരച്ചു രസിക്കുന്നവരെ
ചെരുക്കിനെയെന്ന പോലെ
വെറുപ്പാണെനിക്ക്!

ഒക്കെയും ദുശ്ശീലങ്ങളല്ല, ദുശ്ശാഠ്യങ്ങളാണ് ;
സ്വയംകൃതാനർത്ഥങ്ങൾ !
ഈ പമ്പര വിഡ്ഡികളെ
ലഹരിയെ എന്ന പോലെ
വെറുപ്പാണെനിക്ക്!

എനിക്ക് മനസിലാകാത്തത് അതൊന്നുമല്ല;
ഇതൊന്നും ഒഴിവാക്കാനാകാതെ
അനിഷ്ടങ്ങളെ ഇഷ്ടങ്ങളാക്കി
ഞാനെങ്ങനെ വിഡ്ഢിയായി എന്നാണ്!

അലോസരപ്പെടുത്തുന്ന ഇത്തരം ചോദ്യങ്ങൾ
ആരോഗ്യത്തിനു ഹാനികരമാകുമ്പോൾ
ഞാനെന്റെ ഉൽക്കണ്ഠകളെ
അപരന്റെ ഉൾക്കണ്ഠകളുമയി
ഇങ്ങനെ പങ്കുവയ്ക്കുന്നു:
“ചിയേഴ്സ് ”!

7 comments:

ജുവൈരിയ സലാം said...

“ചിയേഴ്സ് ”!

Kalavallabhan said...

"ഞാനെങ്ങനെ വിഡ്ഢിയായി എന്നാണ്!"
ഉത്തരവുമെഴുതിയിട്ടുണ്ടല്ലോ
ഒന്നും മനസ്സിലാകാത്തതുകൊണ്ട്

maithreyi said...

കൊള്ളാം, അതു കൊള്ളാം...

sm sadique said...

വല്ലപ്പോഴും ഒരു സിഗററ്റ് വലിക്കുന്ന എന്നെയും താങ്കൾക്ക് ഇഷ്ട്ടമല്ല അല്ലേ….
എങ്കിലും ഞാൻ ദിവസം ഒരു സിഗററ്റ് വീതം വലിക്കും; കട്ടായം…ചിയേർസ്.

shabanas said...

chearsssssssssssssssssss

അനുരാഗ് said...

കൊള്ളം ഭായി നന്നായി

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

മദ്യം കഴിക്കാൻ വിഷമമാണെങ്കിലും ,കഴിച്ചാൽ ഒരു ചിയേഴ്സ് തന്നെ..!