ഇന്ന് വനിതാദിനം; ഒരു വനിതാദിന പോസ്റ്റ്
സ്ത്രീകൾക്ക് ഇനിയെന്ത് സ്വാതന്ത്ര്യം?
നമ്മുടെ രാജ്യത്ത് സ്ത്രീകൾക്ക് എല്ലാ സ്വാതന്ത്ര്യവും മുൻപേ തന്നെ ഉണ്ട്. സ്ത്രീയ്ക്ക് വോട്ടവകാശമുണ്ട്. തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവകാശമുണ്ട്. വിദ്യാഭ്യാസം ചെയ്യാനുള്ള അവകാശമുണ്ട്. തൊഴിൽ ചെയ്യാനുള്ള അവകാശമുണ്ട്. സ്വത്ത് സമ്പാദിക്കാനുള്ള അവകാശമുണ്ട്. സഞ്ചരിക്കുവാനുള്ള അവകാശമുണ്ട്. ആത്മാഭിമാനം സംരക്ഷിക്കുവാനുള്ള അവകാശമുണ്ട്. ഇഷ്ടപ്പെട്ട ആളെ വിവാഹം ചെയ്യുവാനുള്ള അവകാശമുണ്ട്. നിയമപരമായ എല്ലാ പരിരക്ഷയും സ്ത്രീയ്ക്കുണ്ട്. സ്ത്രീകളുടെ പരിരക്ഷയ്ക്ക് വേണ്ടിയുള്ള നിയമങ്ങൾ മൂലം പുരുഷന്മാർ പലരും ഇന്ന് പീഡനങ്ങൾ അനുഭവിക്കുന്നുണ്ട്.
പാർളമെന്റിൽ സംവരണം വരാനിരിക്കുന്നു. കേരളത്തിലാണെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് അൻപത് ശതമാനം സംവരണം നടപ്പിലാക്കിക്കഴിഞ്ഞു. എന്നിട്ടും ഫെമിനിസ്റ്റുകൾ എന്തിനോ വേണ്ടി പായുന്നു. ഇനി എന്തു സ്വാതന്ത്ര്യമാണ് സ്ത്രീകൾക്ക് വേണ്ടത്? രാത്രിയിൽ ഇറങ്ങി നടക്കണോ? നടന്നോളൂ. ഒരു നിയമതടസവുമില്ല. മരത്തിൽ കയറണോ? കയറിക്കോളൂ. ഒരു നിയമതടസവും ഇല്ല. ഇന്ന് സ്ത്രീകൾ പോലീസാകുന്നു. കണ്ടക്ടറാകുന്നു. ഡ്രൈവറാകുന്നു. ആട്ടോ ഡ്രൈവറും ടാക്സ്സി ഡ്രൈവറും ആകുന്നു. സ്ത്രീകൾക്ക് അവരുടെ ശരീരശാസ്ത്രം അനുവദിക്കുന്ന ഒരു തൊഴിലും ചെയ്യാൻ ഒരു തടസവുമില്ല. ഏത് തൊഴിലിലും അവൾക്ക് പ്രവേശിക്കാം. പിന്നെ എന്താ പ്രശ്നം?
സ്ത്രീധന പീഡനത്തിന്റെ കാര്യം പറഞ്ഞേക്കാം. സ്ത്രീധനം നിയമം മൂലം നിരോധിച്ചിട്ടുള്ളതാണ്. സ്ത്രീധനം പറഞ്ഞും കൊടുത്തുംതന്നെ വിവാഹം നടത്തണമെന്ന് ഒരു നിയമവുമില്ല. സ്ത്രീധനം വാങ്ങാതെ വിവാഹം കഴിക്കാൻ സന്നദ്ധതയുള്ള യോഗ്യതയുള്ള എത്രയോ പുരുഷന്മാരുണ്ട്. മാത്രവുമല്ല, സ്ത്രീധന പീഡനം ഉൾപ്പെടെയുള്ള പല പീഡനങ്ങളും അമ്മാവിയും നാത്തൂനും ഒക്കെയാണ് നടത്തുന്നത്. അവരും സ്ത്രീകളാണ്. സ്ത്രീകളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നത് സ്ത്രീകളുംകൂടിയാണ്. ആദ്യം സ്ത്രീസമൂഹം സ്ത്രീയുടെ സ്വത്വവും സ്വാതന്ത്ര്യവും അംഗീകരിക്കണം.
സ്ത്രീയെ വാക്കല്ലാതെ നോക്കുന്നതിനെതിരെ പോലും കേസെടുക്കാൻ വകുപ്പുണ്ട്. ഗാർഹിക പീഡനത്തിനെതിരെ പുതിയ നിയമം വന്നിരിക്കുന്നു. എന്തിന് ഒരു സ്ത്രീ വിചാരിച്ചാൽ (തുനിഞ്ഞിറങ്ങിയാൽ) നിരപരാധിയായ ഒരു പുരുഷനെ പീഡനക്കേസിൽ അകപ്പെടുത്തി ജയിലിലടയ്ക്കാൻ കൂടി കഴിയും. സ്ത്രീകളുടെ സ്വഭാവദൂഷ്യം കാരണം വിവാഹമോചനം ആഗ്രഹിക്കുന്ന ഭർത്താക്കന്മാർ അതിനു കഴിയാതെ സകല പീഡനങ്ങൾക്കും ഇരയാകുന്ന അനുഭവങ്ങളും ഉണ്ട്. സ്ത്രീകളെ മാത്രം സംരക്ഷിക്കുന്നതാണ് നിയമങ്ങൾ. പുരുഷനോട് വിവേചനമാണിക്കാര്യത്തിൽ കാണിക്കുന്നത്.
വിവേചനപൂർവ്വമായ സംരക്ഷണം ഒരുകാലത്ത് എല്ലാ അർത്ഥത്തിലും ദുർബലാവസ്ഥയിൽ ആയിരുന്ന സ്ത്രീ അർഹിക്കുന്നതുതന്നെ. എന്നാൽ ഇത് പുരുഷനെ പീഡിപ്പിക്കുവാൻ വേണ്ടി ദുരുപയോഗം ചെയ്യുന്നതിനെ പറ്റി ആരും ചർച്ച ചെയ്യുന്നില്ല. ആയിരം സ്ത്രീകളെ ഒരു പുരുഷൻ പീഡിപ്പിച്ചാൽ കേസെടുക്കാൻ വകുപ്പുണ്ട്. എന്നാൽ ആയിരം സ്ത്രീകൾ ചേർന്ന് ഒരു പുരുഷനെ പീഡിപ്പിച്ചാലും കേസെടുക്കാൻ വകുപ്പില്ലെന്നാണ് ഈയുള്ളവൻ മനസിലാക്കുന്നത്.
പറഞ്ഞുവന്നത് ഇത്രയൊക്കെ ആയിട്ടും ഇനി എന്തൊക്കെ സ്വാതന്ത്ര്യങ്ങളാണ് വേണ്ടതെന്ന് ചോദിക്കുവാനാണ്. ഇനി പുരുഷനെ അടുക്കളയിൽ കയറ്റാനാണ് ഭാവമെങ്കിൽ അതിനു സന്നദ്ധരായ പുരുഷന്മാരെ വിവാഹം കഴിക്കാമല്ലോ. അടുക്കള ഭരണത്തോട് താല്പര്യമില്ലാത്ത പുരുഷന്മാരെ നിങ്ങൾ സ്ത്രീകൾ എന്തിനു വിവാഹം കഴിക്കുന്നു? ഇനി ആണുങ്ങൾ സ്ത്രീകളോട് നടത്തുന്ന ലൈംഗികാതിക്രമങ്ങളെ പറ്റിയാണെങ്കിൽ എല്ലാ പുരുഷന്മാരും സ്ത്രീകളെ പീഡിപ്പിക്കാൻ നടക്കുന്നവരല്ല. കുറെ ഞരമ്പുരോഗികൾ സ്ത്രീകളെ പീഡിപ്പിക്കും. കുറെ ഹാബിച്വൽ ക്രിമിനലുകളും സാഡിസ്റ്റുകളും സ്ത്രീകളെ ക്രൂരമായി ഉപദ്രവിക്കും. അവനൊക്കെ നല്ല അടിയുടെ കുറവാണ്. അത് യഥാസമയം ആണുങ്ങളിൽനിന്നോ പെണ്ണുങ്ങളിൽ നിന്നോ കിട്ടണം. അല്ലെങ്കിൽ നിയമത്തിന്റെ ഭാഗത്ത് നിന്ന് നല്ല ശിക്ഷ കിട്ടണം. അത് മിക്കവാറും കിട്ടുന്നുണ്ടല്ലോ.
ഉദാഹരണത്തിന് ബസിൽ വച്ച് ഒരുത്തൻ തോണ്ടുന്നത് വെളിയിൽ മിണ്ടാത്തതെന്ത്? മിണ്ടി നോക്കൂ. ആണുങ്ങൾതന്നെ അവനെ ഇടിച്ച് പിഴിഞ്ഞോളും. ആണുങ്ങളും നല്ലൊരുപങ്ക് സ്ത്രീകളുടെ രക്ഷയ്ക്ക് എപ്പോഴും എത്തുന്നുണ്ട്. അപ്പോൾ അതൊന്നുമല്ല പ്രശ്നം. ഇവിടെ ചില ഫെമിനിസ്റ്റുകൾ സ്ത്രീസ്വാതന്ത്ര്യം എന്നാൽ ജൈവികമായ സ്ത്രീ പുരുഷ വ്യത്യാസം പോലും പരിഗണിയ്ക്കാതെയുള്ള മറ്റെന്തൊക്കെയോ സ്വാതന്ത്ര്യം ആണ് ആഗ്രഹിക്കുന്നത്. പുർഷന്മാർ പ്രസവിച്ചുകൊള്ളണമെന്ന് പോലും ഈ കപട ഫെമിനിസ്റ്റു കൊച്ചമ്മച്ചിമാർ പറഞ്ഞുകളയും.
ഇവിടെ സംവരണം കൊണ്ടു വന്നിട്ടുപോലും പൊതു രംഗത്തേയ്ക്ക് വരാൻ മടിച്ചു നിൽക്കുകയാണ് സ്ത്രീകൾ ബഹുഭൂരിപക്ഷവും. പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള പെൺകുട്ടികളാണ് ഇപ്പോൾ കൂടുതലും പൊതുരംഗത്തേയ്ക്ക് വരുന്നത്. അവരാകട്ടെ അവരുടെ ജീവിതസുരക്ഷിതത്വം കൂടി കണക്കിലെടുത്താണ് പൊതു രംഗത്തേയ്ക്ക് ആകർഷിക്കപ്പെടുന്നത്. അല്ലാതെ സ്ത്രീ ശാക്തീക്രണത്തിലൂടെ ശക്തി കിട്ടിയിട്ടൊന്നുമല്ല. ബഹുഭൂരിപക്ഷം സ്ത്രീകളും കുടുംബിനികലായി ഒതുങ്ങാൻ തന്നെ ഇപ്പോഴും ആഗ്രഹിക്കുന്നത്. പിന്നെ ആർക്കു വേണ്ടിയാണ് ഈ ഫെമിനിസ്റ്റ് വാദ കോലാഹലങ്ങൾ?
പുരുഷന്മാരുടെ ഭാഗത്ത് നിന്ന് സ്ത്രീകൾക്കുണ്ടാകുന്ന ഉപദ്രവങ്ങൾ ചെറുക്കാൻ ജാഗരൂകരായി ഒരു പുരുഷസമൂഹം എപ്പോഴും ഉണ്ടാകണം. ഇവിടെ പുരുഷനായാലും സ്ത്രീയായാലും ഇന്ന് എവിടെയെങ്കിലും വച്ച് അപകടപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്താലും കണ്ടില്ലെന്നു നടിച്ച് വഴിമാറി നടക്കുകയോ, കാഴ്ചക്കാരായി നോക്കി നിൽക്കുകയോ ചെയ്യുന്നവരാണ് സമൂഹത്തിൽ ഭൂരിപക്ഷവും. സ്ത്രീ ആയാലും പുരുഷനായാലും. സ്ത്രീ പുരുഷന് ഒരു ആകർഷണമാണ് എന്നതിനാൽ പുരുഷനിൽ നിന്ന് ഒരു ലൈംഗികമായ അതിക്രമം ലോകമുള്ള കാലത്തോളം സ്ത്രീ പ്രതീക്ഷിച്ച് അതിന്റേതായ ഒരു ജാഗ്രത പുലർത്തിയേ മതിയാകൂ. സ്ത്രീ അബലയല്ല പ്രബലയാണെന്നുംപറഞ്ഞ് ഒറ്റയ്ക്കുംതെറ്റയ്ക്കും സമയവും കാലവും നോക്കാതെ നടന്നാൽ നമ്മുടെ രാജ്യത്ത് സ്ത്രീ സുരക്ഷിതയായിരിക്കില്ല.
രാത്രികാലത്ത് പോലും സ്ത്രീകൾക്ക് ഇറങ്ങി നടക്കാവുന്ന ഒരു സാഹചര്യം ഇവിടെ നിലവിൽ വരാൻ ഇനിയും ഒരുപാട് കാലം എടുക്കും. ആദ്യം സ്ത്രീകൾ സ്വന്തം ആൺ മക്കളെത്തന്നെ മര്യാദയ്ക്ക് വളർത്തുക. ഒരുദാഹരണം കൂടി പറയാം; നിങ്ങളെ ജോലിസ്ഥലത്ത് വച്ച് ഒരു പുരുഷൻ പീഡിപ്പിക്കുമ്പോൾ നിങ്ങളുടെ മകനോ, ഭർത്തവോ, സഹോദരനോ, അച്ഛനോ മറ്റോ മറ്റേതെങ്കിലും സ്ഥലത്ത് സ്ത്രീകളെ പീഡിപ്പിക്കുകയായിരിക്കും.
സ്ത്രീകളും പുരുഷനും ഒരുപോലെ വിചാരിച്ചാലേ സാമൂഹ്യമായി സ്ത്രീകൾ ഇനിയും അനുഭവിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴികയുള്ളൂ. അല്ലാതെ പുരുഷനെ ശത്രുപക്ഷത്ത് നിർത്തിക്കൊണ്ട് മാത്രമുള്ള ഫെമിനിസ്റ്റ് ചിന്തകൾ ബുദ്ധിപരമോ ശാസ്ത്രീയമോ പ്രായോഗികമോ അല്ല.സ്ത്രീയും പുരുഷനും ജൈവികമായി ഉള്ള വ്യത്യാസം വ്യത്യാസം തന്നെയാണ്. അതിനാൽ സ്ത്രീപക്ഷചിന്തതകൾക്ക് എന്നും പ്രസക്തിയുണ്ട്. അത് തുടരുകതന്നെ വേണം. പക്ഷെ പുരുഷന് പുരുഷപക്ഷ ചിന്തകൾക്കും സ്വാതന്ത്ര്യമുണ്ടെന്ന കാര്യം സ്ത്രീപക്ഷനിയമങ്ങളെ ദുരുപയോഗം ചെയ്ത് പുരുഷന്മാരെ പീഡിപ്പിക്കുന്ന സ്ത്രീകളും ഓർമ്മിക്കുന്നത് നല്ലതാണ്.
34 comments:
ഹഹഹഹഹ.........
കൊള്ളാം !!!!
ഫെമിനിസ്റ്റു കൊച്ചമ്മമാര്‍ക്ക് എല്ലിനിടയില്‍ വറ്റു വിലങ്ങനെ കുത്തുന്നതുകൊണ്ടുള്ള പ്രശ്നങ്ങളാണ് :)
എം.ജി.മല്ലിക മാതൃഭൂമിയില്‍ സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് എഴുതിയ ലേഖനം
സ്ത്രീകളും പുരുഷനും ഒരുപോലെ വിചാരിച്ചാലേ സാമൂഹ്യമായി സ്ത്രീകൾ ഇനിയും അനുഭവിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴികയുള്ളൂ. അല്ലാതെ പുരുഷനെ ശത്രുപക്ഷത്ത് നിർത്തിക്കൊണ്ട് മാത്രമുള്ള ഫെമിനിസ്റ്റ് ചിന്തകൾ ബുദ്ധിപരമോ ശാസ്ത്രീയമോ പ്രായോഗികമോ അല്ല.
ഇവിടെ ഞാന്‍ അടിവരയിടുന്നു ..നല്ല പോസ്റ്റ് ..:)
നന്നായിരിക്കുന്നു..കേട്ടൊ മാഷെ
പുരുഷനെ ശത്രുപക്ഷത്ത് നിർത്തിക്കൊണ്ട് മാത്രമുള്ള ഫെമിനിസ്റ്റ് ചിന്തകൾ ബുദ്ധിപരമോ ശാസ്ത്രീയമോ പ്രായോഗികമോ അല്ല....!
സ്ത്രീയും പുരുഷനും ജൈവികമായി ഉള്ള വ്യത്യാസം...
അതൊരു വ്യത്യാസം തന്നെയാണ്...!
അതിനാൽ സ്ത്രീപക്ഷചിന്തതകൾക്ക് എന്നും പ്രസക്തിയുണ്ട്. അത് തുടരുകതന്നെ വേണം. പക്ഷെ പുരുഷന് പുരുഷപക്ഷ ചിന്തകൾക്കും സ്വാതന്ത്ര്യമുണ്ടെന്ന കാര്യം സ്ത്രീപക്ഷനിയമങ്ങളെ ദുരുപയോഗം ചെയ്ത് പുരുഷന്മാരെ പീഡിപ്പിക്കുന്ന സ്ത്രീകളും ഓർമ്മിക്കുന്നത് നല്ലതാണ്..........
വായിച്ചു പഠിക്കേണ്ടത് തന്നെ
I agree with you in some of your views. There are cases were men are harassed by women. It is also true that women misuse the protection given to them in the name of weaker sex. Women are harassed mainly by sex maniacs and I agree with you on that too.
Now coming to my disagreements….
You said,“ നമ്മുടെ രാജ്യത്ത് സ്ത്രീകൾക്ക് എല്ലാ സ്വാതന്ത്ര്യവും മുൻപേ തന്നെ ഉണ്ട്. സ്ത്രീയ്ക്ക് വോട്ടവകാശമുണ്ട്. തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവകാശമുണ്ട്. വിദ്യാഭ്യാസം ചെയ്യാനുള്ള അവകാശമുണ്ട്. തൊഴിൽ ചെയ്യാനുള്ള അവകാശമുണ്ട്. സ്വത്ത് സമ്പാദിക്കാനുള്ള അവകാശമുണ്ട്. സഞ്ചരിക്കുവാനുള്ള അവകാശമുണ്ട്. ആത്മാഭിമാനം സംരക്ഷിക്കുവാനുള്ള അവകാശമുണ്ട്. ഇഷ്ടപ്പെട്ട ആളെ വിവാഹം ചെയ്യുവാനുള്ള അവകാശമുണ്ട്. നിയമപരമായ എല്ലാ പരിരക്ഷയും സ്ത്രീയ്ക്കുണ്ട്.”
Yes, we women have the right for everything (so says our constitution) that you have mentioned. But in real life do women enjoy all these rights???? Start from one’s family….
When election comes it is mostly the men who decide for whom his wife should vote for. He may give you lectures on the ‘great deeds’ that the party he supports for did. He will ask you to vote for the party. Since it is a secret ballot he will not know for whom you voted.
Do you think men like their wives contesting in elections????? In public they will wag their tongues but majority of them dislike their wives becoming a public figure.
Women have the right to education. Who decides what a woman should study. It is mostly the parents and their relatives who decide what a girl should study. They mostly discourage courses like hotel management, law, and so on whereas they will encourage you to go into the teaching profession, or ask you to try medicine or engineering. How many parents let their children learn what they want to????? (I am one such person who is doing a job which I thoroughly dislike.)
We, women can earn income but who decides how to spend what you earn?????? Definitely it is the male of the family.
Any woman can marry the person of her choice but the social stigma attached to it is very great if he is from a different religion or from a different caste or if he is from a lower strata of the society or a less qualified boy.
Now coming to traveling…. How safe are women??? I have traveled with a friend of mine to Kashmir with no male escort. It was so much safer for us to travel there alone than in Kerala. I don’t say that all men are bad but majority of them ogle at women and that is a fact.
I’m not a feminist but there are certain things that I cannot tolerate. I’ll never say men and women are equal. There are differences between them. Men are much stronger than women and can endure hardships. Women find it difficult to work like men. (election duty is one such example :P) I strongly believe that women should be given equal opportunities without any outside interference.
ഹ...ഹ..കലക്കി.....ഫെമിനിസ്ടുകള്ക് പ്രത്യകിച്ചു പണിയൊന്നും ഇല്ലാത്ത ജീവികള്‍ ആണ്..സ്ത്രീകളുടെ ഏറ്റവും വലിയ ശത്രു സ്ത്രീകള്‍ തന്നെയാ.....വഴിയോരത്ത് ഒരു സ്ത്രീ അപമാനിക്കപ്പെട്ടാല്‍ അവരെ സഹായിക്കാന്‍ എത്തുന്നതും പുരുഷന്മാര് ആണ്....ഒരു സ്ത്രീയും തിരിഞ്ഞു നോക്കില്ല.
Xina Crooning said...
But in real life do women enjoy all these rights????
യഥാർത്ഥ ജീവിതത്തിൽ ഈ സ്വാതന്ത്ര്യമൊന്നും അനുഭവിക്കാനുള്ള ആർജ്ജവം നമ്മുടെ സ്ത്രീ സമൂഹം ഇനിയും കൈവരിച്ചിട്ടില്ല എന്നതാണ് സത്യം. അതിന് ആരാണ് ഉത്തരവാദികൾ? രാഷ്ട്രത്തിന് തുല്യപരിഗണനയും പരിരക്ഷയും നിയമപരായി ഏർപ്പെടുത്താനേ കഴിയൂ. സ്വാതന്ത്ര്യം യഥാവിഥി അനുഭവിക്കുമ്പോൾ ചിലത് ത്യജിക്കേണ്ടിവരും.ചിലപ്പോൾ ഭർത്താവിനെയും വീട്ടുകാരെയും ഒക്കെ നഷ്ടപ്പെട്ടെന്നിരിക്കും. കുട്ടികളുടെ ശരീരം ശോഷിച്ചെന്നും വരൾച്ച മുരടിച്ചെന്നും ഇരിക്കും. പുരുഷൻ കൂടി സഹകരിച്ചില്ലെങ്കിൽ! സ്ത്രീയ്ക്ക് യഥാവിധി തന്റെ സ്വാതന്ത്ര്യം അനുഭവിക്കണമെങ്കിൽകൂടി പുരുഷന്റെ സഹായവും സഹകരണവും വേണ്ടിവരുന്നു.വിവാഹം കഴിഞ്ഞ സ്ത്രീകൾക്ക് സ്വാതന്ത്ര്യം ആസ്വദിക്കണമെങ്കിൽ അതിനൊപ്പം സഹകരിക്കുന്ന, സഹിക്കുന്ന, ചിലതൊക്കെ ത്യജിക്കാൻ തയ്യറുള്ള ഒരു ഭർത്താവ് വേണം. ഭർത്താവ് മാത്രം സഹകരിച്ചാലും പോര. ഭർത്താവിന്റെ വീട്ടിലെ പെണ്ണുങ്ങളുംകൂടി സഹകരിക്കണം. അമ്മാവിയും നാത്തൂനും ഒക്കെ പ്രശ്നമാണേ!
വിശദമായ മറുപടി എഴുതാൻ ശ്രമിക്കാം.
ഇതുവരത്തെ കാമന്റുകൾക്ക് എല്ലാം നന്ദി.
പോസ്റ്റ് ചിന്തകൾക്ക് വഴിമരുന്നിടുന്നതാണ്, അഭിനന്ദനം. എങ്കിലും സ്ത്രീകളുടെ പ്രശ്നങ്ങളെല്ലാം പരിഹരിച്ചു കഴിഞ്ഞു എന്ന വിചാരിക്കേണ്ടതില്ല. ബസ്സിലൊക്കെ സ്ത്രീ ശല്യപ്പെടുത്തുന്നതിനെതിരെ പ്രതിഷേധിച്ചാൽ യാത്രക്കാർ മിക്കപ്പോഴും സ്ത്രീപുരുഷ ഭേദമന്യേ പ്രതിഷേധക്കാരി ഒരു ശല്യക്കാരിയെന്ന നിലപാടെടുക്കുന്നതായി കണ്ടിട്ടുണ്ട് (കാറു വിളിച്ചു പോടി എന്ന ലൈൻ), താങ്കൾ പറഞ്ഞ പരിരക്ഷകളുണ്ടെങ്കിലും അധികവും ഏട്ടിലെ പശുവാണ്, പുല്ലു തിന്നാറില്ല.
മാനവികതയ്ക്കു വാതം പിടിച്ചല്ലോ...
അനോണീ,
മാനവികതയ്ക്ക് വാതമൊന്നും പിടിച്ചിട്ടില്ല.ഞാനും ഒരു “ഫെമിനിസ്റ്റ്” ഒക്കെ തന്നെ!ചില സത്യങ്ങൾ വീണ്ടും പറഞ്ഞ് ചർച്ചയ്ക്ക് വച്ചുവെന്നേയുള്ളൂ. സ്ത്രീ സ്വാതന്ത്ര്യം ആദ്യം ഫെമിനിസ്റ്റുകളുടെ കുടുംബത്തിൽ നിന്ന് വേണം തുടങ്ങാൻ. ഒരു വീട്ടിൽനിന്ന് ഏതെങ്കിലും ഒരാൾ മാത്രം നാലുംതുനിഞ്ഞ് ഇറങ്ങിയാൽ സ്ത്രീസ്വാതന്ത്ര്യം വരില്ലല്ലോ. സ്ത്രീ എന്ന ബോധം നിലനിർത്തിക്കൊണ്ടല്ലാതെയുള്ള വിമോചന സ്വപ്നങ്ങൾ നല്ലതല്ലതന്നെ. പാന്റും ഷർട്ടും ഇട്ട് നടന്ന്, ചാരായവും കുടിച്ച് ബീഡിയും വലിച്ച്,കണ്ണിൽക്കണണ്ട ആൺപിള്ളേർക്കൊപ്പം ബീച്ചിലും പോയിരുന്നാൽ സ്ത്രീ വിമോചനമായി എന്ന് ധരിക്കുന്നവരും നമുക്കിടയിൽ ഉണ്ട്.
"സുരക്ഷിതമായ സ്ഥലവും സൌകര്യവും ഒത്തുകിട്ടാത്തതുകൊണ്ട് മാത്രമാണ് സ്ത്രീകൾ ചാരിത്ര്യവും സദാചാരവും സൂക്ഷിക്കുന്നതെന്നു പറയുന്നതിൽ യാഥാർഥ്യമുണ്ടെന്നു ഞാൻ മനസിലാക്കുന്നു."
ഒരാള്‍ എഴുതുന്ന കഥകളില്‍ അയാളുടെ വീക്ഷണമുണ്ടായിരിക്കുമെന്ന് ഇപ്പോള്‍ മനസ്സിലായി.
പ്രിയ അനോണീ,
അനോണി പറഞ്ഞു: “ഒരാള്‍ എഴുതുന്ന കഥകളില്‍ അയാളുടെ വീക്ഷണമുണ്ടായിരിക്കുമെന്ന് ഇപ്പോള്‍ മനസ്സിലായി.“
ഉണ്ടാകാം; ഉണ്ടാകാതെയുമിരിക്കാം! അതിലൊന്നും വലിയ കാര്യമില്ല.
എഴുതുന്നത് വായിക്കാനാണ്. അത്രമാത്രം! എഴുതിയത് ചർച്ചയ്ക്ക് കൊള്ളാമെങ്കിൽ അതും ആകാം.( ഞാനാണെങ്കിൽ ആരും വായിക്കണമെന്ന നിർബന്ധത്തിലുമല്ല എഴുതുന്നത്)
സ്ത്രീ എന്ന ബോധം നിലനിർത്തിക്കൊണ്ടല്ലാതെയുള്ള വിമോചന സ്വപ്നങ്ങൾ നല്ലതല്ലതന്നെ. പാന്റും ഷർട്ടും ഇട്ട് നടന്ന്, ചാരായവും കുടിച്ച് ബീഡിയും വലിച്ച്,കണ്ണിൽക്കണണ്ട ആൺപിള്ളേർക്കൊപ്പം ബീച്ചിലും പോയിരുന്നാൽ സ്ത്രീ വിമോചനമായി എന്ന് ധരിക്കുന്നവരും നമുക്കിടയിൽ ഉണ്ട്.
ഒറ്റവരിയില്‍ വായിച്ചു പോകുമ്പോള്‍ മാനവികതാ വാദിയുടെ നിഷ്കളങ്കമായ നിരീക്ഷണം. പക്ഷെ അതിനുള്ളില്‍ ഒളിച്ചിരിപ്പുണ്ട് യഥാര്‍ത്ഥ മെയില്‍ ഷോവനിസം.
പാന്റും ഷര്‍ട്ടും ഇട്ട് നടന്ന് = പെണ്ണുങ്ങള് പാന്റും ഷര്‍ട്ടും ധരിക്കുന്നത് വലിയ പാപമാകുന്നു..അവര്‍ക്ക് പറ്റിയത് സാരീ ആണ്, അതിട്ടിട്ടുള്ള വിമോച്ചനമോക്കെ മതി അവറ്റകള്‍ക്ക്. അതിട്ട പെണ്ണ് ഡീസന്റ്, മറ്റേ അവളുമാര് ഒക്കെ പോക്ക്.
ചാരായവും കുടിച്ച് ബീഡിയും വലിച്ച് = അത് ഞങ്ങള്‍ ആണുങ്ങള്‍ക്ക് മാത്രം പറഞ്ഞിട്ടുള്ളത് ആകുന്നു. ആണ് കുടിച്ചാല്‍ ആണത്തം. പെണ്ണ് കുടിച്ചാല്‍ ഫെമിനിസം
കണ്ണിൽക്കണണ്ട ആൺപിള്ളേർക്കൊപ്പം ബീച്ചിലും പോയിരുന്നാല്‍ = 'കണ്ണില്‍ കണ്ട' എന്ന് പറയുന്നതിന് ഒരു പവര്‍ കിട്ടാന്‍ പറഞ്ഞെന്നെ ഉള്ളു. അര്‍ഥം ഇതാണ് : ആണുങ്ങളോട് സംസാരിക്കരുത്, അവരോടൊപ്പം എവിടെയും പോകരുത്. വീടിനു പുറത്തു, അല്ല..അടുക്കളക്ക് പുറത്തു ഇറങ്ങുകയെ അരുത്. ബീച്ച് പിന്നെ പണ്ടേ ഞങ്ങള്‍ ആണുങ്ങള് തീറെഴുതി വാങ്ങിയതാണ്. എത്ര വലിയ ഫെമിനിസ്റ്റ് ആയിട്ട് വേണം ചില പെണ്ണുങ്ങള് ബീച്ചില്‍ കാലു കുത്താന്‍, hmm .. കൊല്ലണം അവളെയൊക്കെ
എന്തായാലും കൊള്ളാം, ഈ മാനവികത ഒക്കെ ആണുങ്ങള്‍ക്ക് മാത്രം, പെണ്ണുങ്ങളെ മനുഷ്യനായി കുട്ടിയിട്ടില്ലല്ലോ, കൊണ്ട് അവടകളുടെ കാര്യത്തില്‍ എന്ത് മാനവികത.. എന്തു വിമോചനം
firefly ,
(ഫയർ ഫ്ലൈയുടെ ബ്ലോഗിൽ പോയി ഇട്ട കമന്റ്ന്റിന്റെ കോപ്പിയാണിത്. അല്പം വ്യത്യാസത്തോടെ ഇവിടെ ഇടുന്നു)
ഹഹഹ! മമ്മുടെ പെണ്ണുങ്ങൾക്ക് ധൈര്യമുണ്ടായിരുന്നെങ്കിൽ പിന്നെ ഒരു ഫെമിനിസ്റ്റ് ചിന്തയുടെ തന്നെ ആവശ്യം വരില്ലായിരുന്നു. പല്ലുകൊണ്ട് ചുമ്മാ ഒന്നു കടിക്കാൻ പോലും തക്കസമയത്ത് മറന്ന് കീഴ്പെടുന്ന പെണ്ണുങ്ങളോട് എന്തുപറയാൻ! പണ്ട് ഒരുത്തൻ ഒരു പെണ്ണിന്റെ പുറകെ നടന്നു. കിട്ടിയേ പറ്റൂ. ഒടുവിൽ വരാൻ പറഞ്ഞു. പെണ്ണ് വെള്ളം തിളപ്പിച്ചു വച്ചിരുന്നു. കൂറ്റാൻ ചെന്ന് കയറിക്കൊടുത്ത്. പിന്നെ അവൻ പെൺപിള്ളേരുടെ പുറകെ നടന്നിട്ടില്ല. നടന്നതുകൊണ്ടും പിന്നെ പ്രത്യേകിച്ച് കാര്യം ഒന്നും ഉണ്ടായിരുന്നില്ല. അത്രത്തോളം പോഉഇല്ലെങ്കിലും ബസിൽ വച്ച് ശല്യം ചെയ്യുന്നവനിട്ട് ഒരു മൊട്ടു സൂചി പ്രയോഗം നടത്തണമെങ്കിലും നമ്മുടെ പെൺകുട്ടികൾ ആണായി ജനിക്കണം! കാര്യങ്ങൾ അത്ര എളുപ്പമൊന്നുമല്ല കേട്ടോ!
എന്റെ ബ്ലോഗിൽ വന്ന് ഒന്നു താങ്ങിയതിനു നന്ദി! പക്ഷെ സ്ത്രീ സ്വാതന്ത്ര്യം ഇരിക്കുന്നത് ഉടുപ്പിലും നടപ്പിലും മാത്രമല്ലെന്നതിൽ ഉറച്ച് നിൽക്കുന്നു. കുട്ടികളെ പട്ടിണിക്കിടുന്ന സ്ത്രീസ്വതന്ത്ര്യം അംഗീകരിക്കുന്നില്ല. അമ്മയ്ക്ക് അച്ഛനാകാൻ കഴിയില്ല. അമ്മ നൽകേണ്ട സ്നേഹവും പരിചരണവും അമ്മ തന്നെ നൽകണം. ഇല്ലെങ്കിൽ അതിനു വേറെ നിയമം ഭാവിയിൽ വരും. അല്ലപിന്നെ!
<<<<പണ്ട് ഒരുത്തൻ ഒരു പെണ്ണിന്റെ പുറകെ നടന്നു. കിട്ടിയേ പറ്റൂ. ഒടുവിൽ വരാൻ പറഞ്ഞു. പെണ്ണ് വെള്ളം തിളപ്പിച്ചു വച്ചിരുന്നു. കൂറ്റാൻ ചെന്ന് കയറിക്കൊടുത്ത്. പിന്നെ അവൻ പെൺപിള്ളേരുടെ പുറകെ നടന്നിട്ടില്ല. നടന്നതുകൊണ്ടും പിന്നെ പ്രത്യേകിച്ച് കാര്യം ഒന്നും ഉണ്ടായിരുന്നില്ല.<<<
സജിം എന്റെ പോസ്റ്റ് വായിച്ചല്ലോ..അങ്ങനെയുല്ലാവരോട് മുകളില്‍ പറഞ്ഞത് പോലെ തന്നെ പെരുമാറണം എന്നല്ലേ ഞാനും പറഞ്ഞിരിക്കുന്നത്?
വിശദമായ മറുപടി ഉണ്ട് കേട്ടോ..ഇന്ന് ഒരു പാട് വൈകിപ്പോയി.
പക്ഷെ സ്ത്രീ സ്വാതന്ത്ര്യം ഇരിക്കുന്നത് ഉടുപ്പിലും നടപ്പിലും മാത്രമല്ലെന്നതിൽ ഉറച്ച് നിൽക്കുന്നു.
അല്ലെന്നു സമ്മതിക്കുന്നു. അതിനെ പക്ഷെ ഞാന്‍ ഇങ്ങനെ തിരുത്തും . സ്ത്രീ സ്വാതന്ത്ര്യം ഉടുപ്പിലും നടപ്പിലും കൂടി വേണ്ടതാണ്.
കുട്ടികളെ പട്ടിണിക്കിടുന്ന സ്ത്രീസ്വതന്ത്ര്യം അംഗീകരിക്കുന്നില്ല.
കുട്ടികളെ മാത്രമല്ല കേട്ട്യോനേം പട്ടിനിക്കിടരുതെന്നു പറയു. രാവിലെ എഴുന്നേറ്റു എല്ലാവര്‍ക്കുമുള്ള ഭക്ഷണം വെച്ച്, കുട്ടികളെ ഒരുക്കി, കെട്ട്യോനു പത്രപാരായനതിനുള്ള ചായ കൊടുത്തു, ഭക്ഷണം കഴിപിച്ചു പാത്രം കഴുകി, അവനവനു വേണ്ട ഭക്ഷണം കഴിക്കാന്‍ പോലും സമയം കിട്ടാതെ കുളിച്ചെന്നു വരുത്തി ജോലി സ്ഥലത്തേക്ക് ഓടുന്ന അനേകമനേകം സ്ത്രീകളുടെ നാടാണ് ഇതെന്ന് സജിമിന് അറിയാമോ? തിരിച്ചു വന്നാലും ഭര്‍ത്താവ് സോഫയിലേക്ക് ചായും, ഒരു പാട് പണിയെടുത്തു ക്ഷീണിച്ചു വന്നതല്ലേ, ഭാര്യക്ക് പിന്നെ കുഴപ്പമില്ല, ഇതൊക്കെ കഴിഞ്ഞുള്ള സ്വാതന്ത്ര്യം മതി. അവള്‍ക്കു വീട്ടിലും ജോലിസ്ഥലത്തും പണിയെടുക്കാനുള്ള സ്വാതന്ത്ര്യം കൊടുത്തത് തന്നെ വലിയ കാര്യമല്ലേ. അങ്ങനെ ബുദ്ധിമുട്ടുന്ന എത്രയോ പേരെ കണ്ടിരിക്കുന്നു. അതു പറ്റില്ല, ഇനി മുതല്‍ ആണുങ്ങളും കൂടി ഈ ഉത്തരവാദിത്വം ഏറ്റെടുക്കണം എന്ന് ചില (തല തിരിഞ്ഞ ഫെമിനിസ്റ്റ്)പെന്നുങ്ങലെങ്കിലും പറയുകയും, ഭൂരിപക്ഷം സ്ത്രീകള്‍ അതിനെ പിന്തുടരുകയും ചെയ്താല്‍ നമ്മുടെ ഇന്നത്തെ ഈ സുഖങ്ങളൊക്കെ നഷ്ടപ്പെടും .അതു കൊണ്ട് എതിര്‍ക്കണം, ജീവന് കളഞ്ഞും എതിര്‍ക്കണം കേട്ടോ.
അമ്മയ്ക്ക് അച്ഛനാകാൻ കഴിയില്ല. അമ്മ നൽകേണ്ട സ്നേഹവും പരിചരണവും അമ്മ തന്നെ നൽകണം.
വേണ്ടത് തന്നെ. ഒപ്പം അച്ഛനും അതെ സ്നേഹവും പരിഗണനയും നല്കിയാല് ആകാശം ഇടിഞ്ഞു വീഴുകയൊന്നുമില്ല. അതവരുടെ കൂടി ചുമതലയാണ് താനും. അങ്ങനെ വളരുന്ന കുഞ്ഞുങ്ങള്‍, നാളത്തെ തലമുറയുടെ, സ്ത്രീകളെ തുല്യതയോടെ കാണുന്ന നല്ല സംസ്കാരത്തിന്റെ വക്താക്കളായി ഉയര്‍ന്നു വരും.
സജീം മാഷെ അങ്ങയുടെ മികച്ച ലേഖനങ്ങളില്‍ ഒന്ന് തന്നെയാണ് ഇതു , വളരെ ഇഷ്ടപ്പെട്ടു
പറഞ്ഞതും ഏറെ കുറെ ശരിയുമാണ് ...അഭിനന്ദനങ്ങള്‍ ആശംസകള്‍ @
ഞാന്‍ പുണ്യവാളന്
അവസാനഭാഗത്തുനിന്നും മൂന്നാമത്തെ ഖണ്ഡിക-രണ്ടാം പകുതി ഒഴികെ ബാക്കിമുഴുവനും നൂറുശതമാനവും അനുകൂലിക്കുന്നു. Very good post.
firefly,
അമ്മതന്നെ വേണമെന്നില്ല, നാലോ അഞ്ചോ പത്തോ വയസ്സുള്ള ഒരു പെൺകുട്ടിയുടെ കയ്യിൽ ഒരു കുഞ്ഞിനെ കിട്ടിയാലും സ്നേഹപൂർവ്വം. പരിചരിക്കുന്നതുകാണാം. കുഞ്ഞിനും തൃപ്തി. എന്നാൽ ഒരു ആൺകുട്ടിയിൽ ഇത്തരം സമീപനം അപൂർവ്വമാണ്. അതുകൊണ്ടാണ് അമ്മയ്ക്ക് അച്ഛനാകാൻ കഴിയില്ല. അമ്മ നൽകേണ്ട സ്നേഹവും പരിചരണവും അമ്മ തന്നെ നൽകണം എന്നുപറയുന്നത്. അമ്മ, അല്ലെങ്കിൽ ഏതെങ്കിലും സ്ത്രീയിൽനിന്നും ആ സ്നേഹം കിട്ടിയിട്ടുണ്ടെങ്കിൽ ഒരു സ്ത്രീയേയും ഉപദ്രവിക്കാനാവില്ല.
"സ്ത്രീ സ്വാതന്ത്ര്യം ഉടുപ്പിലും നടപ്പിലും കൂടി വേണ്ടതാണ്." - I agree
ഹരിനാഥ്,
വിയോജിപ്പുള്ള ഭാഗം ഏതെന്ന് കൃത്യമായി മനസിലായില്ല; ആ ഭാഗം അങ്ങ് കോപ്പി പേസ്റ്റ് ചെയ്തുകൂടായിരുന്നോ?
"ഒരുദാഹരണം കൂടി പറയാം; നിങ്ങളെ ജോലിസ്ഥലത്ത് വച്ച് ഒരു പുരുഷൻ പീഡിപ്പിക്കുമ്പോൾ നിങ്ങളുടെ മകനോ, ഭർത്തവോ, സഹോദരനോ, അച്ഛനോ മറ്റോ മറ്റേതെങ്കിലും സ്ഥലത്ത് സ്ത്രീകളെ പീഡിപ്പിക്കുകയായിരിക്കും."
:O :P :(
ഈ വരികളിൽ എന്താണു സജിം അർത്ഥമാക്കുന്നത്!!!!
“തോണ്ടിയാൽ മിണ്ടാത്തത് എന്ത്“!!!
:))) ബസ്സിൽ വെച്ച് തന്റെ പുറത്ത് ഒരു പുരുഷൻ ശുക്ലം പിടിപ്പിച്ചു എന്ന് പറഞ്ഞ സ്ത്രീയെ എങ്ങിനെ കൈകാര്യം ചെയ്തു എന്ന് കേരളം കണ്ടതല്ലേ!!!!
“ബഹുഭൂരിപക്ഷം സ്ത്രീകളും കുടുംബിനികലായി ഒതുങ്ങാൻ തന്നെ ഇപ്പോഴും ആഗ്രഹിക്കുന്നത്.“
ഈ വരികളിൽ സജിം വെറും ഒരു പുരുഷനായി തരം താഴുന്ന ദയനീയ രംഗം മുഴച്ച് നിൽക്കുന്നു. ഒരു ഇടത് പക്ഷപ്രവർത്തകനിൽ നിന്ന് ഇത് കേൾക്കേണ്ടി വന്നു എന്നതിൽ എന്റെ പ്രതിഷേധം കോറിയിടുന്നു.... :(
ഉന്നത ബിരുദം എടുക്കുന്നവരെ പോലും വെറും കുടുംബിനിയായി കെട്ടിയിടുവാനുള്ള പുരുഷന്റെ സ്ഥിരം ഡയലോഗല്ലേ ഇത്. എന്ത് അടിസ്ഥാനത്തിലാണു സജിം ഈ പ്രയോഗം നടത്തിയത് എന്നറിഞ്ഞാൽ കൊള്ളാമായിരുന്നു. എന്തിനും നാം ഒരു സർവ്വയേയോ പഠനത്തെയാണല്ലോ ഉയർത്തി കാട്ടുക.
“സ്ത്രീയും പുരുഷനും ജൈവികമായി ഉള്ള വ്യത്യാസം വ്യത്യാസം തന്നെയാണ്.“
അതെ ഒരു കുഞ്ഞിനു ഗർഭപാത്രത്തിൽ ചുമന്ന് ജന്മം നൽകുവാൻ സ്ത്രിക്കല്ലാതെ പുരുഷനു സാധിക്കുമോ? പുരുഷനില്ലാതെ സ്ത്രീയ്ക്ക് അടുത്ത തലമുറയെ ഉൽപ്പാദിപ്പിക്കാമെന്ന് (അറ്റ്ലീസ്റ്റ് മറ്റ് ജന്തുക്കളിൽ) ശാസ്ത്രം തെളിയിച്ചു കഴിഞ്ഞു.
സ്ത്രീ സ്വാതന്ത്ര്യത്തിനു ശ്രമിക്കുന്നവർ മരം കേറാനും പാന്റുടുക്കുവാനുള്ളതും മാത്രമാണു ചോദിക്കുന്നതെന്ന ബാലിശമായ ജല്പനങ്ങൾ സജീം എന്ന സി.പി.എം. പ്രവർത്തകനിൽ നിന്ന് നിന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല!! സ്ത്രീ സ്വാതന്ത്ര്യത്തെ പറ്റിയുള്ള വിശാലമായ ലോക കാഴ്ചപ്പാട് ഇപ്പോഴും ഈ പ്രവർത്തകനു കിട്ടിയിട്ടില്ല എന്നത് പാർട്ടി ക്ലാസ്സുകളിൽ ഉറക്കം തൂങ്ങിയിരിക്കുന്നതിനാലാവാം എന്ന് കരുതുന്നു ;)
“സ്ത്രീകളുടെ സ്വഭാവദൂഷ്യം കാരണം വിവാഹമോചനം ആഗ്രഹിക്കുന്ന ഭർത്താക്കന്മാർ അതിനു കഴിയാതെ സകല പീഡനങ്ങൾക്കും ഇരയാകുന്ന അനുഭവങ്ങളും ഉണ്ട്.“
മനുഷ്യനെ വെറുതെ ചിരിപ്പിക്കരുത് കേട്ടോ... വിവാഹമോചനം നേടണമെങ്കിൽ സ്ത്രീയുടെ സ്വഭാവദൂഷ്യം തെളിയിക്കുവാനാണോ ഈ ആധുനിക കാലത്ത് വിഷമമം!!!
പിന്നോക്കവിഭാഗത്തെ സംരക്ഷിക്കുന്ന നിയമം ഉപയോഗിച്ചും തുനിഞ്ഞിറങ്ങുന്ന ചിലർ ദുരുപയോഗം ചെയ്യുന്നില്ലേ!!! എന്ന് പറഞ്ഞ് അവരെ സംരക്ഷിക്കുന്ന നിയമം പാടില്ല എന്ന് സജീം പറയുമോ?
സജിമിന്റെ പോസ്റ്റിൽ നിറഞ്ഞ് നിൽക്കുന്ന വൈരുദ്ധ്യം ശ്രദ്ധിച്ചുവോ? ചില സ്ത്രീകൾ ദുരുപയോഗം ചെയ്യുമ്പോൾ അത് എല്ലാ പുരുഷന്മാരെയും ബാധിക്കുന്നു. എന്നാൽ ചില പുരുഷന്മാർ സ്ത്രീകളെ പീഡിപ്പിക്കുന്നതിനെ കുറിച്ച് പറയുമ്പോൾ അത് വെറും കുറച്ച് പേരല്ലേ എന്ന് നിസ്സാരവൽക്കരിക്കുന്നു :))))
സ്ത്രീകൾക്ക് ഭരണതലത്തിൽ സംവരണം കിട്ടി പോലും!!! ഏത് സ്ത്രീയെയാണു രാഷ്ട്രീയ പുരുഷന്മാർ സ്വതന്ത്രമായി ഭരിക്കുവാൻ വിടുന്നത്??? ഒരു കളിപാവയെ പോലെ മുന്നിൽ നിറുത്തി പുരുഷൻ ഭരിക്കും എന്നതിന്റെ നല്ല ഉദാഹരണമല്ലേ റാബറി. സ്ത്രീ സംവരണം വന്നപ്പോൾ തങ്ങളുടെ അധികാരം പോകുമെന്ന് കണ്ട് സ്വന്തം വീട്ടിലുള്ള സ്ത്രീകളെ ഇലക്ഷനു നിറുത്തുന്ന രാഷ്ട്രീയപുരുഷ വർഗ്ഗമല്ലേ നമുക്ക് ചുറ്റുമുള്ളത്!!! ഇടത് പാർട്ടികളിൽ പോലും ഈ പ്രവണത കടന്നു പിടിച്ചു!!!
എന്തായാലും ഒരു അധ്യാപകനിൽ നിന്ന് ഇത് പോലെ ഒരു പോസ്റ്റ് ഞാൻ പ്രതീക്ഷിക്കുന്നില്ല!! ചില പുഴുകുത്തുകളെ ഉയർത്തി കാട്ടി സ്ത്രീ സ്വാതന്ത്ര്യത്തിനു ശ്രമിക്കുന്നവരെ അടിച്ചാക്ഷേപിക്കുന്ന വെറും ഒരു പുരുഷ മനസ്സിന്റെ ജല്പനങ്ങളായി ഈ പോസ്റ്റ് തരം താണു പോയി എന്ന് പറയുന്നതിൽ മറ്റൊന്നും തോന്നരുത് ;)
ഒരു കൊല്ലം കഴിഞ്ഞും സജിമിനു ഇതേ അഭിപ്രായം തന്നെയാണോ എന്നറിഞ്ഞാൽ കൊള്ളാം...
ആവൂ ഇത്രയും മതിയോ ;)
വിവാഹം കഴിക്കത്തതിനാലായിരിക്കാം സജീമിന്റെ ലേഖനത്തില്‍ ഒരു മെയില്‍ ഷോവനിസം മുന്നില്‍ നില്ക്കുന്നു, ജയഗീതയോ സിന്ധു ജോയിയോ അല്ല ഫെമിനിസം പറയുമ്പോള്‍ നമ്മള് ചിന്തിക്കേണ്ടത് , കേരളത്തിലെ ആണുങ്ങള് തികഞ്ഞ മദ്യപാനികള്‍ ആയിതീര്ന്നതിനാല് അവരുടെ ഏക ജോലിയായി പണ്ട് ഉണ്ടായിരുന്ന വീട്ടിലേക്ക് എന്തെങ്കിലും വൈകിട്ട് അന്വേഷിച്ച് കൊണ്ട് വരുക എന്നാ കര്‍മ്മം കൂടി ഇപ്പോള്‍ സ്വന്ത ശിരസിലായ സ്ത്രീകളെ ആണ് , നേരത്തെ സ്ഥിരം കിട്ടികൊണ്ടിരുന്ന അടി ഇടി ചവിട്ട് എന്നതിന് ഒരു കുറവും ഇല്ല പുറമേ ഇപ്പോള്‍ വലിയൊരു വിഭാഗം സംശയരോഗികളും ആയിത്തീര്‍ന്നിരിക്കുന്നു ഇതിനിടയില്‍ ഒരു ഫിക്സഡ് ഇങ്കം ഇല്ലാത്ത കുടുംബിനിയുടെ ജീവിതം നരകതുല്യം ആണ് യാവ്രുടെ കഥകള്‍ കേള്‍ക്കാന്‍ ഫീച്ചരുമില്ല മീഡിയയും ഇല്ല കഥയല്ല ഇവരുടെ ജീവിതം കദന കഥ ആണ് , അവര്‍ക്ക് ഈ സ്ത്രീ സ്വാതന്ത്ര്യത്തിന്റെ ഒരു ഫലവും അനുഭവിക്കാന്‍ കഴിയുന്നില്ല , സ്കാന്ടല്‍ ഉള്ള ന്യൂസ് മാത്രം ആണ് നമ്മള് അറിയുന്നത് , സ്കാന്ടല്‍ എന്ന് പറയുമ്പോള്‍ അല്‍പ്പം സെക്സ് കാണണം എന്നു അര്‍ഥം , ബസില്‍ എര്‍ത്ത് കൊടുത്തതൊക്കെ ഫീച്ചര്‍ ആകുന്നത് അങ്ങിനെ ആണ് (മനോജേ ആ റെഫര്‍ ചെയ്ത കക്ഷി ഒരു സഖാവും ഇടതു യൂണിയന് കാരനും ആയിരുന്നു കേട്ടോ ആ സ്ത്രീക്ക് അതിനുശേഷവും പീഡനം ആണ് ലഭിച്ചത് പറ പറ ട്രാന്‍സ്ഫര്‍ , പിന്നെ അവരും ആ സംഭവം കൊണ്ട് കുറെ മുതലെടുതോ എന്നും സംശയിക്കുന്നു ) , മുസ്ലീം സമുദായതിലോ സ്ത്രീ എന്തൊരു താലിബാന് വല്‍ക്കരണം ആണ് സഹിക്കുന്നത് , അവള്‍ക്കു വസ്ത്ര ധാരണത്തില്‍ എന്തെങ്കിലും സ്വാതന്ത്ര്യം ഉണ്ടോ ? എണ്‍പതുകളില്‍ വടക്ക് മാത്രം ആയിരുന്നു പര്‍ദ്ദ ഇടേണ്ടി ഇരുന്നത് തെക്കത്തികളെ കണ്ട വടക്കത്തി മുസ്ലീം സ്ത്രീകള്‍ അസൂയപ്പെടുമായിരുന്നു ഇപ്പോള്‍ എന്താണ് സ്ഥിതി ? ഓപ്പറേഷന് തിയെടരില്‍ പോകുന്ന വനിതാ മുസ്ലീം ഡോക്ടര്‍ പോലും ഹിജാബ് ഇടണം പര്‍ദ്ദ ഇടണം എന്നാ രീതിയില്‍ താലിബാനിസം നടപ്പാക്കിവരികയാണ് മുസ്ലീം സമുദായത്തില്‍ , അങ്ങിനെ നോക്കിയാല്‍ സ്ത്രീകള്‍ വലിഅയ് സ്വാതന്ത്ര്യം ഒന്നും അനുഭവിക്കുന്നില്ല കാരണം ആണിന്റെ മനസ്സ് ചെറുതായി വരുകയാണ് , സജീം സൂചിപ്പിക്കുന്ന പുരുഷ പീഡനങ്ങള്‍ ഒരു എലീറ്റ് വിഭാഗം സ്ത്രീകള്‍ മാത്രം ആണ് നടത്തുന്നത് , ഇവിടെ പ്രശ്നം ഈ കമ്പാര്ത്മെന്ടലൈസേശന് ആണ്
മനോജ്,
താങ്കളുടെ കമന്റ് എന്റെ പോസ്റ്റിനെ അർത്ഥപൂർണ്ണമാക്കി. സ്ത്രീകളാരെങ്കിലും വന്ന് ഇടേണ്ട കമന്റാണത്. പക്ഷെ നിർഭാഗ്യവശാൽ പീഡനം ഭയന്നാണോന്നറിയില്ല നമ്മുടെ ബ്ലോഗിലൊന്നും പെണ്ണുങ്ങൾ വാരാറില്ല. അവർക്ക് ഇത്തരം ഗൌരവമുള്ള ചർച്ചകളിലൊന്നും താല്പര്യവുമില്ല. വല്ല അടുക്കള വിശേഷമോ പാചകമോ ഒക്കെ എഴുതി പത്ത് ആണുങ്ങളുടെ കമന്റ് പിടിക്കാനാണ് അതുങ്ങൾക്ക് നേരം. അതൊക്കെത്തന്നെ ഞാനിങ്ങനത്തെ പോസ്റ്റ് എഴുതാനും കാരണം. ആദ്യം സ്ത്രീകൾ സ്വാതന്ത്ര്യം അനുഭവിക്കാൻ പഠിക്കട്ടെ.
ഇനി മറ്റ് ചിലതിലേയ്ക്ക്. താങ്കൾ വലിയൊരു തെറ്റിദ്ധാരണ വച്ചുപുലർത്തുന്നു. എന്റെ പോസ്റ്റുകളിൽ ഞാൻ എഴുതുന്നതെല്ലാം എന്റെയോ ഞാൻ ഉൾക്കൊള്ളുന്ന പാർട്ടിയുടെയോ നിലപാടുകൾ ആകണമെന്നില്ല. അത് എന്റെ മുൻ പോസ്റ്റുകൾ പലതും വായിച്ചാൽ മനസിലാകും. തികച്ചും പാർട്ടിവിരുദ്ധമെന്ന് ഒറ്റനോട്ടത്തിൽ തോന്നാവുന്ന പോസ്റ്റുകളും ചിലവൈകാരിക നിമിഷങ്ങളിൽ ഞാൻ എഴുതിയിട്ടുണ്ട്. ആതമാർത്ഥതകൊണ്ടുമാത്രം. കൂടാതെ കേവലം ചർച്ചയ്ക്കായും തികച്ചും കമ്മ്യൂണിസ്റ്റ് വിരുദ്ധമായ വരികൾ പോലും എന്റെ ചില പോസ്റ്റുകളിൽ കാണാം.ചർച്ചകളിലൂടെയാണ് ഓരോ പോസ്റ്റും പൂർണ്ണതയിലാകുന്നത് എന്നാണെന്റെ വിശ്വാസം.കാരണം എന്റെ ബ്ലോഗ് എന്റെയോ എന്റെ പാർട്ടിയുടേയോ ജിഹ്വ അല്ല. അതൊരു ചർച്ചാവേദിയാണ്. കൂടുതലും സ്വന്തം നിലപാടൂകൾക്കായിരിക്കും അവിടെ ഒരു സ്വാഭാവികമുൻതൂക്കം ലഭിക്കുക എന്നത് ഒഴിവാക്കാനുമാകില്ല.
മാത്രവുമല്ല കണ്മുന്നിൽ കാണുന്ന ചില യാഥാർത്ഥ്യങ്ങൾ എഴുതുമ്പോഴും പലപ്പോഴും നമ്മുടെ നിലപാടുകൾ മറക്കും. സ്ത്രീ വിഷയത്തിൽ നമുക്കുചുറ്റും കാണാൻ കഴിയുന്ന യാഥാർത്ഥ്യങ്ങൾ മറച്ചുവച്ച് ഈ വിഷയം ചർച്ച ചെയ്തിട്ട് കാര്യമില്ല എന്നതും കാണണം. സംവരണം കൊണ്ട് മാത്രം സ്ത്രീകളുടെ പ്രശ്നങ്ങൾ തീരുമെന്ന് ഞാൻ കരുതുന്നില്ല. സംവരണവും നിയമപരിരക്ഷകളുമെല്ലാം സ്ത്രീവിമോചനത്തിലുള്ള സർക്കാർ വിലാസം സപ്പോർട്ടുകളാണ്. എന്നാൽ അതുകൊണ്ടൊന്നും സ്ത്രീ സമൂഹത്തിനു മുന്നിൽ ഉയർന്നുനിൽക്കുന്ന പലവെല്ലുവിളികൾക്കും പരിഹാരം കാണുവാൻ ഇനിയും സാധിച്ചിട്ടില്ല. എന്റെ പോസ്റ്റിലെ ചില പ്രതിലോമമെന്ന് തോന്നിയ ആശയങ്ങളെ മാത്രം കേന്ദ്രീകരിച്ചാണ് താങ്കൾ അതിനെ വിലയിരുത്തിയത്. പക്ഷെ അതിൽ ചിൽ യാഥാർത്ഥ്യങ്ങൾ തുറന്നു സൂചിപ്പിക്കുന്നുണ്ട്. കമ്മ്യൂണിസ്റ്റ് ആയതുകൊണ്ട് കണ്ണടച്ച് നാം ഇരുട്ടാക്കേണ്ട കാര്യമില്ല.
ഒരുത്തന്റെ മുന്നിൽ ഒരിക്കൽ തല വച്ചുപോയെന്നും അവനിൽനിന്ന് സന്താനങ്ങളുണ്ടായിപോയി എന്നും കരുതി ആയുഷ്കാലം അവന്റെ ചവിട്ടും തൊഴിയുമേറ്റ് ജീവിതം തുലയ്ക്കുന്നതിനോട് ഒട്ടും യോജിപ്പുള്ള ആളല്ല ഞാൻ. ജീവിതം ഒരിക്കലേയുള്ളൂ. പക്ഷെ അതിനുള്ള ധൈര്യം ഇവിടുത്തെ സ്ത്രീകൾക്കില്ല. മദ്ധ്യസ്ഥന്മാർ പലപ്പോഴും ഭർത്താവിനാൽ പീഡിതയായ കുടുംബിനിയോട് പറയാറുണ്ട്. കുട്ടികളുടെ ഭാവിയെക്കരുതി ഒന്ന് അഡ്ജസ്റ്റ് ചെയ്ത് പൊക്കൂടേയെന്ന്! എപ്പോഴും സ്ത്രീയാണ് അഡ്ജസ്റ്റ് ചെയ്യേണ്ടത്. സ്ത്രീസ്വാതന്ത്ര്യവാദികളായ ജഡ്ജിമാർ പോലും അങ്ങനെയൊക്കെത്തന്നെ പറയുന്നത്. ആകെ മൊത്തം ഞാൻ പറഞ്ഞു സമർത്ഥിക്കാൻ ശ്രമിച്ചത് സ്ത്രീകൾക്ക് എല്ലാ വിധ സ്വാതന്ത്ര്യവും ഇവിടെയൂണ്ട്, പക്ഷെ അവർക്ക് അത് പൂർണ്ണമായി ആസ്വദിയ്ക്കാനാകുന്നില്ല എന്നാണ്. മറ്റൊന്ന് സ്ത്രീയും പുരുഷനും തമ്മിൽ നിഷേധിക്കാനാകാത്ത ചില വ്യത്യാസങ്ങൾ ശാരിരികമായും മാനസികമായും ഉണ്ട് എന്നത് കണക്കിലെടുക്കാതിരിക്കേണ്ട കാര്യമില്ല.
യാഥാർത്ഥ്യബോധത്തിൽ ഊന്നിയ പ്രവർത്തനങ്ങളിലൂടെ മാത്രമേ ഏതൊരു ലക്ഷ്യവും പൂർത്തീകരിക്കാൻ കഴിയൂ. സ്ത്രീ വിഷയത്തിൽ എന്റെ എഴുത്തും പ്രസംഗവുമൊക്കെ ഈ പോസ്റ്റ് പോലെ പ്രകോപനപരമാണ്. പക്ഷെ സ്ത്രീകളോടുള്ള എന്റെ വ്യക്തിപരമായ സമീപനം തികച്ചും കമ്മ്യുണിസ്റ്റ് ബോധം ഉൾക്കൊണ്ടുള്ളതുതന്നെയാണ്. സ്ത്രീകൾക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങൾക്കെതിരെ നടത്തുന്ന പ്രതികരണങ്ങളിൽ മുൻ നിരയിൽ തന്നെ നിൽക്കുന്ന ആളാണു ഞാൻ. തിരുവനന്തപുരത്ത് അടുത്തകാലത്ത് നടന്ന ഫ്രീഡം വാക്കു പോലുള്ള പരിപാടിയുടെ സംഘാടകരിൽ ഒരാളാണു ഈ വിനീതനും എന്നതും താങ്കൾ അറിയുക.സ്ത്രീകൾ നടത്തുന്ന പലപ പരിപാടികളും ഏറ്റെടുത്ത് വിജയിപ്പിച്ചു കൊടുക്കുന്ന പാരമ്പര്യവും ഇപ്പോഴും തുടരുന്നുണ്ട്. ഒരു പക്ഷെ പാർട്ടിയ്ക്ക് സ്ത്രീ വിഷയത്തിൽ ഉള്ളതിനേക്കാൾ കടുത്ത പുരോഗമന നിലപാടുകളാണ് സ്ത്രീ വിഷയത്തിൽ ഈയുള്ളവന് ഉള്ളത് എന്നതാണ് സത്യം.പക്ഷെ സമൂഹമൊന്നായി എന്നെ പോലെ ചിന്തിക്കുന്നു, പ്രവർത്തിക്കുന്നു എന്ന സങ്കല്പത്തിൽ ഊന്നി നിന്ന് ഒരു വിഷയവും കൈകാര്യം ചെയ്യാനാകില്ല. വിവാഹിതരായാൽ ഭാര്യയും ഭർത്താവും രണ്ടല്ല ഒന്നാണ് എന്ന നിലപാട് എനിക്കുണ്ട് എന്നു കൂടി അറിയിക്കട്ടെ.
മറ്റൊന്ന് ചിലർ ചോദിക്കും പോലെ ഭർത്താവിന് അടുക്കളയി കയറിയാലെന്താ എന്നൊന്നും ചോദിക്കുന്നതല്ല സ്ത്രീ സ്വാതന്ത്ര്യവാദം. ആണുങ്ങൾ അടുക്കളയിൽ കയറരുതെന്ന് ആരും പറയുന്നുമില്ല. ജീവിതം ഇരുമെയ്യും മനമൊന്നുമായി ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകണമെന്നത് സ്ത്രീവിരുദ്ധ ആശയമല്ല. എന്ന് മനോജ് പറഞ്ഞെന്നല്ല. എനിക്കിപ്പോൾ തോന്നുന്നതും കൂടിയൊക്കെ എഴുതുന്നുവെന്നുമാത്രം. പിന്നെ താങ്കൾ പറഞ്ഞ ദാ ഈ കാര്യം എന്റെ പോസ്റ്റിനെ കൂടുതൽ പ്രസക്തമാക്കുന്നതേയുള്ളൂ കേട്ടോ!
മനോജ് പറഞ്ഞു: “സ്ത്രീകൾക്ക് ഭരണതലത്തിൽ സംവരണം കിട്ടി പോലും!!! ഏത് സ്ത്രീയെയാണു രാഷ്ട്രീയ പുരുഷന്മാർ സ്വതന്ത്രമായി ഭരിക്കുവാൻ വിടുന്നത്??? ഒരു കളിപാവയെ പോലെ മുന്നിൽ നിറുത്തി പുരുഷൻ ഭരിക്കും എന്നതിന്റെ നല്ല ഉദാഹരണമല്ലേ റാബറി. സ്ത്രീ സംവരണം വന്നപ്പോൾ തങ്ങളുടെ അധികാരം പോകുമെന്ന് കണ്ട് സ്വന്തം വീട്ടിലുള്ള സ്ത്രീകളെ ഇലക്ഷനു നിറുത്തുന്ന രാഷ്ട്രീയപുരുഷ വർഗ്ഗമല്ലേ നമുക്ക് ചുറ്റുമുള്ളത്!!! ഇടത് പാർട്ടികളിൽ പോലും ഈ പ്രവണത കടന്നു പിടിച്ചു!!!“
അതൊക്കെത്തന്നെ ഞാനും പറയുന്നത്.
പിന്നെ സുശീലൻ പറഞ്ഞകാര്യങ്ങൾ സംബന്ധിച്ച് ഞാൻ ഒരു പോസ്റ്റ് ഭാവിയിൽ എഴുതുന്നുണ്ട്. മതവേഷങ്ങൾ ഇന്ന് പലർക്കും ഒരു ഫാഷൻ ആണ്. ചിലർക്ക് അത് ഒരു പ്രഖ്യാപനവും. (പ്രഖ്യാപിക്കുനതെന്താണെന്ന് എടുത്ത് പറയേണ്ടല്ലോ) ചില ഫെമിനിസ്റ്റുകൾ പോലും ഈ വേഷങ്ങൾ ധരിക്കുന്നുണ്ട്. എന്തുപറയാൻ! ആരും നിർബന്ധിച്ചിട്ടൊന്നുമല്ല അവർ ഈ വേഷം ധരിക്കുന്നത്. ഭർത്താക്കന്മാരും പറയാറില്ല. (പറയുന്നവരുമുണ്ട്) .ഭർത്താക്കന്മാർ അവരുടെ സ്വാതന്ത്ര്യത്തിൽ ഇടപെടുന്നില്ലെന്നേയുള്ളൂ. ആണുങ്ങൾ സാധാരണ വേഷത്തിൽ നടക്കും. അവരുടെ ഭാര്യമാർ മതവേഷം ധരിക്കും. ഭൂരിപക്ഷവും അങ്ങനെ തന്നെ. ആളുകൾ അവരുടെ മതസ്വാതന്ത്ര്യം പ്രഖ്യാപിച്ച് നടക്കുന്നിടത്ത് കമ്മ്യൂണിസ്റ്റുകാർക്കും ഒന്നും ചെയ്യാൻ കഴിയില്ല.
കുറച്ചുകൂടി എഴുതാനുണ്ട്. ഇപ്പോൾ വേറെ ചില ജോലികൾ ഉണ്ട്. കൈയ്ക്കൊരു വിശ്രമവും ആവശ്യമാണല്ലോ!
"സ്ത്രീ പുരുഷന് ഒരു ആകർഷണമാണ് എന്നതിനാൽ പുരുഷനിൽ നിന്ന് ഒരു ലൈംഗികമായ അതിക്രമം ലോകമുള്ള കാലത്തോളം സ്ത്രീ പ്രതീക്ഷിച്ച് അതിന്റേതായ ഒരു ജാഗ്രത പുലർത്തിയേ മതിയാകൂ. സ്ത്രീ അബലയല്ല പ്രബലയാണെന്നുംപറഞ്ഞ് ഒറ്റയ്ക്കുംതെറ്റയ്ക്കും സമയവും കാലവും നോക്കാതെ നടന്നാൽ നമ്മുടെ രാജ്യത്ത് സ്ത്രീ സുരക്ഷിതയായിരിക്കില്ല." ഈ വരികളോടാണ് എനിക്ക് വിയോജിപ്പുള്ളത്. താങ്കളുടെ പോസ്റ്റിലെ ആ വാചകങ്ങൾ പോസ്റ്റിന്റെ മൊത്തത്തിലുള്ള ആധികാരികതപോലും നഷ്ടപ്പെടുത്തിന്നില്ലേയെന്ന് സംശയം.
ഒട്ടുമിക്ക അതിക്രമവും ഏതെങ്കിലും വിധത്തിലുള്ള അത്യാർത്തിയുടെ ഫലമാണ്. ആ തെറ്റിനുത്തരവാദി അക്രമിയാണ്. ഇത്തരം അക്രമികളെയാണ് കൂട്ടിലടയ്ക്കേണ്ടത്. നിരപരാധികളെയല്ല.
>>>>എന്റെ പോസ്റ്റുകളിൽ ഞാൻ എഴുതുന്നതെല്ലാം എന്റെയോ ഞാൻ ഉൾക്കൊള്ളുന്ന പാർട്ടിയുടെയോ നിലപാടുകൾ ആകണമെന്നില്ല. <<<<<
ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന 99% സി പി എമ്മിന്റെയോ ഇടതുപക്ഷത്തിന്റെയോ നിലപാടല്ല. ആണെന്ന് മുന്തിയ സി പി എം വിരോധികളും പറയില്ല.
പിന്നെ ആരുടെ നിലപാടാണ്?
'മിക്കതും ഇസ്ലാമിന്റെ സ്ത്രീകളോടുള്ള കാഴ്ച്ചപ്പാടണെന്നറിയാന് പാഴൂര്‍ പടിപ്പുരവരെ പോകേണ്ടതുമില്ല.
സുശീലനും firefly യും മനോജും എഴുതിയ അഭിപ്രായങ്ങള്‍ക്ക് താഴെ എന്റെ കയ്യൊപ്പും കൂടി.
>>>>"സ്ത്രീ പുരുഷന് ഒരു ആകർഷണമാണ് എന്നതിനാൽ പുരുഷനിൽ നിന്ന് ഒരു ലൈംഗികമായ അതിക്രമം ലോകമുള്ള കാലത്തോളം സ്ത്രീ പ്രതീക്ഷിച്ച് അതിന്റേതായ ഒരു ജാഗ്രത പുലർത്തിയേ മതിയാകൂ. <<<<
ഇനി എങ്ങനെയൊക്കെ ജാഗ്രത പുലര്‍ത്തം.
സ്ത്രീ ഒറ്റക്ക് പുറത്തു പോകരുത്. സഹോദരനോ ഭര്‍ത്താവോ കൂടെ ഉണ്ടാകണം. കഴിയുമെങ്കില്‍ വീടിനു പുറത്തിറങ്ങരുത്. ഇറങ്ങിയാല്‍ മുഖം വരെ മൂടിയ വസ്ത്രം ധരിക്കണം. ആകര്‍ഷണം ഒഴിവാക്കേണ്ട ബാധ്യത സ്ത്രീക്കാണല്ലോ.
സ്ത്രീ പുരുഷനാകര്ഷണമാണ്. പക്ഷെ പുരുഷന് സ്ത്രീക്കൊരിക്കലും ആകര്ഷണമാകാന് പാടില്ല. അങ്ങനെ ഉണ്ടായാലുമത് സ്ത്രീയുടെ കുറ്റമാണ്. സ്ത്രീ പുരുഷനെ ആകര്‍ഷിച്ചാലും പുരുഷന് സ്ത്രീയെ ആകാര്ഷിച്ചാലും സ്ത്രീ മാത്രം ശിക്ഷാര്‍ഹയാണ്. പറ്റുമെങ്കില്‍ കല്ലെറിഞ്ഞു തന്നെ ശിക്ഷിക്കണം. ലോകമുള്ളിടത്തോളം കാലത്തേക്കുമുള്ള ഒരു നിബന്ധന ആണിത്.
പുള്ളിപ്പുലിയുടെ പുള്ളി പെയിന്റടിച്ചാല്‍ മായുമോ?
ഹരിനാഥ്,
സ്ത്രീ അബലയല്ല പ്രബലയാണെന്നുംപറഞ്ഞ് ഒറ്റയ്ക്കുംതെറ്റയ്ക്കും സമയവും കാലവും നോക്കാതെ നടന്നാൽ നമ്മുടെ രാജ്യത്ത് സ്ത്രീ സുരക്ഷിതയായിരിക്കില്ല എന്ന നിലവിലെ സത്യത്തിൽ ഞാൻ ഉറച്ചുതന്നെ നിൽക്കുന്നു.
പിന്നെ വലിയ സ്ത്രീ സ്വാതന്ത്ര്യവാദികൾ ഒക്കെ സ്വന്തം മക്കളെയും ഭാര്യ്യയെയും അമ്മപെങ്ങന്മാരെയുമൊക്കെ രാത്രി പൂറത്തേക്കിറക്കിവിടട്ടെ. സ്ത്രീ സ്വാതന്ത്ര്യവാദിയായ ഞാൻ അതു ചെയ്യില്ല. കാരണം മേല്പറഞ്ഞതുതന്നെ! ഇപ്പോൾ പിന്നെ സദാചാര പോലീസും കൂടി ഇറങ്ങിയിട്ടുണ്ട്.
പിന്നെ നമ്മെപ്പറ്റി നമ്മുടെ കാളിദാസൻ പറഞ്ഞതുപോലെ “മിക്കതും ഇസ്ലാമിന്റെ സ്ത്രീകളോടുള്ള കാഴ്ച്ചപ്പാടണെന്നറിയാന് പാഴൂര്‍ പടിപ്പുരവരെ പോകേണ്ടതുമില്ല.താങ്കൾ പാഴൂരൊന്നും പോകേണ്ട. അങ്ങനെത്തന്നെ അങ്ങു കരുതിയാൽ മതി.
“
പുള്ളിപ്പുലിയുടെ പുള്ളി പെയിന്റടിച്ചാല്‍ മായുമോ?“
അതിനു പെയിന്റ് അടിച്ചിട്ടില്ലല്ലോ. ഈ പറയുന്നതിന്റെയൊക്കെ ഒരു മൊത്തം ടോട്ടാലിറ്റിയാണ് ഈയുള്ളവനെന്ന് കാളിദാസൻ അങ്ങ് കരുതിയാൽ മതി. ഓരോരുത്തർക്കും ആരെപ്പറ്റിയും ഏത് നിലവാരത്തിലും വിലയിരുത്താമല്ലോ! ഞാൻ ഇന്നതാകുന്നുവെന്ന് ബ്ലോഗുവഴി ആരെയും ബോദ്ധ്യപ്പെടുത്തണമെന്നൊരു വ്യഗ്രത ഈയുള്ളവനില്ലതാനും!
ayyo... kamantu kaananillaeyy... paadupaettu aezhuthiya oru neenda comment aayirunnu... :(
മനോജ്, കമന്റ് എന്റെ മെയിലിൽ കിട്ടിയിട്ടുണ്ട്. ഇവിടെ വരാത്തതെന്തെന്നറിയില്ല. സ്പാമിലും ഇല്ല്ലായിരുന്നു.
മെയിലിൽ നിന്നും താങ്കളൂടെ കമന്റ് ഇവിടെ കോപ്പി പേസ്റ്റ് ചെയ്യുന്നു:
“
:) ഈ അടുത്തായി ഞാൻ താങ്കളുടെ പോസ്റ്റുകൾ മിക്കതും വായിക്കാറുണ്ട്. അതിൽ നിന്നും താങ്കൾ പറയുവാൻ ഉദ്ദേശിക്കുന്നതും മനസ്സിലാക്കുവാൻ ശ്രമിക്കാറുണ്ട്.
ഈ വിഷയത്തിൽ പ്രതികരിക്കുവാൻ കാരണം ഒരു ഇടത്പക്ഷ പ്രവർത്തകനു രണ്ട് വട്ടം ചിന്തിച്ചേ സജീം പറഞ്ഞവ എഴുതുവാൻ കഴിയൂ എന്നതു കൊണ്ടു മാത്രമല്ല താങ്കൾ ഒരു അധ്യാപകൻ കൂടിയായതിനാലാണു. അധ്യാപകൻ എന്ന നിലയിലെ താങ്കൾക്ക് പല തലമുറകളെ സ്വാധീനിക്കുവാനുള്ള കഴിവുണ്ട്.
കൂടാതെ മറ്റുള്ളവരെ പോലെ ഉപരിപ്ലവമായ വിവരങ്ങളല്ല ഇടത്പാർട്ടി പ്രവർത്തകർക്ക് (പ്രത്യേകിച്ച് ഉയർന്ന സ്ഥാനങ്ങളിൽ വരുന്നവർക്ക്) ഉണ്ടാകുക എന്ന് അടുത്തറിയാവുന്നത് കൊണ്ട് കൂടിയാണു....
ഞാൻ ഒരു ഇടത്പാർട്ടി അംഗമൊന്നുമല്ല എങ്കിലും കുറച്ച് വർഷം എം.ജി.യു. ക്യാമ്പസ്സിൽ വിശാലമായി ചെലവഴിച്ചതിന്റെ അനുഭവത്തിൽ നിന്ന്... ;)
പാന്റീടുന്നതിനും മരം കയറുന്നതിനും ഉപരിയായി പലതും ഉണ്ടെന്ന് അറിവ് ആ കാലഘട്ടത്തിൽ നിന്നു കിട്ടിയത് തന്നെ പിന്നീട് സ്ത്രീ സ്വാതന്ത്ര്യത്തിന്റെ യഥാർത്ഥ മുഖം അറിയുന്നത് വാമഭാഗം ജെന്റർ ഇക്വാലിറ്റി എന്ന വിഷയത്തിൽ ഒരു പ്രൊജക്റ്റ് പ്രൊപ്പോസൽ എഴുതുന്നതിനിടയിലാണു സ്ത്രീ സ്വാതന്ത്ര്യം ഇത്രയ്ക്കുള്ള വെസ്റ്റേൺ രാജ്യങ്ങളിൽ പ്രത്യേകിച്ച് അമേരിക്കയിൽ സ്ത്രീകൾ അനുഭവിക്കുന്ന ദുരിതങ്ങളിൽ നിന്നാണു. മാധ്യമങ്ങളിലൂടെ നമ്മുടെ മുന്നിലെത്തുന്നവയ്ക്ക് പുറകിൽ മറ്റ് പലതും അറിയുവാനുണ്ട്.... അമേരിക്കയിലും മറ്റും അങ്ങിനെയെങ്കിൽ നമ്മുടെ കൊച്ചു കേരളത്തിന്റെ സ്ഥിതി എന്താണു. കേരളം അങ്ങിനെ എങ്കിൽ ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിലെ സ്ഥിതി എന്താണു.
നാം അടുത്ത് കാണുന്നതിലും കൂടുതലായി ഭീകരമായി തന്നെ അകലത്ത് അണിയറയിൽ നടക്കുന്നുണ്ട്.
എല്ലാ സ്വാതന്ത്ര്യമുണ്ടായിട്ടും സ്ത്രീകൾ അത് ആസ്വദിക്കുന്നില്ല എന്ന് സജീം പറയുന്നത് വെറുതെയാണു. അത് ഒരിക്കലും സ്ത്രീകളിൽ എത്തിപ്പെടാതിരിക്കുവാൻ പുരുഷ വർഗ്ഗങ്ങൾ എപ്പോഴും കരുതലോടെയിരിക്കും... അത് ലോകത്ത് എല്ലായിടത്തും ഒരു പോലെയാണു!!!
ഈ അടുത്തകാലത്തായി നോക്കുക മതങ്ങൾ (ഏത് മതമായാലും) സ്ത്രീകളെ കൂടുതൽ ഉള്ളിലേയ്ക്ക് വലിക്കുന്നു. മതങ്ങളോട് താല്പര്യമില്ലാത്തവരാകട്ടെ ചുറ്റുപാടുകളുടെ സ്വാധീനത്താലും ഉൾവലിയുന്നു. പെൺകുട്ടികൾ പഠിച്ച് ജോലി കിട്ടിയിട്ട് കല്ല്യാണം എന്നത് ഇപ്പോൾ മാറി വരുന്നത് ശ്രദ്ധിക്കുന്നുണ്ടോ. വീണ്ടും ആ പഴയ അവസ്ഥയിലേയ്ക്ക് കേരളം പോകുന്നു. ചെറുതിലേ തന്നെ പലരെയും കല്ല്യാണം കഴിച്ച് വിടുവാൻ തുടങ്ങിയിരിക്കുന്നു. അതിനെ എതിർക്കേണ്ടവരിലേയ്ക്ക് സജീം പറയുന്നത് പോലെയുള്ള ചിന്താഗതി കടന്ന് വരുന്നുവെങ്കിൽ പിന്നെ ആരാണു മുന്നോട്ടുള്ള ഗതിയെ നയിക്കുവാനുണ്ടാകുക!!!
കേരളത്തിലും ഇന്ത്യയിലും സ്ത്രീ സ്വാതന്ത്ര്യമെന്നത് സജീം പറഞ്ഞ് വെച്ചവയായി അധപതിക്കുന്നതിനു കാരണം ചില “വിവരമില്ലാത്ത” സ്ത്രീപ്രവർത്തകർ തലപ്പത്ത് വരുന്നതിനാലാണു!! അവരെ അവിടെ മനപൂർവ്വം കൊണ്ടു വരുന്നതും നാം പുരുഷന്മാർ തന്നെയാണു എന്നും കാണാം. അവരെയാണു ആദ്യം നന്നാക്കേണ്ടത് ;))) “
>>>പിന്നെ വലിയ സ്ത്രീ സ്വാതന്ത്ര്യവാദികൾ ഒക്കെ സ്വന്തം മക്കളെയും ഭാര്യ്യയെയും അമ്മപെങ്ങന്മാരെയുമൊക്കെ രാത്രി പൂറത്തേക്കിറക്കിവിടട്ടെ.<<<
പുറത്തിറങ്ങുന്നവർ സുരക്ഷിതമായി തിരിച്ചെത്തണമെന്ന് ആഗ്രഹമില്ലേ...
ആർക്കെങ്കിലും ആക്രമിക്കാൻ തൊന്നുന്നുണ്ടെങ്കിൽ അത് അവനവന്റെ (അക്രമിയുടെ) കുഴപ്പമാണെന്ന് തോന്നണം. അതെന്റെ സ്ഥായിയായ സ്വഭാവഗുണമാണ്, വേണമെങ്കിൽ മറ്റുള്ളവർ വഴിമാറിപ്പൊക്കൊള്ളണം എന്ന് ഒരക്രമിക്കും തോന്നാനിടവരരുത്.
സാഹചര്യം മോശമായതിനാൽ പുറത്തിറങ്ങരുതെന്ന് ആരോടെങ്കിലും ഉപദേശിക്കുന്നതും, പുറത്തിറങ്ങിയാൽ ആക്രമിക്കപ്പെടും എന്ന് അവകാശപ്പെടുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്.
Post a Comment