Tuesday, May 24, 2011

യു.ഡി.എഫിന്റെ സംഭവബഹുലമാകാൻ പോകുന്ന ഭരണകാലത്തെ പറ്റി


എന്തുകൊണ്ടും സംഭവബഹുലമാകാൻ പോകുന്ന ഒരു യു.
ഡി. എഫ് ഭരണകാലം

കേരളത്തിൽ യു.ഡി.എഫ് മന്ത്രിമാരെ തീരുമാനിച്ചതു മുതൽ പുതിയ മന്ത്രിമാരെ സംബന്ധിച്ച് പല വിമർശനങ്ങളും ഉയർന്നു വരികയുണ്ടായി. പുതിയ മന്ത്രിമാർ മിക്കവരും ഏതെങ്കിലും അഴിമതി ആരോപണങ്ങളിൽ പെട്ടവരും പലവിധ കേസുകളെ നേരിടുന്നവരും ആണെന്നുള്ളതാണ് വിമർശനം. എന്നാൽ ഈ വിമർശനം അനാവശ്യമാണ് എന്നാണ് ഈയുള്ളവനവർകളുടെ വിനീതമായ അഭിപ്രായം. എന്തുകൊണ്ടെന്നാൽ യു.ഡി.എഫ് നേതാക്കൾ അഴിമതി നടത്തുന്നതും അവർ ആരോപണ വിധേയരാകുന്നതും ശിക്ഷിക്കപ്പെടുന്നതും അവർ തന്നെ വീണ്ടും ജയിച്ച് എം.എൽ.എ മാരാകുന്നതും എം.പി മാരാകുന്നതും അവർതന്നെ വീണ്ടും കേന്ദ്ര-സംസ്ഥാന മന്ത്രിമാരാകുന്നതും പുതിയ കാര്യമൊന്നുമല്ല.അഴിമതി കേസുകളിലും മറ്റും ജയിൽ ശിക്ഷ കിട്ടിയിട്ടുള്ളവർ പോലും വീണ്ടും തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച് മന്ത്രിമാരാകുന്ന ചരിത്രം കോൺഗ്രസിലും മറ്റ് യു.ഡി.എഫ് കക്ഷികളിലും ആവർത്തിക്കപ്പെടുന്ന കാര്യം തന്നെയാണ്. മാത്രവുമല്ല, ജനങ്ങൾക്ക് അവരെ തെരഞ്ഞെടുത്തയക്കാമെങ്കിൽ അവർക്ക് മന്ത്രിമാരുമാകാമല്ലോ!

കോൺഗ്രസ്സിനെയോ യു.ഡി.എഫിലെ മറ്റ് ഘടക കക്ഷികളെയോ സംബന്ധിച്ച് അഴിമതികളും കേസുകളും ശിക്ഷാവിധികളുമൊന്നും രാഷ്ട്രീയ പ്രവർത്തനത്തിനോ എം.എൽ.എ യും എം.പിയും മന്ത്രിയും മറ്റും ആകുന്നതിനോ ഒരു തടസമാകുന്ന പതിവില്ല. അങ്ങനെ അഥവാ ഉണ്ടായിട്ടുണ്ടെങ്കിൽ അത് മറ്റെന്തെങ്കിലും പക പോക്കലിന്റെയോ ഒതുക്കലിന്റെയോ ഒക്കെ ഭാഗമായിട്ടായിരിക്കും സംഭവിക്കുക. മാത്രമല്ല ഏതെങ്കിലും കേസിന്റെ പേരിൽ ആയുഷ്കാലം ഒരാളെ ബുദ്ധിമുട്ടിക്കരുതെന്ന നിലപാടാണ് കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് കുഞ്ഞാലിക്കുട്ടിയുടെ കേസുമായൊക്കെ ബന്ധപ്പെട്ട് യു.ഡി.എഫ് നേതാക്കൾ സ്വീകരിച്ചിട്ടുള്ളത്. അതു ശരിയാണ്. ഒന്നുകിൽ കുറ്റവാളിയാണെന്നു കണ്ട് ശിക്ഷിക്കണം; അല്ലെങ്കിൽ വെറുതെ വിടണം. എന്നും ഒരു കേസും പൊക്കി പിടിച്ചുകൊണ്ട് നടക്കുന്നതെന്തിന്?

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം ചർച്ച ചെയ്തത് ഇത്തരം രാഷ്ട്രീയേതര വിഷയങ്ങളായിരുന്നുവെന്നും അതു ശരിയല്ലെന്നും രാഷ്ട്രെയവും ഭരണപരവും പ്രത്യയശാസ്ത്രപരവും ആയ വിഷയങ്ങൾ ചർച്ച ചെയ്യണമായിരുന്നുവെന്നും കൂടി യു.ഡി.എഫുകാർ പറഞ്ഞിട്ടുള്ളതാണ്. അതിന് ലീഗിനും കോൺഗ്രസ്സിനും ഒക്കെ എന്തെങ്കിലും പ്രത്യയ ശാസ്ത്രം ഉണ്ടോ എന്നറിയില്ല. എങ്കിലും അതുള്ളവർ അതെപറ്റിയൊക്കെ മത്രം പറഞ്ഞുകൊണ്ടിരിക്കുക. നേതാക്കളുടെ വ്യക്തിപരമായ ചെയ്‌വനകളൊന്നും ചർച്ചാ വിഷയം ആകരുതത്രേ! അവർ കൊലക്കേസ് പ്രതികളായാലും മിണ്ടരുത്. രാഷ്ട്രീയം മാത്രം സംസാരിക്കുക. അഴിമതിയും മറ്റ് കുറ്റ കൃത്യങ്ങളും നടത്താൻ രാഷ്ട്രീയത്തെയും അധികാരത്തെയും ഉപയോഗപ്പെടിത്തിയാലും അതേപറ്റി സംസാരിക്കരുത്!

ചില ലീഗുകാർ സ്ത്രീ പീഡന കേസുകളെ സംബന്ധിച്ച് പറഞ്ഞു കേട്ടിട്ടുള്ളത്, വിൽക്കാൻ വച്ചിരിക്കുന്ന സാധനം ആരും വാങ്ങി ഉപയോഗിക്കുമെന്നും മന്ത്രിമാരായാലും അവർക്ക് അത് വാങ്ങി ഉപയോഗിക്കാമെന്നും ആണ്. അതൊന്നും വലിയ തെററ്റുകുറ്റങ്ങളായി കാണാത്ത ഏറ്റവും പുരോഗമനപരമായ നിലപാടാണ് നേതാക്കൾക്കു മാത്രമല്ല ലീഗ് അണികൾക്കുതന്നെയും ഉള്ളത്. അപ്പോൾ പിന്നെ സ്ത്രീപീഡന വിഷയം സംബന്ധിച്ചും ആർക്കെങ്കിലും എതിരെ ആക്ഷേപമുയർത്തുന്നതിൽ അർത്ഥമില്ല. കാരണം അവർക്ക് അനുവദനീയമായിട്ടുള്ള കാര്യങ്ങളല്ലേ അവർ ചെയ്യുന്നുള്ളൂ? അല്ലെങ്കിൽ തന്നെ പീഡിപ്പിക്കാൻ പെൺപിള്ളേർ ചെന്നു നിന്നുകൊടുക്കുന്നതെന്തിന് എന്നു കൂടി ചോദിച്ചാൽ ഉത്തരം മുട്ടിയതുതന്നെ!? വിൽക്കാൻ വയ്ക്കുന്ന പെണ്ണിനെ വാങ്ങി അനുഭവിക്കാൻ പൊതു പ്രവർത്തകർക്ക് മാത്രം അനുവാദമില്ലെന്നു പറയുന്നത് അനീതിയല്ലേ?. സർക്കാരുതന്നെ ചാരായം വില്പനയ്ക്കു വച്ചിട്ട് അത് കുടിച്ചുകൂടെന്നു പറയുന്നതിൽ അർത്ഥമില്ലെന്നു പറയുന്നതുപോലെ. ഒരു മുതലാളിത്ത സമൂഹത്തിൽ ഇതൊക്കെ വാങ്ങാൻ കിട്ടും. ( ഇതിൽ കയറി ആരും പിടിക്കേണ്ട. ചില സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളിലും ഇതൊക്കെ വാങ്ങാൻ കിട്ടുകതന്നെ ചെയ്യും എന്നാണ് മനസിലാക്കിയിട്ടുള്ളത്. നിയമം വിലക്കുന്നതു ചെയ്യാനുള്ള പ്രവണത എവിടെയും ഉണ്ടാകുമല്ലോ!) വാങ്ങാൻ കിട്ടാത്തത് ഒന്നുമില്ലല്ലോ. അത്യാവശ്യം അച്ഛനും അമ്മയും ഇല്ലാത്തവർക്ക് അതും വില നൽകി വാങ്ങാവുന്നതേയുള്ളൂ. അതു പോലെ തന്നെ പെണ്ണു കേസും. അവരവർക്ക് ഉളുപ്പില്ലാതെ ചെയ്യാൻ കഴിയുന്നതെന്തും അവരവർക്കു ചെയ്യാം. ഇത് ഒരു ഉപഭോഗ സമൂഹമാണ്. ഉപയോഗിക്കുക എന്നതാണ് ഇവിടെ മുഖ്യമായിട്ടുള്ളത്. അതൊന്നും വേണ്ടാത്തവർ ചുമ്മാ അസൂയപ്പെട്ട് അതുമിതും പറഞ്ഞ് നടക്കാതിരിക്കുക. ഷട്ട് യുവർ ബ്ലഡി മൌത്ത്!

അഴിമതിയെ പറ്റിയും പറയാനുള്ളത് അതുതന്നെ. അഴിമതി കേസിൽ ജയിൽവാസം ലഭിച്ചിട്ടുള്ള ഭാഗ്യവാനും പ്രബലനുമായ ഒരു നേതാവ് പണ്ടൊരു ഇന്റെർവ്യൂവിൽ പറഞ്ഞിട്ടുള്ളത്, അഴിമതി പുരാണകാലം മുതൽ ഉള്ളതാണ്, അത് സ്വാഭാവികമാണ്, അത് തടയാൻ ആർക്കും കഴിയില്ല, സ്വാഭാവികമായ ആ ഒരു കാര്യം താനും ചെയ്ത് നാടിന്റെ മാനം കാക്കുന്നുവെന്നേ ഉള്ളൂ എന്നൊക്കെയാണ്! ഖജനാവിൽ നിന്ന് പണം വാരി സ്വന്തം കുടുംബത്തേയ്ക്ക് കൊണ്ടുപോകാനല്ലെങ്കിൽ പിന്നെ എന്തിനാണ് അധികാരം? കുടുംബത്തിനു ഗുണം ഇല്ലാത്തവരെ എന്തിനു കൊള്ളാം? വലിയ മന്ത്രിയാണെന്നും പറഞ്ഞ് നടന്നാൽ മതിയോ? സമ്പാദിക്കുന്നെങ്കിൽ നമ്മുടെ കേന്ദ്രമന്ത്രി രാജയെ പോലെ സമ്പാദിക്കണം എന്നാണ് ഇപ്പോൾ പലരും പറയുന്നത്. എണ്ണി തിട്ടപ്പെടുത്താൻ കഴിയാത്തത്ര തുക തട്ടിയെടുക്കണം. സത്യത്തിൽ രാജയുടെയൊക്കെ അഴിമതി കഥകൾ കേട്ട് ആവേശംകൊണ്ട് ഓടിച്ചെന്ന് അധികാരം പിടിച്ചെടുത്താലെന്തെന്ന് വരെ ആരും ചിന്തിച്ചു പോകും. എയർ കണ്ടീഷൻ ജയിൽ ജിവിതം ഒക്കെ കഴിഞ്ഞ് ഇറങ്ങിയാലും തലമുറകളോളം അല്ലലില്ലാതെ സുഖലോലുപമായി കഴിഞ്ഞുകൂടാമല്ലോ! ഇങ്ങനെ കൊതിപ്പിച്ചാൽ ഒടുവിൽ എല്ലാവരും രാഷ്ട്രീയക്കാരും പ്രത്യേകിച്ച് വലതുപക്ഷ രഷ്ട്രീയക്കാരും ആയി തീരും. ഇടതുപക്ഷത്തുള്ളവർ അഴിമതി നടത്താൻ സാദ്ധ്യതയില്ലെന്ന് ഇടതുപക്ഷക്കാരനായ ഈ ലേഖകന് അഭിപ്രായമില്ല. പക്ഷെ അഴിമതി നടത്തി അത് തെളിയിക്കപ്പെട്ട് ജയിൽ വാസവും കഴിഞ്ഞ് വന്നാലും വീണ്ടും മത്സരിച്ച് എം.എൽ.എയും, എം.പിയും പിന്നെ മന്ത്രിയും ഒക്കെ ആകാനുള്ള സ്വാതന്ത്ര്യം വലതുപക്ഷ പ്രസ്ഥാനങ്ങളിലേ ഉള്ളൂ! സ്വാതന്ത്ര്യം എന്നാൽ അത്താ‍ണ്! (‘ത്ത‘ എന്നത് ടൈപ്പിംഗ് മിസ്റ്റേക്ക് അല്ലാ എന്നുകൂടി അറിയിക്കട്ടെ!)

കുഞ്ഞാപ്പ ഇനിയും അബദ്ധങ്ങളിലൊന്നും ചെന്നു ചാടാൻ തയ്യാറാകില്ലെന്നാണ് ചാനൽ ഇന്റെർവ്യുകളിൽ മൊഴിഞ്ഞിട്ടുള്ളതായിട്ടുള്ളത്. നല്ല കാര്യം. പക്ഷെ വലതുപക്ഷത്തുള്ളവർ തെറ്റുകളൊന്നും ചെയ്യില്ലെന്നു വന്നാൽ അടുത്ത ഇലക്ഷനിൽ ചിലപ്പോൾ കെട്ടിവച്ച കാശ് കിട്ടിയില്ലെന്നിരിക്കും. രാഷ്ട്രീയവും അധികാരവും ഒക്കെ ആകുമ്പോൾ അതിനു മേമ്പൊടിയായി അഴിമതിയും മറ്റു ചില കുറ്റകൃത്യങ്ങളുമൊക്കെ മേമ്പൊടിയായി ചേർക്കണം. സദാ ആരോപണങ്ങളിൽ കുടുങ്ങി മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിൽക്കണം. ഒരു സ്റ്റാർ വാല്യൂ ഒക്കെ ഉണ്ടാക്കണം. എങ്കിലേ ജനം ആരാധിക്കൂ. വോട്ടു ചെയ്യൂ. ഏറ്റവും കൂടുതൽ തവണ മാദ്ധ്യമങ്ങളിൽ പേരു വരുന്നതാണ് വലിയ കാര്യം. ചുമ്മാ ആദർശവും ചമഞ്ഞിരുന്നാൽ അച്ചടി, ശബ്ദ മാദ്ധ്യമങ്ങളിൽ പേരുവരില്ല. ദൃശ്യ മാദ്ധ്യമങ്ങളിൽ പേരും പടവും വരില്ല. ആളുകൾ അറിയില്ല. ആരാധകർ ഉണ്ടാകില്ല. അതുകൊണ്ട് എന്തെങ്കിലും ഒക്കെ ചെയ്യുക. അരുതാത്തത് മാത്രം ചെയാൻ ശ്രമിക്കുന്നത് അത്യുത്തമം. ഉദാത്ത മാതൃക!

എന്തായാലും ലീഗും കുഞ്ഞാപ്പയും തന്നെ ഇപ്പോൾ താരം! ഫ്ലക്സ് അടിക്കാൻ കാശുകിട്ടിയാൽ ഫാൻസ് അസോസിയേഷൻ ബോർഡ് വയ്ക്കാൻ പോലും ആർക്കും ആഗ്രഹം തോന്നിപ്പോകും. ഹൈദരലി തങ്ങൾ മന്ത്രിമാരെ പ്രഖ്യാപിക്കുന്ന സമയത്തുപോലും താരം കുഞ്ഞാപ്പജി തന്നെ ആയിരുന്നു. ആണുങ്ങളായാൽ അങ്ങനെ വേണം. ആ റൌഫൊക്കെ ഇപ്പോഴും കേരളത്തിൽ ഉണ്ടോ ആവോ! അല്ലെങ്കിൽ തന്നെ എന്തു റൌഫ് ? ഏതു റൌഫ്? റൌഫുമാർക്ക് തമാശ കളിക്കാനുള്ളതാണോ കേരള രാഷ്ട്രീയം? പുവാൻ പറ! അഴിമതിക്കാർക്കും പെൺ വാണിഭക്കാർക്കും മറ്റും എതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച വി.എസ് ഒക്കെ പ്രതിപക്ഷത്തിരുന്ന് ഭദ്ര കാളി നൃത്തം ആടിക്കൊള്ളണം എന്നതാണു ജനവിധി. അത് അനുസരിച്ച് കഴുതക്കാമം കരഞ്ഞു തീർക്കുന്നതുപോലെ അഞ്ചുവർഷം തള്ളിനീക്കണം എന്നതിനപ്പുറം പണിയൊന്നും വേണ്ടിവരില്ല. അഡ്വ ജനറൽ, ഉപ ജനറൽ എന്നിവരുടെ നിയമനം ഒക്കെ കാണുമ്പോൾ അങ്ങനെ കരുതാനേ നിവൃത്തി കാണുന്നുള്ളൂ. ഭൂരിപക്ഷം കുറവാണെങ്കിലും ഭൂരിപക്ഷജനം ഇച്ഛിക്കുന്നതനുസരിച്ച് തന്നെ കാര്യങ്ങൾ നിർവഹിക്കാൻ തെരഞ്ഞെടുക്കപ്പെട്ട മുന്നണിയ്ക്കും അതിലെ ഘടകകക്ഷികൾക്കും ബാദ്ധ്യതയുണ്ട്. അത് വേണ്ടവിധം നിർവഹിച്ചു കാണുന്നതിൽ പെരുത്ത സന്തോഷം! മാണിസാറിനു താരമാകൻ പറ്റിയില്ല. അതിനും മാത്രം സീറ്റുകൾ മത്സരിക്കാൻ കിട്ടിയില്ല. കിട്ടിയവയിൽ എല്ലാം വിജയിക്കാനും കഴിഞ്ഞില്ല. മണിസാറു തന്നെ വെള്ളം കുടിച്ചാണ് ജയിച്ചത്. അതുകൊണ്ട് ലീഗ് ഒറ്റയ്ക്ക് മന്ത്രിസഭയെ നയിക്കും. മന്ത്രിമാരെ നിശ്ചയിക്കും. കോൺഗ്രസ്സ് മന്ത്രിസ്ഥാനം നൽകിയില്ലെങ്കിലും സ്വയം മന്ത്രിമാരെ പ്രഖ്യാപിക്കും. തൂക്ക് സഭയിലെ ഒരു ലീഗാകാൻ കഴിഞ്ഞെങ്കിൽ എന്ന് ഏതു ഘടക കക്ഷിയും മോഹിച്ചു പോകും. ജെ.എസ്.എസും, സി.എം.പിയും മാഞ്ഞു പോയത് ഭാഗ്യം. ഇല്ലെങ്കിൽ സ്ഥിതി ഗതികൾ കൂ‍ടുതൽ സങ്കീർണ്ണമായേനെ! ഇരുപത്തി ഒന്നിനപ്പുറം മന്ത്രിമാരെ വയ്ക്കാനുള്ള മാർഗ്ഗങ്ങൾ ആരായേണ്ടി വന്നേനേ!

ഇപ്പോൾ നാലെണ്ണത്തിന്റെ ഭൂരിപക്ഷമേ ഉള്ളൂ. മുരളീധരന് മന്ത്രിസ്ഥാനം കിട്ടത്തതിൽ അമർഷമുണ്ട്. കെ.അച്യുതനും മന്ത്രി മോഹം ഉണ്ടായിരുന്നുവത്രേ! വി.ഡി.സതീശനെ മന്ത്രിയാക്കാത്തതിൽ വി.എം.സുധീരനുപോലും അമർഷമുണ്ട്. സമുദായാടിസ്ഥാനത്തിൽ മന്ത്രിമാരെ നിശ്ചയിക്കുന്നത് മന്ത്രി സഭയുടെ തിളക്കം നഷ്ടപ്പെടുത്തിയെന്ന് മുൻ എൻ.ഡി.പി നേതാവ് (എൻ.എസ്.എസിന് ഒരുകാലത്തുണ്ടായിരുന്ന രാഷ്ട്രീയ പാർട്ടി) തേറമ്പിൽ രാമകൃഷ്ണൻ പോലും പറഞ്ഞുപോയി! അപ്പോൾ തന്നെ നാലായി! മന്ത്രിയാകാൻ ആഗ്രഹമില്ലാത്തവർ ആരുമില്ലാത്ത സ്ഥിതിയ്ക്ക് ഈ എണ്ണം ഇനിയും കൂടും.

നമ്മുടെ മുരളീധരൻജി പക്ഷെ മന്ത്രിസ്ഥാനം കിട്ടത്തതിൽ പരിതപിക്കുന്നത് ഉചിതമല്ല. മുഖ്യമന്ത്രി ആകേണ്ട ആൾ വെറുമൊരു മന്ത്രിസ്ഥാനത്തിനുവേണ്ടി കരഞ്ഞാലോ? കെ.പി.സി.സി പ്രസിഡന്റായ രമേശ് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയാകാനുള്ള ഒരു അനുകൂല സാഹചര്യത്തിനു വേണ്ടി വെയിറ്റു ചെയ്യാമെങ്കിൽ മുരളീധരൻജിയ്ക്കും അത് ആകാവുന്നതേയുള്ളൂ. പണ്ട് മഹത്തായ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ഇട്ടെറിഞ്ഞ് മന്ത്രിയാകാൻ പോയതിന്റെ തിക്താനുഭവം ഓർക്കുന്നതു നന്ന്! പിന്നെ നിങ്ങൾ രണ്ടുപേരും മുഖ്യമന്ത്രിസ്ഥാനത്തിനുവേണ്ടി അനുകൂലമായ അവസരം കാത്ത് വെയിറ്റ് ചെയ്യുന്നതിനിടയിൽ നിങ്ങൾ രമേശ് ജിയ്ക്കും മുരളിജിയ്ക്കും മുമ്പേ മുഖ്യമന്ത്രിയാകാൻ എന്തുകൊണ്ടും യോഗ്യനായ വയലാർ രവിജിയെ ഒന്നു നിരീക്ഷിച്ചു പോരുന്നത് നല്ലതാണ്. ഏതു സമയത്താണ് ഫ്ലൈറ്റ് വന്ന് ലാൻഡ് ചെയ്യുന്നതെന്ന് ആർക്കറിയാം? ഡൽഹിയിലല്ലേ ഒക്കെ അന്തിമമായി തീരുമാനിക്കുന്നത്!

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെന്നുവച്ച് ഇന്നോ നാളെയോ മന്ത്രിസഭ മൂട്ടിൽ വീഴുമെന്നോ അഞ്ചു വർഷം തികയ്ക്കില്ലെന്നോ ഒന്നും ഈയുള്ളവനവർകൾ പറയുന്നില്ല. അങ്ങനെ സംഭവിക്കുന്നതും നല്ലതായിരിക്കില്ല. പല കാരണങ്ങളാൽ ഇനിയും ഇടയ്ക്കിടെ മന്ത്രിസഭാ പുന:സംഘടന വരുമെന്നും അപ്പോൾ തങ്ങൾക്ക് മന്ത്രിസ്ഥാനം കിട്ടിയേക്കും എന്നും കരുതി എല്ലാ എം.എൽ.എ മാരും കാത്തിരുന്നുകൊള്ളും! നിലവിൽ മന്ത്രിയായിട്ടുള്ളവർ ചിലരെങ്കിലും അഴിമതിയാദി കേസുകളിൽ പെട്ട് മന്ത്രിസ്ഥാനത്തുനിന്ന് നിഷ്കാസിതരാകുമെന്നും മന്ത്രിമോഹികൾക്ക് പ്രതീക്ഷിച്ചുകൂടെന്നില്ലല്ലോ! ഭരണ കാലാവധി തീരുന്നതിന്റെ തലേന്നുവരെയും ഈ കാത്തിരിപ്പ് തുടരും. ചില്ലറ അലോസരങ്ങൾ ഒക്കെ ഇടയ്ക്കിടെ ഉണ്ടാക്കി സാന്നിദ്ധ്യം അറിയിച്ചു കൊണ്ടിരിക്കും എന്നു മാത്രം! എന്തുകൊണ്ടും സംഭവബഹുലമായ ഒരു യു.ഡീ.എഫ് കാലമായിരിക്കും അടുത്ത അഞ്ചുവർഷം എന്ന കാര്യത്തിൽ മാത്രം നാം തർക്കിക്കേണ്ടതില്ല!

8 comments:

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

അവരായി, അവരുടെ പാടായി, തല്‍ക്കാലം നമുക്ക് കാഴ്ച കണ്ടു രസിക്കാം.

SHANAVAS said...

സജീം ഭായ്, ഇങ്ങനെ മുള്ളേല്‍ നിന്ന് ഭരിക്കുമ്പോള്‍ ആണ് ഭരണം നന്നാവുക. കൂടുതല്‍ ഭൂരിപക്ഷം ആപത്താണ്. പിന്നെ മന്ത്രി സഭ വീഴുന്നെങ്കില്‍ അത് സ്വന്തം ഭാരം കൊണ്ട് തന്നെ ആയിരിക്കും. കാരണം ഇടതു പക്ഷത്തിനു ഇനിയും ഭരിക്കാന്‍ വലിയ ധ്രിതി ഒന്നും ഇല്ലല്ലോ.

Anonymous said...

ഡിയറ്‍ സജീം

യു ഡീ എഫ്‌ ഭരണം ഇങ്ങിനെ ഒക്കെയാണു പഴയ നായറ്‍ കൂട്ടുകുടുംബം പോലെ

അടി കാണും തമ്മില്‍ തല്ലു കാണൂം തെറി വിളിക്കും ആരും ബോറടിക്കില്ല മുഴു നീള എണ്റ്ററ്‍ടെയിനറ്‍

ഭൂരിപക്ഷം കുറഞ്ഞതായതിനാല്‍ മാണിയും കോയയും ഒന്നും പോകില്ല അവ്രെല്ലാം അഞ്ചു വറ്‍ഷം ഇവിടെ തന്നെ കാണും

അപ്പോള്‍ പിണറായി ജീവിച്ചിരുപ്പുണ്ടെങ്കില്‍ സീ എം കസേര കിട്ടും ഇപ്പോള്‍ തന്നെ തലസ്ഥാനം ആകെ ഒന്നു ഉണറ്‍ന്നു

സത്യ പ്റതിജ്ഞക്കു കേരളത്തിണ്റ്റെ നാനാ ഭാഗത്തു നിന്നും ആള്‍ വന്നു കാറും ബസും ലോറിയും വന്നു അവരെല്ലാം അനന്ത പുരിയിലെ എല്ലാ ബാറും സന്ദറ്‍ശിച്ചു കോവളത്തു പോയി പിന്നെ കുഞ്ഞാപ്പയും മാണിയും ഒക്കെ മന്ത്റി ആയതു കണ്ട്‌ കോരിത്തരിച്ചു വീട്ടിലും പോയി

ഇനി ഇങ്ങിനെ വന്നും പോയും ഇരിക്കും ഭരണം എന്നൊരു സാധനം ഉണ്ടെന്നു സ്റ്റാച്യൂവില്‍ നില്‍ക്കുമ്പോള്‍ തോന്നും , ടാക്സി തൊഴിലാളികളോട്‌ ചോദിക്കു

നിങ്ങള്‍ ഭരിക്കുമ്പോള്‍ വെറുതെ പുളിമൂട്‌ ജംക്ഷനില്‍ വായി നോക്കി കിടക്കും ഇപ്പോല്‍ അതാണോ സ്ഥിതി

ഇതാണു ഡെവലപ്‌മണ്റ്റ്‌ നിങ്ങളും വികസിക്കും ഞാനും വികസിക്കും നമുക്കു ചുറ്റും ഉള്ളവരും വികസിക്കും അല്ലാതെ ഒന്നും ചെയ്യാത്‌ ആറു മാസം കൂടുമ്പോള്‍ ഒന്നു ഉണരും പിന്നെയും തഥൈവ ആ പരിപാടി ഞങ്ങള്‍ക്കില്ല

ഇതു മുഴുനീള എണ്റ്ററ്‍ടെയിനറ്‍ ആണു, അല്ലാതെ അരവിന്ദണ്റ്റെ കാഞ്ചന സീത അല്ല

Anonymous said...

ഗുണ്ടാ നിയമം നടപ്പാക്കുമെന്നു പറഞ്ഞാല്‍ നടപ്പാക്കിയിരിക്കും അല്ലാതെ നിങ്ങള്‍ മദ്യ നിരോധനം നടപ്പാക്കിയപോലെ അല്ല, മാല മോഷണം പിടിച്ചു പറി ഒക്കെ ഒരു മാസം കൊണ്ട്‌ ഒതുക്കി കാണിച്ചു തരും നിങ്ങള്‍ ഭരിക്കുമ്പോള്‍ പോലീസ്‌ സ്റ്റേഷന്‍ ഭരിക്കുന്നത്‌ എല്‍ സി ആണൂ, അതില്‍ തന്നെ രണ്ട്‌ ഗ്രൂപ്പ്‌ പോലീസ്‌ നിങ്ങള്‍ പറയുന്നത്‌ കേള്‍ക്കുകയുമില്ല ചുരുക്കത്തില്‍ ഭരണം നാഥനില്ലാത്ത പോലെ തോന്നും നമ്മള്‍ അങ്ങിനെ അല്ല പോയി മാല പൊട്ടിച്ചു വാടാ വീടു കുത്തിപ്പൊളി എന്നും പറഞ്ഞ്‌ കള്ളനെ തുറന്നു വിടാന്‍ പോലീസിനു പറ്റില്ല മുകളില്‍ നിന്നും ചോദ്യം വരും, പോലീസിനു പണം ഉണ്ടാക്കാന്‍ വേരെ നിരവധി വഴികള്‍ ഉണ്ടാക്കും അതാണൂ നമ്മള്‍ടെ ഭരണം

Anonymous said...

കുഞ്ഞാലിക്കുട്ടി ആണു ഭരണത്തിണ്റ്റെ ആണിക്കല്ല്, എല്ലാവരെയും ഒത്തു കൊണ്ട്‌ പോകാന്‍ മാഹാ മിടുക്കന്‍

മലപ്പുറത്ത്‌ പകുതി ആളുകള്‍ ഗള്‍ഫിലാണു പതിനാറു വയസ്സിലേ കെട്ടിച്ചു വിടും നിങ്ങളീ പീഡനം പീഡനം എന്നു നിലവിളിക്കുന്നത്‌ ഒക്കെ ജീവിതത്തില്‍ നമുക്ക്‌ അത്യാവശ്യം വേണ്ടതാണു ആഹാരം പാറ്‍പ്പിടം വസ്ത്റം പോലെ സെക്സും വേണം ആരോഗ്യമായ കുടുംബ ജീവിതത്തിനു

ഇപ്പോള്‍ നിങ്ങള്‍ പറയുന്ന കപട സദാചാരം ഒക്കെ തൊണ്ണൂറിനു ശേഷം വന്നതാണു ആള്‍ക്കാരെ താറടിക്കാന്‍

പണ്ടേ പാറ്‍ട്ടിക്കകത്തും പിന്നെ വെളീയിലും നിങ്ങള്‍ ഉപയോഗിക്കുന്നതാണു ഈ അപവാദ വ്യവസായം

പിക്കപ്പില്ലാത്തവറ്‍ മിണ്ടതിരിക്കുക പെണ്ണും ആണും സഹകരിക്കാതെ ഇതൊന്നും സാധ്യമല്ല ആരും കണ്ടില്ലെങ്കില്‍ സഹകരിക്കാന്‍ ആറ്‍ക്കും ബുധിമുട്ടും ഇല്ല നേരം വെളുക്കുമ്പോള്‍ മുതല്‍ കാണുന്ന സീരിയല്‍ എല്ലാം ആ കഥകള്‍ തന്നെ അല്ലേ? പിന്നെന്ത്‌ സദാചാരം ആണു നിങ്ങള്‍ പാടി നടക്കുന്നത്‌?

എം എന്‍ ഗോവിദന്‍ നായറ്‍ക്കു ഒളി ജീവിറ്റഹ്ത്തില്‍ കുട്ടി ഉണ്ടായിട്ടില്ലേ ടീ വീ തോമസിനില്ലേ? കുഞ്ഞാലിക്കുട്ടിയെ പിന്നെയും താറടിക്കുന്നതെന്തിനു?

ഒസാമ ബിന്‍ ലാഡന്‍ വലിയ താലിബാനി ആയിരുന്നു എന്നിട്ട്‌ പുള്ളി എന്താ ചെയ്തു കൊണ്ടിരുന്നത്‌

മൂന്നു ഭാര്യ ഒന്നു യെമനിക്കാരി ഇരുപ്തൊമ്പത്‌ വയസ്സ്‌ അവറ്‍ പറഞ്ഞ പ്റകാരം ലാഡന്‍ തണ്ണി മത്തങ്ങ തിന്നു കിഡ്നി സ്റ്റോണ്‍ ഇല്ലാതാക്കി അതിണ്റ്റെ കുരു തിന്നു ലൈംഗിക ശേഷി വറ്‍ധിപ്പിച്ചു ആവശ്യത്തിനു ബ്ളൂ കാണുമായിരുന്നു അമേരിക്കയെ കിടുകിട വിറപ്പിച്ച്‌ ആളാണു അപ്പോള്‍ നല്ല നേതക്കന്‍മാറ്‍ക്കൊക്കെ ലിബിഡോ കാണും


സിന്ധി പശുവിണ്റ്റെ അകിടു കണ്ട്‌ ഇപ്പോള്‍ താഴെ വീഴും എന്നു കരുതി പുറകേ നടക്കാനെ എല്‍ ഡീ എഫിനു പറ്റു

സുധീരന്‍ മുരളീധരന്‍ അച്ചുതണ്ട്‌ വിചാരിച്ചാല്‍ ഒന്നും ഉമ്മന്‍ ചാണ്ടി ആകാന്‍ കഴിയില്ല ഇതു സംഗതി വേരെ

അതി വേഗം ബഹു ദൂരം

തേറമ്പില്‍ ഒക്കെ ഭരിച്ചതല്ലേ ഇവിടേ ചുമ്മാ വേസ്റ്റുകള്‍ അതൊക്കെ കോണ്‍ഗ്രസില്‍ പതിവാണു

മുരളീം പത്മജേം ഒക്കെ പണം മാത്റം നോക്കുന്നവര്‍ ആണു കേ ബാബു ഒന്നും അതല്ല ഈ ഭരണം ഒന്നാം തരം ആയിരിക്കും

അഴിമതി തടയാന്‍ അച്ചുമാമന്‍ ഉണ്ടല്ലോ ? ലോകായുകത എന്തു പറയും അരുണ്‍ കുമാറിണ്റ്റെ കേസില്‍ എന്നു നോക്കാം

(അനുഭവം കൊണ്ട്‌ പറയുകയാ പറ ജാഡ ആണീ കുമാരന്‍)

ഇ.എ.സജിം തട്ടത്തുമല said...

അനുഭവംകൊണ്ട് പറയുകയാണ്.........

ഇ.എ.സജിം തട്ടത്തുമല said...
This comment has been removed by the author.
Anonymous said...

വായിച്ചു

അൽ-നജ്മ