Thursday, April 26, 2012

അപ്പോൾ റിസൾട്ട് വേഗത്തിലും പ്രസിദ്ധീകരിക്കാം

വേണോങ്കിൽ ചക്ക വേരിലും കായ്ക്കും

എസ്.എസ്.എൽ.സി പരീക്ഷാഫലം പതിവിലും നേരത്തേ പ്രസിദ്ധീകരിച്ചു

സാധാരണ മാർച്ചിൽ എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞാൽ  ഏതാണ്ട് മേയ് അവസാനം വരെ കാത്തിരിക്കണമായിരുന്നു മുമ്പ് റിസൾട്ടറിയാൻ. പിന്നെപിന്നെ മേയ് പകുതിയോടെ അറിയാമെന്നായി. എന്നാൽ ഇത്തവണ റിസൾട്ട് ഏപ്രിൽ 26- നു പ്രസിദ്ധീകരിച്ചു. മുൻ‌കാലത്തെ അപേക്ഷിച്ച് ഏതാണ്ട് ഒരു മാസം മുമ്പേ! അപ്പോൾ വേണമെങ്കിൽ  ഇത്ര വേഗത്തിലും റിസൾട്ട് പ്രസിദ്ധീകരിക്കാം എന്നു തെളിഞ്ഞിരിക്കുന്നു. സത്യത്തിൽ ഇതിലും അല്പം കൂടി നേരത്തെ വേണമെങ്കിലും പരീക്ഷാ പേപ്പർ നോക്കി റിസൾട്ടിടാം. അതാണു പറയുന്നത് വേണമെങ്കിൽ ചക്ക വേരിലും കായ്ക്കുംന്ന്! ഇനി പ്ലസ് ടൂവിന്റെയും ഇതുപോലെ ആകണം. നമ്മുടെ യൂണിവേഴ്സിറ്റുകളൊക്കെ ഇതു മാതൃകയാക്കണം.

നമ്മുടെ തെരഞ്ഞെടുപ്പ് ഫലങ്ങളും ഇതുപോലെ അറിയാൻ കഴിഞ്ഞെങ്കിൽ. ഇപ്പോൾത്തന്നെ നെയ്യാറ്റിൻ‌കര ഉപതെരഞ്ഞെടുപ്പ് ജൂൺ 2-ന്; ഫലം അറിയുന്നതോ ജൂൺ 15-നും! സത്യത്തിൽ ഇലക്ഷൻ കഴിഞ്ഞ് അന്നു വൈകുനേരം തന്നെ  അതത് ബൂത്തുകളുടെ ഫലം അതതു ബൂത്തുകളിൽ വച്ചു തന്നെ  എണ്ണി പ്രഖ്യാപിക്കാവുന്നതേയുള്ളൂ. മണ്ഡലം മൊത്തത്തിലുള്ള ഔദ്യോഗിക പ്രഖ്യാപനം പിറ്റേന്ന് എല്ലാം ഒത്തു നോക്കി ഔദ്യോഗികമായി പറഞ്ഞാൽ മതി. എങ്കിലും എല്ലാവർക്കും ഇലക്ഷന്റെയന്നു തന്നെ ബൂത്തുകളുടെ ഫലം നോക്കി  ഫലം അറിയാമല്ലോ. ചുമ്മാ മനുഷ്യനെ ടെൻഷനടുപ്പിക്കാതെ. പ്രത്യേകിച്ചും വോട്ടിംഗ് യന്ത്രമായതുകൊണ്ട് ഇത് വളരെ ഈസിയായി ചെയ്യാൻ കഴിയും.

പിന്നീട് കൂടുതൽ ആലോചനകൾക്കു ശേഷം എഴുതുന്നത് താഴെ :

തെരഞ്ഞെടുപ്പ് നടക്കുന്ന അന്നുതന്നെ അതതു ബൂത്തുകളിൽ വച്ച് വോട്ടെണ്ണി ഫലം പറയുന്നതിൽ പക്ഷെ ചില പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ട്.  ചിലപ്പോൾ തെരഞ്ഞെടുപ്പും വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ക്രമസമധാന പ്രശ്നങ്ങൾ ഉണ്ടാകാം. അതു മുൻ‌നിർത്തി എല്ലാ ബൂത്തുകളിലും വേണ്ടത്ര പോലീസ് സംഘത്തെ അയക്കുക പ്രയാസമാണ്. പ്രത്യേകിച്ചും പൊതു തെരഞ്ഞെടുപ്പാണെങ്കിൽ. ഉപതെരഞ്ഞെടുപ്പിൽ കുറച്ചൊക്കെ എല്ലാ ബൂത്തിലും പോലീസിനെ വിന്യസിക്കാം എന്നു വിചാരിക്കാം. പക്ഷെ അതു മാത്രമലല്ല്ലോ പ്രശ്നം. മത്സരിക്കുന്ന ചെറുപാർട്ടികളുടെ സ്ഥാനാർത്ഥികൾക്കും സ്വതന്ത്രസ്ഥാനാർത്ഥികൾക്കും എല്ലാ ബൂത്തുകളിലും തങ്ങളുടെ പ്രതിനിധികളെ ( ബൂത്ത് ഏജന്റിനെയും  കൌണ്ടിംഗ് ഏജന്റിനെയും  മറ്റും) നിയോഗിക്കാൻ കഴിഞ്ഞെന്നു വരില്ല. അപ്പോൾ അവർക്കും അത് ബുദ്ധിമുട്ടാകും. അതുപോലെ പോളിംഗ് കഴിയുമ്പോൾ തന്നെ നേരം സന്ധ്യയോടടുക്കും. എണ്ണൽ പിന്നെ രാത്രിയാകും. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്മാർക്ക് അടക്കം എല്ലാവർക്കും ഇത് പ്രയാസങ്ങൾ ഉണ്ടാക്കും. അങ്ങനെയൊക്കെ നോക്കുമ്പോൾ അന്നന്ന് ബൂത്തിൽ വച്ചെണ്ണുക പ്രയാസം തന്നെ. എന്നാൽ തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ പിറ്റേന്നെങ്കിലും ഒരു എണ്ണൽ കേന്ദ്രത്തിൽ വച്ച് ഇത് എണ്ണാമല്ലോ. ഒരുപാട് ദിവസത്തെ കാത്തിരിപ്പ് ഒഴിവാക്കേണ്ടതാണ്.

എന്നാൽ ഇവിടെ മറ്റൊരു കാര്യമുള്ളത് ഘട്ടം ഘട്ടമായി ഇലക്ഷൻ നടക്കുമ്പോൾ  ഒരു തെരഞ്ഞെടുപ്പിനു ശേഷം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ മറ്റ് ഏതെങ്കിലും ദിവസങ്ങളിലായിരിക്കും ഇലക്ഷൻ നടക്കുക. അപ്പോൾ ആദ്യം നടന്നവയുടെ ഫലം മുന്നേ പ്രഖ്യാപിച്ചാൽ തുടർന്നുവരുന്ന തെരഞ്ഞെടുപ്പുകളിൽ ആദ്യം നടന്നവയുടെ ഫലം സ്വാധീനിക്കും എന്നൊരു ന്യായം ഉണ്ട്. അതിനാലാണ്  വിവിധ ഘട്ടങ്ങളായി നടക്കുന്ന തെരഞ്ഞെടുപ്പുകൾ എല്ലാം കഴിഞ്ഞതിനുശേഷം മാത്രം  എല്ലാ മണ്ഡലങ്ങളിലെയും വോട്ടെണ്ണലും ഫലപ്രഖ്യാപനങ്ങളും നടത്തുന്നത്. അതൊക്കെ ശരിതന്നെ. എങ്കിലും ഒരു കാര്യത്തിലും അധികം കാലതാമസം വരുത്തുന്നത് നന്നല്ല.പ്രത്യേകിച്ചും തെരഞ്ഞെടുപ്പ്, മത്സരം, പരീക്ഷകൾ മുതലായവയുടെ  ഫലം പ്രസിദ്ധീകരിക്കുന്ന കാര്യത്തിൽ.  അതുകൊണ്ട് തെരഞ്ഞെടുപ്പിന്റെ കാര്യത്തിലും  കഴിയുന്നത്ര വേഗത്തിൽ തെരഞ്ഞെടുപ്പുഫലം ജനങ്ങളിലെത്തിക്കാൻ പ്രായോഗികമായി എന്തു ചെയ്യാൻ കഴിയുമെന്ന് ഗൌരവപൂർവ്വം ആലോചിച്ച് തീരുമാനിക്കേണ്ടതുതന്നെയാണെന്ന കാര്യത്തിൽ സംശയമില്ല.

5 comments:

Anonymous said...

എവിടെ തീരുമാനം എടുക്കാന്‍ ഒന്നില്‍ കൂടുതല്‍ ആള്‍ വരുന്നോ അവിടെ ആണ് താമസം ശേഷന്‍ ഇലക്ഷന്‍ കമ്മീഷന്‍ ആയപ്പോള്‍ ആണ് ഇലക്ഷന്‍ കമ്മീഷന് ഇത്ര പവര്‍ ഉണ്ടെന്നു നാം അറിയുന്നത് ഇപ്പോള്‍ അവിടെ ഒരു കമ്മറ്റി ആക്കി ഫലം ഒരു ദിവസം കൊണ്ട് നടക്കുന്ന ഇലക്ഷന്‍ രണ്ടും മൂന്നും മാസം , ഫലം അതിനേക്കാള്‍, നെയ്യാടിന്കരയില്‍ സെല്‍വന്‍ തോറ്റാലും ജയിച്ചാലും അത് ബീഹാറിലെ ബി ഇലക്ഷനെ എങ്ങിനെ ബാധിക്കും ? വെറുതെ ഇവനൊക്കെ നിരീക്ഷകന്‍ എന്നും പറഞ്ഞു സര്‍ക്കാര്‍ പണം മുടിക്കാനും അണ്ടിപ്പരിപ്പ് തിന്നാനും കാറില്‍ കറങ്ങാനും അല്ലാതെ എന്തിനു ? എസ് എസ് എല്‍ സിക്ക് മോടരേഷന്‍ ഇല്ല പിന്നെ പ്രോസസ് ചെയ്ത് ഇട്ടാല്‍ മതിയല്ലോ ? ഇത് തന്നെ വാല്യൂ ചെയ്യുന്നിടത്ത് ഡേറ്റ അടിച്ച് എന്ക്രിപ്ടദ് മെയില്‍ ആക്കി അയച്ചാല്‍ ഇനിയും സ്പീഡില്‍ പ്രസിദ്ധീകരിക്കാം

പ്ലസ് ട വിനു moderation വേണം അതിനു ബോര്‍ഡു കൂട, അവര്‍ക്ക് അണ്ടിപ്പരിപ്പ് തിന്നണം, ഫസ്റ്റ് ക്ലാസ് ടീ എ വാങ്ങണം , അപ്പോള്‍ സമയം കൂടും

ഒരു റേഷന്‍ കാര്‍ഡ് കൊടുക്കാനും പേര് മാറാനും ഒക്കെ നിമിഷങ്ങള്‍ മതി പക്ഷെ അവിടെല്ലാം കുറെ നൂലാമാലകള്‍ ഉണ്ടാക്കി വച്ചിട്ട് അതുകൊണ്ട് ജനം കഷ്ടപ്പെടുന്നത് കാണ്ട് രസിക്കുന്ന കുറെ saadistukal നമ്മുടെ ഉദ്യോഗ തലത്തില്‍ ഉണ്ട് അത് മാറിയാല്‍ കാര്യങ്ങള്‍ സ്പീഡില്‍ പോകും

ഹെഡ് മാസ്ടര്‍ക്ക് പേരും മറ്റും തിരുത്താന്‍ അധികാരം കൊടുത്തത് വഴി മന്ത്രി വലിയ ഒരു ഉപകാരം ആണ് ജനത്തിന് ചെയ്തിരിക്കുന്നത് , മറ്റേത് ഒരു ചുനുപ്പോ പുള്ളിയോ മാറ്റാന്‍ പോലും ഗസറ്റില്‍ പരസ്യം ചെയ്യണം, അഫിടാവിറ്റ് വേണം എന്ന് വേണ്ട പാവപ്പെട്ടവനെ നട്ടം തിരിക്കും , ഇതുപോലെ പ്രോസീജ്വരില്‍ കാലാകാലമായ മാറ്റം വരുത്തിയാല്‍ സര്‍ക്കാര്‍ സേവനം എളുപ്പമാകും

, ഈ ഗസറ്റില്‍ എന്തിനാണ് പരസ്യം ചെയ്യേണ്ട ആവശ്യം ? ഗസടു തന്നെ എന്തിനു?

അതിനു ഒരു വെബ് പേജു ഉണ്ടാക്കിയാല്‍ പോരെ? ഒരു വകുപ്പും ഓഫീസും തന്നെ കുറയ്ക്കാം

പെട്ടെന്ന് സൈറ്റില്‍ ഇട്ടാല്‍ കൂടുതല്‍ ആള്‍ക്കാര്‍ ശ്രദ്ധിക്കും . അല്ലാതെ ഒരു ഒപ്പ് മാറി , പേര് മാറി എന്നൊക്കെ , ഗസറ്റില്‍ പരസ്യം ഇട്ടാല്‍ ആര് ഈ gasattee വായിക്കുന്നു? നോക്കുന്നു?

ഇ.എ.സജിം തട്ടത്തുമല said...

സുശീൽ,

താങ്കളുടെ കമന്റ് ഒരു പോസ്റ്റായിത്തന്നെ ഇടേണ്ടതാണ്. കുറേ ക്‌ണാപ്പന്മാർ ഇവിടെ പരമ്പരാഗതമായ നൂലാമാലകൾ നിലനിർത്താനും അഥവാ കൂടുതൽ സങ്കീർണ്ണമാക്കാനും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.ഇവന്മാരെയൊക്കെ ചെവിക്കു പിടിച്ച് പുറത്താക്കാൻ രാഷ്ട്രീയനേതൃത്വങ്ങൾക്ക് ഇച്ഛാശക്തിയുണ്ടായാൽ മാത്രം മതി. പക്ഷെ യന്ത്രങ്ങളായ കുറേ ബ്യൂറോക്രാറ്റുകൾ പറയുന്നത് അപ്പാടെ കേട്ട് ഈ ചുവപ്പുനാട വ്യവസ്ഥ നിലനിർത്താൻ രാഷ്ട്രീയക്കാർ അറിഞ്ഞും അറിയാതെയും സഹകരിക്കുകയാണ്. ഡേറ്റ് ഒഫ് ബർത്ത് തിരുത്താനുള്ള പഴയ സങ്കീർണ്ണതകൾ ഇപ്പോൾ ഇല്ല.( ഒരു ഡേറ്റ് ഒഫ് ബർത്ത് കറപ്ഷൻ പരിഹരിക്കാൻ ഇവിടെ മാസങ്ങൾ എടുക്കുമെന്നറിഞ്ഞ് ലണ്ടലിനുള്ള ഒരു സുഹൃത്ത് പൊട്ടിച്ചിരിച്ചു. അവിടെ ഇത് ഏതനും മണിക്കൂറുകൾ കൊണ്ട് പരിഹരിക്കുമത്രേ!) അതുപോലെ ഇപ്പോൾ റേഷൻ കാർഡ് ഒറ്റ ദിവസം കൊണ്ട് കിട്ടും. ആ രണ്ടു കാര്യത്തിനും ഉമ്മൻ ചാണ്ടിയ്ക്ക് ഒരു അഭിനന്ദനം. പുള്ളിയ്ക്ക് ആരോ കാര്യം പറഞ്ഞപ്പോൾ മനസിലായി. ഇതു ഇടതു പക്ഷത്തും വലതുപക്ഷത്തും ഇരുന്ന പലർക്കും മുമ്പേ ചെയ്യാമായിരുന്നു. പക്ഷെ ആരും പറഞ്ഞു മനസിലാക്കിയിട്ടുണ്ടാകില്ല. അഥവാ അതിനു ശ്രമിച്ചിട്ടുണ്ടായിരിക്കില്ല. അല്ല, നോക്കണേ എന്നിട്ടും ഒരു കുട്ടിയുടെ ജനനത്തീയതി തിരുത്താനുള്ള അധികാരം എങ്ങാണ്ടിരിക്കുന്ന ജോയിൻ രജിസ്ട്രാർക്കാണ്. ഒറിജിനൽ ബർത്ത് സർട്ടിഫിക്കറ്റ് വച്ച് ഒരു സ്കൂൾ ഹെഡ്മാസ്റ്റർക്ക് ചെയ്യാവുന്ന കാര്യമാണ്. ഇങ്ങനെ ഏതെല്ലാം കാര്യങ്ങളിൽ ഇപ്പോഴും നൂലാമാലകൾ കിടക്കുന്നു! എല്ലാം ഒരു ഉമ്മൻ‌ചാണ്ടിയ്ക്ക് മാത്രമായി ചെയ്യാൻ കഴിയില്ലല്ലോ. ഭരണ-പ്രതിപക്ഷങ്ങൾ ഒരുമിച്ച് നിയമമുണ്ടാക്കി പരിഹരിക്കാവുന്ന എത്രയോ കാര്യങ്ങളുണ്ട്. പക്ഷെ അതിന് ആർക്കും നേരമില്ലല്ലോ. ഉദ്യോഗസ്ഥ മേധാവിത്വം അവസാനിപ്പിക്കുവാൻ രാഷ്ട്രീയക്കാർ കൈകൊർത്താൽ ജനത്തിന്റെ ബുദ്ധിമുട്ടുകൾ എല്ലാം പരിഹരിക്കപ്പെടും. ഇവിടെ രാഷ്ട്രീയക്കാർക്ക് റോഡ് പണി കൊണ്ടുവരാനേ താല്പര്യമുള്ളൂ. ശതമാനക്കണക്കിൽ കോൺ‌ട്രാക്ടർമാരിൽ നിന്നു കമ്മീഷനും വാങ്ങി വികസനവീരവാദങ്ങളും മുഴക്കി സുഖമായി കഴിയുക. മറ്റ് ജനകീയ പ്രശ്നങ്ങളിലൊന്നും ആർക്കും താല്പര്യമില്ല. ജനങ്ങളുടെ മറ്റ് തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിച്ചാൽ ആർക്കും സാമ്പത്തിക ബെനിഫിറ്റ് ഇല്ലല്ലോ. ഫണ്ട് റെയിസിംഗ് നടക്കില്ലല്ലോ. ഈ നാട് നന്നാകില്ല.മനുഷ്യൻ നന്നാകാൻ മനസ്സു നന്നാകണം എന്നു പറയും പോലെ നാട് നന്നാകാൻ രാഷ്ട്രീയം നന്നാകണം എന്നാണ് ഈയുള്ളവന്റെ വിശ്വാസം.ഇതൊക്കെയാണെങ്കിലും എന്റമ്മോ, ഇവിടെ ഈ രാഷ്ട്രീയക്കാർകൂടി ഇല്ലായിരുന്നെങ്കിൽ ഇതിലും എത്രയോ ഗുരുതരമായിരുന്നേനേ പ്രശ്നങ്ങൾ!

ഞാന്‍ പുണ്യവാളന്‍ said...

പുണ്യാളനൊന്നും പറയാന്‍ ഇല്ല തല്‍ക്കാലം

Anonymous said...

മലപ്പുറം ജില്ലയില്‍ നിന്നും ഒരുപാട് പേര്‍ വന്നു എസ എസ എല്‍ സി സര്ട്ടിഫീക്കടു തിരുത്താന്‍ തിരുവനന്തപുരത്ത് കിടന്നു കഷ്ടപ്പെടുന്നത് കണ്ട മന്ത്രി ഉദ്യോഗസ്ഥരെ ചാടിച്ച്ചെന്നും അവര്‍ ഉത്തരവാദിത്തം ഒഴിയാന്‍ അത് ഹെഡ് മാസ്ടര്‍ക്ക് നല്‍കി എന്നും ആണ് കേട്ടത് അങ്ങിനെ ഉര്‍വശീ ശാപം ഉപകാരമായി, ഉമ്മന്‍ ചാണ്ടി ഒന്നും ചെയ്തില്ല, റേഷന്‍ കാര്‍ഡ് ടീ എം ജേക്കബിന്റെ തീരുമാനം ആയിരുന്നു , എം എ ബേബി ഒരു സംഘം പരിഷത് കാരുടെ തടവറയില്‍ ആയിപ്പോയി , അവരോ കമ്യൂണിസ്റ്റ് ലേബല്‍ ഉള്ള ഒന്നാം തരം മൂരാച്ചികള്‍ , അവരുടെ ചെവി കടിക്കല്‍ മാത്രമേ ബേബി ശ്രദ്ധിച്ചുള്ളൂ, അവര്‍ ബേബിയെ ഒട്ടനവധി അബധത്തില്‍ ചാടിച്ചു , സ്ടാഫില്‍ ഒരു ക്രിസ്ത്യാനി പോലും ഇല്ലായിരുന്നു എന്നാണു കേട്ടത് അതുകൊണ്ട് പരിഷതുകാരുടെ പള്ളി വിരോധം മന്ത്രിയുടെതായി ചിത്രീകരിക്കപ്പെട്ടു , ഭരണം പോകാന്‍ തന്നെ കാരണമായി , മട് പലരുടെ വീ എസ വിരോധം കാരണം ചുളുവില്‍ പോളിറ്റ് ബ്യൂറോയിലും കേറി , ഭാഗ്യവാന്‍ , ഇടത് ഭരണം പോകാന്‍ പ്രധാന കാരണക്കാരന്‍ ആയ ബേബി പ്രോമോഷനോടെ പാസ്സായി, ജനത്തിന് പ്രിയം കാരനായ വീ എസിന് പൊട്ട സ്ലേറ്റും കിട്ടി

സീ ദിവാകരനും അഹന്തയുടെ കൂടാരം മാത്രം ആയിരുന്നു അയാള്‍ക്കെവിടെ ജനങ്ങളുടെ നീറുന്ന പ്രശ്നം കാണാന്‍ കാത്?

ഇ.എ.സജിം തട്ടത്തുമല said...

എം.എ.ബേബി നല്ല നേതാവാണ്. പരിഷത്തുകാർ ഇടംവലം കൂടിയതുതാണ് ഇമേജ് പോകാൻ കാരണമെന്ന് ഒരു സംസാരം അന്ന് പാർട്ടിവൃത്തങ്ങളിൽ തന്നെ ഉണ്ടായിരുന്നു. പരിഷത്തുകാർക്ക് എന്ത റേഷൻ കട, എന്തു ഡേറ്റ് ഓഫ് ബർത്ത് സർട്ടിഫിക്കറ്റ്. വർഷത്തിൽ ഒരു നാടകവും പിന്നെ അടുപ്പ് വിതരണവും. പുസ്തകവിതരണം ഇപ്പൊൾ പണ്ടേ പോലെ ഇല്ലതാനും. ബേബി സഖാവിനു മേലിൽ അബദ്ധം പറ്റില്ല. അദ്ദേഹം സി.പി.ഐ.എമ്മിന്റെ അഖിലേന്ത്യാ സെക്രട്ടറി പദത്തിൽ എത്തേണ്ട ആളാണ്