വിശ്വമാനവികം

............................................ആദ്യം മനുഷ്യനാവുക; എന്നിട്ടാകാം ഹിന്ദുവും, മുസ്ലീമും, ക്രിസ്ത്യാനിയും, യുക്തിവാദിയും, കോൺഗ്രസ്സും, കമ്മ്യൂണിസ്റ്റും.....................

Saturday, September 15, 2012

അന്വേഷണം

അന്വേഷണം

ആകാശത്തിന്റെ അനന്തതയിലൂടെയാണ്
എന്റെ പ്രയാണം
ക്ഷീണമകറ്റാൻ തെല്ലിട ഉറങ്ങിയുണരുമ്പോൾ
എപ്പോഴാണു താഴോട്ട് നിപതിച്ചതെന്നറിയാതെ
കുടിച്ചിറക്കാൻ അല്പം ഉമിനീരെങ്കിലും
ബാക്കിയുണ്ടോ എന്നു മാത്രമാണ്
സ്വപ്നം കൊണ്ട് പശിയകറ്റുന്ന
എന്റെ  അന്വേഷണം!

16 comments:

ഷാജു അത്താണിക്കല്‍ said...


"അന്വേഷണം" കൊള്ളാം

SREEJITH NP said...

കുറച്ചുകൂടെ വിപുലീകരിക്കാമായിരുന്നു എന്ന് തോന്നുന്നു.

Gopan Kumar said...

നന്നായ് അന്വേഷണം

ആശംസകള്‍
http://admadalangal.blogspot.com/

Jomon Joseph said...

കൊള്ളം,സ്വപ്നത്തെ ചെറിയ വാക്കില്‍ പറഞ്ഞു,അന്വേഷണം തുടരട്ടെ ,ആശംസകള്‍ !!!

ജ്വാല said...

സ്വപ്നത്തിലെ അന്വേഷണം കൊള്ളാം, ഇപ്പൊ അന്വേഷണത്തിന്റെ കലാമാണല്ലോ, രാഷ്ട്രീയ വധം, ദാ ഇപ്പൊ ഡൌണ്‍ ലോഡ്‌ അന്വേഷണം, നടക്കട്ടെ എല്ലാം..

നിസാരന്‍ .. said...

ഇടയ്ക്കു ഞാനും സ്വപ്നങ്ങളില്‍ ഇങ്ങനെ നിപതിക്കാറുണ്ട്.( പക്ഷേ ഇത്രയേ ഉള്ളൂ എന്ന് തോന്നി വായിച്ചപ്പോള്‍ .. വലുതാക്കാം .. ഒരു ആശയം കൂടെ ചേര്‍ത്ത് )

ഇ.എ.സജിം തട്ടത്തുമല said...


ഇതുവരെ വന്ന കമന്റുകൾക്കെല്ലാം നന്ദി!

ഷാജു അത്താണിയ്ക്കൽ,

ഇനിയും വിപുലീകരിച്ചാൽ ഉദേശിച്ച ആശയം കൈവിട്ടു പോകും.:)

നിസാരൻ,

വലുതാക്കി കുളമാക്കേണ്ടെന്നു കരുതിയതാണ്. ബാക്കി വായിക്കുന്നവർ ഊഹിക്കട്ടെ.

കുസുമം ആര്‍ പുന്നപ്ര said...

കൊള്ളാം. ഈ കുഞ്ഞു കവിത

പി. വിജയകുമാർ said...

സ്വപ്നം കൊണ്ട്‌ പശിയകറ്റുന്നവന്‌ സ്വപ്നം മാത്രം ആശ്രയം. നന്നായി എഴുതി.

ചന്തു നായർ said...

ആശംസകൾ

KOYAS..KODINHI said...

ഇനി ഉറങ്ങരുത് ഉണരുമ്പോള്‍ നിങ്ങളുടെ ഉമിനീര്‌ അമേരിക്കക്കാരന്‍ സ്വന്തമാക്കിയിട്ടുണ്ടാവും

ഷാജി കൊല്ലങ്കോട്‌ said...

അന്വഷണത്തിന് അന്വേഷണനങ്ങള്‍.......

ഇ.എ.സജിം തട്ടത്തുമല said...

ശേഷം വന്ന കമന്റുകൾക്കും നന്ദി!

njaan punyavalan said...

anwoshanam thudarunnu alle

kochumol(കുങ്കുമം) said...

കുഞ്ഞു കവിത കൊള്ളാം ..
അന്വേഷണം തുടരട്ടെ..!

ഇ.എ.സജിം തട്ടത്തുമല said...

ശേഷം വന്ന കമന്റുകൾക്കും നന്ദി!