Monday, June 10, 2013

അദ്വാനിയുടെ രാജി

അദ്വാനിയുടെ രാജി

എൽ.കെ അദ്വാനി ബി.ജെ.പിയിലെ പ്രധാനപ്പെട്ട സ്ഥാനങ്ങളെല്ലാം  രാജി വച്ചു. അദ്ദേഹത്തിനുപോലും മോഡിയെപ്പോലെ ഒരാൾ ഇന്ത്യൻ പ്രധാനമന്ത്രിയാകുന്നതിനെ ഉൾക്കൊള്ളാനകുന്നില്ല. തനിക്ക് പ്രധാന മന്ത്രിയാകാൻ  കഴിയില്ലാ എന്നതിനപ്പുറം മോഡി വരുന്നത് രാജ്യതാല്പര്യത്തിന് ഹിതകരമല്ലെന്നത്  കണ്ടിട്ടാണ് അദ്വാൻ‌ജി  കടുത്ത തീരുമാനങ്ങൾ എടുത്തതെങ്കിൽ നന്ന്‌! ബാബറി മസ്ജിദ് തകർക്കാനുറപ്പിച്ച്  രഥയാത്രചെയ്ത അദ്വാനിയിൽ നിന്നും ഇന്നത്തെ അദ്വാനിയിലേയ്ക്കുള്ള മാറ്റം ഒരു ചരിത്രപാഠമാണ്.

ഇന്ത്യയിൽ ഇന്നത്തെപ്പോലെ മുസ്ലിം തീവ്രവാദം വളരാനുള്ള കാരണം ബാബറി മസ്ജിദ് തകർത്തതാണ്. അന്നുമുതൽ  ഇന്ത്യയിലെ മുസ്ലിം സമൂഹത്തിനിടയിൽ മുമ്പില്ലാത്തവിധം പല ഭയാശങ്കകളും ഉടലെടുത്തു. അത് മുസ്ലിം -വർഗ്ഗീയ തീവ്രവാദികൾ നന്നായി മുതലെടുത്തു. അതിന്റെ ഫലങ്ങൾ പതിയെ പതിയെ കണ്ടു തുടങ്ങി. ഇന്ന് ഹിന്ദു തീവ്രവാദത്തിനു കടുത്ത വെല്ലുവിളി ഉയർത്താൻ ചില ഭാഗങ്ങളിലെങ്കിലും മുസ്ലിം തീവ്രവാദത്തിനും കഴിയുന്നുണ്ട്.

ഇന്ത്യ ഒരു മതേതര രാഷ്ട്രമാണ്. ഇന്ത്യയുടെ ആത്മാവിൽ ആവാഹിക്കപ്പെട്ട  ഒരു മാനവികബോധമാണത്. അതിനെ തകർത്തുകൊണ്ട് ഒരു ഹിന്ദു രാഷ്ട്രമോ ഇസ്ലാമിക- രാഷ്ട്രമോ ഒന്നും ഇവിടെ ആർക്കും സ്ഥാപിക്കുവാനാകില്ല. അത് അദ്വാനിക്കുമറിയാം. ബി.ജെ.പിയിലുള്ള പലർക്കുമറിയാം. പക്ഷെ അധികാര ലബ്ദ്ധിയ്ക്ക് ആയുധമാക്കാൻ അവർക്ക് മതവികാരങ്ങളെ മുതലെടുക്കണം. മതം നില നിൽക്കുവോളമല്ലേ അതിനെ മുതലെടുക്കുവാനാകൂ!

മതങ്ങൾ എല്ലാം ശാശ്വതമാണെന്നത് ഒരു  മിഥ്യാധരണയാണ്. മാറ്റം മതങ്ങളെയും കാലാന്തരേണ കീഴ്പ്പെടുത്തും. ഇന്ന് ലോകത്ത് എല്ലാ മതങ്ങളും നില നിൽക്കുന്നത് ധനശേഷിയുടെയും അക്രമ ശേഷിയുടെയും പിൻ‌ബലത്തിലാണ്. അല്ലാതെ ആത്മീയതയുടെ പിൻ‌ബലത്തിലല്ല. ജനങ്ങൾക്ക് വിശ്വസിക്കനൊരു ദൈവമോ- ദൈവപ്രതീകങ്ങളോ  വേണമെന്നത് ഒരു ഭൂരിപക്ഷ താല്പര്യമാണ്. പക്ഷെ മതം ജനത്തിന് ഒരു നിർബന്ധമേയല്ല. അത് അടിച്ചേൽ‌പ്പിക്കപ്പെടുന്നതാണ്.

മതം മാത്രമല്ല, രാഷ്ട്രീയവും ഭൂരിപക്ഷജനതയ്ക്ക് ഒരു താല്പര്യവിഷയമല്ല. പൊതുക്കാര്യങ്ങളിലും അധികാരലബ്ദ്ധിയിലും  താല്പര്യമുള്ളവർക്ക് മാത്രമാണ് രാഷ്ട്രീയം  ഒരു മാധ്യമമാകുന്നത്. അല്ലാതെ ഒരു ജന സമൂഹത്തിനു നേർക്കും ദീർഘകാലം ആർക്കും ഒന്നും അടിച്ചേല്പിക്കുവാനകില്ല. ഇപ്പോൾ ഇതിങ്ങനെയൊക്കെ  പറയാൻ കാരണം മതവും രാഷ്ട്രീയവും  ഭരണവും എല്ലാം കൂടിക്കുഴഞ്ഞ് സങ്കീർണ്ണമാകുന്ന ഒരു വികൃതവും ഭയാനകവുമായ രാഷ്ട്രീട്രീയ വ്യവസ്ഥിതി ഇവിടെ രൂപപ്പെടുകയാണ് എന്നതുകൊണ്ടാണ്. കാലത്തിന്റെ അത്യന്തം അപകടകരമായ ചില ഗതിവിഗതികൾ!

എന്തായാലും തികഞ്ഞ ഹിന്ദുത്വപ്പാർട്ടിയായ ബി.ജെ.പിയിൽ നിന്നുതന്നെ  ഇന്ത്യയുടെ  മതേതരമനസ്സിനെ വല്ലാതെ ഭയപ്പെടുത്തുന്ന മോഡിത്വത്തിനെതിരെ കലാപമുയർന്നത് ഒരുപക്ഷെ നൈമിഷികമാകാമെങ്കിലും മതേതരവദികൾക്കൊരു ആശ്വാസമാണ്. മതമില്ലാത്തവർക്ക് പ്രത്യേകിച്ചും! കാരണം എന്തെങ്കിലുമൊരു അപചയം  ഇത്തരം പാർട്ടികൾക്കില്ലാതെ പറ്റില്ലല്ലോ. ചരിത്രത്തിലെ അനിവാര്യതകൾ അല്പം വൈകിയാണെങ്കിലും  സംഭവിക്കുകതന്നെ ചെയ്യുമെന്നത് ഒരു പ്രത്യാശയാണ്. .

5 comments:

ajith said...

മോഡി വരുന്നത് രാജ്യതാല്പര്യത്തിന് ഹിതകരമല്ലെന്നത് കണ്ടിട്ടാണ് അദ്വാൻ‌ജി കടുത്ത തീരുമാനങ്ങൾ എടുത്തതെങ്കിൽ നന്ന്‌!

ഹേയ്....ഒരിയ്ക്കലുമല്ല.

പത്രക്കാരന്‍ said...

മോഡി വരുന്നതില്‍ ഉള്ള അദ്വാനിയുടെ അമര്‍ഷം രാജ്യതാല്പര്യത്തെക്കാള്‍ വ്യക്തിതാല്പര്യം ആണെന്നെ ഞാന്‍ പറയൂ, പ്രധാനമന്ത്രി പദം അദ്വാനി അത്രമേല്‍ ആഗ്രഹിച്ചിരുന്നു . . .
വാജ്പേയിയ്ക്കൊപ്പം ഉപപ്രധാനമന്ത്രി ആകാന്‍ വേണ്ടി അദ്വാനി കളിച്ച കളികള്‍ അല്ലെങ്കില്‍ ആര്‍എസ്എസ് കളിപ്പിച്ച കളികള്‍ ഇന്ന് ചെന്നിത്തലനായരും പണിക്കര് ചേട്ടനും കളിച്ച കളികളെക്കാള്‍ വലുതായിരുന്നു

TOMS KONUMADAM said...

മോഡിക്കും ഒരവസരം കൊടുക്കൂ എപ്പോഴും ശർക്കര ക്കുടത്തിൽ കൈയിടുന്നവർ മാത്രം കൈയ്യിട്ടൽ മതിയോ

ഷാജു അത്താണിക്കല്‍ said...

ഇതൊക്കെ അധികാരാ രാഷ്ട്രീയത്തിന്റെ നാടക വശങ്ങൾ മാത്രം ..............

Anonymous said...

Alphonse Kannamthanam, who was CPM MLA, and person who mislead Antony to sanction Self finance colleges in Kerala, now in BJP. says only Modi has great calibre to lead India.

AP Abdullakutty earlier CPM MLA,then MP, now Congress also says Modi is best CM & ideal PM-to-be.

What Adwani did was a feeble protest from him, he must learn how Achuthanandan deal with such situations.