ബ്ലോഗ്ഗർ മനോരാജിന് ആദരാഞ്ജലികൾ!
മലയാള ബ്ലോഗ് സാഹിത്യത്തിന് വളരെ വലിയ സംഭാവന നൽകിയ എന്റെ പ്രിയ സുഹൃത്ത് മനോരാജ് മിനിയാന്ന് (2014 സെപ്റ്റംബർ 26) അന്തരിച്ചു. ജെയിംസ് സണ്ണി സാറാണ് എന്നെ വിളിച്ച് മരണ വിവരം അറിയിച്ചത്. പിന്നെ ഡോ. ബിജു ഏബ്രഹാമും. ഈ മരണവാർത്ത അറിഞ്ഞിട്ട് ഒരു അനുസ്മരണക്കുറിപ്പു പോലും എഴുതാൻ എനിക്ക് കഴിഞ്ഞില്ല. കാരണം എന്റെ പിതാവ് അസുഖബാധിതനായി ആശുപത്രിയിലാണ്. മിനിയാന്ന് മരണ വാർത്ത അറിയുമ്പോഴും ഇന്ന് ഡോ.ജയൻ ഏവൂർ എറണാകുളത്തേയ്ക്ക് പോകാൻ വിളിക്കുമ്പോഴും ഞാൻ വാപ്പയോടൊപ്പം ആശുപത്രിയിലാണ്. എറണകുളം വരെ ഇപ്പോൾ പോകാൻ കഴിയാത്ത വിഷമം ഇന്നലെ ഷെരീഫ് കൊട്ടാരക്കരയുമായും ഇന്ന് സാബു കൊട്ടോട്ടിയുമായും ഞാൻ പങ്ക് വച്ചിരുന്നു. ബ്ലോഗിലൂടെ ഞാൻ പരിചയപ്പെട്ട മനോരാജ് ബ്ലോഗിലൂടെ എനിക്ക് ലഭിച്ച നിരവധി നല്ല സുഹൃത്തുക്കളിൽ ഒരാളായിരുന്നു. രോഗാരംഭത്തിൽ മനോരാജ് തിരുവനന്തപുരം ശ്രീ ചിത്രയിൽ കഴിയുമ്പോൾ ഞാനും ജെയിംസ് സണ്ണി സാറും കൂടി പോയി കണ്ടിരുന്നു. ഇടയ്ക്കിടെ വിളിച്ച് രോഗ വിവരങ്ങൾ തിരക്കാറുണ്ടായിരുന്നു. എന്നാൽ ഈ അടുത്ത നാളുകളിൽ വിളിക്കാനൊന്നും കഴിഞ്ഞില്ല. രോഗാവസ്ഥയിൽ നിന്ന് രക്ഷപ്പെട്ടുവരുന്നുവെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ വൈദ്യശാസ്ത്രം മനോരാജിനു മുന്നിൽ തോറ്റു. അദ്ദേഹം യാത്രയായി. മലയാള സാഹിത്യത്തിൽ നല്ലൊരു ഭാവി മനോരാജിൽ പ്രതീക്ഷിച്ചിരുന്നു. അദ്ദേഹത്തിന്റെ നഷ്ടം മലയാളസാഹിത്യത്തിന് ഒരു വലിയ നഷ്ടമാണ്. മനോരാജിനെ നമുക്ക് എല്ലാവർക്കും എക്കാലത്തും ഓർമ്മിക്കുവാൻ ഉചിതമായത് ചെയ്യുവാൻ ബൂലോകത്ത് നിന്ന് ആലോചനകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അതെ പറ്റി ചില ബ്ലോഗ് സുഹൃത്തുക്കളുമായി ഞാൻ സംസാരിച്ചിരുന്നു. കൂടുതൽ എഴുതാൻ ഇപ്പോഴത്തെ അവസ്ഥയിൽ എനിക്ക് സാധിക്കില്ല. വിശദാമായി അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകളും അദ്ദേഹം ബ്ലോഗിനും മലയാള സാഹിത്യ ലോകത്തിനും നൽകിയ സംഭാവനകൾ എഴുതണമെന്ന് ആഗ്രഹിക്കുന്നുണ്ട്. മനോരാജിന്റെ വേർപാടിൽ എന്റെ അഗാധമയ ദു:ഖം ഞാൻ രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ ഞാനും പങ്ക് ചേരുന്നു.