കടം
കടമെടുത്ത തുടിപ്പുമായ് ഞാൻ രാപ്പകലെണ്ണുന്നു
ഉറക്കമേയില്ലെന്നാലും ഞാൻ കിടന്നെഴുന്നേൽക്കും
ഈടുവച്ചൊരുറപ്പിൽനിന്നും പുറത്തിറങ്ങാറായ്
ജപ്തി-ലേലം ചെണ്ടമേളം കേട്ടുറങ്ങാനോ?
ഇരട്ട നീതികൾ ഇരുത്തിവാഴും വിശാല ഭവനത്തിൽ
ഇരുണ്ട കോണിൽ ചായ്പ്പിറക്കി കിടപ്പുകാർക്കൊപ്പം
കീറപ്പായും എടുത്തുചെന്നാൽ കിടന്നുറങ്ങീടാൻ
എനിയ്ക്കുമല്പം വെറും തറയതു പകുത്ത് കിട്ടീടാം!
കളിക്കളത്തിൽ പരാജിതൻ ഞാൻ തളർന്നു പിന്മാറി
കരുക്കളൊന്നും കുരുത്തിടാത്തൊരു മനോമരുഭൂവിൽ
കയർക്കുരുക്കെൻ കഴുത്തുഴിഞ്ഞ് കാറ്റിലാടുമ്പോഴും
കരിഞ്ഞസ്വപ്നക്കുറ്റികൾക്കോ തിളിർക്കുവാൻ മോഹം!
മരുപ്പച്ചകൾ മാഞ്ഞുപോയൊരു മണൽപ്പരപ്പിൽ ഞാൻ
മനസ്സുകൊണ്ടൊരു ഹരിതവസന്തം വരച്ചുവയ്ക്കുമ്പോൾ
ഇരുട്ടുകൊണ്ടതു മറച്ചു വയ്ക്കും തിമിര മേഘങ്ങൾ
പുലർച്ചയോളം കാത്തിടുന്നൂ പകൽ കടന്നീടാൻ....!
തരുക്കളൊന്നും തളിർത്തിടാത്തൊരു
തരിശിടത്തിങ്കൽ
നിലം കൊതിച്ചു, നട്ടുനനയ്ക്കാൻ ജലം തിരക്കി ഞാൻ
കരഞ്ഞുവറ്റിയ കണ്ണീർചാലിൻ കരയ്ക്കിരിയ്ക്കുമ്പോൾ
തഴുകുവാനായ് പരതി വരുന്നതു ചുട്ടമരുക്കാറ്റും!
നിലം കൊതിച്ചു, നട്ടുനനയ്ക്കാൻ ജലം തിരക്കി ഞാൻ
കരഞ്ഞുവറ്റിയ കണ്ണീർചാലിൻ കരയ്ക്കിരിയ്ക്കുമ്പോൾ
തഴുകുവാനായ് പരതി വരുന്നതു ചുട്ടമരുക്കാറ്റും!
വിരുന്നു വന്നൊരു രോഗപീഡകൾ
തിരിച്ചുപോകാതെ
പൊറുതിയ്ക്കായ് പകുത്തെടുത്തെൻ ദേഹഭാഗങ്ങൾ
പൊറുതിയ്ക്കായ് പകുത്തെടുത്തെൻ ദേഹഭാഗങ്ങൾ
പതിവു തെറ്റിയെൻ ജീവതാളം
പണിമുടക്കുമ്പോൾ
വീണ്ടെടുപ്പിൻ ഇടവേളകൾ ഞാൻ ഇരന്നു വാങ്ങുന്നു!
വീണ്ടെടുപ്പിൻ ഇടവേളകൾ ഞാൻ ഇരന്നു വാങ്ങുന്നു!
ഇനിയുമെത്ര തുടിപ്പുകൾ കനിയുമെന്നുടെ ഹൃത്തിടം
എന്നതോർത്തും തുടിപ്പിനെണ്ണം കുറഞ്ഞു പോയീടാം!
വീണ്ടെടുപ്പിൻ സടകുടച്ചിൽ ഇനി വെറും ഭ്രമം
കിതപ്പുനീട്ടാൻ മാത്രമാണെൻ ശേഷഭാഗങ്ങൾ
കിതപ്പുനീട്ടാൻ മാത്രമാണെൻ ശേഷഭാഗങ്ങൾ
ഇനിയുമേറെ കിനാക്കൾ കാണാൻ
കൊതിച്ചിടാഞ്ഞിട്ടല്ല
കിനാക്കൾ കാണാൻ പോലുമിന്നെൻ മനോബലം പോര;
വരണ്ട നാവിൻ തുമ്പിലമ്പി വെമ്പലുണ്ടിപ്പോഴും
പറയുവാനുണ്ടിനിയും പലതും പറഞ്ഞു തീരാതെ
കുലം പറഞ്ഞും കൂരി പറഞ്ഞും കുബേരകൂറ്റൻമാർ
അധികാരത്തിൻ അകം-പുറങ്ങൾ അടക്കി വാഴുമ്പോൾ
കടം കിടന്നും ഇടം മുടിഞ്ഞും ഇരന്നിരുന്നീ ഞാൻ
ആധിപറഞ്ഞും വ്യാഥി പറഞ്ഞും വൃഥാവിലാകുന്നു!

3 comments:
ഇടവേളകള്‍ ഇരന്നുവാങ്ങുന്ന ജീവിതങ്ങള്‍....
നന്നായി
ആശംസകള്‍
Very nice
ഇനിയുമെത്ര തുടിപ്പുകൾ കനിയുമെന്നുടെ ഹൃത്തിടം
എന്നതോർത്തും തുടിപ്പിനെണ്ണം കുറഞ്ഞു പോയീടാം!
വീണ്ടെടുപ്പിൻ സടകുടച്ചിൽ ഇനി വെറും ഭ്രമം
കിതപ്പുനീട്ടാൻ മാത്രമാണെൻ ശേഷഭാഗങ്ങൾ ...
Post a Comment