ജോർജ് സാറിന് ആദരാഞ്ജലികൾ
തട്ടത്തുമല ഗവ.എച്ച്.എസ്.എസിൽ എന്നെ നാലാം ക്ലാസ്സിൽ പഠിപ്പിച്ച ആയൂർ സ്വദേശി ജോർജ് സാർ മിനിയാന്ന് (2017 സെപ്റ്റംബർ 29) അന്തരിച്ചു. സംസ്കാര ചടങ്ങുകൾ നടന്ന ഇന്നലെ അദ്ദേഹത്തിന്റെ വീട്ടിലെത്തി മൃതുദേഹം കാണുവാനും അന്ത്യാഞ്ജലി അർപ്പിക്കുവാനും സാറിനെ അനുസ്മരിച്ച് അവിടെ സംസാരിക്കുവാനും കഴിഞ്ഞു.
ഓർമ്മകളിൽ നിന്ന് ഒരിക്കലും മറഞ്ഞു പോകാത്ത അദ്ധ്യാപകനായിരുന്നു ജോർജ് സാർ.ജോർജ്ജ് സാർ തട്ടത്തുമല സ്കൂളിൽ ഉള്ളപ്പോൾ എന്റെ വാപ്പയും ഇവിടെ അദ്ധ്യാപകനായിരുന്നു. നമ്മുടെ സ്കൂളിൽ നിന്നും പോയ ശേഷം വളരെ അപൂർവ്വമായി മാത്രമേ ജോർജ്ജ് സാറിനെ കാണാൻ സാധിച്ചിരുന്നുള്ളൂ. അതും വർഷങ്ങൾക്ക് മുമ്പെപ്പോഴോ. പിന്നീട് അദ്ദേഹം ജീവിച്ചിരിക്കുന്നുവോ മരിച്ചു പോയോ എന്നുതന്നെ അറിയില്ലായിരുന്നു.
എന്നാൽ പിന്നീട് അദ്ദേഹത്തിന്റെ അനന്തിരവൻ അലക്സ് സാർ തട്ടത്തുമല സ്കൂളിൽ അദ്ധ്യാപകനായി വന്നപ്പോഴാണ് ജോർജ് സാർ ആരോഗ്യത്തോടെ ജീവിച്ചിരിക്കുന്നുവെന്നറിഞ്ഞത്. പിന്നീട് അലക്സ് സാർ സ്ഥലം മാറി പോയെങ്കിലും ജോർജ്ജ് സാറിന്റെ മരണ വാർത്ത നമ്മുടെയെല്ലാം അറിവിലേയ്ക്കായി ശ്രീ സലിമിന്റെ ഫോണിൽ വിളിച്ചറിയിച്ചു.അതുകൊണ്ട് യഥാസമയം ജോർജ് സാറിന്റെ വീട്ടിലെത്തി മൃതുദേഹം കാണുവാൻ സാധിച്ചു. ഞാൻ സലിം, സി.ബി അനിൽ, സലിമിന്റെ അയൽവാസി ഷെരീർ എന്നിവർ ഒരുമിച്ചാണ് പോയത്.
മരിച്ചു കിടക്കുമ്പോഴും അന്നത്തെ അതേ തേജസ്സ് ജോർജ്ജ് സാറിന്റെ മുഖത്ത് പ്രകടമായിരുന്നു. 77 വയസ്സുണ്ടായിരുന്നു. ആരോഗ്യവാനായിരുന്ന അദ്ദേഹം അടുത്ത കാലത്ത് മാത്രമാണ് രോഗബാധിതനായതെന്നാണ് ബന്ധുക്കൾ പറഞ്ഞത്. എത്രമേൽ വലിയ വിദ്യഭ്യാസം നേടിയാലും പ്രൈമറി സ്കൂളുകളിലെ അദ്ധ്യാപകരെ ആയിരിക്കും എല്ലാവരും കൂടുതൽ ഓർക്കുക. ജോർജ്ജ് സാറിനെ നമ്മൾ ഓർക്കുന്നതുപോലെ. ജോർജ്ജ് സാറിന് ആദരാഞ്ജലികൾ!