ക്രൂരത ആർ എവിടെച്ച ചെയ്താലും ക്രൂരത തന്നെ
ഏത് മതത്തിന്റെ ആയാലും അവരുടെ ദേവാലയങ്ങൾക്കുള്ളിൽ പുണ്യ പ്രവൃത്തികൾ മാത്രമാണ് നടക്കുന്നതെന്ന് വിശ്വസിക്കുവാനുള്ള ബാദ്ധ്യത എനിക്കില്ല. ഞാൻ ഒരു വിശ്വാസത്തെയും ബഹുമാനിക്കുന്നതല്ലാതെ പിൻ പറ്റുന്നില്ല. അതുകൊണ്ടു തന്നെ കാശ്മീരിലെ ക്വത്വയിൽ ബാലിക പീഡിപ്പിക്കപ്പെട്ടത് ദേവാലയത്തിനകത്തോ പുറത്തോ എന്ന് നോക്കിയല്ല ആ കുറ്റകൃത്യത്തിന്റെ ഭീകരത അളക്കുന്നത്. എന്നാൽ വിശ്വാസികൾ അവർ ആരാധിക്കുന്ന ഒരു ദേവാലയത്തിനുള്ളിൽ വച്ച് ഇങ്ങനെ ഒരു ക്രൂരത ചെയ്യുമ്പോൾ സ്വന്തം വിശ്വാസത്തോടും ദേവാലയത്തോടും കാട്ടുന്ന ക്രൂരത കൂടിയായി അത് മാറുന്നു. അതുകൊണ്ടുതന്നെ ദേവാലയത്തിന്റെ കാര്യം എടുത്തു പറഞ്ഞ് പ്രതിഷേധിക്കുന്നതിൽ കുറ്റം കാണാനാകില്ല.
ഒരു സാധാരണ ക്രിമിനൽ ചെയ്യുന്ന അതേ കുറ്റം ഒരു മത പണ്ഠിതനോ അദ്ധ്യാപകനോ ചെയ്താൽ അതവരുടെ മഹനീയ സ്ഥാനത്തിനെ കൂടി കളങ്കപ്പെടുത്തുന്നതാകും. അതുകൊണ്ട് ആ സ്ഥാനങ്ങളിലിരുന്ന് കുറ്റകൃത്യം ചെയ്യുന്നതിനെതിരെ ജനങ്ങളുടെ പ്രതിഷേധം കുറേക്കൂടി ശക്തമായിരിക്കും. ഇവിടെ അമ്പലത്തിൽ വച്ച് ഒരു ക്രൂരത വിശ്വാസികൾ തന്നെ ചെയ്യുമ്പോൾ ഇത് പള്ളിയിലും ചർച്ചിലും നടന്നിട്ടില്ലേ നടക്കുന്നില്ലേ എന്ന് ചോദിച്ചാൽ പള്ളിയിലും ചർച്ചിലും നടന്നിട്ടുള്ളത് അമ്പലത്തിലുമാകാം എന്ന് പറയുന്നതിനു തുല്യമാണ്.
പള്ളിയിലും ചർച്ചിലും വച്ച് അത്തരം ക്രൂരതകൾ ചെയ്തിട്ടുണ്ടെങ്കിൽ ജനം അമ്പലത്തിൽ നടക്കുന്ന അതേ ഗൗരവത്തിൽ തന്നെ കണ്ടിട്ടുണ്ട്. കാണണം. അപ്പോഴും അമ്പലത്തെ പറ്റി ചോദിക്കുമ്പോൾ പള്ളിയെക്കുറിച്ചും ചർച്ചിനെക്കുറിച്ചും ചോദിക്കുന്നവരെ പോലെ തിരിച്ചും സമാന സംഭവങ്ങൾ പള്ളിയിൽ വച്ച് നടക്കുമ്പോൾ അമ്പലത്തെയും ചർച്ചിനെയും കുറിച്ച് ചോദിക്കുന്ന ചിലരുണ്ടാകും. ചർച്ചിൽ വച്ച് സമാന കുറ്റം നടക്കുമ്പോൾ മസ്ജിദിനെയും അമ്പലത്തെയും പറ്റി ചോദിക്കുന്ന ചിലരും ഉണ്ടാകും. അത്തരം ചോദ്യങ്ങൾ ചോദിക്കുന്നവരുടെ മനോനിലയെക്കുറിച്ച് പറയാതിരിക്കുന്നതാണ് നല്ലത്.
ഒരു യഥാർത്ഥ വിശ്വാസിയാണെങ്കിൽ മറ്റുള്ളവരുടെ ആരാധനാലയങ്ങളിൽ എന്ത് മോശപ്പെട്ട കാര്യങ്ങൾ നടന്നാലും എന്റെ ആരാധനാലയത്തിനുള്ളിൽ അത് നടക്കരുതെന്നാണ് വിശ്വസിക്കേണ്ടത്. അത് ഹിന്ദു ആയാലും മുസ്ലിം ആയാലും ക്രിസ്ത്യാനി ആയാലും. ഇനി കാശ്മീരിൽ നടന്നതുപോലുള്ള സംഭവങ്ങൾ ഒരു ദേവാലയത്തിൽ വച്ച് നടക്കുമ്പോൾ വിശ്വാസികൾ എന്ന് പറഞ്ഞ് നടക്കുന്നവരുടെ കാപട്യം കൂടിയാണ് പുറത്ത് വരുന്നത്. അവർക്ക് യഥാർത്ഥത്തിൽ വിശ്വാസവുമില്ല. ദൈവ ഭയവുമില്ല. ഒന്നുമില്ല. ദേവാലയങ്ങൾ അവർക്ക് പുണ്യ സ്ഥലങ്ങളുമല്ല.
പല മതങ്ങളിലും പെട്ടവർ എത്രയോ സ്ഥലത്ത് സ്വന്തം ആരാധനാലയങ്ങൾ ആയുധപ്പുരകളാക്കുന്നു. ആരാധനാലയങ്ങൾ ബോംബ് വച്ച് തകർക്കുന്നു. അവരൊക്കെ ഏത് ദൈവത്തിന്റെ മക്കളാണ്? ബലാത്സംഗം ചെയ്തയാലും ബോംബ് വച്ചായാലും അന്യമതസ്ഥരെ കൊല്ലുന്നത് പുണ്യ കർമ്മമാണെന്ന് (ചിലർക്ക് അത് രാജ്യസ്നേഹവും ചിലർക്ക് മരണാനന്തരം സ്വർഗ്ഗപ്രവേശനത്തിനുള്ള എളുപ്പമാർഗ്ഗവുമത്രേ) കരുതുന്നവരെ പറ്റി എന്ത് പറയാൻ! കൊടും ക്രൂരതകളെ ന്യായീകരിക്കാൻ സമാന ക്രൂരതകളുമായി താരതമ്യം ചെയ്ത് വരുന്നത് തന്നെ ഒരു കുറ്റകൃത്യമാണ്.

1 comment:
പല മതങ്ങളിലും പെട്ടവർ എത്രയോ സ്ഥലത്ത്
സ്വന്തം ആരാധനാലയങ്ങൾ ആയുധപ്പുരകളാക്കുന്നു.
ആരാധനാലയങ്ങൾ ബോംബ് വച്ച് തകർക്കുന്നു. അവരൊക്കെ
ഏത് ദൈവത്തിന്റെ മക്കളാണ്? ബലാത്സംഗം ചെയ്തയാലും ബോംബ്
വച്ചായാലും അന്യമതസ്ഥരെ കൊല്ലുന്നത് പുണ്യ കർമ്മമാണെന്ന് (ചിലർക്ക്
അത് രാജ്യസ്നേഹവും ചിലർക്ക് മരണാനന്തരം സ്വർഗ്ഗപ്രവേശനത്തിനുള്ള എളുപ്പമാർഗ്ഗവുമത്രേ)
കരുതുന്നവരെ പറ്റി എന്ത് പറയാൻ! കൊടും ക്രൂരതകളെ ന്യായീകരിക്കാൻ സമാന ക്രൂരതകളുമായി
താരതമ്യം ചെയ്ത് വരുന്നത് തന്നെ ഒരു കുറ്റകൃത്യമാണ്.
Post a Comment