ആറായിരത്തെ കളിയാക്കുമ്പോൾ....
കളിയാക്കി യു.ഡി.എഫിൻ്റെ അസംബ്ലി ഇലക്ഷൻ പ്രചരണം എൽ.ഡി.എഫുകാർ തന്നെ കൊഴുപ്പിക്കാൻ വരട്ടെ. 6000 രൂപ പാവപ്പെട്ടവരെ സംബന്ധിച്ച് ഒരു ചെറിയ തുകയല്ല. ജനം വീണാൽ അദ്ഭുതപ്പെടാനില്ല. കിറ്റ് കൊടുത്തതിനെ പരിഹസിച്ചവർ തന്നെയാണ് ഇപ്പോൾ ഈ വാഗ്ദാനവുമായി ഇറങ്ങിയിട്ടുള്ളത്. എങ്കിലും എൽ.ഡി.എഫിന് പകരം വയ്ക്കാനുള്ള പ്രായോഗികമായ ബദൽ വാഗ്ദാനങ്ങൾ ഉൾക്കൊള്ളുന്ന പ്രകടനത്രിക ഉടൻ ഇറക്കുകയാണ് വേണ്ടത്.
പഞ്ചായത്ത് ഇലക്ഷന് ജയിച്ചെന്നു കരുതി പാർലമെൻ്റ് തെരഞ്ഞെടുപ്പിലെ അനുഭവങ്ങൾ മറക്കേണ്ട. ബി.ജെ.പി ഭയം മുൻനിർത്തി ന്യൂനപക്ഷത്തിൻ്റെ വോട്ടുകൾ എല്ലാ തെരഞ്ഞെടുപ്പിനും ഇടതുപക്ഷനു ലഭിച്ചെന്നു വരില്ല. ശബരിമലവിഷയം പ്രധാനമായിരുന്നെങ്കിലും കേന്ദ്രത്തിൽ ബി.ജെ.പി വരാതിരിക്കാൻ കൂടിയാണ് കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ടുകളും മതേതര നിഷ്പക്ഷ വോട്ടുകളും കോൺസ്സിനു കിട്ടിയത്. അല്ലാതെ രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിച്ചത് യു ഡി എഫിന് ഗുണം ചെയ്തിട്ടുണ്ടെങ്കിലും തരംഗമൊന്നുമായിരുന്നില്ല. ഇന്ത്യയിൽ എവിടെയും ഒരു തരംഗം സൃഷ്ടിക്കാനൊന്നും രാഹുൽ ഗാന്ധിക്ക് കഴിയില്ല.
കേരളത്തിൽ എൽ ഡി എഫ് ഭരണം തുടരണമെന്നു തന്നെ ആഗ്രഹിക്കുമ്പോഴും അങ്ങനെയൊരു രാഹുൽ തരംഗമുണ്ടായി ഇന്ത്യയിലാകെ കോൺഗ്രസ്സിനു തിരിച്ചുവരവ് നടത്താൻ കഴിയുമെങ്കിൽ അത് നല്ലതെന്നു തന്നെ എന്നാണ് ആഗ്രഹിക്കുന്നത്. പക്ഷെ രാഹുലിന് അത് കഴിയില്ല. കേരളത്തിൻ്റെ വിദ്യാഭ്യാസ നിലവാരമുയർന്നതാകയാൽ രാഹുലിന് കുറച്ചൊക്കെ ശ്രദ്ധ കിട്ടും. മറ്റൊരു സംസ്ഥാനത്തും അദ്ദേത്തിന് തരംഗം പോയിട്ട് വേണ്ടത്ര ജനശ്രദ്ധ തന്നെ ലഭിക്കില്ല.
കർഷക സമരമൊന്നും ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വിജയം ത്ത കാര്യമായി ബാധിക്കില്ല. എന്നു വച്ചാൽ രാഷ്ട്രീയമായി എല്ലാം കൈവിട്ടു പോയി. മാറ്റത്തിനായി ഒരുപാട് കാത്തിരിക്കേണ്ടി വരും. അതിപ്പോൾ എൽ.ഡി എഫും യു ഡി എഫും ഇന്ത്യയിലെ മതേതര പ്രസ്ഥാനങ്ങൾ ആകെയും സ്വന്തം നിലയ്ക്കും കുട്ടിയും ഒരുപാട് പോരാട്ടങ്ങൾ നടത്തേണ്ടതായും ഒരുപാട് കാത്തിരിക്കേണ്ടതായും വരും.