മനുഷ്യസഹജമായ നിരാശ, പ്രതിഷേധം, നിസ്സഹായത..... എല്ലാം ഉള്ളിലുണ്ട്. ഒന്നും മറച്ചുവയ്ക്കുന്നില്ല. വേറിട്ടൊരു പാർട്ടിയിൽ അച്ചടക്കം ഒരു നല്ല പരിധിവരെ പ്രധാനമാണ് എന്നതിൻ്റെ സമ്മർദ്ദവുമുണ്ട്. സ്വാതന്ത്ര്യത്തോടെ ഇടപെടാനും വിളിക്കാനും കാര്യങ്ങൾ പറയാനും പരിഹാരം കാണുവാനും കഴിയുന്ന ഒരു സ്ഥലം എം.എൽ.എ ഉണ്ടെന്ന ധൈര്യം എപ്പോഴും ഉള്ളിലുണ്ടായിരുന്നു.
ഈ നഷ്ടം നഷ്ടം തന്നെ. എങ്കിലും പത്തു വർഷക്കാലം കൊണ്ടു നേടിയ ജനസമ്മതിയുടെയും വികസന നേട്ടങ്ങുടെയും തിളങ്ങുന്ന യശ്ശസ്സുമായി തലയുയർത്തി ഇനിയും കർമ്മപഥങ്ങളിൽ നിറഞ്ഞുനിൽക്കാൻ കഴിയും. കഴിയണം. ജനസേവനത്തിന് ഇനിയുമെത്രയോ മേഖലകളുണ്ട്. അവസരങ്ങളുണ്ട്. നിർവ്വഹിച്ചുകൊണ്ടിരുന്ന ഒരു പ്രധാന ചുമതല മാറിയെങ്കിലും വിളിച്ചാൽ വിളിപ്പുറത്ത് നമുക്ക് ഒപ്പമുണ്ടാകണം. ഉണ്ടാകും എന്നറിയാം.
വികസന നേട്ടങ്ങൾക്കും ജനങ്ങളുടെ സുഖദുഃഖങ്ങളിൽ ഓടിയെത്തിയതിനും നല്ല പെരുമാറ്റത്തിനും ആത്മാർത്ഥതയ്ക്കും എല്ലാം മണ്ഡലത്തിലെ ജനങ്ങളും പാർട്ടി പ്രവർത്തകരും എന്നും കടപ്പെട്ടിരിക്കുന്നു. വിദ്യാർത്ഥി രാഷ്ട്രീയ കാലത്തേ സഹപ്രവർത്തകർ എന്ന നിലയിൽ ലഭിച്ച പ്രത്യേക സ്നേഹത്തിനും പരിഗണനയ്ക്കും വിളിച്ച ഫോൺ കോളുകൾക്കും വാട്ട്സ്ആപ്പ് മെസേജുകൾണ്ടും മറുപടികളുണ്ടായതിനും ഇടപെടലുകൾക്കും സഹായങ്ങൾക്കും നന്ദി.
എല്ലാറ്റിലുമുപരി സ്ഥലത്തെ പാർട്ടി പ്രവർത്തകനെന്ന നിലയക്ക് അറിയിച്ചു കൊണ്ടുള്ള വരവുകൾക്കും ഒപ്പം കൂട്ടലുകൾക്കും നന്ദി. ഒരുമിച്ചുള്ള ഇടപെടലുകളും പോരാട്ടങ്ങളും അവസാനിക്കുന്നില്ല. അഭിവാദനങ്ങൾ!