കവിത
വഴി
ഞാന്‍ മുന്‍പേ നയിക്കാം
നേരറിയാതെ നീ പിന്‍പേ !
ഞാന്‍ തിരിഞ്ഞു നോക്കില്ല
നീ എന്നെ പേണുക ;
ഒടുവിലൊടുവില്‍
നീ ഉണ്ടെന്ന വിശ്വാസത്തില്‍
ഞാന്‍ നടന്നുകൊള്ളും
നീയും തിരിഞ്ഞു നോക്കരുത്
വെറുതെ എന്തിനാ വീഴുന്നത് ?
വിശ്വാസത്തിന്റെ ബലമുണ്ടല്ലോ ;
എത്തിയാലെത്തി !
No comments:
Post a Comment