Wednesday, January 21, 2009

ഇനി ഒബാമയിലൂടെ



ലേഖനം

ഇനി ഒബാമയിലൂടെ

അമേരിക്കയുടെ നാല്പത്തിനാലാമത് പ്രസിഡന്‍റായി ബാരക്ക് ഒബാമ ഇന്നലെ (ജനുവരി-20) രാവിലെ ഇന്ത്യന്‍ സമയം പത്തു മുപ്പതിന് വന്‍ ജനാവിളിയെ സാക്ഷി നിര്ത്തി സത്യ പ്രതിജ്ഞ ചെയ്തു അധികാരമേറ്റു. അമേരിക്കയുടെ ചരിത്രത്തിലാദ്യമായി വെളുത്ത കൊട്ടാരത്തിലേയ്ക്ക് ഉയര്‍ത്തപ്പെടുന്ന ഈ കറുത്തവര്‍ഗ്ഗക്കാരനെ ലോകം പ്രതീക്ഷയോടെ ഉറ്റു നോക്കുകയാണ്.

ഇന്നലെകളില്‍ മാറി മാറി വന്ന ഭരണ നേതൃത്വങ്ങളാല്‍ ലോകത്തിനു മുന്നില്‍ ഒരു വില്ലന്‍ പരിവേഷം ചാര്‍ത്തപെട്ടു പോയ അമേരിക്കയ്ക്ക് ഒരു നല്ല ഇമേജ് ഉണ്ടാക്കിത്തീര്‍ക്കുവാന്‍ സാധിയ്ക്കുന്ന രീതിയിലേയ്ക്ക് ഈ രാജ്യത്തിന്റെ വിദേശ നയത്തെ മാറ്റിത്തതീര്ക്കുവാന്‍ ഒരു പരിധി വരെയെങ്കിലും പുതിയ പ്രസിഡന്‍റിനു കഴിയുമോ എന്നുള്ളതാണ് ഏറ്റവും പ്രസക്തമായ ചോദ്യം.

ഇതുവരെയുള്ള സൂചനകള്‍ വച്ചു നോക്കുമ്പോള്‍ അമിത പ്രതീക്ഷകള്‍ വച്ചു പുലര്‍ത്താതിരിയ്ക്കുന്നതയിരിക്കും നല്ലത് എന്നു തോന്നുന്നു. കാരണം മാറി വരുന്ന ഒരു പ്രസിഡന്റ്റു മാത്രം വിചാരിച്ചാല്‍ മാറ്റിയെടുക്കാന്‍ കഴിയുന്നതല്ല അമേരിക്കയുടെ വിദേശ നയം. എങ്കിലും ഇതുവരെയുണ്ടായിരുന്ന സ്ഥിതിയില്‍ നിന്നും നേരിയ ഒരു മാറ്റം പോലും ആശ്വാസമാണ്. ഈ നേരിയ മാറ്റങ്ങള്‍ ഭാവിയിലെ വലിയ മാറ്റങ്ങള്‍ക്കു ഒരു നാന്ദി ആയിക്കൂടെന്നില്ല. തീര്‍ച്ചയായും അത്തരം ചില നടപടികള്‍ സത്യപ്രതിജ്ഞാ സമയം വരെയും പറഞ്ഞിട്ടുള്ള ഒബാമയുടെ വാക്കുകളെ വിശ്വസിച്ചു നമുക്കു പ്രതീക്ഷിയ്ക്കാവുന്നതാണ്‌.

ബുഷ് വരെയുള്ള സമീപകാല മുന്‍ പ്രസിഡന്റ്റു മാരില്‍ നിന്നും എന്തെകിലുമൊക്കെ ആശാസ്യമായ മാറ്റങ്ങള്‍ ഒബാമയ്ക്ക് വരുത്താതിരിയ്ക്കാന്‍ കഴിയില്ലതന്നെ. അങ്ങേയറ്റം ചെരുപ്പടി ഏറ്റു വാങ്ങി മാനം നഷ്ടപ്പെടുത്താന്‍ സാധ്യതയില്ലാത്ത ഒരു പ്രസിഡന്റിനെയെങ്ങ്കിലും നമുക്കു ഒബാമയില്‍ പ്രതീക്ഷിയ്ക്കവുന്നതാണ്. ആഗോള സമാധാനത്തിന്റെ ഒരു പ്രത്യാശയെങ്കിലും സമ്മാനിയ്ക്കുവാന്‍ ഒബാമയ്ക്ക് കഴിഞ്ഞെങ്കില്‍ എന്ന് ആഗ്രഹിയ്ക്കാം .

വലിയ വെല്ലുവിളികള്‍ പുതിയ പ്രസിഡന്‍റിനു മുന്നില്‍ ഉണ്ട്. വമ്പിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും അദ്ദേഹത്തിന് രാജ്യത്തെ കര കയറ്റേണ്ടതുണ്ട് എന്നതാണ് അതില്‍ ഏറ്റവും പ്രധാനം. ഇറാക്ക് അഫ്ഗാനിസ്ഥാന്‍ , മറ്റു രാജ്യങ്ങളോടുള്ള സമീപനങ്ങള്‍ , ഐക്യ രാഷ്ട്ര സഭയിലെ നിലപോടുകള്‍ തുടങ്ങി വേറെയും ചില സങ്കീര്‍ണതകള്‍ ഉണ്ട്. ഇറാക്കികള്‍ക്ക് അധികാരം വിട്ടു കൊടുക്കുമെങ്കിലും അഫ്ഗാനിസക്ഥാനുമേല്‍ പിടി മുറുക്കും എന്നതാണ് നല്കുന്ന സൂചന. ഇസ്രയേല്‍- തുടങ്ങി വേറെയുമുണ്ട് അന്തര്‍ ദേശീയ പ്രശ്നങ്ങള്‍.

മറ്റൊന്ന് അമേരിക്കയില്‍ വര്‍ണ്ണ വിവേചനം നിയമപരമായി അവസനിച്ചതാണെങ്കിലുംയാഥാസ്ഥിക വെള്ളക്കാരന്റെ മനസ്സില്‍ ഇന്നും കറുത്തവനും വെളുത്തവനും എന്ന അന്തരം ചെറിയ തോതിലെങ്കിലും നിലനില്‍ക്കുന്നുണ്ട് എന്നതാണ്. അത് ഒബാമയുടെ ജീവനാണ് ഭീഷണി ഉയര്‍ത്തുന്നത് എന്നത് പ്രശ്നത്തിന്റെ ഗൌരവം വര്‍ദ്ധിപ്പിയ്ക്കുന്നു. അപ്പോള്‍ എല്ലാത്തിനും ഉപരി സ്വന്തം ജീവന്‍ രക്ഷിയ്ക്കുക എന്നതും ഒബാമയ്ക്ക് പ്രധാനപ്പെട്ടതാകുന്നു.

അന്തര്‍ ദേശീയ രംഗത്ത് അമേരിയ്ക്കയ്ക്ക് ഒരു ദുഷ്ട ഇമേജ് ഉള്ളത് മാറി കിട്ടണം എന്ന് അമേരിക്കയിലെ നല്ലൊരു പങ്കു ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടാകണം. ഒബാമയും അങ്ങനെ ആഗ്രഹിയ്ക്കുന്നുണ്ട് എങ്കില്‍ അത് സാധിതമാക്കുവാന്‍ നല്ല പണികള്‍ തന്നെ നടത്തേണ്ടി വരും. കാരണം നാളിതുവരെ ലോകത്തെവിടെയും അമേരിക്ക ഒളിഞ്ഞും തെളിഞ്ഞും നടത്തിക്കൊണ്ടിരിയ്ക്കുന്ന കുത്തിത്തിരിപ്പുകള്‍ ചില്ലറയല്ല. അതില്‍നിന്നൊക്കെ പെട്ടന്നൊരു മാറ്റം എന്നത് എത്രത്തോളം പ്രാവര്‍ത്തികമാക്കാന്‍ കഴിയും എന്നത് ചിന്താ വിഷയമാണ്‌.

ലോകത്തിന്റെ തന്നെ നേതൃത്വമാകാന്‍ യത്നിയ്ക്കുന്ന ഒരു രാഷ്ട്രത്തിന് അതിനുള്ള ശ്രമങ്ങള്‍ ഉപേക്ഷിയ്ക്കുവാന്‍ സ്വാഭാവികമായും കഴിയില്ല. നിലവില്‍ തന്നെ വന്‍ശക്തി- മുതലാളിത്ത രാഷ്ട്രങ്ങളുടെ നേതൃത്വം അമേരിക്കയ്ക്കുണ്ട്. മിക്കപ്പോഴും ഒരു ലോക പോലീസിന്റെ മട്ടും ഭാവവും ആണ് അമേരിക്കയ്ക്ക് എന്ന് നമുക്കറിയാം. ഇനിയും പ്രസക്തമായ മറ്റൊരു ചോദ്യം ഏറ്റവും വലിയ ജനാധിപത്യ സംരക്ഷകര്‍ എന്നവകാശപ്പെടുന്ന അമേരിക്ക ജനാധിപത്യ മര്യാദ പാലിച്ചു കൊണ്ടു സാമ്പ്രാജ്യത്വ മേല്‍ക്കോയ്മയെന്ന അതി മോഹത്തില്‍ നിന്നെങ്കിലും ഒബാമ വഴി പിന്തിരിയുമോ എന്നുള്ളതാണു.

എല്ലാത്തിലും ഉപരി കാര്യം തുറന്നു പറഞ്ഞാല്‍ ലോക സമാധാനം എന്നത് തന്നെ അമേരിക്കയുടെ കയ്യില്‍ ഇരിയ്ക്കുകയാണ്. കാരണം ലോകത്ത് എവിടെയും ഉണ്ടാകുന്ന പ്രശ്നങ്ങളില്‍ ന്യായവും അന്യായവും നോക്കിയല്ല, സ്വന്തം താല്പര്യം നോക്കിയാണ് അമേരിക്ക മിക്കവാറും ഇടപെട്ടു പോരുന്നത് . ലോകത്ത് സമ്പൂര്‍ണ്ണ സമാധാനം പുലരണം എങ്കില്‍ ഇന്നത്തെ ലോക സാഹചര്യത്തില്‍ അമേരിക്ക സഹകരിച്ചേ മതിയാകു‌. അതിനാകട്ടെ അമേരിക്കയുടെ നാളിതു വരെയുള്ള വിദേശ നയങ്ങളില്‍ കാര്യമായ മാറ്റിയെഴുത്തുകള്‍ വേണം . നടക്കുമോ ഒബാമ വിചാരിച്ചാല്‍ അത്? കാത്തിരുന്ന് കാണുകതന്നെ!

6 comments:

തറവാടി said...

ഒബാമയുടെ പ്രസംഗം തന്നെ ധാരാളം ;)
കണ്ടിരുന്ന് കാണാം.

ശ്രീ said...

ഇനി ഒബാമ എന്തു ചെയ്യാന്‍ പോകുന്നു എന്നു നോക്കാം.

Nithyadarsanangal said...

അമേരിക്കയുടെ ചരിത്രത്തിലാദ്യമായി വെളുത്ത കൊട്ടാരത്തിലേയ്ക്ക് ഉയര്‍ത്തപ്പെടുന്ന ഈ കറുത്തവര്‍ഗ്ഗക്കാരനെ ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുമ്പോള്‍ അമേരിക്കയുടെ യശസ്സ്‌ വാനോളം ഉയര്‍ത്താന്‍ ഇദ്ദേഹത്തിനാകുമോ...
കാത്തിരുന്ന് കാണാം അല്ലേ...
ആശംസകള്‍.

ചാക്യാര്‍ said...

ആദ്യത്തെ കറുത്ത വര്‍ഗക്കാരന്‍ പ്രസിഡണ്ട്‌ ആയി എന്നതല്ലാതെ ചരിത്രത്തില്‍ മറ്റേതെങ്കിലും രീതിയില്‍ സ്ഥാനം പിടിക്കുക എന്നത് കണ്ടു തന്നെ കാണണം. യുദ്ധം മൂലം ആണെന്കിലും ബുഷ് ഏമാന് അത് കഴിഞ്ഞു.

പകല്‍കിനാവന്‍ | daYdreaMer said...

ആശംസകള്‍... മുടങ്ങാതെ വായിക്കുന്നുണ്ട്....

ശ്രീഇടമൺ said...

കാത്തിരുന്ന് കാണുക തന്നെ...*
(പോസ്റ്റ് നന്നായിട്ടുണ്ട്, വീണ്ടും വരാം)