കവയിത്രി രമ്യ ആന്റണി നിര്യാതയായി
ഒടുവില്‍ മരണത്തിന്റെ ഇംഗിതത്തിനു മുന്നില്‍ രമ്യ ദുര്‍ബലയായി; സ്നേഹം കൊണ്ടും കവിതകൊണ്ടും മരണത്തോട് സംവദിച്ച് സംവദിച്ച് രമ്യ ഒടുവില്‍ അനുതാപപൂര്‍വ്വം മരണത്തിനു കീഴ്പെട്ടു.
കവയിത്രി രമ്യാ ആന്റണി (24) നിര്യാതയായി. കാന്‍സര്‍ ബാധിതയായി ഒരു വര്‍ഷമായി ആര്.സി.സി യില്‍ ചികിത്സയിലായിരുന്നു. ബ്ലോഗിൽ കവിതകൾ എഴുതിയിരുന്നു. ഓര്‍ക്കൂട്ട്, കൂട്ടം, ഫെയ്സ് ബൂക്ക്, തുടങ്ങിയ കൂട്ടായ്മകളിലൂടെ പ്രശസ്തയായിരുന്നു രമ്യ. ശലഭായനം എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്പര്‍ശം എന്ന പുസ്തകത്തിന്റെ രചനയിലായിരുന്നു. തിരുമലയിലാണ് താമസിച്ചിരുന്നത്. അച്ഛന് ആന്റണി, അമ്മ ജാനറ്റ്. സഹോദരങ്ങള്‍ ധന്യ, സൌമ്യ.
രമ്യ ആന്റണിയ്ക്ക് ആദരാഞ്ജലികള്‍!
5 comments:
രമ്യക്കുട്ടിക്ക് ആദരാഞ്ജലികൾ. :((
മരണത്തേക്കുറിച്ചോർത്ത് അധികം വിഷമിക്കരുത് എന്നാണ് പറയുക. കാരണം നമ്മളും നാളെ അങ്ങോട്ട് തന്നെ എത്തേണ്ടതല്ലേ. ആ കുഞ്ഞ് നേരത്തേ പോയി. എങ്കിലും മനസ്സിലൊരു വിങ്ങൽ. :(
ആദരാഞ്ജലികൾ.
:(:(:(
ആദരാഞ്ജലികള്‍
കൂട്ടംപോല്‍ ഒര്കുട്ടാം നെറ്റ്വര്‍കും
തെന്നലായ് ആശ്വാസമായിനിന്നൂ
ഡയറിയില്‍ കോറിയ ആവരികള്‍
ശലഭായനമായ് പ്രകാശിപ്പിച്ചു
ഇനിയേറെ വാക്കുകള്‍ ബാക്കിവെച്ചു
പറയേണ്ടതെല്ലാം പറഞ്ഞുതീര്‍ക്കാന്‍
ഇനി ബാക്കിയില്ല ആ രമ്യാനന്ദം
യാത്രയാക്കാം ഈറന്‍ മിഴികളോടെ
അന്നവിടെ എഴുതിയ വരികള്‍
Post a Comment