പിടസ്വാതന്ത്ര്യം
ആ നല്ല ചെമ്പൂവും ആടകളും
ആ വര്‍ണ്ണത്തൂവലും അങ്കവാലും
ആകെയഴകുള്ള പൂവനെപ്പോല്‍
ആകണമെന്നു പിടയ്ക്കു മോഹം.
ആ വര്‍ണ്ണത്തൂവലും അങ്കവാലും
ആകെയഴകുള്ള പൂവനെപ്പോല്‍
ആകണമെന്നു പിടയ്ക്കു മോഹം.
കൊക്കലും കൂകലും ചുറ്റിച്ചിറയലും
കൊത്തു കൂടുമ്പോഴൊക്കെ ജയിക്കലും
തത്തിത്തത്തിക്കൊണ്ടൊത്ത നടത്തയും
ഒക്കെ മോഹിച്ചു പിടക്കോഴി.
കൊത്തു കൂടുമ്പോഴൊക്കെ ജയിക്കലും
തത്തിത്തത്തിക്കൊണ്ടൊത്ത നടത്തയും
ഒക്കെ മോഹിച്ചു പിടക്കോഴി.
പൂവാല വേലകള്‍ ഒന്നും നടത്താതെ
എന്തിനീ ഭൂമിയില്‍ ജീവിച്ചിരിയ്ക്കുന്നു
ഒട്ടും ഉറങ്ങാന്‍ കഴിയുന്നതേയില്ല
ചിന്തിച്ചു രവില്‍ ഇരുന്നു പിടക്കോഴി.
എന്തിനീ ഭൂമിയില്‍ ജീവിച്ചിരിയ്ക്കുന്നു
ഒട്ടും ഉറങ്ങാന്‍ കഴിയുന്നതേയില്ല
ചിന്തിച്ചു രവില്‍ ഇരുന്നു പിടക്കോഴി.
ആണിന് മേധാവിത്വം മേലിലീ നാട്ടില്‍
വച്ചു പൊറുപ്പിയ്ക്കയില്ലില്ലുറയ്ക്കുന്നു
പെണ് ദുരിതങ്ങളില്‍ നിന്നൊരു മോചനം
കിട്ടാതടങ്ങിയിരിയ്ക്കില്ല തെല്ലും.
വച്ചു പൊറുപ്പിയ്ക്കയില്ലില്ലുറയ്ക്കുന്നു
പെണ് ദുരിതങ്ങളില്‍ നിന്നൊരു മോചനം
കിട്ടാതടങ്ങിയിരിയ്ക്കില്ല തെല്ലും.
മുട്ടയിട്ടീടുവാന്‍ കിട്ടില്ല കട്ടായം
ഇട്ടാലും മുട്ടകള്‍ കൊത്തിപ്പൊട്ടിയ്ക്കും
മുട്ടയിട്ടീടുവാന്‍ തന്റേടമുണ്ടെങ്കില്‍
ഇട്ടോട്ടെ പൂവന് കണ്ടിട്ടു കാര്യം !
ഇട്ടാലും മുട്ടകള്‍ കൊത്തിപ്പൊട്ടിയ്ക്കും
മുട്ടയിട്ടീടുവാന്‍ തന്റേടമുണ്ടെങ്കില്‍
ഇട്ടോട്ടെ പൂവന് കണ്ടിട്ടു കാര്യം !
വട്ടിയ്ക്കകത്തട വച്ചാലിരിയ്ക്കില്ല
കുറ്റിരുട്ടില്‍ ദിനമെണ്ണിയിരിയ്ക്കില്ല
കെട്ടി വച്ചിട്ടതില്‍ മുട്ടിയും വച്ചാലും
തട്ടി മറിച്ചിടാനൊട്ടും മടിയ്ക്കില്ല.
കുറ്റിരുട്ടില്‍ ദിനമെണ്ണിയിരിയ്ക്കില്ല
കെട്ടി വച്ചിട്ടതില്‍ മുട്ടിയും വച്ചാലും
തട്ടി മറിച്ചിടാനൊട്ടും മടിയ്ക്കില്ല.
ചിക്കിച്ചികഞ്ഞിനി കുഞ്ഞുങ്ങളെത്തീറ്റാന്‍
പറ്റില്ല ചുറ്റി നടക്കില്ല നിശ്ചയം
തള്ളിയിരിക്കുവാന്‍ കുഞ്ഞുങ്ങളെത്തുമ്പോള്‍
പള്ളച്ചൂടേകാനു,മില്ല മനസ്സില്ല.
പറ്റില്ല ചുറ്റി നടക്കില്ല നിശ്ചയം
തള്ളിയിരിക്കുവാന്‍ കുഞ്ഞുങ്ങളെത്തുമ്പോള്‍
പള്ളച്ചൂടേകാനു,മില്ല മനസ്സില്ല.
ചിന്നിച്ചിതറാതെ കുഞ്ഞുങ്ങളെക്കൂട്ടി
നോക്കി സൂക്ഷിക്കുവാന്‍ നേരമില്ല
കാക്കയെടുക്കാതെ പൂച്ച പിടിയ്ക്കാതെ
കാത്തു രക്ഷിക്കുവാനാളെത്തിരക്കണം.
നോക്കി സൂക്ഷിക്കുവാന്‍ നേരമില്ല
കാക്കയെടുക്കാതെ പൂച്ച പിടിയ്ക്കാതെ
കാത്തു രക്ഷിക്കുവാനാളെത്തിരക്കണം.
റാഞ്ചിയെടുക്കുവാന്‍ ചെമ്പരുന്തെത്തുമ്പോള്‍
കിള്ളിയെടുക്കുവാന്‍ കിള്ളിറാനെത്തുമ്പോള്‍
ചീറ്റി വിളിച്ചങ്ങു ചാടിപ്പറക്കാനും
കൊത്തിയോടിയ്ക്കാനും വയ്യ തന്നെ.
കിള്ളിയെടുക്കുവാന്‍ കിള്ളിറാനെത്തുമ്പോള്‍
ചീറ്റി വിളിച്ചങ്ങു ചാടിപ്പറക്കാനും
കൊത്തിയോടിയ്ക്കാനും വയ്യ തന്നെ.
തള്ളയായ് പള്ളയും തള്ളി നടന്നാലും
തൊള്ള തുറന്നങ്ങു തള്ളിപ്പറയുവാന്‍
തുള്ളിത്തുള്ളി നടന്നുള്ളില്‍ ചിരിയ്ക്കുന്ന
കള്ളപ്പൂവാലാ കൊള്ളില്ല പിള്ളേ !
തൊള്ള തുറന്നങ്ങു തള്ളിപ്പറയുവാന്‍
തുള്ളിത്തുള്ളി നടന്നുള്ളില്‍ ചിരിയ്ക്കുന്ന
കള്ളപ്പൂവാലാ കൊള്ളില്ല പിള്ളേ !
ചുറ്റിക്കളിച്ചിനി പറ്റി നടക്കാനും
പറ്റിച്ചു തിന്നാനും പറ്റില്ല പൂവാ
കൊത്തിച്ചവിട്ടുവാന്‍ പമ്മിയിരിയ്ക്കില്ല
കൊക്കിവിളിയ്ക്കുമ്പോളെത്തില്ല കുട്ടാ !
പറ്റിച്ചു തിന്നാനും പറ്റില്ല പൂവാ
കൊത്തിച്ചവിട്ടുവാന്‍ പമ്മിയിരിയ്ക്കില്ല
കൊക്കിവിളിയ്ക്കുമ്പോളെത്തില്ല കുട്ടാ !
നേരമിരുട്ടിയാല്‍ കൂട്ടിലും കയറില്ല
ഒറ്റയ്ക്കും തെറ്റയ്ക്കും ചുറ്റി നടക്കും
പേടിച്ചിരിക്കുന്ന കാലം കഴിഞ്ഞു
നേരമേതായാലും ചെത്തി നടക്കും.
ഒറ്റയ്ക്കും തെറ്റയ്ക്കും ചുറ്റി നടക്കും
പേടിച്ചിരിക്കുന്ന കാലം കഴിഞ്ഞു
നേരമേതായാലും ചെത്തി നടക്കും.
കൂകലില്‍ പൂവന്റെ കുത്തക വേണ്ടിനി
തൊണ്ട കീറി കൂകി നാടുണര്‍ത്തും
അര്‍ദ്ധരാത്രിയ്ക്കു നിലാവു കണ്ടപ്പോള്‍
‘കൊക്കരക്കോ’യെന്നു കൂകി പിടക്കോഴി.
തൊണ്ട കീറി കൂകി നാടുണര്‍ത്തും
അര്‍ദ്ധരാത്രിയ്ക്കു നിലാവു കണ്ടപ്പോള്‍
‘കൊക്കരക്കോ’യെന്നു കൂകി പിടക്കോഴി.
നേരം പുലര്‍ന്നതാണെന്നും കരുതി
വീട്ടുകാരോക്കെയും ഞെട്ടിയുണര്‍ന്നപ്പോള്‍
‘ദോഷകാലം’ വന്നു മാടി വിളിയ്ക്കുന്നു
‘കൊക്കരക്കോ! കൊക്കരക്കോ!’
വീട്ടുകാരോക്കെയും ഞെട്ടിയുണര്‍ന്നപ്പോള്‍
‘ദോഷകാലം’ വന്നു മാടി വിളിയ്ക്കുന്നു
‘കൊക്കരക്കോ! കൊക്കരക്കോ!’
അല്ല, 'പിടപ്പൂവ'നെന്തു ഭാവിച്ചിത്,
ദോഷങ്ങളേകാനൊരുമ്പെട്ടിറങ്ങിയോ?
നാളത്തെ ഊണിനു കോഴിക്കറി തന്നെ;
വീട്ടിലെ കാർണോത്തി ചിന്തിച്ചുറപ്പിച്ചു!
ദോഷങ്ങളേകാനൊരുമ്പെട്ടിറങ്ങിയോ?
നാളത്തെ ഊണിനു കോഴിക്കറി തന്നെ;
വീട്ടിലെ കാർണോത്തി ചിന്തിച്ചുറപ്പിച്ചു!
(ശേഷം ചിന്ത്യം!)
36 comments:
എന്നിട്ട് പെരുന്നാളിന് ബിരിയാണി വെച്ചു അല്ലോ?
അതു ശരി, പെൺവിമോചനപ്പോരാളികളെ കളിയാക്കുകയാണല്ലേ, ആരുമിത് കണ്ടില്ലേ, ഈ സജിമിനെ ആക്രമിക്കാത്തതെന്ത്?
മുട്ടയിട്ടീടുവാന്‍ കിട്ടില്ല കട്ടായം
ഇട്ടാലും മുട്ടകള്‍ കൊത്തിപ്പൊട്ടിയ്ക്കും
മുട്ടയിട്ടീടുവാന്‍ തന്റേടമുണ്ടെങ്കില്‍
ഇട്ടോട്ടെ പൂവന് കണ്ടിട്ടു കാര്യം !
ഈ വരികള്‍ ഞാന്‍ ഭാര്യയെ കാണിച്ചു കേട്ടോ മാഷേ..
അവള് ചിരിയോടു ചിരി.എന്നിട്ടൊരു കമന്റും : ഹല്ലാ പിന്നെ
Hahaha....
പൂവാല വേലകള്‍ ഒന്നും നടത്താതെ
എന്തിനീ ഭൂമിയില്‍ ജീവിച്ചിരിയ്ക്കുന്നു
ഒട്ടും ഉറങ്ങാന്‍ കഴിയുന്നതേയില്ല
ചിന്തിച്ചു രവില്‍ ഇരുന്നു പിടക്കോഴി
ഇത്തരം ചിന്തകൾ പൂവനുംകൂടി ഉണ്ടാകുമ്പോൾ നേരം വെളുക്കും.
അപ്പോൾ പൂവൻ , കൊക്കരക്കോ കോാാാാാ………
ശ്രീനാഥന്‍ മാഷ് ദാ പെണ്ണുങ്ങളെ കളിയാക്കുന്നു. ഹെ ഹെ..!
Enjoyed
സജീം മാഷേ, സൂക്ഷിച്ചോ :-)
അതു ശരി..... ഇത്ര വേണമാരുന്നോ.... പാവങ്ങള്‍ ജീവിച്ചു പൊക്കോട്ടേന്ന്... ഹ..ഹ.
ഹ ഹ ഹ ഹ... ഇത് നല്ല ഒരു കൊട്ട് തന്നെ....
കാര്യം പറയാലോ എനിക്ക് ഇഷ്ടമായി ....
pida kozhi koovunna noottand???????????/
എങ്ങനെയെങ്കിലും നേരം വെളുപ്പിച്ചു
കത്തിയൊരെണ്ണവും തേച്ചുമിനുക്കി
പിന്നൊട്ടുമമാന്തിക്കാനൊന്നുമുണ്ടായില്ല
ചെന്നു പിടിച്ചു “പിടപ്പൂവനെ”……!
സജിം,
എത്ര മനോഹരമായാണ് ഇതില്‍ കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്. വായനയിലും നല്ല ഇമ്പം. ആദ്യം വായിച്ച് തുടങ്ങിയത് കടമനിട്ടയുടെ കോഴി എന്ന കവിതയുടെ മൂഡിലാണ്. പക്ഷെ ആദ്യ പാരഗ്രാഫ് കഴിഞ്ഞപ്പോള്‍ തന്നെ കൂടുതല്‍ ആകാംഷയോടെയാണ് തുടര്‍ന്ന് വായിച്ചത്. മനോഹരമായ കവിത. കവിതയെ വല്ലാതെ വിലയിരുത്താന്‍ ഞാന്‍ ആളല്ല.. (കവിതയെ എന്നല്ല, ഒന്നിനെയും വിലയിരുത്താന്‍ ആളല്ല കേട്ടോ!) പക്ഷെ ഒന്നു പറയാം, ഈയിടെ ഞാന്‍ ബ്ലോഗില്‍ വായിച്ചതില്‍ ഏറ്റവും നല്ല കവിത
haahahahhaaha kollam ketto
So Simple.. Yet so serious...
Loved it...
:)
ഹ ഹ ആ എന്‍ഡ് ഇഷ്ട്ടായി
അക്ഷരപ്രാസത്താലും,താളത്താലും മികച്ചുനിന്ന ഈ പാട്ടുകവിതയിലൂടെ പിടസ്വാതന്ത്ര്യത്തിനെതിരെ, ഒരു പെട പെടച്ചു ..അല്ലേ മാഷെ
അയ്യോ മാഷേ ..ഈ കവിതയില്‍ ഒരു പുരുഷ മേധാവിത്വ മൂരാച്ചി
കിടന്നു പുളയ്ക്കുന്നുണ്ടല്ലോ..
ബ്ലോഗുലകത്തിലെ മഹിളാ രത്നങ്ങള്‍ ആരും ഇത് കണ്ടില്ലേ ..
ഷെയിം ഷെയിം ..പ്രതികരിക്കൂ
പ്രതികരിക്കു
(സജി മാഷേ ബാക്കി കാര്യം അവര്‍ നോക്കിക്കൊള്ളും :)
നല്ല രസമുണ്ട് വായിക്കാന്‍.
ആണ് പെണ്‍വ്യത്യാസമില്ലാതെ ആര് ആരാവാന് ശ്രമിച്ചാലും ഇത് തന്നെ ഗതി.
കൊഞ്ച് ചാടിയാല്‍ മുട്ടോളം
പിന്നേം ചാടിയാല്‍ ചട്ട്യോളം
Hallo...valare nannaayi mashe. Chithravum varikalum nallath.
നല്ല കവിത ...... ഇനിയും പോരട്ടെ ഇതുപോലെ. നോക്കിലും വാക്കിലും മുലപ്പാലിന് അളവിലും സ്ത്രീ സ്വാതന്ത്ര്യം പറയുന്ന പ്രകൃതി വിരുദ്ധരെ ഇത് കാണുവിന്‍ ..
കോഴിയുടെ സ്വാതന്ത്ര്യ (ദുര് )ദാഹം എത്തിച്ചത് ചട്ടിയില്‍ !!!
ബൂലോകത്തെ ഫെമിനിസ്റ്റ് പെണ് ശിങ്കങ്ങള്‍ പത്തു പ്രാവശ്യം ഈ കവിത വായിക്കട്ടെ ..
നന്നായിരിക്കുന്നു കേട്ടോ ...
ഇനിയും എഴുതു....
ആശംസകളോടെ,
ജോയ്സ്.
തള്ളയായ് പള്ളയും തള്ളി നടന്നാലും
തൊള്ള തുറന്നങ്ങു തള്ളിപ്പറയുവാന്‍
തുള്ളിത്തുള്ളി നടന്നുള്ളില്‍ ചിരിയ്ക്കുന്ന
കള്ളപ്പൂവാലാ കൊള്ളില്ല പിള്ളേ !
വാക്കുകളുടെയൊതുക്കം
മനോഹരം
കൊള്ളാം നന്നായിട്ടുണ്ട്
good line's ....i like it
സജീം മാഷേ,
ആശംസകള്‍.
വരികള്‍ എല്ലാം മനോഹരം... എന്റെ ആശംസകള്‍!
ഹാഹ്.കിടിലന്‍ സജിം മാഷേ.എത്താനിത്തിരി വൈകിപ്പോയി.നവംബര്‍ 19നു പോസ്റ്റിയതാണല്ലാ.ഇത് വരെ ഒരു പിടക്കോഴി പോലും വന്നു കൂവിയില്ലേ ഇവിടെ.ഇനി ആരും കണ്ടില്ലാന്നുണ്ടോ.ഒരു കോഴിയങ്കം കണ്ടിട്ടെത്ര നാളായി.പിടക്കോഴികളേ ഇതിലേ ഇതിലേ.പൂയ് :)
well
സാറേ കിടു!
സാറേ. പെണ്ണുങ്ങളെ ഇങ്ങനെ കൊന്നു കൊലവിളിക്കരുതായിരുന്നു!കിടുക്കൻ!
അനുജ, റുക്സാന, ജാസ്മിൻ, തസ്നി, ഫൌസിയ, ഷെർന! അക്ഷയ്, സുമിത്ത്, സൽജാസ്, പ്രവീൺ, സുധീഷ്
ഹ ഹ കവിത നന്നായി സജിം. നന്നായി നല്ല ഒതുക്കത്തിൽ എഴുതിയിരിക്കുന്നു. അഭിനന്ദനങ്ങൾ. അപ്പോ പുരുഷന്മാരൊക്കെ വെറും പൂവാലന്മാരെന്നു സമ്മതിച്ചല്ലോ എല്ലാവരും!
January 17, 2011 2:06 PM
കവിത നന്നായിരിക്കുന്നു.
സമ്മാനമായി ഒരു കോഴിഫേമലിയെ അയച്ചുതരുന്നു,
ഇവിടെയുണ്ട്
ഇപ്പോഴാണ് പിടികിട്ടിയത്.
Post a Comment