തുഞ്ചൻപറമ്പ് ബ്ലോഗ്ഗേഴ്സ് മീറ്റ് മഹാസംഭവമായി
മികച്ച സംഘാടനം, വർദ്ധിച്ച പങ്കാളിത്തം;
ബ്ലോഗ്ഗേഴ്സ് മീറ്റ് ഒരു മഹാ സംഭവമായി!
ഇന്നലെ തുഞ്ചൻപറമ്പിൽ നടന്ന ബ്ലോഗ്ഗേഴ്സ് മീറ്റിനെ പറ്റി ഇങ്ങനെ ചുരുക്കി പറയാം. ഇതിലും നന്നായി പറയാനുള്ള വാക്ക് സമ്പത്ത് ഇല്ലാത്തതുകൊണ്ട് മാത്രമാണ് ഇങ്ങനെ പറയുന്നത്. ഇതിനേക്കാൾ കുറച്ചുകൂടി നല്ലവാക്കുകൾ തലയിലുദിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുകയാണ്. അത്ര സന്തോഷകരമായ അനുഭവമായിരുന്നു തുഞ്ചൻപറമ്പ് മീറ്റ്. ഇത് അതിശയോക്തിപരമായ പ്രസ്താവനയായി ആർക്കെങ്കിലും തോന്നുന്നുവെങ്കിൽ അവർ മീറ്റിൽ പങ്കെടുക്കാത്തതുകൊണ്ടാണെന്ന് മാത്രമേ പറയാൻ കഴിയുകയുള്ളൂ.
ആദ്യംതന്നെ ഈ മീറ്റിന്റെ മുഖ്യ സംഘാടകർക്ക് മൊത്തമായി ഒരു ഷേക് ഹാൻഡ്. പിന്നെ മീറ്റിൽ പങ്കെടുത്ത എല്ലാവർക്കുമായി മറ്റൊരു ഷേക് ഹാൻഡ്. ഒപ്പം നന്ദിയും. ഒന്നിനും ഒരു കുറവുണ്ടായില്ല. ബ്ലോഗ്ഗിംഗ് കൂടുതൽ സജീവവും ഗൌരവമുൾക്കൊള്ളുന്നതുമായ ഒരു പ്രവർത്തനമായി മാറുന്നുവെന്ന സൂചനകൾ നൽകുന്നതായിരുന്നു ഈ ബ്ലോഗ്മീറ്റ്. ഏകദേശം നൂറ്റിത്തൊണ്ണൂറ്റി രണ്ടില്പരം പേർ രജിസ്റ്റർ ചെയ്തും ചെയ്യാതെയും മീറ്റിൽ പങ്കെടുത്തു എന്നാണ് മീറ്റിടത്ത് നിന്ന് എനിയ്ക്ക് ലഭിച്ച വിവരം. എത്ര പേർ പങ്കെടുത്തു എന്നത് സംബന്ധിച്ച് കൂടുതൽ കൃത്യമായ വിവരങ്ങൾ സംഘാടകരിൽ നിന്നും ലഭിക്കുമെന്ന് പ്രതീക്ഷിയ്ക്കുന്നു.
മീറ്റിൽ പങ്കെടുത്തിട്ട് ഇന്ന് രാവിലെ ആറര മണിയോടെ വീട്ടിൽ എത്തിയതേയുള്ളൂ. ഇതിനകം മീറ്റിനെ കുറിച്ചുള്ള പോസ്റ്റുകൾ പലതും വന്നു കഴിഞ്ഞിരിക്കാം. എനിക്കും വിശദമായി ഒരു പോസ്റ്റ് ഇടണമെന്ന് ആഗ്രഹമുണ്ട്. . മനസിലുള്ള സന്തോഷം പങ്കുവയ്ക്കാനുള്ള വ്യഗ്രതയിൽ പെട്ടെന്ന് ഇങ്ങനെയൊരു പോസ്റ്റ് എഴുതിയിടുന്നുവെന്ന് മാത്രം. വിശദമായ പോസ്റ്റിടണം എന്നാഗ്രഹിക്കുന്നുണ്ട്. മറ്റാരെങ്കിലും നല്ല പോസ്റ്റുകൾ ഇടുന്നുവെങ്കിൽ എന്റെ പോസ്റ്റ് അധികപ്പറ്റാകുമോ എന്നും സംശയിക്കുന്നു.
സത്യം പറയട്ടെ ചില മുൻ അനുഭവങ്ങൾ വച്ച് പ്രതീക്ഷിക്കുന്ന ആളുകളൊന്നും ഉണ്ടാകില്ലെന്ന ഒരു മുൻ വിധിയോടെ തുഞ്ചൻ പറമ്പിൽ കാലെടുത്തുവച്ചപ്പോൾ കണ്ടത് ബ്ലോഗ്ഗർമാരുടെയും അല്ലാത്തവരുടെയും അമ്പരപ്പിക്കുന്ന പങ്കാളിത്തം. രജിസ്ട്രേഷൻ കൌണ്ടറിൽ ഒമ്പതര മണിക്ക് തിക്കും തിരക്കും. സംഘാടകരെ പോലും ഞെട്ടിപ്പിച്ചു കൊണ്ട് വളരെ നേരത്തേ സ്ഥലത്തെത്തിയവർ ബ്ലോഗ്ഗർമാർ പരിചയപ്പെടലും പരിചയം പുതുക്കലും ചിത്രമെടുപ്പും ഒക്കെ തുടങ്ങിക്കഴിഞ്ഞിരുന്നു.
തലേ ദിവസം തന്നെ തിരൂരിൽ തങ്ങിയ എനിക്കും തബാറക്ക് റഹ്മാനും അതേ ഹോട്ടലിൽ ഉണ്ടായിരുന്ന ജെയിംസ് സണ്ണി പാറ്റൂരിനും കുറച്ചുകൂടി രാവിലെ മീറ്റിടത്ത് എത്താൻ കഴിയാത്തതിൽ നിരാശ. തലേ ദിവസം തുഞ്ചൻ പറമ്പിൽ തങ്ങാനുള്ള എന്റെ തീരുമാനം മാറ്റി ലോഡ്ജിൽ കൂടിയതിലും തെല്ലു നിരാശ തോന്നി.
സമയ നിഷ്ട പാലിച്ചു കൊണ്ട് ആരംഭിച്ചമീറ്റ് നിറഞ്ഞ സദസുമായി ആദ്യവാസാനം ഉത്സാഹഭരിതമായിരുന്നു. സാധാരണ മീറ്റുകളിൽ സ്വാഭാവികമായും കാണാറുള്ളതുപോലെ ഹാളിൽ മീറ്റ് നടക്കുമ്പോഴും ചിലരെങ്കിലും ഹാളിനു പുറത്ത് കൊച്ചുകൊച്ചു മീറ്റുകളും ചിത്രമെടുക്കലുകളും മറ്റുമായി ആഘോഷിക്കുകയായിരിക്കും. ഇത്തവണയും അതിൽ മാറ്റമുണ്ടായില്ല. പക്ഷെ അപ്പോഴൊക്കെയും സദസിന്റെ നിറസാന്നിദ്ധ്യത്തിന് ഭംഗമുണ്ടായില്ല.
എപ്പോഴും ഹാളിൽ നിറഞ്ഞിരുന്ന പ്രൌഢമായ സദസുണ്ടായിരുന്നു. ബ്ലോഗ്ഗർമാരല്ലാത്തവരുടെ കൂടി സാധാരണയിൽ കവിഞ്ഞ പങ്കാളിത്തവും ശ്രദ്ധേയമായിരുന്നു. ബ്ലോഗ്മീറ്റിലെ പതിവ് പരിചയപ്പെടലുകൾക്കും ബ്ലോഗ് ഈറ്റിനും പുറമേ നടന്ന ബ്ലോഗ് സംബന്ധിയായ ക്ലാസ്സുകളും സുവനിയർ പ്രകാശനവും പുസ്തക പ്രകാശനവും ഒക്കെയായി ബ്ലോഗ്മീറ്റ് അക്ഷരാർത്ഥത്തിൽ ആഘോഷത്തിന്റെയും ആഹ്ലാദത്തിന്റെയും വേദിയായി.
തൽക്കാലം ഇത്രയും എഴുതി നിർത്തുന്നു........
തുഞ്ചൻപറമ്പ് ബ്ലോഗ്ഗേഴ്സ് മീറ്റിനോടനുബന്ധിച്ച് ഈയുള്ളവൻ എഴുതിയ “ബ്ലോഗ് എന്ന മാദ്ധ്യമം ” എന്ന ലേഖനം വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
http://easajim.blogspot.com/2011/04/blog-post.html
44 comments:
പൊസ്റ്റ് ഇഷ്ടപ്പെട്ടു.കൂദുതൽ വിശദമായി ഇനിയും പ്രതീക്ഷിക്കുന്നു.
കൂടുതൽ കൂടുതൽ മീറ്റ് വിശേഷങ്ങളറിയാൻ കാത്തിരിക്കുന്നു.
ഫോട്ടോസ് വല്ലതുമുണ്ടോ?
തുഞ്ചൻ പറമ്പിലെ ബ്ലോഗേർസ് മീറ്റിനെ കുറിച്ചുള്ള ചെറു പോസ്റ്റ് “ സത്യസന്ദമായ അഭിപ്രായം “
തുഞ്ചന്‍ പറമ്പ് മീറ്റിനു ഐക്യ ദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് ഞാന്‍ മീറ്റിനോടനുബന്ധിച്ച് പുറത്തിറങ്ങിയ വിവരങ്ങളും ലിങ്കുകള്‍ ചേര്‍ത്ത് ഒരു പോസ്റ്റ് പബ്ലിഷ് ചെയ്തിട്ടുണ്ട്.
താങ്കളുടെ ഈ പോസ്റ്റിന്റെ ലിങ്കും അവിടെ ചേര്‍ക്കുന്നു.
നന്ദി.
ഇതാണു ലിങ്ക് :http://entevara.blogspot.com/
തകര്‍ത്തു ല്ലേ...
വരാന്‍ കഴിയാത്തതില്‍ വിഷമം :(
തുഞ്ചന്‍ പറമ്പ് ബ്ലോഗ് മീറ്റ് ഗംഭീരമായി എന്നറിഞ്ഞതില്‍ വളരെ അധികം സന്തോഷം ഉണ്ട്. പങ്കെടുക്കാന്‍ കഴിയാഞ്ഞതില്‍ ദുഖവും.. കൂടുതല്‍ വിശദാംശങ്ങളും ചിത്രങ്ങളും പ്രതീക്ഷിക്കുന്നു... :)
മീറ്റ് ഭംഗിയായി നടന്നതിൽ സന്തോഷിക്കുന്നു. പങ്കെടുക്കാൻ ഒരുപാട് ആഗ്രഹമുണ്ടായിട്ടും കഴിയാതെ പോയതിൽ ഖേദിക്കുന്നു.
കൂടുതൽ വാർത്തകളും ചിത്രങ്ങൾക്കും കാത്തിരിക്കുന്നു
വിവരണത്തിന് നന്ദി, മീറ്റിയവര്‍ക്ക് അഭിനന്ദനങ്ങള്‍.
ഗംഭീരമായി എന്നറിഞ്ഞതില്‍ സന്തോഷം... സമയ പരിമിതി ഉണ്ടായിട്ടും ഇത്രയും പങ്കുവച്ചതിന് താങ്കള്‍ അഭിനന്ദനമര്‍ഹിക്കുന്നു.
മീറ്റില്‍ പങ്കെടുക്കാനും പലരേയും നേരില്‍ കാണാനും കഴിഞ്ഞ സന്തോഷത്തിലാണ് ഞാന്‍ ഇപ്പോള്‍ .... മീറ്റിനെ കുറിച്ചുള്ള പോസ്റ്റുകള്‍ വായിക്കാനും ഇപ്പോള്‍ നല്ല ആവേശം തോന്നുന്നു....
നിങ്ങളെത്തുന്നതിനു മുന്‍പ് നിങ്ങള്‍ക്കായി ബുക് ചെയ്തിരുന്ന ഹോട്ടല്‍ മുറി അല്പസമയത്തേക്ക് ഞാന്‍ കയ്യേറിപ്പാര്ത്തിരുന്നു.ഉച്ചകഴിഞ്ഞെത്തിയ ഞാന്‍ കൊട്ടോട്ടിയ്ക്കായി അവിടെ കാത്തിരിക്കുകയായിരുന്നു. വൈകിട്ട് കൊട്ടോട്ടിയോടൊപ്പം തബാറക് വന്നാണ് കയ്യേറ്റക്കാരനെ ഒഴിപ്പിച്ചത്.രാത്രി താമസം
തുഞ്ചന്‍ പറമ്പില്‍. നിങ്ങള്‍ക്ക് നഷ്ടം.. ഹാ കഷ്ടം.
കൂടുതല്‍ അടുത്ത് പരിചയപ്പെടാനായില്ല.. ഇനിയുമാവാം..
നേരിട്ടു കണ്ടില്ലെങ്കിലും സജീം പരിചയപ്പെടുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. ആശംസകൾ!
മീറ്റിൽ വന്നവരെക്കുറിച്ച് പ്രത്യേകം പ്രത്യേകം എടുത്തു പറയുമ്പോഴാണ് വരാൻ കഴിയാത്തവർക്ക് അതിന്റെ സന്തോഷം ലഭിക്കുന്നത്.
അടുത്ത പോസ്റ്റ് വളരെ വിശദമായിരിക്കുമെന്നു പ്രതീക്ഷിക്കട്ടെ.
ചിത്രങ്ങളൊന്നും ഇല്ലേ?
വരാന്‍ കഴിയാത്തത് നഷ്ടവും, പങ്കെടുകാനാവാത്തത് വേദനയുമായി നിറയുന്നിപ്പോള്‍
ഭയങ്കര നഷ്ടായി പോയീല്ലേ..അടുത്ത തവണ നോക്കാല്ലേ...
വിവരണം അസ്സലായി. വരാന്‍ കഴിയാത്തവര്‍ക്കായി ഒരേകദേശ രൂപം കിട്ടാനും സഹായിച്ചു.എന്റെ പോസ്റ്റും മുകളിലെ സ്ലൈഡ് ഷോയും നോക്കുമല്ലോ?
നല്ല കുറിപ്പ് ... മീറ്റ് ഭംഗിയായി നടന്നതില്‍ എല്ലാവരെയും അഭിനന്ദിക്കുന്നു ..
തിരൂര്‍ മീറ്റ് എന്ന വലിയ പൂരം നടക്കുമ്പോള്‍ അതിനോട് അനുബന്ധിച്ച് ഇവിടെ ഞങ്ങളും ഒരു ചെറു പൂരം നടത്തിയിരുന്നു .. .. ചിത്രങ്ങള്‍ ഇവിടെ
സത്യ സന്ധമായ വിവരണം.ഞാന്‍ ആദ്യാവസാനം ഉണ്ടായിരുന്നു.ആശംസകള്‍.
വിശദമായ പോസ്റ്റ് വേഗം പോരട്ടെ...
:)
ഒരു ആറ്റിക്കുറുക്കിയ വിവരണത്തിനു നന്ദി... വിശദമായി സചിത്രം ഒരു പോസ്റ്റു കൂടി പ്രതീക്ഷിക്കുന്നു...
ബ്ലോഗ് സുവനീർ വിതരണത്തിനായി എന്നേക്ക് റെഡി ആകും?? അതു വല്ലതും അവിടെ അനൗൺസ് ചെയ്തിരുന്നോ?? ബുക്ക് ചെയ്തിരുന്നു....:)
മീറ്റിൽ പങ്കെടുത്ത പലരുടെയും പോസ്റ്റുകളുടെ ലിങ്കുകൾ ജാലകം ഉൾപ്പെടെയുള്ള അഗ്രഗേറ്ററുകളിൽ കാണാം. സമയം പോലെ എല്ലാവരുടെ പോസ്റ്റുകളും വായിക്കുക. എങ്കിലേ മീറ്റിനെകുറിച്ചുള്ള പൂർണ്ണ വിവരം ലഭ്യമാകൂ. വായിക്കുന്നതിലെല്ലാം കമന്റുകൂടി നൽകാൻ മറക്കരുതേ!
മീറ്റ് സംഘാടാകര്ക്ക് അഭിനന്ദനങ്ങള്‍..
എന്തായാലും നിങ്ങളെല്ലാം കൂടി മീറ്റടിച്ചു പൊളിച്ചതിന്റെ ഒരു കുഞ്ഞുകുശുമ്പുണ്ടെങ്കിലും..ഇതെല്ലാം വായിക്കുമ്പോൾ മീറ്റിന് പങ്കെടുക്കാത്തതിന്റെ നഷ്ട്ടബോധങ്ങൾ ഇല്ലാതാവുന്നു..കേട്ടൊ മാഷെ
എന്റെ നാട്ടില്‍ നടന്ന മീറ്റില്‍ എനിക്ക് പങ്കെടുക്കാന്‍ കഴിയാഞ്ഞത് എന്റെ നിര്‍ഭാഗ്യം!
ഞാന്‍ വി.കെ.ബാലകൃഷ്ണന്. ബൂലോകത്ത് ഞാനൊരു ബാലന്. ബൂലോകക്കളി കളിക്കാന്‍ എന്നെയും കൂട്ടുമോ കൂട്ടരേ!
തുഞ്ചന്‍പറമ്പില്‍ ഞാനും വന്നിരുന്നു!!
പിന്നെന്താ വി.കെ. ബാലകൃഷണൻസാർ? കൂടിക്കോളൂ. ഞങ്ങളുണ്ട് കൂടെ.
ശരിക്കും മിസ്സായി.
മീറ്റിൽ പങ്കെടുത്ത എല്ലാവർക്കും ആശംസകൾ.
ആളുകളെ പരിചയപ്പെടാനാവുന്ന ചിത്രങ്ങൾ കൂടുതൽ മീറ്റ് പോസ്റ്റുകളിലും കണ്ടില്ല എന്നതിൽ വിഷമമുണ്ട്.
തുഞ്ചന്‍ പറമ്പിലെ മീറ്റ് വളരെ ഉപകാര പ്രധമായിരുന്നു. കുറെ നല്ല സുഹൃത്തുക്കളെ കിട്ടി. എന്റെ മീറ്റ് അനുഭവങ്ങള്‍ ഞാനും എഴുതിയിട്ടുണ്ട്.
www.rejipvm.blogspot.com
സജീം ഭായ്, മീറ്റ് വിശേഷങ്ങള്‍ പങ്കുവെച്ചതിനു നന്ദി.
സംഘാടകരുടെ കഠിനശ്രമത്തെ എടൂത്തു പറയേണ്ടതാണ്. എല്ലാവര്ക്കും നന്ദി എന്നൊരൊറ്റ വാക്കില്‍ ഒതുക്കാവുന്നതല്ല.
:)
സംഘാടകര്‍ തന്നെയാണ് താരങ്ങള്‍
പ്രിയ നന്ദനും മറ്റും,
തുഞ്ചൻ പറമ്പ് ബ്ലോഗ്ഗേഴ്സ് മീറ്റിനെക്കുറിച്ചും അതിന്റെ സംഘാടകരെക്കുറിച്ചും എനിക്ക് പറയാൻ വാക്കുകളില്ല. കൊട്ടോട്ടിക്കാരൻ, ആർ.കെ. തിരൂർ, നന്ദു തുടങ്ങിയവരായിരുന്നു ഇതിന്റെ മുഖ്യ സംഘാടകർ. മറ്റാരൊക്കെയാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചതെന്ന് ഇവരാരെങ്കിലും പറഞ്ഞാലേ എനിക്കറിയൂ. ഈ മീറ്റിൽ പങ്കെടുത്തവർക്ക് ലഭിച്ച ഒരു പോസിറ്റീവ് എനർജി വളരെ വലുതാണ്. ബ്ലോഗ്ഗർമാർ എന്ന കുറെനല്ല മനുഷ്യർ ഇവിടെ ജീവിച്ചിരിക്കുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്നതായിരുന്നു ഈ മീറ്റ്. മീറ്റിൽ പങ്കെടുത്തവരുടെ ഒരു സന്തോഷം കണ്ടുതന്നെ അറിയേണ്ടതായിരുന്നു. ഇനിയെന്നാണ് ഇങ്ങനെ ഒരു ഒത്തു ചേരൽ എന്നതു മാത്രമാണ് ഇനിയത്തെ സസ്പെൻസ്. തീർച്ചയായും ഇനി ഇടയ്ക്കിടെ ഇങ്ങനെ കാണാതിരിക്കാൻ ബ്ലോഗ്ഗർമാർക്ക് കഴിയില്ല. ബ്ലോഗുകളിലൂടെ പരസ്പരം ഗോഗ്വാ വിളിക്കുന്നവർ തമ്മിൽ നേരിൽ കണ്ട് ആലിംഗനബദ്ധരാകുന്ന വൈകാരികാനന്ദം ബ്ലോഗ്മീറ്റിലല്ലാതെ എവിടെയാണ് നമുക്കിന്ന് കാണാൻ കഴിയുക? നമ്മുടെ സമൂഹത്തിന്റെ നന്മ മാത്രം കാംക്ഷിക്കുന്നവരാണ് ബഹുഭൂരിപക്ഷം ബ്ലോഗ്ഗർമാരും എന്നതിൽ യാതൊരു സംശയവും ഇല്ല. അത് ഏതു മാർഗ്ഗത്തിൽ ആയിരിക്കണം എന്നതിൽ മാത്രമാണ് അഭിപ്രായവ്യത്യാസങ്ങൾ. സ്നേഹം, സൌഹൃദം, മാനവികത തൂടങ്ങിയവയിൽ ആത്മാർത്ഥമായി വിശ്വസിക്കുന്ന കുറെ മനുഷ്യർ ഈ സമൂഹത്തിൽ ഇപ്പോഴും ഉണ്ടെന്ന് വിളിച്ചറിയിക്കുന്നതാണ് ഓരോ ബ്ലോഗ് മീറ്റും. സത്യം; എനിക്ക് ബ്ലോഗ്മീറ്റിന്റെ വൈകാരികതീവ്രത ഇനിയും വിട്ടൊഴിഞ്ഞിട്ടില്ല. അടുത്ത മീറ്റിനെ പറ്റിയാകട്ടെ ഇനി നമ്മുടെ ചിന്ത. അതിനുമുമ്പ് ഏതെല്ലാം വിഷയത്തിൽ ബ്ലോഗുകളിലൂടെ തമ്മിൽ കലഹിക്കമെന്നതും!
അല്പം കൂടി; എന്തിന് വാളുകളും ബോംബുകളും മറ്റും. നമ്മുടെ വാക്കുകൾക്ക് അവയേക്കാൾ ശക്തിയുള്ളപ്പോൾ! സ്നേഹത്തിന്റെ പിൻബലമുള്ളപ്പോൾ!
ഒറ്റവാക്കില്‍ പറയാവുന്നത്: മറക്കില്ലൊരിക്കലും തുഞ്ചന്‍ മീറ്റെന്‍ മനം.
സജീം ഭായിയേയും പരിചയപ്പെട്ടു....
മീറ്റ് എന്നും എനിക്ക് ഇഷ്ടമാണ്.അതാ ഞാന്‍ ലീവെടുത്ത് എത്തിയത് :)
:)
നല്ല കുറിപ്പ് ...
താങ്കൂ... താങ്കൂ.....
സത്യം പറയാമല്ലോ, ഇങ്ങനെയുള്ള പോസ്റ്റ്കള് വരുമെന്ന് ദൈവത്തിനാണെ നിരീച്ചതല്ല. എല്ലാ കുറവുകളും നികത്തി അല്‍പ്പം കഴിഞ്ഞ് വീണ്ടും ഒത്തുകൂടാം അതിനു മുമ്പ് ആരെങ്കിലും രണ്ടുമൂന്നു മീറ്റ് അറേഞ്ച് ചെയ്യെടേയ്...... ഞങ്ങള്‍ ഇപ്പളേ ഹാജര്‍.
ഇനി വേണ്ടതു പുതുതായി രംഗത്തു വരുന്നവര്‍ക്കു വേണ്ടിയുള്ള വര്‍ക്കു ഷാപ്പുകളാണ്. അതു ഓരോ ജില്ലയിലും സംഘടിപ്പിച്ചാല്‍ നന്നായിരിക്കും.ഏതെങ്കിലും സൌകര്യമുള്ള ബ്ലോഗറുടെ നേതൃത്വത്തില്‍ നടത്തിയാല്‍ മതി.താല്പര്യമുള്ളവരെ പത്ര ദ്വാരാ ക്ഷണിച്ചാല്‍ മതി. അതാതു പ്രദേശത്തുള്ളവര്‍ മാത്രം പങ്കെടുത്താലും മതി.ക്ലാസ്സെടുക്കാന്‍ കഴിവുള്ളവര്‍ പോയാല്‍ നന്നായിരിക്കും.
ഇവിടെയും കൊച്ചു കൊച്ചു വിവരണവും ഫോട്ടോസും ഉണ്ടേ....
ഒന്ന് സന്ദര്‍ശിക്കുക
http://yathravazhikal.blogspot.com/2011/04/blog-post.html
Post a Comment