Wednesday, July 6, 2011

സ്വാശ്രയ വിദ്യാഭ്യാസ മാനേജുമെന്റുകൾക്കിടയിൽ ഭിന്നത


സ്വാശ്രയ വിദ്യാഭ്യാസ മാനേജുമെന്റുകൾക്കിടയിൽ ഭിന്നത

എം..ബേബിയും എൽ.ഡി.എഫും സ്വാശ്രയ വിദ്യാഭ്യാസമേഖല കുളമാക്കിയെന്നായിരുന്നു സർക്കാരിന്റെ കാലത്ത് പലരും ആക്ഷേപിച്ചത്. സ്വാശ്രയ വിദ്യാഭ്യാസ മേഖലയിൽ സാമൂഹ്യനീതി ഉറപ്പാക്കാൻ സ്വാശ്രയ മാനേജർമാരുമായി ചർച്ചയോട് ചർച്ച നടത്തി എം..ബേബി എന്ന നല്ലൊരു രാഷ്ട്രീയ നേതാവിന്റെ ഇമേജ് തന്നെ നഷടമായി പോയിരുന്നു. എന്നാൽ ഇപ്പോൾ ഇതാ സത്യങ്ങൾ വെളിച്ചത്തു വരുന്നു. സ്വാശ്രയ മാനേജ്മെന്റുകൾക്കിടയിൽ തന്നെ ശക്തമായ ചേരിതിരിവ് ഉണ്ടായിരിക്കുന്നു. കേരളത്തിലെ ക്രിസ്തീയ സമുദായത്തിലെ നല്ലൊരു പങ്ക് ആളുകളെ എൽ.ഡി.എഫിനെതിരെ തിരിച്ചുവിടാൻ ഇന്റെർ ചർച്ച് കൌൺസിലുകാർ സ്വാശ്രയ പ്രശ്നത്തെ നന്നായി ഉപയോഗപ്പെടുത്തിയിരുന്നു.

സത്യത്തിൽ
ക്രിസ്തീയ സമുദായത്തിനു തന്നെ നാണക്കേടുണ്ടാക്കുന്ന നിലപാടാണ് ഇപ്പോൾ ക്രിസ്തീയ മാനേജ്മെന്റുകൾ സ്വീകരിച്ചിരിക്കുന്നത്. എൽ.ഡി.എഫ് തങ്ങളുടെ ശത്രുവാണെന്ന് ശ്രീ ജോർജ് പോൾ പരസ്യമായി പ്രഖ്യാപിക്കുന്നുണ്ടെങ്കിലും എൽ.ഡി.എഫ് ആയാലും, യു.ഡി.എഫ് ആയാലും അവർക്ക് തങ്ങളുടെ സ്വാർത്ഥ താല്പര്യം മാത്രമാണ് വലുതെന്ന് വീണ്ടും വ്യക്തമായിരിക്കുന്നു. കേരളത്തിലെ സർക്കാരിന്റെയും പൊതു സമൂഹത്തിന്റെയും താല്പര്യങ്ങളോട് തികച്ചും ധിക്കാര പരമായ സമീപനമാണ് അവർ സ്വീകരിച്ചിരിക്കുന്നത്. സ്വാശ്രയ വിദ്യാഭ്യാസ മേഖലയിൽ സാമൂഹ്യ നീതി നടപ്പാക്കാൻ ഭരണ-പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി നിൽക്കുമ്പോഴും സർക്കാരിനെയും പൊതു സമൂഹത്തെയും വെല്ലുവിളിക്കുകയാണ് മതത്തിന്റെ ലേബൽ ഒട്ടിച്ച് നടക്കുന്ന വിദ്യാഭ്യാസ വ്യാപാരികൾ.

ക്രിസ്ത്യൻ സമൂഹത്തിന്റെ മൊത്തം പ്രതിനിധികളായി സ്വയം ചമഞ്ഞ് നടക്കുന്നവർ സമുദായ താല്പര്യങ്ങളെക്കാൾ സാമ്പത്തിക താല്പര്യങ്ങളാണ് തങ്ങൾക്ക് വലുതെന്ന് ഇത്രയും പ്രകടമായിത്തന്നെ വിളിച്ചു പറയുമ്പോൾ, ഇവരുടെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊണ്ടുള്ള നേട്ടങ്ങൾ സമുദായത്തിനാണോ വ്യക്തികൾക്കാണോ എന്ന കാര്യത്തിൽ വ്യക്തത തരുന്നുണ്ട്. സ്വന്തം വ്യക്തിതാല്പര്യങ്ങൾക്ക് വേണ്ടി ഒരു ഹൈക്കോടതി വിധിയുടെ ബലത്തിൽ സമാന്തര ഭരണാധികാരികളെ പോലെ പെരുമാറുന്ന അവർ രാഷ്ട്രത്തെ തന്നെയാണ് വെല്ലുവിളിക്കുന്നത്. ഇത്തരക്കാരെ തിരിച്ചറിയാൻ പൊതു സമൂഹത്തിനു കഴിഞ്ഞാൽ കൊള്ളാം.

എൽ
.ഡി.എഫ് സർക്കാരിനോട് തങ്ങളുടെ ശത്രുതയത്രയും എന്നു പറയുന്ന ഇവർ .കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന സമയം മുതൽ പൊതു താല്പര്യത്തിനെതിരായ നിലപാടുകൾ സ്വീകരിച്ചവർ ആണ് എടുത്തുകൊണ്ടിരിക്കുന്നത്. യു.ഡി.എഫിനോടാണ് തങ്ങളുടെ കൂറ് എന്നു പ്രഖ്യാപിക്കുമ്പോഴും മെഡിക്കൽ സീറ്റുകളിൽ വർഷം തന്നെ പാതിക്കുപാതി അഡ്മിഷൻ എന്ന സർക്കാർ നയത്തെ അംഗീകരിക്കാൻ ശ്രീ.ജോർജു പോളും സംഘവും തയാറാകുന്നില്ല. ഇതിനകം അവർ നടത്തിയ അഡ്മിഷനിലുള്ള കുട്ടികളുടെ കാര്യം സർക്കാർ ഏറ്റെടുത്താൽ തങ്ങൾ ഒത്തു തീർപ്പിനു തയ്യാറാണെന്നുള്ള മുട്ടാ പോക്കാണ് അവർ ഉന്നയിക്കുന്നത്.മുമ്പേ തന്നിഷ്ടപ്രകാരം സർക്കാർ സീറ്റുകളിൽ അന്യായമായ പ്രവേശന നടപടികൾ സ്വീകരിച്ചതിന്റെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കണമത്രേ!

കോലഞ്ചേരി മെഡിക്കൽ കോളേജ് അടക്കം പലതും ജോർജ് പോൾ അടക്കമുള്ള ചിലരുടെ സ്വകാര്യ സ്ഥാപനങ്ങളാണെന്നും സഭകളുമായി അവയ്ക്ക് ബന്ധമൊന്നും ഇല്ലെന്നും ഒരു ചാനൽ ചർച്ചയിൽ ശ്രീ ഫസൽ ഗഫൂർ പറഞ്ഞിരിക്കുന്നു. പരസ്പരം ചെളിവാരി എറിയുന്ന രീതിയിലേയ്ക്ക് ചർച്ചകൾ വഴിമാറുമ്പോൾ സ്വാശ്രയ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട നിഗൂഢതകളിലേയ്ക്കാണ് അത് വിരൽ ചൂണ്ടുന്നത്. ഇന്ന് നടന്ന ചർച്ചയിൽ ക്രിസ്തീയമാനേജ് മെന്റുകൾ എന്നവകാശപ്പെടുന്നവരുടെ നിലപാടുകളിൽ ആദ്യംതന്നെ ശക്തമായി പ്രതിഷേധിക്കേണ്ടത് കേരളത്തിലെ സാധാരണ ക്രിസ്തീയ സമൂഹമാണ്. സമുദായത്തിന്റെ പേരും പറഞ്ഞ് സ്വന്തം സ്ഥാപനങ്ങളെ ഉപയോഗിച്ച് ഇടതുപക്ഷനെതിരെ ജനവികാരം ഇളക്കിവിടുകയും തങ്ങളുടെ താല്പര്യങ്ങൾക്ക് ഇണങ്ങുന്ന ഒരു സർക്കാരിന്റെ രൂപീകരണത്തിന് ആവുന്നതൊക്കെ ചെയ്യുകയും ചെയ്തിട്ട് അങ്ങനെ വന്ന ഒരു സർക്കാരിന്റെ നിലപാടുകൾ പോലും അംഗീകരിക്കാതിരിക്കുക വഴി അവരുടെ യഥാർത്ഥ കച്ചവടമുഖമാണ് വെളിവാക്കുന്നത്.

തങ്ങളുടെ
സാമ്പത്തിക നേട്ടങ്ങൾക്ക് അനുകൂലമല്ലാത്ത നിലപാടുകൾ സ്വീകരിച്ചാൽ എൽ.ഡി.എഫായാലും യു.ഡി.എഫ് ആയാലും അംഗീകരിക്കില്ലെന്നാണ് അവർ വ്യക്തമാക്കുന്നത്. മാത്രവുമല്ല അവർ ശക്തമായി സർക്കാരിനെയും പൊതു സമൂഹത്തെയും വെല്ലുവിളിക്കുകയുമാണ്. വെല്ലുവിളി വെല്ലുവിളിയായി തന്നെ നേരിടണം. അതിന് ഭരണപക്ഷ- പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരും ഒരുമിച്ചു നിൽക്കേണ്ടതാണ്.

13 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ വെല്ലുവിളി വെല്ലുവിളിയായി തന്നെ നേരിടണം. അതിന് ഭരണപക്ഷ- പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരും ഒരുമിച്ചു നിൽക്കേണ്ടതാണ്.

മുക്കുവന്‍ said...

ഒരു വര്‍ഷം സ്വാശ്രയ കോളേജില്‍ എത്ര കുട്ടികള്‍ എം.ബി.ബി.എസിനു പഠിക്കുന്നു.

അതില്‍ എത്ര പേര്‍ സാമ്പത്തികമായി പിന്നോക്ക നിലയിലുള്ള കുട്ടികളുണ്ട്?

എം.ബി.ബി.എസ് പഠിച്ച് കഴിഞ്ഞ് ഇവര്‍ എവിടെ പണിയെടുക്കുന്നു. അവര്‍ക്കെത്ര കൂലി കിട്ടുന്നു?

ഇവര്‍ പഠനം കഴിഞ്ഞാല്‍ നാലുകൊല്ലം സര്‍ക്കാര്‍ സാലറിയില്‍ ഏതേലും ഒരു ഗവര്‍മെന്റ് ആശുപത്രിയില്‍ ജോലി നോക്കുമോ?


ആര്‍ക്കുവേണ്ടിയാണീ ബഹളം? അവനവന്റെ പഠനത്തിനുള്ള തുക അവനവന്‍ തന്നെ ചിലവിടട്ടേ.. അല്ലേല്‍ ഈ സമരങ്ങള്‍ ഇനിയും കൂടുകയേ ഉള്ളൂ‍ മുതലാളീ‍ീ‍ീ‍ീ‍ീ

ഇ.എ.സജിം തട്ടത്തുമല said...

മുക്കുവൻ പറഞ്ഞതുപോലെയുള്ള പല യാഥർത്ഥ്യങ്ങളും സ്വാശ്രയ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടുണ്ട്. സ്വാശ്രയ വിദ്യാഭ്യാസം എന്നതിൽ പകുതി സർക്കാരിനു വിട്ടു കൊടുത്താൽ തന്നെ ബാക്കി പകുതി പണമുള്ളവനു മാത്രം അവസരം നൽകുന്നതാണ്. സർക്കാരിന്റെ പകുതി മെരിറ്റ് നോക്കി എടുത്താലും കാശില്ലാത്തതിനാൽ മാനേജ് മെന്റ് സീറ്റിൽ പഠിക്കാൻ കഴിയാത്ത വേറെയും കുട്ടികൾ ശേഷിക്കുമല്ലോ!അതൊക്കെ ശരി തന്നെ. എങ്കിലും ഉള്ളതിൽ കുറച്ചെങ്കിലും നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങൾ എന്നേ കരുതേണ്ടൂ.

തനി മുതലാളിത്ത രാജ്യങ്ങളിൽ പോലും ആളുകൾക്ക് സമ്പൂർണ്ണ സൌജന്യ ചികിത്സയും സ്വകാര്യ പ്രാക്ടീസ് നിരോധനവും ഒക്കെ നില നിൽക്കുമ്പോഴാണല്ലോ നമ്മുടെ ഈ രാജ്യത്ത് ചികിത്സിക്കാൻ പണമില്ലാതെ ആളുകൾ മരിക്കുന്നത്! സോഷ്യലിസം അവകാശപ്പെടുന്ന മുതലാളിത്ത രാജ്യമാണല്ലോ നമ്മുടേത്! പിന്നെ തിന്മയുടെ പക്ഷത്തിനെതിരെ നന്മയുടെ പക്ഷത്തിന്റെ പോരാട്ടം തുടരട്ടെ!ഒരു താത്വിക ഇടപെടൽ എന്ന നിലയിൽ എങ്കിലും!

MOIDEEN ANGADIMUGAR said...

ഇരു കൂട്ടരുടെയും ഈ വാശി സ്വാശ്രയപ്രശ്നം കൂടുതൽ വശളാക്കുകയേയുള്ളു. ഇത് പെട്ടെന്നൊന്നും അവസാനിക്കുന്ന ലക്ഷണമില്ല.

Manoj മനോജ് said...

ഈ കൂട്ടര്‍ എന്നാണ് വഴങ്ങിയിട്ടുള്ളത്? പണ്ട് ആന്റണി സത്യം തുറന്ന് പറഞ്ഞിരുന്നു. അതില്‍ നിന്ന് അവര്‍ പിന്നോക്കം പോയിട്ടേയില്ല. ഇടത് ഭരിച്ചപ്പോള്‍ ഇവരെ ഒഴിവാക്കി മറ്റ് മാനേജ്മെന്റുകളുമായി ഒത്ത് തീര്‍പ്പ് ഉണ്ടാക്കി മുന്നോട്ട് പോയി. ഇപ്പോഴും അതേ ഗതികേട് തന്നെ! കോണ്‍ഗ്രസ്സിന് അഭിമാനിക്കുവാന്‍ ലോഹയിട്ടവര്‍ അവസരം ഒരുക്കുമെന്ന് സ്വപ്നം കണ്ടത് വെറുതെ. ആന്റണിക്കിട്ട് കൊടുത്തതിലും ഉശിരന്‍!

പണം ഏത് വഴിയില്‍ നേടാം എന്ന ചിന്തയാണ് ഇവര്‍ക്കെന്ന് തോന്നുന്നു. പണ്ട് പുറത്ത് നിന്ന് കിട്ടുമായിരുന്നു പക്ഷേ ഇപ്പോള്‍ ഇവിടെ നിന്നും കിട്ടിയിട്ട് വേണം പുറത്തുള്ള കക്ഷികള്‍ക്ക് കടം വീട്ടാന്‍ എന്ന മട്ടിലാണ് കാര്യങ്ങള്‍ എന്ന് തോന്നുന്നു!

Kiran said...

ന്യുനപക്ഷങ്ങള്‍ക്ക് അവരുടെ സ്ഥാപങ്ങളില്‍ പ്രവേശനം നടത്താനുള്ള അവകാശം പൂര്‍ണ്ണമായി വിട്ടുകൊടുത്താല്‍ തീരുന്ന പ്രശ്നമേ ഒള്ളൂ ഇത് ...അത് ചെയ്യാതെ കയ്യിട്ടു വാരാന്‍ നടക്കുന്നതുകൊണ്ടാണ് അവസാനിക്കാത്ത പ്രശ്നമായി ഇപ്പോഴും കിടക്കുന്നത് ...'രണ്ടു പലച്ചരക്കുകടള്‍ക്ക് സമം ഒരു റേഷന്‍കട' എന്നൊരു വിദ്വാന്‍ പണ്ട് പറഞ്ഞു വെച്ചതും പലര്‍ക്കും മനസ്സില്‍ പതിഞ്ഞു പോയി ...സ്വാശ്രയസ്തപങ്ങളിലെ പകുതി സീറ്റ് സര്‍ക്കാര്‍ പിടിച്ചെടുക്കുക എന്നത് ലോകത്തോരിടത്തും ഇല്ലാത്ത നിയമമാണ് ...സര്‍ക്കാരിന്റെ സഹായമില്ലാതെ വിദ്ധ്യാര്‍തികളെ കിട്ടാത്ത അവസ്ഥ ഒഴിവാക്കാനാണ് MES പോലുള്ള ന്യുനപക്ഷ സ്ഥാപങ്ങള്‍ സര്‍ക്കാരുമായി കരാര്‍ ഒപ്പിടുന്നത് ..പകുതി സീറ്റില്‍ കൊള്ളയും നടത്താം ...ഇന്റെര്ച്ചര്ചിനു അത്തരം പ്രശ്നങ്ങളില്ല ..നിയമപരമായി അവര്‍ക്കതിന്റെ കാര്യവുമില്ല ...ഇതൊന്നും മനസ്സിലാകാതെ ഒരുതരം തട്ടിപ്പ് പരിപാടിയുമായി നടക്കുന്നവര്‍ക്ക് ഈ പ്രശനം പരിഹരിക്കാന്‍ കഴിയില്ല ...

സ്വാശ്രയ മാനേജ്മെന്റുകൾക്കിടയിൽ ചേരിതിരിവ് പുതിയ കാര്യമല്ല ..മാ ബേബി ഭരിച്ചപ്പോഴും ഇങ്ങനെതന്നെയായിരുന്നു ..അതിപ്പം 'പുതിയ കാര്യമായി അവതരിപ്പിക്കുന്നതില്‍ കാര്യമില്ല ... ഒരു വിഭാഗത്തെ പ്രീതിപ്പെടുത്തു മറു വിഭാഗത്തോട് അവഗണന കാണിച്ചു ഭിന്നിപ്പിച്ചു ഭരിക്കുക എന്നത് എല്ലാ അധികാരമോഹികളും എക്കാലവും ചെയ്തു പോന്നിട്ടുള്ളതാണ്‌ ...

N.J Joju said...

നല്ല കമന്റ് കിരൺ. കുറച്ചു പേർക്കെങ്കിലും കാര്യങ്ങൾ മനസിലാകുന്നതിൽ സന്തോഷമുണ്ട്.

Prakash said...

അച്യുതാന്ദനെ ശാസിച്ചു എന്ന ഒരു വാര്‍ത്ത പ്രചര്ച്ചപ്പോള്‍ ഒരു പോസ്റ്റു തന്നെ എഴുതിയ തട്ടത്തുമല്ലന്‍ , സസിയെ പുറത്തക്കിയതിനേക്കുറിച്ച് മിണ്ടുനേ ഇല്ലല്ലോ. പിണറായിയുടെ വലം കൈയായിരുന്ന സസിയുടെ വിധി കണ്ട് ദുഖമായിരികും ഇല്ലേ. ദായ പണി. ഇങ്ങനെ തന്നെ വേണം.

ഇ.എ.സജിം തട്ടത്തുമല said...

സ്വാശ്രയ കോളേജുകൾ ആരൊക്കെ നടത്തുന്നുവോ അതിന്റെ ഒക്കെ പിന്നിൽ സാമ്പത്തിക ലാഭം മാത്രാണ് പ്രധാന ലക്ഷ്യം. അത് സഹകരണ മേഖലയിലേതായാലും. അത് വിശ്വാസികളുടെ പണം കൊണ്ടുട്ടാക്കിയതോ വ്യക്തികളുടെ പണം കൊണ്ടുണ്ടാക്കിയതോ ആകട്ടെ. ഈ സ്ഥാപനങ്ങളിൽ ഒക്കെ അതത് സമുദായത്തിലെ ആളുകൾ ആയാലും പണമുള്ളവർക്ക് മാത്രമേ പഠിക്കാൻ കഴിയൂ. ഇനി സർക്കാരിനു വിട്ടു കൊടുക്കുന്ന സീറ്റും മെരിറ്റ് സീറ്റും ഒക്കെ ആയാലും പാവപ്പെട്ട കുട്ടികൾക്ക് അതൊന്നും ആഗ്രഹിക്കാൻ കൂടി കഴിയില്ല. ഇതൊക്കെ അറിഞ്ഞുകൊണ്ടുതന്നെയാണ് ഇവിടെ സ്വാശ്രയ വിദ്യാലയങ്ങൾ തുടങ്ങാൻ അനുമതി നൽകിയിട്ടുള്ളത്. കാരണം കാശുള്ളവർ മറ്റു സംസ്ഥാനങ്ങളിൽ പോയി ഇത്തരം കോളേജുകളിൽ പോകുന്നതു വഴി സംസ്ഥാനത്തിന്റെ പണം പുറത്തേയ്ക്ക് ഒഴുകുന്നതുകൂടി കണക്കിലെടുത്താണ് ഇവിടെ സ്വാശ്രയവിദ്യാലയങ്ങൾ വരുന്നത്.കേരളത്തിൽ നിലവിലില്ലാത്ത ഒരു സമ്പ്രദായം തുടങ്ങാൻ അനുമതി നൽകുമ്പോൾ ഈ സംസ്ഥാനത്തിന്റെ പ്രത്യേകതകൾ കണക്കിലെടുത്ത് സർക്കാർ സമാന്യേന ന്യായമെന്നു പറയാവുന്ന ചില നിബന്ധനകൾ വച്ചു; എല്ലാവർക്കും പറ്റിയില്ലെങ്കിലും സമ്പന്നരല്ലാത്ത കുറച്ച് കുട്ടികൾക്ക് കൂടി അവസരം കിട്ടിക്കൊട്ടെ എന്നു കരുതി. ആ നിബന്ധനകൾ ആണ് ഈ സ്വാശ്രയ മാനേജുമെന്റുകൾ ലംഘിച്ചുകൊണ്ടിരിക്കുന്നത്. ചില ഭരണ ഘടനാ നിയമങ്ങളെയും ചില കോടതി വിധികളെയും മറയാക്കി സർക്കാരിന്റെയും ഭൂരിപക്ഷജനതയുടെയും താല്പര്യങ്ങൾക്ക് വിരുദ്ധമായി ഈ സ്വാശ്രയ മേലാളർ ശ്രമിക്കുന്നതിനെ അനാവശ്യമായ ധിക്കാരം എന്നേ പറയാൻ കഴിയൂ.ഭരണഘടനാ ലംഘനയുടെയൂം നിയമത്തിന്റെയും പേരിലാണ് അവകാശവാദങ്ങളെങ്കിൽ ഈ വിഷയത്തിൽ മാത്രം അത് കാണിച്ചാൽ മതിയോ? മറ്റെന്തെല്ലാം നിയമങ്ങൾ ഇവിടെ അതിലംഘിക്കുന്നു! ഈ ഭരണ ഘടനയും നിയമങ്ങളും ഒക്കെ നിലവിലിരിക്കുമ്പോൾ തന്നെയാണ് ഉത്തരേന്ത്യയിലൊക്കെ ന്യുനപക്ഷവിഭാഗങ്ങളെ ചുട്ടെരിച്ചതും മറ്റും! അതും ഇതുമായി എന്തു ബന്ധമെന്നു ചോദിച്ചാൽ സൌമ്യവും സൌഹാർദ്ദപരവുമായ രീതിയിൽ സർക്കാരും ജനങ്ങളും ഒരു അഭ്യർത്ഥന വയ്ക്കുമ്പോൾ അതിനോട് തികച്ചും നിഷേധാത്മക നില പാട് സ്വീകരിക്കുന്നത് ഉത്തരവാദിത്വബോധമുള്ള സമുദായ നേതാക്കൾക്ക് ചേർന്നതല്ല. സമുദായതാല്പര്യങ്ങളും വ്യക്തി താല്പര്യങ്ങളും മാത്രമല്ല സമൂഹത്തിന്റെ മൊത്തം താല്പര്യങ്ങൾക്കും വില കല്പിക്കണം. ന്യൂനപക്ഷങ്ങൾക്ക് ഭരണ ഘടനാ പരമായുള്ള അവകാശങ്ങളും ചില കോടതി വിധികളുടെ ആനുകൂല്യവും ഒക്കെ ഈ സമുദായങ്ങളുടെ (എന്നവകാശപ്പെടുന്ന) ഇത്തരം സ്ഥാപനങ്ങൾക്ക് ഉണ്ട് എന്ന് അറിയാതെ അല്ലല്ലോ സർക്കാരും പൊതു സമൂഹവും ഈ പ്രശ്നം ചർച്ചയ്ക്കും പരിഹാരത്തിനും വയ്ക്കുന്നത്. മറ്റേതൊരു കാര്യത്തെയും പോലെ ഈ വിഷയത്തിലും ഇരുപക്ഷത്തു നിന്നു ചിന്തിക്കുന്നവർക്കും വാദങ്ങളും പ്രതിവാദങ്ങളും ഉന്നയിക്കാം.വരവരുടെ മിടുക്കുപോലെ. പക്ഷെ ഇത് കേവലം ഒരു ആശയപ്രശ്നം മാത്രമല്ലല്ലോ. സംവാദത്തിലൂടെ ബൊദ്ധിക വികാസം ഉണ്ടാക്കുവാനുള്ള ഏതെങ്കിലും ഒരു താത്വിക വിഷയവും അല്ല. സമൂഹത്തിന്റെ കാലികമായ ജീവിത വ്യാപാരങ്ങളിൽ പരിഹാരം തേടുന്ന ഒരു പ്രായോഗിക വിഷയമാണ്. അതിനെ അപ്രായോകികമായ വാദ പ്രതിവാദങ്ങൾ ഉയർത്തി ആരും എങ്ങുമെത്താതിരിക്കുന്നത് പൊതു സമൂഹത്തിനു നന്നല്ല. ഇത് ചില വിട്ടു വീഴ്ചകളുടെ പ്രശ്നമാണ്. ആ വിട്ടു വീഴ്ച ഉണ്ടാകേണ്ടത് സ്വാശ്രയ വിദ്യാലയ മാനേജുജുമെന്റുകളുടെ ഭാഗത്തു നിന്നു തന്നെയാണ്.സമുദായത്തിനു മാത്രമല്ല സർക്കാരിനുമുണ്ട് പരിമിതികൾ! കേവലം ഒരു സമുദായത്തിന്റെ താല്പര്യവും സമുദായങ്ങൾക്കുപരി പൊതു സമൂഹത്തിന്റെ താല്പര്യവും തമ്മിൽ തർക്കം വരുമ്പോൾ അവിടെ ആരാണ് വിട്ടു വീഴ്ച ചെയ്യേണ്ടതെന്ന് പ്രത്യേകം പറയേണ്ടതില്ല! ഇനി അതല്ല, പൊതു സമൂഹത്തിന് അങ്ങനെ ഒരു താല്പര്യവുമില്ല ഇതൊക്കെ ചില രാഷ്ട്രീയ താല്പര്യങ്ങളാണെന്നു വാദിക്കുന്നുണ്ടെങ്കിൽ ഈ പറയുന്ന സമുദായത്തിനുമില്ല ഈ വിഷയത്തിൽ സാമുദായികമായ താല്പര്യം എന്നു പറയേണ്ടി വരും. മറിച്ച് ഏതാനും സമുദായ പ്രമാണിമാരുടെ മാത്രം താല്പര്യമാണ് മാത്രമാണ് ഈ വിഷയങ്ങളിൽ ഉയർന്നു വരുന്നതെന്നും പറയേണ്ടി വരും!

ഇ.എ.സജിം തട്ടത്തുമല said...

പ്രകാശ്,
ഈ വിഷയവുമായി ബന്ധമില്ലാത്ത കമന്റാണെങ്കിലും പറയാം. വി.എസി നെ ശാസിച്ച വിഷയത്തിനൊക്കെ ഒരു അന്തസുണ്ടായിരുന്നു. ഇത് അങ്ങനെയുള്ള ഒരു കാര്യമില്ലല്ലോ. അതുകൊണ്ടുതന്നെ അതേ പറ്റി എഴുതാത്തത്. പിന്നെ നമുക്ക് എല്ലാം പത്രദ്വാര ഉള്ള അറിവല്ലേ ഉള്ളൂ. ശശി തെറ്റു ചെയ്തതിന് എന്റെ പക്കൽ തെളിവുണ്ടായിരുന്നെങ്കിൽ പുറത്താക്കണം എന്നു പറഞ്ഞേനെ!(ചില സന്ദർഭങ്ങളിൽ പറയാതെയും ഇരിക്കും). ഇപ്പോൾ പാർട്ടി തന്നെ തെറ്റ് കണ്ടെത്തി പുറത്താക്കിയല്ലോ. അതു മതി. എന്നാൽ അതിൽ സന്തോഷമൊന്നുമില്ല. കാരണം പാർട്ടിയ്ക്കു വേണ്ടി ത്യാഗനിർഭരമായി പ്രവർത്തിച്ചിട്ടുള്ളവർ തന്നെ ഇത്തരം കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെടുമ്പോൾ അവർ മൂലം പാർട്ടിക്കു ചീത്ത പേരുണ്ടാകുമ്പോൾ, അവരുടെ തന്നെ ഇന്നലെകൾ വൃഥാവിലാകുമ്പോൾ, അവരുടെ രാഷ്ട്രീയ ഭാവി നഷ്ടപ്പെടുമ്പോൾ ദു:ഖമാണുള്ളത്!

കൊമ്പന്‍ said...

ഇതിലെന്ത് അത്ഭുതം നമ്മളെ എല്ലാ മത പുരോഹിതന്മാരും വിശ്വാസികളെ ചൂഷണം ചെയ്യുന്നു ക്രിസ്ത്യന്‍ മിഷനിരിയുടെ കള്ള കളികള്‍ ഇത് വരെ പുറത്തു വന്നിരുന്നില്ല ഇപ്പോള്‍ അതും പുറത്തു വന്നു സമൂഹം ഇതിനെതിരെ പ്രതികരിച്ചാല്‍ പ്രതികരിച്ചവന്റെ ശവം തെമ്മാടി കുഴിയില്‍ പോലും അടക്കില്ല

മുക്കുവന്‍ said...

പാവപ്പെട്ടവനു പഠിക്കാന്‍ അവസരമുണ്ടാക്കണം എന്നാണു എന്റേയും അഭിപ്രായം.. പക്ഷേ, പകുതി സീറ്റ് സര്‍ക്കാരിനു കൊടുത്താല്‍ എങ്ങനെ പാവപ്പെട്ടവനു പഠിക്കാന്‍ പറ്റും എന്ന് എനിക്കിപ്പോഴും ഒരു പിടിയും കിട്ടുന്നില്ലാ‍ാ‍ാ... എന്റ്റന്‍സിനു ലക്ഷങ്ങള്‍ മുടക്കി കാശുള്ളവന്‍ അഡ്മിഷന്‍ മെറിറ്റ് സീറ്റില്‍ കേറുന്നു.. ഇവനെ പഠിപ്പിക്കാന്‍ വേറൊരു കൂട്ടര്‍ പണം ചിലവാ‍ാക്കണം പോലും.. കഷ്റ്റം തന്നെ... മുക്കുവന്‍ ഒരു പോസ്റ്റിട്ടിരുന്നു. ഒരു രണ്ടുകൊല്ലം മുന്‍പ്.. ദാ ഇവിടെ...

http://mukkuvan.blogspot.com/2007/11/blog-post_22.html

N.J Joju said...

"ഇതിലെന്ത് അത്ഭുതം നമ്മളെ എല്ലാ മത പുരോഹിതന്മാരും വിശ്വാസികളെ ചൂഷണം ചെയ്യുന്നു ക്രിസ്ത്യന്‍ മിഷനിരിയുടെ കള്ള കളികള്‍ ഇത് വരെ പുറത്തു വന്നിരുന്നില്ല ഇപ്പോള്‍ അതും പുറത്തു വന്നു സമൂഹം ഇതിനെതിരെ പ്രതികരിച്ചാല്‍ പ്രതികരിച്ചവന്റെ ശവം തെമ്മാടി കുഴിയില്‍ പോലും അടക്കില്ല"

"വായില്‍ തോന്നുന്നത് കോതക്ക് പാട്ട് എന്ന് പറയുന്ന പോലെ ആണ് എന്റെ ബ്ലോഗ്‌ . എന്‍റെ വമ്പത്തരം നിങ്ങള്‍ സഹിച്ചേ പറ്റൂ .. "

എല്ലാം മനസിലായി!