Thursday, July 21, 2011

മദ്യനയം എന്ന യു.ഡി.എഫ് ഉഡായിപ്പ്


മദ്യനയം എന്ന യു.ഡി.എഫ് ഉഡായിപ്പ്

യു.ഡി.എഫിന്റെ പുതിയ മദ്യനയം വെളിപ്പെടുത്തപ്പെട്ടിരിക്കുന്നുവത്രേ! ഘട്ടം ഘട്ടമായി മദ്യത്തിന്റെ ഉപയോഗം കുറച്ചുകൊണ്ടുവരും. ആദ്യപടിയെന്ന നിലയിൽ വീര്യം കുറഞ്ഞ കള്ളു കൊടുക്കുന്ന സഹകരണ സംഘങ്ങൾ നടത്തുന്നവ  ഉൾപ്പെടെയുള്ള  കള്ളു ഷോപ്പുകൾ നിർത്തലാക്കും. കള്ളു ദുരന്തം അതോടെ ഇല്ലാതാകും. കള്ളുകുടിയുടെ അളവ് അതോടെ ക്രമാതീതമായി കുറയും.കള്ളുദുരന്തങ്ങൾ  പിന്നെ പഴങ്കഥകളാകും.

താരതമ്യേന അപകടമില്ലാത്ത മദ്യം വിറ്റ് ഉപജീവനം നടത്തുന്നവരുടെ കാര്യം ‘ശരി’ യാക്കിക്കൊടുക്കും. കള്ളുവ്യവസായത്തെ ലക്ഷ്യമാക്കി ചില സ്ഥലങ്ങളിൽ  പ്ലാന്റേഷൻ അടിസ്ഥാനത്തിൽ നട്ടു വളർത്തിയ ചെത്തുതെങ്ങുകളെ ചരിത്ര സ്മാരകങ്ങളാക്കി സംരക്ഷിക്കും. അത്തരത്തിൽ ഉപജീവന മാർഗ്ഗം കണ്ടെത്തിയവരെ  പുരാവസ്തു വകുപ്പ് ഏറ്റെടുക്കും.ചെത്തുകള്ള് കുടിച്ച് ഇനി കേരളത്തിലെ ഒരു കുടുംബത്തിന്റെയും സാമ്പത്തിക ഭദ്രത തകരരുത്. ബലേഭേഷ്!

കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ ലൈസൻസ് നൽകിയതും അന്ന് യു.ഡി.എഫ് നഖ ശിഖാന്തം ആക്ഷേപങ്ങൾ ഉന്നയിച്ചതുമായവ ഉൾപ്പെടെ നിലവിലുള്ള എല്ലാ ബാറുകളും അതേ പടി നില നിർത്തുക വഴി സമ്പൂർണ്ണ മദ്യനിരോധനത്തിന്റെ ആദ്യ ഘട്ടം പൂർത്തിയാകും. പുതുതായി ഈ വർഷവും വരും വർഷങ്ങളിലും ത്രീസ്റ്റാർ ഹോട്ടലുകൾക്ക് ലൈസൻസ് നൽകി മദ്യ നിരോധനത്തിന്റെ അടുത്ത ഘട്ടം കൂടി പൂർത്തിയാക്കും. ബലേ ഭേഷ്!

തുടർന്നുള്ള വർഷങ്ങളിൽ  ഫോർ സ്റ്റാർ ഹോട്ടലുകൾക്ക് മാത്രം ലൈസൻസ് ലൈസൻസ് നൽകുക വഴി മദ്യ നിരോധനത്തിന്റെ സുപ്രധാനമായ മറ്റൊരു  ഘട്ടവും പൂർത്തിയാ‍ക്കും.ബലേ ഭേഷ്! 2011 ആയാൽ പിന്നെ ഫൈവ് സ്റ്റാർ ഹോട്ടലുകൾക്ക് മാത്രമായി ലൈസൻസ്  പരിമിതപ്പെടുത്തുമ്പോൾ സമ്പൂർണ്ണ മദ്യ നിരോധനം എന്ന ചിരകാല സ്വപ്നം പൂവണിയുകയായി.  ബലേ ബലേ ബലേ  ഭേഷ്!

അപ്പോഴേയ്ക്കും കേരളം മുഴുവൻ ബാറളമായി മാറുമോ എന്ന  സംശയത്തിലാണ് കോൺഗ്രസ്സ് എം.എൽ.എ ടി.എൻ.പ്രതാപനും മനോരമയും മറ്റും. മുസ്ലീം ലീഗാകട്ടെ ഒറ്റയ്ക്ക് എന്നെങ്കിലും അധികാരം കിട്ടുമ്പോൾ (അങ്ങനെയും ഒരു കാലം വരുമോ എന്നു മാത്രം ചോദിക്കരുത്. സ്വപ്നങ്ങൾക്കർത്ഥങ്ങൾ ഉണ്ടായിരുന്നെങ്കിൽ സ്വർഗ്ഗങ്ങൾ എല്ലാം നമുക്കു സ്വന്തം.....)സമ്പൂർണ്ണ മദ്യപാനം നടപ്പിലാക്കാനിരിക്കുകയായിരുന്നുവെന്നും ഇപ്പോഴത്തെ നയം സമ്പൂർണ്ണ മദ്യ നിരോധനത്തിലേയ്ക്ക്  ഇഴഞ്ഞേ  നീങ്ങുകയുള്ളുവെങ്കിലും  കൂട്ടുകക്ഷി ഭരണമായതുകൊണ്ട് പടിപടി ആയെങ്കിലും സമ്പൂർണ്ണ നിരോധനം വന്നാൽ മതിയെന്ന് വിചാരിക്കുന്നതായും  ചാനൽ ചർച്ചയിൽ ലീഗ് നേതാവ്  കെ.എൻ.എ ഖാദർ!

പതിനെട്ടു വയസായവരും അതിനു താഴെയുള്ളവരും  ഇനി ഇരുപത്തിയൊന്നു വയസുള്ളവരെ വിട്ടുവേണം മദ്യം വാങ്ങാൻ. ആരാധനാലയങ്ങൾ വിദ്യാലയങ്ങൾ എന്നിവയിൽ നിന്നുള്ള ചാരയക്കട ദൂരം അൻപത് മീറ്ററിൽ നിന്ന് ഇരുന്നൂറു മീറ്ററാക്കി വലിച്ചു നീട്ടുന്നുണ്ട്. ഇനി ആരാധനാലയങ്ങൾ, വിദ്യാലയങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ട്രെയിൻ കയറി വേണം അടുത്തുള്ള ബാറിൽ എത്താൻ; അഥവാ ഈ ലഹരിക്കടകൾ   ഇരുന്നൂറു മീറ്റർ എന്ന  ദൂരപരിധി പാലിക്കുന്നില്ല്ലെങ്കിൽ ആരാധനാലയങ്ങളും വിദ്യാലയങ്ങളും പൊളിച്ച് ഇരുന്നൂറു മീറ്റർ ദൂരേയ്ക്ക് മാറ്റിയാൽ മതിയാകും!

കേരളത്തിൽ പണ്ട് പത്ത് രൂപാ നിരക്കിൽ സർക്കാർ അംഗീകൃത തിരുക്കു ചാരായം കിട്ടുന്ന കാലത്ത് മുക്കിനു മുക്കിനുനിന്ന് കുടിച്ച് ഇടവഴികളിലും മറ്റും സുഖനിദ്രയിലാണ്ടിരുന്ന  കുടിയന്മാർ ബാറുകളിലെ കൂടാരങ്ങളിലേയ്ക്ക് പോയി വില കൂടിയ മദ്യം കഴിച്ചു തുടങ്ങിയതോടെ പാവപ്പെട്ട കുടുംബങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വം അപകടകരമായ രീതിയിൽ തകിടം മറിയുകയായിരുന്നില്ല; മറിച്ച് ഈ പാവം ഈ ‘കുടികിടപ്പുകാർ’ ബാറുകലിലെ കൂടാരങ്ങളിലേയ്ക്ക് ‘കുടിയേറി’നാടനു പകരം ഫോറിൻ കഴിക്കുക വഴി  അവരുടെ ജീവിതനില വാരം ഉയർത്തുകയായിരുന്നുവെന്നാണ് പുതിയ സാമ്പത്തിക ശാസ്ത്ര നിരീക്ഷണം! 

ഇനി കള്ളെല്ലാം നിർത്തി ത്രീസ്റ്റാറിലും പിന്നെ ഫോർസ്റ്റാറിലും 2011 മുതൽ ഫൈവ് സ്റ്റാറിലും മാത്രം കയറി മദ്യം കഴിക്കുന്നതോടെ പാവപ്പെട്ടവരുടെ ജീവിത നിലവാരം അങ്ങ്  ഉയർന്നുയർന്ന് അങ്ങ് ഉച്ച സ്ഥായിയിലാകും. ഒപ്പം സമ്പൂർണ്ണ മദ്യ നിരോധനം എന്ന ലക്ഷ്യവും സാക്ഷാൽക്കരിക്കപ്പെടുകയായി. എല്ലാവരും ജോറായി ഒന്നു കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുക!

ഇനി ഈ രണ്ടായിരത്തി പതിനൊന്നു പോയിട്ട് രണ്ടായിരത്തി പന്ത്രണ്ടുവരെയെങ്കിലും യു.ഡി.എഫ് ഭരണം നീണ്ടു പോകുമോ എന്ന അനാവശ്യമായ ചോദ്യങ്ങളൊന്നും നാം ചോദിക്കാതിരിക്കുക. ഇന്നലെ (ഇതെഴുതുന്നതിന്റെ തലേന്ന്) സ്വയം വരുത്തിയ വീഴ്ചയിൽ നിലം പതിക്കേണ്ടതായിരുന്നു കിണറ്റിന്റെ പാതയിലിരുന്ന് അങ്ങോട്ടും ഇങ്ങോട്ടും ആടുന്ന ഭരണം! മതിയായ ഭൂരിപക്ഷമില്ലെങ്കിലും തമാശകൾക്ക് ഒരു കുറവുമില്ലെന്നത് ആശ്വാസം തന്നെ!

ബഹുമാനികളേ, ധൈര്യമുണ്ടെങ്കിൽ സമ്പൂർണ്ണ മദ്യനിരോധനം നടപ്പിലാക്കിൻ!

5 comments:

മുക്കുവന്‍ said...

ധൈര്യമുണ്ടെങ്കിൽ സമ്പൂർണ്ണ മദ്യനിരോധനം നടപ്പിലാക്കിൻ!..

ഉവ്വേ .. ഉവ്വാ‍ാ‍ാ.. അതു നടപ്പിലാക്കിയാല്‍ കേരള ഗവര്‍മെന്റ് എവിടന്ന് സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് ശംബളം കൊടുക്കും?

നിരോധനമല്ലാ.. മറിച്ച്.. ദേ ഇവിടെ...

http://mukkuvan.blogspot.com/2007/07/blog-post_31.html

അനില്‍ഫില്‍ (തോമാ) said...

സമ്പൂര്‍ണ്ണ മദ്യ നിരോധനം - നല്ല ആശയം തന്നെ ഇത് ആരു നടപ്പിലാക്കും? ബിവറെജസ് കോര്‍പ്പറേഷന്‍ പൂട്ടിച്ച് നിങ്ങളുടെ ലാഭം ഇരട്ടിപ്പിക്കാം എന്നു ഉറപ്പു കൊടുത്ത് വന്‍ തുക വാങ്ങിയ വലതന്മാരോ? ഹഹഹ... നല്ല തമാശ.... ആദ്യ പടി എന്ന നിലയില്‍ മന്ത്രിമാര്‍ സ്വന്തം ബാര്‍ പൂട്ടി മാതൃക കാണിക്കുമോ?

കൊമ്പന്‍ said...

കോണ്‍ഗ്രസിന്റെ മദ്യ നയം എന്നും പരിഹാസമാണ് ആന്റണി ചാരായം നിര്‍ത്തലാക്കിയത് പൊതു ജനം കൌതുകത്തോടെ വീക്ഷിച്ചു അന്ടനിക്ക് സ്തുതിപാടി
എന്നാല്‍ ഇതിലുള്ള പോള്ളതരത്തിനെ കാണാന്‍ ആര്‍ക്കും കഴിഞ്ഞില്ല എന്നതാണ് സത്യം
സാദാരണ ഗതിയില്‍ പത്തു രൂപകൊണ്ട് കുടിച്ചിരുന്ന കുടിയനെ നൂറു രൂപക്ക് കുടിപ്പിക്കാനുള്ള അടവായിരുന്നു അത്
പിന്നെ ലീഗിന് ഏതങ്കിലും കാര്യത്തില്‍ എന്തെങ്കിലും നയം ഉണ്ടായിട്ടുള്ളത് കേട്ട് കേള്‍വി പോലും ഇല്ലാത്ത കാര്യമാണ്
കൊറേ കോഴി ഭിരിയാണി തിന്നണം അല്ലാതെന്ത്

AJEESH said...

മദ്യ നയം പഞ്ചായത്തുകൾക്കു വിടാൻ യു.ഡി.എഫ് തീരുമാനം.............
പഞ്ചാത്ത് രക്ഷപെടുമോ..........അധികാര വികേദ്രീകരണത്തിനു കരുത്തു പകരുമോ.......അതോ ..............
അധികാരികളിൽ......മാത്രം അധികാരം എത്തുമോ......

vaattuvaasu said...

ഞാന്‍ ഒരു പാവം സ്വയം തോഴിലനാണ്. ഈ ലിങ്ക് ഒന്ന് ഇട്ടോട്ടെ. ഇപ്പം ആരും കടയില്‍ വരുന്നില്ല
http://www.ilovedrinks.in