Friday, February 17, 2012

സൂപ്പര്‍ ബ്ലോഗ്ഗര്‍മാര്‍ക്ക് അഭിനന്ദനങ്ങള്‍ !


മനോജ് രവീന്ദ്രൻ (നിരക്ഷരൻ
), നൌഷാദ് അകമ്പാടം

സൂപ്പർ ബ്ലോഗ്ഗർമാർക്ക് അഭിനന്ദനങ്ങൾ!

ബൂലോകം ഡോട്ട് കോം ഏർപ്പെടുത്തിയ സൂപ്പർ ബ്ലോഗ്ഗർ- 2011 ആയി തെരഞ്ഞെടുക്കപ്പെട്ട മനോജ് രവീന്ദ്രനും ഫസ്റ്റ് റണ്ണർ അപ് ആയി തെരഞ്ഞെടുക്കപ്പെട്ട നൌഷാദ് അകമ്പാടത്തിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഇത് അവർക്ക് അർഹതയ്ക്കുള്ള അംഗീകാരം. അവാർഡ് എന്നത് കേവലം ഒരു അംഗീകാരം എന്നതിലുപരി ഇത് ബ്ലോഗർമാർക്ക് ഒരു വലിയ പ്രോത്സാഹനമാണ്. ഈ അവാർഡ് ഏർപ്പെടുത്തിയ ബൂലോക്കം ഡോട്ട് കോമിനും അഭിനന്ദനങ്ങൾ!

പ്രതിഫലേച്ഛകൂടാതെ സ്വന്തം ബ്ലോഗിലും ഗ്രൂപ്പ് ബ്ലോഗുകളലിലും ഇതര സോഷ്യൽ നെറ്റ്വർക്കുകളിലും എഴുതി മലയാളഭാഷയെയും സാഹിത്യത്തെയും പരിപോഷിപ്പിക്കുകയും സർഗ്ഗ-സ്നേഹസംവാദങ്ങൾ വഴി നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും സർവ്വോപരി സൌഹൃദങ്ങളുടെ നിത്യ വസന്തം വിരിയിക്കുകയും ചെയ്യുന്ന ബ്ലോഗെഴുത്തുകാർ ഉൾപ്പെടെയുള്ള എല്ലാ ഓൺലെയിൻ ആക്റ്റിവിസ്റ്റുകൾക്കും ഇത്തരം അവാർഡുകൾ ഒരു പ്രചോദനവും പ്രോത്സാഹനവും ആയിരിക്കും. ആനിലയിൽ മലയാളം ബ്ലോഗ് ലോകത്തിന്റെ നിലനില്പിനും വളർച്ചയ്ക്കും ബൂലോകം ഡോട്ട് കോം നൽകുന്ന ഈ അകമഴിഞ്ഞ പ്രോത്സാഹനങ്ങളൾ എത്രത്തോളവും പ്രകീർത്തിക്കപ്പെടേണ്ടതാണ്.

ഏതാനും പേരിൽ നിന്നും ഏതാനും പേരെ തെരഞ്ഞെടുക്കുകയേ ഏത് അവാർഡിന്റെ കാര്യത്തിലും നിർവ്വാഹമുള്ളൂ. അതുകൊണ്ടുതന്നെ അവാർഡിനു പരിഗണിക്കപ്പെട്ടവരും പല കാരണങ്ങളാൽ പരിഗണിക്കപ്പെടാതെ പോയവരും നിരാശപ്പെടേണ്ടതില്ല. അവാർഡിനായി പരിഗണിക്കപ്പെട്ടവരോ അവാർഡ് ലഭിച്ചവരോ മാത്രമാണ് സൂപ്പർബ്ലോഗ്ഗർമാരെന്ന് ആരും കണക്കാക്കേണ്ടതുമില്ല.സൂപ്പർ ബ്ലോഗ്ഗർ ആകാൻ ഇപ്പോൾ ഈ മത്സരത്തിന്റെ ആദ്യാവസാ റൌണ്ടുകളിൽ എത്തപ്പെടാതെ പോയവരിലും സൂപ്പർ എന്നു തന്നെ വിശേഷിപ്പിക്കവുന്ന നല്ല ബ്ലോഗ്ഗർമാർ ഉണ്ട്.

ബൂലോകം ഡോട്ട് കോമിൽ എഴുതുന്നവരെ മാത്രമാണ് ഇത്തവണ സൂപ്പർ ബ്ലോഗ്ഗർ അവാർഡിനായി പരിഗണിക്കുന്നത് എന്ന മാനദണ്ഡം സ്വീകരിക്കേണ്ടി വന്നതുമൂലവും പല സൂപ്പർ ബ്ലോഗ്ഗർമാരും ഈ മത്സരത്തിന്റെ ഒരു ഘട്ടത്തിലും പരിഗണിക്കപ്പെടാതെയും പോയിട്ടുണ്ട്. അവർക്ക് ഏവർക്കും ഇനിയായാലും ബൂലോകം ഡോട്ട് കോമിൽ പോസ്റ്റുകൾ പബ്ലിഷ് ചെയ്ത് വരും വർഷങ്ങളിൽ അവാർഡ് ജേതാകാളാകാൻ പരിഗണിക്കപ്പെടാവുന്നതുമാണ്. ഇനിയും ഇത്തരം അവാർഡ് പോലെയുള്ള പ്രോത്സാഹനങ്ങൾ ബൂലോകത്തെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ഉണ്ടാകുവാനും ബൂലോകം ഡോട്ട് കോമിന്റെ ഈ അവർഡ് അടക്കമുള്ള ഈ പ്രോത്സാഹനങ്ങൾ ഒരു പ്രചോദനവുമാകട്ടെ. അവാർഡ് ജേതാക്കൾക്ക് ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ. ബൂലോകം ഡോട്ട് കോമിന് പ്രത്യേക പ്രകീർത്തനങ്ങളും.

കഴിഞ്ഞതവണ ഈയുള്ളവൻ സൂപ്പർ ബ്ലോഗ്ഗർ അവാർഡിന്റെ ആദ്യ റൌണ്ടിൽ എത്തിയിരുന്നു.അതുതന്നെ വലിയ ഒരു അംഗീകാരമായാണ് ഈയുള്ളവൻ കണക്കാക്കിയിരുന്നത്. ഇത്തവണ ഫൈനൽ റൌണ്ടിലെ പത്തുപേരിൽ ഒരാളായി ഈയുള്ളവൻ പരിഗണിക്കപ്പെട്ടുവെന്നത്തന്നെ ഒരു അവാർഡായാണ് കണക്കാക്കുന്നത്. ഈയുള്ളവന് ബ്ലോഗെഴുത്തിൽ ബൂലോകം ഡോട്ട് കോം അകമഴിഞ്ഞ പ്രോത്സാഹനങ്ങളാണ് നൽകിപ്പോരുന്നത് എന്നത് ഇത്തരുണത്തിലും ഞാൻ കൃതാർത്ഥതയോടെ സൂചിപ്പിച്ചുകൊള്ളുന്നു. ഒപ്പം വ്യക്തിപരമായി ആരോടും എനിക്ക് വേണ്ടി ഞാൻ വോട്ട് ചോദിച്ചിരുന്നില്ലെങ്കിലും ചിലരെങ്കിലും എനിക്കും വോട്ട് ചെയ്തിട്ടുണ്ടാകും. അവർക്കെല്ലാം എന്റെ നന്ദി അറിയിക്കുന്നു. ഒപ്പം ഈ വോട്ടിംഗിൽ പങ്കെടുത്ത എല്ലാവർക്കും ബൂലോകം ഡോട്ട് കോമിലെ സ്ഥിരംപുള്ളി എന്ന നിലയിലും ഞാനും കൂടി നന്ദി പറയുന്നു. അതുപോലെ മത്സരം മൂത്തുവന്നപ്പോൾ തമാശയായും ഗൌരവമായും വിമർശനബുദ്ധ്യാലും പല പോസ്റ്റുകളും കമന്റുകളുമിട്ട് ഈ മത്സരവും വോട്ടിംഗും കൂടുതൽ ശ്രദ്ധാർഹമാക്കി രംഗം കൊഴുപ്പിച്ചവർക്കും അഭിനന്ദനങ്ങൾ.

ഇങ്ങനെയൊക്കെയാണ് നമ്മുടെ ഈ “ബ്ലോഗ് കുലം“ സംഭവബഹുലമാകുന്നത്. എഴുത്തും വായനയും അക്ഷരങ്ങൾകൊണ്ടുള്ള സംവാദങ്ങളും കലഹങ്ങളുമായി നമുക്കിനിയും സുഖദു:ഖസമ്മിശ്രമായ നമ്മുടെ ജീവിതം ആഘോഷിക്കാം. ബൂലോകത്തെയാകെയും നമ്മുടെ ഭാഷയെയും സാഹിത്യത്തെയും നമുക്ക് പരിപോഷിപ്പിക്കാം.ഏറിയും കുറഞ്ഞും നമ്മളിൽ ഓരോരുത്തരിലുമുള്ള സർഗ്ഗവാസനകൾ കൊണ്ട് ജനാധിപത്യപ്രക്രിയയെ ക്രിയാത്മകവും ശക്തവുമാക്കാം. മുലപ്പലിനോടൊപ്പം നമുക്ക് കിട്ടിയ നമ്മുടെ മലയാള ഭാഷയും മലയാള അക്ഷരങ്ങളും കൊണ്ട് നൃത്തനൃത്യങ്ങളിലാറാടി നമുക്ക് സ്നേഹവസന്തങ്ങളുടെ നിത്യവിസ്മയങ്ങൾ തീർക്കാം. അതിരുകളില്ലാത്ത ഒരു വിശ്വമാനവിക ലോകത്തിന്റെ സൃഷ്ടിയ്ക്ക് നമുക്കും നമ്മളാൽ കഴിയുന്നത് ചെയ്ത് നമ്മുടെ ജീവിതകാലത്തിന്റെ കടമ നമുക്കും നിറവേറ്റാം.

13 comments:

മഹേഷ്‌ വിജയന്‍ said...

"അവർക്ക് ഏവർക്കും ഇനിയായാലും ബൂലോകം ഡോട്ട് കോമിൽ പോസ്റ്റുകൾ പബ്ലിഷ് ചെയ്ത് വരും വർഷങ്ങളിൽ അവാർഡ് ജേതാകാളാകാൻ പരിഗണിക്കപ്പെടാവുന്നതുമാണ്"

ഹ ഹ ഹ ഹ.....ബൂഹഹ............
കരയണോ ചിരിക്കണോ.................

Unknown said...

നിരക്ഷരനും നൌഷാദിനും ആശംസകള്‍
മനോജേട്ടന് അവാര്‍ഡ് കിട്ടിയതില്‍ ഞാന്‍ വ്യക്തിപരമായി ഏറെ സന്തോഷിക്കുന്നു.

കലി said...

SUPER BLOGGERMARKKU ABHINANDANANGAL...

mini//മിനി said...

സൂപ്പർ ബ്ലോഗർമാർക്ക് സൂപ്പർ അഭിനന്ദനങ്ങൾ

Muralee Mukundan , ബിലാത്തിപട്ടണം said...

അനീതിയില്ലാത്ത ശരിയായ തെരെഞ്ഞെടുക്കൽ തന്നെയാണ് കേട്ടൊയിത് ഭായ്.
വിജയികൾക്ക് അഭിനന്ദനങ്ങൾ..!

K.P.Sukumaran said...

എങ്ങനെയാണ് ഈ മത്സരത്തില്‍ പരിഗണിക്കപ്പെടുന്നത് എന്ന് എനിക്ക് മനസ്സിലായിട്ടില്ലായിരുന്നു. ബൂലോകം ഡോട്ട് കോമില്‍ എഴുതുന്നവരെ മാത്രമാണ് സൂപ്പര്‍ ബ്ലോഗര്‍ ആയി തെരഞ്ഞെടുക്കുന്നതെങ്കില്‍ അതില്‍ എന്ത് ശരിയാണ് ഉള്ളത്. മാതൃഭൂമിയില്‍ മാത്രം എഴുതുന്ന ഒരാള്‍ക്ക് സൂപ്പര്‍ പത്രപ്രവര്‍ത്തകന്‍ അവാര്‍ഡ് കൊടുത്താല്‍ എങ്ങനെയിരിക്കും. ബ്ലോഗ് എഴുതുന്നവരെയാണ് പൊതുവെ ബ്ലോഗര്‍ എന്ന് പറയുന്നത്. അപ്പോള്‍ സൂപ്പര്‍ ബ്ലോഗര്‍ അവാര്‍ഡിന് ബ്ലോഗ് എഴുതുന്നവരെയും ബ്ലോഗ് ഉള്ളവരെയുമല്ലെ പരിഗണിക്കേണ്ടത്. ബൂലോകം ഡോട്ട് കോം എന്നൊരു സൈറ്റ് ഉണ്ടാക്കി അതില്‍ എഴുതുന്നവരെ മാത്രം മത്സരാര്‍ത്ഥികളാക്കി ഒരു സൂപ്പര്‍ ബ്ലോഗര്‍ അവാര്‍ഡ് കൊടുക്കുന്നത് മറ്റ് ബ്ലോഗര്‍മാ‍രെ അപമാനിക്കലാണ് എന്ന് പറഞ്ഞാല്‍ തെറ്റാകുമോ? ഒന്നുമില്ലെങ്കില്‍ ഇതില്‍ ഒരു അനൌചിത്യമില്ലേ? അതെന്താ ആരും പറയാത്തേ? നിരക്ഷരനും നൌഷാദും അവാര്‍ഡ് അര്‍ഹിക്കുന്നുണ്ട് എന്നത് വേറെ കാര്യം.

നിരക്ഷരൻ said...

@ സജിം - ഈ മത്സരം തുടങ്ങിയതിന് ശേഷം ഇതിന്റെ ഓരോ ഘട്ടങ്ങളും, ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളും വീക്ഷിച്ചുകൊണ്ടിരുന്നെങ്കിലും, ഇതുവരെ ഒരിടത്തും അഭിപ്രായം പറയുകയോ, പരോക്ഷമായോ പ്രത്യക്ഷമായോ മത്സരത്തിനു വേണ്ടി വോട്ട് പിടിക്കാൻ ഇറങ്ങുകയോ ചെയ്യാതെ സാധാരണ പോലെ തന്നെ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു. പക്ഷെ, സജിമിന്റെ ഈ ലേഖനം വായിച്ചപ്പോൾ മത്സരമൊക്കെ കഴിഞ്ഞ സ്ഥിതിക്ക് ഒരു മറുപടി പറയാതെ മാറി നിൽക്കുന്നത് ശരിയല്ലെന്ന് തോന്നി.

വിഷയത്തിൽ ഇതുവരെ എഴുതപ്പെട്ട ഏറ്റവും പക്വവും ഉത്തരവാദിത്വബോധമുള്ളതും അതിനൊക്കെ ഉപരി സ്പോർട്ട്‌സ് മാൻ സ്പിരിട്ട് ഉള്ളതുമായ ലേഖനമാണിത്. സജിം എന്ന വ്യക്തി ഉയർത്തിപ്പിടിക്കുന്ന വിശ്വമാനവികതയുടെ കൈയ്യൊപ്പും ഇതിലുണ്ട്. മത്സരവുമായി ബന്ധപ്പെട്ട ചില സ്ഥലങ്ങളിൽ ഈ പോസ്റ്റ് മൊത്തമായി, സജിമിന്റെ അനുവാദത്തോടെ എടുത്ത് പറയാൻ ഞാൻ ഉദ്ദേശിക്കുന്നു. അനുമതി തരുമല്ലോ ?

എനിക്ക് ഏറ്റവും ഏടുത്ത് പറയണം എന്ന് തോന്നുന്ന ഒരു പാരഗ്രാഫ് ഇതാണ്.

“അവാര്‍ഡിനായി പരിഗണിക്കപ്പെട്ടവരോ അവാര്‍ഡ് ലഭിച്ചവരോ മാത്രമാണ് സൂപ്പര്‍ബ്ലോഗ്ഗര്‍മാരെന്ന് ആരും കണക്കാക്കേണ്ടതുമില്ല. സൂപ്പര്‍ ബ്ലോഗ്ഗര്‍ ആകാന്‍ ഇപ്പോള്‍ ഈ മത്സരത്തിന്റെ ആദ്യാവസാന റൌണ്ടുകളില്‍ എത്തപ്പെടാതെ പോയവരിലും സൂപ്പര്‍ എന്നു തന്നെ വിശേഷിപ്പിക്കാവുന്ന നല്ല ബ്ലോഗ്ഗര്‍മാര്‍ ഉണ്ട്. “

ഇ.എ.സജിം തട്ടത്തുമല said...

പ്രിയ നിരക്ഷരൻ,
(നിരക്ഷരൻ എന്നു താങ്ങളെ വിളിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ലാ എങ്കിലും.താങ്കളുടെ പോസ്റ്റുകൾ വായിക്കുന്ന ആരും അങ്ങനെ വിളീക്കാൻ ഇഷ്ടപ്പെടില്ലല്ലോ)

“മത്സരവുമായി ബന്ധപ്പെട്ട ചില സ്ഥലങ്ങളിൽ ഈ പോസ്റ്റ് മൊത്തമായി, സജിമിന്റെ അനുവാദത്തോടെ എടുത്ത് പറയാൻ ഞാൻ ഉദ്ദേശിക്കുന്നു. അനുമതി തരുമല്ലോ ?“

തീർച്ചയായും.

ഈ അവാർഡെല്ലാം നല്ല തുടക്കങ്ങളാണ്. ഏതിനും ആരെങ്കിലും തുടക്കം കുറിയ്ക്കണമല്ലോ. വെബ്‌ലോകത്തും പുറത്തും താങ്കൾ നടത്തിയ ചില നല്ല തുടക്കങ്ങളാണ് ഒരു ബ്ലോഗ്ഗർ എന്നതിലുപരി ഒരു സജീവ ഓൺലെയിൻ ആക്ടിവിസ്റ്റ് എന്ന് താങ്കൾ വിശേഷിപ്പികപ്പെടുന്നത്. അതുകൊണ്ടുതന്നെ ഈ ബ്ലോഗ് അവാർഡിന്റെ സ്പിരിറ്റ് മാത്രമല്ല; താങ്കൾക്കുതന്നെ അതു കിട്ടിയതിന്റെ ഒരു സ്പിരിറ്റുംകൂടി ഞാനിപ്പോൾ ഉൾക്കൊള്ളുന്നുണ്ട് എന്നും സന്തോഷപൂർവ്വം അറിയിക്കട്ടെ. അവാർഡ് പ്രഖ്യാപിക്കുന്നതുവരെ അതുമായി ബന്ധപ്പെട്ട് വെബ്‌ലോകത്തിന്റെ സന്ദേശങ്ങൾ പ്രചരിക്കപ്പെട്ടതുപോലെ ഈ അവാർഡിനു ശേഷവും ഇതിന്റെ അലയൊലികൾ ബൂലോകതിനകത്തും പുറത്തും വ്യാപരിപ്പിക്കാൻ കൂടി ഇത്തരം സന്ദർഭങ്ങൾ നമുക്ക് അല്പം ബോധപൂർവ്വം തന്നെ ഉപയോഗിക്കണം എന്നാണ് എന്റെ പക്ഷം. എങ്ങനെയൊല്ലെയോ ഈ സമാന്തര മീഡിയയിൽ വന്നെത്തിയ നമുക്ക്തന്നെയേ ഇതിന്റെ പ്രമോട്ടർമാരായും ഫലപ്രദമായി ഇടപെടാൻ കഴിയൂ. വീണ്ടും ഒരിക്കൽകൂടി അഭിനന്ദനങ്ങൾ!

Anonymous said...

അവാര്‍ഡ് എന്നാല്‍ പാര എന്ന് വിചാരിക്കണം , ബ്ലോഗില്‍ എഴുതുന്നത് അവനവന്റെ ആത്മസുഖത്തിനാണ് അല്ലാതെ പണം നോക്കി അല്ല, പണം കിട്ടാനും വഴിയില്ല. അപ്പോള്‍ പിന്നെ ഈ അവാര്‍ഡൊക്കെ കുതിതിരുപ്പുണ്ടാക്കാന്‍ എന്നെ പറയാന്‍ പറ്റു , ഞാന്‍ കെ പീ സുകുമാരന്‍ ചേട്ടന്‍ ആണ് സൂപ്പര്‍ ബ്ലോഗര്‍ ആയി കരുതുന്നത് എന്താണെന്ന് വച്ചാല്‍ അങ്ങിനെ ഒക്കെ എഴുതണം എങ്കില്‍ ചങ്കൂറ്റം വേണം സുരേഷ് ഗോപി പറയുന്ന പോലെ ഒരു എല്ല് കൂടുതല്‍ വേണം , സജീം ന്റെ നിലപാടുതരകള്‍ എന്റെതിനു നേരെ വിപരീതം ആണെങ്കിലും അതിലെ ആര്‍ജവത്വം ആത്മാര്‍ഥത അത് ഞാന്‍ മാനിക്കുന്നു ഈ അവാര്‍ഡ് കിട്ടിയവര്‍ അത്ര മഹത്തായി ഞാന്‍ ഏതായാലും കരുതുന്നില്ല , അവാര്‍ഡുകള്‍ എഴുത്തുകാരനെ വളര്തുകയല്ല തളര്തുകയാണ് ചെയ്യുന്നത് അതിനാല്‍ അവ അവഗണിച്ചു മുന്നോട്ട് പോകുക

ഇ.എ.സജിം തട്ടത്തുമല said...

അവർഡുകളും അംഗീകാരവും ഇഷ്ടപ്പെടാത്തവർ ആരുമില്ല. അങ്ങനെയെങ്കിൽ നാളിതുവരെ നോബൽ സമ്മാനവും നമ്മുടെ ഭാരതരത്നവും പത്മവിഭൂഷണും പത്മഭൂഷണും പത്മശ്രിയും ഭരതും, വയലാർ, എഴുത്തച്ഛൻ പുരസ്കാരങ്ങളുമൊക്കെ വാങ്ങിയവർ മോശക്കാരെന്നു കരുതണം. മനസിൽ ഒന്നുവച്ച് മറ്റൊന്ന് പറഞ്ഞ് വലിയാളാവുന്നത് അത്ര നല്ല ക്വാളിറ്റി ആയൊന്നും ഞാൻ കാണുന്നില്ല. സുശീലനെയല്ല ഞാൻ പറഞ്ഞത്. താങ്കൾ താങ്കളുടെ അഭിപ്രായം പറഞ്ഞു. കെ.പി.സുകുമാരൻ നല്ല ബ്ലോഗ്ഗറല്ലെന്ന് ആരു പറഞ്ഞാലും ഞാൻ പറയില്ല. അവാർഡിനു പരിഗണിക്കപ്പെട്ടില്ലെന്നു കരുതി അദ്ദേഹം നല്ല ബ്ലോഗ്ഗർ അല്ലാതാകുകയുമില്ല. എന്നുവച്ച് അദ്ദേഹത്തിന്റെഅഭിപ്രായങ്ങളെ ചെന്ന് ഞോണ്ടുന്നതിൽ നമ്മൾ കുറവൊന്നും വരുത്തില്ല.കെ.പി.സുകുമാരൻ മാർക്സിസ്റ്റ് വിരുദ്ധനായത് അദ്ദേഹത്തിന്റെ കുറ്റമല്ലെന്ന് എനിക്കറിയാം. ചുമ്മാ ഇതിലിട്ട് ചുരണ്ടാതെ സുശീൽ. അവാർഡ് കിട്ടിയവർ സന്തോഷപൂർവ്വം അതു വാങ്ങട്ടെ! കൊടുക്കുന്നവർ ഇനിയും കൊടുക്കട്ടെ. ഈ പതിമൂവായിരം രൂപയൊന്നും നിരക്ഷരനും അകമ്പാടത്തിനും വലിയ കാര്യമൊന്നുമല്ല. അത് ഒരു അംഗീകാരമാണ്. നിരക്ഷരന്റെ യാത്രാവിവരണപോസ്റ്റുകളും നൌഷാദിന്റെ കാർട്ടൂണുകളും ഇഷ്ടപ്പെടാത്തവരൊന്നും ബൂലോകത്തുണ്ടാകുമെന്നു തോന്നുന്നില്ല. അഥവാ അങ്ങനെയാരെങ്കിലുമുണ്ടെങ്കിൽ അവർ ഒട്ടും ആസ്വാദന ക്ഷമതയോ സൌഹൃദയത്വമോ ഉള്ളവരല്ലെന്നു ഞാൻ പറയും. ഇവരുടേ രാഷ്ട്രീയമെന്തെന്നൊന്നും ഞാൻ ഇതുവരെ തിരക്കിയിട്ടുപോലുമില്ലെന്നു കൂടി സുശീൽ അറിയണം. (നമ്മൾ രാഷ്ട്രീയ എതിരാളികൾ ആണല്ലോ.ഹഹഹ). ഞാൻ സമാധാനപ്രിയനൊക്കെത്തന്നെ. പക്ഷെ നൌഷാദിന്റെ കാർട്ടൂണുകൾ ഇവിടെ മുഖ്യധാരന്മാർ മോഷ്ടിച്ചതുപോലെ എന്റെ വല്ലതും മോഷ്ടിച്ചിട്ടിരുന്നെങ്കിലുണ്ടല്ലോ, മിനിമം തിരുവനതപുരത്തെ അവൻമാരുടെയൊക്കെ ഓഫീസിലുള്ളവർക്കെങ്കിലും ഞാൻ കൊട്ടേഷൻ കൊടുത്തേനെ. ബ്ലോഗ്ഗർമാരെ അംഗീകരിക്കുകയുമില്ല. അവരുടെ പോസ്റ്റുകൾ മോഷ്ടിച്ച് ഇടുകയും ചെയ്യും. മുഖ്യധാരന്മാർ ഒരാളുടെ സൃഷ്ടികൾ മോഷ്ടിച്ചു എന്നതുതന്നെ നൌഷാദിനെ പോലെയുള്ളവരുടെ മികവിന് ഉദാഹരണമാണ്. കാര്യം തുറന്നു പറയട്ടെ. ഈ ബ്ലോഗ്ഗർമാരെ തൊട്ടുള്ള കളി എനിക്കങ്ങോട്ട് ദഹിക്കില്ല. മുഖ്യധാരന്മാർ അവരുടെ അക്ഷരമറിയാത്ത “അളിയന്മാരുടെ” വികല സൃഷ്ടികൾ പോലുമിട്ട് അവരെ ഉൽകൃഷ്ടസാഹിത്യകാരന്മാർ ആക്കും. (എല്ലാവരുമെന്നല്ല). പാവം ബ്ലോഗ്ഗർമാർ എത്ര കഴിവുള്ളവർ ആണെങ്കിലും നിരക്ഷരനെന്നും മറ്റും അവകാശപ്പെട്ട് വിനയാന്വിതരായി അവരുടെ സൃഷ്ടികൾ സ്വയം പ്രസിദ്ധീകരിക്കും. ഇഷ്ടപ്പെടുന്നവർക്ക് ഇഷ്ടപ്പെടാം.

ഇ.എ.സജിം തട്ടത്തുമല said...

സൂപ്പർബ്ലോഗർ അവാർഡ് സംബന്ധിച്ച് എന്റെ അഭിപ്രായങ്ങളെല്ലാം ഇതിനകം ഞാൻ വിശദായി തന്നെ പല കമന്റുകളിലൂടെ പ്രകടിപ്പിച്ചുകഴിഞ്ഞ സ്ഥിതിയ്ക്ക് അതിന് വിരാമമിടാമെന്നു കരുതുന്നു. സൂപ്പർ ബ്ലോഗ്ഗർ അവാർഡിനു ഞാൻ അവരോട് നിർദ്ദേസിച്ച പേരുകളിൽ ആദ്യം പറഞ്ഞത് കെ.പി.സുകുമാരന്റേതാണെന്നാണ് എന്റെ ഓർമ്മ. നിരക്ഷരൻ അടക്കം വേറെയും പല പേരുകളും ഞാൻ നിർദ്ദേശിച്ചിരുന്നു. അതിൽ ബൂലോകം ഓൺലെയിനിൽ എഴുതുന്നവരെയെല്ലാം അവർ പരിഗണിച്ചിരുന്നു എന്ന് തോന്നുന്നു.വോട്ടിംഗിനൊടുവിൽ അവാർഡ് പ്രഖ്യാപിക്കുകയും ചെയ്തു. ഇതുസംബന്ധിച്ച് വന്ന വിമർശനങ്ങളിൽ ക്രിയാതമകായവ അവർ മുഖവിലയ്ക്കെടുക്കുകയും ചെയ്തിടുണ്ട് എന്നാണ് ഞാൻ മനസിലാക്കുന്നത്. അടുത്ത വർഷം അവാർഡിന് അതൊക്കെക്കൂടി അവർ കണക്കിലെടുക്കുകയും ചെയ്തെന്നിരിക്കും. അതുകൊണ്ടുമാത്രം അടുത്ത വർഷം അവാർഡ് സംബന്ധിച്ച് വിവാദങ്ങൾ ഉണ്ടാകില്ലെന്നും ഞാൻ കരുതുന്നില്ല. ഭൂമിയുലകവും അതിനൊപ്പം നമ്മളെല്ലാവരും ഇനിയും കറങ്ങിക്കൊണ്ടിരിക്കും.സംഭവിച്ചതെല്ലാം നല്ലതിന്. ഇനി സംഭവിക്കുന്നതും നല്ലതിന്. വേറെ ചില പോസ്റ്റുകൾ മനസിലിരുന്ന് തുടിക്കുന്നു. സമയക്കുറവും ഈ വിവാദങ്ങളും കാരണം നിയന്ത്രിച്ചു വച്ചതാണ്. ഇനിയും ഈ അവാർഡ് വിഷയം ഞാൻ നീട്ടിക്കൊണ്ടുപോകുന്നില്ല. എല്ലാവർക്കും നന്മവരട്ടെ! എല്ലാവർക്കും നന്മ വരാതിരുന്നിട്ട് നമുക്കെന്തു നേട്ടം?

Sidheek Thozhiyoor said...

സൂപ്പർ ബ്ലോഗർമാർ മനോജ്‌ ഭായിക്കും നൌഷാദ് ഭായിക്കും ഹൃദയപൂര്‍വ്വം ആശംസകള്‍.. അഭിനന്ദനങ്ങൾ ..

mayflowers said...

വളരെ നന്നായെഴുതിയ ഒരു പോസ്റ്റ്‌.
നിരക്ഷരന് അവാര്‍ഡ് കിട്ടിയതിലെനിക്ക് വ്യക്തിപരമായി വളരെ സന്തോഷമുണ്ട്.കാരണം എന്റെ ബ്ലോഗ്ഗിലെ ആദ്യത്തെ കമന്റ് നിരക്ഷരന്റെത് ആയിരുന്നു!
രണ്ടു പേര്‍ക്കും അഭിനന്ദനങ്ങള്‍.