Tuesday, September 11, 2012

ലാവ്‌ലിൻ കേസിൽ പിണറായി സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടില്ലെന്ന് സി.ബി.ഐ

ലാവ്‌ലിൻ കേസിൽ  പിണറായി സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടില്ലെന്ന് സി.ബി.ഐ


ലാവ്‌ലിൻ കേസിൽസ. പിണറായി വിജയനും, ജി.കാർത്തികേയനും  സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടില്ലെന്ന് സി.ബി.ഐ ആവർത്തിച്ച് വ്യക്തമാക്കിയിരിക്കുന്നു. പിണറായിക്കെതിരെ വന്ന സാക്ഷിമൊഴികൾ പച്ചക്കള്ളങ്ങളായിരുന്നുവെന്നും വ്യക്തമായിരിക്കുന്നു. ഈ കേസിനു പിന്നിൽ നിഗൂഢവും ഇപ്പോൾ സ്പഷ്ടവുമായ ദുരുദ്ദേശങ്ങൾ ഉണ്ടായിരുന്നുവെന്നത് വളരെ മുമ്പേതന്നെ വ്യക്തമായിട്ടുള്ളതാണ്. പിണറായി വിജയൻ എന്ന പേരു കേൾക്കുമ്പോഴേ ലാവ്‌ലിൻ ലാവ്‌ലിൻ എന്നു കുരച്ചു ചാടിയവർക്ക് ഇപ്പോൾ എന്തുണ്ട് പറയാൻ എന്നു ചോദിക്കുന്നില്ല. കാരണം നിലാവു കാണ്ട് കുരയ്ക്കുന്ന പട്ടികളെ വല്ലതും പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചിട്ടു കാര്യമില്ലല്ലോ. അതുപോലെ തന്നെ പിണറായി വിരുദ്ധപ്രചാരകരുടെ കാര്യവും. പിണറായിയല്ല, ആത്യന്തികമായി സി.പി.ഐ.എം ആണല്ലോ അക്കൂട്ടരുടെ ലക്ഷ്യം. ലാവ്‌ലിൻ കേസിൽ പിണറായിക്കും സി.പി.ഐ.എമ്മിനും എതിരെ തുടർകഥകൾ എഴുതിയ മാധ്യമ സിൻഡിക്കേറ്റുകളോട് നിങ്ങൾ  നൽകിയ ലാവ്‌ലിൻ കഥകൾ തെറ്റായിപ്പോയി എന്ന് സമ്മതിച്ചു ക്ഷമാപണം ചെയ്യുമോ എന്നും ചോദിക്കുന്നില്ല. കാരണം അവരെ സംബന്ധിച്ചും രാത്രിയും നിലാവുമൊക്കെത്തന്നെ പ്രശ്നം.  

സമുന്നതനായ ഒരു രാഷ്ട്രീയ നേതാവിന്റെ പൊതു ജിവിതത്തിനുമേൽ യതൊരടിസ്ഥാനവുമില്ലാതെ അഴിമതിയാരോപണത്തിന്റെ ചെളിവാരിയെറിഞ്ഞ് ജനങ്ങൾക്കിടയിൽ ഇക്കാലമത്രയും സംശയത്തിന്റെ നിഴലിൽ നിർത്തിയ ഈ സിൻഡിക്കേറ്റുകൾക്ക് പിണറായിയുടെ മാനം തിരിച്ചു നല്കാനാകുമോ? സത്യ സന്ധമായി വാർത്ത നൽകിയതിന്റെ പേരിൽ പത്ര പ്രവർത്തകരുടെയും അവരുടെ ബന്ധുക്കളുടെയും പേരിൽ കള്ളക്കേസെടുക്കുന്ന നിലവിലെ സർക്കാർ കഴിഞ്ഞ എത്രയോ നാളുകളായി പിണറായിക്കെതിരെ നുണവാർത്തകൾ പ്രസിദ്ധീകരിച്ചതിന്റെ പേരിൽ ആ നുണപത്രക്കാർക്കെതിരെ  കേസെടുക്കുമോ? ആളുകളെ വ്യക്തിഹത്യ ചെയ്ത് അവരുടെ പൊതുജീവിതത്തെയും രാഷ്ട്രീയ ഭാവിയെയും തകർക്കാനും കാശിനു വേണ്ടി കള്ളക്കേസുകൾ ഉണ്ടാക്കി നടത്താനും ശ്രമിക്കുന്ന ശല്യക്കാരായ വ്യവഹാരികൾക്കും അതിനു പിന്നിൽ ഗൂഢാലോചന നടത്തുന്നവർക്കുമെതിരെ ബഹുമാനപ്പെട്ട നീതിപീഢം സ്വമേധയാ കേസെടുക്കേണ്ടതാണ്. കള്ളസാക്ഷി പറഞ്ഞവർക്കെതിരെയും ശക്തമായ നിയമ നടപടികൾ സ്വീകരിക്കേണ്ടതാണ്.

ലാവ്‌ലിൻ കേസിൽ ശിക്ഷിക്കപ്പെട്ട് പിണറായി വിജയൻ ജയിലിൽ പോകുന്ന സ്വപ്നം പേറി നടക്കുന്നവർക്ക് ആ സ്വപ്നലഹരിയിൽ നിന്ന് അത്രവേഗം മുക്തരാകാൻ കഴിയില്ല. കോൺഗ്രസിനും യു.ഡി.എഫിനും  പലപ്പോഴായി   പല രാഷ്ട്രീയ നേട്ടങ്ങളും ഉണ്ടാക്കിക്കൊടുത്തിട്ടുള്ള ഒന്നാണ് കെട്ടിച്ചമയ്ക്കപ്പെട്ട ലാവ്‌ലിൻ കേസ്.  രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടി രാജ്യത്തെ നിയമ വ്യവസ്ഥയെയും നീതിന്യായ വ്യവസ്ഥയെയും ദുരുപയോഗം ചെയ്തതിന് അവരെയും ഉചിതമായ നിയമ നടപടികൾക്ക് വിധേയമാക്കേണ്ടതാണ്. അഴിമതിയ്ക്കെതിരെ ശക്തമായി പ്രതികരിക്കുന്ന സി.പി.ഐ.എമ്മിനെ പ്രതിരോധിക്കുവാൻ ഇക്കാലമത്രയും ഉപയോഗിച്ച ഒരായുധമായിരുന്നു ലാവ്‌ലിൻ കേസ്. പക്ഷെ അതുകൊണ്ടൊന്നും സി.പി.ഐ.എമ്മിന്റെ അഴിമതി വിരുദ്ധ പോരാട്ടങ്ങൾക്കു തടയിടാൻ കഴിയില്ലെന്ന യാഥാർത്ഥ്യം എതിരാളികൾ മനസിലാക്കണം. ഇതുപോലെ നൂറു നൂറ് കള്ളക്കേസുകൾ കെട്ടിച്ചമയ്ച്ചാലും സംശുദ്ധരാഷ്ട്രീയം  എന്ന മുദ്രാ വാക്യം ഉയർത്തുന്ന സി.പി.ഐ.എം അഴിമതിപ്പാർട്ടികളുടെ കണ്ണിലെ കരടായി തന്നെ തുടരും. സി.പി.ഐ.എമ്മിനെ കേരളത്തിൽ നിന്നും കെട്ടുകെട്ടിച്ച് അഴിമതിപാർട്ടികളുടെ മുന്നണികൾക്കും  വർഗീയ ഭീകര  സംഘങ്ങൾക്കും ഇവിടെ സർവ്വാധിപത്യം പുലർത്താം എന്ന മോഹം അതിമോഹമാണ് ദിനേശന്മാരേ എന്നു മാത്രമാണ് പറയാനുള്ളത്. വർഗീയതയ്ക്കും അഴിമതിയ്ക്കും ശക്തമായ പ്രതിരോധം തീർത്ത് സി.പി.ഐ.എം നേതൃത്വം നൽകുന്ന ഒരു ശക്തമായ ഇടതുപക്ഷം ഇവിടെ ഒരു ശാശ്വത സത്യമായി തുടരും. ഇതിനിടയിൽ ഭരണമൊക്കെ വന്നും പോയുമിരിക്കും. അതിലൊന്നും വലിയ കാര്യമില്ല. ആത്യന്തിക വിജയം നന്മയുടെ പക്ഷത്തിനു തന്നെയായിരിക്കും.

3 comments:

Anonymous said...

യു ഡീ എഫ് ലാവലിന്‍ വലിയ പ്രചാരണ ആയുധം ആയി ഒരിക്കലും എടുത്തിട്ടില്ല , ക്രൈം നന്ദകുമാരുമായി ചേര്‍ന്ന് സഖാവ് വീ എസ് തന്നെ ആണ് ലാവലിന് പിന്നില്‍ കളിച്ചു കൊണ്ടിരുന്നത്, സുരേഷ് കുമാര്‍ ഐ എ എസ് ഇതിനായി പല പ്രാവശ്യം ഡല്‍ഹി യാത്ര നടത്തി , ഏതായാലും ലാവലിന് പിണറായിക്ക് പണം കിട്ടിയതായി തെളിവില്ല എന്നാണു സീ ബി ഐ പറഞ്ഞത് സീ പീ എമില്‍ അങ്ങിനെ ഒരു ആള്‍ക്ക് ഒരിക്കലും പണം കിട്ടില്ല അത് പാര്‍ട്ടിക്കെ കിട്ടു, നല്ല ഫ്ലാറ്റ് സമുച്ചയം ദേശാഭിമാനിക്ക് എല്ലാ ജില്ലയിലും വലിയ കെട്ടിടം പുതിയ മെഷീനറി ഇതെല്ലാം ആ സമയത്ത് ഉണ്ടായി , പണം ആ വഴി പോയിക്കാണും , ഏതായാലും കേരളത്തിന്‌ യാതൊരു ഗുണം ഉണ്ടായില്ല പൊതുമേഖല സ്ഥാപനമായ ഭേലിന് ഓര്‍ഡര്‍ കൊടുത്തതുമില്ല ,കാന്‍സര്‍ ആശുപത്രി വന്നതും ഇല്ല , ഇതൊക്ക നഗ്ന സത്യങ്ങള്‍ ആണ്

Echmukutty said...

ആത്യന്തിക വിജയം നന്മയ്ക്ക് തന്നെ ഉണ്ടാവട്ടെ...

Anonymous said...

"യു ഡീ എഫ് ലാവലിന്‍ വലിയ പ്രചാരണ ആയുധം ആയി ഒരിക്കലും എടുത്തിട്ടില്ല"

എന്തോ? ഒരു കാലത്ത് കെ.സുധാകരന്‍ ഒക്കെ ലാവലിന്‍ കേസിനെ പറ്റി പറഞ്ഞ് പിണറായിയെ പൊതു വേദികളില്‍ ആക്ഷേപിക്കുന്ന രംഗങ്ങള്‍ കണ്ട ആളുകള്‍ (യൂ ട്യുബ് ഒന്ന് തപ്പി നോക്ക് ചിലപ്പോ കിട്ടുമായിരിക്കും), പിണറായിയെ ലാവലിന്‍ അഴിമതിയില്‍ ഒന്നാം പ്രതിയാക്കണം എന്ന് എം.എം. ഹസ്സന്‍ തട്ടി വിടുന്നത് കണ്ടവരും കേട്ടവരും, നിയമസഭയില്‍ പീ.ടീ. തോമസ്‌ പിണറായിക്ക് സിങ്കപ്പൂരില്‍ കമല ഇന്റര്‍നാഷണല്‍ എന്നൊരു കംബനിയുന്ടെന്നു പറഞ്ഞത് അടുത്ത ദിവസം പത്രത്തില്‍ വായിച്ചവര്‍, ഇവരൊക്കെ കണ്ണടച്ച് ഇതും വിശ്വസിക്കണം, ല്ലേ? :)

ചവറുകണക്കിന് യൂത്തന്മാര്‍ "ലാവലിന്‍ കള്ളാ" എന്ന് വിളിച്ചു തെരുവില്‍ ഇറങ്ങി പ്രകടനം നടത്തിയത് സ്വപ്ന്മായിരുന്നെന്ന് പിന്നെ പ്രത്യേകം പറയേണ്ടതില്ലലോ.

പിണറായി പ്രതിയാവും എന്നുള്ളത് ആദ്യം ലീക്ക് ചെയ്തത് തന്നെ ചന്ദ്രികയല്ലേ?

ഇനിയിപ്പോ വേറെ നിവര്‍ത്തിയില്ലല്ലോ. അപ്പൊ അതൊന്നും തന്നെ സംഭവിച്ചിട്ടില്ല എന്ന് ആഞ്ഞ് പിടിച്ചു അലക്കന്നെ. ആരെങ്കിലും ഒക്കെ അതും വിശ്വസിച്ചാ അത് ലാഭം. കിട്ട്യാല്‍ ഊട്ടി.....