Tuesday, June 11, 2013

ഞാൻ അവനു കീഴടങ്ങി

ഞാൻ അവനു കീഴടങ്ങി

രണ്ട് ദിവസം മുമ്പാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ആ‍ാദ്യമാദ്യം അവന്റെ വെല്ലുവിളികളെ ഞാൻ വളരെ ലാഘവത്തോടെ നേരിട്ടു. കാരണം അവൻ ചില മുരളലുകളിലും ചീറ്റലുകളിലും അവന്റെ വെല്ലുവിളികൾ ഒതുക്കി. അവൻ ഇടയ്ക്കിടെ തന്ത്രപരമയി തണുക്കുകയും പിന്നെ ചൂടാവുകയും ക്രമാനുഗതമായി ഉറഞ്ഞുതുള്ളുകയുമായി. എന്നിട്ടും ഞാൻ വഴങ്ങാതിരുന്നപ്പോൾ അവൻ അവന്റെ തനിസ്വരൂപം പുറത്തെടുത്തു. . അവൻ അവന്റെ അരയിൽ നിന്നും കത്തി വലിച്ചൂരി മാറാപ്പ് ഉയർത്തിക്കെട്ടി തനി ഊച്ചാളിയായി. അവൻ കത്തി വിവർത്തി എനിക്കുനേരേ നീട്ടി ഗർജ്ജിച്ചു; “കിടക്കെടാ അവിടെ!“നിരായുധനും നിർമ്മലനും നിർദ്ദോഷനും നാവിന്റെ ബലത്തിൽ മാത്രം ജീവിക്കുന്ന വെറും ദുർബലനുമായ ഞാനെവിടെ? നിരവധി ആയോധനകലകളിൽ പ്രാവീണ്യം നേടിയ വീരശൂരപ്രാക്രമിയായ അവനെവിടെ? ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്നുമണിയോടെ ഞാൻ അവന് കീഴടങ്ങി. അതെ, ഞാനിപ്പോൾ പനിക്കിടക്കയിലാണ്! 


(ഒരു ന്യൂ ജനറേഷൻ ചെറുകഥ)

4 comments:

Pradeep Kumar said...

Enjoy ......

Muralee Mukundan , ബിലാത്തിപട്ടണം said...

ഇമ്പടെ തട്ടത്തുമ്മലയെ
തട്ടത്തിനുള്ളിലാക്കി വട്ടം
കറക്കുകയാണവൾ .. അല്ലേ മാഷെ
(ബിലാത്തിയിലൊക്കെ പനിയെ
അവൾ എന്നാണ് പറയുക...കേട്ടൊ!)

ajith said...

പനി പണി തന്നൂല്ലേ.?
ടേക് റെസ്റ്റ് ആന്‍ഡ് എന്‍ജോയ്

‍ആയിരങ്ങളില്‍ ഒരുവന്‍ said...

മൊത്തം പനിയാണ്