Friday, August 24, 2012

എന്തിനീ കുന്തം?

വേർഡ് വെരിഫിക്കേഷൻ എന്ന സമയംകൊല്ലി

സംഗതി ബ്ലോഗിൽ കമന്റിടുമ്പോൾ  വരുന്ന വേർഡ് വെരിഫിക്കേഷനെക്കുറിച്ചാണ്  പറയുന്നത്. ചില ബ്ലോഗുകളിൽ കമന്റെഴുതിയാൽ അത് പബ്ലിഷ് ആകണമെങ്കിൽ വേർഡ് വെരിഫിക്കേഷൻ ശരിയാക്കണം. അതാകട്ടെ വല്ലാത്ത സമയം കൊല്ലിയും. കമന്റ് ബോക്സിൽ  വേർഡ് വെരിഫിക്കേഷനുണ്ടെങ്കിൽ അത് വേണ്ടെന്നു സെറ്റ് ചെയ്യണമെന്നു ഞാൻ പല ബ്ലോഗ്ഗർമാരോടും  പറയാറുണ്ട്. പാടുപെട്ട് ഒരു കമന്റ് ടൈപ്പ് ചെയ്ത് പബ്ലിഷ് ആക്കാൻ നോക്കുമ്പോൾ ആയിരിക്കും ഈ വേർഡ് വെരിഫിക്കേഷൻ എന്ന കുന്തം പ്രശ്നം സൃഷ്ടിക്കുന്നത്. അവരവരുടെ ബ്ലോഗ് എങ്ങനെ സ്റ്റ് ചെയ്യണമെന്നത് അവരവരുടെ സ്വാതന്ത്ര്യമാണ്. എങ്കിലും ബ്ലോഗ്പോസ്റ്റിനു താഴെയോ ആദ്യ കമന്റായോ ആ ബ്ലോഗുടമതന്നെ ഇതിൽ വേർഡ് വെരിഫിക്കേഷൻ ഉണ്ടെന്ന് എഴുതി വച്ചാൽ അത് ഉപകാരമായിരിക്കും. നമുക്ക് അവിടെ കമന്റിടാതെ പോകാമല്ലോ. ചില ബ്ലോഗുകൾ വായിക്കുമ്പോൾ നമുക്ക് കമന്റിടാൻ താല്പര്യമുണ്ടാകും. കമന്റെഴുതി അത് പ്രസിദ്ധീകരിക്കാൻ നോക്കുമ്പോൾ  വേഗം തിരിച്ചറിയാൻ പറ്റാത്ത ചില അക്ഷരങ്ങളും   അക്കങ്ങളും മറ്റും ചേർന്ന കുരുക്കുവലയോ വലകളോ   വന്ന് ടൈപ്പു ചെയ്ത കമന്റിനെ പിക്കറ്റ്  ചെയ്യുന്നു. പലവട്ടം വേർഡ് വെരിഫിക്കേഷൻ ശരിയാക്കാൻ നോക്കിയിട്ടും നടക്കാതെ വരുമ്പോൾ  എഴുതിയ കമന്റ് ഉപേക്ഷിക്കേണ്ടിവരും. അപ്പോൾ ദ്വേഷ്യവും  സങ്കടവും എല്ലാം കൂടി ഒരുമിച്ചു വരും. ചിലർക്ക് ഇത് ഇല്ലാതെ സെറ്റ്  ചെയ്യാൻ അറിയാത്തതുകൊണ്ടാണ് വേർഡ് വെരിഫിഫിക്കേഷൻ വരുന്നത്. അത് അറിയാത്തവർക്ക് ചോദിച്ചാൽ ആരെങ്കിലും പറഞ്ഞു കൊടുക്കില്ലേ?  

ഞാൻ ഇന്നത്തെ ഒരനുഭവം കൊണ്ടാണ് ഇത് പോസ്റ്റായിത്തന്നെ എഴുതുന്നത്. ഷാജി നായരമ്പലം എന്നൊരു ബ്ലോഗറുടെ കവനകൌതുകം എന്ന ബ്ലോഗിൽ എത്തി ഒരു കവിത വായിച്ചു. അതിൽ കമന്റിടണമെന്നാഗ്രഹിച്ചു. അതിലെ ചില അക്ഷരത്തെറ്റുകൾ ചൂണ്ടിക്കാണിക്കുവാനും ആഗ്രഹിച്ചു. അതിൻപ്രകാരം കമന്റ് ടൈപ്പു ചെയ്യുകയും ചെയ്തു. എന്നിട്ട് പബ്ലിഷ് ആക്കാൻ നോക്കുമ്പോൾ ദാ വരുന്നു, വില്ലൻ വേർഡ് വെരിഫിക്കേഷൻ! സാധാരണ ഒരു വട്ടം തെറ്റിയാലും പിന്നെ  രണ്ടോ മൂന്നോ  വട്ടം കൊണ്ട് ശരിയാകുന്നതാണ്. ഇത് എത്രവട്ടം ആ കുരുക്കക്ഷരങ്ങൾ ഊഹിച്ച് ടൈപ്പ് ചെയ്തിട്ടും യാതൊരു രക്ഷയുമില്ല. ഓരോ തവണയും ഒന്നിനൊന്ന് കുരുക്കക്ഷരങ്ങളും അക്കങ്ങളുമൊക്കെയാണ് പ്രത്യക്ഷപ്പെടുന്നത്. എന്തിനു പറയുന്നു ഏതാണ്ട് അര മണിക്കൂർ ഒരു ചെറിയ കമന്റിടാൻ വേണ്ടി വേർഡ് വെരിഫിക്കേഷൻ എന്ന കടമ്പ കടക്കാൻ ശ്രമിച്ചു പരാജയപ്പെട്ടു. ഒടുവിൽ ആ ശ്രമം ഉപേക്ഷിച്ചു. ചുമ്മാ സമയം പാഴായി. ആ സമയം കൊണ്ട് ഒന്നോരണ്ടോ പോസ്റ്റ് എഴുതാമായിരുന്നു എന്നു തോന്നി. എന്നാൽ പിന്നെ അതേ പറ്റിത്തന്നെ ഒരു പോസ്റ്റ് എഴുതാമെന്നു കരുതി. 

ദയവായി കമന്റിടുമ്പോഴത്തെ  വേർഡ് വെരിഫിക്കേഷൻ ഒഴിവാക്കി  ബ്ലോഗ് സെറ്റ് ചെയ്യണമെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു.  അറിഞ്ഞു കൂടാത്തവർക്കു പറഞ്ഞുതരാം. നിങ്ങളുടെ ബ്ലോഗിന്റെ ഡാഷ് ബോർഡിൽ പോകുക. അവിടെ ഒരു റൂളി പെൻസിലിന്റെ പടം കാണാം. അതിന്റെ തൊട്ടു  വലതുവശത്ത് പോസ്റ്റ് ലിസ്റ്റിലേയ്ക്കു പോകാനുള്ള ലിങ്ക് നൽകുന്ന ഒരു ഐക്കൺ കാണാം. ആ റൂളി പെൻസിലിലോ ബൂക്കിന്റെ പടം പോലെ തോന്നുന്ന പോസ്റ്റ് ലിസ്റ്റ് ലിങ്ക്  ഐക്കണിലോ  ക്ലിക്ക് ചെയ്യണ്ട.  അതിന്റെ തൊട്ടു വലത്തായി താഴോട്ടു ചൂണ്ടുന്ന ഒരു ചെറിയ ആരോ ഉണ്ട്. അതിൽ ക്ലിക്ക് ചെയ്താൽ താഴോട്ട് നീണ്ട ഒരു ലിങ്ക് ലിസ്റ്റ് കാണാം. അതിൽ സെറ്റിംഗ് എന്നതിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ പുതിയൊരു പേജിൽ എത്തും. അതിൽ വലതുവശത്ത് ഒരു ലിങ്ക് ലിസ്റ്റ് പട്ടികപ്പെടുത്തിയിട്ടുണ്ട്. അതിൽ പോസ്റ്റ് ആൻഡ് കമന്റ്സ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ എത്തുന്ന പേജിൽ കമന്റിൽ  വേർഡ് വെരിഫിക്കേഷൻ വേണോ എന്നൊരു ചോദ്യം ഉണ്ട്. അതിന്റെ വലത്ത് യെസ് എന്നാണു കാണുന്നതെങ്കിൽ അതങ്ങ് നോ ആക്കി സേവ് ചെയ്യുക. പിന്നെ നിങ്ങളുടെ കമന്റു ബോക്സിൽ കമന്റിടുന്നവരുടെ സമയം കൊല്ലുന്ന വേർഡ് വെരിഫിക്കേഷൻ എന്ന അക്ഷരങ്ങളുടെയും അക്കങ്ങളുടെയും ആ  ഊരാക്കുടുക്ക് പ്രത്യക്ഷപ്പെടില്ല.

ചുരുക്കത്തിൽ സെറ്റിംഗ്സിൽ ചെന്ന് പോസ്റ്റ് ആൻഡ് കമന്റിൽ ഞെക്കി എത്തുന്ന പേജിൽ വേർഡ് വെരിഫിക്കേഷൻ വേണോ വേണ്ടയോ എന്ന ചോദ്യത്തിൽ  നോ  എന്ന് സെറ്റ്   ചെയ്യുക. കൂടുതൽ കമന്റ് കിട്ടാനും ഇത് സഹായിക്കും. 

12 comments:

മോഹന്‍ കരയത്ത് said...

പല ബ്ലോഗര്‍മാര്‍ക്കും അറിയാന്‍ പാടില്ലാത്ത ഈ കാര്യം ചൂണ്ടികാണിച്ചതിനും അത് ഒഴിവാക്കാനുള്ള വഴി നിര്‍ദേശിച്ചതിനും നന്ദി..

TOMS / thattakam.com said...

ബ്ലോഗ്‌ തുടക്കക്കരിലാണ് കൂടുതലും ഇത് കാണുന്നത് . നല്ല ലേഖനം സജീം ചേട്ടാ..
പിന്നെ ബ്ലോഗെഴുത്തുകാര്‍ ദിസ്കുസ് ഒന്ന് ട്രൈ ചെയ്തു നോക്കൂ. കമന്റാന്‍ കൂടുതല്‍ സൌകര്യവും ലളിതവും

ജ്വാല said...

ഇതൊരു പോസ്റ്റാക്കിയതില്‍ നന്ദി അറിയിക്കുന്നു, ഇന്ന് ഞാന്‍ ചെയ്ത രണ്ടു കമന്റിലും ഈ ഊരാകുടുക്ക്‌ ഒരു വലിയ കടമ്പ യായിരുന്നു. ആദ്യം എനിക്കും ഇതിനെ കുറിച്ച് അറിവില്ലായിരുന്നു, കണ്ണൂരാന്റെ ഒരു കമന്റാണ് ഇതിനെ എന്റെ ബ്ലോഗില്‍ നിന്നും പറിച്ചു കളയാന്‍ സഹായിച്ചത്. എല്ലാവരും ചെയ്‌താല്‍ നല്ലത്. അല്ലെങ്കില്‍ തന്നെ നമ്മള്‍ റോബര്ട്ട് ആണോന്ന് ചെക്ക് ചെയ്തിട്ട് എന്തോന്ന് കിട്ടാന, എല്ലാ ഭാവുകങ്ങളും, ഒപ്പം ഓണാശംസകളും

ജ്വാല said...

ഇതൊരു പോസ്റ്റാക്കിയതില്‍ നന്ദി അറിയിക്കുന്നു, ഇന്ന് ഞാന്‍ ചെയ്ത രണ്ടു കമന്റിലും ഈ ഊരാകുടുക്ക്‌ ഒരു വലിയ കടമ്പ യായിരുന്നു. ആദ്യം എനിക്കും ഇതിനെ കുറിച്ച് അറിവില്ലായിരുന്നു, കണ്ണൂരാന്റെ ഒരു കമന്റാണ് ഇതിനെ എന്റെ ബ്ലോഗില്‍ നിന്നും പറിച്ചു കളയാന്‍ സഹായിച്ചത്. എല്ലാവരും ചെയ്‌താല്‍ നല്ലത്. അല്ലെങ്കില്‍ തന്നെ നമ്മള്‍ റോബര്ട്ട് ആണോന്ന് ചെക്ക് ചെയ്തിട്ട് എന്തോന്ന് കിട്ടാന, എല്ലാ ഭാവുകങ്ങളും, ഒപ്പം ഓണാശംസകളും

ajith said...

പ്ലീസ് പ്രൂവ് യൂ ആര്‍ നോട്ട് എ റൊബോട്ട്

ഞാന്‍ പുണ്യവാളന്‍ said...

സത്യമാണ് വല്ലാത്തൊരു കുടുക്കാന്‍ അത് കഷ്ടപ്പെട്ട് എഴുതി ഉണ്ടാക്കുന്ന കമ്മന്റ് ഇടാതെ പോകാനും തോന്നില്ല അതില്‍ ഒട്ടു ഇടാനും ആവില്ലാ എന്ന് വന്നാലോ ,

പലര്‍ക്കും അറിയില്ലാ എന്നതാണ് നേരെന്നു തോനുന്നു , സുഹ്രിതുകളോട് പരല്പോഴും പറഞ്ഞിട്ടുണ് ഈ ഭൂതത്തെ എടുത്തു കളഞ്ഞില്ലേ എന്നെ ഈ ലാതിരിക്കണ്ട എന്നും ഞാനെന്നല്ല ഒരു മനുഷ്യനും ഈ വഴിക്ക്‌ വരില്ലാ എന്നും ഹും

Echmukutty said...

ഞാന്‍ ബ്ലോഗ് എഴുതിത്തുടങ്ങിയ കാലത്ത് ഈ സംഭവം ഉണ്ടായിരുന്നു, എന്‍റെ ബ്ലോഗില്‍.. നമ്മുടെ മിനി ടീച്ചറാണു രണ്ട് ചോദ്യം ചോദിച്ച് എന്നെ വിരട്ടി ,ഈ സംഭവം എടുത്ത് കളയിച്ചത്.

ഈ പോസ്റ്റ് ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങള്‍ , ഒപ്പം ഓണാശംസകളും.....

പി. വിജയകുമാർ said...

നന്നായി ഇങ്ങനെയൊന്ന്‌ എഴുതിയത്‌.
ഇതു നേരിടേണ്ടി വരുന്നത്‌ പൊല്ലാപ്പു തന്നെ.
ആശംസകൾ.

പത്രക്കാരന്‍ said...

ഈ സാധനം appendix പോലെ ആണ്. ഉള്ളതുകൊണ്ട് ഒരു മെച്ചവും ഇല്ല, ഇല്ലാത്തോണ്ട് ഒരു പ്രശ്നവുമില്ല !!!

ഹരികുമാർ ആലുവിള said...

വേര്‍ഡ് വെരിഫിക്കേഷന്‍ സമയം കൊള്ളി തന്നെ

eugenegeorge said...

നന്ദി സഹോദരാ.....

Anonymous said...

പലപ്പോഴും വേ.വെരി കടുപ്പം തന്നെയാണു്.
(പലപ്പോഴും വാക്കേതെന്നു മനസ്സിലാവാതെ, എഴുതിയ കമന്റിന്റെ അബോര്‍ഷന്‍ ചെയ്തു പോകേണ്ടിവന്നിട്ടുണ്ട്. അതൊരു വേദന തന്നെ!)

എന്നാല്‍ അതുകൊണ്ടുള്ള ഉപകാരം ഒട്ടുമില്ല എന്നും പറയാന് വയ്യ. പലപ്പോഴും കമന്റ് സ്പാമുകള്‍ ഒഴിവാക്കാന്‍ വേ.വെരി സഹായകം തന്നെയല്ലേ?

എന്റെ ബ്ളോഗ്ഗില് എനിക്കു‌ വേ.വെരി ഇല്ല. എന്നാല് ചെറിയ തോതിലുള്ള ഗണിതം തെറ്റു കൂടാതെ ചെയ്താല് മാത്രമേ ഞാന് കമന്റനുവദിക്കാറുള്ളൂ. (അതാവും ആരുമ് അധികം കമന്റാത്തതു! ;) )