വിശ്വമാനവികം

............................................ആദ്യം മനുഷ്യനാവുക; എന്നിട്ടാകാം ഹിന്ദുവും, മുസ്ലീമും, ക്രിസ്ത്യാനിയും, യുക്തിവാദിയും, കോൺഗ്രസ്സും, കമ്മ്യൂണിസ്റ്റും.....................

Tuesday, December 25, 2012

സൂപ്പർ ബ്ലോഗ്ഗർ അവാർഡ് -2012

സൂപ്പർ ബ്ലോഗ്ഗർ അവാർഡ്-2012

ബൂലോകം ഡോട്ട് കോമിൽ 2012 -ലെ  സൂപ്പർ ബ്ലോഗ്ഗറെ തെരഞ്ഞെടുക്കുവാനുള്ള വോട്ടെടുപ്പ് നടക്കുന്നുണ്ട്. കഴിഞ്ഞ വർഷം  ഫൈനൽ ലിസ്റ്റിൽ വന്ന പത്തുപേരിൽ ഞാനും ഉണ്ടായിരുന്നു. കിട്ടിയത് തികച്ചും അർഹതയുള്ള ഒരാൾക്കു തന്നെ. മനോജ് രവീന്ദ്രൻ (നിരക്ഷരൻ) ഇത്തവണയും ഞാൻ ഫൈനൽ ലിസ്റ്റിൽ ഉണ്ട്. ആ ലിസ്റ്റിൽ  പലർക്കും വോട്ടു ചെയ്യാൻ എനിക്ക് ആഗ്രഹമുണ്ട്. ചിലരുടെ പേരുകൾ ഞാനും നിർദ്ദേശിച്ചിരുന്നു. ആ പേരുകൾ ഏതാണ്ട് എല്ലാം  ഫൈനൽ ലിസ്റ്റിൽ വന്നിട്ടുമുണ്ട്. അവരിൽ ആർക്കെങ്കിലും  ഒരാൾക്കല്ലേ വോട്ട് ചെയ്യാൻ പറ്റൂ.  പക്ഷെ ഞാനും ആ മത്സരാർത്ഥികളുടെ ലിസ്റ്റിൽ ഉള്ള സ്ഥിതിയ്ക്ക് ഞാൻ എന്തുചെയും? അപ്പോൾ പിന്നെ എന്റെ വോട്ടെങ്കിലും എനിക്കു കിട്ടണ്ടേ? മാത്രവുമല്ല  എനിക്ക് വോട്ടു ചെയ്യുമായിരുന്നു എന്നു കരുതാവുന്ന  പലരും മത്സരാർത്ഥികളുടെ ലിസ്റ്റിൽ ഉണ്ട്. അപ്പോൾ അവരുടെ വോട്ടും അവരവർക്ക് പോയി. എന്തായാലും കഴിഞ്ഞവർഷവും ഈ വർഷവും ഫൈനൽ ലിസ്റ്റിൽ എന്നെയും ഉൾപ്പെടുത്തിക്കണ്ടതു തന്നെ വലിയൊരു അവാർഡും അംഗീകാരവുമായി കരുതുന്നു. അർഹതയുള്ള ആർക്കും അവാർഡ് കിട്ടിക്കൊള്ളട്ടെ. ആർക്കു കിട്ടിയാലും എന്റെ മുൻകൂർ ആശംസകൾ! എന്തായാലും എല്ലാവരും വോട്ടിംഗിൽ പങ്കെടുക്കുക. ഇതൊക്കെ ഒരു പ്രോത്സാഹനവും പ്രചോദനവുമാണ്. അത്തരം സംരഭങ്ങൾ ഒരുക്കുന്നവരോട് നമ്മൾ സഹകരിക്കേണ്ടതാണ്. വോട്ട് ചെയ്യാൻ www.boolokam.com -ൽ എത്തുക. ബന്ധപ്പെട്ട പോസ്റ്റിൽ മത്സരലിസ്റ്റിലുള്ള പേരുകളിൽ നിങ്ങൾക്കിഷ്ടപ്പെട്ട പേരിന്റെ മുന്നിലുള്ള കള്ളിയിൽ വച്ച് ഒന്നു ക്ലിക്കിയിട്ട് ആ കോളത്തിനു താഴെ vote എന്ന കള്ളിയിൽ കൂടി ക്ലിക്കുമ്പോൾ നിങ്ങൾ വോട്ട് ചെയ്തു കഴിഞ്ഞു. വെരി സിമ്പിൾ. ഡിസംബർ 31 വരെ വോട്ട് രേഖപ്പെടുത്താം. നിങ്ങളുടെ വോട്ടും കാത്ത് ആ പേരുകൾ കാത്തിരിക്കുന്നു. ഈ അവാർഡ് എല്ലാ വർഷവും സംഘടിപ്പിക്കുന്ന ബൂലോകം ഡോറ്റ് കോമിന് ആശംസകൾ!

7 comments:

K.P. Sukumaran said...

ആശംസകൾ ..

njaan punyavalan said...

ഹ ഹ ഹ ഹ കൌതുകകരമായി പുണ്യവാളനും സ്ഥാനം പിടിച്ചിരിക്കുന്നു ന്ന് മാത്രമല്ല എന്നെ തന്നെ ഞെട്ടിച്ചു അല്പം വോട്ടും നേടിയിരിക്കുന്നു ...
കലികാല വൈഭവം
സ്നേഹാശംസകള്‍ മാഷേ കുറെ കാലമായി നമ്മള്‍ കണ്ടിട്ട്
-- @ പിടിച്ചു കൊന്നാല്‍ എല്ലാം തീരുമോ ?

പ്രതികരണൻ said...

താങ്കള്‍ വീണ്ടും അംഗീകരിക്കപ്പെടുന്നതില്‍ വളരെ സന്തോഷം. കുറേ നാളുകളായി വായിക്കാന്‍ കഴിയുന്നില്ല. എന്നാലും, ഈ അഭിനന്ദനങ്ങള്‍ സ്വീകരിക്കുക...

P V Ariel said...
This comment has been removed by the author.
P V Ariel said...

സുഹൃത്തേ, നല്ല കുറിപ്പ്
ഞാന്‍ അറിയുന്ന പലരും ലിസ്റ്റില്‍ ഉണ്ടായിരുന്നതിനാല്‍ ആദ്യം ഒരു കണ്‍ഫ്യൂഷന്‍ ഉണ്ടായെങ്കിലും എന്നെ ഈ അവാര്‍ഡിനായി നാമ നിര്‍ദ്ദേശം നല്‍കിയ താങ്കള്‍ക്കു തന്നെ എന്റെ വോട്ടു ഇരിക്കട്ടെ എന്ന് നേരത്തെ തീരുമാനിച്ചു അങ്ങനെ ചെയ്തു. താങ്കളുടെ ഈ കുറിപ്പ് നന്നായിട്ടുണ്ട്. ഫൈനല്‍ ലിസ്റ്റില്‍ പേര്‍ വരിക എന്നത് തന്നെ ഒരു അവാര്‍ഡു ആയി ഞാനും കരുതുന്നു ഒപ്പം വിജയിയാകാന്‍ പോകുന്ന ദേഹത്തിനു എന്റെ മുന്‍‌കൂര്‍ അഭിനന്ദനങ്ങള്‍. ഇതോടുള്ള ബന്ധത്തില്‍ ചില വിമര്‍ശനങ്ങള്‍ അവിടവിടെ വായിക്കാന്‍ കഴിഞ്ഞെങ്കിലും, ഇത്ര ക്ലേശകരമായ ഒരു പ്രവര്‍ത്തി ഏറ്റെടുത്തു നടത്തുന്ന ഇതിന്റെ അണിയറ ശില്‍പ്പികള്‍ക്ക് എന്റെ അഭിനന്ദനങ്ങള്‍, ആശംസകള്‍.

പിന്നെ സജിം പറഞ്ഞ എന്റെ ബ്ലോഗിലെ കുരുവിയെ ഓടിക്കാന്‍ പല പണികളും നടത്തി, പല വിദഗ്നരുടെ സഹായവും തേടി പക്ഷെ ഒരു ഗുണവും ഉണ്ടായില്ല. കുരുവിയെ ഷൂട്ട്‌ ചെയ്യാന്‍ വരെ നിര്‍ദ്ദേശം ഉണ്ടായി! പക്ഷെ കൊന്നാലും ഞാന്‍ പോകില്ല എന്ന് പറഞ്ഞു ആ കുരുവി അവിടെക്കിടന്നു കറങ്ങുകയാണ് എന്ത് ചെയ്യാം,
പിന്നെ പട്ടിക്കുട്ടി എവിടെ ഇല്ലല്ലോ? ബൂലോകം മല്‍സരതെപ്പറ്റി ഇംഗ്ലീഷിലും മലയാളത്തിലും ഓരോ ബ്ലോഗുകള്‍ എഴുതി അതിവിടെ വായിക്കുക അവിടെ താങ്കളെയും പരാമര്‍ശിച്ചിട്ടുണ്ട്. ലിങ്ക് ഇതാ ഇവിടെ ഏരിയലിന്റെ കുറിപ്പുകള്‍< (Malayalam Blog)

Philipscom< (English Blog)
വീണ്ടും കാണാം
നന്ദി
നമസ്കാരം

മനോജ്.എം.ഹരിഗീതപുരം said...

:)

ബിലാത്തിപട്ടണം Muralee Mukundan said...

സൂപ്പറാരാവോ ആവ അല്ലേ