വിശ്വമാനവികം

ആദ്യം മനുഷ്യനാവുക; എന്നിട്ടാകാം ഹിന്ദുവും, മുസ്ലീമും, ക്രിസ്ത്യാനിയും, യുക്തിവാദിയും, കോൺഗ്രസ്സും, കമ്മ്യൂണിസ്റ്റും

Monday, December 31, 2012

സ്ത്രീകളോട്

സ്ത്രീകളോട്

ഇനി നിങ്ങളിൽ ഒരാളിന്റെ യാത്രയ്ക്ക്
വാളും പരിചയുമായ്
ആയിരം ആർച്ചമാർ മുന്നിലും
കുതിരപ്പുറമേറി
ആയിരം ത്സാൻസിമാർ പിന്നിലും
കൂട്ടിനുണ്ടാകണം
അറിയുക നിങ്ങൾ തന്നുള്ളിൽ
ഉറങ്ങിക്കിടപ്പുണ്ട്
ആയിരം ഉണ്ണിയാർച്ചമാരും
ആയിരം ത്സാൻസീ റാണിമാരും
അവശ്യം അവരെ പുറത്തെടുക്കുക
മുന്നിലും പിന്നിലും
അണി നിരത്തുക
സ്വയമൊരു സുരക്ഷാവലയം തീർത്ത്
സധൈര്യം യാത്ര ചെയ്യുക!

6 comments:

വെഞ്ഞാറന്‍ said...

"..പേടിച്ചരണ്ട നിന്‍ കണ്ണുകള്‍ രാപകല്‍
തേടുവതാരെയെന്നറിവൂ ഞാന്‍
മാരനെയല്ല മണാളനെയല്ല
നിന്‍ മാനംകാക്കുമൊരാങ്ങളയെ....!"

ajith said...

വീരാംഗനകളാകട്ടെ

മനോജ്.എം.ഹരിഗീതപുരം said...

അതേ നമുക്ക് അവരുടെ സംരക്ഷിക്കുന്ന നല്ല ആങ്ങളമാർ ആവാം

njaan punyavalan said...

ബെസ്റ്റ്‌ കണ്ണാ ബെസ്റ്റ്‌ ആശംസകള്‍

mini//മിനി said...

ആര് രക്ഷിക്കും?
പിതാ പീഡനം കൌമാരെ
സോദര പീഡനം ബാല്യത്തിൽ
ഭർതൃപീഡനം യൌവനേ
.....

ഇ.എ.സജിം തട്ടത്തുമല said...

വെഞ്ഞാറൻ, അജിത്ത്,മനോജ്, പുണ്യവാളൻ, മിനി എല്ലാവർക്കും നന്ദി!