ആദ്യം മനുഷ്യനാവുക; എന്നിട്ടാകാം ഹിന്ദുവും, മുസ്ലീമും, ക്രിസ്ത്യാനിയും, യുക്തിവാദിയും, കോൺഗ്രസ്സും, കമ്മ്യൂണിസ്റ്റും.....................

Thursday, December 27, 2012

ഡൽഹിയിൽ വീണ്ടും കൂട്ടബലാൽസംഗം

ഡൽഹിയിൽ വീണ്ടും കൂട്ടബലാൽസംഗം

ഡൾഹിയിൽ  ബസിനുള്ളിൽവച്ച് ഒരു വിദ്യാർത്ഥിനി കൂട്ട ബലാത്സംഗം ചെയ്യപ്പെട്ടതിനെതിരെ അതിശക്തമായ പ്രതിഷേധങ്ങൾ അലയടിച്ചുകൊണ്ടിരിക്കവേ വീണ്ടും ഡൽഹിയിൽനിന്നുതന്നെ  ഒരു ബലാത്സംഗ കേസ് കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.  ജയ്പൂര്‍ സ്വദേശിനിയായ 42 കാരിയെ ബുധനാഴ്ച രാത്രി ഒരുസംഘം ആളുകള്‍ തെക്കന്‍ ഡല്‍ഹിയില്‍ കൂട്ടബലാൽസംഗത്തിനിരയാക്കിയതായാണ് പരാതി. യുവതിയുടെ  സുഹൃത്തും  മറ്റ് രണ്ടുപേരും ചേര്‍ന്നാണ് ബാലല്‍സംഗം ചെയ്തതെന്നാണ് വിവരം. സംഭവശേഷം യുവതിയെ കല്‍ക്കാജിയില്‍ ഉപേക്ഷിച്ച് സംഘം കടന്നുകളയുകയായിരുന്നു. പെൺകൂട്ടുകാർ ആൺകൂട്ടുകാരുടെ കാര്യത്തിൽ ജാഗ്രത പാലിക്കണം എന്നൊരു ഗുണപാഠംകൂടി പുതിയ കേസിലുണ്ട്. ഇത് കുറ്റം പെൺകുട്ടിയിൽ ചാർത്താൻ വേണ്ടി പറയുന്നതല്ല.

ഇവിടുത്തെ നല്ലൊരു പങ്ക് പുരുഷൻമാരും പ്രായഭേദമന്യേ കുഴപ്പാക്കാരാണ്. പുറമേ കാണുന്നതുപോലെയൊന്നുമല്ല. എല്ലാറ്റിനും കാമപ്പിരാന്താണ്. ലൈംഗികതയുടെ അതിപ്രേരണയില്ലാത്ത സൗഹൃദത്തിന്റെ ഒരു മനോഭാവത്തിലേയ്ക്ക് നമ്മുടെ സമൂഹം പുരോഗമിക്കാൻ ഇനിയും ഒരുപാട് കാലമെടുക്കും.പ്രത്യേകിച്ചും പുരുഷൻമാർ. കപടസദാചാരംകൊണ്ട് മറച്ചുവയ്ക്കപ്പെട്ടിരിക്കുന്ന കാമവെറി ഇത്തരം ലൈംഗികാതിക്രമങ്ങളിലൂടെ പ്രകടമാക്കപ്പെടുമ്പോൾ അത്  നമ്മുടെ  സാംസ്കാരികമായ പിന്നോക്കാവസ്ഥയെ ആണ് സൂചിപ്പിക്കുന്നത്.

പുറത്ത് അറിയുന്നവയേക്കാൾ ഭയാനകമായ എത്രയോ സംഭവങ്ങൾ നമ്മുടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതുപോലെ  നടക്കുന്നുണ്ടാകും. ആയിരം കേസുകൾ ഇതുപോലെ നടക്കുമ്പോഴാകും ചിലത് മാത്രം പുറം ലോകം അറിയുന്നത്. സാക്ഷരീകരിക്കപ്പെട്ടുവെന്ന് നാം അഭിമാനിക്കുന്ന കേരളത്തിൽ പോലും പലതരം ലൈംഗിക കുറ്റകൃത്യങ്ങൾ അനുദിനം റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ ഇതര സംസ്ഥാനങ്ങളിലെ സ്ഥിതി പ്രത്യേകിച്ച് പറയേണ്ടതില്ല. ആണിനും പെണ്ണിനും ഇവിടെ അരക്ഷിതാവസ്ഥയുണ്ട്. നമ്മുടെ ഭരണകൂട വ്യവസ്ഥയുടെയും  നിയമ-നീതി സംവിധാനങ്ങളുടെയും ദൗർബ്ബല്യം തന്നെയാണ് ഈ അരക്ഷിതാവസ്ഥയുടെ പ്രധാന കാരണം.

മുതലാളിത്തത്തിന്റെ സമ്മർദ്ദംമൂലം അനുദിനം അരാഷ്ട്രീയവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന നമ്മുടെ സമൂഹം  ഗുണ്ടകളും മാഫിയകളും മതഭ്രാന്തൻമാരും അരങ്ങുവാഴുന്ന ഒരു പൊതുസ്ഥിതിയിലേയ്ക്ക് നയിക്കപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. ഇത് അരാജകത്വത്തിലേയ്ക്കാണ് നമ്മുടെ രാജ്യത്തെ നയിക്കാൻ പോകുന്നത്. കൈയ്യൂക്കും ധനശേഷിയുമുള്ളവൻ കാര്യക്കാരനാകുന്ന പഴയകാലം പുതിയരൂപത്തിൽ ഇവിടെ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇത്തരം ഒരു അവസ്ഥയിൽ കൊലപാതകവും  ബലാത്സംഗവും മോഷണവും പിടിച്ചുപറിയും മറ്റ് കുറ്റകൃത്യങ്ങളും പെരുകി വരുന്നതിൽ അദ്ഭുതമൊന്നുമില്ല. അവരവരുടെ സ്വയരക്ഷ അവരവരുടെ ജാഗ്രതപോലിരിക്കും എന്നതാണ് സ്ഥിതി. ഒന്നുകിൽ  നാം ഭയന്ന് ജീവിക്കുക.അല്ലെങ്കിൽ ഈ അരക്ഷിതാവസ്ഥയെ അതിജീവിക്കുന്നതിന് സാമൂഹ്യമായ കരുത്ത് നേടാൻ സംഘടിക്കുക. 

8 comments:

habeeba said...

ശരിയാണ് പറഞ്ഞത് സ്ത്രീകളുടെ അരക്ഷിതാവസ്ഥ വെളിവാക്കുന്നത് സാംസ്ക്കരികമായി അധ;പതിച്ച ഒരു സമൂഹത്തെയാണ് .അന്യരെയെന്നില്ല പരിചയക്കാരെയും ബന്ധുക്കളെയും നാം ഏറെ വിലകല്പിക്കുന്ന പവിത്രമായ ബന്ധങ്ങളെ വരെ അവിശ്വസിക്കേണ്ട കാലമിത് .ഭൌതികമായി സമൂഹം ഏറെ മുന്നോട്ടു പോയെങ്കിലും സ്ത്രീകളോടുള്ള പുരുഷന്മാരുടെ മനോഭാവത്തിനു വലിയ മാറ്റമൊന്നും വന്നില്ല എന്നത് ഇതിനൊരു പ്രധാന കാരണമാണ്. വിവര സാങ്കേതിക വിദ്യയുടെ വിസ്മയാവഹമായ പുരോഗതി ഏറ്റവും നിന്ദ്യമായ രീതിയില്‍ ദുരുപയോഗപ്പെടുതിക്കൊണ്ടിരിക്കുന്നു . ഇത്തരം നീച കൃത്യങ്ങള്‍ക്ക് കാല വിളംബം കൂടാതെ കടുത്ത ശിക്ഷ തന്നെ നല്‍കേണ്ടതുണ്ട്

Rajeev Elanthoor said...

ചങ്കരന്‍ പിന്നേം തെങ്ങിന്മെല്‍ തന്നെ..!!

ഞാന്‍ പുണ്യവാളന്‍ said...

ഇങ്ങനെ ഓക്കേ തന്നെ ഉണ്ടാക്കും എന്നുള്ളതുകൊണ്ടാണ് പുണ്യവാളന്‍ പറയുന്നത് ഒന്നും ശരി അല്ലായെന്നു

സ്നേഹാശംസകളോടെ സ്വന്തം പുണ്യവാളന്‍
@ പിടിച്ചു കൊന്നാല്‍ എല്ലാം തീരുമോ

ajith said...

ഒരല്പം സൂക്ഷ്മത പെണ്‍കുട്ടികളുടെ ഭാഗത്തുനിന്നും വേണ്ടതാണെന്ന് പറഞ്ഞാല്‍ എല്ലാരും എതിര്‍ക്കുമായിരിയ്ക്കും. പക്ഷെ ഞാന്‍ അങ്ങനെ തന്നെ പറയും

ഇ.എ.സജിം തട്ടത്തുമല said...

അജിത്ത്,

തീർച്ചയായും

ഇ.എ.സജിം തട്ടത്തുമല said...

ഹബീബ്, രാജീവ്, പുണ്യവാളൻ,

കമന്റിനു നന്ദി!

Unknown said...

As a law student what I have to say is that, this case, maximum punishment possible is 10 yrs rigorous for gang rape. But the main accused is a minor 15 yr boy, so he cannot be punished maximum he can be sent to a juvenile home, so second accused the driver Singh cannot be charged with rape, so he can claim he was under intoxication and he didnt do rape. Very difficult to prove his semen was inside the vagina of the girl. I think they just brutally rammed the iron rod into her private parts and not much rape has been done.

So in short there wont be much punishment in this case as Indian Penal Code is helpless, its created in 18th century and we have never modified it much. IPC is framed by Lord Mecaulay in 1857 and not much modified so far.

If this happened in Tamil Nadu these persons would have been shot dead, and police will claim encounter death.

In Kerala police hands are very much tied, human right activists and prisoners rights have made police completely helpless, they cant even give a kick to him.

Laxmana who ordered a person to be killed is now in jail, at that time Varghese was a hardcore naxlaite and it was like a terrorist in present society. The evidence is only oral but still Laxmana is in jail. So how can u expect police force to dare punish the culprits.

Crime rate increases because people are after easy money, none want to work hard and earn, they want to become millionaire overnight by spirit, sand mafia or other cheatings.

How can u blame capitalism for this?

മനോജ് ഹരിഗീതപുരം said...

സ്ത്രീകളെ മാർഷൽ ആർട്ട്സ് പടിപ്പിക്കണം....അല്ലാതെ ജീവിക്കാൻ കഴിയില്ല...