വിശ്വമാനവികം

ആദ്യം മനുഷ്യനാവുക; എന്നിട്ടാകാം ഹിന്ദുവും, മുസ്ലീമും, ക്രിസ്ത്യാനിയും, യുക്തിവാദിയും, കോൺഗ്രസ്സും, കമ്മ്യൂണിസ്റ്റും

Monday, January 17, 2011

ഹേയ്, ചാനൽ പെൺകൊച്ചുങ്ങളേ !

ഹേയ്, ചാനൽ പെൺകൊച്ചുങ്ങളേ,

ഇതിപ്പോൾ എഴുതാനുള്ള പ്രേരണ തൊട്ടുമുമ്പ് കൈരളി ചാനലിൽ ഏതോ പാട്ടു റിയാലിറ്റി കോപ്രായം അവതരിപ്പിച്ച പെങ്കൊച്ചിന്റെ ചാടക്കോം, ബഹളോം കണ്ടതാണ്. എങ്കിലും ഇവിടെ എല്ലാ ചാനലുകളിലെയും അവതാരകളായ (അതോ അവതാടകകളോ) അവതാരങ്ങളോട് ആകെ മൊത്തം ടോട്ടലായിട്ട് പറയുവാ. നിങ്ങളുടെ വേഷഭൂഷാദി ജാഡാദികൾ ഒക്കെ കൊള്ളാം. പക്ഷെ നിങ്ങളോട് നമ്മൾ മലയളഭാഷയെ സ്നേഹിക്കുന്ന പാവങ്ങൾക്ക് ചിലത് പറഞ്ഞു തെര്യപ്പെടുത്താനുണ്ട്. നിങ്ങൾക്ക് നല്ലതു പോലെ മലയാളം അറിയില്ലെങ്കിലും നല്ലതു പോലെ ഇംഗ്ലീഷ് ഭാഷ അറിയാം എന്നാണല്ലോ വയ്പ്! .ചിലപ്പോൾ നിങ്ങൾ ഇംഗ്ലണ്ടിലോ കാനഡയിലോ അങ്ങ് അമോരിക്കായീലൊ ഒക്കെ പറന്നുപോയി പഠിച്ച് പറന്നിറങ്ങിയതാകാം. അല്ലെങ്കിൽ വല്ല സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സിലോ പോയി കായി കൊടുത്ത് പഠിച്ചുറപ്പിച്ചതാകാം. ആയിക്കൊട്ടെ. അതൊക്കെ നല്ലതുതന്നെ. ഇംഗ്ലീഷ് ഭാഷയോട് നമ്മക്ക് പ്രത്യേകിച്ച് വിരോധമൊന്നും ഇല്ല. അതും ഒരു ഭാഷ തന്നെ. ലോക ഭാഷയെന്ന് അംഗീകരിക്കപ്പെട്ട ഭാഷ. നമ്മളും അതംഗീകരിക്കുന്നു.

പക്ഷേങ്കിൽ നിങ്ങൾ മലയാളം ചാനലുകളിൽ പരിപാടികൾ അവതരിപ്പിക്കുമ്പോൾ ഒന്നുകിൽ ഇംഗ്ലീഷ് പറയുക. നിങ്ങൾ അറിയാവുന്നവരായതുകൊണ്ട് നമുക്ക് ഇംഗ്ലീഷിന്റെ ഉച്ചാരണോം ഒക്കെ ഒന്നു ശരിപ്പെടുത്തി എടുക്കാനും അതു ഗുണപ്പെടും. അതല്ലെങ്കിൽ നിങ്ങൾ നല്ല മലയാളം പറയുക.മലയാളവുമല്ല ഇംഗ്ലീഷുമല്ല എന്ന നിലയിൽ ഈ ഹായ്, പൂയ്, കൂ വിളി പരിപാടി ഒന്നു നിർത്തുക. സത്യത്തിൽ നിങ്ങൾ കരയുന്നതും ചിരിക്കുന്നതും കൂക്കിടുന്നതും ഒക്കെ ഇംഗ്ലീഷിലാ? നിങ്ങൾ ഇടുന്ന ഈ ശബ്ദങ്ങൾ പോലുള്ളതൊന്നും ഇംഗ്ലീഷുകാർപോലും ഇടുന്നത് നമ്മൾ കേട്ടിട്ടില്ല. അതൊരു പക്ഷെ നമ്മൾക്ക് ഇംഗ്ലീഷ്കാരുമായി നിങ്ങളെപോലെ അധികം സമ്പർക്കമില്ലാത്തതുകൊണ്ട് തോന്നുന്നതാകാം. നിങ്ങൾ ചിരിക്കുമ്പോൾ ചിരിക്കുകയാണോ കരയുകയാണോ അതോ കൂക്കിടുകയാണോ എന്നു തിരിച്ചറിയാൻ നമ്മൾ പാട് പെടുന്നുണ്ട്. മറിച്ച് നിങ്ങൾ കരയുമ്പോഴും നമ്മക്ക് പല തിരിച്ചറിവുകളും നഷ്ടപ്പെടുകയാണ്.

മുഖസ്തുതി പറയുകയാനണെന്നു കരുതരുത്.ദേഹത്ത് ഉറുമ്പിൻ കൂട് വീണാൽ പെൺപിള്ളേർ നില വിളിച്ചോണ്ട് ചാടുന്നതെങ്ങനെയാണോ അതുപോലെയാണ് നിങ്ങൾ പറഞ്ഞാലും ചിരിച്ചാലും കരഞ്ഞാലും ഒക്കെ നമുക്ക് അനുഭവപ്പെടുക. ഇത് ലോകത്തെങ്ങും ഉള്ള ഔദ്യോഗിക ഭാഷയൊന്നുമല്ല. കടിയുടെ വെപ്രാളത്തിൽ കിടന്നു തുള്ളിപ്പിടയുമ്പോൾ പുറപ്പെടുന്ന ശബ്ദങ്ങൾ ആണ്. നിങ്ങൾ ചാനലത്തികൾ എന്തു പറയുമ്പോഴും എന്തു വികാരം പുറപ്പെടുവിക്കുമ്പോഴും നമുക്ക് ഈ പറഞ്ഞതു കണക്കാണ് തോന്നുക. ദയവായി നമ്മുടെ മലയാള ഭാഷയെ നമുക്ക് വിട്ടു തരിക. നിങ്ങൾ ഇങ്ങനെ ബലാത്സംഘം ചെയ്ത് കൊല്ലാതിരിക്കുക. സത്യത്തിൽ ഒരു പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെടുമ്പോൾ നിലവിളിക്കുന്നതും നിങ്ങളുടെ മലയാള സംസാരവും തമ്മിലും വ്യത്യാസം ഒന്നുമില്ല. നമ്മുടെ മാതൃഭാഷ ബലാത്സംഗം ചെയ്യപ്പെടുമ്പോഴത്തെ നില വിളിയായാണ് നമുക്കതു തോന്നുക. നമുക്കിത് സഹിക്കാൻ വയ്യ മക്കളേ!

നമ്മുടെ ഭാഷയുടെ മാനം രക്ഷിക്കാൻ നമ്മൾ മുണ്ടും പൊക്കിക്കെട്ടി ഇറങ്ങേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്.ഒരു കാര്യം ഞാൻ പറഞ്ഞേക്കാം. നിങ്ങൾ ഓടിയാൽ മുഴുക്കില്ല. മലയാളത്തിലെ നല്ല ഡഷ് ഡാഷ് (ഡാഷ് ഡാഷൊക്കെ ഇംഗ്ലീഷിലേ ഉള്ളൂ കേട്ടോ) പ്രയോഗങ്ങൾ ഉണ്ട്. വേണ്ടിവന്നാൽ ശ്രീകണ്ഠേശ്വരത്തിന്റെ നിഘണ്ടു നോക്കി നല്ല ഒന്നാം തരം പച്ചമലയാളം മഡാഷ് കുഡാഷ് പുഡാഷുമായി നമ്മൾ അങ്ങിറങ്ങും. പിന്നെ നിങ്ങള അരമുക്കാൽ മുറി ഇംഗ്ലീഷൊന്നും കൊണ്ട് നമ്മെ നേരിടാനാകില്ല. മലയാളം നല്ല കളകളാരവം പുഴയൊഴുംകും പോലത്തെ നല്ല സംസ്കാരമുള്ള മധുരമായൊരു ഭാഷയാണ്. അതിലുപരി നമ്മൾ അത്യാവശ്യത്തിനെടുക്കാൻ വച്ചിരിക്കുന്ന പുളിച്ച പുളുപുളന്തൻ വികടസരസ്വതികളെ പുറത്തെടുപ്പിക്കരുത്. ഇംഗ്ലീഷിൽ നിങ്ങൾ വിളിക്കുന്ന പള്ളിന്റെ ഒക്കെ തനിമലയാളം നമ്മൾ തിരിച്ചു പറഞ്ഞാലുണ്ടല്ലോ ലേബർ ആശുപത്രികളിലെ ലേബർ റൂമിൽ തിരക്കാകും. അത്ര ശക്തിയാ! ഓർമ്മവേണം. സഹിക്കാൻ വയ്യാഞ്ഞിട്ടു പറയുവാ‍. അവളുമാരുടെ ഒരു ഹായ്, പൂ, കൂ....ഒരു ദിവസം നമ്മൾ ഒരു കടലാസിൽ പാമ്പിനേം പൊതിഞ്ഞങ്ങ് വരും. എന്നിട്ട് അറിയാതെ മുൻപിലേയ്ക്ക് ഏറിഞ്ഞ് തരും പാമ്പ് കാലിലോട്ട് കയറി പുളയുമ്പോൾ ഇംഗ്ലീഷിൽ ഹായ്, കൂയ്, മാം, ഡാഡ്, മൈ ഗോഡ് എന്നുമ്പറഞ്ഞ് സ്റ്റൈലിൽ നേരിടുമോ പച്ചമലയാളത്തിൽ ‘അയ്യോ എന്റമ്മച്ചിയേ പാമ്പേ“ എന്ന് നിലവിളിച്ച് പൂളേം കെളത്തി ചാടുമോന്നറിയണം. അവതാരകകൾ ആണത്രേ; അവതാരകൾ! മുമ്പൊക്കെ ആണുങ്ങളായ അവതാരകർ എങ്കിലും ഒരുവിധം നന്നായി മലയാളം പറയുമായിരുന്നു. ഇപ്പോൾ അതും പോയി. ചില പരിപാടികൾക്കൊക്കെ ആണും പെണ്ണും കെട്ട കുറച്ചിനം ആൺചരക്കുകൾ ഇറങ്ങിയിട്ടുണ്ട്. അവന്മാരും ഇപ്പോ പെണ്ണവതാരകത്തികളെ പോലെ യാ, ഉയൂ ഹായ്, ഹ്യൂഎഊ പൂ കൂ ഒക്കെ തന്നെ. അല്ല അവന്മാർ ഒക്കെ ആണോ പെണ്ണോന്ന് അവന്മാർക്കുതന്നെ സംശയമല്ലേ? പിന്നെങ്ങനെ?

അതു പോട്ടെ! ടേ, അവതാരകപ്പെൺപിള്ളാരേ നിങ്ങൾ ആ വാർത്ത വായിക്കുന്ന പെൺപിള്ളേരെയെങ്കിലും നോക്ക് ! ഒരു കയും കീയും പൂവുമില്ലാതെ എത്ര സുന്ദരമായി മലയാളം പറയുന്നു. വല്ല കുഴപ്പവും ഉണ്ടോ? വേഷത്തിലും സ്റ്റൈലിലും ഒന്നും അവർ ഒരു കുറവും വരുത്തുന്നില്ല. പക്ഷെ സംസാരിക്കുമ്പോൾ എത്ര അന്തസുള്ള മലയാളം! അല്ലെങ്കിൽ നിങ്ങൾ പത്ത് ദിവസം ആകാശവാണി വച്ച് കേട്ടിട്ട് വാ. ശരിക്ക് മലയാളം എന്താണെന്ന് മനസിലാക്കാം. അതിനൊന്നും മനസില്ലെങ്കിൽ നിങ്ങൾ ഇംഗ്ലീഷിൽ മാത്രം മൊഴിഞ്ഞോ. നമ്മുടെ പൊന്നു തങ്കക്കുടം മധുരമലയാളത്തെ അതിനിടയിൽ പിടിച്ചിട്ട് നിലവിളിപ്പിക്കരുത്. ഇതൊരപേക്ഷയാണ്!

11 comments:

രമേശ്‌അരൂര്‍ said...

മലയാലം കുരയ്ക്കുന്ന പെണ്‍കൊടി മാര്‍ നിറയുന്ന ചാനല്‍ ലോകത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങിയിട്ട് ഏറെ നാളായി ..ചര്‍ച്ചകള്‍ പെരുകിയിട്ടും ഭാഷാ വധം തുടരുകയാണ് ...

mini//മിനി said...

ഒരു രക്ഷയുമില്ല,
പിന്നെ ഇവരുടെ ഈ ചാട്ടോം കൂവലും കേൾക്കാനാണ് ഈ സാധനം എല്ലാവരും തുറന്നുവെക്കുന്നത്.
നാട്ടിൻപുറത്തെ പെൺകൊടിമാരെല്ലാം ഇപ്പോൾ മലയാളം സംസാരിക്കുന്നത് നിർത്തി;
ഇപ്പോൾ അവർ സംസാരിക്കുന്ന ഭാഷയാണ് ‘രഞ്ജിനിമലയാളം’

ജഗദീശ്.എസ്സ് said...

അതിനെയാണ് വേശ്യാമലയാളം എന്ന് വിളിക്കുന്നത്.

വാഴക്കോടന്‍ ‍// vazhakodan said...

വിമര്‍ശിക്കപ്പെടുമ്പോഴാണത്രെ അവര്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത് എന്ന് ഒരു അവതാരിക!!

പറയും തോറും പാട്ടി പെണ്ണേ പെറൂ എന്ന് നാട്ട് ഭാഷ!!

സത്യമേവജയതേ said...

സജി പറയുന്നത് ശരിയാണ് .പക്ഷെ ഇതിന്‍റെ പിന്നിലെ ഹിഡന്‍ അജണ്ടയും രാഷ്ട്രിയവും കൂടി കാണണം. മലയാള ഭാഷയെ മാത്രമല്ല അവര്‍ ബലാല്‍സംഘം ചെയ്യുന്നത് മലയാള സംസാകാരത്തെ തന്നെയാണ്. മെട്രോ സംസ്കാരം മലയാളികളില്‍ അടിച്ചേല്‍പ്പിക്കുന്ന ക്വട്ടേഷന്‍ സംഘമാണ് ഏഷ്യാനെറ്റും ,അതിന്‍റെ അണിയറ പ്രവര്‍ത്തകരും.. ഇത് യുവാക്കാളുടെ പ്രതികരണ ശേഷിയില്‍ ഉണ്ടാക്കിയ തകര്‍ച്ച മാത്രം മതി ഇത് വ്യക്തമാകാന്‍.

OAB/ഒഎബി said...

കർണ്ണാടകക്കാരനായ ഡോക്ടർ തന്റെയടുത്ത് സാധാരണ വരാറുള്ള രോഗിയോട്;
“നിങ്ങളെ ഞാൻ അരിയും”
പാവം രോഗി ജീവനും കൊണ്ടോടി രക്ഷപ്പെട്ടു.

ഇവിടെ നമ്മൾ ഓടിയിട്ട് കാര്യമില്ല..

ഒന്നുകിൽ അവരെ നമ്മളോടിക്കുക.
അല്ലെങ്കിൽ എന്നെപ്പോലെ അത് കേൾക്കാതിരിക്ക.

ശ്രീനാഥന്‍ said...

സജീം, ഈ ധാർമികരോഷം മനസ്സിലാക്കുന്നു! ഇപ്പോഴത്തെ കുട്ടികളുടെ ഒരു ഭാഷേയ്!

Philip Verghese'Ariel' said...
This comment has been removed by the author.
Philip Verghese'Ariel' said...

ഈ പെൺകൊച്ചുങ്ങളേ ! അവരുടെ പാട്ടിനു വിടുന്നതാണ് നല്ലതെന്ന് തോന്നുന്നു. എത്ര കൊട്ടിയാലും ഇവര്‍ നന്നാകത്തില്ല!! പകരം ഇവര്‍ക്ക് ഒരുതരം പബ്ലിസിടി നാം തന്നെ കൊടുക്കുകയല്ലേ ചെയ്യുന്നത്. ഇവരെ കേള്‍ക്കുന്ന സമയം മറ്റു വല്ല സര്‍ഗാത്മക വേലയും ചെയ്യാം, ചിരിയോ ചിരി
വളഞ്ഞ വട്ടം പി വി ഏരിയല്‍
സെക്കന്ദ്രാബാദ്

faizal said...

ഒരിക്കല്‍ ഒരു കുട്ടിയോട് ഒരദ്യാപകന്‍ ചോതിച്ചു മലയാളത്തിന്റെ പിതാവ് ആരാണെന്ന് ?
കുട്ടിയുടെ ഉത്തരം കേട്ട് ആദ്യപകന്‍ നെറ്റി ... കുട്ടി പറഞ്ഞു രഞ്ജിനി ഹരിദാസ്‌ എന്ന് ....

faizal said...

ഒരിക്കല്‍ ഒരു കുട്ടിയോട് ഒരദ്യാപകന്‍ ചോതിച്ചു മലയാളത്തിന്റെ പിതാവ് ആരാണെന്ന് ?
കുട്ടിയുടെ ഉത്തരം കേട്ട് ആദ്യപകന്‍ നെറ്റി ... കുട്ടി പറഞ്ഞു രഞ്ജിനി ഹരിദാസ്‌ എന്ന് ....