Thursday, March 24, 2011

സിന്ധു ജോയിയോട് സ്നേഹപൂർവ്വം


സ. സിന്ധു ജോയിയോട് സ്നേഹപൂർവ്വം


സ. സിന്ധു ജോയി സി. പി. ഐ (എം) വിട്ടു. പാർട്ടിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടെങ്കിൽ പുതിയ ലാവണം തേടാൻ സിന്ധുവിന് അവകാശമുണ്ട്. ജനധിപത്യത്തിൽ ഇതൊക്കെ സ്വാഭാവികം തന്നെ. സിന്ധുവിനോട് ഞങ്ങൾക്ക് പരാതിയോ പരിഭവമോ ഇല്ല. അഥവാ ഉണ്ടായിട്ട് കാര്യവുമില്ല. ഇപ്പോൾ പാർട്ടി വിട്ടെന്ന് കരുതി സഖാവ് ( ഇനി അങ്ങനെ വിളിക്കുന്നത് ഇഷ്ടമാകുമോ എന്നറിയില്ല ) പാർട്ടിക്ക് നൽകിയ സേവനങ്ങളും പ്രത്യേകിച്ച് എസ്. എഫ്. ഐ രംഗത്ത് നിന്ന് നടത്തിയ ത്യാഗ നിർഭരമായ പ്രവർത്തനങ്ങളും ഞങ്ങൾ ഒരിക്കലും വിസ്മരിക്കില്ല.

എസ്. എഫ്. ഐ യിലെയും പാർട്ടിയിലെയും തിളങ്ങുന്ന നക്ഷത്രം തന്നെയായിരുന്നു സ. സിന്ധു ജോയി. ഇപ്പോൾ പാർട്ടിയിൽ നിന്ന് പുറത്താക്കിയെങ്കിലും സഖാവിനോടുള്ള സ്നേഹം നമ്മൾ രാഷ്ട്രീയത്തിനുപരി എക്കാലത്തും മനസിൽ സൂക്ഷിക്കും. എസ്. എഫ്. ഐ യുടെ കേരള സംസ്ഥാന അദ്ധ്യക്ഷ പദവിയിലെത്തിയിരുന്ന ആദ്യത്തെ പെൺകുട്ടി എന്നതിലും നമ്മൾ എക്കാലത്തും അഭിമാനിക്കുക തന്നെ ചെയ്യും. എസ്. എഫ്. ഐ ക്കാരി ആയി പോയതിന്റെ പേരിൽ കേൾക്കേണ്ടിവന്ന അപവാദങ്ങളും അതിൽ സഖാവിനുണ്ടായ മനോവേദനയും എല്ലാം എക്കാലത്തും നമ്മുടെയും വേദന ആയിരിക്കും. നമ്മുടെ പാർട്ടി ശത്രുക്കളിൽ നിന്ന് കേൾക്കേണ്ടിവന്ന അപവാദങ്ങൾ ആണെങ്കിലും നമ്മൾ ഈ വേളയിൽ അതിനൊക്കെ ക്ഷമ ചോദിക്കുന്നു. ഈ പാർട്ടിയിൽ നിന്നതുകൊണ്ടാണല്ലോ അതെല്ലാം സഖാവിന് ഏറ്റു വാങ്ങേണ്ടി വന്നത്.

സിന്ധു ജോയി നമ്മോടൊപ്പം ഉണ്ടായിരുന്ന നാളുകളേ നമ്മൾ മധുരദീപ്തവും ആവേശകരവുമായ ഒരു അനുഭവമായി തന്നെ സൂക്ഷിക്കും. ഒപ്പം സഖാവിനെ പോലെ ഒരാൾ നമ്മുടെ സംഘം വിട്ടുപോകുന്നതിലുള്ള ദു:ഖം വിങ്ങുന്ന ഒരോർമ്മയായിത്തന്നെ നമ്മുടെ മനസുകളിൽ എക്കാലത്തും ഉണ്ടാകും. എല്ലാം തീരുമാനിച്ചുറപ്പിച്ചിരിക്കുന്ന സ്ഥിതിയ്ക്ക് ഇനി ആശ്വാസ വാക്കുകൾക്കോ അരുതെന്ന അഭ്യർത്ഥനകൾക്കോ ഒന്നും പ്രസക്തിയില്ലെന്നറിയാം. അതുകൊണ്ടു തന്നെ സഖാവിന്റെ പുതിയ കർമ്മ പഥങ്ങളിൽ എല്ലാ വിജയങ്ങളും ആശംസിക്കുകയും ചെയ്യുന്നു.

ഇതൊക്കെ ആണെങ്കിലും ഇപ്പോൾ പാർട്ടി വിട്ടു പോകാൻ സഖാവ് പറയുന്ന കാരണങ്ങൾ നമുക്ക് ബോദ്ധ്യപ്പെടുന്നില്ലെന്ന് വിനയ പൂർവ്വം അറിയിക്കട്ടെ. ഇനി സഖാവ് പരസ്യമായി പറഞ്ഞ കാരണങ്ങൾക്കപ്പുറം സഖാവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നം പാർട്ടിയ്ക്കുള്ളിൽ ഉണ്ടായിരുന്നോ എന്ന് നമുക്കറിയില്ല. ഇനി അതേ പറ്റി ചോദിക്കുന്നതിലോ പറയുന്നതിലോ എന്തെങ്കിലും കാര്യം ഉണ്ടോ എന്നും അറിയില്ല. ചോദിക്കുന്നുമില്ല. എന്തായാലും സഖാവ് പാർട്ടി വിടാൻ പറഞ്ഞ കാരണം പാർട്ടി സഖാവിനെ അവഗണിച്ചുകൊണ്ടിരുന്നു എന്നാ‍ണ്. അതാണ് നമുക്ക് മനസിലാകാത്തത്. എങ്ങനെ അവഗണിച്ചു? അല്ലെങ്കിൽ മന:പൂർവ്വം എന്തിന് സഖാവിനെ പോലെ നമുക്ക് വീണുകിട്ടിയ ഒരു നിധിയെ അവഗണിക്കണം? നമ്മുടെ പാർട്ടി നേതാക്കൾ അത്രയ്ക്കും ക്രൂരന്മാരായി എന്ന് നമുക്ക് വിശ്വസിക്കാനാകില്ല.

അഥവാ അവഗണിച്ചു എന്ന് പറയുന്നതിനു കാരണം ഇപ്പോൾ നടക്കാൻ ഇരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ സഖാവിനെ സ്ഥാനാർത്ഥിയാക്കാൻ തീരുമനിച്ചില്ല എന്നതാണല്ലോ. സഖാവിനെ ഇപ്പോഴും സ്ഥാ‍നാർത്ഥി ആയി ഏതെങ്കിലും മണ്ഡലത്തിൽ നിറുത്തിയിരുന്നെങ്കിൽ നന്നായിരുന്നു എന്ന അഭിപ്രായം ഇല്ലാത്ത നേതാക്കളോ പ്രവർത്തകരോ ഈ പാർട്ടിയിൽ ഉണ്ടാകുമെന്ന് നമ്മൾ കരുതുന്നില്ല. ഇനി വ്യക്തിപരമായോ രാഷ്ട്രീയമായോ സഖാവിനോട് എന്തെങ്കിലും വൈരാഗ്യം ഉള്ള നേതാക്കൾ ആരെങ്കിലും പാർട്ടിയിൽ ഉണ്ടോ എന്നും ന്നമുക്കറിയില്ല. അങ്ങനെ എന്തെങ്കിലും പ്രശ്നം ഉള്ളതായി ആരും പറഞ്ഞറിഞ്ഞിട്ടുമില്ല. ഉണ്ടാകാൻ വഴിയുമില്ല. പിന്നെ എന്താണ്?

സഖാവിന് എവിടെയാണ്, എപ്പോഴാണ്, അവഗണന ഉണ്ടായത്? ഇപ്പോൾ നിയമസഭാ സ്ഥാനാർത്ഥി ആക്കിയില്ല എന്നത് മാറ്റി നിർത്തിയാൽ സഖാവിന് വേണ്ട അംഗീകാരവും അവസരങ്ങളും നൽകിയിട്ടുണ്ട് എന്ന് വിശ്വസിക്കുവാനാണ് നമ്മൾ ഇഷ്ടപ്പെടുന്നത്. കാരണം എസ്.എഫ്.ഐ രംഗത്ത് നിന്ന സഖാവിനെ സംഘടയുടെ സംസ്ഥാന പ്രസിഡന്റ് തന്നെ ആക്കി. വേറെയും സഖാവിനെ പോലെ സംഘടനയിൽ ആത്മാർത്ഥമായി പ്രവർത്തിച്ച എത്രയോ ആൺ-പെൺ സഖാക്കൾ ഉള്ളപ്പോഴാണ് സഖാവിനെ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യാ വൈസ് പ്രസിഡന്റും ഒക്കെ ആക്കിയത്. എല്ലാവർക്കും ഒരേ സമയം ഭാരവാഹികൾ ആകാൻ കഴിയുമോ? എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റോ, സെക്രട്ടറിയോ, പാർട്ടി ജില്ല്ലാ കമ്മിറ്റി അംഗമോ മറ്റോ ഒക്കെ ആകാൻ കഴിയാത്തവരെല്ലാം പ്രസ്ഥാനം വിട്ടുപോകുന്നതാണോ പതിവ്?

എസ്.എഫ്.ഐ സംസ്ഥാന നേതൃത്വത്തിൽ നിന്നും ഒഴിവായ ഉടൻ സഖാവിനെ പാർട്ടി ജില്ലാ കമ്മിറ്റി അംഗമാക്കിയില്ലേ? അതും എറണാകുളം സ്വദേശിയായ സഖാവിനെ തലസ്ഥാന ജില്ലാ കമ്മിറ്റിയിലാണ് അംഗമാക്കിയത്. ഒരു എസ്.എഫ്.ഐ സംസ്ഥാന നേതാവ് സാധാരണനിലയിൽ ആദ്യം പാർട്ടി ഏരിയാ കമ്മിറ്റിയിൽ ആണ് വരാറുള്ളത്. ചിലർ അതിനും താഴെ എൽ. സിയിലും മറ്റും. വളരെ കുറച്ച് ആളുകൾ മാത്രമാണ് നേരിട്ട് പാർട്ടി ജില്ലാ സംസ്ഥാന ഘടകങ്ങളിലൊക്കെ എത്താറുള്ളത്. അതിൽ ഒരാളാണല്ലോ സ. സിന്ധു ജോയി. എസ്. എഫ്. ഐ സംസ്ഥാന ഭാരവാഹി ആയിരിക്കെ നേരേ പാർട്ടി ജില്ലാ കമ്മിറ്റിയിലേയ്ക്ക്! അപ്പോൾ അവിടെയും അവഗണന ഉണ്ടായില്ല.

പല എസ്.എഫ്.ഐ ക്കാരും പാർട്ടി അംഗത്വം എടുത്ത് അധികം വൈകാതെ തന്നെ ഈ സ്ഥാനങ്ങളിൽ എത്താറുണ്ട്. വിദ്യാർത്ഥി സംഘടനയിൽ വന്ന് ഉത്തരവാദപ്പെട്ട ഭാരവാഹികളും മറ്റും ഒക്കെ ആകുമ്പോൾ മാത്രമാണ് പലരും പാർട്ടി അംഗത്വത്തെക്കുറിച്ചും അതിന്റെ രീതികളെക്കുറിച്ചും ഒക്കെ മനസിലാക്കുന്നതുതന്നെ. പലരും പിന്നെയാണ് തങ്ങളുടെ പ്രദേശത്തുള്ള പാർട്ടിസഖാക്കളുമായി ബന്ധപ്പെടുന്നതും പാർട്ടി അംഗമാകുന്നതും ഒക്കെ. ചിലർക്ക് സംസ്ഥാന-ജില്ലാ നേതൃത്വം മുഖാന്തരമാണ് അംഗത്വം ലഭിക്കുന്നത്. അതിനു മുമ്പ് പാർട്ടിയുമായി വലിയ ബന്ധം എല്ലാവർക്കും ഉണ്ടായിരിക്കണം എന്നില്ല. വളരെ ചുരുക്കം വിദ്യാർത്ഥി-യുവജന നേതാക്കളാണ് ആ നല്ല പ്രായത്തിൽ ജില്ലാ-സംസ്ഥാന കമ്മിറ്റികളിൽ എത്താറുള്ളത്. സ. സിന്ധു ജോയി നല്ല പ്രായത്തിൽ തന്നെ സി.പി.ഐ (എം) ജില്ലാ നേതൃത്വത്തിൽ എത്തി.

പാർട്ടി ജില്ലാ കമ്മിറ്റി അംഗം ആകുന്നത് പാർട്ടിയിൽ അത്ര ചെറിയ കാര്യം അല്ല. പാർട്ടിയിലെ പല അറിയപ്പെടുന്ന നേതാക്കളും- പ്രത്യേകിച്ച് പാർളമെന്ററി രംഗത്തുള്ള പലരും- ജില്ലാ കമ്മിറ്റി അംഗങ്ങളോ അതിലും താഴെയുള്ള ഏതെങ്കിലും ഘടകങ്ങളിൽ പ്രവർത്തിക്കുന്നവരോ ആണ്. അപ്പോൾ പാർട്ടി എന്ന നിലയിൽ സ. സിന്ധുവിനെ അവഗണിച്ചു എന്ന് പറയാനാകില്ലതന്നെ! മാത്രവുമല്ല ഇനിയും എത്രയോ അവസരങ്ങൾ പാർട്ടിയിലും മഹിളാ അസോസിയേഷൻ അടക്കം പാർട്ടിയുടെ വർഗ്ഗ ബഹുജന സംഘടനകളിലും മറ്റും ലഭിക്കുമായിരുന്നു! നിലവിൽ ഓരൊ ചുമതലയിൽ ഇരിക്കുന്നവരെ സമ്മേളനങ്ങളിലൂടെയല്ലാതെ മാറ്റിയിട്ട് സഖാവിനെ അക്കാമഡേറ്റ് ചെയ്യാൻ കഴിയില്ലല്ലോ. ഇത് അങ്ങനത്തെ പാർട്ടിയും അല്ലല്ലോ. തീർച്ചയായും പാർട്ടിയിൽ ഭാവിയിൽ സിന്ധു ജോയി അവഗണിക്കാനാകാത്ത ഒരു സാന്നിദ്ധ്യമായി മാറുമായിരുന്നു. പിന്നെ അല്പം കയറ്റിറക്കങ്ങളൊക്കെ ഈ പാർട്ടിയിൽ സ്വാഭാവികമായി ഉള്ളതാണ്. എല്ലായ്പോഴും വലിയ സ്ഥാനങ്ങളിൽ ഇരിക്കണമെന്ന് മോഹിക്കുന്നത് ഒരു കമ്മ്യൂണിസ്റ്റ് രീതി അല്ലല്ലോ സിന്ധൂ!

ഇനി പാർളമെന്ററി രംഗത്തെ അവഗണനയെ പറ്റിയാണെങ്കിൽ മുമ്പത്തേതിൽ നിന്നും വ്യത്യസ്തമായി വിദ്യാർത്ഥി-യുവജന രംഗത്തുള്ളവരെ പാർളമെന്ററി രംഗത്തും പാർട്ടി ഇപ്പോൾ വേണ്ടവിധം തന്നെ പരിഗണിക്കുന്നുണ്ട്. പരിഗണിക്കുന്നു എന്നല്ല പാർളമെന്ററി പ്രവർത്തനത്തിന് ചുമതലപ്പെടുത്തുന്നു, പ്രയോജനപ്പെടുത്തുന്നു എന്നൊക്കെ ഉള്ളതാണ് ശരിയായ കമ്മ്യൂണിസ്റ്റ് വാചകം എന്ന് സിന്ധുവിന് അറിയാതിരിക്കില്ലെന്നും അറിയാം. അപ്പോൾ ആ നിലയിലും സിന്ധുവിന് പരിഗണന കിട്ടിയില്ലെന്ന് പറയാമോ? ഇത്തവണ സിന്ധു ജോയിയെ സ്ഥാനാർത്ഥി ആക്കിയില്ലെന്നത് ശരിതന്നെ. പക്ഷെ മുമ്പോ?

കഴിഞ്ഞ തവണ സ. ഉമ്മൻ ചാണ്ടിയ്ക്കെതിരെ മത്സരിക്കാൻ സഖാവിനെ ചുമതലപ്പെടുത്തി. അത് വിജയ സാദ്ധ്യതയെ മുൻ നിർത്തി മാത്രമല്ല. കടുത്തൊരു മത്സരമെങ്കിലും സൃഷ്ടിക്കുവാനും കൂടിയായിരുന്നു. ഒപ്പം സഖാവിന് ഒരു അനുഭവവും. തോൽക്കാനാണെങ്കിലും ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിക്കാൻ എത്രയോ പാർട്ടി സഖാക്കൾ ആഗ്രഹിക്കും! മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ പോലെ ഒരാൾക്കെതിരെ സ. സിന്ധു ജോയിയെ മത്സരിപ്പിക്കുക എന്ന് പറയുന്നത് തന്നെ പാർട്ടി നൽകുന്ന വലിയൊരു അംഗീകാരമാണ്. അതിൽ സഖാവിന് അഭിമാനിക്കാവുന്നതുമാണ്. കാരണം ഉമ്മൻ ചാണ്ടി കോൺഗ്രസ്സിലെ മോശപ്പെട്ട ഒരു നേതാവല്ല. ഇപ്പോൾ ചില അഴിമതി ആരോപണങ്ങളുടെ കരിനിഴലിൽ ആണെങ്കിലും ഉമ്മൻ ചാണ്ടിയ്ക്ക് കേരള രാഷ്ട്രീയത്തിലുള്ള സ്ഥാനം അനിഷേധ്യമാണ്. താരതമ്യേന ഇമേജുള്ള നേതാവുമാണ് . അദ്ദേഹത്തിന്റെ രാഷ്ട്രീയം കോൺഗ്രസ്സ് ആയി പോയി എന്നേയുള്ളൂ. അങ്ങനെ ഒരാളുമായി തെരഞ്ഞെടുപ്പിൽ മത്സരിക്കുക എന്നത് ജനധിപത്യത്തെ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളിൽ തിളക്കമാർന്ന ഒരു പ്രകടനമാണ്. അപ്പോൾ അവഗണനയെ പറ്റി സ. സിന്ധു ജോയി പറയുന്നത് ന്യായമല്ലെന്ന് വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം നമുക്ക് ഉപയോഗിക്കാതെ വയ്യ!

കോൺഗ്രസ്സിനെ സംബന്ധിച്ച് എം.എൽ.എയും, എം പിയും, മന്ത്രിയും പഞ്ചായത്ത് മെമ്പറും, പഞ്ചായത്ത് പ്രസിഡന്റും ഒക്കെ ആകുന്നതുതന്നെ എല്ലാറ്റിലും വലിയ കാര്യം. അതൊക്കെ ആകാൻ തന്നെ എല്ലാവരും നിൽക്കുന്നത്. നമ്മുടെ പാർട്ടിയിൽ ഉള്ള ആരും അതൊന്നും ആകാൻ ആഗ്രഹിക്കാത്തവർ ആണെന്നല്ല ഇതിന്റെ അർത്ഥം. അതൊക്കെ ആഗ്രഹിക്കുന്നവരും അത്യാഗ്രഹിക്കുന്നവരും ആഗ്രഹിക്കാത്തവരും ഒക്കെ നമ്മുടെ പാർട്ടിയിലും ഉണ്ടാകാം. പക്ഷെ നമ്മുടെ പാർട്ടിയിൽ പാർളമെന്ററി രംഗത്ത് പ്രവർത്തിക്കാൻ അവസരം കിട്ടുക എന്നത് മാത്രമല്ലല്ലോ പ്രധാനം. ഒരുപാട് കർത്തവ്യങ്ങളുടെ കൂട്ടത്തിൽ ഒന്നു മാത്രമേ ആകുന്നുള്ളൂ പാർളമെന്ററി പ്രവർത്തനം. അതുകൊണ്ട് എം.എൽ.എ സ്ഥാനത്തേയ്ക്ക് മത്സരിക്കാൻ അവസരം കിട്ടാത്ത കാരണം പറഞ്ഞ് ഇപ്പോൾ യു.ഡി.എഫിലേയ്ക്കും കോൺഗ്രസ്സിലേയ്ക്കും പോകുന്നത് ഉചിതമായില്ലെന്ന് വിനയ പൂർവ്വം അറിയിക്കട്ടെ. പ്രത്യേകിച്ചും ഇത്തരം ഒരവസരത്തിൽ അത് വേണ്ടായിരുന്നു. സിന്ധു ജോയിയിൽ നിന്നും ഇങ്ങനെ ഒരു അപക്വമായ തീരുമാനം ഇപ്പോൾ ഉണ്ടാകരുതായിരുന്നു. നമുക്ക് അതൊരു നഷ്ടം ആണ് എന്ന് കരുതി ആത്മാർത്ഥമായി തന്നെയാണ് ഇത് പറയുന്നത്.

സ്വാഭാവികമായും കോൺഗ്രസ്സിലെ ജയാഡാളി കോൺഗ്രാസ്സ് വിട്ടതും പാർട്ടിയും ഇടതുപക്ഷവും അവരെ സ്വീകരിച്ചതും സംബന്ധിച്ച കാര്യം ഇത്തരുണത്തിൽ ഉയർന്നുവരാം. മുമ്പേ പറഞ്ഞല്ലോ എം.എൽ.എയും , എം.പി യും, മന്ത്രിയുമൊക്കെ ആകുന്നത് തന്നെയാണ് കോൺഗ്രസ്സുകാർക്ക് പ്രധാനം. അതിനൊക്കെ വേണ്ടി തന്നെയാണ് അതിൽ നേതാക്കൾ കൂടുതലും നിൽക്കുന്നത്. അവർക്കത് കിട്ടാതിരുന്നാൽ അവർ പ്രതികരിക്കും. ചിലർ പാർട്ടി വിടും. അതാണ് ജയാ ഡാളിയെ പോലുള്ളവർ കോൺഗ്രസ്സ് വിടാൻ കാരണം. അവർക്ക് സീറ്റ് കിട്ടിയില്ല. കോൺഗ്രസ്സിൽ നിൽക്കുന്നവരെ സംബന്ധിച്ചിടത്തോളം മത്സരിക്കാൻ സീറ്റ് കിട്ടുക എന്നത് വലിയ കാര്യം തന്നെ. അവർ കോൺഗ്രസ്സ് വിട്ടപ്പോൾ എൽ.ഡി.എഫുമായി സഹകരിക്കുവാൻ തീരുമാനിക്കുകയും നമ്മൾ അവരെ സ്വീകരിക്കുകയും ചെയ്തു. ഏതെങ്കിലും അഴിമതി കേസിലോ മറ്റോ അവർ ഉൾപ്പെട്ടിട്ടില്ല. അവരെ പറ്റി മറ്റ് ആക്ഷേപങ്ങൾ ഒന്നുമില്ല. ആ നിലയിൽ വിജയ സാദ്ധ്യത കൂടി കണക്കിലെടുത്ത് ജയാ ഡാളിയെ എൽ.ഡി.എഫ് സ്വീകരിക്കുന്നതിൽ തെറ്റും ഇല്ല. തെരഞ്ഞെടുപ്പ് കലത്ത് ഇതൊക്കെ സ്വാഭാവികം.

അതുപോലെ ഇപ്പോൾ യു.ഡി.എഫ് പാളയത്തിലേയ്ക്ക് പോകാനുള്ള സിന്ധു ജോയിയുടെ സ്വാതന്ത്ര്യത്തെയും അംഗീകരിക്കുന്നു. സ. വി.എസ്. ഇന്ന് പറഞ്ഞതുപോലെ കോൺഗ്രസ്സ്, യു.ഡി.എഫ് എന്നൊക്കെ പറയാൻ തന്നെ ആളുകൾ മടിക്കുന്ന ഈ വേളയിലും അവർക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്. സിന്ധുവിനെ സ്വീകരിക്കാൻ കോൺഗ്രസ്സിനും യു.ഡി.എഫിനുമുണ്ട് സ്വാതന്ത്ര്യം. എന്നാൽ ഒരു കമ്മ്യുണിസ്റ്റ് കാരിയായ (ആയിരുന്നു എന്നുതന്നെ നമ്മൾ വിശ്വസിക്കുന്നു) സിന്ധു ജോയി സി. പി. ഐ (എം) ഉപേക്ഷിച്ച് പോകുന്നത് പാർളമെന്റ്ററി രംഗത്ത് പ്രവർത്തിക്കാൻ പാർട്ടി ചുമതലപ്പെടുത്തിയില്ല എന്നതിന്റെ പേരിൽ ആകരുതായിരുന്നു എന്ന് നമുക്ക് അഭിപ്രായമുണ്ട് എന്നേയുള്ളൂ.

എസ്. എഫ്. ഐ യിലും , ഡി. വൈ. എഫ്. ഐ യിലും , മറ്റ് വർഗ്ഗബഹുജന സംഘടനകളിലും , പാർട്ടിയിൽ തന്നെയും പ്രവർത്തിച്ച് സിന്ധു ജോയിക്ക് ലഭിച്ചതുപോലെ വലിയ അവസരങ്ങൾ ഒന്നും ലഭിക്കാതെ പോയ എത്രയെങ്കിലും പേർ ഇപ്പോഴും പാർട്ടിക്കാരായി തന്നെ തുടരുന്നുണ്ട് എന്നത് സ. സിന്ധു ജോയി മറക്കരുതായിരുന്നു. പല സഖാക്കളും വിവിധ പോരാട്ടങ്ങളുടെ ഭാഗമായി പ്രസ്ഥാനത്തിനു വേണ്ടി രക്തസാക്ഷികളായി. അവർക്കൊന്നും സ്ഥാനമാനങ്ങൾ കിട്ടിയില്ലെന്നതിന്റെ പേരിൽ പാർട്ടി മാറാൻ കഴിയില്ലല്ലോ. ഒരു പഞ്ചായത്ത് അംഗം പോലും ആകാൻ കഴിയാതെ ആയുഷ്കാലം തങ്ങളുടെ ഇട്ടാവട്ടങ്ങളിൽ പാർട്ടിക്കു വേണ്ടി ആജീവനാന്തം പ്രവർത്തിക്കുന്ന പാർട്ടി സഖാക്കൾക്ക് ഇതു സഹിക്കില്ല സഖാവേ! അവസരങ്ങൾ എല്ലാവർക്കും എപ്പോഴും ഒരു പോലെ ലഭിക്കണമെന്നില്ല. എല്ലായ്പോഴും എല്ലാം ആകണം എന്ന ചിന്തയുമായി നമ്മുടെ പാർട്ടിയിൽ ആരും നിന്നിട്ട് കാര്യവുമില്ല.

ഈ എഴുതുന്ന നിസാരനും ഒരുപാട് കാലമായി പാർട്ടി പ്രവർത്തകനും ആണ്. പ്രവർത്തകനാണ്. ഒരു കാലത്ത് എസ്. എഫ്. ഐ ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു. ഒരുപാട് സമര പോരാട്ടങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ധാരാളം പ്രസംഗങ്ങങ്ങളും മറ്റും നടത്തിയിട്ടുമുണ്ട്. സിന്ധു ജോയിക്ക് ലഭിച്ചതുപോലെ അവസരങ്ങൾ ഒന്നും ലഭിച്ചില്ല. ഒരു പഞ്ചായത്ത് അംഗം പോലും ആയിട്ടില്ല. ആകാൻ ആഗ്രഹിച്ചിട്ടുമില്ല. അതുകൊണ്ടാണോ എന്നറിയില്ല ഇപ്പോഴും പാർട്ടിയിൽ തന്നെ തുടരുന്നു. എന്നെ പോലെ എത്രയോ ആയിരങ്ങൾ!

ഇനി മതം, ദൈവം, പള്ളി മുതലായവയിലുള്ള വിശ്വാസ സ്വാതന്ത്ര്യത്തിന്റെയൊക്കെ കാര്യമാണെങ്കിൽ, വിശ്വാസികൾ ആയിട്ടുള്ളവരാണ് വിശ്വാസികൾ അല്ലാത്തവരെക്കാൾ കൂടുതൽ നമ്മുടെ ഈ പാർട്ടിയിൽ ഉള്ളത്. ഇക്കാര്യം മറച്ചു വയ്ക്കേണ്ട കാര്യവുമില്ല. അതുപോലെ മറ്റ് പാർട്ടികളെ അപേക്ഷിച്ച് അവിശ്വാസികൾ കൂടുതൽ ഉള്ളതും ഈ പാർട്ടിയിൽ തന്നെയാണെന്ന യാഥാർത്ഥ്യവും മറച്ചു വച്ചിട്ട് കാര്യമില്ലതന്നെ! ഇത് സ്വാഭാവികവുമാണ്. സിന്ധു ഇപ്പോൾ ഉറക്കെ പ്രഖ്യാപിച്ചിരിക്കുന്ന മത വിശ്വാസവും കർത്താവിലുള്ള വിശ്വാസവും പള്ളിസ്നേഹവും നിയമസഭയിൽ ഒരു സീറ്റ് കിട്ടിയിരുന്നെങ്കിൽ ഉണ്ടാകുമായിരുന്നില്ല എന്ന് നമ്മൾ കരുതുന്നതിൽ കുറ്റം പറയാനാകില്ലല്ലോ.

സിന്ധു ജോയി പറഞ്ഞത് മുമ്പേതന്നെ മത-ദൈവ വിശ്വാസം ഉള്ളിൽ ഒളിപ്പിച്ചുവച്ചിരുന്നു എന്നാണല്ലോ. ബൈബിൾ കൊണ്ടു നടക്കുമായിരുന്നു എന്നാണല്ലോ. ഇത്തവണയും നിയമസഭാ സ്ഥാനാർത്ഥി ആക്കാൻ പാർട്ടി നിയോഗിച്ചിരുന്നെങ്കിൽ ഒന്നുകിൽ മതത്തിലും ദൈവത്തിലും അവിശ്വാസി എന്ന നിലയിൽതന്നെ ആകുമായിരുന്നു മുന്നോട്ടുള്ള പ്രയാണം. അഥവാ തുടർന്നും മതത്തോടും കർത്താവിനോടും പള്ളിയോടും ഉള്ള സ്നേഹം രഹസ്യമാക്കി വച്ച് പാർട്ടിയിൽ തുടരുമായിരുന്നു എന്നൊക്കെയല്ലേ നമ്മൾ കരുതേണ്ടത്? സ്ഥാനാർത്ഥിത്വം കിട്ടിയിരുന്നെങ്കിൽ കർത്താവും മതവും പള്ളിക്കാരും ഒന്നും വേണ്ട. സ്ഥാ‍നാർത്ഥിത്വം കിട്ടിയില്ലെങ്കിൽ ഇതൊക്കെ വേണം എന്നായില്ലേ ഇപ്പോൾ? അല്ലാതെ അതെ പറ്റി നമ്മൾ ഇപ്പോൾ എന്തു പറയാനാ?


സി. പി. ഐ (എം)-ൽ നിൽക്കുന്നത് എം. എൽ. എയും എം.പിയും മറ്റും ആകാനാണെന്ന ഒരു തേറ്റായ സന്ദേശം എന്നെ പോലെ അനേകായിരം പാർട്ടി സഖാക്കൾക്ക് നൽകിയിട്ട് നമ്മൾക്കെല്ലാം ഏറെ ഇഷ്ടവും വാത്സല്യവും ഉള്ള സ. സിന്ധു ജോയിയെ പോലെ ഒരു സഖാവ് പോകുന്നതിലുള്ള ദു:ഖം പങ്കുവയ്ക്കുവാൻ ഈ കുറിപ്പ് എഴുതിയെന്ന് മാത്രം. പുനർവിചിന്തനങ്ങൾക്ക് ഇനിയും സമയമുണ്ട് സഖാവേ! ഇനിയും സ. സിന്ധു ജോയിയുടെ തീരുമാനം എന്തുതന്നെ ആയാലും അവർക്ക് എല്ലാ ഭാവുകങ്ങളും നേർന്നുകൊണ്ട്തന്നെ ഈ കുറിപ്പ് അവസാനിപ്പിക്കുന്നു!

39 comments:

sm sadique said...

ചിലർ പോകും മറ്റ് ചിലർ വരും ( ഇതാണ് രാഷ്ട്രീയ(കള്ള)കളികൾ)
ഇതിലെന്നും ഞാൻ സന്തോഷിക്കുന്നുമില്ല, ഒട്ടും സങ്കടപ്പെടുന്നുമില്ല- പകരം ഞാൻ, രാഷ്ട്രീയം പരമപരിഹാസമായി അനുഭവിക്കുന്നു.

അനില്‍ഫില്‍ (തോമാ) said...

അവസരോജിതമായ പോസ്റ്റ്, ഒരു കമ്യുണിസ്റ്റിനു ചേരുന്ന ഭാഷ, അഭിവാദനങ്ങള്‍.
ഞാനും എസ്സ് എഫ് ഐ യിലും, ഡീവയ്യെഫൈയിലും ഒക്കെ വളരെനാള്‍ പല ഉത്തരവാദിത്വങ്ങളും വഹിച്ചിരുന്ന ഒരാളാണ്. സിന്ധു ജോയി പാര്‍ടി ജില്ലാക്കമ്മറ്റിയില്‍ എത്തിയ പ്രായത്തില്‍ (19 വയസില്‍)ലോക്കല്‍ കമ്മറ്റി മെമ്പര്‍ ആയിരുന്നു. ഇന്നു വരെ ഒരു വാര്‍ഡ് മെമ്പര്‍ പൊലും ആകാന്‍ ശ്രമിച്ചിട്ടില്ല, ജോലി സംബന്ധമായ സമയക്കുറവു മൂലം ക്രുത്യമായി പാര്‍ട്ടി കാമ്പയിനുകളില്‍ പങ്കെടുക്കാന്‍ ആവാതെ വന്നപ്പോള്‍ മാന്യമായി അംഗത്വം ഉപേക്ഷിച്ചു അനുഭാവിയായി തുടരുന്നു.കുഞ്ഞാലിക്കുട്ടിയെയൊ, പിള്ളാച്ചനെയും പോലുള്ള കുബേര മന്ത്രിമാരെക്കാള്‍ സ:വീയാര്‍ ഭാസ്കരനെയൊ, സ:പാലൊളിയെയൊ, സ:ഈയെമ്മസിനെയൊ പോലുള്ള ദരിദ്രരായ കമ്യൂണിസ്റ്റ് നേതാക്കളെ അന്നും ഇന്നും വിലമതിക്കുന്നു.

സ: സിന്ധുവിനു അപകടം ഒന്നും വരില്ലെന്നു ആശിക്കാം, കല്ലു കരടു കാഞ്ഞിരക്കുറ്റി മുതല്‍ മുള്ളു മുരട് മൂര്‍ഘന്‍ പാമ്പു വരെ ഉള്ള യൂടീയെഫാണ്, സൂക്ഷിക്കണേ ന്സിന്ധൂ...

രമേശ്‌ അരൂര്‍ said...

സജി സിപിഎം അംഗം മാത്രമാണോ അതോ ഉത്തരാവാദിത്വ സ്ഥാനം വഹിക്കുന്ന ആള്‍ ആണോ ? കാരണം സിന്ധു വിനോട് പരിഭവം ഇല്ലെന്നു പറയുന്ന സജിയുടെ അതെ നിലപാടുതന്നെയാണ് സി പി എമ്മിലെ തീരുമാനങ്ങള്‍ എടുക്കാനും അത് അംഗങ്ങളെയും പ്രവര്‍ത്തകരെയും അനുഭാവികളെയും അറിയിക്കാനും അര്‍ഹത ഉള്ളവര്‍ എടുത്തിരിക്കുന്നത് എന്ന് ഒരാളുടെ അഭിപ്രായത്തില്‍ നിന്ന് പോലും വ്യക്തമല്ല ..

അനില്‍ഫില്‍ (തോമാ) said...

അവസരോജിതമായ പോസ്റ്റ്, ഒരു കമ്യുണിസ്റ്റിനു ചേരുന്ന ഭാഷ, അഭിവാദനങ്ങള്‍.
ഞാനും എസ്സ് എഫ് ഐ യിലും, ഡീവയ്യെഫൈയിലും ഒക്കെ വളരെനാള്‍ പല ഉത്തരവാദിത്വങ്ങളും വഹിച്ചിരുന്ന ഒരാളാണ്. സിന്ധു ജോയി പാര്‍ടി ജില്ലാക്കമ്മറ്റിയില്‍ എത്തിയ പ്രായത്തില്‍ (19 വയസില്‍)ലോക്കല്‍ കമ്മറ്റി മെമ്പര്‍ ആയിരുന്നു. ഇന്നു വരെ ഒരു വാര്‍ഡ് മെമ്പര്‍ പൊലും ആകാന്‍ ശ്രമിച്ചിട്ടില്ല, ജോലി സംബന്ധമായ സമയക്കുറവു മൂലം ക്രുത്യമായി പാര്‍ട്ടി കാമ്പയിനുകളില്‍ പങ്കെടുക്കാന്‍ ആവാതെ വന്നപ്പോള്‍ മാന്യമായി അംഗത്വം ഉപേക്ഷിച്ചു അനുഭാവിയായി തുടരുന്നു.കുഞ്ഞാലിക്കുട്ടിയെയൊ, പിള്ളാച്ചനെയും പോലുള്ള കുബേര മന്ത്രിമാരെക്കാള്‍ സ:വീയാര്‍ ഭാസ്കരനെയൊ, സ:പാലൊളിയെയൊ, സ:ഈയെമ്മസിനെയൊ പോലുള്ള ദരിദ്രരായ കമ്യൂണിസ്റ്റ് നേതാക്കളെ അന്നും ഇന്നും വിലമതിക്കുന്നു.

സ: സിന്ധുവിനു അപകടം ഒന്നും വരില്ലെന്നു ആശിക്കാം, കല്ലു കരടു കാഞ്ഞിരക്കുറ്റി മുതല്‍ മുള്ളു മുരട് മൂര്‍ഘന്‍ പാമ്പു വരെ ഉള്ള യൂടീയെഫാണ്, സൂക്ഷിക്കണേ സിന്ധൂ...

Manoj മനോജ് said...

“എസ്.എഫ്.ഐ സംസ്ഥാന നേതൃത്വത്തിൽ നിന്നും ഒഴിവായ ഉടൻ സഖാവിനെ പാർട്ടി ജില്ലാ കമ്മിറ്റി അംഗമാക്കിയില്ലേ? അതും എറണാകുളം സ്വദേശിയായ സഖാവിനെ തലസ്ഥാന ജില്ലാ കമ്മിറ്റിയിലാണ് അംഗമാക്കിയത്. ഒരു.എസ്.എഫ്.ഐ സംസ്ഥാന നേതാവ് സാധാരണനിലയിൽ ആദ്യം പാർട്ടി ഏരിയാ കമ്മിറ്റിയിൽ ആണ് വരാറുള്ളത്. ചിലർ അതിനും താഴെ എൽ.സിയിലും അംറ്റും. വളരെ കുറച്ച് ആളുകൾ മാത്രമാണ് നേരിട്ട് പാർട്ടി ജില്ലാ സംസ്ഥാന ഘടകങ്ങളിലൊക്കെ എത്താറുള്ളത്. അതിൽ ഒരാളാണല്ലോ സ.സിന്ധു ജോയി. എസ്.എഫ്.ഐ സംസ്ഥാന ഭാരവാഹി ആയിരിക്കെ നേരേ പാർട്ടി ജില്ലാ കമ്മിറ്റിയിലേയ്ക്ക്!”

പാര്‍ട്ടിക്ക് പുറത്തുള്ള പലര്‍ക്കും അറിയാത്ത കാര്യമാണിത്.... ഇതറിഞ്ഞാലേ സിന്ധു ഇപ്പോള്‍ പറയുന്നവ് നുണകള്‍ ആണെന്നും യഥാര്‍ത്ഥകാരണം സ്ഥാനമോഹവും മറ്റും ആണെന്ന്...

പോസ്റ്റര്‍ ഒട്ടിക്കേണ്ടിയിരുന്ന ഒരാളെ അതും ഒരു വനിതയെ നേരിട്ട് ഭാരവാഹിയാക്കിയതിനുള്ള സമ്മാനം...

“എസ്.എഫ്.ഐ ക്കാരി ആയി പോയതിന്റെ പേരിൽ കേൾക്കേണ്ടിവന്ന അപവാദങ്ങളും അതിൽ സഖാവിനുണ്ടായ മനോവേദനയും..”

കഴിഞ്ഞ ഇലക്ഷനില്‍ എറണാകുളത്ത് സിന്ധുവിന്റെ എതിരാളികള്‍ നടത്തിയ കുപ്രചരണങ്ങളെ എതിര്‍ത്ത അനുഭാവികളെ യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ സിന്ധു വഞ്ചിച്ചിരിക്കുന്നു... വേണ്ടായിരുന്നു ഈ നാടകം!!

വിദ്യാഭ്യാസ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയതിനിടയില്‍ അന്നത്തെ കോണ്‍ഗ്രസ്സ് സിന്ധുവിന് സമ്മാനിച്ച “തകര്‍ന്ന ഉപ്പൂറ്റി” കേരള ജനതയ്ക്ക് എന്നും ഒരു ഓര്‍മ്മയായിരിക്കും, സിന്ധു മനപൂര്‍വ്വം മറന്നാലും....

സുരേഷ് ബാബു വവ്വാക്കാവ് said...

ഇങ്ങനെയുള്ളവര്‍ പുറത്ത് പോകുന്നതല്ലേ നല്ലത്

MOIDEEN ANGADIMUGAR said...

ഒരു ജാഥ നയിക്കുകയും,പോലീസിന്റെ രണ്ട് അടികൊള്ളുകയും ചെയ്യുമ്പോഴെക്കും പാർലെമെന്ററി മോഹം മുളയ്ക്കുന്ന യുവ നേതാക്കൾ പാർട്ടിയെ സംബന്ധിച്ചടുത്തോളം വലിയ ബാധ്യത തന്നെയാണ്. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിൽ സിന്ദുവിന്റെ പ്രവർത്തനം ഒരു കമ്മ്യൂണിസ്റ്റ് സ്ഥാനാർത്ഥിക്ക് യോജിച്ചതായിരുന്നില്ല. കമ്മ്യൂണിസ്റ്റ് ആശയം അറിയാത്തവരും,അതിനോട് യോജിക്കാൻ കഴിയാത്തവരും പാർട്ടി മെമ്പർമാരായി തുടരുന്നതിൽ ഒരർത്ഥവുമില്ല. സിന്ദു ചെറുപ്പമാണ്. തീർച്ചയായും പാർട്ടിയിൽ അവർക്ക് നല്ല ഭാവിയുണ്ടായിരുന്നു.

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

പോട്ടെ പുല്ല്.കമ്മ്യൂണിസം എന്തെന്നറിയാതെ- പാര്‍ട്ടി എന്തെന്നറിയാതെ ജില്ലാ കമ്മിറ്റി അംഗം ആയാല്‍ - ആക്കിയാല്‍- ഇങ്ങനെ ഇരിക്കും. ഇവള്ക്കൊക്കെ വേണ്ടിയാണല്ലോ മുദ്രാവാക്യം വിളിച്ചത്.

ഇ.എ.സജിം തട്ടത്തുമല said...

ഇതുവരെയുള്ള കമന്റുകൾക്ക് നന്ദി! ഈ പോസ്റ്റ് പബ്ലിഷ് ചെയ്തതിനു ശേഷമാണ് വൈകുന്നേരം ചാനലുകളിലൂടെ ഈ കുട്ടി പറയുന്ന കാര്യങ്ങൾ കേട്ടപ്പോൾ എത്രയോ നേരത്തേ ഈ കുട്ടി പാർട്ടിയിൽ നിന്നു പോകേണ്ടതായിരുന്നു എന്നു തോന്നി. ഒരു പക്ഷെ നിയമസഭയിൽ സി.പി.ഐ(എം) ഇപ്പോഴും സീറ്റെങ്ങാനും നൽകിയിരുന്നെങ്കിൽ അബദ്ധമായി പോയേനേ! ആരാണോ ആവോ ഈ കുട്ടിയെ വഴിതെറ്റിച്ച പിശാച്! ഈ പാർട്ടിയുടെ നേതാക്കളും പ്രവർത്തകരും ആ കുട്ടിയെ എത്ര മാത്രം സ്നേഹിച്ചിരുന്നു. ഇങ്ങനെ ഈ പാർട്ടിക്കെതിരെ ചിലുചിലാ വർത്തമാനം പറയാൻ ഈ കുട്ടിയ്ക്ക് എങ്ങനെ കഴിയുന്നു? സ. കടകം പള്ളി പറഞ്ഞത് കേൾക്കുമ്പോൾ പാർട്ടി നേതാക്കളുടെ വേദന ആർക്കും മനസിലാകും. ഈ പാർട്ടിയെ കുറിച്ച് ഒന്നും മനസിലാക്കാതെയണല്ലോ ഈ കുട്ടി ഇത്രയും കാലം ഈ പാർട്ടിയിൽ നിന്നത്! സ, കടകമ്പള്ളി പറഞ്ഞതുപോലെ കോൺഗ്രസ്സിനെക്കുറിച്ച് മനസിലാക്കി വരട്ടെ, ഒരപകടത്തിലും പെടാതിരിക്കട്ടെ എന്നൊക്കെ മാത്രമേ പറയാനുള്ളൂ!

ശ്രീജിത് കൊണ്ടോട്ടി. said...

ഇത്തരം അവസരവാദികളെയും, അധികാര ദുര്‍മോഹികളെയും പാര്‍ട്ടി മുന്‍പേ തന്നെ തിരിച്ചറിയേണ്ടതായിരുന്നു.. പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ തെരഞ്ഞെടുപ്പ്‌ പൊതുയോഗത്തില്‍ നടത്തിയ "കവല പ്രസംഗ"ത്തിന്റെ ഉപകാര സ്മരണക്ക് ഇവരെ വിശുദ്ധയായി പ്രഖ്യാപിക്കാന്‍ ഇടയുണ്ട്..:( https://www.facebook.com/video/video.php?v=1572840451956&comments

അപ്പു said...

"ഇപ്പോൾ പാർട്ടിയിൽ നിന്ന് പുറത്താക്കിയെങ്കിലും സഖാവിനോടുള്ള സ്നേഹം നമ്മൾ രാഷ്ട്രീയത്തിനുപരി എക്കാലത്തും മനസിൽ സൂക്ഷിക്കും."

തിരഞ്ഞെടുപ്പു ഒന്നു കഴിയട്ടെ......അപ്പൊ കാണാം സ്നേഹം.

ശ്രീനാഥന്‍ said...

നല്ല ലേഖനം സജിം, അധിക്ഷേപിക്കാതെ. തികഞ്ഞ ബഹുമാനത്തോടെ തന്നെ താങ്കൾ ആ പെൺകുട്ടിയോട് കാര്യം പറഞ്ഞു. കമ്യൂണിസ്റ്റ് പാർടിയിൽ സ്ഥാനമെന്നത് പാർടി ഏൽ‌പ്പിക്കുന്ന ഉത്തരവാദിത്വം മാത്രം. അതു മോഹിക്കുന്നത് പാർടിയെന്തന്ന് അറിയായ്കയാലാണ്( സ്ഥാന ‘ആർത്തി’ യുള്ളവർ ധാരാളം ഈ പാർടിയിലുണ്ടെന്ന സത്യം അറിയാതെയല്ല ഈ പറയുന്നത്. പക്ഷേ അവരല്ലല്ലോ മോഡൽ ആകേണ്ടത്. പാവം കുട്ടി, നല്ല ബുദ്ധി പറഞ്ഞു കൊടുക്കാൻ അതിനടുത്ത് ആരുമില്ലാത്തതാകും കാരണം

സന്തോഷ്‌ said...

2006 ലെ നിയമസഭ തിരഞ്ഞെടുപ്പിലും 2009 ലെ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിലും സ്ഥാനാര്‍ഥി ആയി മത്സരിച്ച, സി.പി.എം തിരുവനതപുരം ജില്ല കമ്മറ്റി അംഗം ആയിരുന്ന ഈ യുവനേതാവിന്റെ ഇപ്പോഴത്തെ പ്രവൃത്തിക്ക് നാടന്‍ഭാഷയില്‍ പറയുവാന്‍ പറ്റിയ വിശേഷണം "കൊതിക്കെറുവ്" എന്നാണു.

ചാര്‍ളി (ഓ..ചുമ്മാ ) said...

നന്നായി പറഞ്ഞിരിക്കുന്നു
സഭ്യമായ ഭാഷയില്‍ (അതിനര്‍ഹയല്ലെങ്കിലും..)
ഇത്ര നാള്‍ ഇങ്ക്വിലാബ് വിളിച്ചിട്ട് ഇതാണല്ലോ പാര്‍ട്ടിയേപ്പറ്റി മനസ്സിലാക്കിയത്..
ഇവളേയൊക്കെ പണ്ടേ പുറത്താക്കേണ്ടതായിരുന്നു.
കവലപ്രസംഗം യൂട്യൂബില്‍ കണ്ടീരുന്നു..

Anonymous said...

മാനവികതാ വാദീ നജീമേ സിന്ധു ജോയി ഒരു ക്റിസ്ത്യാനി ആയതു കൊണ്ടല്ലേ ഇത്റ ഉയരത്തില്‍ എത്തിയത്‌ ?

ഒരു ഹിന്ദു പെണ്‍കുട്ടി ആയിരുന്നെങ്കില്‍ പറ്റുമായിരുന്നോ, ഇതാ നിങ്ങളുടെ പാറ്‍ട്ടീടെ ഗുണം, ഇതില്‍ ആടി നില്‍ക്കുന്നവറ്‍ക്കും വല്ലപ്പോഴും വരുന്നവറ്‍ക്കും ഒക്കെ നല്ല പൊസിഷന്‍ കിട്ടും

ഉറച്ച ആളാണോ തീറ്‍ന്നു വെടി, ഞാനും എസ്‌ എഫ്‌ ഐ ആയിരുന്നു പക്ഷെ ജനാധിപത്യം സോഷ്യലിസം സ്വാതന്ത്റ്യം എന്നു പുറത്ത്‌ പറയും അകത്ത്‌ സന്ദേശത്തില്‍ ശങ്കരാടി ബോബി കൊട്ടാരക്കരയെ ഇരുത്തുന്നപോലെ പാറ്‍ട്ടി അച്ചടക്കം പറഞ്ഞു ചവിട്ടി മെതിക്കും , സ്വന്തം ആശയം വിശ്വാസം ഉള്ളവനു ഈ പാറ്‍ട്ടി പറ്റില്ല

നിങ്ങള്‍ മാനവികതാ വാദി ആയിരുന്നു ഇലക്ഷന്‍ വന്നപ്പോള്‍ തനി സ്വഭാവം കാണിച്ചു നിങ്ങള്‍ ഉറച്ച കമ്യൂണിസ്റ്റാണു അതാണു ഗോപി ഒരു കാലത്തും പാറ്‍ട്ടി ബഞ്ചില്‍ അല്ലാതെ ഒരു കസേര നിങ്ങള്‍ക്കു കിട്ടില്ല

അതേ സമയം ഇന്നലെ കുരുത്ത തകരകള്‍ ആയ ക്കേ എസ്‌ മനോജ്‌, സിന്ധു ജോയി, അല്‍ ഫോണ്‍സ്‌ കണ്ണം താനം, അബ്ദുള്ള കുട്ടി ഇവറ്‍ക്കൊക്കെ കൂള്‍ ആയി എം എല്‍ എ സീറ്റു കിട്ടും

പിന്നെ ഇവരൊക്കെ അച്ചായന്‍മാരാണു അവറ്‍ക്കു കേരണ്ട സമയം കേറാനും ചാടേണ്ട സമയം ചാടാനും അറിയാം

അറിയാത്തത്‌ ഹിന്ദുവിനാണു

നീലാണ്ടനെ ഒക്കെ മുറിച്ചിട്ടാല്‍ ഇപ്പോഴും കമ്യൂണിസ്റ്റ്‌ ചോര ആയിരിക്കും പക്ഷെ അവരുടെ ആത്മാറ്‍ഥത നിങ്ങള്‍ മതിക്കുന്നില്ല

നിങ്ങളുടെ പാറ്‍ട്ടിയില്‍ ആത്മാറ്‍ഥമായി വറ്‍ക്ക്‌ ചെയ്താല്‍ --ലും കഞ്ഞിയും

നിങ്ങള്‍ക്കും അതു തന്നെ ഫലം

സന്തോഷ്‌ പല്ലശ്ശന said...

പാര്‍ട്ടിക്കുവേണ്ടി സമരം നയിച്ചതും പീഡനങ്ങള്‍ ഏറ്റുവാങ്ങിയതും സ്ഥാനമാനങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടിയായിരുന്നോ.... രായ്ക്കു രാമാനം ആദര്‍ശങ്ങളുടെ നിറം മാറ്റാന്‍ ഇവര്‍ക്കെങ്ങിനെ കഴിയുന്നു. അവരുടെ അവരുടെ സമരവീര്യത്തിന്റെ തീയുടെ യഥാര്‍ത്ഥ തണുപ്പ് ഇപ്പോഴാണ് പുറത്ത് വന്നത്...
കാഗ്രസ്സില്‍ പോയാലും മക്കടെ അത്യാഗ്രഹം തീരില്ല... അവിടെ ഇതിലും വല്യ വേന്ദ്രന്മാരാ...

ആചാര്യന്‍ said...

ഏതായാലും സിന്ധുവിനോട് അവരുടെ പാര്‍ട്ടി സന്മനസ്സ് കാണിച്ചില്ല എന്ന് പറഞ്ഞാല്‍ അത് തെറ്റല്ലേ?...എറണാകുളം സീറ്റില്‍ മറ്സരിപ്പിചില്ലേ?..ഈ ചെറിയ പ്രായത്തില്‍ തന്നെ പാര്‍ട്ടിയുടെ ഇത്രയും വലിയ പദവികള്‍ നല്‍കിയില്ലേ ..ഏത് പാര്‍ട്ടിയില്‍ ആയാലും കുറച്ചു മാന്യത വേണം പൊതു പ്രവര്‍ത്തനത്തില്‍ ഇറങ്ങുമ്പോള്‍ ...അത് ആരായാലും ജയ ഡാലി ആയാലും പത്മജ ആയാലും കനന്താനം ആയാലും.ഇനി ഇവരെല്ലാം തെറി കൊണ്ട് അഭിഷേകം ചെയ്തവര്‍ തന്നെ ചുമക്കണ്ടേ....രാഷ്ട്രീയത്തില്‍ മാത്രമല്ല ഈ നെറികെട് എന്തേ...

ശ്രീജിത് കൊണ്ടോട്ടി. said...

പദ്മജയും, ശോഭനാ ജോര്‍ജ്ജും, ഷാനിമോള്‍ ഉസ്മാനും ഒന്നും സീറ്റ് നല്ക്കാതെ, തങ്ങളെ കൊണ്ഗ്രെസ്സ് അവഗണിക്കുന്നു എന്ന് അലമുരയിടുന്നു. റിബല്‍ ചാവേറുകള്‍ മത്സരിക്കുന്നു, സി.പി.എം-ലെ അവഗണനയില്‍ മനം നൊന്ത്, ചര്‍ദ്ദിചതെല്ലാം വിഴുങ്ങി കോണ്‍ഗ്രസില്‍ ചേക്കേറിയ സിന്ധു ജോയ്‌ പറയുന്നു കോണ്‍ഗ്രസ്‌ സ്ത്രീകള്‍ക്ക് മികച്ച പരിഗണനയാണ് നല്‍കുന്നത് എന്ന്...

1993 മുതല്‍ സി.പി.ഐ എം അതി ക്രൂമായി പീഡിപ്പിചുതുടങ്ങിയിരുന്നു എന്നു സിന്ധു ജൊയി വെളിപ്പെടുത്തി. അദ്യം വിദ്യാര്ഥി പ്രസ്ഥാനതില്‍ അംഗമാക്കി ആരംഭിച ഈ പീഡനം 2009ല്‍ എര്‍ണ്ണാകുളം മണ്ഡലത്തില്‍ ലൊകസഭാസ്ഥാനാര്‍തിത്വം വരെ നീളുന്നു ഈ പട്ടിക. കെരളത്തിലെ മറ്റൊരു വനിതാ നെതാവിനും നെരിടെണ്ടിവന്നിട്ടില്ലാത്ത പീഡന പരംബരയിലെക്കു ഒരു
എത്തിനൊട്ടം.

1. എസ്.എഫ്.ഐ എര്‍ണാകുളം ജില്ലാകമ്മറ്റി അംഗം.
2. എസ്.എഫ്.ഐ എര്‍ണാകുളം ജില്ലാ സെക്രട്ടെറിയറ്റ് അംഗം
3. വൈസ് പ്രസിഡന്റ് എസ്.എഫ്.ഐ. തിരുവനന്തപുരം ജില്ലാകമ്മറ്റി.
4. സെനറ്റ് മെംബര്‍ കെരള യുനിവെര്‍സിറ്റി.
5. സെനറ്റ് മെംബര്‍ എം.ജി യൂണിവെര്‍സിറ്റി.
6. ചെയര്‍ പെര്‍സണ്‍ എം.ജി യൂണിവെര്‍സിറ്റി. യൂണിയന്‍ .
7. എസ്.എഫ്.ഐ കേരള സംസ്ഥാന പ്രസിഡന്റ് (ആദ്യത്തെ വനിതാ പ്രസിഡന്റ് ആക്കി എന്നത് കനത്ത പീഡനമായിരുന്നു എന്നു സിന്ധു വിതുംബി)
8.എസ്.എഫ്.ഐ ദെശീയ വൈസ് പ്രസിഡന്റ് .
9. സി.പി.ഐ എം. തിരുവനന്തപുരം ജില്ലാകമ്മറ്റി അംഗം .
10. സെനറ്റ് മെംബര്‍ കൊചിന്‍ യൂണിവെര്സിറ്റി ഒഫ് സയന്‍സ് ആന്‍ഡ് ടെക്നൊളജി.
11. സിഡികെറ്റ് മെംബര്‍ കൊചിന്‍ യൂണിവെര്സിറ്റി ഒഫ് സയന്‍സ് ആന്‍ഡ് ടെക്നൊളജി.
12 2006ലും 2009ലും തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അവസരം നല്‍കിയെന്ന കനത്ത പീഡനത്തെ വിവരിക്കാന്‍ സിന്ധു വാക്കുകള്‍ ഇല്ലാതെ കഷ്ടപ്പെടുന്നത് കാഴ്ചക്കരുടെ കണ്ണൂകളേ പൊലും ഈരനണിയിച്ചു.

സ്ത്രീകള്‍ക്കു പ്രവര്‍തന സ്വാതന്ത്ര്യവും സംരക്ഷണവും വാരിക്കൊരി നല്‍കുന്ന കൊണ്‍ഗ്രസ്സെന്ന മഹതായ പ്രസ്ഥാനതിലെക്കു ഉമ്മന്‍ചാണ്ടി സിന്ധുവിനെ സ്വാഗതം ചെയ്യുകയും സിന്ധു അതു സ്വീകരിക്കുകയിം ചൈതു. (ചൈത് തെറ്റുകള്‍
എറ്റുപറഞ്ഞ കുഞ്ഞാലിക്കുട്ടിയെ അഭിനന്ദിച്ചകാര്യം ഉമ്മന്‍ചാണ്ടി പ്രത്യെകം പരാമര്‍ശിക്കുകയും ചെയിതു.
കനത്ത പീഡനങ്ങള്‍ക്കു വിട ഇനി സിന്ധു "ജൊയ്" ..... കൊണ്‍ഗ്രസ്സുകാരുടെ കണ്ണിലുണ്ണിയായി ,സി.പി.എം ലെ കനത്ത എകാന്തതക്കു വിടനല്‍കി ഒരു വന്‍ പുരുഷാരം തന്നെ കാത്തിരിക്കുന്നു എന്ന യാധാര്‍ത്യം തിരിച്ചരിഞ്ഞ സിന്ധുവിനു വിജയാശംസകള്‍...

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

http://rkdrtirur.blogspot.com/2011/03/blog-post_24.html
ഹരിപ്പാട്ടെ "എലിമിനേഷന്‍ റൌണ്ടും" പുതുപ്പള്ളിയിലെ "പരിഗണനയും"

ഇ.എ.സജിം തട്ടത്തുമല said...

കമന്റുകൾ എല്ലാം വായിക്കുന്നുണ്ട്. മറുപടികൾ ആവശ്യമെന്ന് തോന്നുന്നവയ്ക്ക് സമയം ലഭിക്കുന്ന മുറയ്ക്ക് നൽകാൻ ശ്രമിക്കാം. ഇതുവരെയുള്ള കമന്റുകൾക്ക് നന്ദി!

ബിനോയ്//HariNav said...

സഖാവേ, സിന്ധു ജോയ് ചെയ്തത് തെറ്റോ ശരിയോ എന്ന ചര്‍ച്ചക്ക് പ്രസക്തിയേയില്ല. താങ്കളുടെ ബ്ലോഗിലില്‍ വിശേഷിച്ചും. സിന്ധുവിന്‍റെ പ്രവര്‍ത്തിയിലെ പോഴത്തരം (അതോ കാപട്യമോ) ഇടതുപക്ഷ അനുഭാവികളെ ആരെയും പറഞ്ഞു ബോദ്ധ്യപ്പെടുത്തേണ്ട കാര്യമുള്ളതായി തോന്നുന്നില്ല. പക്ഷെ സിന്ധുവിനെയും അബ്ദുള്ളക്കുട്ടിയെയും പോലുള്ള കള്ളനാണയങ്ങള്‍ക്ക് പാര്‍ട്ടിയിലെ ഉത്തരാവദപ്പെട്ട പദവികളില്‍ അനായാസം എത്തിപ്പെടാന്‍ കഴിയുന്നു എന്നത് ഗൗരവമായ ചിന്ത അര്‍ഹിക്കുന്നില്ലേ? കര്‍ശനം എന്നു പേരുകേട്ട പാര്‍ട്ടി സം‌വിധാനങ്ങളുടെ അരിപ്പയുടെ കണ്ണികള്‍ക്ക് ഈയിടെയായി അകലം അല്പം കൂടിയിരിക്കുന്നു. എന്താണതിനു കാരണം എന്ന് കണ്ടെത്തേണ്ടതില്ലേ?

പോരാളി said...

സ്ഥനമാനങ്ങള്‍ കിട്ടാതാവുമ്പോള്‍ മറുകണ്ടം ചാടുന്ന ഇത്തരക്കാര്‍ അവസരവാദികള്‍ തന്നെ.

nithin.d said...

ശത്രുക്കളുടെ കത്തി നെഞ്ചില്‍ തുളഞ്ഞു കയറിയപ്പോള്‍ സഖാക്കള്‍ അനുഭവിക്കാത്ത വേദന ഒറ്റ നിമിഷം കൊണ്ട് ഇന്ത്യയിലെ മുഴുവന്‍ സഖാക്കള്‍ക്കും നല്‍കിയ സിന്ദു ജോയ് ഒരിക്കലും മറക്കില്ല ........എങ്ങനെ മറക്കും നിങ്ങള്‍ക്കായി വിളിച്ച മുദ്രാവാക്ക്യങ്ങള്‍ തൊണ്ടയില്‍ കിടന്നു നീറുകയാണ് .ഞാനിരിക്കുന്ന എസ്.എഫ് .ഐ യുടെ ജില്ല കമ്മിറ്റിയിലാണ് സിന്ദു നീയും ഇരുന്നത് എന്നോര്‍ക്കുമ്പോള്‍ കനല്‍ കട്ടയുടെ മുകളില്‍ ഇരിക്കുന്ന പ്രതീതിയാണിപ്പോള്‍.കേരളത്തിലെ വിദ്യാര്‍ഥികള്‍ ഒരിക്കലും മറക്കില്ല നിങ്ങളെ 'ഒറ്റുകാരിയായി' അല്ലാതെ .പ്രിയ സുഹൃത്തെ ഈ പ്രസ്ഥാനത്തിന് നല്‍കിയ ആദരവില്‍ ഒരല്‍പം നിനക്കും കിട്ടിയെങ്കില്‍ നോക്കൂ അതില്‍ അഹങ്കരിച്ച് നീ ചാടിയ ചെളികുണ്ടില്‍ കാര്‍ക്കിച്ചു തുപ്പുകയാണ് ഞങ്ങള്‍ മാത്രമല്ല ഓരോ കോണ്‍ഗ്രസുകാരനും .............. ഇത് വരെയുള്ള കേരളം അല്ല നിന്നെ കാത്തിരിക്കുന്നത് മലയാളികള്‍ ചിന്തിക്കുന്നവരാണ് ........ലാല്‍ സലാം

പത്രക്കാരന്‍ said...

പ്രിയപ്പെട്ട സിന്ധുചേച്ചി, ( അങ്ങനെ വിളിക്കാനെ തോന്നുന്നുള്ളൂ, കാരണം ഞങ്ങള്‍ നിങ്ങളെ അത്രമേല്‍ സ്നേഹിച്ചിരുന്നു ) കേള്‍ക്കുമ്പോള്‍ കല്ല്യാണ്‍ സില്‍ക്സ്ന്റെ പരസ്യമാണെന്നു തോന്നും, എന്നാലും പറയട്ടെ, നിങ്ങള്‍ തകര്‍ത്തത് വിശ്വാസമാണ്. കേരളത്തിലെ വിദ്യാര്‍ഥി സമൂഹം നിങ്ങളില്‍ അര്‍പ്പിച്ച വിശ്വാസം. നിഷ്കളങ്കമായി ചിരിക്കുന്ന ഉമ്മന്‍ചാണ്ടിയെ കണ്ടാല്‍, പൊതുനിരത്തില്‍ കിടന്നു ചിതറിയ കാല്‍ മുട്ടിന്റെ വേദന സഹിക്കാനാകാതെ പൊട്ടിക്കരഞ്ഞുകൊണ്ട് ഇന്കുലാബ് വിളിച്ച ധീരസഖാവിന്റെ, പ്രിയ സഹോദരിയുടെ മുഖം മനസ്സില്‍ തികട്ടി വന്ന്, പല്ല് ഞെരിച്ച മുഷ്ടി ചുരുട്ടിയ സാധാരണക്കാരനായ എസ്എഫ്ഐക്കാരന്റെ വിശ്വാസം...

അഞ്ചല്‍ക്കാരന്‍ said...

പാര്‍ട്ടിയുമായി ബന്ധമുള്ളവരോട്,

ബിനോയ് ചോദിച്ച ചോദ്യങ്ങള്‍ പ്രസക്തമാണ്. മറുപടി പ്രതീക്ഷിക്കുന്നു. ആത്മാര്‍ത്ഥമായും മറുപടി പ്രതീക്ഷിക്കുന്നു.

സിന്ധൂവിനു തുല്ല്യം ഒരു കരണം മറിച്ചില്‍ ഒരു പക്ഷേ രാഷ്ട്രീയ കേരളത്തിനു തുല്ല്യതയില്ലാത്തത് ആയിരിക്കും. ഒരു ദിവസം കൊണ്ട് ഇതു സംഭവിക്കില്ല. അപ്പോള്‍ സിന്ധു എസ്സ്.എഫ്.ഐയുടെ തലപ്പത്തിരുന്ന കാലമത്രയും ഒരു വിദ്യാര്‍ത്ഥി പ്രസ്ഥാനം എന്ന നിലയില്‍ കേരളത്തിലെ ഭൂരിപക്ഷ വിദ്യാര്‍ത്ഥി രാഷ്ട്രീയം കപടതയുടെ പിടിയില്‍ ആയിരുന്നുവോ?

തീര്‍ച്ചയായും വിശദീകരിക്കാന്‍ പോസ്റ്റിന്റെ ഉടമക്കും എസ്സ്.എഫ്.ഐയുടെ നേതൃത്വത്തില്‍ ഉണ്ടായിരുന്നു എന്ന് അവകാശപ്പെടുന്ന നിഥിനും ജനശക്തി ന്യൂസിനും ഒക്കെ ഉത്തരവാദിത്തം ഉണ്ട്. അത് പ്രതീക്ഷിക്കുന്നു.

അഞ്ചല്‍ക്കാരന്‍ said...

മറുപടിക്കായി...

nithin.d said...

സിന്ധൂവിനു തുല്ല്യം ഒരു കരണം മറിച്ചില്‍ ഒരു പക്ഷേ രാഷ്ട്രീയ കേരളത്തിനു തുല്ല്യതയില്ലാത്തത് ആയിരിക്കും. ഒരു ദിവസം കൊണ്ട് ഇതു സംഭവിക്കില്ല. അപ്പോള്‍ സിന്ധു എസ്സ്.എഫ്.ഐയുടെ തലപ്പത്തിരുന്ന കാലമത്രയും ഒരു വിദ്യാര്‍ത്ഥി പ്രസ്ഥാനം എന്ന നിലയില്‍ കേരളത്തിലെ ഭൂരിപക്ഷ വിദ്യാര്‍ത്ഥി രാഷ്ട്രീയം കപടതയുടെ പിടിയില്‍ ആയിരുന്നുവോ?

തീര്‍ച്ചയായും വിശദീകരിക്കാന്‍ പോസ്റ്റിന്റെ ഉടമക്കും എസ്സ്.എഫ്.ഐയുടെ നേതൃത്വത്തില്‍ ഉണ്ടായിരുന്നു എന്ന് അവകാശപ്പെടുന്ന നിഥിനും ജനശക്തി ന്യൂസിനും ഒക്കെ ഉത്തരവാദിത്തം ഉണ്ട്. അത് പ്രതീക്ഷിക്കുന്നു.

പ്രിയപ്പെട്ട അഞ്ചല്‍ക്കാരന്‍ ചേട്ടാ തികച്ചും യാദര്‍ശ്ചികമായ ചോദ്യം .......
സിന്ദു ജോയ് എന്ന കപടതയുടെ പിടിയില്‍ ആയിരുന്നു എസ്. എഫ്. ഐ എങ്കില്‍ എസ്. എഫ്. ഐ-യില്‍ സിന്ദുവിനു ശേഷം പ്രളയം ഉണ്ടാകണ്ടേ.
ഇല്ല അതുണ്ടായില്ല കാരണം എസ് .എഫ്. ഐ എന്ന പടച്ചട്ട ഊരിയിട്ടാല്‍
സിന്ദു വെറും സിന്ദുവാണ് .പ്രസ്ഥാനം എന്ന സാഗരത്തിലേക്കുള്ള ഒഴുക്കില്‍ ചണ്ടികള്‍ പലതും വന്നെത്താം കാലത്തിന്‍റെ തള്ളിച്ചയില്‍ അവയെല്ലാം പുറംതള്ളപ്പെടും. വജ്രം വാഴയിലയില്‍ പോതിഞ്ഞാലും കനക പേടകത്തില്‍ അടച്ചാലും വജ്രത്തിന്‍റെ മാറ്റ് കുറയില്ലല്ലോ.അതിനാല്‍ സിന്ദു തലപ്പത്തിരുന്നു എന്ന് കരുതി എസ്. എഫ്. ഐ യുടെ രാഷ്ട്രീയം ചോരില്ല.കാരണം സിന്ദു എസ്.എഫ്.ഐ യില്‍ ഉള്ളപ്പോള്‍ എസ്.എഫ്.ഐ യുടെ വാക്കായിരുന്നു സിന്ദുവിനു ഉള്ളത് .സിന്ദുവിനു സിന്ദുവിന്‍റെ വാക്ക് വേണം എന്ന് തോന്നിയപ്പോള്‍ പുറത്തായി.......................... ലാല്‍ സലാം

ഇ.എ.സജിം തട്ടത്തുമല said...

അഞ്ചൽക്കാരനും ബിനോയിയും അടക്കം ചിലരുടെ ചോദ്യങ്ങളിലെ ആത്മാർത്ഥത കണക്കിലെടുത്ത് ഈ ഇലക്ഷൻ കാലത്തെ തുറന്നു പറച്ചിലിനുള്ള ഈയുള്ളവന്റെ പരിമിതികൾ കൂടി കണക്കിലെടുത്ത് മറുപടി പറയുന്നു.

സി.പി.ഐ (എം)-ൽ സംഘടനാപരമായി ചില ദൊർബല്യങ്ങൾ ഉണ്ടായിട്ടുണ്ട് എന്നത് പാർട്ടിതന്നെ അംഗീകരിക്കുന്ന കാര്യമാണ്. അത് പരിഹരിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയുമാണ്. തെറ്റുതിരുത്തൽ രേഖയുടെ ഭാഗമായി സമ്മേളനങ്ങളിലൂടെ സംഘടനാ ചുമതലകളിൽ നിന്ന് ജനാധിപത്യപരമായി ഒഴിവാക്കപ്പെട്ടവരെ പോലും തിരിച്ചെടുത്തുകൊണ്ടുള്ള നടപടി അതിന്റെ ഭാഗമാണ്. ഇത് കാരണം പല പാർട്ടി കമ്മിറ്റികളും ജമ്പോ കമ്മിറ്റികളായി മാറുക പോലുമുണ്ടായി. ചില ലോക്കൽ കമ്മിറ്റികളും ഏരിയാ കമ്മിറ്റികളും വിഭജിക്കുക പോലും ഉണ്ടായി. ഇത് സംഘടനയുടെ ഐക്യം വീണ്ടെടുക്കാൻ സഹായിച്ചു. ഇല്ലെങ്കിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നേരിട്ട പരാ‍ജയം കുറച്ചുകൂടി കടുത്തതാകുമായിരുന്നു. വിഭാഗീയപ്രവർത്തനങ്ങൾ പരസ്പരമുണ്ടാക്കിയ മുറിവുകൾ പരിഹരിച്ച് വരുന്നുമുണ്ട്.

എന്നാൽ ഒരു കാര്യം ഉള്ളത് ഇതൊക്കെയാണെങ്കിലും കൂടുതൽ ജനാധിപത്യ സ്വാതന്ത്ര്യം പാർട്ടി പ്രവർത്തകർ ആഗ്രഹിക്കുന്നതിനെ സംഘടനാ അച്ചടക്കത്തിന്റെ പേരിൽ പണ്ടത്തെ പോലെ നിയന്ത്രിക്കാൻ കഴിയില്ല. കാലം വരുത്തുന്ന മാറ്റങ്ങളെ പൂർണ്ണമായും അവഗണിച്ച് പാർട്ടിയ്ക്കും മുന്നോട്ട് പോകാൻ കഴിയില്ല. എന്നിരിക്കിലും കോൺഗ്രസ്സിലും മറ്റും ഉള്ളതു പോലത്തെ എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം ഒരു കമ്യൂണിസ്റ്റ് പാർട്ടിക്ക് ഒരു കാലത്തും അനുവദിക്കാനുമാകില്ല. അപ്പോൾ ഇതിന് രണ്ടിനും മദ്ധ്യേ നിൽക്കുന്ന പാർട്ടിക്ക് മറ്റു പാർട്ടികളെ അപേക്ഷിച്ച് പല പരിമിതികളും ഉണ്ട്. ആ പരിമിതികളാണ് സിന്ധു ജോയിക്ക് ഇപ്പൊൾ ഒരു സ്ഥാനാർത്ഥിത്വം ലഭിക്കതെ പോയതിന്റെയും കാരണം. സിന്ധുവിന്റെ പാർട്ടിമാറ്റവുമായി ബന്ധപ്പെട്ട് സ. കടകമ്പള്ളി സുരേന്ദ്രൻ അത് തുറന്നു തന്നെ വളരെ സൌമ്യമായി ചാനലുകളിലൂടെ പറഞ്ഞിരുന്നു.

മറ്റൊന്ന് സിന്ധു ജോയിയുടെ മലക്കം മറിച്ചിൽ ഒറ്റ ദിവസം കൊണ്ട് എടുത്ത തീരുമാനത്തിന്റെ ഭാഗമായിരുന്നില്ല എന്നാണ് മനസിലാകുന്നത്. എങ്ങനെയാണെന്നറിയില്ല, കുറച്ചു നാളുകൾക്കു മുന്നേ ഈ കുട്ടിയിൽ ഒരു വലതുപക്ഷ വ്യതിയാനം ദർശിച്ചു തുടങ്ങിയിരുന്നതായി അറിയുന്നു. ഇന്റെനെറ്റിലും മറ്റും ഉള്ള ഈ കുട്ടിയുടെ കൂട്ടുകാരോടുള്ള സംഭാഷണങ്ങൾ ചില സൂചനകൾ നൽകിയിരുന്നു എന്നും അറിയുന്നു. പാർട്ടി വൃത്തങ്ങളിൽ നിന്നും അറിയാൻ കഴിഞ്ഞത് സിന്ധു ജോയിയുടെ കോൺഗ്രസ്സ് പ്രവേശനത്തിന്റെ തിരക്കഥ കുറച്ചു മുമ്പേ എഴുതപ്പെട്ടതാണ് എന്നതാണ്. ഒരു പക്ഷെ അതുകൊണ്ട് കൂടിയായിരിക്കാം സിന്ധു ജോയിയെ ഇപ്പോൾ നിയമസഭാതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി പരിഗണിക്കാതിരുന്നതും. പാർട്ടിയ്ക്ക് ഒരു പക്ഷെ സിന്ധു ജോ‍യിയിൽ ഉള്ള വിശ്വാസം നഷ്ടപ്പെട്ടിരുന്നിരിക്കാം. അങ്ങനെയെങ്കിൽ ഒരു പരീക്ഷണം ഇപ്പോൽ വേണ്ടെന്നും കരുതിയിരുന്നിരിക്കണം.

ഇനി അതൊക്കെ എന്തു തന്നെ ആയാലും സിന്ധു ജോയിയെ പോലെ ഒരാൾ പാർളമെന്ററി വ്യാമോഹം തലയിൽ കയറിയറി പാർട്ടി വിട്ടു എന്ന് പറയുന്നത് മോശമായി പോയി എന്നേ പറയേണ്ടൂ. സിന്ധുവിന് പാർട്ടിയിൽ നല്ല പരിഗണനകൾ ലഭിച്ചിരുന്നു എന്നതിന് തെളിവുകൾ എത്ര വേണമെങ്കിലും ഉണ്ട്. സ. കടകംപള്ളി സുരേന്ദ്രന്തന്നെ പറഞ്ഞതുപോലെ ആ കുട്ടിയുടെ മോഹങ്ങൾ അതിരുകളില്ലാത്തതായിരുന്നു എന്നുതന്നെ കരുതണം. മന്ത്രി പി.കെ.ശ്രീമതി വീട്ടിൽ വിളിച്ച് ചായ കൊടുത്തിലെന്ന തരത്തിൽ ബാലിശമായ പരാതികൾ ഉന്നയിച്ച സിന്ധു ജോയിയ്ക്ക് മാനസികമായി കുട്ടിത്തം വിട്ടുമാറിയിട്ടില്ലെന്നു പോലും സംശയിക്കേണ്ടിയിരിക്കുന്നു. ഉയർന്ന വിദ്യഭ്യാസം നേടിയതുകൊണ്ടു മാത്രം ഒരാൾക്ക് പക്വതയും വിവേകവും കാര്യ ഗൌരവവും ഉണ്ടായി ക്കൊള്ളണം എന്നില്ല.അത് സിന്ധു ജോയികൂടി തെളിയിച്ചിരിക്കുന്നു എന്നു മാത്രം!

ഇ.എ.സജിം തട്ടത്തുമല said...

ഇനി ചോദ്യ കർത്താക്കൾ ഉന്നയിച്ച യഥാർത്ഥ ചോദ്യത്തിലേയ്ക്ക് വരാം. ഇപ്പൊൾ എസ്.എഫ്.ഐലും പാർട്ടിയിൽ ആകെ തന്നെയും നിൽക്കുന്നവർ എല്ലാവരും ഇതു പോലെ ആയിരിക്കുമോ, പാർട്ടിയിൽനിന്നും പാർളമെന്ററി വ്യമോഹം മൂലം ആളുകൾ ഇങ്ങനെ വിട്ടു പോകുന്നതെന്തുകൊണ്ട്, സംഘടനാ പരമായ പാളിച്ചകൾ പാർട്ടിയിൽ സംഭവിച്ചിട്ടില്ലേ എന്നുള്ളതും മറ്റും ആണ്. ബിനോയി ചോദിച്ചതുപോലെ “സിന്ധുവിനെയും അബ്ദുള്ളക്കുട്ടിയെയും പോലുള്ള കള്ളനാണയങ്ങള്‍ക്ക് പാര്‍ട്ടിയിലെ ഉത്തരാവദപ്പെട്ട പദവികളില്‍ അനായാസം എത്തിപ്പെടാന്‍ കഴിയുന്നു എന്നത് ഗൗരവമായ ചിന്ത അര്‍ഹിക്കുന്നില്ലേ? കര്‍ശനം എന്നു പേരുകേട്ട പാര്‍ട്ടി സം‌വിധാനങ്ങളുടെ അരിപ്പയുടെ കണ്ണികള്‍ക്ക് ഈയിടെയായി അകലം അല്പം കൂടിയിരിക്കുന്നു. എന്താണതിനു കാരണം എന്ന് കണ്ടെത്തേണ്ടതില്ലേ?”

തീർച്ചയായും ബിനോയിയുടെ ഈ ചോദ്യങ്ങളുടെ പ്രസക്തി തള്ളിക്കളയുന്നില്ല. പണ്ടത്തെ പോലെ പാർട്ടി വിദ്യാഭ്യാസം പ്രവർത്തകർക്ക് ലഭിക്കുന്നില്ല എന്ന പോരായ്മ ഇപ്പോൾ നിലനിൽക്കുന്നുണ്ട്. സംഘടനാ തത്വങ്ങളോ സമൂഹത്തോടുള്ള പ്രതിബദ്ധതയോ പുതുതായി വരുന്ന പ്രവർത്തകരിൽ നല്ലൊരു പങ്കിന് ഇല്ലാതെ പോകുന്നു എന്നത് ഒരു ആധിനിക കാല യാഥാർത്ഥ്യമാണ്. എന്നാൽ ഇത് പാർട്ടിയുടെ എന്തെങ്കിലും കുഴപ്പം കൊണ്ട് മാത്രം സംഭവിക്കുന്നതല്ല. കാലത്തിന്റെ മാറ്റത്തിനനുസരിച്ച് പുതുതായി കടന്നുവരുന്ന പാർട്ടി പ്രവർത്തകർക്ക് വിദ്യാഭ്യാസം കൊടുക്കുന്നതിൽ വീഴ്ചയുണ്ട്. പാർളമെന്ററി രംഗത്ത് മാത്രമായി പലപ്പോഴും കോൺസണ്ട്രേറ്റ് ചെയ്യപ്പെട്ടു പോകുന്നു എന്ന് പറഞ്ഞാലും അല്പം സത്യം അതിലുണ്ടാകാം. അത് ബോധ പൂർവ്വം ഉണ്ടാകുന്നതുമല്ല. തീർച്ചയായും സംഘടനാ വിദ്യഭ്യാസത്തിന്റെ കുറവ് ഉണ്ടാകുന്നുണ്ട് എന്ന് തന്നെ കരുതണം. ഒരു പക്ഷെ പണ്ടത്തെ പോലെ അതിന്റെ ആവശ്യം ഇന്നില്ലാ എന്ന് പാർട്ടി കരുതുന്നുണ്ടെങ്കിൽ അത് തിരുത്തേണ്ടിയിരിക്കുന്നു എന്ന് പുതിയ അനുഭവങ്ങൾ പഠിപ്പിക്കുന്നു.

സിന്ധു ജോയിയെ സംബന്ധിച്ചിടത്തൊളം ഇത്രയൊക്കെ സമര പോരാട്ടങ്ങളിൽ വീറോടെ പങ്കെടുത്തതിന്റെ അനുഭവങ്ങളും മറ്റും ഉണ്ടെങ്കിലും രാഷ്ട്രീയമായ ഒരു ഗൌരവബുദ്ധി കൈവരിച്ചിട്ടില്ലാത്ത ഒരു പൈങ്കിളീ സ്വഭാവം നിലനിന്നിരുന്നു എന്നാണ് മനസിലാകുന്നത്. ഈ കുട്ടി നടത്തിയ സമരപോരാട്ടങ്ങളെല്ലാം സംഘടനാ തീരുമാനങ്ങൾ ആയിരുന്നു. സംഘടനാ നേതാവെന്ന നിലയിൽ അതിന്റെ നേതൃത്വം സ്വാഭാവികമായും അവർ ഏറ്റെടുക്കേണ്ടി വരികയും അതുവഴി ജനങ്ങൾക്കിടയിൽ ശ്രദ്ധേയയായി തീരുകയുമാണുണ്ടായിട്ടുള്ളത്.അല്ലാതെ സിന്ധു ജോയിയുടെ തലയിൽ ഉദിച്ച ആശയങ്ങൾ നടപ്പിലാക്കി ശ്രദ്ധേയ ആയതല്ല. സിന്ധു ജോയി സിന്ധു ജോയി ആയത് ഈ പാർട്ടി മുഖാന്തരമാണ്. അതൊക്കെ വിസ്മരിക്കാൻ വിഷമമില്ലാത്ത മനസിന്റെ ഉടമയായിരുന്നു സിന്ധു ജോയി എന്നത് മുൻ കൂട്ടി ചൂഴ്ന്നു നോക്കാൻ കഴിയുന്ന കാര്യമായിരുന്നില്ലല്ലോ.

സിന്ധു ജോയി എസ്.എഫ്.ഐയിൽ എത്തിപ്പെട്ടത് എങ്ങനെയായാലും സ്വന്തം വ്യക്തിത്വം വികസിപ്പിക്കാനും സ്വന്തം പ്രശസ്തി വർദ്ധിപ്പിക്കാനും ഉള്ള ഒരു മാർഗ്ഗമായോ മാദ്ധ്യമമായോ മാത്രം തുടർന്നങ്ങോട്ട് സംഘടനയെയും അത് നടത്തിയ പോരാട്ടങ്ങളെയും കാണുകയും ഉപയോഗിക്കുകയും ചെയ്തു എന്നു വേണം കരുതാൻ! അല്ലെങ്കിൽ ഇപ്പൊൾ ഇങ്ങനെ ഒരു മലക്കം മറിച്ചിൽ സിന്ധിവിന് ഉണ്ടാകേണ്ട യാ‍തൊരു കാര്യവും ഉണ്ടെന്ന് തോന്നുന്നില്ല. മലക്കം മറിയാൻ സിന്ധു ഇപ്പോൾ പറയുന്ന കാരണങ്ങളൊന്നുംക്തന്നെ ഒരു തരത്തിലും ന്യായീകരിക്കത്തക്കതും ഗൌരവം ഉള്ളതും ആണെന്ന് തോന്നുന്നില്ല.

ഒരു പക്ഷെ പാർട്ടിയിൽ എന്തെങ്കിലും തെറ്റുകൾ സംഭവിക്കുന്നു എന്നു കണ്ടാൽ പാർട്ടി കൂറുള്ള ആളുകൾ അത് പാർട്ടിയിൽതന്നെ നിലനിന്ന് പാർട്ടിയിയ്ക്കുള്ളിലെ ജനാധിപത്യ സംവിധാനങ്ങൾ ഉപയോഗിച്ച് തിരുത്തിക്കുവാനാണ് ബാദ്ധ്യതപ്പെട്ടിരിക്കുന്നത്. പാർട്ടിയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെന്ന് കണ്ടാൽ അതിനു പരിഹാരം കാണാൻ ശ്രമിക്കാതെ സ്വന്തം നേട്ടങ്ങൾക്കു വേണ്ടി ശത്രുപാളയത്തിൽ ചെന്നു കയറുന്നത് അപഹാസ്യമാണ്. സ്വാർത്ഥമോഹം മാത്രം കൈമുതലുള്ളവർക്കല്ലാതെ പാർട്ടിയെ സ്നേഹിക്കുന്നവർക്ക്, സ്നേഹിച്ചിരുന്നവർക്ക്, ഇങ്ങനെയൊന്നും മലക്കം മറിയാൻ കഴിയില്ല!

Sabu Kottotty said...

ഒരിടത്തുന്നു പള്ളേലാക്കി മറ്റ്റൊരിടത്ത് പെറ്റിട്ട് കുട്ടീടെ തന്തയെ മാറ്റിപ്പറയിക്കുന്ന ഏര്‍പ്പാടായിപ്പോയി. അടികൊള്ളാന്‍ ചെണ്ടേം പണം പറ്റാന് മാരാരും... ജയ് സിന്ധുജി.... (ഇനീം മാറ്റി വിളിക്കേണ്ടി വരുമോ....?)

ശ്രീജിത് കൊണ്ടോട്ടി. said...

http://safa-marva.blogspot.com/

Sameer Thikkodi said...

ചത്തതിനു ശേഷമുള്ള ഈ ജാതകമെഴുത്ത് എന്തിനാണെന്നു അത്ഭുതപ്പെടുന്നു ....

പോയവർ പോയി ... ഇനി ഉള്ളവരെ പിടിച്ചു നിർത്താനുള്ള പണി നോക്കാം ...

തൽക്കാലം നമുക്കു തെരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാം ... അതു കഴിഞ്ഞ് ബാക്കി ആലോചിക്കാം ...

Nasiyansan said...

പാര്‍ട്ടി പ്രവര്‍ത്തകര്‍ ആകെ വശംകെട്ട് പൊയി എന്നാണു സിന്ധു ജോയ്‌ സംഭവത്തിലൂടെ മനസ്സിലാകുന്നത് ....ദിവസവും പോസ്റ്റുകള്‍ വന്നുകൊണ്ടേ ഇരിക്കുന്നു ..ജയ ഡാലിയുടെ പേരുപോലും പലരും മറക്കുന്ന നിലയിലേക്ക് അവര്‍ ഒതുങ്ങുകയും ചെയ്തു ...സിന്ധു ജോയിയുടെ സംഭവം ഒരു സാധാരണ സംഭവം മാത്രം ..ഒരു തട്ടുപൊളിപ്പന്‍ പ്രത്യയ ശാസ്ത്രത്തില്‍ വിശ്വസിച്ചിരുന്ന സിന്ധു എന്നാ പെണ്‍കുട്ടി തിരിച്ചറിവ് വന്നപ്പോള്‍ പഴയ ചങ്ങലകള്‍ പോട്ടിച്ചെറിഞ്ഞു കുറച്ചുകൂടി മെച്ചപ്പെട്ടത് എന്ന് അവര്‍ക്ക് തോന്നിയ ഒരു പാര്‍ട്ടിയിലേക്ക് ചേക്കേറുകയും തന്റെ ഉള്ളിലെ വിശ്വാസം ഏറ്റു പറഞ്ഞുകൊണ്ട് പള്ളിയില്‍ പോകുകയും ചെയ്തിരിക്കുന്നു ...സിന്ധു ഒരു കള്ള നാണയം ആണ് എന്ന് ഞാന്‍ കരുതുന്നില്ല ...അവര്‍ തന്റെ മതവിശ്വാസം 'മറച്ചു പിടിച്ചു' പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച ഒരു കാലമുന്ടെന്കില്‍ അവരെ 'ചെറിയ രീതിയില്‍ 'അങ്ങനെ വിളിക്കാം ..എങ്കിലും അടിച്ചമര്‍ത്തപ്പെട്ടു കഴിയുന്ന സ്ത്രീകളെ ഇങ്ങനെയൊക്കെ വിളിക്കുന്നതില്‍ എന്ത് അര്‍ത്ഥമാനുള്ളത് എന്നും ചിന്തിക്കായ്കയില്ല ....പാര്‍ടിയില്‍ അടിച്ചമര്‍ത്തപ്പെട്ടു കഴിയുന്ന ഒരു വിശ്വാസിയുടെ മനം മാറ്റം എന്നതിനു ഉപരിയായി സ്വയം തിരിച്ചറിവു വന്ന ഒരു 'യുവതിയുടെ ' സ്വയം സ്വാതന്ത്ര പ്രഖ്യാപനമായി കരുതുന്നതാണ് കൂടുതല്‍ ശരി ...ഇത് അഭിനതനാര്‍ഹാമാണ് ..കൂടതല്‍ യുവാക്കള്‍/യുവതികള്‍ക്ക് ഈ മാര്‍ഗം സ്വീകരിക്കാവുന്നതാണ് ......നാളെ പ്രകാശ്‌ കാരാട്ടില്‍ നിന്നും ഇതേ രീതിയിലുള്ള നീക്കങ്ങള്‍ ഉണ്ടാകാം ..ദൈവം എപ്പോഴാണ് ആളുകള്‍ക്ക് ഓരോ തോന്നല്‍ ഉണ്ടാക്കുന്നത്‌ എന്നതിനെക്കുറിച്ച് നിങ്ങള്‍ പാര്‍ട്ടിക്കാര്‍ക്ക് ഒരു ചുക്കും അറിയില്ല ..

'മതമില്ലാത്ത ജീവന്‍ 'പ്രായപൂര്‍ത്തിയാകുമ്പോള്‍ അവനു ഇഷ്ടടമുള്ള മതം സ്വീകരിച്ചോട്ടെ എന്ന പഴയ നിലപാടില്‍ നിന്നും കമ്മ്യുണിസം എന്ന മതം പിന്നോട്ടു പോയതായും ,പ്രായപൂര്‍ത്തി ആയാലും ഒരു കംമ്യുണിസ്റ്റു മതത്തില്‍ വിശ്വസിക്കുന്ന ഒരു 'വിശ്വാസിക്ക്' ആ മതത്തില്‍ നിന്നു മാറി മറ്റൊരു മതം തിരഞ്ഞെടുക്കാനുള്ള സ്വാത്ന്ത്രമില്ല എന്നാണു സിന്ധു ജോയി സംഭവം സൂചിപ്പിക്കുന്നത് ...

സന്തോഷ്‌ പല്ലശ്ശന said...

പാര്‍ട്ടി പ്രവര്‍ത്തകര്‍ വശംകെട്ടുപോയിട്ടുണ്ടാവാം കാരണം സി.പി.എമ്. കോണ്‍ഗ്രസ്സുപോലെ പ്രത്യയശാത്ര അടിത്തറയില്ലാത്ത പാര്‍ട്ടിയല്ല. ആശയങ്ങളുടെ അടിയൊഴുക്കാണ് സഖാക്കളെ സമരരംഗത്ത് അടരാടാന്‍ പ്രേരിപ്പിക്കുന്നത്. അങ്ങിനെ തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച ഒരു സഖാവ് കാഗ്രസ്സുകാരിയായി മാറുമ്പോ... ഒന്ന് ഞെട്ടാനും വിഷമിക്കാനും പിന്നെ സ്വയം വീണ്ടെടുക്കാനും ഞങ്ങക്കവികാശമില്ലേ.. സുഹൃത്തേ.. പാങ്ങില്ലേ.... മുകളില്‍ കമന്റിട്ട സുഹൃത്തേ... സി.പി.എമ്. മതംപോലെ കൊണ്ടുനടക്കാം എന്താ കുഴപ്പം മതം എന്നാല്‍ മാര്‍ഗ്ഗം എന്നാണ് അര്‍ത്ഥം ഒരേ മാര്‍ഗ്ഗത്തിലൂടെ അനുഗമിച്ചവള്‍ വിട്ടുപോകുന്നതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അതിയാ ദുഖമുണ്ട്. മാത്രവുമല്ല അവരുടെ ബുദ്ധിപരമായ-ആശയപരമായ അധപതനത്തില്‍ അതിയായ സഹതാപവും.

കാഗ്രസ്സുകാരെ സംബന്ധിക്കുന്ന മതമല്ല കമ്മ്യുണസത്തിന്റെ മതം കമ്മ്യൂണിസം ആശയങ്ങളെ പൂജിക്കുമ്പോള്‍ കാഗ്രസ്സുകാര്‍ വിഗ്രഹങ്ങളേയും കള്ളസാമിമാരേയും പൂജിക്കുന്നു. അവര്‍ ഐസ് ക്രീം കഴിക്കുന്നു...

ഇ.എ.സജിം തട്ടത്തുമല said...

സന്തോഷേ,

സിന്ധു ജോയിയോട് ലക്ഷോപലക്ഷം പർട്ടി സഖാക്കൾക്കുണ്ടായിരുന്ന സ്നേഹവാത്സല്യങ്ങൾ നമ്മുടെ എതിർപക്ഷക്കാർക്ക് മനസിലാകില്ല.

ഇപ്പോൾ അവർ പള്ളിയരമനയിൽ ചെന്ന് കമ്യൂണിസ്റ്റുകാരായാൽ വിശ്വാസസാതന്ത്ര്യം നഷ്ടപ്പെടുമെന്ന തെറ്റായ സന്ദേശം നൽകുകവഴി ഈ തെരഞ്ഞെടുപ്പിൽ വിശ്വാസിസമൂഹത്തെ ഇടതുമുന്നണിക്കെതിരെ തിരിക്കാൻ കൂടി ശ്രമിച്ച് കലിയടക്കുന്നു. ശ്രീമതി ടീച്ചർ ചായ കൊടുക്കത്തതിലും, ഇപ്പൊൾ ഒരു സീറ്റുകിട്ടാത്തതിലും ഇതില്പരം പ്രതികാരം ചെയ്യുന്നതെങ്ങനെ? അല്ലേ, ഇപ്പോൾ നിയമസഭാതെരഞ്ഞെടുപ്പിൽ സീറ്റു നൽകിയിരുന്നെങ്കിൽ വിശ്വാസ സ്വാതന്ത്ര്യം ഒക്കെ പണയംവച്ച് പാർട്ടിയിൽ തന്നെ നിൽക്കുമായിരുന്നല്ലോ! മത്സരിക്കാൻ സീറ്റു കിട്ടിയിരുന്നെങ്കിൽ കർത്താവ് വേണ്ടായിരുന്നു.സീറ്റ് കിട്ടാത്തതിനാൽ കർത്താവും പള്ളിയുമൊക്കെ വേണം! ആയിക്കോടെന്നേ! ഹഹഹ!

തന്റെ മൃതുദേഹം പാർട്ടി ഓഫീസിൽ വയ്ക്കാനുള്ളതല്ല, പള്ളിയിൽ അടക്കാനുള്ളതാണെന്ന് ഓൾഡ് സഖാവ് പറഞ്ഞിരിക്കുന്നു. പാർട്ടി ഓഫീസിൽ ഒരു സഖാക്കളുടെയും മൃതുദേഹം എംബാം ചെയ്ത് സൂക്ഷിക്കാറില്ല. പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചവരോടുള്ള ആദരവുകൊണ്ട് മൃതുദേഹങ്ങൾ പാർട്ടി ഓഫീസുകളിൽ പൊതു ദർശനത്തിനു വച്ച് ആദരിക്കാറുണ്ട്. അതിനു ശേഷം മൃതുദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുക്കാറാണ് പതിവ്. അവർ പള്ളിഖബർസ്ഥാനിലോ, പള്ളിസെമിത്തേരിയിലോ, പൊതു ശ്മശാനത്തിലോ, വീട്ടുവളപ്പിലോ അവരവരുടെ ഇഷ്ടാനുസരണം സംസ്കരിക്കും.ഇനി അതല്ല, മൃതുദേഹം മെഡിക്കൽ പഠനത്തിനു വിട്ടുകൊടുക്കാനാണ് ഉദ്ദേശിച്ചിട്ടുതെങ്കിൽ അങ്ങനെ ചെയ്യും. മരണ ശേഷം മൃദേഹം എന്തു ചെയ്യണമെന്ന് പറഞ്ഞിട്ടല്ല, എല്ലാവരും മരിക്കുന്നത്. അതുകൊണ്ടുതന്നെ ബന്ധുക്കൾ ആചാരമനുസരിച്ചോ അല്ലാതെയോ ഒക്കെ മൃതുദേഹം സംസ്കരിക്കും. പാർട്ടിക്കാർ അതിലൊക്കെ ആദരപൂർവ്വം സഹകരിക്കുകയും ചെയ്യും. ഇതൊന്നും അറിയാഞ്ഞിട്ടല്ലല്ലൊ സിന്ധു ജോയിയുടേ നാവടികൾ!

nithin.d said...

പ്രിയ നാസിയന്‍ താങ്കള്‍ പറഞ്ഞത് തീര്‍ത്തും യാദാര്‍ത്ഥ്യം ആണ് . സിന്ദുവിനോട് സ്ഥാനം മോഹിച്ചു കോണ്‍ഗ്രസിലോട്ടു മാറുന്നത് ആശയ പരമായി എങ്ങനെ ഉള്‍കൊള്ളുന്നു എന്ന് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത്
കോണ്‍ഗ്രസ് അത്തരത്തിലുള്ളവരുടെ പ്രസ്ഥാനമാണ് അതിനാല്‍ അവരുമായി പഴകുന്നതിനു കുഴപ്പമില്ല എന്ന് പറയുന്നത് ഉമ്മന്‍ചാണ്ടി അത് അഗീകരിക്കുന്നത് കോണ്‍ഗ്രസിന്‍റെ ജീര്‍ണതയുടെ നഗ്നമായ വെളിപ്പെടുത്തലല്ലേ ........അത്തരം ജീര്‍ണത തനിക്കും സംഭവിച്ചു എന്ന് സിന്ദു സ്വയം ഇതിലൂടെ തെളിയിക്കുകയും ചെയ്തു.

തുഞ്ചന്‍പറമ്പ് മീറ്റ് said...

തുഞ്ചന്‍പറമ്പ് മീറ്റില്‍ താങ്കളുടെ സാന്നിദ്ധ്യം ഉറപ്പിക്കാനാണ് ഈ കുറിപ്പ്. താങ്കളുടെ ഈമെയില്‍ ഐഡി അറിയാത്തതിനാല്‍ ഇവിടെ കുറിക്കുന്നു. kottotty@gmail.com ലേക്ക് ഇന്നുതന്നെ മെയില്‍ ചെയ്യുമല്ലൊ (ഈ കുറിപ്പ് ഡിലീറ്റാം).

Anonymous said...

SINDUJOY KAANICHATHU THEMMADITHARAMAANU NJAANUM SFI PRAVARTHAKANUM LDF KAARANUMAANU

ജയിംസ് സണ്ണി പാറ്റൂർ said...

എങ്ങിനെയോയുണ്ടായ മുറിവിലൂടെ
കുറെ രക്തമൊഴുകി പോയാല്‍
ആരുമങ്ങിനെ മരിക്കാറില്ല.
നിറയും സിരകള്‍ വീണ്ടുമതിനല്ലോ
ഉറപ്പേറിയയസ്ഥിക്കുള്ളില്‍ മജ്ജകള്‍