Friday, September 30, 2011

എൻഡോസൽഫാന് സമ്പൂർണ്ണനിരോധനം


എൻഡോസൽഫാന് സമ്പൂർണ്ണനിരോധനം

മനുഷ്യജീവന്റെ മഹത്വം വിളിച്ചോതുന്ന സുപ്രധാ‍നവിധിയുമായി ഇന്ത്യയുടെ പരമോന്നത നീതിപീഠം ജനപക്ഷത്ത്!

മനുഷ്യജീവന് മാരക ഭീഷണിയായ എൻഡോസൽഫാന് സമ്പൂർണ്ണനിരോധനം ഏർപ്പെടുത്തിക്കൊണ്ട് ബഹുമാനപ്പെട്ട സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചു. എൻഡോസൽഫാൻ നിരോധനം ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതിയുടെ ഈ സുപ്രധാനമായ ഈ ജനപക്ഷവിധി. നമ്മുടെ പരമോന്നത നീതിപീഠം ഈ സുപ്രധാന വിധിയിലൂടെ മനുഷ്യജീവന് മറ്റെന്തിനെക്കാളും വിലയുണ്ടെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. മനുഷ്യനെ ഇഞ്ചിഞ്ചായി കൊല്ലുന്ന എൻഡോസൾഫാൻ എന്ന ഈ വിഷവസ്തുവിന്റെ നിരോധനം ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ച് ഡി.വൈ.എഫ്.ഐയ്ക്കും വിധി പുറപ്പെടുവിച്ച ബഹുമാനപ്പെട്ട സുപ്രീംകോടതിയ്ക്കും നന്ദി!

6 comments:

ഞാന്‍ പുണ്യവാളന്‍ said...

സുപ്രീം കോടതി ജന വിശ്വാസം കാത്തു , ഡിഫി ജീവിതത്തില്‍ ഉപയോഗം ഉള്ള ഒരു കാര്യം ചെയ്തു . വളരെയേറെ സന്തോഷം ഉണ്ട് എങ്കിലും സര്‍ക്കാര്‍ കയറ്റുമതി തടയണം എന്നാണു എന്റെ ആഗ്രഹം അതിനെ നശിപ്പിക്കണം ദുരിത ബാധിതര്‍ക്ക് വേഗം ആശ്വാസം എത്തികണം .

എന്‍ഡോസള്‍ഫാന്റെ ഭീകരമുഖം വ്യക്തമാക്കുന്ന എന്റെ ലേഖനം പഠിച്ചു പഠിച്ചു പാഠം പഠിപ്പിക്കാന്‍
സ്നേഹാശംസകളോടെ ഞാന്‍ പുണ്യവാളന്‍

Anonymous said...

പുകവലി നിരോധിച്ചു അഴിമതി നിരോധിച്ചു സ്ത്രീധനം നിരോധിച്ചു അതുപോലെ ഇതും

ഇ.എ.സജിം തട്ടത്തുമല said...

"Rebel without cause"
ആത്മാവിനുശരിയെന്നു തോന്നുന്ന കാര്യങ്ങൾ; ഇനിയുമേതു തീരം!
ഇനിയുമേത് ബ്ലോഗ്? :) :) :)
ജെയി....!

SHANAVAS said...

സജീം ഭായ്, നിരോധനം നല്ലത് തന്നെ..പക്ഷെ കയറ്റുമതി?? അപ്പോള്‍ ഇത് കേറിപ്പോകുന്ന ഇടങ്ങളിലും ജനങ്ങള്‍ ഉണ്ടാവില്ലേ??അവരെയും ഇത് ബാധിക്കില്ലേ??അപ്പോള്‍ നമുക്ക് നമ്മുടെ കാര്യം അല്ലെ??ഇത് മിക്കവാറും നല്ല ഓമനപ്പേരിട്ട് ഇങ്ങോട്ട് തന്നെ തിരിച്ചു വരാനാണ് സാധ്യത..കാരണം ഈ വിഷ മാഫിയ അത്ര കണ്ടു ശക്തമാണ്..

ഇ.എ.സജിം തട്ടത്തുമല said...

നമ്മൾ നിരോധിച്ചതിനെ ഇവിടെവച്ചുതന്നെ നശിപ്പിച്ചുകളയാതെ അന്യരാജ്യങ്ങളിലേയ്ക്ക് കയറ്റുമതി ചെയ്ത് നഷ്ടമൊഴിവാക്കുന്നതിൽ വിഷമമുണ്ട്. മറ്റുരാജ്യങ്ങളിലുള്ളവരും മനുഷ്യരല്ലേ?

കൊമ്പന്‍ said...

സുപ്രീം കോടതിക്ക് നന്ദി അതിനെതിരെ പോരാടിയ സഹൃദയ ര്‍ക്കും നന്ദി