ആരപ്പാ ഈ ചന്ദ്രപ്പൻ?
മുൻകുറിപ്പ്: സി.പി.ഐ എമ്മും സി.പി.ഐയും ഇടതുപക്ഷത്തെ രണ്ട് പാർട്ടികളാണ്. ചിലകാര്യങ്ങളിലെങ്കിലും ഇരു പാർട്ടികളും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടാകുന്നത് സ്വാഭാവികമാണ്. അതിൽ തെറ്റുമില്ല. അത് ഇടതുപക്ഷ ഐക്യത്തിന് വലിയ കുഴപ്പമൊന്നുമുണ്ടാക്കുകയുമില്ല. എന്നാൽ അഭിപ്രായ വ്യത്യാസവും ആക്ഷേപങ്ങൾ ഉന്നയിക്കലും തമ്മിൽ വ്യത്യാസമുണ്ട്. അതുകൊണ്ടാണ് ഈ ചെറുകുറിപ്പ് ഇവിടെ പതിഞ്ഞത്.
വലിയമ്പലത്തിൽ ഉത്സവം; അപ്പൂപ്പൻകാവിൽ കൊടുതി
വലിയമ്പലത്തിൽ മഹോത്സവം നടക്കുമ്പോൾ തൊട്ടടുത്ത് അപ്പൂപ്പൻ കാവിൽ ചെറിയ കൊടുതി വച്ചാൽ ആളുകൾ വലിയമ്പലത്തിലോട്ടേ പോകൂ. അതിൽ കുണ്ഠിതപ്പെട്ടിട്ട് കാര്യമില്ല. അതുപോലെ സി.പി.ഐ.എം സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് വച്ച് നടത്താൻ തീരുമാനിച്ചുവെന്നറിഞ്ഞപ്പോഴേ ഈഗോ കാണിക്കാതെ സി.പി.ഐക്കാർക്ക് കൊല്ലത്ത് നടത്താൻ തീരുമാനിച്ച അവരുടെ സംസ്ഥാന സമ്മേളന തീയതി അല്പം മുമ്പോട്ടോ പുറകോട്ടോ നീട്ടാമായിരുന്നു. തിരിച്ച് സി.പി.ഐ.എമ്മിനു വിട്ടുവീഴ്ച ചെയ്തുകൂടേ എന്ന് ചോദിക്കാം. സി.പി.ഐക്ക് സി.പി.ഐ.എമ്മിനേക്കാൾ ശക്തിയുള്ള ചില സംസ്ഥാനങ്ങൾ ഇന്ത്യയിലുണ്ടല്ലോ. അവിടെ അതാകാം. കേരളത്തിൽ സി.പി.ഐ.എം സി.പി.ഐയേക്കാൾ ഉമ്മിണി വലിയ പാർട്ടിയല്ലേ? അപ്പോൾ അതിന്റെയൊരു ഹുങ്ക് ആ പാർട്ടി കാണിച്ചാലും ബുദ്ധിപൂർവ്വം സി.പി.ഐ സമ്മേളന തീയതി ഒന്നു മാറ്റിയിരുന്നെങ്കിൽ അതിന്റെ ഗുണം സി.പി.ഐക്കു തന്നെ ആയിരിക്കുമായിരുന്നില്ലേ?
മാധ്യമ ശ്രദ്ധ
സി.പി.ഐ.എം സമ്മേളനവും സി.പി.ഐ സമ്മേളനവും ഒരേസമയം നടക്കുമ്പോൾ സി.പി.ഐ സമ്മേളനത്തിന് വേണ്ടത്ര മാധ്യമ ശ്രദ്ധ കിട്ടില്ലെന്നായിരുന്നു സി.പി.ഐക്കാരുടെ പരാതി. പക്ഷെ സി.പി.ഐ സമ്മേളനത്തിന് മാധ്യമശ്രദ്ധ നേടിക്കൊടുക്കേണ്ടത് സി.പി.ഐ.എമ്മിന്റെ ബാദ്ധ്യതയല്ലല്ലോ. അതുകൊണ്ട് സി.പി.ഐ.എം സമ്മേളനത്തീയതി മാറ്റാൻ തയ്യാറുമായില്ല. പ്രതീക്ഷിച്ചതുപോലെ തന്നെ സംഭവിച്ചു. ജനങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധയത്രയും സ്വാഭാവികമായും സി.പി.ഐ.എം സമ്മേളനത്തിലേയ്ക്കായി. അപ്പോൾ ബുദ്ധിപൂർവ്വം തീരുമാനമെടുക്കേണ്ടിയിരുന്നത് സി.പി.ഐ തന്നെ ആയിരുന്നില്ലേ? അതു ചെയ്യാതെ സി.പി.ഐ.എമ്മിനെതിരേ ആക്ഷേപങ്ങൾ പറഞ്ഞ് ഹാലിളകിയിട്ട് കാര്യമുണ്ടോ ചന്ദ്രപ്പൻ സഖാവേ? പറഞ്ഞ മറ്റതെല്ലാം പോട്ടെ. ആ ഇവന്റ് മാനേജ്മെന്റിന്റെ കാര്യം അല്പം കടന്നുപോയി. അത്രയും അസൂയ പാടില്ല. അസൂയയ്ക്കും കഷണ്ടിയ്ക്കും മരുന്നില്ലെന്നാണ്. ഇത് രണ്ടും ചന്ദ്രപ്പൻ സഖാവിനുണ്ട്.
ഇവന്റ് മാനേജ്മെന്റ്
സി.കെ. ചന്ദ്രപ്പൻ സി.പി.ഐ.എമ്മിനെതിരെ ഉന്നയിച്ച ഇവന്റ് മാനേജ്മെന്റിനെ സംബന്ധിച്ചാണെങ്കിൽ സി.പി.ഐ.എമ്മിൽ അങ്ങനെയൊന്നുണ്ട്; അങ്ങ് മുകളിൽ പോളിറ്റ് ബ്യൂറോ മുതൽ ഇങ്ങ് താഴെ ബ്രാഞ്ച്തലം വരെയുള്ള ഒരു വിപുലമായ ഒരു ഇവന്റ് മാനേജ്മെന്റ് സംവിധാനം സി.പി.ഐ.എമ്മിലുണ്ട്. അതിനെ സഹായിക്കാനാകട്ടെ ലക്ഷക്കണക്കിന് പാർട്ടി അനുഭാവികളും ബഹുജനങ്ങളും. അങ്ങനെയുള്ള ആ ഇവന്റ് മാനേജ്മെന്റാണ് സി.പി.ഐ.എം-ന്റെ പരിപാടികൾ ഏറ്റെടുത്ത് വിജയിപ്പിക്കുന്നത്. ഇപ്പോൾ തിരുവനന്തപുരത്തു നടക്കുന്ന പാർട്ടി സംസ്ഥാന സമ്മേളനവും ഇനി കോഴിക്കോട് നടക്കാനിരിക്കുന്ന പാർട്ടികോൺഗ്രസ്സും ഒക്കെ ഗംഭീരമാക്കുന്നത് ആ ഇവന്റ് മാനേജ്മെന്റ് സംവിധാനമാണ്. അതായത് സി.പി.ഐ.എമ്മിനെ നെഞ്ചോട് ചേർക്കുന്ന ജനലക്ഷങ്ങൾ. അത്രമാത്രം ശക്തിയും ജനപിന്തുണയും സി.പി.ഐക്കില്ലാതെ പോയത് സി.പി.ഐ.എമ്മിന്റെ കുഴപ്പമല്ലല്ലോ. നിങ്ങൾ നിങ്ങളുടെ പാർട്ടിയെ ആ നിലയിൽ ശക്തിപ്പെടുത്താൻ ശ്രമിക്കുക. അങ്ങാടിയിൽ തോറ്റതിന് അമ്മയെ പഴിച്ചിട്ട് കാര്യമില്ലല്ലോ.
തണുത്ത ചന്ദ്രപ്പനും തണുത്ത സി.പി.ഐയും
കാര്യം ആള് അല്പം സി.പി.ഐ.എം വിരോധിയൊക്കെ ആയിരുന്നെങ്കിലും വെളിയം ഭാർഗ്ഗവനാശാൻ സഖാവ് ഇതുപോലെ സി.പി.ഐ.എമ്മിനെതിരെ ചന്ദ്രപ്പനോളം ഇളകിയിരുന്നില്ല. വല്ലപ്പോഴുമൊക്കെ ഒന്ന് അട്ടഹസിച്ചിരുന്നുവെന്നു മാത്രം. വെളിയം സംസ്ഥാന സെക്രട്ടറി ആയിരുന്ന കാലത്ത് സി.പി.ഐയ്ക്ക് ഒരു തിളക്കമൊക്കെ ഉണ്ടായിരുന്നു. ഇപ്പോൾ പൊതുവേ തണുത്ത ചന്ദ്രപ്പൻ സഖാവ് സംസ്ഥാന സെക്രട്ടറി ആയപ്പോൾ സി.പി.ഐയും ഏതാണ്ട് തണുത്ത് മരവിച്ച പോലെ ആയിട്ടുണ്ട്. തണുത്ത സെക്രട്ടറിയും തണുത്ത പാർട്ടിയും. ഇനി പാർട്ടിയെ ഒന്നു സടകുടഞ്ഞെഴുന്നേല്പിക്കാനും മാധ്യമ ശ്രദ്ധ നേടാനുമുള്ള അടവാണ് ചന്ദ്രപ്പൻ സഖാവ് സ്വീകരിച്ചതെങ്കിൽ കുറ്റം പറയുന്നില്ല.
കോൺഗ്രസ്സ് പാളയത്തിലേക്ക് അനുയായികളുണ്ടാകില്ല
ഇനി പണ്ടത്തെ പോലെ സി.പി.ഐയെ കോൺഗ്രസ്സ് പാളയത്തിലേയ്ക്ക് നയിക്കാനാണ് ഭാവമെങ്കിൽ പണ്ടുമുതലേ സി.പി.ഐ.എം വിരോധം മൂത്ത ചില പഴമൂടുകൾ മാത്രമേ കൂടെ കാണൂ. തീരുമാനമെടുത്ത് ലക്ഷം ലക്ഷം പിന്നാലെയെന്ന് വിളിച്ച് മുമ്പേ നടന്ന് തിരിഞ്ഞു നോക്കുമ്പോൾ ഏന്തിയും വലിച്ചും മനസില്ലാമനസോടെ വരുന്ന കുറെ പഴമൂടൂകളും മറ്റുമേ കാണൂ. സി.പി.ഐയിലെ പുതുതലമുറക്കാരാരും കൂടെയുണ്ടാകില്ല. ഇപ്പോഴത്തെ തലമുറയിൽ ഈയുള്ളവനറിയാവുന്ന സി.പി.ഐ പ്രവർത്തകരിൽ നല്ലൊരു പങ്ക് വീര്യമാർന്ന അടിയുറച്ച ഇടതുപക്ഷ പ്രവർത്തകരാണ്. അവരിൽ പലരും പലയിടത്തും പല സി.പി.ഐ.എം പ്രവർത്തകരെയും കടത്തിവെട്ടുന്ന വിധം ഇടതുപക്ഷത്തോട് കൂറു പുലർത്തുന്നവരാണ് എന്നുപോലും പറയാൻ കഴിയും. കാരണം കാലം മാറി. സി.പി.ഐ.എം വിരോധത്തിന് ഊർജ്ജം സ്വരൂപിക്കേണ്ട കാലമല്ലിതെന്ന് അവർക്കറിയാം.
പ്രചോദനങ്ങളും പ്രലോഭനങ്ങളും
താരതമ്യേന ആളുകുറഞ്ഞ പാർട്ടിയിൽ നിന്നാൽ വേഗം നേതാക്കളും സ്ഥാനമാനങ്ങളുമൊക്കെ നേടാമെന്നുള്ള ഒരു ആഗ്രഹത്തിന്റെ പിൻബലത്തിൽ കൂടിയായിരിക്കാം പുതുതലമുറയിലെ സി.പി.ഐക്കാർ പലരും ആ പാർട്ടിയിൽ എത്തിപ്പെട്ടിരിക്കുക. പക്ഷെ അവർ അചഞ്ചലമായ ഇടതുപക്ഷബോധം ഉൾക്കൊള്ളുന്നവരാണ്. കോൺഗ്രസ്സിനോടൊപ്പം നിന്ന് അധികാരം പങ്കു വയ്ക്കാനൊന്നും അവർ തയ്യാറാകുമെന്നു വിശ്വസിക്കാൻ വയ്യ. നല്ല ഇടതുപക്ഷക്കാരായി സി.പി.ഐയിൽ നിൽക്കാൻ ആഗ്രഹിക്കുന്നവരാണവരിൽ നല്ലൊരു പങ്കും. ഭരണത്തിലിരുന്നാലും ചില നേട്ടങ്ങളൊക്കെ ഉണ്ടാകണമെങ്കിൽ യു.ഡി.എഫ് മന്ത്രിസഭയിൽ എത്തുന്നതാണ് നല്ലതെന്ന് ചിന്തിക്കുന്ന ചിലരെങ്കിലും സി.പി.ഐയിൽ ഉണ്ടാകാം. അവർക്കുവേണ്ടി പാർട്ടിയെ ബൂർഷ്വാസിക്ക് അടിയറ വയ്ക്കണോ എന്നൊക്കെ ചന്ദ്രപ്പൻ സഖാവ് മാത്രം തീരുമാനിച്ചാൽ മതിയെങ്കിൽ നമുക്കൊന്നും പറയാനില്ല.
എന്നാലും സി.പി.ഐ അത്ര നല്ലപിള്ള ചമയേണ്ട
സി.പി.ഐ.എം കഴിഞ്ഞാൽ സി.പി.ഐ ഇടതുപക്ഷത്തെ പ്രധാന കക്ഷിയാണ്. സി.പി.ഐ ഇല്ലാത്ത ഇറ്റതുപക്ഷത്തെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നതും പ്രയാസം തന്നെ. കോൺഗ്രസ്സ് ബന്ധം ഉപേക്ഷിച്ച് വന്നതിൽ പിന്നെ ഇതുവരെ അവർ ഇടതു മുന്നണി വിട്ടു പോയിട്ടില്ല. എന്നാലും ചില പഴയകാല സി.പി.ഐക്കാരിൽ പാർട്ടി പിളർന്ന കാലം തൊട്ടേ ഒരു സി.പി.എം വിരോധം ഉണ്ട്. അത് തലമുറകളിലേയ്ക്ക് വ്യാപരിപ്പിക്കാനും അവരിൽ ചിലരെങ്കിലും ബോധപൂർവംതന്നെ ശ്രമിക്കാറുണ്ട്. അതിനുദാഹരണമായി ഇപ്പോൾ ചന്ദ്രപ്പൻ സഖാവുതന്നെയുണ്ടല്ലോ. മുന്നണി മര്യാദകൾ പലപ്പോഴും സി.പി.ഐ കാറ്റിൽ പറത്താറുണ്ട്. സി.പി.ഐ.എമ്മിനെതിരെ കോൺഗ്രസ്സും യു.ഡി.എഫുമായി പ്രാദേശികതലങ്ങളിൽ ഗൂഢാലോചനകൾ നടത്തുന്ന പല അനുഭവങ്ങളും പലപ്പോഴും ഉണ്ടാകാറുണ്ട്. ഇനിയും ഉണ്ടായിക്കൂടെന്നുമില്ല്ല്ല.
സി.പി.ഐ.എമ്മിനു വോട്ടു ചെയ്യാത്ത സി.പി.ഐ ക്കാർ
നാളിന്നു വരെ സി.പി.ഐ.എം സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്തിട്ടില്ലാത്ത സി.പി.ഐക്കാർ കേരളത്തിലുണ്ട്. പോരാത്തതിന് സി.പി.ഐ.എം സ്ഥാനാർത്ഥികളെ പരാജയപ്പെടുത്താനുള്ള രഹസ്യപ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യും. തെരഞ്ഞെടുപ്പുകൾ വരുമ്പോൾ സി.പി.ഐ സ്ഥാനാർത്ഥികളെ അടക്കം വിജയിപ്പിക്കുവാൻ സി.പി.ഐ.എമ്മുകാർ ഊണുമുറക്കവുമൊഴിഞ്ഞ് പ്രവർത്തിക്കും. വിജയിപ്പിക്കും. എന്നാൽ തിരിച്ച് സി.പി.ഐ.എം മത്സരിക്കുന്ന സീറ്റുകളിൽ പല സി.പി.ഐക്കാരെയും പൊടിയിട്ടു നോക്കിയാൽ ഫീൽഡിൽ കാണില്ല. സി.പി.ഐ നേതാക്കളും എൽ.ഡി.എഫ് യോഗങ്ങളിൽ വരും. പ്രസംഗിക്കും. പക്ഷെ പ്രാദേശിക സി.പി.ഐ പ്രവർത്തകർ ഫീൽഡിലുണ്ടാകില്ല.
തോല്പിക്കാൻ മിടുക്കർ
ഒരു സ്ഥാനാർത്ഥിയെ വിജയിപ്പിക്കുവാൻ ഒരുപാട് പേർ അദ്ധ്വാനിക്കണം. എന്നാൽ തോല്പിക്കാൻ ഒന്നോ രണ്ടോ പേർ വിചാരിച്ചാൽ മതി. കേരളത്തിൽ തെന്നിയും തെറിച്ചുമുള്ള സി.പി.ഐ പ്രവർത്തകരുടെ പണി പലയിടത്തും അതാണ്. പകൽ മുഴുവൽ എൽ.ഡി.എഫ്. രാത്രിയാകുമ്പോൾ യു.ഡി.എഫ്! സി.പി.ഐ.എം സ്ഥാനാർത്ഥികളെ തോല്പിക്കുകയാണ് ലക്ഷ്യം. ഇതിനു കാലുവാരലാണെന്നാണ് പേര്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും സഹകരണ സ്ഥാപനങ്ങളിലുമാണ് ഈ അട്ടിമറിപ്പണി കൂടുതൽ നടക്കുന്നത്. കൊല്ലം, തൃശൂർ ജില്ലകളിലാണ് സി.പി.ഐയ്ക്ക് വിരലിലെണ്ണാവുന്നതിനപ്പുറം അംഗങ്ങളും അനുഭാവികളും ഉള്ളത്. അവിടങ്ങളിൽ കാലുവാരലിന്റെ അളവ് കൂടുതലാണ്. സി.പി.ഐ.എം പ്രവർത്തകർ പണ്ടുമുതലേ ഇത് സഹിച്ചു പോരുന്നതാണ്. ഇടതുപക്ഷ ഐക്യം തകരരുത് എന്നുകരുതി. എന്നാൽ സഹികെട്ട് ഇപ്പോൾ സി.പി.ഐ.എം നേതൃത്വത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെ സി.പി.ഐ.എം പ്രവർത്തകരും അനുഭാവികളും സി.പി.ഐക്കിട്ട് തിരിച്ച് പണി കൊടുത്തു തുടങ്ങി. അതുകാരണം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് പഞ്ചായത്ത് ഭരണം പലയിടത്തും നഷ്ടപ്പെട്ടതിന് ഉദാഹരണങ്ങളുണ്ട്. സഹിക്കുന്നതിനും ഒരു പരിധിയുണ്ടല്ലോ.
സി.പി.ഐക്ക് ഇനി ഇവന്റ് മാനേജ്മെന്റിന്റെ സഹായം വേണ്ടിവരും
സി.പി.ഐ.എമ്മും സി.പി.ഐ.എമ്മും രണ്ടും രണ്ട് പാർട്ടികളാണ്. അതുകൊണ്ട് ചിലപ്പോഴൊക്കെ എതിരഭിപ്രായങ്ങൾ ഉണ്ടാകാം. അത് സ്വാഭാവികമാണ്. അത് ഇരു പാർട്ടികളുടെയും ഐക്യത്തിനും ഇടതുപക്ഷത്തിന്റെ കെട്ടുറപ്പിനും വലിയ കോട്ടമൊന്നും വരുത്തുകയുമില്ല. എന്നാൽ സഖാവ് സി.കെ.ചന്ദ്രപ്പനെപ്പോലുള്ളവർ ഇങ്ങനെയാണ് സി.പി.ഐയെ നയിക്കുന്നതെങ്കിൽ ഭാവിയിൽ തങ്ങളുടെ പാർട്ടിയുടെ പരിപാടികൾ സംഘടിപ്പിക്കാൻ ഇവന്റ് മാനേജ്മെന്റിന്റെ സഹായം വേണ്ടിവരും. പരിപാടികൾ സംഘടിപ്പിക്കുവാൻ മാത്രമല്ല, പരിപാടികളിൽ പങ്കെടുക്കാനുള്ള അനുയായികളെക്കൂടി ഇവന്റ് മാനേജ്മെന്റ് മുഖാന്തരം കൂലികൊടുത്ത് കൊണ്ടു വരേണ്ടിവരും. വിളിക്കുന്ന ഓരോ മുദ്രവാക്യത്തിനും റേറ്റ് നിശ്ചയിക്കപ്പെട്ടെന്നുവരും. സി.പി.ഐ എമ്മും സി.പി.ഐയും രണ്ടും രണ്ട് പാർട്ടികളാണെങ്കിലും താന്താങ്ങളുടെ നിലയിൽ രണ്ടും വളർന്ന് ഇടതുപക്ഷ ഐക്യം ശക്തിപ്പെടുന്നതാണ് ഇരു കൂട്ടർക്കും നാടിനും ജനങ്ങൾക്കും നന്ന്. ജാഗ്രതൈ!
പിൻകുറിപ്പ്: പുന്നപ്ര-വയലാർ സമരത്തിന്റെ പശ്ചാത്തലമുള്ള സഖാവ് സി.കെ.ചന്ദ്രപ്പന് സി.പി.ഐയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നുകൊണ്ട് സി.പി.ഐ.എമ്മിനെതിരെ അങ്ങനെയൊക്കെ പറയാമെങ്കിൽ സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു എളിയ സി.പി.ഐ.എം പ്രവർത്തകനായ ഈയുള്ളവന് ഇങ്ങിനെയുമൊക്കെ പറയാം. സോറി, ഇറ്റ്സ് ഓൾ റൈറ്റ്!
ഖേദപ്രകടനം
ഈ പോസ്റ്റ് പബ്ലിഷ് ചെയ്തതിനുശേഷം തന്റെ ഇവന്റ് മാനേജ്മെന്റ് പരാമർശങ്ങളിൽ സ. സി.കെ.ചന്ദ്രപ്പൻ ഖേദം പ്രകടിപ്പിച്ചതായി അറിയാൻ കഴിഞ്ഞു. അതിൽ സന്തോഷമുണ്ട്. അതിനാൽ ഇങ്ങനെ ഒരു പോസ്റ്റെഴുതേണ്ടിവന്നതിലും ഖേദം പ്രകടിപ്പിക്കുന്നു. പക്ഷെ ചന്ദ്രപ്പൻ സഖാവ് പറഞ്ഞതൊക്കെ രേഖപ്പെടുത്തപ്പെട്ടുപോയതിനാൽ ഈ പോസ്റ്റും പിൻവലിക്കുന്നില്ല. ഇതും ഒരു രേഖയായി കിടക്കട്ടെ!
Showing posts with label വാര്‍ത്ത. Show all posts

Wednesday, February 8, 2012
Tuesday, November 15, 2011
എം.വി.ജയരാജന് ജാമ്യം; ഹൈക്കൊടതിയ്ക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം!

സാധാരണ രാഷ്ട്രീയ നേതാക്കളും വലിയ പണക്കാരും ഒക്കെ ഏതെങ്കിലും കേസിൽ അകപ്പെട്ട് ശിക്ഷിക്കപ്പെട്ടാൽ ആ ശിക്ഷ വിധിക്കുന്ന നിമിഷം കോടതിയിൽ ബോധംകെട്ട് വീഴാറുണ്ട്. ഇതെന്ത് അസുഖമാണെന്ന് എല്ലാവർക്കും അറിയാം. പിന്നെ നേരേ ജയിലിലേയ്ക്കല്ല, ആശുപത്രിയിലേയ്ക്കാണ് കൊണ്ടുപോകുക. ചിലർക്ക് ജയിലിൽ ചെന്നതിനുശേഷമാകും സൌകര്യം പോലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുക.അല്പം താഴേ കിടയിലുള്ള നേതാക്കൾക്കും ഒരുവിധം മാത്രം സാമ്പത്തികശേഷിയുള്ളവർക്കും കൂടി ഇത്തരം വിചിത്രമായ ജയിൽ രോഗങ്ങളും കോടതിരോഗങ്ങളും അസാധാരണമായി ഉണ്ടാകാറുണ്ട്. അതൊക്കെ ഓരോരുത്തർക്കും “രോഗങ്ങളിൽ” ഉള്ള സ്വാധീനം അനുസരിച്ചിരിക്കും! ഈ രോഗങ്ങളെ വൈദ്യശാസ്ത്രം എന്തു വിളിക്കുമെന്ന് അല്പജ്ഞാനിയായ ഈയുള്ളവന് അറിയില്ല.
ശുംഭൻ എന്ന വാക്കുവർഷിച്ച് ചില ന്യായാധിപന്മാരെ അതിക്രൂരമായി വധിക്കാൻ ശ്രമിച്ച സ.എം.വി.ജയരാജന് നമ്മുടെ ബഹുമാനപ്പെട്ട കേരള ഹൈക്കൊടതി ആറുമാസം തടവ് വിധിച്ചു.കഠിനതടവല്ലെങ്കിലും കഠിനതടവെന്നാണ് ആദ്യം വിധിന്യായത്തിൽ പറഞ്ഞത്. പക്ഷെ ആറുമാസം തടവെന്നും കഠിനതടവെന്നും ഒക്കെ പറഞ്ഞിട്ടും അപ്പീൽ ജാമ്യം തരാൻ മനസില്ലെന്നു കോടതി പറഞ്ഞിട്ടും സ.ജയരാജൻ ബോധം കെട്ട് വീണില്ല. ജയിലിൽ ചെന്നിട്ടും അദ്ദേഹം ഒരു രോഗത്തെയും തന്റെ ശരീരത്തിലേയ്ക്കോ മനസിലേയ്ക്കോ ആവാഹിച്ചെടുത്തില്ല. ഉള്ള ചെറിയ രോഗങ്ങൾ തന്നെ മറച്ചു. പ്രത്യേക സൌകര്യങ്ങളോ ഫൈവ്സ്റ്റാർ ആശുപത്രിയോ അദ്ദേഹം ആവശ്യപ്പെട്ടില്ല. തന്റെ നിലപാടുകളിൽ ഉറച്ചു നിന്ന അദ്ദേഹം നിയമവഴിയിൽ പൊരുതിയെങ്കിലും കോടതി അദ്ദേഹത്തിന്റെ വാദമുഖങ്ങളെ തള്ളി ശിക്ഷ വിധിച്ചു. അത് ഇവിടുത്തെ മാർക്സിസ്റ്റ് വിരുദ്ധതിമിരനേത്രങ്ങൾ സർജറി നടത്താതെ കൊണ്ടു നടക്കുന്നവർ ഒക്കെയും ആഘോഷിക്കുകതന്നെ ചെയ്തു.
പിന്നീട് കൊടതിയുടെ ജനാധിപത്യവിരുദ്ധ സമീപനത്തിനെതിരെ സി.പി.എം സമാധാനപരമായി ഹൈക്കൊടതി പരിസരത്ത് ഒത്തുകൂടി പ്രതിഷേധിച്ചു. അങ്ങനെ ഒരു പ്രതിഷേധം നീതി പീഠത്തിനെതിരെ നടത്തേണ്ടി വന്നത് സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ടാണ്. ജയരാജൻ എന്ന ഒരു വ്യക്തിയെ ശിക്ഷിച്ചു എന്നത് മാത്രമല്ല പ്രതിഷേധത്തിനിടയായത്. . പാതയൊര പൊതുയോഗം നിരോധിച്ചത്, അതിനെതിരെ പ്രസംഗമദ്ധ്യേ നിശ്ചിതാർത്ഥമില്ലാത്ത ഒരു വാക്ക് ഉപയോഗിച്ചു എന്ന ഒരു ചെറിയ കുറ്റത്തിനു നൽകിയ അന്യായമായ വലിയ ശിക്ഷ, അപ്പീൽ ജാമ്യം ലബിക്കാനുള്ള അദ്ദേഹത്തിന്റെ അവകാശം നിഷേധിച്ചത്, സ. ജയരാജനെ പുഴു എന്നു വിധിന്യായത്തിൽ പരാമർശിച്ചത്, രാഷ്ട്രീയക്കാരെ ഒഴിവാക്കാനാകാത്ത പിശാചുക്കൾ എന്നു വിശേഷിപ്പിച്ചത് തുടങ്ങിയ ഗൌരവമേറിയ വീഴ്ചകൾ കോടതിയുടെ ഭാഗത്തു നിന്നുണ്ടാകുമ്പോൾ പ്രതികരണ ശേഷി ഉള്ള വ്യക്തികൾക്കോ, പ്രസ്ഥാനങ്ങൾക്കോ മിണ്ടാതിരിക്കാനാകില്ല. അതാണ് ഹൈക്കോടതിയ്ക്കുമുന്നിൽ പ്രതിഷേധക്കൂട്ടായ്മ ഉണ്ടായത്. ജനാധിപത്യാവകാശങ്ങൾ നിഷേധിക്കുന്നതിലുള്ള ഉൽക്കണ്ഠ വിളിച്ചറിയിക്കുവാനാണ് ആ കൂടിച്ചേരൽ ഉണ്ടായത്.
സ.ജയരാജൻ സുപ്രീം കോടതിയിൽ അപ്പീൽ പോയി. ബഹുജനരോഷം വിളിച്ചു വരുത്തുന്ന സമീപനം ബഹുമാനപ്പെട്ട ഹൈക്കൊടതിയുടെ ഭാഗത്തുനിന്നുണ്ടായി എന്ന് ജയരാജന്റെ അപ്പീലിന്മേൽ ഉള്ള സുപ്രീം കോടതി വിധിയും പരാമർശങ്ങളും തെളിയിക്കുന്നു. ജയരാജന് അപ്പീൽ ജാമ്യം നിഷേധിക്കുകയും അദ്ദേഹത്തെ പുഴുവെന്നു വിളിക്കുകയും മറ്റും ചെയ്തതിനെ സുപ്രീം കോടതി നിശിതമായ ഭാഷയിലാണ് വിമർശിച്ചിരിക്കുന്നത്. ജഡ്ജിമാർ വിധിപറയുമ്പോൾ അവരുടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ വിധിന്യായത്തെ ഒരു തരത്തിലും സ്വാധീനിക്കരുതെന്ന കാര്യം സുപ്രീം കോടതി എടുത്തു പറഞ്ഞു. ജയരാജന് സുപ്രീം കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. നാളെ അദ്ദേഹം ജയിൽ മോചിതനുമാകും. കൂട്ടത്തിൽ ഹൈക്കൊടതി പരിസരത്ത് പ്രതിഷേധം സംഘടിപ്പിച്ചതിനെയും സുപ്രീം കോടതി വിമർശിച്ചു. എന്നാൽ ഇതാകട്ടെ ഹൈക്കൊടതിയ്ക്കുവേണ്ടി ഹാജരായ വക്കീൽ തെറ്റിദ്ധരിപ്പിച്ചതു മൂലമാണെന്ന് ആക്ഷേപമുണ്ട്.
ആ ഒരു പ്രതിഷേധം എന്തുകൊണ്ടുണ്ടായി എന്നതിന്റെ ഉത്തരം സുപ്രീം കോടതിയുടെ മറ്റ് പരാമർശങ്ങളിൽത്തന്നെ ഉണ്ട്. നീതിന്യായ വ്യവസ്ഥയ്ക്ക് കളങ്കമുണ്ടാക്കുന്ന തരത്തിലുള്ള സമീപനമാണ് ജയരാജൻ കേസിൽ ഹൈക്കൊടതി സ്വീകരിച്ചത് എന്ന കുറ്റപ്പെടുത്തലിന്റെ സൂചനയാണ് സുപ്രീം കോടതി പരാമർശങ്ങളിൽ ഉള്ളത്. എന്തായാലും നമ്മുടെ ഹൈക്കൊടതിയ്ക്കു മുകളിൽ ഒരു കോടതി ഉണ്ടായത് ശുഭപ്രതീക്ഷ നൽകുന്നു. നീതിപീഠത്തിനും തെറ്റു പറ്റാമെന്നും ആ തെറ്റു തിരുത്താനും നീതി പീഠത്തിനു കഴിയുമെന്നും ഉള്ള ഒരു ശുഭ സൂചന സുപ്രീം കോടതിവിധി നൽകുന്നുണ്ട്. ബാക്കിയൊക്കെ നമുക്ക് കാത്തിരുന്നു കാണാം. എന്തായലും സ. ജയരാജൻ ചുണക്കുട്ടിയാണ്. അദ്ദേഹത്തെ പോലെയുള്ള തന്റേടമുള്ള നേതാക്കളാണു നമുക്കവശ്യം. സ.എം.വി. ജയരാജന് ആയിരമായിരം അഭിവാദ്യങ്ങൾ!

Friday, October 21, 2011
മുഖ്യമന്ത്രിയുടെ വീട് ആക്രമിക്കപ്പെട്ടതിനെക്കുറിച്ച്

ഇന്ന് ഉച്ചയ്ക്ക് റ്റി.വി വാർത്തയിലൂടെയാണ് പുതുപ്പള്ളിയിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വീടാക്രമണവിവരം അറിഞ്ഞത്. രാത്രിയുടെ മറവിലായിരുന്നുവത്രേ ആക്രമണം. സി.പി.ഐ (എം) പ്രവർത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന ആരോപണം ഉയർന്നിരുന്നു. എന്നാൽ ഈ ആക്രമണവുമായി തങ്ങൾക്ക് ബന്ധമില്ലെന്ന് സി.പി.ഐ.എം പുതുപ്പള്ളി ലോക്കൽ കമ്മിറ്റി അറിയിച്ചു. കോൺഗ്രസ്സിലെതന്നെ ഒരു വിഭാഗമാണ് ആക്രമണത്തിനു പിന്നിലെന്ന് സി.പി.ഐ.എം ആരോപിക്കുകയും ചെയ്തിരിക്കുന്നു. ഒരു കാര്യം ഉറപ്പ്. എന്തെങ്കിലും ഗൌരവമേറിയ വിഷയമുണ്ടെങ്കിൽത്തന്നെ സി.പി.ഐ.എമ്മിന്റെ ഒരു ബ്രാഞ്ച് കമ്മിറ്റി പോലും മുഖ്യമന്ത്രിയുടെ വീടാക്രമിക്കാൻ ആഹ്വാനം ചെയ്യുമെന്ന് ഈയുള്ളവൻ വിശ്വസിക്കുന്നില്ല. മുഖ്യമന്ത്രിയുടെയെന്നല്ല, ആരുടെയും വീട് ആക്രമിക്കുവാൻ പാർട്ടിനേതാക്കൾ ആഹ്വാനം ചെയ്യില്ല. ഇനി അഥവാ ഏതെങ്കിലും സി.പി.ഐ.എം അനുഭാവികളാണ് ഈ വീടാക്രമണത്തിനു പിന്നിലെങ്കിൽതന്നെ ഇതിനു ന്യായീകരണവുമില്ല. സി.പി.ഐ.എമ്മിൽ അംഗത്വമുള്ളവർ ഇതിനു പിന്നിലുണ്ടെങ്കിൽ അവർക്ക് പാർട്ടിനടപടി ഉറപ്പ്. പക്ഷെ മനസിലാക്കിയേടത്തോളം സി.പി.ഐ.എമ്മിന് ഈ വിഷയവുമായി ബന്ധമൊന്നുമില്ല.
മുഖ്യമന്ത്രിയുടെ വീട് ആക്രമിച്ചവർ ആരായാലും അവർ വെറും ക്രിമിനലുകളാണ്. സാധാരണ രാഷ്ട്രീയ പ്രവർത്തകർ സംസ്കാര ശൂന്യമായ ഈ ഒരു പ്രവൃത്തി ചെയ്യുമെന്നു കരുതാനാകില്ല. അഥവാ ചെയ്താൽ അത് രാഷ്ട്രീയ പ്രവർത്തനമാണെന്ന് കരുതാനും കഴിയില്ല. സി.പി.ഐ.എമ്മുകാരോ കോൺഗ്രസ്സുകാരോ ബി.ജെ.പിക്കാരോ മുസ്ലിം ലീഗുകാരോ ആരും ഒരിക്കലും എവിടെയും ആരുടെയും വീട് കയറി ആക്രമിച്ചിട്ടില്ലാത്തവരാണെന്നൊന്നും അവകാശപ്പെടുന്നില്ല. അത്തരം ആക്രമണങ്ങൾക്ക് എന്തായാലും ന്യായീകരണവുമില്ല. വീട് ഒരു വ്യക്തിയുടെ അവസാനത്തെ അഭയസ്ഥാനമാണ്. അക്രമം തന്നെ ശരിയല്ലെന്നിരിക്കെ വീട് കയറി ആക്രമണം നടത്തുന്നത് അപരാധത്തിന്മേൽ അപരാധമാണ്. വീടുകൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ ഒരു തരത്തിലുള്ള അക്രമങ്ങളും ആരും നടത്താൻ പാടുള്ളതല്ല. എന്നു വച്ചാൽ മറ്റുള്ള സ്ഥലങ്ങളിൽ അക്രമം ആകാമോ എന്ന് ചോദിക്കേണ്ടതില്ല. അക്രമമേതും ശരിയല്ലതന്നെ. അക്രമത്തിന്റെ സ്വഭാവം, അക്രമം നടത്തുന്ന സ്ഥലം എന്നിവ കൂടി കണക്കിലെടുത്താണ് അക്രമത്തിന്റെ ഗൌരവം കോടതി പോലും കണക്കാക്കുന്നത്. കുറ്റത്തിന്റെ ഗൌരവം അനുസരിച്ചാണ് ശിക്ഷവിധിക്കുന്നത്. സാധാരണ അടിപിടിക്കേസും വീടാക്രമണവും ആശുപത്രിയിൽ കയറിയുള്ള ആക്രമണവും ഒരുപോലെ കാണാറില്ല. അടി, വെട്ട്, കുത്ത്, വെടി, ബോംബ് ഇവയെല്ലാം വകുപ്പുകൾ വേറെവേറെയാണ്.
ഇവിടെ സാക്ഷാൽ മുഖ്യമന്ത്രിയുടെ വീട് ആക്രമിക്കപ്പെട്ടിരിക്കുന്നു. ഇത് ഏത് സാഹചര്യത്തിലായാലും ഗൌരവമേറിയ പ്രശ്നമാണ്. എന്നാൽ ചോദിക്കും മുഖ്യമന്ത്രിയുടെ വീടായതുകൊണ്ടാണോ ഗൌരവം വർദ്ധിക്കുന്നതെന്ന്. മറ്റുള്ളവരുടെ വീടുകൾ ആക്രമിക്കാമോ എന്ന്. ആരുടെ വീടും ആക്രമിക്കാൻ പാടുള്ളതല്ലതന്നെ. എന്നാൽ മുഖ്യമന്ത്രിയുടെ വീട് പോലും ആക്രമിക്കുവാൻ ഇവിടെ ആളുകളുണ്ട് എന്ന അറിവ് അത്ര സുഖകരമായ ഒരറിവല്ല. ഒരു മുഖ്യമന്ത്രിയുടെ വീടിനു സുരക്ഷിതത്വമില്ലെങ്കിൽ സാധാരണക്കാരുടെ കാര്യം പറയാനുണ്ടോ? ഒരു മുഖ്യമന്ത്രിയുടെ വീട് ആക്രമിച്ചാൽ ഉണ്ടാകാവുന്ന ഭവിഷ്യത്തുകൾ അറിയാത്തവരായിരിക്കില്ല ഈ അക്രമികൾ; അവർ ആരായാലും! അക്രമത്തിന്റെയും അതിന്റെ അനന്തര ഫലങ്ങളുടെയും റിസ്ക്ക് ഏറ്റെടുക്കുവാൻപോന്ന ക്രിമിനലുകൾ ഇവിടെ ഉണ്ട് എന്ന അപ്രിയ സത്യത്തിന്റെ ഗൌരവത്തിലേയ്ക്ക് ഈ സംഭവം വിരൽ ചൂണ്ടുന്നു. എന്തും ചെയ്യാൻ മടിക്കാത്ത പൈശാചികമായ മനസുള്ളവർ ഈ സമൂഹത്തിൽ എങ്ങനെ വളർന്നു വരുന്നു എന്നത് ഗൌരവപൂർവ്വം ചിന്തിക്കേണ്ടതാണ്.
ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലോ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലോ ഇത്തരം ക്രിമിനലുകളും തീവ്രവാദികളും മറ്റും ഉണ്ടാകുന്നതിന് പല സാഹചര്യങ്ങളും ഉണ്ടായിരിക്കാം. എന്നാൽ അത്തരം അക്രമങ്ങളും തീവ്രവാദപ്രവർത്തനങ്ങളും കേരളം പോലെ ഉയർന്ന സാക്ഷരതാ നിലവാരം പുലർത്തുന്ന ഒരു സംസ്ഥാനത്തുകൂടി വളർന്നു വരുന്നു എന്ന് മനസിലാക്കുമ്പോൾ കേരളവും ജീവിതത്തിന് അത്ര സുരക്ഷിതത്വമുള്ള ഒരു സ്ഥലമൊന്നുമല്ലെന്ന തിരിച്ചറിവ് ഭയാശങ്കകളോടെ നമ്മളെ ബാധിക്കുന്നു. തീർച്ചയായും ഇത്തരം സംഭവങ്ങൾ ഒറ്റപ്പെട്ട സംഭവമായി കണ്ട് നിസാരവൽക്കരിക്കുന്നത് ഭൂഷണമായിരിക്കില്ല. തങ്ങൾക്കിഷ്ടമില്ലാത്ത ആശയങ്ങളെയും അഭിപ്രായങ്ങളെയും അക്രമംകൊണ്ട് നേരിടുന്ന പ്രവണത കേരളത്തിൽ വർദ്ധിച്ചു വരുന്നുണ്ട്. ജനാധിപത്യബോധവും സഹിഷ്ണുതയും വളർത്തിയേടുക്കുന്ന കാര്യത്തിൽ കേരളം തികഞ്ഞ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു!

Monday, October 17, 2011
ആരു ഭരിച്ചാലും കണക്കാണോ?
ആരു ഭരിച്ചാലും കണക്കാണോ?
സാധാരണ ആരു ഭരിച്ചാലും കണക്കാണെന്നു പറയുന്നവർ പ്രധാനമായും മൂന്നുകൂട്ടരാണ്. ഒന്ന് അരാഷ്ട്രീയ വാദികൾ.രണ്ട് വലിയ പ്രവർത്തകരൊന്നുമല്ലാത്ത വലതുപക്ഷ രാഷ്ട്രീയ വിശ്വാസികൾ.മൂന്ന് എന്തെങ്കിലും കിട്ടാക്കെറുമൂലമോ പാർട്ടിവിരുദ്ധപ്രവർത്തനം മൂലമോ ഏതെങ്കിലും ഇടതുപക്ഷ പ്രസ്ഥാനത്തിൽ നിന്ന് പുറത്തു പോയിട്ട് ആദർശത്തിന്റെ കപടമുഖം അണിയുന്നവർ! ( ഈ മൂന്നാമതൊരു വിഭാഗം ഇവിടെ ഇപ്പോൾ സജീവമാണല്ലോ!). ഇടതുപക്ഷം അധികാരത്തിലിരിക്കുമ്പോഴും വലതുപക്ഷം അധികാരത്തിലിരിക്കുമ്പോഴും ധാരാളം കാര്യങ്ങളിൽ സമാനത നിലനിൽക്കാം. എന്നാൽ ഒന്നിന്റെ തനിപ്പകർപ്പാകുമോ മറ്റൊന്ന്? ഒരിക്കലുമല്ല. നയപരമായ വ്യത്യാസം ഇടതുപക്ഷത്തിന്റെയും വലതുപക്ഷത്തിന്റെയും നടപ്പു ഭരണഫലത്തിൽത്തന്നെ പ്രകടമായി കാണാം. ജനങ്ങളോടുള്ള പ്രതിബദ്ധതയിൽ ഇടതുപക്ഷത്തിനുള്ളത്ര ആത്മാർത്ഥത വലതുപക്ഷത്തിനുണ്ടാകാറില്ലാ എന്നാണ് ഈയുള്ളവന്റെ പക്ഷം. മറ്റൊന്ന് പൊതുമേഖലയോടും സ്വകാര്യമേഖലയോടും ഉള്ള സമീപനത്തിലും ഈ രണ്ടു പക്ഷങ്ങളും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഇടതുപക്ഷം പരമാവധി പൊതുമേഖലയെ സംരക്ഷിക്കുവാനും നിലനിർത്തുവാനും ശക്തിപ്പെടുത്താനും ശ്രമിക്കും. സ്വകാര്യമേഖലയെ പാടേ നിരാകരിക്കാതെ ആവശ്യത്തിന് പിന്തുണയ്ക്കുകയും ചെയ്യും. എന്നാൽ വലതുപക്ഷം പൊതുമേഖലയെ വേണ്ടത്ര ശ്രദ്ധിക്കുകയോ സംരക്ഷിക്കുകയോ ചെയ്യില്ല. സ്വകാര്യമേഖലയെ ആവശ്യത്തിലധികം പരിലാളിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യും. ഇതിന് എത്രയെങ്കിലും ഉദാഹരണങ്ങളുണ്ട്. ഇപ്പോൾ ഇതാ പുതിയൊരു ഉദാഹരണം പറയുവാൻ സാഹചര്യം ഒരുങ്ങിയിരിക്കുന്നു.
ഇനി മുതൽ നമ്മുടെ സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൈകാര്യം ചെയ്യുന്ന ചുമതല സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെ ഏല്പിക്കുവാൻ പോകുന്നു. ഇതുവരെ സർക്കാർ ട്രഷറികൾ മുഖാന്തരമാണ് അത്തരം സാമ്പത്തിക പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്. ഇനി ശമ്പളം വാങ്ങുന്നത് ഏതെങ്കിലും സ്വകാര്യബാങ്കിന്റെ അക്കൌണ്ടും എ.റ്റി.എമ്മും മറ്റും ഉപയോഗിച്ചായിരിക്കും. കഴിഞ്ഞ ഇടതുപക്ഷ സർക്കാർ ട്രഷറിവഴിയുള്ള പെൻഷൻ വിതരണം ചെക്ക് മൂലം ആക്കിയിരുന്നു. ഡോ.തോമസ് ഐസക്കിന്റെ നിരവധി സാമ്പത്തിക പരിഷ്കാരങ്ങളിൽ ഒന്നായിരുന്നു അത്. മുമ്പ് പെൻഷൻ ബൂക്ക് നൽകി പെൻഷനർ നേരിട്ട് ട്രഷറിയിൽനിന്നും പെൻഷൻ വാങ്ങണമായിരുന്നു. (ചിലരൊക്കെ പോസ്റ്റ് ഓഫീസ് വഴിയും ബാങ്ക് വഴിയും വാങ്ങാറുണ്ട്. അതിനുള്ള ഓപ്ഷൻ മുമ്പേതന്നെ അവർക്കുണ്ടായിരുന്നു.) പെൻഷൻ വാങ്ങൽ ചെക്ക് വഴിയാക്കുന്നതിനെ സംശയത്തോടെ കണ്ട പെൻഷൻകാർ ആദ്യം തോമസ് ഐസക്കിന്റെ പരിഷ്കാരത്തിൽ മുറുമുറുപ്പുകൾ ഉയർത്തിയിരുന്നു. എന്നാൽ പിന്നീട് ഇതിന്റെ സൌകര്യവും ഗുണവും മനസിലാക്കി അവർ എൽ.ഡി.എഫ് സർക്കാരിനെ അഭിനന്ദിച്ചു.
പെൻഷൻ ചെക്ക് വഴിയാക്കിയതുകൊണ്ട് പല ഗുണങ്ങളുണ്ടായി. ഒന്ന് ഒരു പെൻഷണർക്ക് പണം ആവശ്യമുള്ള സമയത്ത് ആവശ്യത്തിനുള്ള പണം എത്രയാണോ അത് മാത്രം എടുക്കാം. ബാക്കിയുണ്ടെങ്കിൽ അത് ട്രഷറിഅക്കൌണ്ടിൽത്തന്നെ കിടക്കും. അതാകട്ടെ സർക്കാർ ഖജനാവിനു ഗുണവും! ധാരാളം പെൻഷണർമാർ പെൻഷനുപുറമേ മറ്റു പല വരുമാനവും ഉള്ളവരായി ഉണ്ട്. അതുകൊണ്ട് ചെക്ക് മുഖാന്തരം ആകുമ്പോൾ അവർ പെൻഷൻ പണം യഥാസമയം വാങ്ങാൻ തിടുക്കം കാണിക്കില്ല.മുമ്പ് അവരവരുടെ ഡേറ്റുകളിൽ പെൻഷൻ ബൂക്കുമായി ട്രഷറിയിൽ വന്ന് തള്ളുകൊണ്ട് പെൻഷൻ വാങ്ങുന്നതായിരുന്നു നടപ്പുരീതി. പുതിയ ചെക്ക് സമ്പ്രദായത്തിൽ പണം എപ്പോൾ വേണമെങ്കിലും ചെന്നു വാങ്ങാം. പണം അത്യാവശ്യമില്ലെങ്കിൽ പിന്നീട് വാങ്ങാമെന്നു കരുതുകയും ചെയ്യാം. അവർ പണം പിൻവലിക്കാൻ ഒരു ദിവസം വൈകിയാൽത്തന്നെ സർക്കാർ ഖജനാവിനു നേട്ടമാണ്. സർക്കാർ ഖജനാവിനുകൂടി നേട്ടമുള്ള ഒരു പരിഷ്കാരമായിരുന്നു ഡോ. തോമസ് ഐസക്ക് കൊണ്ടുവന്നതെന്നു സാരം. അതുപോലെ ചെക്ക് ആയതുകൊണ്ട് രോഗാതുരതയിൽ കഴിയുന്ന ഒരു പെൻഷണർക്ക് ട്രഷറിയിൽ ചെന്നു ക്യൂനിൽക്കേണ്ടിയും വരില്ല. ആരുടെയെങ്കിലും കൈയ്യിൽ ചെക്ക് കൊടുത്തുവിട്ടാൽ പെൻഷൻ പണം വാങ്ങാം. ട്രഷറിപൂട്ടാതിരിക്കാൻ എൽ.ഡി.എഫ് സർക്കാർ കാണിച്ച ശുഷ്കാന്തികളുടെ കൂട്ടത്തിലാണ് ഇങ്ങനെയൊരു ഞുണുക്കു പണികൂടി കൊണ്ടുവന്നത്. സർക്കാർ സ്ഥാപനങ്ങളുടെ കാര്യക്ഷമതയും നിലനില്പും ഇടതുപക്ഷത്തിന്റെ സവിശേഷ പരിഗണനയ്ക്ക് സദാ പാത്രീഭവിക്കും എന്ന് സൂചിപ്പിക്കുവാനാണ് ഇക്കാര്യം ഞാൻ സൂചിപ്പിച്ചത്. എന്നാൽ അതങ്ങനെതന്നെയല്ല, വലതുപക്ഷം! അവർക്ക് സ്വകാര്യമേഖലയോടായിരിക്കും കൂടുതൽ ചായ്‌വ്!
ഇപ്പോൾ കേരളത്തിൽ യു.ഡി.എഫ് സർക്കാർ ചെയ്യുന്നതു നോക്കൂ; സർക്കാർ ഉദ്യോഗസ്ഥന്മാരുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും എല്ലാം ഇനി സ്വകാര്യ ബാങ്കുകൾ മുഖാന്തരം നൽകാൻ പോകുന്നുവത്രേ! അതായത് സർക്കാരിന്റെ സാമ്പത്തികപ്രവർത്തനങ്ങളിൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് നേരിട്ട് ഇടപെടാൻ കഴിയുന്നു എന്നു സാരം. ഇതിന്റെ ദോഷകരമായ പ്രത്യാഘാതങ്ങൾ എന്തായിരിക്കുമെന്ന് മനസിലാക്കാൻ സാമ്പത്തികശാസ്ത്രത്തിൽ ഡോക്ടറേറ്റൊന്നും നേടണമെന്നില്ല. ഏതൊരു സാധാരണ മനുഷ്യനും ഊഹിക്കാവുന്നതേയുള്ളൂ. സമ്പൂർണ്ണ മുതലാളിത്തത്തിലേയ്ക്ക് ഇന്ത്യൻ സമ്പദ്ഘടനയെ തള്ളിവിടുന്ന രാജ്യത്തെ വലതുപക്ഷ ഭരണകൂടനയങ്ങൾക്ക് വിധേയമായി കേരളത്തിലെ സർക്കാരും പ്രവർത്തിക്കുന്നു എന്നതിൽ അസ്വാഭാവികതയില്ല. വികസനത്തിൽ സ്വകാര്യ പങ്കാളിത്തം എന്നൊക്കെപ്പറഞ്ഞ് പൊതുമേഖലാസ്ഥാപനങ്ങളെ മുഴുവൻ അവഗണിച്ച് തനിമുതലാളിത്തം സ്ഥാപിക്കുന്നത് മനസിലാക്കാം. മുതലാളിത്തം സ്വന്തം പ്രത്യയ ശാസ്ത്രമായി അംഗീകരിക്കുന്നവർ ഭരണം കൈയ്യാളുമ്പോൾ അതിലപ്പുറം പ്രതീക്ഷിച്ചിട്ടു കാര്യമില്ല. പക്ഷെ ഗവദ്ണ്മെന്റ് ജീവനക്കാർക്ക് ശമ്പളം നൽകൽ ഉൾപ്പെടെയുള്ള സർക്കാരിന്റെ സാമ്പത്തിക പ്രവർത്തനങ്ങളും മറ്റുമായ ചുമതലകൾ അപ്പാടെ സ്വകാര്യസ്ഥാപനങ്ങൾക്ക് കൊട്ടേഷൻ നൽകുന്ന നയം ലോകത്തെ തനിമുതലാളിത്ത രാഷ്ട്രങ്ങളിൽ പോലും നിലവിലുണ്ടകുമോ എന്ന അന്വേഷിക്കേണ്ടിയിരിക്കുന്നു!
ഈ കുറിപ്പെഴുതാൻ പ്രേരിപ്പിച്ച പത്രവാർത്തയുംകൂടി താഴെ കോപ്പി പേസ്റ്റ് ചെയ്യുന്നു.
ശമ്പളവും പെന്‍ഷനും ഇനി സ്വകാര്യ ബാങ്കിലൂടെ
ജയകൃഷ്ണന്‍ നരിക്കുട്ടി
ദേശാഭിമാനി, 2011 ഒക്ടോബർ 17 തിങ്കള്‍
കണ്ണൂര്‍ : സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും അടക്കമുള്ള ഇടപാടുകള്‍ പുത്തന്‍ തലമുറ വാണിജ്യ ബാങ്കുകളെ ഏല്‍പിക്കുന്നു. പത്ത് ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും ഐസിഐസിഐ, എച്ച്ഡിഎഫ്സി, ആക്സിസ് തുടങ്ങിയ ബാങ്കുകളുടെ എടിഎം വഴിയാക്കാന്‍സര്‍ക്കാര്‍ ഉത്തരവിറക്കി. സെപ്തംബര്‍ 15ന് ഇറക്കിയ സര്‍ക്കാര്‍ ഉത്തരവിലാണ് ട്രഷറിയില്‍ കൈകാര്യം ചെയ്തിരുന്ന കോടികളുടെ സര്‍ക്കാര്‍ ഇടപാടുകള്‍ പുതുതലമുറ ബാങ്കുകളെ ഏല്‍പിക്കാന്‍ ഉത്തരവായത്. ഇപ്പോള്‍ ട്രഷറി വഴിയാണ് സര്‍ക്കാര്‍ ഇടപാടുകള്‍ . സഹകരണ, പൊതുമേഖലാ ബാങ്കുകള്‍ കൈകാര്യം ചെയ്ത സര്‍ക്കാര്‍ ഇടപാടുകളും പുത്തന്‍ തലമുറ ബാങ്കുകളിലേക്ക് മാറ്റും.
ജീവനക്കാരുടെ ശമ്പളവും പെന്‍ഷനുമടക്കം മാസം 1000 കോടിയോളം ഇപ്പോള്‍ ട്രഷറിയിലൂടെ നല്‍കുന്നുണ്ട്. ഇതിന്റെ മുഴുവന്‍ കൈകാര്യവും ഇനി പുതുതലമുറ സ്വകാര്യ ബാങ്കുകള്‍ക്കാകും. സര്‍ക്കാര്‍ ഫണ്ടുകള്‍ , പദ്ധതിവിഹിതം, തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് തുടങ്ങിയവയെല്ലാം ഇനി കൈകാര്യം ചെയ്യുക ഈ ബാങ്കുകളാകും. എച്ച്ഡിഎഫ്സി ബാങ്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. സര്‍ക്കാര്‍ ഇടപാട് മുഴുവന്‍ ഇതുവരെ നടത്തിയിരുന്ന ട്രഷറി ഫലത്തില്‍ ഇല്ലാതാക്കുന്നതാണ് തീരുമാനം. സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും നടപ്പാക്കുന്ന പരിഷ്കാരത്തിന്റെ ഭാഗംകൂടിയാണ് ഈ നടപടി. എച്ച്ഡിഎഫ്സി, ഐസിഐസിഐ, ആക്സിസ് ബാങ്കുകളെ സാമ്പത്തിക ഇടപാട് ഏല്‍പിക്കുന്നതോടെ സര്‍ക്കാര്‍ ഖജനാവ് കൈകാര്യം ചെയ്യാനുള്ള അനുമതികൂടിയാണ് ഇവര്‍ക്ക് ലഭിക്കുക. ട്രഷറി പ്രവര്‍ത്തനം പരിമിതപ്പെടാനും ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും ഇത് കാരണമാകും.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ ട്രഷറി പരിഷ്കരണം അട്ടിമറിച്ചാണ് സ്വകാര്യവല്‍ക്കരണ നീക്കം. കോര്‍ബാങ്കിങ് ഏര്‍പ്പെടുത്തി ട്രഷറികളില്‍ എടിഎം തുടങ്ങാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനായി മുഴുവന്‍ ട്രഷറികളും കംപ്യൂട്ടര്‍വല്‍ക്കരിച്ചു. പുതിയ സബ്ട്രഷറികള്‍ , സ്റ്റാമ്പ് ഡിപ്പോകള്‍ , ചെക്ക് പോസ്റ്റ് ട്രഷറികള്‍ എന്നിവ ആരംഭിച്ചു. പെന്‍ഷന്‍കാര്‍ക്കും ഗസറ്റഡ് ജീവനക്കാര്‍ക്കുമായി അഞ്ച് ലക്ഷത്തോളം ട്രഷറി സേവിങ്സ് അക്കൗണ്ടും തുറന്നു. അതോടെ ട്രഷറികളിലൂടെ സമാഹരിക്കുന്ന തുക സംസ്ഥാന വികസനത്തിന് ഉപയോഗിക്കാനായി. സര്‍ക്കാര്‍ ഇടപാടുകള്‍ പുതുതലമുറ ബാങ്കുകളിലേക്ക് മാറ്റുന്നതോടെ ഈ നേട്ടങ്ങളെല്ലാം ഇല്ലാതാവും. വികസനാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന പണം ഊഹക്കച്ചവടമേഖലയിലേക്ക് വഴിമാറിപ്പോകാനും ഈ തീരുമാനം വഴിവച്ചേക്കും.

Friday, September 30, 2011
എൻഡോസൽഫാന് സമ്പൂർണ്ണനിരോധനം
എൻഡോസൽഫാന് സമ്പൂർണ്ണനിരോധനം
മനുഷ്യജീവന്റെ മഹത്വം വിളിച്ചോതുന്ന സുപ്രധാനവിധിയുമായി ഇന്ത്യയുടെ പരമോന്നത നീതിപീഠം ജനപക്ഷത്ത്!
മനുഷ്യജീവന് മാരക ഭീഷണിയായ എൻഡോസൽഫാന് സമ്പൂർണ്ണനിരോധനം ഏർപ്പെടുത്തിക്കൊണ്ട് ബഹുമാനപ്പെട്ട സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചു. എൻഡോസൽഫാൻ നിരോധനം ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതിയുടെ ഈ സുപ്രധാനമായ ഈ ജനപക്ഷവിധി. നമ്മുടെ പരമോന്നത നീതിപീഠം ഈ സുപ്രധാന വിധിയിലൂടെ മനുഷ്യജീവന് മറ്റെന്തിനെക്കാളും വിലയുണ്ടെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. മനുഷ്യനെ ഇഞ്ചിഞ്ചായി കൊല്ലുന്ന എൻഡോസൾഫാൻ എന്ന ഈ വിഷവസ്തുവിന്റെ നിരോധനം ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ച് ഡി.വൈ.എഫ്.ഐയ്ക്കും വിധി പുറപ്പെടുവിച്ച ബഹുമാനപ്പെട്ട സുപ്രീംകോടതിയ്ക്കും നന്ദി!

Friday, September 9, 2011
കണ്ണൂർ സൈബർ മീറ്റ്
കണ്ണൂർ സൈബർ മീറ്റ്
എഴുത്തും വായനയും, ആശയസംവാദങ്ങളും, സൌഹൃദസല്ലാപങ്ങളും മറ്റുംമറ്റുമായി ഇന്റെർനെറ്റ്ലോകത്തെ സർഗ്ഗാത്മകവും, സ്നേഹോഷ്മളവുമാക്കിത്തീർക്കുന്ന ബ്ലോഗ്ഗർമാർ ഉൾപ്പെടെയുള്ള സൈബർലോകത്തെ കൂട്ടുകാർ ഒത്തുചേരുന്ന വേറിട്ടൊരു ഓണസംഗമത്തിന് കണ്ണൂർ നഗരം സാക്ഷ്യം വഹിക്കുന്നു. സൈബർലോകത്തെ ചിരപരിചിതരും പുതുമുഖങ്ങളുമായ നൂറുകണക്കിന് കൂട്ടുകാർ 2011 സെപ്റ്റംബർ 11 ഞായറാഴ്ച രാവിലെ 10 മണിയ്ക്ക് കണ്ണൂർ ജവഹർ വായനശാലാ ഹാളിൽ ഒത്തുചേരുന്നു. ഈ സൈബർ മഹാസംഗമത്തിന് എല്ലാവിധ ആശംസകളും നേരുന്നു!
Wednesday, July 27, 2011
തൊടുപുഴ ബ്ലോഗ്ഗേഴ്സ് മീറ്റ്
സൌഹൃദങ്ങളുടെ പൂക്കാലം ആഘോഷിക്കുന്ന ബ്ലോഗ്ഗർമാരുടെ പുതിയൊരു കൂടിക്കഴ്ചയ്ക്കു കൂടി സമയമായി.തൊടുപുഴയിലാണ് അടുത്തുവരുന്ന ഒത്തു ചേരൽ. അവിടെയുള്ള ഹരീഷ് തൊടുപുഴയും ദേവനുമാണ് മുഖ്യ സംഘാടകർ. അറുപതില്പരം പേർ പങ്കെടുക്കുമെന്നാണ് ഹരീഷ് തൊടുപുഴയുടെ നിഗമനം.
അഥവാ അല്പം അങ്ങോട്ടോ ഇങ്ങോട്ടോ കൂടുന്നതിലോ കുറയുന്നതിലോ അല്ല കാര്യം എന്നിരിക്കിലും, മുൻ കൂട്ടി പറഞ്ഞിരുന്നവർ എല്ലാം കൃത്യമായി എത്തുക എന്നത് മീറ്റിന്റെ വിജയത്തിന് ആവശ്യമാണ്. ഒഴിച്ചുകൂടാൻ പാടില്ലാത്ത അത്യവശ്യക്കാർ ഒഴിച്ച് പറഞ്ഞിരുന്നവർ എല്ലാം പങ്കെടുക്കും എന്നു തന്നെ പ്രതീക്ഷിക്കുന്നു.
അടുത്തിടെ നടന്ന തുഞ്ചൻ പറമ്പ് ബ്ലോഗ്ഗേഴ്സ് മീറ്റ് ആളെണ്ണം കൊണ്ടും സംഘാടന മികവുകൊണ്ടും ഒരു മഹാ സംഭവമായിരുന്നു. അതിനുശേഷം ഔപചാരികതകളുടെ ലവലേശമില്ലാതെ എറണകുളത്ത് നടന്ന മീറ്റും പ്രൌഢഗംഭീരമായിരുന്നു.പങ്കെടുത്ത എല്ലാവർക്കും കൂടുതൽ ഇടപഴകാനും പരിചയപ്പെടാനും പരിചയം പുതുക്കാനും ഒക്കെ എറണാകുളം മീറ്റിലും കഴിഞ്ഞു.
ഇപ്പോഴിതാ തൊടുപുഴയിലും ഒരു സംഗമം. തീർച്ചയായും ഇതും ബ്ലോഗ്ഗർമാർക്ക് ഊഷ്മളമായ ഒരു അനുഭവമായിരിക്കും എന്നതിൽ സംശയമില്ല.
2011 ജൂലായ് 31 രാവിലെ 10 മണിയ്ക്ക് തൊടുപുഴ അർബൻ ബാങ്ക് ഹാളിൽ ആണ് ബ്ലോഗ്ഗേഴ്സ് സംഗമം നടക്കുന്നത്. നാലു മണി വരെ ബ്ലോഗ്ഗേഴ്സിനു അടുത്തും അറിഞ്ഞും മിണ്ടിയും പറഞ്ഞും ഉല്ലസിച്ചും ചെലവഴിക്കാം. ഈയുള്ളവനും അതിനുള്ള അവരസം നഷ്ടമാകില്ലെന്നുതന്നെ ഇതെഴുതുന്നതുവരെയും ഉള്ള പ്രതീക്ഷ.
ഓരോ ബ്ലോഗ്മീറ്റുകളും ജീവിതത്തിലെ ഓരോ അവിസ്മരണീയമായ അനുഭവങ്ങൾ ആകുമ്പോൾ കഴിയുന്നതും അതിൽ പങ്കെടുക്കുക എന്നത് ഒരു ആഗ്രഹമാകാതിരിക്കുന്നതെങ്ങനെ? ഇപ്പോൾ അതൊരു ശീലമായിരിക്കുകയാണ്.ഈയുള്ളവനെ സംബന്ധിച്ച് ഒഴിവാക്കാനാകാത്ത അത്യാവശ്യങ്ങളിൽ ഒന്നായി അതിപ്പോൾ മാറിയിരിക്കുന്നു.
അപ്പോൾ ഇനി തൊടുപുഴയിൽ ബ്ലോഗ്ഗേഴ്സ് സംഗമത്തിന് എത്തുന്നതുവരെ അതിന്റെയൊരു ജിജ്ഞാസയിലും പ്രത്യാശയിലുമാണ്! ഇങ്ങനെയുള്ള കൊച്ചുകൊച്ചു ജിജ്ഞാസകളും പ്രത്യാശകളുമായി ഈയുള്ളവനവർകളും ഈ ചെറിയ ജീവിതം അടയാളപ്പെടുത്തുന്നു! ഓർക്കാനും ഓമനിക്കാനും ജീവിതത്തിൽ എന്തെങ്കിലുമൊക്കെ ഉണ്ടാകണമല്ലോ!
അപ്പോൾ ഇനി തൊടുപുഴയിൽ..........
Friday, July 8, 2011
Saturday, July 2, 2011
ബ്ലോഗ് സെന്റർ ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം കോവളത്ത് ബൂലോകം ഓൺലെയിൻ ബ്ലോഗ് സെന്റർ ഉദ്ഘാടന ചടങ്ങിൽനിന്നും ഏതാനും ചിത്രങ്ങൾ; ഒപ്പം വാർത്തയും വിവരണവും !

ചിത്രങ്ങളിൽ നിരക്ഷരൻ (മനോജ് രവീന്ദ്രൻ), ജോ (കെ.ജെ.ജോഹർ), ജെയിംസ് സണ്ണി പാറ്റൂർ, കോവളം സുനിൽ കുമാർ, ഇ.എ.സജിം തട്ടത്തുമല, തബാറക്ക് റഹ്മാൻ, സുജ വയൽപൂവുകൾ, ഫ്രാങ്കേ ഫെറേറ (വിദേശി സുഹൃത്ത്), ഗീതാ മനോജ്, മിസിസ് സുനിൽ, സുനിലിന്റെ മകൾ തുടങ്ങിയവരെ ചിത്രങ്ങളിൽ കാണാം.
ബ്ലോഗ് സെന്റർ ഉദ്ഘാടനം ചെയ്തു
അങ്ങനെ ബൂലോകത്തിന് ഒരു ആസ്ഥനമന്ദിരം എന്നലക്ഷ്യം സാക്ഷാൽക്കരിക്കപ്പെടുന്നു. . തിരുവനന്തപുരത്ത് ബ്ലോഗ് സെന്ററിനു തുടക്കമായി.കോവളം ജംഗ്ഷനിൽ ബീച്ച് റോഡിനു സമീപമുള്ള കാനറാ ബാങ്ക് ബ്യിൽഡിംഗിൽ ജംഗ്ഷൻ ആർട്ട് കഫേയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ബ്ലോഗ് സെന്ററിന്റെ ഔപചാരികമായ ഉദ്ഘാടനകർമ്മം 2011 ജൂലായ് 1ന് വൈകുന്നേരം ആറുമണിയോടെ നടന്ന ലളിതമായ ചടങ്ങിൽ പ്രശസ്ത ബ്ലോഗ്ഗർ നിരക്ഷരൻ (മനോജ് രവീന്ദ്രൻ) നില വിളക്കു കൊളുത്തി നിർവ്വഹിച്ചു. തുടർന്ന് അദ്ദേഹം ചുരുക്കം വാക്കുകളിൽ ഉദ്ഘാടന പ്രഭാഷണം നടത്തി. ചടങ്ങിൽ നമ്മുടെ ബൂലോകം സാരഥി ജോ, ജെയിംസ് സണ്ണി പാറ്റൂർ,ഇ.എ.സജിം തട്ടത്തുമല, തബാറക്ക് റഹ്മാൻ, സുജ, ജോർജു കുട്ടി, മിസിസ് മനോജ് രവീന്ദ്രൻ, എന്നിവർ സംസാരിച്ചു. ലളിതവും പ്രൌഢ ഗംഭീരവുമായ ഈ ഉദ്ഘാടന ചടങ്ങ് ബൂലോകത്തിന്റെ ചരിത്രത്തിൽ പുതിയൊരദ്ധ്യായമായി.
അനുബന്ധക്കുറിപ്പ്
അങ്ങനെ ബൂലോകത്തിന് ഒരു ആസ്ഥാനം എന്ന സ്വപ്നസാക്ഷാൽകാരത്തിലേയ്ക്ക് നാം ചുവട് വച്ചു കഴിഞ്ഞു. ഏതൊരു ചരിത്ര സംഭവത്തിനും ഒരു നിമിത്തമുണ്ടാകണം. എന്തെങ്കിലും, ആരെങ്കിലും ഒരു നിമിത്തമാകണം. അങ്ങനെയാണ് ചരിത്രമുണ്ടാകുന്നത്. ഇവിടെ ബൂലോകം ഓൺലെയിൻ ഒരു നിമിത്തമാകുകയാണ്. നമ്മുടെ ബൂലോകം വെബ് പോർട്ടലും ആ നിമിത്തത്തിന്റെ ഭാഗമായപ്പോൾ ബൂലോകത്ത് അതൊരു വഴിത്തിരിവായി.ഈ നിമിത്തമൊരു ചരിത്രമായി! ഇനി ഈ ഒരു ചരിത്രം കൂടി ബൂലോകത്തിന്റെ തുടർന്നുള്ള സജീവചലനങ്ങൾക്ക് ഒരു നിമിത്തമാകും. എഴുത്തും വായനയുമായി ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്ന സ്വയം പ്രസാധകരായ ബൂലോകർക്ക്, അവരുടെ കൂട്ടായ്മകൾക്ക് അഭിമാനിക്കാവുന്ന ഒരു നിമിഷം!
ബൂലോകം ഇന്നെത്തി നിൽക്കുന്ന വളർച്ചയും വികാസവും വച്ച് നോക്കുമ്പോൾ ഒരു ചെറിയ മുറിയിൽ ആരംഭിക്കുന്ന ഈ ആസ്ഥാന പ്രവർത്തനം കുറച്ചൊക്കെ അപര്യാപ്തമാണ്. എന്നിരിക്കിലും ഇത്തരം ഒരു സംരഭത്തിന് ഇന്നത്തെ നിലയ്ക്കുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ കണക്കിലെടുക്കുമ്പോൾ ഇത്രയെങ്കിലും ചെയ്തു് ഒരു നല്ല തുടക്കമിടാൻ കഴിയുന്നത് ചെറിയ കാര്യമല്ല. ഒന്നും ചെയ്യാതിരിക്കുന്നതും എന്തെങ്കിലും ചെയ്യുന്നതും തമ്മിൽ വ്യത്യാസമുണ്ട്. നമ്മുടെ ഈ ആസ്ഥാന മന്ദിരത്തിൽ അത്യാവശ്യം മുപ്പതോളം പേർക്ക് കൂടിയിരിക്കാനുള്ള സൌകര്യം ഇപ്പോൾ തന്നെ ഉണ്ട്.
വളരെ വിശാലവും സുസംഘടിതമായ ഒരു ഓഫീസ് പ്രവർത്തവവും മറ്റും ലക്ഷ്യം വച്ചാണ് ബൂലോകം ഓൺലെയിൻ ചുവട് വച്ചത്.ആ ലക്ഷ്യത്തിലേയ്ക്കു തന്നെ ഇനിയും സഞ്ചരിക്കുന്നത്. അതുകൊണ്ടുതന്നെ കോവളത്തെ ഈ ആസ്ഥാനം ഭാവിയിലേയ്ക്കുള്ള ഉറച്ചതും പ്രതീകാത്മകവുമായ ഒരു കാൽ വയ്പാണ്. നമ്മുടെ ഈ പുതിയ ഓഫീസിൽ അത്യാവശ്യം കുറച്ചുപേർക്ക് കൂടാനും ഇരിക്കാനും ഉള്ള സൌകര്യങ്ങൾ ഉണ്ട്. ബ്ലോഗിന്റെ ആസ്ഥാനം എന്ന നിലയ്ക്കും അത്യാവശ്യം സാംസ്കാരിക പ്രവർത്തനങ്ങൾക്ക് ഒരു കൂടിയാലോചാനാ മുറി എന്ന നിലയ്ക്കും അത്യാവശ്യം ലൈബ്രറി, ഇന്റെർനെറ്റ് സൌകര്യം, ബ്ലോഗ് ലിറ്ററസി സൌകര്യങ്ങൾ, പ്രദർശനങ്ങൾ, കളക്ഷൻസ്, വിസിറ്റേഴ്സ് ഡയറി തുടങ്ങിയവ ഒക്കെ സജ്ജീകരിക്കുന്നുണ്ട്; ഉള്ള സൌകര്യത്തിൽ പരമാവധി സജ്ജീകരണങ്ങൾ! ഭാവിയിൽ ഇത് വികസിപ്പിച്ച് നമ്മുടെ കുറച്ചുകൂടി വലിയ സ്വപ്നങ്ങളിലേയ്ക്ക് ചുവടുവയ്ക്കാൻ കഴിയും എന്ന് നമുക്ക് പ്രതീക്ഷിക്കാം; ബൂലോകർ ഇത് ഗൌരവമായി കണക്കാക്കുന്നപക്ഷം!
ഇങ്ങനെ ഒരു ഓഫീസിന്റെ റിസ്ക് ബൂലോകം ഓൺലെയിൻ ഏറ്റെടുക്കുന്നതതും നമ്മുടെ ബൂലോകം ഡോട്ട് കോമും ബ്ലോഗ്ഗർമാരും ഇതിനോട് സർവ്വാത്മനാ സഹകരിക്കുന്നതും ബൂലോകത്തോടുള്ള താല്പര്യവും കടപ്പാടും കൊണ്ടുതന്നെയാണ്. ബ്ലോഗ്ഗർമാരുടെ ഒരു കൂട്ടിടമായ ബൂലോകം ഓൺലെയിൻ ബൂലോകത്ത് ഇങ്ങനെ എന്തെങ്കിലും ചില ചലനങ്ങൾ ഉണ്ടാക്കാൻ മുൻ കൈ എടുക്കുന്നത് ഒരു നിയോഗമായി കാണുകയാണ്. ഒരു നല്ല തുടക്കം, ഒരു നല്ല മാതൃക ആരിലെങ്കിലും കൂടി സംഭവിക്കേണ്ടതാണല്ലോ. അതേ! ബൂലോകത്തിന് ഒരു ആസ്ഥാനം ഉണ്ടാക്കുക എന്നത് ബൂലോകം ഓൺലെയിൻ, നമ്മുടെ ബൂലോകം എന്നിവ ഒരു നിയോഗമായി തന്നെ ഏറ്റെടുക്കുകയായിരുന്നു. ഇനി നമുക്ക് മെല്ലെ മെല്ലെ ഭാവികാര്യങ്ങൾ തീരുമാനിക്കാം.ബ്ലോഗ്ഗർമാർക്ക് പ്രചോദനവും പ്രോത്സാഹനവും ഏകുന്ന പ്രവർത്തനങ്ങൾക്ക് ഭാവിയിലും ബൂലോകം ഓൺലെയിൻ സദാ സന്നദ്ധമായിരിക്കും.
തിരുവനന്തപുരത്തെ അന്തർദ്ദേശീയ പ്രസിദ്ധമായ ഒരു വിനോദ സഞ്ചാര കേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തുതന്നെ ആദ്യത്തെ ബ്ലോഗ് സെന്റർ ഉണ്ടാകുന്നത് എന്തുകൊണ്ടും ഉചിതമാണ്. കേരളത്തിലങ്ങോളമുള്ള മലയാളികൾ ഒരു പ്രാവശ്യമെങ്കിലും തിരുവനന്തപുരത്ത് വരേണ്ടവരാണ്. തിരുവനന്തപുരത്തു വന്നാൽ ചിലരെങ്കിലും കോവളം ഒന്നു കാണാതെ പോകില്ല. കോവളത്ത് വരുന്നത് ബ്ലോഗ്ഗർമാർ ആരെങ്കിലും ആണെങ്കിൽ നമ്മുടെ ഓഫീസ് ഒന്നു സന്ദർശിക്കാതെ പോകുന്നതെങ്ങനേ? തീർച്ചയായും നമുക്ക് ഇവിടെ ഇനിമേൽ ഒരു ആസ്ഥാനവും ഒരു ഓഫീസുമുണ്ടെന്ന് അഭിമാനപൂർവ്വം പറയുകതന്നെ ചെയ്യാം.ബ്ലോഗിൽ നിന്നും പ്രസിദ്ധീകൃതമായ പുസ്തകങ്ങൾ ഇവിടെ പ്രദർശനത്തിനും വില്പനയ്ക്കുമായി ഉദ്ഘാടന ദിവസം തന്നെ ശേഖരിക്കുകയും സജ്ജീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇനിയും കുറെ ബ്ലോഗ് കൃതികൾ ശേഖരിക്കാനുണ്ട്. ഇതുവരെ ബ്ലോഗിൽ ഇന്നും വന്ന പുസ്തകങ്ങളുടെ ഒരു ലിസ് തയാറാക്കിയിട്ടുള്ളതായി നിരക്ഷരൻ അറിയിച്ചിട്ടുമുണ്ട്. ഇനിയും നമുക്ക് ഭാവിയിൽ ചെയ്യാവുന്ന കാര്യങ്ങൾ സംബന്ധിച്ച അഭിപ്രായ നിർദ്ദേശങ്ങൾ ബൂലോകരിൽ നിന്നും പ്രതീക്ഷിക്കുന്നു.
കോവളത്ത് ഈ ഓഫീസ് പ്രവർത്തിക്കുന്നതിനാവശ്യമായ മുറിയും മറ്റ് സൌകര്യങ്ങളും നൽകിയ ഡോ. ജെയിംസ് ബ്രൈറ്റിന്റെ ഉത്തമ സുഹൃത്ത്ശ്രീ സുനിലിനോടുള്ള നന്ദി പറഞ്ഞറിയിക്കാൻ കഴിയില്ല. കാലത്തിന്റെ സന്ദേശം വായിക്കാൻ കഴിയുന്ന സ്നേഹമയനും നിഷ്കളങ്കനായ ഒരു വ്യക്തിക്കു മാത്രമേ ഇങ്ങനെ ഒരു സംരഭത്തിനു വേണ്ട എല്ലാ സൌകര്യങ്ങളും ഒരുക്കിക്കൊടുക്കാൻ കഴിയു. സുനിൽ എന്ന വ്യക്തിയുടെ വിശാല ഹൃദയത്തിനു മുന്നിൽ നമ്മൾ തികഞ്ഞ കൃതജ്ഞത രേഖപ്പെടുത്തുകയാണ്. അദ്ദേഹം ഒരു ബ്ലോഗ്ഗർ അല്ലെങ്കിൽ കൂടിയും ബൂലോകത്തിന്റെ സ്പന്ദനങ്ങൾ മനസിലാക്കിയിട്ടുണ്ട് എന്നു വ്യക്തം. തന്റെ സുഹൃത്ത് ഉൾപ്പെടുന്ന ബൂലോകരുടെ ഐഡിയകൾക്കുള്ള അദ്ദേഹത്തിന്റെ ശക്തമായ പിന്തുണയാണ് നമുക്ക് ശ്രീ സുനിലിൽ നിന്നും ലഭിച്ചിട്ടുള്ളത്. ശ്രീ.സുനിലിന്റെ മികച്ച സംഘാടനം കൊണ്ടാണ് വളരെ പെട്ടെന്നുതന്നെ നമുക്ക് ബ്ലോഗ്സെന്ററിന്റെ ഉദ്ഘാടനം നിർവ്വഹിക്കുവാൻ കഴിയുന്നത്.
മഴകാരണം മൂന്നു മണിയ്ക്ക് എത്താനിരുന്ന എനിക്ക് നാലു മണിയ്ക്ക് മാത്രമേ അവിടെ എത്താൻ കഴിഞ്ഞുള്ളൂ. ഞാൻ ബസിലിരിക്കുമ്പോൾ തന്നെ എറണാകുളത്ത് നിന്നും തിരുവനന്തപുരത്തെത്തിയ നമ്മുടെ ബൂലോകം സാരഥി ജോ എന്നെ വിളിച്ച് അദ്ദേഹത്തിന്റെ ആഗമനം അറിയിച്ചു. ഞാൻ കോവളത്ത് എത്തുമ്പോൾ അല്പം മുമ്പ് അവിടെ എത്തിച്ചേർന്ന ജോയും ഒപ്പം വന്ന അദ്ദേഹത്തിന്റെ കസിനും ഉദ്ഘാടനച്ചടങ്ങിനാവശ്യമായ മുന്നൊരുക്കങ്ങളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. ഒപ്പം ഉദ്ഘാടന വാർത്ത ഉടൻ പബ്ലിഷ് ചെയ്യാനുള്ള തിടുക്കത്തിലുമായി. അല്പ നിമിഷങ്ങൾക്കുള്ളിൽത്തന്നെ നിരക്ഷരൻ പത്നീ സമേതനായി വന്നിറങ്ങി. തുടർന്ന് തബാറക്ക് റഹ്മാൻ, ജെയിംസ് സണ്ണി പാറ്റൂർ, സംഭവം വായിച്ചറിഞ്ഞ് കോവളം സ്വദേശിയായ സുജാ ബ്ലോഗ്ഗർ തുടങ്ങിയവർ എത്തിച്ചേർന്നു. തൊഴില്പരമായ തിരക്കുമൂലം ഉദ്ഘാടനം കഴിഞ്ഞുമാത്രം എത്താൻ കഴിഞ്ഞ കെ.ജി.സൂരജും അനിൽ കുര്യാത്തിയും ഓഫീസ് സന്ദർശിച്ചു മടങ്ങി.
ബ്ലോഗ് സെന്റർ എന്ന സ്വപ്നസാഫല്യത്തിന്റെ സന്തോഷം പങ്കുവച്ചുകൊണ്ട് ഈ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നു. ബൂലോകരുടെ ക്രിയാത്മകായ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സജീവമായ ചർച്ചകളും പ്രതീക്ഷിക്കുന്നു. ഇനിയുമിനിയും ബ്ലോഗ് എന്ന മാദ്ധ്യമത്തിന്റെ വളർച്ചയ്ക്കും വികാസത്തിനും, അതുവഴി വളരുന്ന ഊഷ്മളമയ സൌഹൃദബന്ധങ്ങളെ ഊട്ടിവളർത്താനും, ബൌദ്ധികമായി ഉയർന്ന നിലവാരം പുലർത്തുന്നതും സംവേദനക്ഷമവും പക്വമാർന്ന ജനാധിപത്യ ബോധം ഉൾക്കൊള്ളുന്നതുമായ ഒരു പൌരസമൂഹത്തിന്റെ സൃഷ്ടിയ്ക്കും പ്രതിജ്ഞാബദ്ധമായ മനസുമായി ഈ നവ മാധ്യമത്തിന്റെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് നമുക്ക് ഒരുമിച്ച് യാത്രതുടരാം.
കൂടുതൽ ചിത്രങ്ങൾ കാണുവാൻ ഈ ലിങ്ക് വഴി ചിത്രബ്ലോഗത്തിൽ എത്തുക. ചിത്രങ്ങളും വാർത്തകളും ബൂലോകം ഓൺലെയിൻ, നമ്മുടെ ബൂലോകം എന്നീ സൈറ്റുകളിലും കാണാം.
Subscribe to:
Posts (Atom)