Sunday, August 12, 2012

ബ്ലോഗ്‌മാന്ദ്യം


ബ്ലോഗ്‌മാന്ദ്യം

അതെ ഇത് ഒരു ബ്ലോഗ് മാന്ദ്യത്തിന്റെ കാലമാണെന്നു തോന്നുന്നു. നമ്മുടെ  ബൂലോഗത്തിന്  ഇപ്പോൾ മുമ്പത്തെ പോലെ അത്ര ഉഷാറില്ലെന്ന് തോന്നുന്നു. മലയാളം ബ്ലോഗുകളും ബ്ലോഗ്ഗർമാരും ഇപ്പോൾ മുമ്പത്തെ പോലെ സജീവമല്ലെന്നു തോന്നുന്നു. ഇതെല്ലാം എന്റെ തോന്നലുകൾ മാത്രമാണോ എന്നെനിക്കറിയില്ല. പക്ഷെ മറ്റു പലരും ഇതേ അഭിപ്രയം എന്നോട് പങ്കിട്ടിട്ടുണ്ട്.  എന്തായാലും പല പ്രമുഖ ബ്ലോഗർമാരുടെയും ബ്ലോഗുകളിൽ അടുത്ത കാലത്തൊന്നും പുതിയ പോസ്റ്റുകൾ ഇട്ടതായി കാണുന്നില്ല. പലരും മറ്റു ബ്ലോഗുകളിൽ കമന്റുകൾ പോലും ഇടുന്നില്ല. ബ്ലോഗെഴുത്തും വായനയും കുറഞ്ഞുവരികയാണോ ? പല പഴയ ബ്ലോഗ്ഗർമാരും ബസിലും ഗൂഗിൾ പ്ലസിലും പിന്നെ നല്ലൊരു പങ്ക്  ആളുകൾ ഫെയ്സ് ബൂക്കിലും ചേക്കേറിയിട്ട് ബൂലോഗത്തെ മറന്നതുപോലുണ്ട്.

നമ്മുടെ ബ്ലോഗ്ഗർമാർക്ക് ഇതെന്തു പറ്റി? ബ്ലോഗുകളിൽ കിശുകിശാന്നു പോസ്റ്റുകളും കമന്റുകളും എഴുതുന്ന  ആ ഒരു  സുഖം ഒന്നു വേറെ തന്നെയാണ്. മറ്റ് സോഷ്യൽ നെറ്റ്‌വർറ്റ്ക്കുകളിൽ ബ്ലോഗിംഗിന്റെ ആ എന്തരോ ഒരു സുഖം ലഭിക്കുമോ? പോസ്റ്റുകളിലൂടെയും കമന്റുകളിലൂടെയും വളരുന്ന ആ ഒരു സൌഹൃദത്തിന്റെയും വല്ലപ്പോഴും നേരിട്ടുള്ള കൂടിച്ചേരലുകളൂടെയുമൊക്കെ ആ ഒരു സുഖം ബ്ലോഗ്ഗർമാർ മറന്നോ? പുതിയ പുതിയ ആളുകളെ ബ്ലോഗിലേയ്ക്ക് ആകർഷിക്കുവാനുള്ള പരിശ്രമങ്ങൾ എല്ലാവരും  നിർത്തിയോ? പുതിയ ബ്ലോഗുകളും ബ്ലോഗ്ഗർമാരും ഉണ്ടാകുന്നില്ലാ എന്നല്ല; ധാരാളം ഉണ്ടാകുന്നുണ്ട്. എന്നാൽ അവരെയൊക്കെ പ്രോത്സാഹിപ്പിക്കാൻ പരിചയസമ്പന്നരായ ബ്ലോഗ്ഗന്മാർ ഇല്ലെന്നു വന്നാലോ? പ്രിയ ബ്ലോഗ്ഗർമാരെ, ആ പഴയ ബ്ലോഗാവേശമൊക്കെ  നിങ്ങൾ എവിടെ കൊണ്ട് പണയം വച്ചു? ചിലരൊക്കെ ജോലിത്തിരക്കോ മറ്റ് അസൌകര്യങ്ങളോ കൊണ്ട് ബ്ലോഗിൽ സജീവമായിരിക്കാൻ കഴിയാത്തവരായുണ്ടാകാം. എന്നാൽ എല്ലാരും അങ്ങനെ ആയിരിക്കില്ലല്ലോ. നല്ലൊരു പങ്ക് ബ്ലോഗ്ഗർമാർക്ക് എന്തോ ഒരു മടുപ്പുപോലെ ! ബൂലോഗത്തോടു താല്പര്യം കൂടാനല്ലാതെ കുറഞ്ഞു വരേണ്ട കാര്യങ്ങളൊന്നും കാണുന്നുമില്ല.

ഈയുള്ളവൻ ഒരുപാട് സോഷ്യൽ നെറ്റ്‌വർക്കുകളിൽ പോകുന്നുണ്ട്. പക്ഷെ ബ്ലോഗിനെ മറന്നുള്ള കളീയില്ല. ബ്ലോഗ് ചെയ്യുമ്പോൾ കിട്ടുന്ന സുഖം മറ്റൊന്നിലും കിട്ടില്ല.  എന്തായാലും ഇനിയിപ്പോൾ ദാ തെന്മലയിൽ ഒരു ഇ-എഴുത്തു കൂട്ടം വരാൻ പോകുന്നു. ബ്ലോഗ് മീറ്റുകൾ ബ്ലോഗിംഗിനെ സജിവമാക്കുന്നതിൽ നല്ല പങ്ക് വഹിച്ചിട്ടുണ്ട്. നമുക്ക് ആ തെന്മല ബ്ലോഗ് മീറ്റിനു മുമ്പ് തന്നെ പഴയതുപോലെ ഒന്നു സജീവമാകരുതോ? ബൂലോഗത്തു നിന്ന് ഇപ്പോൾ അകന്നു നിൽക്കുന്നവർക്കെല്ലാം ഒന്നു തിരിച്ചു വരരുതോ? മലയാള ബൂലോഗത്തെ നമുക്ക് ആ പഴയ പ്രതാപകാലത്തേക്ക് മടക്കിക്കൊണ്ടു പോകണം. എന്ത് പറയുന്നു? ഇപ്പോഴത്തെ ഈ ബ്ലോഗ്‌മാന്ദ്യത്തെ നമുക്ക് കൂട്ടായി അതിജ്ജിവിക്കണം. എന്തേ? അതിനുള്ള ചർച്ചകൾക്കായി ഈ കുറിപ്പ് ഇതാ അടിച്ചിടുന്നു.  ബാക്കി നിങ്ങൾ പറയൂ. ബ്ലോഗ് വേണോ, വേണ്ടേ? 

34 comments:

മൻസൂർ അബ്ദു ചെറുവാടി said...

റംസാന്‍ കഴിഞ്ഞാല്‍ ...ശരിയാവും എന്ന് തോന്നു. ഓഫീസ് ടൈമില്‍ ഒക്കെ മാറ്റം വന്നില്ലേ :)

ഞാന്‍ പുണ്യവാളന്‍ said...

അങ്ങനെ ഓക്കേ നമ്മുക്കിടയില്‍ സംഭാവിക്കുനുണ്ടോ സംശയം അസ്ഥാനത്തല്ല , ചിലര്‍ തുടരെ തുടരെ എഴുതി പോസ്റ്റുന്നുണ്ട് എന്നെ പോലെ ചിലര്‍ അല്ല , ഞാന്‍ തന്നെ വളരെ കുറച്ചേ എഴുതാറുള്ളൂ മടി കാരണം . കുറെ കഴിയുമ്പോള്‍ എല്ലാ കാര്യത്തിലും ഒരു അലസത താല്പര്യക്കുറവ് ഓക്കേ ഉണ്ടാകുമല്ലോ അതാവും ,

പക്ഷെ മാഷേ ഞാന്‍ ഫോളോ ചെയ്യുന്ന പത്തിരുന്നൂറ് ബ്ലോഗുകളിലെ വല്ലത്തിലും ഒരു പോസ്റ്റു വന്നാല്‍ആദ്യം കമന്റു എന്റേത് തന്നെ ആവണം എന്ന ഒരു ആദ്യ ആവേശം ഇന്നും എനിക്കുണ്ട്. വേഗം കടന്നു ചെല്ലാറുണ്ട് അഭിപ്രായവും പറയാറ് ഉണ്ട് ആ സുഖം ഒന്ന് വേറെ തന്നെ അത് പോലെ സ്വന്തം അക്ഷരങ്ങള്‍ പത്താള് കണ്ടു ആഹാ നല്ലതെന്നു പറയുമ്പോള്‍ കിട്ടുന്ന സന്തോഷവും ........

മലയാളം സോഷ്യല്‍ നെറ്റ് വര്‍ക്കും ഫേസ് ബുക്കും അല്പം തളര്‍ത്തുന്നു എന്നൊരു തോന്നല്‍ പൊതുവേ ഉണ്ടെങ്കിലും സാമാന്യം നല്ല വായനക്കാരെ എത്തിക്കാന്‍ അത് ഉപയോഗപെടുന്നും ഒരു കൂട്ടായ്മ അത് സൃഷ്ടിക്കുന്നു ,

ബ്ലോഗുകള്‍ ഇനിയും വളരട്ടെ ശ്രദ്ധിക്കപ്പെടട്ടെ

സ്നേഹാശംസകളോടെ സ്വന്തം @ PUNYAVAALAN

ajith said...

എനിക്കിപ്പോ വായനാവേശമാണ്
എഴുത്താവേശം വരാന്‍ ഇനിയെന്തെങ്കിലും മരുന്ന് കഴിക്കണം.

Manoj മനോജ് said...

:)

mini//മിനി said...

ശരിക്കും ബ്ലോഗ് മാന്ദ്യത്തിന്റെ കാലം തന്നെയാണെന്ന് തോന്നുന്നു. ഇപ്പോൾ വായനക്കാരും കുറവാണ്. കുറ്റം പറയാൻ പോലും പലരും കമന്റ് ഇടുന്നില്ല. പിന്നെ പുത്തൽ തലമുറ ഫെയ്സ്‌ബുക്കും കെട്ടിപ്പിടിച്ച് മയക്കത്തിലാണെന്ന് തോന്നുന്നു.

Unknown said...

വായന മാന്ദ്യം മാറട്ടെ എന്നാശംസിക്കുന്നു

ആശംസകള്‍

ഇവിടെ എന്റെ ചില ചിന്തകള്‍
http://admadalangal.blogspot.com/

Arun Kumar Pillai said...

മാന്ദ്യമോ എവിടെ?

sam said...

please read www.dailyteck.com and comment me.. nigalude ealla comments um ..

sam said...

please read www.dailyteck.com and comment me.. nigalude ealla comments um ..

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

അതെ..ഒരു ബ്ലോഗ് മാന്ദ്യം നടപ്പുള്ളത് തന്നെ.

Harinath said...

മാസത്തിൽ രണ്ടോ മൂന്നോ നാലോ അഞ്ചോ പോസ്റ്റുകൾ ഇടാണാന്‌ ഞാൻ ശ്രമിക്കുന്നത്. രണ്ടുപോലും സാധിക്കാത്ത മാസങ്ങളിൽ ഒന്നും പോസ്റ്റ് ചെയ്യില്ല. എന്റെ ബ്ലോഗ് അത്ര സമകാലീനമല്ലാത്തതിനാൽ ഈ ക്രമീകരണം സാധിക്കും. എന്തെങ്കിലും എഴുതണമല്ലോയെന്നുകരുതി ഒന്നും എഴുതാറുമില്ല. ഇന്റർനെറ്റിലേക്കുള്ള വരവിന്‌ തീരെ സമയം കിട്ടാത്തതുകൊണ്ടാണ്‌ ഈയിടെ പോസ്റ്റുകൾ കുറഞ്ഞത്. ഏതായലും ഈ മാസം രണ്ടുപോസ്റ്റ് പ്രതീക്ഷിക്കാം.
മറ്റുബ്ലോഗുകൾ വായിക്കുന്നതിനും കമന്റ് ചെയ്യുന്നതിനും പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. (തീരെ താൽപര്യമില്ലാത്തതുകൊണ്ടാണ്‌ രാഷ്ട്രീയപരമായ പോസ്റ്റുകളിൽ കമന്റ് ചെയ്യാത്തത്. ക്ഷമിക്കുക...)

ബ്ലോഗ്-മാന്ദ്യം ഉണ്ടെങ്കിൽ നിസ്സാരവൽക്കരിക്കപ്പെടരുത്. ആത്മാർത്ഥമായ രചനകളും അവയ്ക്കുള്ള പ്രോത്സാഹനങ്ങളും തീർച്ചയായും ഇവിടെ ഉണ്ടായിരിക്കണം. മികച്ച രചനകളും എഴുത്തുകാരും ഇവിടെ ഉണ്ടായിരിക്കട്ടെ.
ഈ പ്രശ്നം ശ്രദ്ധയിൽപ്പെടുത്തിയതിന്‌ നന്ദി... ബ്ലോഗ് മീറ്റിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുക...

bass said...

ബ്ലോഗില്‍ സജീവമായിരുന്ന പലരും ഫേസ് ബുക്കിലേക്കും പ്ലസ്സിലേക്കുമെല്ലാം മൈഗ്രേറ്റ് ചെയ്തിട്ടുണ്ട്. അവിടെയൊക്കെ നടക്കുന്ന ചര്‍ച്ചകളില്‍ അവരൊക്കെ നന്നായി ഇടപെടുന്നുമുണ്ട്. ബ്ലോഗിനെക്കാള്‍ അവിടെയൊക്കെ കമെന്റ് ചെയ്യാന്‍ കുറച്ചുകൂടി എളുപ്പവുമാണ്. അതൊക്കെയാവാം കാരണം.
എങ്കിലും പഴയ ബ്ലോഗ്‌ പുഷ്കല കാലം തിരികെ വരണമെന്ന് ആഗ്രഹിക്കുന്നു.

ഇ.എ.സജിം തട്ടത്തുമല said...

ഇവിടെ കമന്റെഴുതിയ എല്ലാവരുടെയും ബ്ലോഗുകൾ സ്ഥിരവായനയ്ക്കായി ഞൻ എന്റെ വായനശാലയിൽ ഉൾപ്പെടുത്തുന്നു. വായനശാല

Pradeep Kumar said...

ഒരു താൽക്കാലിക മാന്ദ്യം ഉണ്ട് എന്നത് നേരാണ്. പക്ഷേ ബ്ലോഗെഴുത്തും, വായനയും കൂടുതൽ സജീവം ആവുകതന്നെ ചെയ്യും. കാലം ആ ദിശയിലാണ് സഞ്ചരിക്കുന്നത്.....

ഷെരീഫ് കൊട്ടാരക്കര said...

സാഹിത്യ രചനയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ പത്രക്കാരന്റെ പുറകേ പോയി നാണംകെടുമ്പോള്‍ ബ്ലോഗല്ലാതെ മറ്റ് ആശ്രയം വേറെ ഇല്ലാ എന്നോര്‍ക്കുക. അതായത് അങ്ങിനെ ഉള്ളവര്‍ ഉള്ള കാലത്തോളം ബ്ലോഗ് പൂട്ടേണ്ടി വരില്ല. സാഹിത്യ രചനക്കാര്‍ എല്ലാവരും ഇപ്പോഴും ഇവിട് തന്നെ ഉണ്ട്.മറ്റൊരു കൂട്ടര്‍ ഉണ്ട് അഭിപ്രായം പ്രകടിപ്പിക്കാനുള്ള വേദി ആയി ബ്ലോഗിനെ കണ്ടവര്‍ ഫൈസ്ബുക്കും മറ്റും വന്നപ്പോള്‍ അവര്‍ അങ്ങോട്ട് പോയെന്നേ ഉള്ളൂ. ഈ മാന്ദ്യം അല്‍പ്പ കാലത്തേക്ക് മാത്രം.ഇത് മുമ്പും ഉണ്ടായിട്ടുണ്ട്. പിന്നീട് ആ അവസ്ഥ മാറും.സജീവമാകും, ഇല്ലെങ്കില്‍ നമ്മള്‍ സജീവമാക്കും.

ഇ.എ.സജിം തട്ടത്തുമല said...

"ഇല്ലെങ്കില്‍ നമ്മള്‍ സജീവമാക്കും."
ആക്കണം;ആക്കിയിരിക്കും.പ്രതിജ്ഞ!

Philip Verghese 'Ariel' said...

മലയാളം ബ്ലോഗില്‍ ഒരു നവാഗതന്‍ എങ്കിലും സജീം പറഞ്ഞതുപോലെ എവിടെയോ ഒരു മാന്ദ്യം സംഭവിച്ചത് പോലൊരു തോന്നല്‍ എനിക്കും
ഏതായാലും കുറേപ്പേര്‍ ഇവിടെ സജീവമായി ഉണ്ട് അല്ലെങ്കില്‍ ഉണ്ടാകും എന്ന ഉറപ്പു ഉള്ളത് തന്നെ ഒരു ആവേശം നല്‍കുന്നു
ഇല്ലെങ്കില്‍ ആ ആവേശം നമുക്ക് കൊണ്ടുവരാം അതിനുള്ള മാര്‍ഗ്ഗം നമുക്ക് കണ്ടുപിടിക്കാം
ആശംസകള്‍
പുതിയ എഴുത്തുകാര്‍ക്ക് വിശേഷിച്ചും ബ്ലോഗ്‌ എഴുത്തുകാര്‍ക്ക് പ്രത്യേകിച്ചും കമന്റു വീശുന്നവര്‍ക്ക് ചില നിര്‍ദേശങ്ങള്‍/ ഉപകരിക്കുന്ന ഒരു പോസ്റ്റ്‌

വെബ്‌ കമന്റുകള്‍ ചില ചിന്തകള്‍: അഥവാ ഒരു ബ്ലോഗറുടെ അനുഭവക്കുറിപ്പുകള്‍

Anonymous said...

ചിന്തിക്കുകയും എഴുതുകയും ഒക്കെ ചെയ്യുന്നവര്‍ കൂടുതലും ഇടതു പക്ഷക്കാര്‍ ആണ് അവര്‍ക്കിപ്പോള്‍ വാ അടഞ്ഞു പോയി എന്തിനെ കുറിച്ച് എഴുതും? ഒന്നും ക്ലച്ചു പിടിക്കുന്നില്ല മന്‍മോഹന്‍ ഒന്നും ചെയ്യുന്നില്ല , ഇനി ചാവുന്ന വരെ അല്ലെങ്കില്‍ രാഹുല്‍ജി വരുന്നതു വരെ കസേരയില്‍ ഇരുന്നു ഉറങ്ങുക എന്നല്ലാതെ അദ്ദേഹത്തിന് അജണ്ട ഇല്ല, പീ എം മനോജ്‌ മാക്സിമം എഴുതി സീ പീ എമിന്റെ കൊലപാതക രാഷ്ട്രീയത്തെ വെള്ള പൂശാന്‍ ഒന്നും ഒരു വായനയും കിട്ടാതെ പോയി , ജയ്രാജന്മാരുടെ ഗുണ്ട രാഷ്ട്രീയം സീ പീ എം ബുജികളെ വല്ലാതെ ആശയപാപ്പരതതിലെക്ക് തള്ളിവിട്ടു , ഇതാണ് വാസ്തവത്തില്‍ സംഭവിച്ചത് , ഫേസ് ബുക്കില്‍ അപ്പോള്‍ അപ്പോള്‍ ലൈക്ക് കിട്ടും എന്നല്ലാതെ സീരിയസ് ആയി ഒന്നും ആരും അതില്‍ എഴുതുന്നില്ല പലതും സ്വന്തം പൊങ്ങച്ചം കാണിക്കാന്‍ കുറെ പടവും കുറെ ഷയരുകളും കുറെ ലൈക്കുകളും

ഇ.എ.സജിം തട്ടത്തുമല said...

സുശീലൻ: ".........പലതും സ്വന്തം പൊങ്ങച്ചം കാണിക്കാന്‍ കുറെ പടവും കുറെ ഷയരുകളും കുറെ ലൈക്കുകളും"

വെള്ളിക്കുളങ്ങരക്കാരന്‍ said...

ചെറിയൊരു മാന്ദ്യം ഇല്ലാതില്ല..നോമ്പ് കഴിയുമ്പോള്‍ എല്ലാം ശരിയാവും എന്ന് വിശ്വസിക്കാം..

Unknown said...

പഴയ ആളുകൾ പോയപ്പോൾ പുതിയവർ വന്നു..

എന്നാലും ഫേസ്ബുക്ക് പോലെ എപ്പോഴും അപ്റ്റുഡേറ്റ് ആയി ഇരിക്കുന്ന സൈറ്റുകൾ ഒരൽപ്പം പ്രാമുഖ്യം കുറച്ചു ബ്ലോഗിനു. എന്നാലും അറിയപ്പെടാത്ത കുറേ ബ്ലോഗേർസ് ഇപ്പോഴും എഴുതുന്നു...

ദാ ന്റെ ബ്ലോഗിൽ വന്ന് നോക്കിക്കോ http://sumeshvasu.blogspot.com/
വായിച്ചു മരിക്കൂ

വിചാരം said...

കൊട്ടോട്ടി എന്നൊരു വിദ്വാനെ കണ്ടാല്‍ ഈ മാന്ദ്യത്തിനുള്ള മരുന്ന്‍ കിട്ടും .... ആര്‍ക്കും കിട്ടുന്നില്ലെങ്കില്‍ ഇദ്ദേഹത്തെ ഈ ( 9288000088 ) നമ്പരില്‍ ബന്ധപ്പെടുക.

Philip Verghese 'Ariel' said...

@ വിചാരം, മാന്ദ്യത്തിനു മരുന്ന് തേടി കൊട്ടോട്ടിയില്‍ പോയി,
മാന്ദ്യമല്ലെ എന്തെങ്കിലും മരുന്ന് കിട്ടുമെന്ന് കരുതി, പക്ഷെ അതിന്റെ
സ്റ്റോക്ക്‌ തീര്‍ന്നെന്നു പറഞ്ഞു, ഒപ്പം ഒരു സ്നേഹ സംവാദം നടത്തുന്നതിനും
കഴിഞ്ഞു, ബൂലോകത്തിനി എവിടെങ്കിലും ഈ മാന്ദ്യത്തിനു മരുന്ന് കിട്ടുമോ എന്തോ?
ചിരിയോ ചിരി!! സാബുവിന്റെ നമ്പര്‍ തന്നതില്‍ നന്ദി. ഏതായാലും മരുന്നില്ലാതെ
തന്നെ ഈ മാന്ദ്യത്തിനു ഒരു മാറ്റം വരണം, അല്ലെങ്കില്‍ വരുത്തണം

Anonymous said...

ബ്ലോഗെഴുത്തിന് മാന്ദ്യമുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. ചിലകാരണങ്ങൾ നമുക്കു വേണമെങ്കിൽ പറയാം. ഏതായാലും ഇതു സംബന്ധിയായി ഒരു പോസ്റ്റിട്ടിട്ടുതന്നെ വേറെ കാര്യം.

ഓ.ടോ. മാന്ദ്യത്തിന്റെ മരുന്നു തേടി ഏരിയൽ വിളിച്ചിരുന്നു. പക്ഷേ ഏരിയൽ സാഹിബിന്റെ കയ്യിൽ മരുന്നു ലോഡുകണക്കിനാണുതാനും. താല്പര്യമില്ലാത്തവർക്കും അവിടെ ഒന്നു പോയിനോക്കാം...

Typist | എഴുത്തുകാരി said...

എനിക്കും തോന്നുന്നു ഇതു്, ഒരു മാന്ദ്യമുണ്ടെന്നു തന്നെ. കാരണം മനസ്സിലാവുന്നില്ല. അതു മാറി ഉഷാറാവണം ബൂലോഗം. തീര്‍ച്ചയായും ബ്ലോഗ് മീറ്റുകള്‍ക്കും അതിലൊരു പങ്കു വഹിക്കാന്‍ കഴിയും.

ഒരു വര്‍ഷം ഇരുപത്തഞ്ചും നാല്പതുമൊക്കെ പോസ്റ്റിട്ടിരുന്ന എന്റെ ഈ വര്‍ഷത്തെ പോസ്റ്റ് വെറും മൂന്നു്.

alimajaf said...

ഞാനീ ബൂലോകത് വളരെ പുതിയതാണ്. ( 2008 ഇല്‍ ഇവിടെ കുറച്ചു നോട്ട്സ് സേവ് ചെയ്തു വെച്ചിട്ടുണ്ട് എന്നത് ഒഴികെ) . പ്രായം രണ്ടു മാസം.

കുറെ ബ്ലോഗുകള്‍ വായിച്ചു വായിച്ചങ്ങനെ ഇരിക്കുന്നു. എന്റെ എഴുത്ത് അത്രക്ക് പോര എന്ന ഒരു അഭിപ്രായം സ്വയം ഉള്ളതുകൊണ്ടും എനിക്ക് സ്വന്തമായി ഒരു ബ്ലോഗ്‌ വേണമെന്ന ഒരു ആഗ്രഹം വന്നതിനാലും ഞാന്‍ എടുത്തുവെച്ച ഫോട്ടോസ് ഒക്കെ വച്ച് ഒരു പത്തു ദിവസം മുംബ് ഒരു ബ്ലോഗ്‌ തുടങ്ങുകയും ചെയ്തു. (ഉപദേശിക്കാന്‍ ആഗ്രഹമുള്ളവര്‍ അവിടെ വന്നു കുറ്റവും കുറവും പറഞ്ഞു തരണം എന്ന് അപേക്ഷ http://chithravaramb.blogspot.in)

ഞാന്‍ പറഞ്ഞു വന്നത് എന്താണെന്ന് വെച്ചാല്‍, 10 ദിവസം കൊണ്ട് എന്റെ ബ്ലോഗില്‍ ഹിറ്റ്‌ 2000 എത്താറായി. സത്യമായിട്ടും ഞാന്‍ ഇത്രേം പ്രതീക്ഷിട്ടെ ഇല്ലായിരുന്നു.

ഉള്ളത് പോലെ പറഞ്ഞാ ഞാന്‍ ബൂലോകത്ത് എത്താന്‍ കാരണം ഫേസ്ബുക്ക്‌ ആണ്.

അവിടെ മലയാളം ബ്ലോഗേഴ്സ് എന്ന ബ്ലോഗര്‍മാരുടെ കൂട്ടായ്മ. എന്റെ ബ്ലോഗ്ഗിലും അവിടെ എത്താനുള്ള ലിങ്ക് ഉണ്ട്. അവിടെ ബ്ലോഗ്‌ സംബന്ദമായ എല്ലാ സംശയങ്ങല്കും പരിഹാരമുണ്ട്. എല്ലാവിധ പ്രോത്സാഹനങ്ങളും ഉണ്ട്. പുതിയ ട്രെണ്ടുകളെ എങ്ങനെ ബ്ലോഗിങ്ങിനു ഉപകാരപ്രദമായി ഉപയോഗിക്കാം എന്നതിന്റെ ഉത്തമ ഉദാഹരണം.

Anonymous said...

എല്ലാ ബ്ലോഗുകൾക്കും ആശംസകൾ: ജസീം വട്ടപ്പാറ

pikachu said...


ഇതൊന്ന്‍ വായിച്ചാല്‍ എല്ലാം ശരിയാവും

http://vidhunprakash.blogspot.in

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

എല്ലാവര്‍ക്കും എല്ലായിപ്പോഴും ബ്ലോഗില്‍ സജീവമാകാന്‍ ഒരിക്കലും കഴിയില്ല
കാരണങ്ങള്‍ പലതാവാം
അങ്ങോട്ടുമിങ്ങോട്ടും പുറംചൊറിയുന്ന അഭിപ്രായങ്ങള്‍ കാരണം ബ്ലോഗ്‌ വായനയിലും രചനയിലും ചിലര്‍ക്ക് ഒരു മടുപ്പ് ഉണ്ടാകാനും മതി
ആരോഗ്യപരമായ വിമര്‍ശനവും അഭിനന്ദനവും നിര്‍ദേശവും ഒക്കെ ഉണ്ടായാലേ ഈ രംഗം പുഷ്ടിപ്പെടൂ..
അല്ലെങ്കില്‍ കമന്റിനു വേണ്ടി രചന എന്ന നിലക്ക് ബ്ലോഗുകള്‍ അധപതിക്കും (ഇന്നത്തെ മിക്ക പോസ്റ്റുകളും ശ്രദ്ധിച്ചാല്‍ ഇത് വ്യക്തമാവും)
ഫേസ്ബുക്കില്‍ അടയിരിക്കുന്നത് മറ്റൊരു കാരണമാണ്.പക്ഷെ അതിനും ഓര്‍ക്കുട്ടിന്റെ സ്ഥിതി കാത്തിരിക്കുന്നു.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

:)

ഇ.എ.സജിം തട്ടത്തുമല said...

ഇസ്മയിൽ കുറുമ്പടി:“ആരോഗ്യപരമായ വിമര്‍ശനവും അഭിനന്ദനവും നിര്‍ദേശവും ഒക്കെ ഉണ്ടായാലേ ഈ രംഗം പുഷ്ടിപ്പെടൂ..
അല്ലെങ്കില്‍ കമന്റിനു വേണ്ടി രചന എന്ന നിലക്ക് ബ്ലോഗുകള്‍ അധപതിക്കും“

ഏറനാടന്‍ said...

ബ്ലോഗില്‍ മാന്ദ്യം ഉണ്ടെങ്കിലും എഴുതുന്നവര്‍ ഒക്കെ നല്ല നിലവാരം പുലര്‍ത്തുന്നുണ്ട്. ജയ്‌ ബ്ലോഗിംഗ്..

keraladasanunni said...

ഈ പോസ്റ്റിനെ ആസ്പദിച്ച് കോട്ടോട്ടിക്കാരന്‍ ഒരു പോസ്റ്റ് ഇട്ടത് കണ്ടു. അതില്‍ നിന്നാണ് ഈ പോസ്റ്റിനെക്കുറിച്ച് അറിയുന്നത്. നേരത്തെ എഴുതിയിരുന്ന ചിലരുടെ പോസ്റ്റുകളൊന്നും
കാണാറില്ല. വ്യക്തിപരമായ അസൌകര്യങ്ങള്‍ കൊണ്ടാവാം. പുതിയ എഴുത്തുകാര്‍ കടന്നു വരുന്നുമുണ്ട്. എന്തായാലും
ഒരു പുത്തന്‍ ഉണര്‍വ്വിനുവേണ്ടി പരിശ്രമിക്കാം 

RK said...

കുറുമ്പടിയുടെ കമന്റിനു താഴെ ഒരൊപ്പ് .
കൊട്ടോട്ടി പറഞ്ഞത് പോലെ
"സ്വന്തം പരിചയത്തിൽപ്പെടുന്നവരുടെ പോസ്റ്റുകൾ മാത്രം വായിച്ചു പോകുന്നവർക്കു ബൂലോക പോസ്റ്റു മാന്ദ്യം കൂടുതൽ അനുഭവപ്പെട്ടേക്കാം. താൽക്കാലികമായി വരുന്നവരെ അവർ നിൽക്കുന്നിടത്തോളം വായിക്കാം. അവർ എഴുത്തു നിർത്തിയാൽ നമ്മൾ വായന നിറുത്തേണ്ടതില്ലല്ലോ. നമുക്കു വായിക്കാനും നമ്മളെ വായിക്കാനും ധാരാളം പേർ ബാക്കിയുണ്ട്. ജാലകം, ചിന്ത തുടങ്ങിയ അഗ്രിഗേറ്ററുകളിൽ മിനുട്ടുവച്ചു പോസ്റ്റുകൾ അപ്ഡേറ്റു ചെയ്യപ്പെടുന്നുണ്ട്. അപ്പോൾ എവിടെയാണു പോസ്റ്റുകൾക്കു മാന്ദ്യം? നിലവിൽ ഇവിടെ നിൽക്കുന്നവർക്ക് ഏതാനും പേരിലേക്ക് ചുരുങ്ങാതെ കഴിയുന്നത്ര ബ്ലോഗുകളിലേക്ക് വികസിക്കാൻ കഴിഞ്ഞാൽ ഇവിടെ മാന്ദ്യം അനുഭവപ്പെടില്ല."
പിന്നെവിടെയാണ് മാന്ദ്യം സജീം ഭായ്