വിശ്വാസികളേ ഇതിലേ........
എന്തു കൊണ്ട് ഇസ്ലാം മത്വിശ്വാസികൾ
നേത്രദാനം ചെയ്യുന്നില്ല? ഹിന്ദുക്കളിലും ക്രിസ്ത്യാനികളിലും ഒരു
വിഭാഗത്തിനെങ്കിലും അതിനു മത വിശ്വാസം തടസ് സമാകുന്നില്ല. (എങ്കിലും
ഏറ്റവും കൂടുതൽ അവയവ ദാനവും മൃതശരീര ദാനവും നടത്തുന്നത് നിർമതരും നിരീശ്വര
വാദികളുമാണ് . കാരണം അവർ മരണാനന്തര ജീവിതത്തിൽ വിശ്വസിക്കുന്നില്ല
എന്നതുതന്നെ!) പര ലോകത്ത് എത്തുമ്പോൾ കാഴ്ചയില്ലാതെ ബുദ്ധിമുട്ടൂം എന്ന്
വിചാരിച്ചിട്ടാണോ മുസ്ലിങ്ങൾ നേറത്രദാനത്തെ ഭയപ്പെടുന്നത്? മൗഷ്യർക്ക്
ജീവൻ തരാനും കണ്ണും കാഴ്ചയും തരാനും
കഴിവുള്ള അള്ളാഹുവിന് മരണാനന്തരം പരലോകമുണ്ടെങ്കിൽ ഇഹലോകത്ത് നിന്ന്
മരിച്ച് അഥവാ അള്ളാഹു മരിപ്പിച്ച് അവിടെ എത്തുന്നവർക്ക് അതൊക്കെ തിരിച്ചു
നൽകാനും കഴിയും. മരണാനന്തരം ഇസ്ലാം മത വിശ്വാസികൾക്ക് എന്തുകൊണ്ട്
നേത്രദാനം ചെയ്തുകൂട? എന്തുകൊ ണ്ട് അവയ വദാനം ചെയ്തുകൂട? എന്തുകൊണ്ട് മൃത
ശരീരം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിക്കാൻ കൊടുത്തുകൂട?
അവയവദാനം നടത്താൻ
ആഗ്രഹിക്കുന്നവർക്ക് അതെല്ലാം നിർവ്വഹിച്ച ശേഷം ആ മയ്യത്ത് വീട്ടിൽ
കൊണ്ടു വന്ന് എല്ലാ വിധ മാതാനുഷ്ഠാനങ്ങളും നടത്തിയശേഷം ഒന്നുകിൽ പള്ളിയിൽ
കൊണ്ടു പോയി അടക്കുകയോ മെഡിക്കൽ പഠനത്തിനു വിട്ടുകൊടുക്കുകയോ ചെയ്താൽ
എന്താണ് അതിൽ തെറ്റ്? നിലവിൽ എല്ലാ മത വിശ്വാസികളിലും പെട്ട മെഡിക്കൽ
വിദ്യാർത്ഥികൾക്ക് പഠിക്കാൻ കിട്ടുന്നത് അനാഥ മൃതശരീരങ്ങളും ഒരു
മതത്തിലും ദൈവത്തിലു വിശ്വസിക്കാത്തവർ നൽകുന്ന മൃതശരീരങ്ങളും മാത്രമാണ്. മുസ്ലിങ്ങൾ അവരുടെ കണ്ണുകളോ മറ്റ് അവയവങ്ങളോ മരണാനന്തരം ദാനം ചെയ്താൽ
നരകത്തിൽ പോകുമോ? അങ്ങനെയെങ്കിൽ ഒരു ഇസ്ലാമത വിശ്വാസിയും മറ്റുള്ളവർ
നൽകുന്ന കണ്ണുകളോ മറ്റ് അവയവങ്ങളോ സ്വീകരിച്ച് ജീവൻ നില നിർത്തുകയും അരുത്.
ഇങ്ങോട്ട് വാങ്ങാം. അത് ഏത് മതക്കാരുടേതായാലും; അങ്ങോട്ട് ആർക്കും
കൊടുക്കില്ല എന്ന നിലപാട് ശരിയല്ല.
മെഡിക്കൽ കോളേജുകളിൽ പഠിക്കുന്ന ഇസ്ലാം
മറതവിശ്വാസികളായ കുട്ടികളും അന്യമതസ്ഥരുടെയും മതമില്ലാത്തവരുടെയും
മൃതശരീരങ്ങളെ മാത്രം പഠനത്തിന് ആശ്രയിക്കുന സാഹചര്യം ഉണ്ടാകുന്നത്
ശരിയാണോ? ഇനിയിപ്പോൾ മൃത ശരീരമൊന്നും വിട്ടു നൽകിയില്ലെങ്കിലും
മുസ്ലിങ്ങളും അവയവദാനം ചെയ്യണമെന്ന് ഇസ്ലാമതപണ്ഠിതൻമാർ ആഹ്വാനം
ചെയ്യേണ്ടതല്ലേ? എന്തുകൊണ്ട് ചെയ്യുന്നില്ല? ഇസ്ലാമതത്തിനുള്ളിൽ മാറാത്ത
പലതും കാല ക്രമേണ വിശ്വാസികൾ സ്വയമേവ മാറ്റി എടുത്തിട്ടുണ്ട്. ഉദാഹരണത്തിന്
ഫോട്ടോ എടുപ്പും വീഡിയോ എടുപ്പും മറ്റും. മുമ്പ് അത് മൗലവിമാർ
വിലക്കിയിരുന്നു. പ്രത്യേകിച്ചും കല്യാണ വീടുകളിൽ. പിന്നീട് നിക്കാഹ് വിവാഹ
ഹാളിന് തൊട്ടടുത്ത പള്ളിയിൽ വച്ച് നടത്തി വിശ്വാസികൾ അതിനെ മറികടന്നു.
മൗലവിമാരാകട്ടെ ഇപ്പോൾ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു. വീഡിയോയിൽ
അഭിനയിക്കുന്നു. അവരുടെ പ്രസംഗങ്ങളുടെ ആഡിയോയും വീഡിയോയും ഒക്കെ
ഇറക്കുന്നു. അവ വിറ്റ് കാശ് വാങ്ങുന്നു. അതാണ് പറയുന്നത്. മതപണ്ഠിതന്മാർ
മാറിയില്ലെങ്കിൽ വിശ്വാസികൾ സ്വയം മാറുക മാത്രമല്ല, മതപണ്ഠിതന്മാരെത്തന്നെ
മാറ്റിത്തീർക്കും. ശാസ്ത്രത്തിന്റ നേട്ടങ്ങൾ പോലും അള്ളാഹുവിന്റെ
കൃപയാണെന്നാണല്ലോ വിശ്വസീക്കുന്നത് അപ്പോൾ അവയവങ്ങൾ മാറ്റി വയ്ക്കാൻ
കഴിയുന്ന വൈദ്യ ശാസ്ത്ര നേട്ടങ്ങളിൽ പോലും അള്ളാഹുവിന്റെ കൈയ്യൊപ്പ് കാണും.
അങ്ങനെയെങ്കിലും മുസ്ലിങ്ങളും നേത്ര ദാനം, അവയവ ദാനം മുതലായവ നടത്തിയാൽ
അവ അള്ളാഹു ഇഷ്ടപെടുന്ന പുണ്യകർമ്മങ്ങൾ തന്നെ ആയിരിക്കും എന്നു
മാത്രമല്ല അത് സ്വർഗ്ഗത്തിലേയ്ക്കുള്ള വഴി എളുപ്പമാക്കുകയും ചെയ്യും.