സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തിന് അഭിവാദനങ്ങൾഅക്ഷരാർത്ഥത്തിൽ ചുവന്നപുരിയായി മാറിയ അനന്തപുരിയ്ക്ക് ഉത്സവഛായ പകർന്ന സി.പി.ഐ.എം സംസ്ഥാന സമ്മളനത്തിന് വമ്പിച്ച ബഹുജന റാലി, റെഡ്‌വാളണ്ടിയർ പരേഡ്, പൊതുസമ്മേളനം എന്നിവയോടെ ഇന്ന് (2012 ഫെബ്രുവരി 10) സമാപനം. ഉച്ചയോടെ നഗരത്തിലെ എല്ലാവഴികളിലൂടെയും പൊതുസമ്മേളനം നടക്കുന്ന ചന്ദ്രൻ ശേഖരൻ നായർ സ്റ്റേഡിയത്തിലേയ്ക്ക് ജനം ഒഴുകിയെത്തും.
വൈകുന്നേരം മൂന്ന് മണിയോടെ തിരുവനന്തപുരം ജില്ലയിലെ വിവിധ ഏരിയകളിൽ നിന്നും പാർട്ടി പ്രവർത്തകരും അനുഭാവികളും നഗരത്തിലെ നിശ്ചിത കേന്ദ്രങ്ങളിലെത്തി പ്രകടനമായി പൊതുസമ്മേളസ്ഥലത്തെത്തും. ഉച്ചയോടെ വിവിധ ഏരിയാ കമ്മിറ്റികളിൽ നിന്നും പ്രത്യേക പരിശീലനം നേടിയെത്തുന്ന റെഡ് വാളണ്ടിയർമാർ നഗരത്തെ ചുവപ്പണിയിക്കും. സമ്മേളനം കണുവാൻവേണ്ടി ഇതര ജില്ലകളിൽനിന്നുപോലും രാവിലെതന്നെ പാർട്ടി പ്രവർത്തകരും അനുഭാവികളും ബഹുജനങ്ങളും ആവേശപൂർവ്വം എത്തിച്ചേരുന്നതുമൂലം തിരുവനന്തപുരം നഗരം അഭൂതപൂർവ്വമായ ജനത്തിരക്കിലാകും.
മാത്രവുമല്ല നഗരഹൃദയമെന്ന് വിശേഷിപ്പിക്കാവുന്ന പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലാണ് സമാപനസമ്മേനം കേന്ദ്രീകരിക്കുന്നത്. പ്രതിനിധി സമ്മേളനം നടക്കുന്ന എ.കെ.ജി ഹാളിലേയ്ക്കും ഇവിടെനിന്നും അധികദൂരമില്ല. പോരാത്തതിന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും ഹാളുകളിലും സമ്മേളനത്തിനോട് അനുബന്ധിച്ച് അനുബന്ധ സമ്മേളനങ്ങളും കലാ പരിപാടികളും മറ്റും നടന്നുവരികയാണ്. സി.പി.ഐ.എം സംസ്ഥാന സമ്മേളനം ഇതാദ്യമായാണ് തിരുവനന്തപുരത്ത് നടക്കുന്നത്.
മുമ്പ് സി.പി.ഐ.എമ്മിന്റെ പതിമൂന്നാം പാർട്ടി കോൺഗ്രസ്സ് തിരുവനന്തനന്തപുരത്ത് വച്ച് നടന്നിരുന്നു. വമ്പിച്ച ജനപങ്കാളിത്തമുണ്ടാക്കിയ ഒരു സമ്മേളനമായിരുന്നു അത്. അന്ന് പ്രതിനിധി സമ്മേളനം ജിമ്മി ജ്യോർജ് ഇന്റോർ സ്റ്റേഡിയത്തിലും സമാപന സമ്മേളനം ശംഖുമുഖം കടപ്പുറത്തുമാണ് നടന്നത്. ശംഖുമുഖം കടപ്പുറത്തേയ്ക്ക് കടൽ പോലെയാണ് അന്ന് ജനം ഇരമ്പിയത്. ആ പതിമൂന്നാം പാർട്ടികോൺഗ്രസ്സിനെ ഓർമ്മിപ്പിക്കും വിധമാണ് ഇപ്പോൾ സൻസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് നടക്കുന്നത്.
സി.പി.ഐ.എമ്മിന്റെ കരുത്ത് വിളിച്ചോതുന്ന ഈ സമ്മേളനം മുമ്പില്ലാത്ത വിധം മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. സി.പി.ഐ.എമ്മിന്റെ വളർച്ചയിൽ ഹാലിളക്കമുള്ള ചില കേന്ദ്രങ്ങളും ചില മാധ്യമങ്ങളും ഈ സമ്മേളന കാലത്തും പാർട്ടിയ്ക്കെതിരെ ദുഷ്പ്രചരണങ്ങൾ അഴിച്ചു വിടാൻ ശ്രമിച്ചെങ്കിലും അതെല്ലാം ചീറ്റിപ്പോയി. പാർട്ടിയുടെ വർദ്ധിച്ച ജനപിന്തുണ പർട്ടിയുടെ സ്വാഭാവിക എതിരാളികളെ മാത്രമല്ല, ചില നിക്ഷിപ്ത താല്പര്യക്കാരെയും വാല്ലാതെ അലോസരപ്പെടുത്തുന്നുണ്ടെന്ന് വ്യക്തമാക്കപ്പെടുന്നുണ്ട്.
തെരഞ്ഞെടുപ്പുകളിലെ വിജയപരാജയങ്ങളെ മാത്രം വച്ച് അളക്കേണ്ട ഒന്നല്ല, സി.പി.ഐ.എമ്മിന്റെ ജനപിന്തുണയെന്ന് തെളിയിക്കുന്നതായിരുന്നു ഈ സമ്മേളനവും. മറ്റ് രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ഏറെ വ്യത്യസ്തമാണ് സി.പി.ഐ.എം. ഇത് ഒരു ജനകീയ വിപ്ലവ പ്രസ്ഥാനമാണ്. ഇത് ജനങ്ങൾ ഏറെ പ്രതീക്ഷകളോടെ നെഞ്ചേറ്റുന്ന ഒരു പ്രസ്ഥാനമാണ്. അത്തരം എല്ലാ തിരിച്ചറിവുകളോടു കൂടിയും കൂടുതൽ ഉത്തരവാദിത്വ ബോധമുൾക്കൊണ്ടുകൊണ്ടും കൂടുതൽ കൂടുതൽ കരുത്താർജ്ജിച്ചുകൊണ്ടും മുന്നേറുവാൻ ഈ സസ്ഥാന സമ്മേളനവും പ്രചോദനമാകട്ടെയെന്നാശംസിക്കുന്നു.
സി.പി.ഐ സമ്മേളനത്തിനും അഭിവാദനങ്ങൾഇടതുപക്ഷ പ്രസ്ഥാനങ്ങൾ ഓരോന്നും അവയുടേതായ രീതിയിൽ ശക്തിപ്പേടേണ്ടതിന്റെയും ഒരുമിച്ചു നിൽക്കേണ്ടതിന്റെയും ആവശ്യകത നാം വേണ്ടവിധം ഉൾക്കൊള്ളേണ്ടതുമുണ്ട്. വ്യത്യസ്ത പാർട്ടികൾ എന്ന നിലയിലുള്ള സ്വാഭാവികമായ വിയോജിപ്പുകൾ പരസ്പരം മനസിലാക്കിക്കൊണ്ടുതന്നെ സഹിഷ്ണുതാപൂർവ്വം യോജിപ്പിന്റെ പുതിയപുതിയ മേഖലകൾ കണ്ടെത്തിക്കൊണ്ട് ഇടതുപക്ഷത്തിന്റെ പൊതുവായതും ആന്ത്യന്തികവുമായ ലക്ഷ്യങ്ങളിലേയ്ക്ക് എത്തിച്ചേരുവാൻ ഇടതുപക്ഷം ഒരുമിച്ച് ഒറ്റക്കെട്ടായി ജാഗ്രതയോടെ മുന്നേറേണ്ടതുണ്ട്. ഇടതുപക്ഷ ഐക്യം ഇനിയും കൂടുതൽ ശക്തിപ്പെടുത്തേണ്ട ആവശ്യകത ഉൾക്കൊണ്ടുകൊണ്ടുതന്നെ ഇതേസമയം കൊല്ലത്ത് നടക്കുന്ന സി.പി.ഐ സമ്മേളനത്തിനും ആശംസകൾ അർപ്പിക്കുന്നു.
അപ്ഡേറ്റ്: ഈ പോസ്റ്റിൽ സൂചിപ്പിച്ചതുപോലെ ഉച്ച കഴിഞ്ഞപ്പോൾ അനന്തപുരി ചെങ്കടലായി. ഇത്രയും ജനങ്ങൾ ഇതെവിടെനിന്ന് വരുന്നു എന്ന ആശ്ചര്യമായിരുന്നു പലർക്കും. സി.പി.ഐ.എമ്മിന്റെ ജനകീയാടിത്തറയിൽ ആർക്കെങ്കിലും സാംശയമുണ്ടെങ്കിൽ അത് ദൂരീകരിക്കാൻ ഈ ജനസാഗരം കണ്ടാൽ മതിയായിരുന്നു. പ്രകടനത്തിനെത്തിയ പലർക്കും പൊതുസമ്മേളനം നടക്കുന്ന സ്ഥലത്ത് ചെന്നെത്താൻ പോലും കഴിയാത്ത വിധം ജനത്തിരക്കായിരുന്നു അക്ഷരാർത്ഥത്തിൽ ചുവന്നപുരിയായി മാറിയ തിരുവനന്തപുരത്ത്. ഇതിന്റെയപ്പുറമായിരിക്കും കോഴിക്കോട്ട് പാർട്ടികോൺഗ്രസ്സ്! അതാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യാ മാർക്സിസ്റ്റ്!