Friday, February 10, 2012

സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തിന് അഭിവാദനങ്ങൾ

സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തിന് അഭിവാദനങ്ങൾഅക്ഷരാർത്ഥത്തിൽ ചുവന്നപുരിയായി മാറിയ അനന്തപുരിയ്ക്ക് ഉത്സവഛായ പകർന്ന സി.പി.ഐ.എം സംസ്ഥാന സമ്മളനത്തിന് വമ്പിച്ച ബഹുജന റാലി, റെഡ്‌വാളണ്ടിയർ പരേഡ്, പൊതുസമ്മേളനം എന്നിവയോടെ ഇന്ന് (2012 ഫെബ്രുവരി 10) സമാപനം. ഉച്ചയോടെ നഗരത്തിലെ എല്ലാ‍വഴികളിലൂടെയും പൊതുസമ്മേളനം നടക്കുന്ന ചന്ദ്രൻ ശേഖരൻ നായർ സ്റ്റേഡിയത്തിലേയ്ക്ക് ജനം ഒഴുകിയെത്തും.

വൈകുന്നേരം മൂന്ന് മണിയോടെ തിരുവനന്തപുരം ജില്ലയിലെ വിവിധ ഏരിയകളിൽ നിന്നും പാർട്ടി പ്രവർത്തകരും അനുഭാവികളും നഗരത്തിലെ നിശ്ചിത കേന്ദ്രങ്ങളിലെത്തി പ്രകടനമായി പൊതുസമ്മേളസ്ഥലത്തെത്തും. ഉച്ചയോടെ വിവിധ ഏരിയാ കമ്മിറ്റികളിൽ നിന്നും പ്രത്യേക പരിശീലനം നേടിയെത്തുന്ന റെഡ് വാളണ്ടിയർമാർ നഗരത്തെ ചുവപ്പണിയിക്കും. സമ്മേളനം കണുവാൻവേണ്ടി ഇതര ജില്ലകളിൽനിന്നുപോലും രാവിലെതന്നെ പാർട്ടി പ്രവർത്തകരും അനുഭാവികളും ബഹുജനങ്ങളും ആവേശപൂർവ്വം എത്തിച്ചേരുന്നതു‌മൂലം തിരുവനന്തപുരം നഗരം അഭൂതപൂർവ്വമായ ജനത്തിരക്കിലാകും.

മാത്രവുമല്ല നഗരഹൃദയമെന്ന് വിശേഷിപ്പിക്കാവുന്ന പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലാണ് സമാപനസമ്മേനം കേന്ദ്രീകരിക്കുന്നത്. പ്രതിനിധി സമ്മേളനം നടക്കുന്ന എ.കെ.ജി ഹാളിലേയ്ക്കും ഇവിടെനിന്നും അധികദൂരമില്ല. പോരാത്തതിന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും ഹാളുകളിലും സമ്മേളനത്തിനോട് അനുബന്ധിച്ച് അനുബന്ധ സമ്മേളനങ്ങളും കലാ പരിപാടികളും മറ്റും നടന്നുവരികയാണ്. സി.പി.ഐ.എം സംസ്ഥാന സമ്മേളനം ഇതാദ്യമായാണ് തിരുവനന്തപുരത്ത് നടക്കുന്നത്.

മുമ്പ് സി.പി.ഐ.എമ്മിന്റെ പതിമൂന്നാം പാർട്ടി കോൺഗ്രസ്സ് തിരുവനന്തനന്തപുരത്ത് വച്ച് നടന്നിരുന്നു. വമ്പിച്ച ജനപങ്കാളിത്തമുണ്ടാക്കിയ ഒരു സമ്മേളനമായിരുന്നു അത്. അന്ന് പ്രതിനിധി സമ്മേളനം ജിമ്മി ജ്യോർജ് ഇന്റോർ സ്റ്റേഡിയത്തിലും സമാപന സമ്മേളനം ശംഖുമുഖം കടപ്പുറത്തുമാണ് നടന്നത്. ശംഖുമുഖം കടപ്പുറത്തേയ്ക്ക് കടൽ പോലെയാണ് അന്ന് ജനം ഇരമ്പിയത്. ആ പതിമൂന്നാം പാർട്ടികോൺഗ്രസ്സിനെ ഓർമ്മിപ്പിക്കും വിധമാണ് ഇപ്പോൾ സൻസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് നടക്കുന്നത്.

സി.പി.ഐ.എമ്മിന്റെ കരുത്ത് വിളിച്ചോതുന്ന ഈ സമ്മേളനം മുമ്പില്ലാത്ത വിധം മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. സി.പി.ഐ.എമ്മിന്റെ വളർച്ചയിൽ ഹാലിളക്കമുള്ള ചില കേന്ദ്രങ്ങളും ചില മാധ്യമങ്ങളും ഈ സമ്മേളന കാലത്തും പാർട്ടിയ്ക്കെതിരെ ദുഷ്പ്രചരണങ്ങൾ അഴിച്ചു വിടാൻ ശ്രമിച്ചെങ്കിലും അതെല്ലാം ചീറ്റിപ്പോയി. പാർട്ടിയുടെ വർദ്ധിച്ച ജനപിന്തുണ പർട്ടിയുടെ സ്വാഭാവിക എതിരാളികളെ മാത്രമല്ല, ചില നിക്ഷിപ്ത താല്പര്യക്കാരെയും വാല്ലാതെ അലോസരപ്പെടുത്തുന്നുണ്ടെന്ന് വ്യക്തമാക്കപ്പെടുന്നുണ്ട്.

തെരഞ്ഞെടുപ്പുകളിലെ വിജയപരാജയങ്ങളെ മാത്രം വച്ച് അളക്കേണ്ട ഒന്നല്ല, സി.പി.ഐ.എമ്മിന്റെ ജനപിന്തുണയെന്ന് തെളിയിക്കുന്നതായിരുന്നു ഈ സമ്മേളനവും. മറ്റ് രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ഏറെ വ്യത്യസ്തമാണ് സി.പി.ഐ.എം. ഇത് ഒരു ജനകീയ വിപ്ലവ പ്രസ്ഥാനമാണ്. ഇത് ജനങ്ങൾ ഏറെ പ്രതീക്ഷകളോടെ നെഞ്ചേറ്റുന്ന ഒരു പ്രസ്ഥാനമാണ്. അത്തരം എല്ലാ തിരിച്ചറിവുകളോടു കൂടിയും കൂടുതൽ ഉത്തരവാദിത്വ ബോധമുൾക്കൊണ്ടുകൊണ്ടും കൂടുതൽ കൂടുതൽ കരുത്താർജ്ജിച്ചുകൊണ്ടും മുന്നേറുവാൻ ഈ സസ്ഥാന സമ്മേളനവും പ്രചോദനമാകട്ടെയെന്നാശംസിക്കുന്നു.

സി.പി.ഐ സമ്മേളനത്തിനും അഭിവാദനങ്ങൾ
ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ഓരോന്നും അവയുടേതായ രീതിയിൽ ശക്തിപ്പേടേണ്ടതിന്റെയും ഒരുമിച്ചു നിൽക്കേണ്ടതിന്റെയും ആവശ്യകത നാം വേണ്ടവിധം ഉൾക്കൊള്ളേണ്ടതുമുണ്ട്. വ്യത്യസ്ത പാർട്ടികൾ എന്ന നിലയിലുള്ള സ്വാഭാവികമായ വിയോജിപ്പുകൾ പരസ്പരം മനസിലാക്കിക്കൊണ്ടുതന്നെ സഹിഷ്ണുതാപൂർവ്വം യോജിപ്പിന്റെ പുതിയപുതിയ മേഖലകൾ കണ്ടെത്തിക്കൊണ്ട് ഇടതുപക്ഷത്തിന്റെ പൊതുവായതും ആന്ത്യന്തികവുമായ ലക്ഷ്യങ്ങളിലേയ്ക്ക് എത്തിച്ചേരുവാൻ ഇടതുപക്ഷം ഒരുമിച്ച് ഒറ്റക്കെട്ടായി ജാഗ്രതയോടെ മുന്നേറേണ്ടതുണ്ട്. ഇടതുപക്ഷ ഐക്യം ഇനിയും കൂടുതൽ ശക്തിപ്പെടുത്തേണ്ട ആവശ്യകത ഉൾക്കൊണ്ടുകൊണ്ടുതന്നെ ഇതേസമയം കൊല്ലത്ത് നടക്കുന്ന സി.പി.ഐ സമ്മേളനത്തിനും ആശംസകൾ അർപ്പിക്കുന്നു.

അപ്ഡേറ്റ്: ഈ പോസ്റ്റിൽ സൂചിപ്പിച്ചതുപോലെ ഉച്ച കഴിഞ്ഞപ്പോൾ അനന്തപുരി ചെങ്കടലായി. ഇത്രയും ജനങ്ങൾ ഇതെവിടെനിന്ന് വരുന്നു എന്ന ആശ്ചര്യമായിരുന്നു പലർക്കും. സി.പി.ഐ.എമ്മിന്റെ ജനകീയാടിത്തറയിൽ ആർക്കെങ്കിലും സാംശയമുണ്ടെങ്കിൽ അത് ദൂരീകരിക്കാൻ ഈ ജനസാഗരം കണ്ടാൽ മതിയായിരുന്നു. പ്രകടനത്തിനെത്തിയ പലർക്കും പൊതുസമ്മേളനം നടക്കുന്ന സ്ഥലത്ത് ചെന്നെത്താൻ പോലും കഴിയാത്ത വിധം ജനത്തിരക്കായിരുന്നു അക്ഷരാർത്ഥത്തിൽ ചുവന്നപുരിയായി മാറിയ തിരുവനന്തപുരത്ത്. ഇതിന്റെയപ്പുറമായിരിക്കും കോഴിക്കോട്ട് പാർട്ടികോൺഗ്രസ്സ്! അതാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യാ മാർക്സിസ്റ്റ്!

5 comments:

Anonymous said...

കാശ് ശരിക്ക് പൊടിച്ചു ചെമന്ന തുണി കുറെ വിറ്റു പോയി ഫ്ലക്സും കമാനവും ഒക്കെ ഉണ്ടാക്കുന്നവര്‍ക്കും ഫിറ്റ്‌ ചെയ്യുന്നവര്‍ക്കും കുറെ പണി കിട്ടി തലസ്ഥാനത്തെ എല്ലാ ബാറിലും നല്ല കളക്ഷന്‍ ആയിരുന്നു , ഉച്ചമുതലേ സര്‍ക്കാര്‍ ഉദ്യോഗ്സത്ര്‍ അന്‍ ഒഫീഷ്യലി സ്ഥലം വിട്ടു ജാഥയില്‍ ചേരാനും അല്ലാതെ ആ പേരും പറഞ്ഞു വീട്ടില്‍ പോകാനും , ഇന്ന് തിരുവനന്തപുരത്ത് എന്തെങ്കിലും ആവശ്യത്തിനു പോയ അപ്പാവികള്‍ക്കെല്ലാം പണി കിട്ടി ഒരു കാര്യവും നടന്നുമില്ല ട്രാഫിക്കില്‍ പെട്ട വലയുകയും ചെയ്തു , ഗംഭീര സമ്മേളനം ആയിരുന്നു , അച്ചുമാമനെ ഒതുക്കി മൂലയില്‍ ഇരുത്തി, ബാലാന്ദന്റെ ടി ഇന്‍ ഹാര്നെസ്സ് അവകാശി ഔട്ട്‌ ആയി അവര്‍ കഥയല്ലിതു ജീവിതം പോലെ ചാനലില്‍ മാറി മാറി കരയാന്‍ പോയി , പിണറായി തന്നെ കേരളത്തില്‍ സീ പീ എം എന്ന് അരകിട്ടു ഉറപ്പിച്ചു , പിണറായിയെ പൊക്കി എഴുതിയ സജീമിനെ അടുത്ത പഞ്ചായത്തില്‍ മെമ്പര്‍ ആക്കാന്‍ പാര്ടീ തീരുമാനിച്ചു

ഇ.എ.സജിം തട്ടത്തുമല said...

പ്രിയ സുശീലൻ, അസൂയപ്പെട്ടിട്ട് കാര്യമില്ല!

സിപിഐ എമ്മിന്റെ വളര്‍ച്ചയില്‍ അസൂയപ്പെട്ടിട്ട് കാര്യമില്ല: പിണറായി

സിപിഐ എമ്മിന്റെ വളര്‍ച്ചയിലും ബഹുജനപിന്തുണയിലും ആരും അസൂയപ്പെട്ടിട്ട് കാര്യമില്ലെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന സമ്മേളന സമാപനപൊതുയോഗത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഒരു ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യവെ "പാര്‍ടിയുടെ ശക്തി 50 ശതമാനത്തില്‍ കൂടുതലാക്കണ"മെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞപ്പോള്‍ ഒരാള്‍ അസഹിഷ്ണുത പ്രകടിപ്പിച്ചു.

ഒരു പാര്‍ടിയെന്നാല്‍ ഏതാനും ആളുകള്‍ മാത്രം മതിയെന്നാണോ നിലപാട്. സഹകരിപ്പിക്കാന്‍ കഴിയാവുന്ന മുഴുവന്‍ ആളുകളെയും സഹകരിപ്പിക്കുകയല്ലേ വേണ്ടത്. സിപിഐ എമ്മിന് കൂടുതല്‍ ശക്തികിട്ടിയാല്‍ അതിന്റെ പ്രയോജനം എല്‍ഡിഎഫിനല്ലേ. ഇതില്‍ അസഹിഷ്ണുത എന്തിന്. അത് ഞങ്ങള്‍ കാര്യമാക്കിയില്ല. എന്നാലിപ്പോള്‍ സമ്മേളനം ധൂര്‍ത്താണെന്ന് പറയാന്‍ ചിലര്‍ തയ്യാറാകുന്നു. ചുവപ്പ് വളന്റിയര്‍മാരെ സംഘടിപ്പിക്കുന്നതെന്തിനെന്ന് ചിന്തിക്കാം. ഈ ചുവപ്പ് വളന്റിയര്‍മാരെ അടുക്കും ചിട്ടയുമുള്ള വളന്റിയര്‍മാരായി വളര്‍ത്തും. അവരെ സേവന, ദുരിതാശ്വാസപ്രവര്‍ത്തനങ്ങളിലും നിയോഗിക്കും. ഇതെങ്ങനെ ധൂര്‍ത്താകും. ഏതെങ്കിലും പാര്‍ടിക്ക് ഇത്ര ആളില്ലെങ്കില്‍ അസൂയപ്പെട്ടിട്ട് കാര്യമെന്ത്? എന്തിന് ഇത്രയും ആളെ പങ്കെടുപ്പിച്ച് പ്രകടനം എന്ന് ചോദിച്ചാല്‍ കുഴങ്ങും. നാല് വര്‍ഷത്തിന് ശേഷമാണ് ഞങ്ങള്‍ സംസ്ഥാന സമ്മേളനം നടത്തുന്നത്. ഞങ്ങളോടൊപ്പം നില്‍ക്കുന്ന ആളുകളെ അണിനിരത്തേണ്ടേ. ഒരു ജില്ലയില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ മാത്രമാണ് കേന്ദ്രീകരിച്ചത്. എന്നിട്ടും ഈ സ്റ്റേഡിയത്തില്‍ എന്നല്ല, നഗരത്തിന് പോലും ഉള്‍ക്കൊളളാനായില്ല. ഇത്തരത്തില്‍ ഞങ്ങളുടെ ബഹുജനപിന്തുണ വര്‍ധിക്കുമ്പോള്‍ അതിനെ വല്ലാത്ത രീതിയില്‍ നേരിടുന്നത് ശരിയാണോ. വിവരം ഉണ്ടെന്ന് മറ്റുള്ളവര്‍ കരുതുന്നയാള്‍ ഇങ്ങനെ പറഞ്ഞാല്‍ ജനങ്ങള്‍ എന്ത് ധരിക്കും. ഇതിന് ഒരു മറുപടിയേ ഉള്ളൂ-അസൂയക്കും കുശുമ്പിനും മരുന്നില്ല.

സമ്മേളനം ഇവന്റ് മാനേജ്മെന്റ് ടീമാണ് നടത്തുന്നതെന്ന് പറയാനുള്ള നെറികേട് എങ്ങനെ ഉണ്ടായി. സിപിഐ എമ്മിന് അത്തരം ഗതികേട് ഉണ്ടോ. ഇവന്റ് മാനേജ്മെന്റ് ആണെങ്കില്‍ അത് തെളിയിക്കാന്‍ സംഘാടകര്‍ വെല്ലുവിളിച്ചില്ലേ? എന്തേ നാക്ക് അനങ്ങാതിരുന്നത്. ഇത്തരം ഒരു സമ്മേളനം സംഘടിപ്പിക്കുന്നതിന് പതിനായിരക്കണക്കിന് പാര്‍ടി പ്രവര്‍ത്തകരും അനുഭാവികളുമാണ് ഊണും ഉറക്കവും ഉപേക്ഷിച്ച് പ്രവര്‍ത്തിച്ചത്. അതിനെ പരസ്യമായി പുച്ഛിക്കാനും ആക്ഷേപിക്കാനും എങ്ങനെ കഴിയുന്നു. അല്‍പ്പത്വം പറഞ്ഞെന്ന് മാത്രമേ നാട്ടുകാര്‍ ഇതിനെ കാണൂ. അതല്ലാതെ എല്‍ഡിഎഫ് ശത്രുക്കള്‍ എന്തെങ്കിലും കണ്ട് ആഹ്ലാദിക്കേണ്ട.

എല്‍ഡിഎഫ് ഐക്യത്തിന് ഒരു കോട്ടവും തട്ടാന്‍ പോകുന്നില്ല. സിപിഐ എമ്മും സിപിഐയും ആര്‍എസ്പിയും നല്ല ഐക്യത്തിലാണ്. എന്നുവച്ച് ആരെങ്കിലും പറയുന്ന വിടുവായത്തം അംഗീകരിക്കാനാകില്ല. നല്ല മറുപടി ഉണ്ട്. ചിലര്‍ ശക്തി പ്രകടിപ്പിക്കുന്നു എന്ന് കേട്ടു. അത് നല്ലതാണ്. ഞങ്ങള്‍ എവിടെയും വല്യേട്ടന്‍ പ്രകടിപ്പിക്കാന്‍ പോയിട്ടില്ല. എല്‍ഡിഎഫ് യോഗത്തില്‍ ആരെങ്കിലും എന്തെങ്കിലും എഴുതി വായിച്ചത് അംഗീകരിച്ച് പോയിട്ടില്ല. കൂട്ടായ തീരുമാനമാണ് എടുക്കാറ്. ഒരു മേധാവിത്വവും സിപിഐ എം പ്രകടിപ്പിച്ചില്ല. എല്‍ഡിഎഫ് കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകുമെന്നും പിണറായി പറഞ്ഞു.

Anonymous said...

ഇത് നോക്കൂ
http://absarmohamed.blogspot.in/2012/02/blog-post.html

ജയിംസ് സണ്ണി പാറ്റൂർ said...

വിജയലക്ഷ്മി ആകാശത്തു കാര്‍ മേഘങ്ങളു
രുണ്ടുകൂടിയിട്ടും അക്ഷോഭ്യയായിരുന്നു. മഴ പെയ്യതാല്‍മഴ നനഞ്ഞും സഖാക്കള്‍ പ്രകടന
ത്തില്‍ പങ്കെടുക്കും എന്ന ഉത്തമ വിശ്വാസം
ആ അടിയുറച്ച കമ്മ്യൂണിസ്റ്റുകാരിയില്‍ എനിക്കു
ദൃശ്യമായി. തിരുവനന്തപുരത്തു തെക്കു കുളത്തൂര്‍
എന്ന പ്രദേശത്തെ പൂഴിക്കുന്നു് എന്ന സ്ഥല
ത്തെ സദാശിവന്‍ എന്ന കമ്മ്യൂണിസ്റ്റുകാരന്റെ
മകള്‍ക്ക് അങ്ങനെ വിചാരിക്കാനും പ്രവര്‍ത്തി
ക്കാനുമേ കഴിയൂ . ഇതു പോലെ ആയിരക്ക
ണക്കിനു പേര്‍ ഉള്ളതു കൊണ്ടു് ഒരു ഇവന്റ്
മനേജരുടെയും ഒത്താശ്ശയില്ലാതെ സമ്മേള
നം ചരിത്ര വിജയമാക്കാം .

Anonymous said...

ഇങ്ങിനെ കുറെ വിജയ ലക്ഷ്മി മാരും പാലോറ മാതയും (സ്വന്ത പശുവിനെ അഴിച്ചു വിട് പാര്ടീക്കു സംഭാവന നല്‍കിയ പാവം , സ്വര്‍ഗ്ഗ രാജ്യം ഡാ വരുന്നു എന്ന് വിശ്വസിച്ചു) സജീം തട്ടതുമലയും എല്ലാ കാലവും ഈ പാര്‍ടിയില്‍ കാണും അത് കൊണ്ടാണ് ഇടയ്ക്കിടെ അധികാരം കിട്ടുന്നത് , ഇവര്‍ വിവരം വച്ച് വരുമ്പോള്‍ അടുത്ത ബാച് പാര്‍ടിയില്‍ ആയി , ചുവപ്പ് വാളണ്ടിയര്‍ എന്ന് പറഞ്ഞാല്‍ എല്ലാം പാവം സ്കൂള്‍ പിള്ളേരും കുടുംബശ്രീക്കാരും ആയിരുന്നു അവര്‍ക്ക് കാക്കി പാന്റും ചെമന്ന ഷര്‍ട്ടും ഫ്രീ കിട്ടി ബിരിയാണിയും അതുകൊണ്ട് വന്നു മഴ ആയി വൈകുന്നേരം അവര്‍ പോവാന്‍ തുടങ്ങിയപ്പോള്‍ പിണറായി ചൂടായി , ആദ്യം വിചാരിച്ചു അച്ചു മാമന് സിന്ദാബാദ് വിളിക്കാന്‍ പോവുകയാണെന്ന് , അല്ല അവര്‍ വീട്ടില്‍ പോകാന്‍ ധ്ര്തി കൂട്ടിയതാണ് കാലത്തേ ഇറങ്ങിയതല്ലേ , യേശു കൃസ്തുവിനെയും പാര്‍ടിയില്‍ എടുത്തു , ശ്രീ കൃഷ്ണന്മാര്‍ പാര്‍ട്ടിയില്‍ ഇഷ്ടം പോലെ ഉണ്ട് അതിനാല്‍ വേണ്ട , ഇത്ര ജനപിന്തുണ ഉണ്ടായിട്ടും എന്താ സജീമേ അച്ഞ്ചു കൊല്ലം, കൂടുമ്പോള്‍ ഭരണം മാറുന്നത്?