Friday, June 15, 2012

സെൽ‌വരാജിനെ അഭിനന്ദിക്കുന്നില്ല


സെൽ‌വരാജിനെ അഭിനന്ദിക്കുന്നില്ല


നെയ്യാറ്റിൻ‌കര ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിച്ചു. ആരു ജയിച്ചാലും വിജയം അംഗീകരിക്കാതെ പറ്റില്ലല്ലോ. തൊട്ടുമുമ്പ് പിറവം ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി അനൂപ് ജേക്കബ് വിജയിച്ചപ്പോൾ അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് ഞാൻ പോസ്റ്റ് എഴുതിയിരുന്നു.വിജയികൾ ഏതു പക്ഷക്കാരനാണെങ്കിലും എന്റെ എഴുത്തിലും പ്രവൃത്തിയിലും  ഞാൻ അവരെ  അഭിനന്ദിക്കുകയാണ് പതിവ്. യു.ഡി.എഫ് നെയ്യാറ്റിനകരയിൽ നേടിയത് രാഷ്ട്രീയ വിജയമാണ്. അതിന് യു.ഡി.എഫിനെ ഞാൻ അഭിനന്ദിക്കുന്നു. എന്നാൽ വിജയിച്ച സ്ഥാനാർത്ഥി എന്ന നിലയിൽ സെൽ‌വരാജിനെ എനിക്ക് അഭിനന്ദിക്കാൻ കഴിയില്ല. കാരണം അദ്ദേഹം അഭിനന്ദനം അർഹിക്കുന്നില്ല. വിജയിച്ചതുകൊണ്ട് സെൽ‌വരാജ് വിശുദ്ധനാക്കപ്പെടുന്നില്ല.അദ്ദേഹം സ്വന്തം നേട്ടങ്ങൾക്കുവേണ്ടി  കാലുമാറിയവ്യക്തിയാണ്. കൂറുമാറിയ വ്യക്തിയാണ്.  അദ്ദേഹം സി.പി.ഐ.എമ്മിനെ വഞ്ചിച്ചു പുറത്തു പോയി യു.ഡി.എഫിനു രാഷ്ട്രീയ നേട്ടമുണ്ടാക്കിക്കൊടുത്ത വ്യക്തിയാണ്. പാർട്ടിമാറാനും മുന്നണിമാറാനും ഒരു വ്യക്തിക്ക് സ്വാതന്ത്ര്യമുണ്ട്. പക്ഷെ സി.പി.ഐ.എമ്മിനെ സംബന്ധിച്ച് ഈ പാർട്ടിയെ ചതിച്ചിട്ട് പോകുന്നവരെ വർഗ്ഗവഞ്ചകരായി മാത്രമേ കാണാൻ കഴിയൂ‍.

ഒരു തെരഞ്ഞെടുപ്പിൽ വിജയിച്ചു എന്നതുകൊണ്ട് ഒരു വ്യക്തി മുമ്പ് നടത്തിയ അധാർമ്മിക പ്രവർത്തനങ്ങൾ ന്യായീകരിക്കപ്പെട്ടുകൂട. സ്വന്തം പാർട്ടിയിൽ നിന്ന് അർഹിക്കുന്നതിൽ അധികം അംഗീകാരവും സ്ഥാന മാനങ്ങളും നേടിയിട്ട് ആ പാർട്ടിയെ ചതിച്ച് ശത്രുപാളയത്തിലേയ്ക്ക് പോകുന്നത് തികച്ചും അധാർമ്മികമാണ്. തെരഞ്ഞെടുപ്പുകളിൽ ഓരോ ട്രെന്റുകൾ വരും. ആ ട്രെന്റാണ് വിജയപരാജയങ്ങളെ പലപ്പോഴും സ്വാധീനിക്കുന്നത്. നെയ്യാറ്റിൻ‌കരത്തെ ട്രെന്റ് ആദ്യ ഘട്ടത്തിൽ എൽ.ഡി.എഫിന് അനുകൂലമായി തോന്നിയിരുന്നു. എന്നാൽ പിന്നീടുണ്ടായ അപ്രതീക്ഷിത സംഭവ വികാസങ്ങൾ എൽ.ഡി.എഫിനെ പ്രതികൂലമായി ബാധിച്ചു. എൽ.ഡി.എഫിനെ സംബന്ധിച്ച് തികച്ചും പ്രതികൂ‍ലമായ ഒരു സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. അ സാഹചര്യങ്ങൾ തെരഞ്ഞെടുപ്പ് ഫലത്തെ അല്പമെങ്കിലും സ്വാധീനിച്ചിട്ടുണ്ടാകണം.

പാർട്ടിയ്ക്ക് പങ്കില്ലാത്ത  ടി.പി. ചന്ദ്രശേഖരൻ വധവും തുടർന്നുള്ള സംഭവങ്ങളും   ജനങ്ങൾക്കിടയിൽ വലിയ തെറ്റിദ്ധാരണകൾക്ക് ഇടവന്നിട്ടുണ്ട്. അത് തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടുമുണ്ട്. എന്നാൽ അതുകൊണ്ടു മാത്രമാണ് യു.ഡി.എഫ് വിജയിച്ചതെന്നു ഞാൻ കരുതുന്നില്ല. എൽ.ഡി.എഫിനെ പ്രതിരോധത്തിലാക്കിയ സംഭവങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെങ്കിലും നേരിയ വ്യത്യാസത്തിലെങ്കിലും യു.ഡി.എഫ് തന്നെ വിജയിക്കുമായിരുന്നു. തുടക്കത്തിൽ ഒരു വിജയപ്രതീക്ഷ പുലർത്താനായിരുന്നു എന്നേയുള്ളൂ. പിറവം ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിക്കുമെന്ന് ഞാൻ ആ തെരഞ്ഞെടുപ്പിനു മുമ്പേ പറഞ്ഞിരുന്നു. എന്നാൽ നെയ്യറ്റിൻ‌കരയിൽ എൽ.ഡി.എഫ് പരാജയപ്പെടുമെന്ന് ഞാൻ പറഞ്ഞിരുന്നില്ല. കാരണം ആദ്യഘട്ടത്തിൽ എൽ.ഡി.എഫിന് വിജയിക്കാൻ അനുകൂലമായ ചില സാഹചര്യങ്ങൾ കണ്ടിരുന്നു. അവസാനവും നേരിയ വിജയ പ്രതീക്ഷ ഇല്ലാതിരുന്നില്ലതാനും. ഒരു കാലുമാറ്റക്കാരനെ ജനം വീണ്ടും വിജയിപ്പിക്കില്ലെന്നുള്ള ആത്മവിശ്വാസവും ഉണ്ടായിരുന്നു. എന്നാൽ കാലുമാറ്റം, അഴിമതി, സാമ്പത്തിക നേട്ടം കൈവരിക്കൽ എന്നിവയേക്കാളൊക്കെ അക്രമം, കൊലപാതകം എന്നിവയേക്കാൾ പൊറുക്കാവുന്ന കാര്യമാണെന്നും ഒരു വിഭാഗം ആളുകൾ ചിന്തിച്ചിരിക്കാം.

അഴിമതിക്കാരും കാലുമാറ്റക്കാരും, കൊലയാളികലും സ്ത്രീപിഡകരും ഒക്കെ വളരെ ഈസിയായി തെരഞ്ഞെപ്പുകളിൽ ജയിച്ചു വരുന്നത് ഇത് അദ്യമായൊന്നുമല്ല. എന്തായാലും സി.പി.ഐ.എമ്മിനു ക്ഷീണമുട്ടാക്കിയ സെൽവരാജ് എന്ന മുൻ സി.പി.ഐ.എം നേതാവിനോട് ഒന്നേ പറയനുള്ളൂ. ഒക്കെ വളരെ മോശമായിപ്പോയി. ഞങ്ങളെ പോലെ ആയിരങ്ങൾ താങ്കളെ പോലെ പഞ്ചായത്ത് പ്രസിഡന്റോ പലവട്ടം എം.എൽ.എയോ ജില്ലാ കമ്മിറ്റി അംഗമോ ഒന്നുമായിട്ടില്ല. പാർട്ടിയ്ക്കുള്ളിൽ നല്ല പിള്ളകളായി എപ്പോഴും നിന്നിട്ടുമില്ല. പലപ്പോഴും പാർട്ടിക്കുള്ളിൽ നിന്ന് പാർട്ടിയെയും നേതാക്കളെയുമൊക്കെ വിമർശിച്ചിട്ടുണ്ട്. ഇപ്പോഴും വിമർശിക്കുന്നുണ്ട്. പാർട്ടി തീരുമാനങ്ങൾ   നടപ്പിലാക്കുമ്പോഴും പാർട്ടിയുടെ പല നിലപാടുകളോടും പ്രതിഷേധം പ്രകടിപ്പിക്കാറുണ്ട്. ഇപ്പോഴുമുണ്ട്. ഇനിയുമുണ്ടാകും. പാർട്ടിയുടെ പല നേതാക്കളോടും സ്നേഹം നിലനിൽക്കുമ്പോഴും  പലപ്പോഴും പല കാരണങ്ങളാൽ  അമർഷവും  തോന്നാറുണ്ട്. ഇനിയും അങ്ങനെയൊക്കെത്തന്നെയുണ്ടാകാം. മനുഷ്യരല്ലേ? എന്തിനധികം  നമ്മളൊക്കെ  പലപ്പോഴും പാർട്ടിക്കുള്ളിൽ നിന്ന്  ചെറിയ ചെറിയ കലാപങ്ങൾ തന്നെ നടത്തിയിട്ടുണ്ട്. അതൊന്നും പാർട്ടിയെ നശിപ്പിക്കാനല്ല.സദുദ്ദേശത്തോടെ  മധുരമായി  ചില ഭിന്നസ്വരങ്ങളുയർത്തി പാർട്ടിയെയും നേതാക്കളെയും ചിന്തിപ്പിക്കുക എന്നതിനപ്പുറം  അതൊന്നും പാർട്ടിയെ നശിപ്പിക്കാനുള്ള ശ്രമങ്ങളല്ല.

ഒരിക്കൽ  ലോക്കൽ കമ്മിറ്റി തെരഞ്ഞെടുപ്പിലെ ചില അപാകതകൾ ചൂണ്ടിക്കാട്ടി   നമ്മുടെ ഒരു ലോക്കൽ സമ്മേളനം ഒന്നാകെ അലങ്കോലമാക്കി, അത് പിന്നീട് വീണ്ടും നടത്തിച്ച്  പാർട്ടി നേതൃത്വത്തെ ശരിയായ നിലപാടിലേയ്ക്ക് കൊണ്ടുവരാൻ നമ്മൾ  ഒരിക്കൽ നടത്തിയ ശ്രമവും   അതിന്റെ വിജയവും  ഇത്തരുണത്തിൽ ഓർക്കുകയാണ്. ഇതിന്റെയൊക്കെ പേരിൽ പലപ്പോഴും പാർട്ടി നേതൃത്വത്തിൽ നിന്ന് പലർക്കും ചില  “ഒതുക്കലുകളും” നേരിടേണ്ടി വന്നിട്ടുണ്ട് (ഈയുള്ളവനും....ഹഹഹ!). പല ചുമതലകളിൽ പലരും,  അകറ്റി നിർത്തപ്പെട്ടിട്ടുണ്ട്.  പാർട്ടിക്കുള്ളിൽ നിന്ന് പാർട്ടിയുടെ നന്മകൾക്കുവേണ്ടിയാണെങ്കിലും  “കുലംകുത്തുമ്പോൾ” (തെറ്റായി വ്യാഖ്യാനിക്കേണ്ട. തമാശയാണ്) അങ്ങനെയൊക്കെ സംഭവിക്കാം. അതിനെയൊക്കെ പാർട്ടിയ്ക്കുള്ളിൽ  നിന്ന് നേരിടണം. ഫൈറ്റ് ചെയ്യണം. അതൊക്കെ പണ്ടുമുണ്ട്. ഇപ്പോഴുമുണ്ട്. എപ്പോഴുമുണ്ടാകും. സി.പി.ഐ.എമ്മും  ഒരു ജനാധിപത്യ പാർട്ടിയാണ്. ഇവിടെ ഞൻ മറ്റൊരു കാര്യം ഓർക്കുകയാണ്. നമ്മുടെ നാട്ടിൽ പാർട്ടി സഖാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടായ ദൌർഭാഗ്യകരമായ ചെറിയൊരു  അക്രമ സംഭവം  ഒഴിവാക്കാക്കുന്നതിൽ പരാജയപ്പെട്ടതിന്റെ പേരിൽ  നമ്മളിൽ ചില   പാർട്ടി അംഗങ്ങളെ ഒരിക്കൽ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട് . അക്രമം നടത്തിയതിനല്ല അതൊഴിവാക്കാനുള്ള ഇടപെടൽ ഫലപ്രദമായില്ലാ എന്നതിന്റെ പേരിൽ! പക്ഷെ കുറ്റക്കാരല്ലാതെ ശിക്ഷ കിട്ടിയിട്ടും ഞങ്ങളാരും പാർട്ടി വിട്ടില്ല. ഏതാനും നാൾ  കഴിഞ്ഞ് തിരിച്ചെടുത്തു.    ഈ  പാർട്ടിയിൽ നിൽക്കുമ്പോൾ ഇതൊക്കെ    സ്വാഭാവികമാണ്. ഇങ്ങനെ പലതും  ഉൾപാർട്ടി വിഷയങ്ങളാകാറുണ്ട്.

ഇതൊന്നുമല്ലാതെ ആർ.എം.പിക്കാരെ പോലെ ആദ്യം കുലംകുത്തി പിന്നെ കുലംവിട്ടു പുറത്തുപോയി പുറത്തുനിന്നും കുത്തി പാർട്ടിയെ വെല്ല്ലുവിളിക്കുകയും പാർട്ടി സഖാക്കളുടെ വീടുകൾ ആക്രമിക്കുകയും പാർട്ടി കുടുംബങ്ങൾക്ക് ഊരുവിലക്കേർപ്പെടുത്തുകയും മറ്റും ചെയ്യുന്നതല്ല പാർട്ടിയ്ക്കു വേണ്ടിയുള്ള ഫൈറ്റ്. (ആർ.എം.പിയെ ഇവിടെ പരാമർശിച്ചതുകൊണ്ട് പറയുകയാണ്. ടി.പി. വധം പാർട്ടി ചെയ്തതല്ല എന്നുതന്നെ ഞാൻ വിശ്വസിക്കുന്നു. ഇനി അത് പാർട്ടിബന്ധമുള്ളവരോ,  മറ്റ്   ആരുതന്നെ ചെയ്താലും അതിന് ഒരു ന്യായീകരണവുമില്ലെന്ന് ഇത്തരുണത്തിലും ആവർത്തിക്കുന്നു).

പാർട്ടിക്കുള്ളിൽ നിന്ന് ഫൈറ്റ് ചെയ്യുമ്പോഴും പല കഷ്ടനഷ്ടങ്ങളുമുണ്ടാകുമ്പോഴും  ഞങ്ങൾക്കൊന്നും ഒരിക്കൽ പോലും ഈ പാർട്ടിയുടെ വലയം വിട്ടു പുറത്തുപോകാനോ ശത്രുപാളയത്തിൽ ചെന്നു നിന്ന് സ്വന്തം പാർട്ടിയ്ക്കുനേരേ മുണ്ടുപൊക്കി കാണിക്കനോ തോന്നിയിട്ടില്ല. ഒരിക്കലും പാർട്ടി വിടുന്നതിനെ കുറിച്ച് ചിന്തിക്കാൻ കൂടി കഴിഞ്ഞിട്ടില്ല. പാർട്ടിവിട്ട സെൽ‌വരാജ് കോൺഗ്രസ്സുകാരന്റെ കുപ്പായമിട്ട് അർഹിക്കുന്നതിനുമപ്പുറം സ്ഥാനമാനങ്ങൾ നൽകിയ പാർട്ടിയെ വെല്ലുവിളിച്ചു. സെൽ‌വരാജ്, നിങ്ങൾ വീണ്ടും ഒരു അധികാര മത്സരത്തിനു നിന്നിരുന്നില്ലെങ്കിൽ അല്പമെങ്കിലും മതിപ്പു തോന്നിയേനേ! പാർട്ടി തന്ന എം.എൽ.എ ടേൺ പൂർത്തിയാക്കി  പാർട്ടിവിട്ട് പോയിരുന്നെങ്കിൽ  അതിന് ഒരു അന്തസൊക്കെ ഉണ്ടായിരുന്നു. സെൽ‌വരാജ്, താങ്കളിപ്പോൾ  ജയിച്ചുവെന്നു കരുതേണ്ട . താങ്കൾ തോറ്റു കൂപ്പുകുത്തിപ്പോയി. ഞങ്ങളുടെ  മുൻ‌സഖാവേ, താങ്കൾക്ക്  ജീവിതകാലം മുഴുവൻ ഒരു കമ്മ്യൂണീസ്റ്റുകാരനായി കഴിയാനായില്ലാ എന്നതിനപ്പുറം താങ്കൾക്ക് എന്ത് പരാജയമാണ് വരാനുള്ളത്? ഞങ്ങളതിൽ ദു:ഖിക്കുന്നു. താങ്കൾ വിജയിച്ചുവെന്നുകരുതി അഘോഷിക്കുന്ന ഈ വേളയിലും ഒന്നുകൂടി ആവർത്തിക്കട്ടെ. ഒക്കെ മോശമായി പോയി.

പിൻ‌കുറിപ്പ്: ഒരു തെരഞ്ഞെടുപ്പ് പരാജയം കൊണ്ടൊന്നും പതറുന്നവരല്ല, ഞങ്ങൾ സി.പി.ഐ.എമ്മുകാർ. അല്ലപിന്നെ!

104 comments:

ചാർ‌വാകൻ‌ said...

നല്ല വിലയിരുത്തൽ.സുവിശേഷത്തിൽ വിശ്വസിക്കാത്തതുകൊണ്ട് ഗാന്ധിജിക്ക് സ്വർഗ്ഗരാജ്യം നഷ്ഠപ്പെടുന്നതിൽ,പണ്ടൊരു പെന്തകോസ്ത് വിശ്വാസിക്കു തോന്നിയ വ്യസനം പോലെ.മാഷോർക്കുന്നുണ്ടോ..?നമ്പാടൻ മാഷ് ഒരു മന്ത്രിസഭയെ മറിച്ചിട്ട് വന്നകാര്യം.പിന്നീട് വിശുദ്ധനായി പ്രഖ്യാപിച്ചു.ടി.കെ.ഹംസ(ഏറനാടൻ തമാശക്കാരൻ)വന്നവഴി അറിയാമല്ലോ?.കക്ഷി രാഷ്ട്രീയത്തിൽ പുതിയതൊന്നുമല്ല മാഷേ ഇതൊക്കെ.ചിലർ വിപ്ലവകാരികളും,ചിലർ ഗാന്ധിയന്മാരുമായി സ്വയം വിശേഷിപ്പിക്കുമ്പോൾ..വിശ്വസിക്കുന്നത് അവർ മാത്രം.പൊതുജനത്തിന്റെ ചുണ്ടിൽ ചെറിയൊരു ചിരി.എന്നാലും,ശീലം കൊണ്ട്,അവകാശബോധം കൊണ്ട് അവർ വോട്ടു ചെയ്യൂം.പിന്നെ,ബീയേപ്പിക്കു കിട്ടിയ മുപ്പതിനായിരത്തിന്റെ കണക്ക് ഒന്നു വിശകലനം ചെയ്താൽ നന്നായിരുന്നു.

Anonymous said...

ജനവിധി അന്തസ്സോടെ വീണ്ടും നേടിയ ആ വ്യക്തിത്വത്തെ മാതൃകയാക്കാന്‍ ഉല്‍ഘോഷിക്കെണ്ടതിനു പകരം, സെല്‍വരാജിനെപ്പറ്റി താങ്കള്‍ നടത്തുന്ന വിലാപം സഹതാപമാണ് ഉളവാക്കുന്നത്. താങ്കളെപ്പോലെ ചിന്തിയ്ക്കുന്നവരുള്ളത് കൊണ്ടാണ് സിപിഎം ഒരു ഫാസിസ്റ്റ് പാര്‍ടിയായി തീര്‍ന്നത്.

Anonymous said...

ഒരു വർഷം കഴിയുമ്പോൾ ഒരുപക്ഷേ നെയ്യാറ്റിങ്കരക്കാർക്ക് വീണ്ടും വോട്ട് ചെയ്യാമായിരിക്കും. 30000 വോട്ട് കിട്ടിയ ബി.ജെ.പി വിളിച്ചാൽ ....

mini//മിനി said...

MLA കസേര മഹാശ്ചര്യം,
എനിക്കും കിട്ടണം പണം.

ajith said...

ശെല്‍വരാജിനെ അഭിനന്ദിക്കാന്‍ മാത്രം എന്താണുള്ളത്? കൊതിക്കെറുവു കൊണ്ട് പുറത്ത് പോയി. നിലപാടുകള്‍ ഇല്ലാതെ കുറെ ചാഞ്ചാടി. തെരഞ്ഞെടുപ്പില്‍ നിന്ന് ഭാഗ്യത്തിന് അപ്പോഴേയ്ക്കും ഈ വിവാദമൊക്കെ ഉണ്ടായി.

ടി.പി കൊല്ലപ്പെട്ടതില്‍ പുറമെ ദുഃഖവും ഉള്ളില്‍ സന്തോഷവുമായി ഇപ്പോള്‍ ചിരിക്കുന്നതാരെന്ന് നമുക്കൊക്കെ ഊഹിക്കാന്‍ സാധിക്കുമല്ലോ.

ഞാന്‍ പുണ്യവാളന്‍ said...

പിൻ‌കുറിപ്പ്: ഒരു തെരഞ്ഞെടുപ്പ് പരാജയം കൊണ്ടൊന്നും പതറുന്നവരല്ല, ഞങ്ങൾ സി.പി.ഐ.എമ്മുകാർ. അല്ലപിന്നെ!

ഇത് ഒന്നോന്നും അലല്ലോ സഖാവേ സാര്‍വ്വ ദേശീയമായി കുറച്ചായല്ലോ അടിയിളക്കം നടക്കുന്നല്ലോ അവസാനം വരെയും നിങ്ങള്‍ ഇത് പറയും ഓരോ തുള്ളി ചോരയുടെ കണക്കും ,
---------------------------------
ഈ സെല്‍വരാജ് വിജയം അങ്ങേരുടെ വീട്ടില്‍ കൊണ്ട് പോയി കൊടുത്തത് മറ്റാരുമല്ല സഖാക്കാന്‍ മാരു തന്നെ , കൂട്ട് പോയത് സാക്ഷാല്‍ വിയെസും മാണിയും മറുകണ്ട ചാടിയ ലോറന്‍സ്‌ അല്ലാതെ വേറെ കൊള്ളാവുന്ന ആരും ഇല്ലായിരുന്നല്ലൊ അവിടെ !!

എന്ന് കണ്ടു ഞാനീ വിജയത്തില്‍ സന്തോഷിക്കുന്നവന്‍ അല്ലാ. ഇതൊരിക്കലും ഇങ്ങനെ ആവരുതെത് ആഗ്രഹിച്ചവനാണ് പുണ്യാളന്‍ .

നമ്മുടെ ജനാധിപത്യത്തിന്റെ ഒരു ദോഷം ഉള്ളവരില്‍ നിന്നാലെ ഒരാളെ കണ്ടെത്താന്‍ ആവു എന്നത് കൊണ്ട് അയാള്‍ അങ്ങ് ജയിച്ചു എന്ത് ചെയ്യാം സഹിക്കുക തന്നെ ,,,,,, ആശംസകളോടെ @ @ PUNYAVAALAN

Anonymous said...

ഇവിടെ ചില സിപിഎം ഭക്തന്മാര്‍ക്ക് സെല്‍വരാജ് ജനാധിപത്യ രീതിയില്‍ തന്റെ നിലപാടിന് അംഗീകാരം നേടിയെടുത്തത് സഹിക്കവയ്യ. അവരെ സംബന്ധിച്ചിടത്തോളം കൊലക്കത്തിയിലൂടെ തീരുമാനിയ്ക്കേണ്ട വിഷയങ്ങളാണ് ഇതൊക്കെ. പറഞ്ഞിട്ട് കാര്യമില്ല.

ശിശുപാലന്‍ said...

അല്ല സഖാവേ, ഈ ലോറന്‍സ് മാണി കോണ്‍ഗ്രസ്സുകാരന്‍ അല്ലായിരുന്നോ? കെ.ടി.ജലീലിനെയൊക്കെ ഇത്ര വേഗം മറന്നോ?

ഇ.എ.സജിം തട്ടത്തുമല said...

സെൽ‌വരാജ് മാത്രമല്ല, സി.പി.ഐ.എം വിട്ടുപോയിട്ടുള്ള ഒരേ ഒരാൾ. ഇതിനുമുമ്പും പലരും പോയിട്ടുണ്ട്. അവരെക്കുറിച്ചൊന്നും ഇങ്ങനെ പറഞ്ഞിട്ടില്ല. സെൽ‌വരാജിന്റെ കാലുമാറ്റത്തിൽ വലിയൊരു അധാർമ്മികതയുണ്ട്. നന്ദി കേടുണ്ട്. നീതികേടുണ്ട്. അത് സി.പി.ഐ.എം കാർക്ക് , പ്രത്യേകിച്ച് തിരുവനന്തപുരം ജില്ലയിലെ പാർട്ടി സഖാക്കൾക്ക് മാത്രം ശരിക്കു മനസിലാക്കാൻ പറ്റുന്ന ചിലതുണ്ട്. ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ടവരെല്ലാം വിശുദ്ധരാണെങ്കിൽ ഉത്തരേന്ത്യയിലും മറ്റും തെരഞ്ഞെടുപ്പ് വിജയിച്ചു വരുന്ന കൊള്ളക്കാരെയും കൊലയാളീകളെയും അംഗീകരികേണ്ടി വരും. സ്പെക്ട്രം ജി. രാജ പോലും നാളെ വീണ്ടും ജയിച്ചു മന്ത്രിയാകും. അപ്പോൾ കോടികളുടെ അഴിമതിക്കേസ് വെറുതെ വിടാമോ? പ്രമാദമായ കേസുകളിൽ ഉൾപ്പെട്ട് ജനം വെറുത്തവർ പലരും ഇന്നും മന്ത്രിമാരും മറ്റുമായി തുടരുന്നുണ്ട്. എത്ര കഴുകിയാലും മാഞ്ഞു പോകാത്ത കറ സെൽ‌വരാജിന്റെ ഉടുപ്പിൽ പുരണ്ടിട്ടുണ്ട്. അത് മറക്കാൻ സി.പി.ഐ.എം പ്രവർത്തകർക്കു കഴിയില്ല. അത്രതന്നെ! (വിജയിച്ചുകൂടത്തവർ ചിലപ്പോഴെങ്കിലും ഇടതുപക്ഷ സ്ഥാനാർത്ഥികളായും വന്നുകൂടെന്നില്ലെന്നു കൂടി പറയാൻ ഞാൻ മടിക്കുന്നുമില്ല)

Anonymous said...

സജീം സമയം കിട്ടുമ്പോള്‍ എ പി അബ്ദുള്ള കുട്ടി എഴുതിയ നിങ്ങളെന്നെ കൊണ്ഗ്രസ്സാക്കി എന്ന പുസ്തകം ഒന്ന് വായിക്കണം , നിങ്ങള്‍ മുസ്ലീം ആയത് കൊണ്ടും ചെറുപ്പക്കാരന്‍ ആയതുകൊണ്ടും അന്ധമായ ജയരാജന്‍ ടൈപ്പ് കമ്യൂണിസ്റ്റ് അല്ലാത്തത് കൊണ്ട് പറയുകയാണ്‌ , നിങ്ങളുടെ പാര്‍ട്ടി എങ്ങിനെ ഒക്കെ ആണ് പ്രവര്‍ത്തിക്കുന്നത് എന്താണ് അതിലെ പ്രോബ്ലംസ് എന്നൊക്കെ ഒരു ഐഡിയ കിട്ടും , അബ്ദുള്ളക്കുട്ടി വളരെ കുറച്ചേ പറഞ്ഞിട്ടുള്ളൂ , വളരെ മിതമായെ എഴുതിയിട്ടുള്ളൂ , അത് വായിച്ചത് കൊണ്ട് എനിക്ക് ശേല്‍വരാജനെ മനസ്സിലാകും , നിങ്ങളുടെ പാര്‍ട്ടി പറയുന്നത് വേറെ പ്രവര്‍ത്തി വേറെ , ഏതു വേശ്യയും നിങ്ങളുടെ കൂടെ വന്നാല്‍ മാലാഖ , ഏതു മദര്‍ തെരേസയും നിങ്ങളുടെ പാര്‍ടി വിട്ടു പോയാല്‍ പിറ്റേന്ന് മുതല്‍ അഭിസാരിക , കുലം കുത്തി, നിങ്ങള്‍ ഈ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി എന്ന പേര് മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു , മാഫിയ പാര്‍ട്ടി എന്ന പേര് തന്നെ ആണ് നിങ്ങള്‍ക്ക് യോജിക്കുന്നത് , നിങ്ങളുടെ പാര്‍ടി ആണ് യഥാര്‍ത്ഥ മാഫിയ , കള്ളച്ചാരായം വാറ്റല്‍ , വനം വെട്ടു, മണല്‍ ലോബി, നിലം നികത്തല്‍ ലോബി, സ്പിരിറ്റ്‌ ലോബി , ചന്ദനം കള്ളക്കടത്ത് ലോബി ഇവര്‍ക്കെല്ലാം പ്രോടക്ഷന്‍ കൊടുത്ത് അതില്‍ നിന്നും വരിപ്പണം പിരിച്ചു നിങ്ങള്‍ പാര്‍ടി കൊണ്ഗ്രസുകള്‍ നടത്തും , ഒരുത്തനെ വെട്ടാന്‍ നിങ്ങള്‍ കൊട്ടേഷന്‍ കൊടുക്കും, പുറമേ വലിയ ആദര്‍ശം ,പാവപ്പെട്ടവനു പുഴുങ്ങി വായില്‍ വച്ച് കൊടുക്കും എന്നൊക്കെ പ്രവര്‍ത്തിയില്‍ പുഴുങ്ങള്‍ ഇല്ല എന്ന് മാത്രം ,ശെല്‍വ രാജന്‍ നല്ല ഒരു എം എല്‍ എ ആണ് , നെയ്യടിന്‍ കരക്കാര്‍ വര്‍ഷങ്ങളായി കൊതിച്ച പല പദ്ധതികളും മൂന്നു മാസം കൊണ്ട് സാന്ക്ഷന്‍ ആക്കിയ ആളാണ്‌ , കൂത്ത്‌ പറമ്പിലും ചോക്ളിയിലും ഒരു പാലമോ കലുങ്കോ വേണമെന്ന് നിങ്ങളുടെ എം എല്‍ ഇ മാര്‍ പറയില്ല കാരണം അതൊക്കെ വന്നാല്‍ ഗതാഗതം കൂടും , പുരളി മലയില്‍ ഗുണ്ടകളെ ഒളിപ്പിക്കാനും സ്റ്റീല്‍ ബോംബ്‌ നിര്‍മിക്കാനും പറ്റില്ല, ഇതറിയാവുന്ന ജനം യു ഡീ എഫിന് വോട്ട ചെയ്യും , നിങ്ങളുടെ വോട്ടു രാജഗോപാല്‍ കൊണ്ട് പോയി

Noushad Vadakkel said...

>>>>പാർട്ടിമാറാനും മുന്നണിമാറാനും ഒരു വ്യക്തിക്ക് സ്വാതന്ത്ര്യമുണ്ട്. <<<

ഹോ അങ്ങനൊരു സ്വാതന്ത്ര്യം ഉണ്ടല്ലേ ?

>>>പക്ഷെ സി.പി.ഐ.എമ്മിനെ സംബന്ധിച്ച് ഈ പാർട്ടിയെ ചതിച്ചിട്ട് പോകുന്നവരെ വർഗ്ഗവഞ്ചകരായി മാത്രമേ കാണാൻ കഴിയൂ‍.<<

അപ്പോള്‍ നിങ്ങള്‍ ആളുകളെ സി പി എം - മറ്റുള്ളവര്‍ എന്ന് നോക്കി വിശുദ്ധരും പാപികളും ആക്കുന്ന ആളാണല്ലേ .. നന്നായി തുറന്നു പറഞ്ഞതില്‍ ...(ഒരു വിശുദ്ധ സര്‍ട്ടിഫികേറ്റ് കിട്ടിയാല്‍ കൊള്ളാമായിരുന്നു ..എവിടെ വരണം ?)


>>പാർട്ടിയ്ക്ക് പങ്കില്ലാത്ത ടി.പി. ചന്ദ്രശേഖരൻ വധവും തുടർന്നുള്ള സംഭവങ്ങളും ജനങ്ങൾക്കിടയിൽ വലിയ തെറ്റിദ്ധാരണകൾക്ക് ഇടവന്നിട്ടുണ്ട്. <<


അപ്പോള്‍ നന്നായി തമാശയും പറയും അല്ലെ ?

പാര്‍ട്ടി പറഞ്ഞിട്ട് മറിച്ചു പറഞ്ഞാല്‍ മതി...
തുടരുക ..

ഭാവുകങ്ങള്‍ ... :)

kaalidaasan said...

>>>സെൽ‌വരാജ് മാത്രമല്ല, സി.പി.ഐ.എം വിട്ടുപോയിട്ടുള്ള ഒരേ ഒരാൾ. ഇതിനുമുമ്പും പലരും പോയിട്ടുണ്ട്. അവരെക്കുറിച്ചൊന്നും ഇങ്ങനെ പറഞ്ഞിട്ടില്ല. സെൽ‌വരാജിന്റെ കാലുമാറ്റത്തിൽ വലിയൊരു അധാർമ്മികതയുണ്ട്. നന്ദി കേടുണ്ട്. നീതികേടുണ്ട്. <<<<.

ഒക്കെ ശരിയാണ്.

പക്ഷെ ഇതിലും വലിയ അധാർമ്മികതയുമ്, നന്ദി കേടും  നീതികേടും, ചന്ദ്രശേഖരനെ വധിച്ചതില്‍ നെയ്യാറ്റിന്‍കരയിലെ ആളുകള്‍ കണ്ടു. കുറഞ്ഞത് 20000 വോട്ടിനെങ്കിലും എല്‍ ഡി എഫ് ജയിക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പില്‍ അവര്‍ പരാജയപ്പെട്ടത് ചന്ദ്രശേഖരന്‍ വധവും മണിയുടെ മലനാടന്‍ തമാശയും  കാരണമാണ്. വിജയനോ സജിമോ അത് സമ്മതിക്കില്ല.

Baiju Elikkattoor said...

"പുറമേ വലിയ ആദര്‍ശം ,പാവപ്പെട്ടവനു പുഴുങ്ങി വായില്‍ വച്ച് കൊടുക്കും എന്നൊക്കെ പ്രവര്‍ത്തിയില്‍ പുഴുങ്ങള്‍ ഇല്ല എന്ന് മാത്രം"

shusheelan, :)

ഇ.എ.സജിം തട്ടത്തുമല said...

നൌഷാദേ,മറ്റേ ആ ഇരട്ടക്കൊലപാതകത്തെക്കുറിച്ചുകൂടി പറയൂ!

ഇ.എ.സജിം തട്ടത്തുമല said...

നൌഷാദ്, സമാദരണീയനായ കുഞ്ഞാലിക്കുട്ടി സാഹിബ് ധൈഷണിക നേതൃത്വം വഹിക്കുന്ന സർവ്വഗുണസമ്പന്നരെയും സമാധാനപ്രിയരെയും മാത്രമുൾക്കൊള്ളുന്ന നൌഷാദിന്റെ പാർട്ടിയായ മുസ്ലിം ലീഗിനെ വിശുദ്ധ പ്രസ്ഥാനമായി ഇതിനാൽ പ്രഖ്യാപിച്ചുകൊള്ളുന്നു.അവരിൽ എല്ലാവർക്കുമുള്ള ചില ഗുണങ്ങളൊന്നും നൌഷാദിനുണ്ടാകാനിടയില്ലെന്നതിൽ ദു:ഖവും അറിയിക്കുന്നു!

kaalidaasan said...

>>>>>സെൽ‌വരാജ് മാത്രമല്ല, സി.പി.ഐ.എം വിട്ടുപോയിട്ടുള്ള ഒരേ ഒരാൾ. ഇതിനുമുമ്പും പലരും പോയിട്ടുണ്ട്. അവരെക്കുറിച്ചൊന്നും ഇങ്ങനെ പറഞ്ഞിട്ടില്ല. <<<<<

പാര്‍ട്ടി വിട്ടു പോകുന്നവരേക്കുറിച്ച് പറഞ്ഞു കൊണ്ടിരുന്നിട്ട് എന്തു ഫലം? എന്തുകൊണ്ട് അവരൊക്കെ വിട്ടുപോകുന്നു എന്നല്ലേ പാര്‍ട്ടി ചിന്തിക്കേണ്ടത്?

പണ്ടൊക്കെ ആളുകളെ പാര്‍ട്ടി പുറത്താക്കുക്യായിരുന്നു. ഇന്ന് പലരും സ്ഥാനമാനങ്ങള്‍ മോഹിച്ച് പാര്‍ട്ടി വിട്ടുപോകുന്നു. അബ്ദുള്ളക്കുട്ടി, ശിവരാമന്‍, സിന്ധു ജോയി, മനോജ്, സെല്‍വരാജ്. എന്തുകൊണ്ട് അടുത്തകാലത്ത് ഇതുപോലെ കൊഴിഞ്ഞു പോക്ക് പാര്‍ട്ടിയില്‍ ഉണ്ടാകുന്നു?

പാര്‍ട്ടി ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും  അബ്ദുള്ളക്കുട്ടിയേയും സെല്‍വരാജിനെയുമൊക്കെ ജനങ്ങള്‍ തെരഞ്ഞെടുക്കുന്നു. അപ്പോള്‍ അവരെ അവരുടെ വഴിക്ക് വിടുന്നതല്ലേ നല്ലത്.

ഇവിടെ ഓര്‍ക്കേണ്ട മറ്റൊരു കാര്യം, പാര്‍ട്ടി വിട്ട് കോണ്‍ഗ്രസ്നല്‍ ചേക്കേറി, കമ്യൂണിസ്റ്റു പ്രസ്ഥാനത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഇഅവരെയൊന്നും വിജയന്‍ കുലം കുത്തി എന്നു വിളിക്കില്ല എന്നതാണ്. പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ വ്യത്യാസം പ്രകടിപ്പിക്കുന്നവരെ മാത്രമേ ആ പട്ടം ചാര്‍ത്തി ബഹുമാനിക്കൂ.

Anonymous said...

ബാക്കി കാര്യം ഗോപി കോട്ടമുറിക്കല്‍ പറഞ്ഞിടുന്ദ് , മുരളീധരന്‍ വയല്‍ വാങ്ങി നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും പണം ഉണ്ടാക്കി എന്ന് പാടി നടന്നവര്‍ , നെടുമ്പാശേരി എന്റെ നെഞ്ചത്ത്‌ കൂടിയേ ന്ടപ്പക്ക് എന്ന് പറഞ്ഞു തടഞ്ഞ ശര്‍മ അവരുടെ ചെയ്തികള്‍ എല്ലാം ഗോപി സഖാവ വിശദമായി പറഞ്ഞു , ഇനിയെങ്കില്‍ സജീമേ കൊണ്ഗ്രസിലേക്ക് പോരു

കുലം കുത്തികള്‍ കൂടി വരുന്നല്ലോ ഈ പാര്‍ട്ടിയില്‍

ഇ.എ.സജിം തട്ടത്തുമല said...

ഏതാനും തുള്ളികൾ നഷ്ടപ്പെട്ടാൽ കടൽ വറ്റില്ലല്ലോ! ചരിത്രബോധമുള്ളവർക്ക് അത് മനസിലാകും

Baiju Elikkattoor said...

USSR എന്നൊരു കടല്‍ എങ്ങിനെ വറ്റിപ്പോയി എന്നറിയാമോ...?

പാര്ട്ടി യുടെ മാടമ്പി സ്വഭാവത്തെ പറ്റി പ്രഭാത്‌ പട്നായിക്‌ പറഞ്ഞത് അറിഞ്ഞിരുന്നോ? ബുദ്ധി മരവിച്ച സഖാക്കന്മാര്‍ ഇനി പട്നായിക്കിന് നേരെ കുറച്ചു ചാടുന്നത് കാണാം.....!

പ്രതികരണൻ said...

സജിം‌മാഷിന്റെ നിലപാടുകള്‍ വായിച്ചു. എല്ലാവരും ശെല്‍വരാജിനെ അഭിനന്ദിക്കണമെന്ന് നമുക്കെന്തു നിര്‍ബന്ധം? ഒരു പിണറായിഭക്തന്‍ എന്ന നിലയില്‍ സജിംമാഷിനു ഇങ്ങനെയൊക്കെ പറയാനുള്ള ബാദ്ധ്യതയുണ്ടെന്നത് നാം മറക്കാന്‍ പാടില്ല. ശുദ്ധാത്മാവായ അദ്ദേഹം തീര്‍ച്ചയായും നിലപാടില്‍ മാത്രം വിഷമുള്ള വ്യക്തിയാണ്. ജന്മനാ മാനവികതാവാദിയായിരുന്ന അദ്ദേഹം, പാര്‍ട്ടിപ്രേമം മൂത്തപ്പോള്‍ സീപ്പീയെംവാദമാണ് മാനവികതാവാദമെന്ന് തെറ്റിദ്ധരിച്ച് ജീവിക്കുന്നു എന്നേയുള്ളൂ. ബ്ളോഗുലകത്തിലെ ഇടപെടലുകളില്‍ വളരെ മാതൃകാപരമായി, സംയമനപൂര്‍ണ്ണമായി, വിശാലമനസ്ഥിതിയോടെ പെരുമാറുന്ന സജിംമാഷ്, സീപ്പീയെമ്മിന്റെ കാര്യം വരുമ്പോള്‍ മുരട്ടുവാദിയായി മാറുന്നു. അപ്പോഴദ്ദേഹത്തിനു ലോകത്ത് രണ്ടു വിഭാഗമേയുള്ളൂ, സീപ്പീയെംകാരും (ച്ചാല്‍, പിണറായിഭക്തര്‍!) അല്ലാത്തവരും (ച്ചാല്‍, ബാക്കി മുഴുവന്‍ മനുഷേരും). ഇവരോടുള്ള നിലപാടുകളില്‍ യാതൊരു മയവും സൗമ്യതയും അദ്ദേഹത്തിനു സാദ്ധ്യമല്ല.

ശെല്‍വരാജ് വിജയിച്ചത് സജിംമാഷിന് അംഗീകരിക്കാനാവുന്നില്ല. കാരണം അങ്ങോര്‍ കുലംകുത്തിയാണ് എന്നതു തന്നെ. കുലംകുത്തിയെ കുത്തിയും വെട്ടിയും വെടിവച്ചും കൊല്ലേണ്ടതാണ്. അതിനു പറ്റിയില്ല. അവന്‍ ജീവിച്ചിരിക്കുന്നു. അതിനു കാരണം - ജനത്തിന്റെ തെറ്റിദ്ധാരണ. ടീ പീ ചക്യുന്ദ്രശേഖരന്‍ വധത്തില്‍ സീപ്പീയെമ്മിനു പങ്കുണ്ടെന്ന് ജനം 'തെറ്റിദ്ധരി'ച്ചെന്നാണ് മാഷിന്റെ വാദം!

പാര്‍ട്ടി, വായിലേക്ക് ടാര്‍ ഒഴിച്ചു കൊടുത്തിട്ട് പച്ചവെള്ളമാണെന്നു പറഞ്ഞാല്‍ അതും വിശ്വസിക്കുന്ന സാധുവാണ് സജിംമാഷ്. എന്നുകരുതി മറ്റുള്ളവര്‍ അങ്ങനെയാകണമെന്നുണ്ടോ? തട്ടത്തുമലയിലും നിലമേലും മറവക്കുഴിയിലും ചായക്കാരുപച്ചയിലുമൊക്കെയുള്ള സീപ്പീയെംകാര്‍ വിശ്വസിച്ചാലും, ടീപ്പീ വധത്തില്‍ പാര്‍ട്ടിക്കു പങ്കില്ലെന്ന് മലബാറില്‍ പാര്‍ട്ടിക്കാര്‍ പോലും വിശ്വസിക്കില്ല. അവിടെ ഇപ്പോള്‍ നടക്കുന്ന സീപ്പീയെം സമരങ്ങള്‍ പാര്‍ട്ടിയെ തെറ്റിദ്ധരിക്കുന്നതിനെതിരെയുള്ള സമരങ്ങളല്ല; കുലംകുത്തികളെ കൊല്ലാനുള്ള അവകാശാധികാരങ്ങള്‍ക്കു വേണ്ടിയുള്ള സമരങ്ങളാണ്.

ശെല്‍വരാജ് അടിസ്ഥാനപരമായി കമ്മ്യൂണിസ്റ്റ് ആയിരിക്കില്ല. അല്ലെങ്കില്‍, പ്രതിസന്ധികളില്‍ പിടിച്ചു നില്ക്കാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല. ഇട്ടെറിഞ്ഞിട്ടയാള്‍ പോയി. ടീ പീ ചന്ദ്രശേഖരനെപ്പോലെ, കമ്മ്യൂണിസ്റ്റായിത്തന്നെ ജീവിക്കാന്‍ വേണ്ട ആര്‍ജ്ജവം അയാള്‍ക്കില്ല. പക്ഷേ, അത്തരക്കാരാണു സാര്‍, നമ്മുടെ പാര്‍ട്ടിയില്‍ അധികവും. പീബീ അംഗങ്ങള്‍ മുതലുള്ളവരുടെ സ്വകാര്യജീവിതം ഒന്നു ശ്രദ്ധിക്കൂ: വീടും കുടുംബവുമൊന്നും ഒരിക്കലും കമ്മ്യൂണിസ്റ്റിന്റേതല്ല. മണിമന്ദിരങ്ങളും വിദേശകാറുകളും അനുചരവൃന്ദങ്ങളുമില്ലാതെ അവരുടെ കമ്മ്യൂണിസം മുന്നോട്ടു പോവില്ല. അവിടെയാണ്, കേരളത്തിലെ ഏറ്റവും വലിയ സംഘടിതശക്തിയുടെ വാടകക്കൊലയാളികള്‍ പുറകെയുണ്ടാവുമെന്നറിയാമായിരുന്നിട്ടും ടൂവീലറില്‍ ഒറ്റയ്ക്കു സഞ്ചരിക്കാന്‍ കഴിഞ്ഞ ഒരു മനുഷ്യന്‍ വ്യത്യസ്തനാകുന്നത്.

കമ്മ്യൂണിസവും മാനവികതയും സീപ്പീയെമ്മിന്റെ തീട്ടൂരങ്ങളില്‍ കല്പിക്കപ്പെടുന്നതു മാത്രമാണെന്ന് സജിംമാഷ് തുടര്‍ന്നും വിശ്വസിക്കട്ടെ. അദ്ദേഹത്തിന്റെ രാജഭക്തി യഥാസമയം 'രാജാവി'ന്റെ മുമ്പാകെ എത്തട്ടെ. അരമനയിലെ വിശിഷ്ടസ്ഥാനങ്ങളില്‍ അദ്ദേഹം പ്രതിഷ്ഠിക്കപ്പെടട്ടെ. ബ്ളോഗുലകത്തിലെ സഹജീവികള്‍ക്ക് അത് സന്തോഷകരമായിരിക്കും. പണ്ട്, ലതിച്ചേച്ചിക്ക് മലമ്പുഴയില്‍ 'പുലിക്കെണിയിലെ ആടാ'കാന്‍ അവസരമുണ്ടായപ്പോള്‍ നിഷ്കളങ്കമായി ആഹ്ളാദിച്ചതു പോലെ ബ്ളോഗുലകം വീണ്ടും ആഹ്ളാദിക്കട്ടെ.

പിന്‍കുറിപ്പ്: സ്വന്തം വാദങ്ങളെ സജിംമാഷ് മാനവികതയുടെ ആട്ടിന്‍തോല്‍ അണിയിക്കുന്നത് കണ്ടിട്ട്.....

ഇ.എ.സജിം തട്ടത്തുമല said...

പ്രതികരണന്റെ കമന്റ് എനിക്കിഷ്ടമായി. പിണറായി ഭക്തൻ എന്ന വിശേഷണത്തിൽ എനിക്ക് യാതൊരു പരാതിയും ഇല്ലെന്നറിയിക്കട്ടെ. പാർട്ടി ഭക്തിയും പിണറായി ഭക്തിയും തമ്മിൽ യാതൊരു വ്യത്യാസവും ഈയുള്ളവൻ കല്പിക്കുന്നില്ല. അക്രമം കൊലപാതകം മുതലായവയെ വി.എസ്. ഭക്തനയാലും പിണറായി ഭക്തനായാലും അക്രമത്തെയും കൊലപാതകത്തെയും ശക്തമായി ഈയുള്ളവൻ എതിർക്കും. ടി.പി.ചന്ദ്രശേഖരൻ വധത്തിൽ പാർട്ടിയ്ക്ക് ഒരു പങ്കുമില്ല. അഥവാ പാർട്ടിയുമായി ബന്ധമുള്ള ആരെങ്കിലും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അത് തികച്ചും പാർട്ടി നയങ്ങൾക്ക് വിരുദ്ധം. അവർ അതിന്റെ നിയമപരമായ പ്രത്യാഘാതങ്ങളെ നേരിടേണ്ടിവരും. പാർട്ടിയെ ബുദ്ധിമുട്ടിലാക്കിയ അവർക്കെതിരെ പാർട്ടി നടപടിയുണ്ടാകും. ഏതെങ്കിലും വയക്തികളെ കൊന്ന് ഒരു വിശ്വാസത്തെയും തകർക്കാനാകില്ല എന്നതിനു ഏറ്റവും നല്ല തെളിവാണ് സി.പി.ഐ.എം. അതുകൊണ്ട് ടി.പിയെ കൊല്ലുക എന്നത് ഒരിക്കലും പാർട്ടിയുടെ ഉന്നമാകില്ല. സാമാന്യബുദ്ധിയുള്ളവർക്കെല്ലാം അത് മനസിലാകും.

Anonymous said...

കുഞ്ഞനന്തനെ ഒളിപ്പിച്ചു വെക്കുന്ന്തിനെതിരെയും, 1-2-3-4 മണിയ്ക്കെതിരെ നടപടി എടുക്കാത്തതിലും താങ്കളെ പോലുള്ളവരുടെ പ്രതികരണം വളരെ ശ്രദ്ധേയമായിരുന്നു.

kaalidaasan said...

>>>>പാർട്ടി ഭക്തിയും പിണറായി ഭക്തിയും തമ്മിൽ യാതൊരു വ്യത്യാസവും ഈയുള്ളവൻ കല്പിക്കുന്നില്ല.<<<<

മാഷിനപ്പോള്‍ പാര്‍ട്ടി ഭക്തിയും പിണറായി ഭക്തിയും ഉണ്ടല്ലേ. ഇനി മാര്‍ക്സ് പറഞ്ഞതുപോലെ കമ്യൂണിസ്റ്റു സ്റ്റേറ്റ് അപ്രത്യക്ഷമാകുമ്പോള്‍  ഈ ഭക്തി എങ്ങനെ പ്രകടിപ്പിക്കും എന്തോ. ലെനിന്റേതു പോലെ ഡെഡ് ബോഡി എംബാം ചെയ്താണാവോ?

മാഷിനേപ്പോലുള്ളവരാണിന്ന് ഈ പാര്‍ട്ടിയുടെ ശാപം. അന്ധമായ ഭക്തി മൂലം വിജയന്‍ ചെയ്യുന്നതൊക്കെ പാടിപ്പുകഴ്ത്തേണ്ട ഗതികേടിലാണ്. വിജയന്റെ റിവിഷനിസം കാണാന്‍ അതുകൊണ്ട് കണ്ണില്ലാതെ പോകുന്നു. ജനങ്ങള്‍ പാര്‍ട്ടിയില്‍ നിന്നും അകന്നു പോകുന്നതൊന്നും കാണാനുള്ള ശേഷിയില്ല. ഭക്തി അന്ധത ഉണ്ടാക്കിയിരിക്കുന്നു.

ഭക്തി വിഷയത്തില്‍ സി പി എമ്മും കത്തോലിക്കാ സഭയം ​ഒരേ തട്ടില്‍ നില്‍ക്കും. അവിടെ പരമോന്നത നേതാവ്, മാര്‍പ്പാപ്പയാണല്ലോ. കത്തോലിക്കര്‍ക്ക് അന്ധമായ പാപ്പാ ഭക്തിയാണ്. ആരു മാര്‍പ്പാപ്പയായാലും അതവര്‍ പ്രകടിപ്പിക്കും. ഭക്തി മൂത്ത് മാര്‍പ്പാപ്പ പറയുന്നതൊക്കെ സത്യമെന്നതാണവിടത്തെ നാട്ടു നടപ്പ്. അവിടെ സഭയും മാര്‍പ്പാപ്പയുമൊന്നാണ്. അതുപോലെ മാഷിന്, പാര്‍ട്ടിയും പിണറായിയും ഒന്നു തന്നെ. ഇനി പിണറായി മാറി മണിയോ കൊടി സുനിയോ, അന്ത്യേരി സുരയോ സെക്രട്ടറിയായാലും ഈ ഭക്തി ഉണ്ടാകും. ഭൂരിപക്ഷം തെരഞ്ഞെടുത്താല്‍ സുരക്കോ സുനിക്കോ സെക്രട്ടറി ആകാമെന്നാണല്ലോ സി പി എമ്മിലെ ഇന്നത്തെ അവസ്ഥ.

1964 ലും സ്ഥിതി ഇതായിരുന്നു. അന്ന് ഡാംഗേ ആയിരുന്നു പിണറായിയുടെ സ്ഥാനത്ത്. ഭക്തി മൂത്ത് അന്നും കുറെ സജിംമാര്‍  ഡാംഗെയും  പാര്‍ട്ടിയും  ഒന്നാണെന്ന് വിശ്വസിച്ചു. ഡാംഗേ പറയുന്നതിനൊക്കെ അപ്രമാദിത്തവും കല്‍പ്പിച്ചു. കുറച്ചുപേര്‍ക്ക് ഇതുപോലെ ഭക്തി പ്രകടിപ്പിക്കാന്‍ മനസാക്ഷി അനുവദിക്കാത്തതുകൊണ്ടാണ്, ഈ സി പി എം എന്ന പാര്‍ട്ടി ഉണ്ടായത്. ഡാംഗേ വിജയനെ അതേ ലെവലിലേക്ക് ഉയര്‍ത്തി സ്തുതിക്കുന്ന മാഷിനൊരു നല്ല നമസ്കാരം കൂടി പറയട്ടെ.

പ്രതികരണൻ said...

എന്‍.എസ്.മാധവന്റെ 'ഹിഗ്വിറ്റ'യിലെ ഗീവര്‍ഗ്ഗീസച്ചന്റെ അപ്പന്റെ സംഭാഷണം കടമെടുത്ത് പറയട്ടെ: "കമ്യൂണിസം എന്റെ വിശ്വാസമാണ്; വിജയന്‍ അതിന്റെ അന്തിക്രിസ്തുവും"!!

ഇ.എ.സജിം തട്ടത്തുമല said...

പാർട്ടിക്കെതിരെ കുരച്ചു ചാടുന്ന വേട്ട നായ്ക്കൾക്കിടയിലൂടെ നെഞ്ചുറപ്പോടെ പാർട്ടിയെ നയിക്കുന്ന പിററായി വിജയൻ എന്ന ഈ ഉരുക്കു മനുഷ്യനെ കണ്ട് അദ്ഭുതപ്പെട്ടിട്ടോ അസൂയപ്പെട്ടിട്ടോ കാര്യമില്ല. സ.പിണറായി വിജയൻ അന്തസുള്ള, പാർട്ടി നയങ്ങളിൽ നിന്നും വ്യതിചലിക്കാത്ത, സത്യസന്ധനായ, അഴിമതിയുടെ ലവലേശമിലാത്ത, കാപട്യങ്ങളിലാത്ത ചങ്കുറപ്പുള്ള, അടിയുറച്ച, അടിപതറാത്ത കമ്മ്യുണിസ്റ്റുകാരനാണ്.ജനാധിപത്യപരമായി പാർട്ടിയെ നയിക്കുന്ന ആളാണ് അദ്ദേഹം. അതെ,അല്പം പരുക്കൻ സ്വഭാവം ആരോപിക്കാം എന്നത് ഒഴിച്ചാൽ ഉത്തമനായ കമ്മ്യൂണിസ്റ്റിന്റെ എല്ലാ ഗുണങ്ങളും ഉള്ള കമ്മ്യൂണിസ്റ്റ് ആണ് സ. പിണറായി.എന്തേ? കമ്മ്യൂണിസ്റ്റ് വിരുദ്ധരുടെ കൈയ്യടി നേടാനുള്ള ചെപ്പടി വിദ്യകൾ അദ്ദേഹം സ്വീകരിക്കാറില്ല. മീഡിയാ പ്രൊഫഷനലുകളെ സുഖിപ്പിക്കാറില്ല്ല.അതുകൊണ്ട് പാർട്ടി സെക്രട്ടറി എന്നതിലുപരി അദ്ദേഹത്തെ വ്യക്തിപരമായും പാർട്ടി ശത്രുക്കൾ തേജോവധം ചെയ്യുന്നു. അതെ പിണറായി ഞാനടക്കം ലക്ഷങ്ങളുടെ എത്രയും ആദരണീയനായ നേതാവു തന്നെ. കൂടെ ചുറ്റിപ്പറ്റി നടന്ന ആരെങ്കിലും പാർട്ടിയ്ക്കു നിരക്കാത്ത കാര്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ അതിന് സഖാവ് പിണറായി ഉത്തരവാദിയല്ല. വി.എസിന്റെയും പിണറായിയുടെയും കൂടെ നിന്ന് പാർട്ടിയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കിയ ചിലരെങ്കിലും ഉണ്ട്. അവരൊക്കെ ഒന്നൊന്നായി പുറത്തു പോകുകയും ചെയ്തിട്ടുണ്ട്. എന്നുമൊരു പി.ശശിയും കുശിയും , നുണരമ്യഹർമ്യവും കൊണ്ടിറങ്ങും പിണറായിയെ വിമർശിക്കാൻ. വേറൊന്നുമിലലോ പറയാൻ.ഒരു പിണറായിയെ വില്ലനാക്കി കേരളത്തിലെ പാർട്ടി സഖാക്കളുടെ കണ്ണിൽ പൊടിയിടാൻ നോക്കി. ഉദ്ദേശിച്ചതുപോലേ വിലപോയില്ല.പെട്ടെന്നു തന്നെ പാർട്ടിസഖാക്കൾക്ക് കാര്യങ്ങൾ മനസിലായി. പാർട്ടിക്ക് ഒരു ചുക്കും സംഭവിച്ചതുമില്ല. സാമാന്യ ജനത്തെ കുറെക്കാലം ഇങ്ങനെ തെറ്റിദ്ധരിപ്പിക്കാം.ഇപ്പോൾ സാമാന്യജനത്തിനും മനസിലായി വരുന്നുണ്ട്. അധികനാൾ പിണറായി വിരുദ്ധപ്രചരണങ്ങൾ വിലപ്പോകില്ല. ഒരു വ്യക്തിയെ വളഞ്ഞിട്ട് ആക്രമിച്ച് ഒരു പ്രസ്ഥാനത്തെ തകർക്കാമെന്നതും ഒരു വ്യാമോഹം എന്നല്ലാതെ എന്തു പറയാൻ! ആരാണ്ട് പറഞ്ഞതുപോലെ പട്ടികൾ കുരച്ചുകൊണ്ടിരിക്കും. നിലാവ് തെളിഞ്ഞുകൊണ്ടും.അതുപോലെ സ. പിണറായി നിലാവുപോലെ പാർട്ടിയെ നയിച്ചുകൊണ്ടുമിരുന്നു. ഇനിയും നയിക്കും. ഈയുള്ളവന്റെ പിണറായി ഭക്തി അഥവാ പാർട്ടി ഭക്തി പ്രകടിപ്പിക്കാൻ മേല്പറഞ്ഞ വാക്കുകൾ മതിയാകുമെന്നു കരുതുന്നു. പോരെങ്കിൽ ഇനിയും ഏറെയുണ്ട് പറയാൻ!

പ്രതികരണൻ said...

സജിംമാഷിന്റെ ഈ പോസ്റ്റില്‍, ആദ്യത്തെ കമന്റ് എഴുതുമ്പോള്‍, അതിലദ്ദേഹത്തെ 'പിണറായിഭക്തന്‍' എന്നു വിശേഷിപ്പിച്ചത് പൂര്‍ണ്ണമായി ശരിയാണോയെന്ന് അപ്പോഴെനിക്ക് ഒരു സംശയം ഉണ്ടായിരുന്നു. തെറ്റിയില്ല എന്നും ഞാന്‍ തന്നെയാണു ശരി എന്നും സജിംമാഷ് വ്യക്തമാക്കിയതിനു നന്ദി.

'പാര്‍ട്ടിക്കെതിരെ കുരച്ചു ചാടുന്ന വേട്ടനായ്ക്കള്‍' എന്ന പ്രയോഗം (ക്ളീഷേ!) മനോഹരം തന്നെ. പക്ഷേ, അതൊക്കെ പണ്ട്. ഇപ്പോ എന്തോന്ന് വേട്ട! എന്തോന്ന് നായ! വിപ്ളവവും സോഷ്യലിസവുമൊക്കെ നമ്മളെന്നേ അറബിക്കടലില്‍ തള്ളിക്കഴിഞ്ഞു. അതിന്റെ പേരില്‍ ഇന്നാരും പാര്‍ട്ടിയെ വേട്ടയാടാനില്ല. തീര്‍ച്ചയായും കിട്ടിയ അവസരം ഉപയോഗിച്ച് പാര്‍ട്ടിയെ തളര്‍ത്താന്‍ മറുപക്ഷം പ്രവര്‍ത്തിക്കുന്നുണ്ട്. അതിനെ പ്രതിരോധിക്കാന്‍ പാര്‍ട്ടി ശ്രമിക്കുന്നുമുണ്ട്. പക്ഷേ, ഇതു രണ്ടും വിപ്ളവമുണ്ടാക്കാനോ, ഉണ്ടാക്കാതിരിക്കാനോ അല്ലല്ലോ.

കിട്ടിയ സന്ദര്‍ഭം ഉപയോഗിച്ച് വിജയിച്ചാല്‍, യൂഡീയെഫ്ഫിലെ കുറേപ്പേര്‍ക്കു കൂടി എമ്മെല്ലേ ആകാമല്ലോ എന്ന ആഗ്രഹം അവര്‍ക്ക്. ഞങ്ങടെ സ്ഥാനം പോകുമല്ലോ എന്ന വേവലാതി ഇപ്പുറത്ത്. അതല്ലാതെ എന്താണിതിലുള്ളത്? സോഷ്യലിസം കൊണ്ടുവരാനുള്ള വഴി കോണ്‍ഗ്രസ്സുകാര്‍ തടയുന്നതിലുള്ള പ്രതിഷേധമാണോ ഈ കാണുന്നത്? ചുമ്മാ പോ മാഷേ!

ഈ ഇന്നു രാത്രി ഇന്ത്യയില്‍ സോഷ്യലിസം നടപ്പിലായാല്‍, കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നഷ്ടപ്പെടുന്നതു പോലെ സീപ്പീയെം നേതാക്കള്‍ക്കും നഷ്ടപ്പെടും. ഇപ്പോ സോഷ്യലിസം നടപ്പിലാക്കാന്‍ പോകുന്നു എന്നു പറഞ്ഞാല്‍ എതിര്‍ക്കാന്‍ ഇവരെല്ലാം ഒന്നായിരിക്കും സാര്‍.

പിണറായിയെക്കുറിച്ചുള്ള സജിംമാഷിന്റെ നെഞ്ചത്തടിക്കലുകള്‍ക്ക് ഞാന്‍ മറുപടിക്കുന്നില്ല. 'പിണറായിയാണു പാര്‍ട്ടി' എന്ന ആരവങ്ങള്‍ക്ക് കാലം മറുപടി പറയട്ടെ. സാമാന്യജനത്തിനും മനസ്സിലായി വരുന്നുണ്ടല്ലോ കാര്യങ്ങള്‍......

ഇ.എ.സജിം തട്ടത്തുമല said...

പ്രതികരണൻ ജീ,

ഇതിപ്പോൾ ഫേക്ക് അല്ലേ? താങ്കൾ ഒരു പക്ഷെ സ്വന്തം പേരിൽ ഒരു പിണറായി പക്ഷ എഴുത്തുകാരനുമാകാം. അറിയാൻ പറ്റില്ല്ലല്ലോ. എന്തായാലും ഊരും പേരും വച്ച് അഭിമാനത്തോടെ ഞാൻ പറയട്ടെ;
സ. പിണറായി വിജയൻ സിന്ദാബാദ്! സി.പി.ഐ.എം സിന്ദാബാദ്! ഒരു കോൺഗ്രസുകാരനോ, ബി.ജെ.പിക്കാരനോ, എൻ.ഡി.എഫുകാരനോ, മുസ്ലിം ലീഗുകാരനോ , കേ.കോ കാരനോ ആകുന്നതിലും ഭേദം ഒരു പിണറായി ഭക്തനാകുന്നതിലാണെന്ന് എന്റെ വിശ്വാസത്തിൽ ഞാൻ അഭിമാനം കൊള്ളുന്നു.

kaalidaasan said...

>>>>സ.പിണറായി വിജയൻ അന്തസുള്ള, പാർട്ടി നയങ്ങളിൽ നിന്നും വ്യതിചലിക്കാത്ത, സത്യസന്ധനായ, അഴിമതിയുടെ ലവലേശമിലാത്ത, കാപട്യങ്ങളിലാത്ത ചങ്കുറപ്പുള്ള, അടിയുറച്ച, അടിപതറാത്ത കമ്മ്യുണിസ്റ്റുകാരനാണ്.<<<<<

ഒരു ഭക്തനു, തന്റെ ദേവനോട് തോന്നുന്ന ആരാധന മുഴുവന്‍ പ്രതിഫലിക്കുന്ന വാക്കുകള്‍. ആരാധകരായാല്‍ ഇങ്ങനെ തന്നെ വേണം.

പിണറായി വിജയന്‍ ചെയ്ത കുറച്ചു കാര്യങ്ങള്‍ ചൂണ്ടികാണിക്കട്ടെ.

1. ദേശാഭിമാനി എന്ന പാര്‍ട്ടി പത്രം ഇ പി ജയരാജന്റെ പേരിലേക്ക് എഴുതി മാറ്റിയത് ഏത് പാര്‍ട്ടി നയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു?
2. പി ശശി എന്ന ആഭാസന്‍ ഒരു സീനിയര്‍ നേതാവിന്റെ മകളോടും, യുവ നേതാവിന്റെ ഭാര്യയോടും  സദാചാര വിരുദ്ധമായ രീതിയില്‍ പെരുമാറിയതിനേക്കുറിച്ച് പരാതി ലഭിച്ചിട്ടും നടപടി എടുക്കാതെ ഇരുന്നത് ഏത് പാര്‍ട്ടി നയത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു?
3. കൊലപാതകം നടത്തുന്നത് പാര്‍ട്ടി നയമല്ല എന്ന് ആവര്‍ത്തിച്ചു പറയുമ്പോഴും, ലിസ്റ്റുണ്ടാക്കി കൊല ചെയ്തിട്ടുണ്ട് എന്ന് മണി പറഞ്ഞിട്ടും അദ്ദേഹത്തെ ഇപ്പൊഴും സംരക്ഷിക്കുന്നത് ഏത് പാര്‍ട്ടി നയത്തിന്റെ അടിസ്ഥാനത്തിലാണ്?

kaalidaasan said...

>>>>കൂടെ ചുറ്റിപ്പറ്റി നടന്ന ആരെങ്കിലും പാർട്ടിയ്ക്കു നിരക്കാത്ത കാര്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ അതിന് സഖാവ് പിണറായി ഉത്തരവാദിയല്ല. <<<<<

കൂടെ ചുറ്റിപ്പറ്റി നില്‍ക്കുന്നവര്‍ ചെയ്യുന്ന പാർട്ടിയ്ക്കു നിരക്കാത്ത കാര്യങ്ങൾ യഥാസമയത്റ്റ് ഹ്തിരിച്ചറിയുകയും തക്ക നടപടി എടുക്കുകയും ചെയ്യേണ്ടത് പാര്‍ട്ടി സെക്രട്ടറിയുടെ കടമയാണ്. ഇതേക്കുറിച്ചൊക്കെ വേണ്ടപ്പെട്ടവര്‍ പരാതി നല്‍കിയിട്ടും ഒന്നും ചെയ്തില്ലെങ്കില്‍ അതിന്റെ ഉത്തരവാദി പാര്‍ട്ടി സെക്രട്ടറി ആണ്.

ദേശാഭിമാനി എന്ന പത്രം ജയരാജന്റെ പേരിലേക്ക് എഴുതിക്കൊടുത്തത് കൂടെ ചുറ്റിപറ്റി നിന്നവരല്ല. പാര്‍ട്ടി സെക്രട്ടറി തന്നെയാണ്. അത് തെറ്റായ നടപടിയാണെന്നു പലരും പറഞ്ഞിട്ടും, വിജയന്‍ ഗൌനിച്ചില്ല. അവസനം കേന്ദ്ര നേതാക്കള്‍ ഇടപെട്ടപ്പോഴാണത് തിരുത്തിയത്.

പി ശശിക്കും ഗോപിക്കും എതിരായ പരാതി ലഭിച്ചിട്ടും പാര്‍റ്റി സെക്രട്ടറി ഒന്നും ചെയ്തില്ല. അവസാനം ഗത്യന്തരമില്ലാതെ ആണു നടപടി എടുക്കേണ്ടി വന്നത്.

കൊലപതകം നടത്തി എന്ന് നടത്തിയ മണീ ഏറ്റു പറഞ്ഞിട്ടും, ഇപ്പോഴും മണിയെ സംരക്ഷിക്കുന്നു.

ഇതിന്റെ ഒക്കെ ഉത്തരവാദി വിജയന്‍ തന്നെയാണ്.

ഇ.എ.സജിം തട്ടത്തുമല said...

സ. പിണറായി വിജയൻ പാർട്ടിയുടെ ഐശ്വര്യം; ഈ ബ്ലോഗിന്റെയും!

പ്രതികരണൻ said...

'പിണറായിപക്ഷ എഴുത്തുകാരന്‍' എന്നതുകൊണ്ട് പ്രിയപ്പെട്ട സജിംമാഷ് എന്താണ് ഉദ്ദേശിക്കുന്നത്? പിണറായിയെ പരസ്യമായി, അന്ധമായി പുകഴ്ത്തി ഭൗതികലാഭം പ്രതീക്ഷിക്കുന്നവര്‍ എന്നാണോ? എന്തായാലും പ്രതികരണന്‍ അത്തരക്കാരനല്ല. 'ഫേക്ക്' എന്ന് എന്നെ കൊഞ്ഞനം കുത്താതെ. സമൂഹത്തെക്കുറിച്ച് എന്റേതായ ഒരഭിപ്രായം എനിക്കുണ്ട്. ആരുടെയും തീട്ടുരങ്ങളല്ല അവ തീരുമാനിക്കുന്നത്. എന്റെ നിലപാടുകള്‍ ഞാന്‍ അവതരിപ്പിക്കുകയും ചെയ്യുന്നു. അവയില്‍ അസാധാരണമായ വൈരുധ്യങ്ങളൊന്നുമില്ല (കടുവ 'വെജിറ്റേറിയന്‍' എന്ന ബോര്‍ഡ് കഴുത്തില്‍ത്തൂക്കുന്നതു പോലെ, പിണറായിഭക്തര്‍ മാനവികതാവാദികള്‍ എന്നവകാശപ്പെടുന്നതു പോലെ..).

'പിണറായിപക്ഷ എഴുത്തുകാര്‍' നിലവിലുണ്ട് എന്ന് മാഷ് സമ്മതിക്കുന്നുണ്ടല്ലോ.രാജസദസ്സുകളില്‍ എക്കാലത്തുമുണ്ടായിരുന്നു അത്തരക്കാര്‍. മാടമ്പിസ്വഭാവം പുലര്‍ത്തുന്ന ഒരു പാര്‍ട്ടി സെക്രട്ടറിക്കും അക്കൂട്ടര്‍ അത്യാവശ്യം തന്നെ. പക്ഷേ, ഒരു 'പേരിലും' ഞാന്‍ മാഷിനൊപ്പം ആ കൂട്ടത്തിലുണ്ടാവില്ല.

Baiju Elikkattoor said...

"സ. പിണറായി വിജയൻ പാർട്ടിയുടെ ഐശ്വര്യം; ഈ ബ്ലോഗിന്റെയും!"

യുക്തിക്കും ഭക്തിക്കും ഇടയില്‍ ഒരു മനുഷ്യന്റെ നിസ്സഹായ അവസ്ഥ....!! :)

ഇ.എ.സജിം തട്ടത്തുമല said...

അതിനു പ്രതികരണന്റെ കമന്റ് ഞാൻ ഡിലീറ്റ് ഒന്നും ചെയ്തിട്ടില്ലല്ലോ. പിണറായി വിജയൻ പാർട്ടിയുടെയും ഈ ബ്ലോഗിന്റെയും ഐശ്വര്യമെന്നും എഴുതിയത് താങ്കൾക്കുള്ള മറുപടിയല്ല. അത് മനസിലാകേണ്ട ചിലർ മനസിലാക്കിയിട്ടുണ്ടാകും. പിണറായി വിജയനെതിരെ ആശയ പ്രചാരണം നടത്താനുള്ള വേദിയായി എന്റെ ബ്ലോഗിലെ കമന്റിടം ദുരുപയോഗം ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നു മാത്രം. സി.പി.ഐ.എം എന്ന് പാർട്ടിയേയോ അതിന്റെ ആശയത്തെയോ വിമർശിക്കുന്നത് ഏതറ്റം വരെയും സഹിക്കും. പിണറായി വിജയനെ പോലെ നല്ലൊരു നേതാവിനെ വ്യക്തിഹത്യ ചെയ്ത് സി.പി.ഐ.എമ്മിനെ തകർക്കാമെന്ന വ്യാമോഹിക്കുന്നവരെ സഹിക്കുക പ്രയാസം തന്നെ. പിണറായി ഭക്തനായാൽ മാനവികതാ വാദിയല്ലാതാകും എന്ന വിചാരം തന്നെ താങ്കൾ എത്രത്തോളം പിണറായിയെ തെറ്റിദ്ധരിച്ചിട്ടൂള്ള വ്യക്തിയാണെന്നതിന്റെ തെളിവാണ്. പിണറായി വിജയനും ഒരു നല്ല മാനവികതാ വാദിയാണ്. അത് താങ്കൾക്ക് മനസിലാകില്ല. അതിൽ താങ്കളെ ഞാൻ കുറ്റപ്പെടുത്തുന്നുമില്ല. പിണറായി വിരുദ്ധനായാൽ ഇന്ന് എല്ലാവർക്കും ചുളുവിൽ ആദർശവാദിയാകാമല്ലോ. സി.പി.ഐ.എമ്മിനെ കൂടുതൽ ജനാധിപത്യ വൽക്കരിച്ച ആളാണ് പിണറായി വിജയൻ എന്നതാണ് എനിക്ക് അദ്ദേഹത്തിലുള്ള ഭക്തി. അല്ലാതെ നിങ്ങൾ കരുതുന്നതൊന്നുമല്ല. അദ്ദേഹം ആരെയും വെട്ടിനിരത്തുന്നയാളല്ല. വരട്ടുതത്വ വാദിയുമല്ല. തന്നെ താനാക്കിയ പാർട്ടിയെ സ്നേഹിക്കുന്നത്, അതിനു വിധേയപ്പെടുന്നത് ഒരു കുറ്റമാണെങ്കിൽ പിണറായി കുറ്റമുള്ളയാളാണ്. പാർട്ടി നിലപാടൂകൾ അല്ലാതെ സ്വന്തം നിലപാടുകൾ വിളിച്ചുകൂകി പൊതുസമ്മതനാകാൻ അദ്ദേഹം ശ്രമിക്കാത്തത് തന്നെ താനാക്കിയത് പാർട്ടിയാണെന്നറിയാവുന്നതുകൊണ്ടാണ്. എല്ലാം നേടുമ്പൊൾ പാർട്ടിയെ തള്ളീപ്പറയുന്നതുകൊണ്ട് ലഭിക്കുന്ന സുഖങ്ങൾ അദ്ദേഹം താല്പര്യപെടുന്നില്ലെന്നേയുള്ളൂ.

ഇ.എ.സജിം തട്ടത്തുമല said...

കാലം പിണറായിയെ വാഴ്ത്തുകതന്നെ ചെയ്യും. കാരണം കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ അദ്ദേഹത്തിൽ നിന്നും അധികമൊന്നും ചോർന്നു പോയിട്ടില്ലാ എന്നതുതന്നെ! പറഞ്ഞതിന്റെ അർത്ഥം ചോർന്നുപോയവർ ധാരാളമുണ്ട് എന്നതുതന്നെ!

ഇ.എ.സജിം തട്ടത്തുമല said...

എവിടെയെങ്കിലും ഓടയിൽ ഒരു പാർട്ടിക്കാരൻ വെള്ളമടിച്ച് കിടന്നാൽ ഇവിടുത്തെ മാധ്യമങ്ങൾ പറയും പിണറായി വിജയൻ സെക്രട്ടറിയായതുകൊണ്ടാണ് ഈ പാർട്ടി അനുഭാവി ചാരായം കുടിച്ച് ഓടയിൽ കിടന്നതെന്ന്‌......പിണറായി വിജയൻ ചാരായം വേടിച്ച് അയാളുടെ അണ്ണാക്കിലേയ്ക്ക് ബലാൽക്കാരമായി ഒഴിച്ചുകൊടുത്തതാണെന്നു പറയാനും മടിക്കില്ല ചിലർ!അത്രയ്ക്കാണ് അന്ധമായ പിണറായി വിരോധം!

ഇ.എ.സജിം തട്ടത്തുമല said...

പിണറായിയെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല! അല്ലപിന്നെ! ഹോ! മറ്റെല്ലാ ഇടത് വലതു നേതാക്കളും പുണ്യാളന്മാർ. പിണറായി മാത്രം വില്ലൻ. ഒന്നു പോയിനെടേ!

ഇ.എ.സജിം തട്ടത്തുമല said...

ശ്രീ കാളിദാസൻ പിണറായി വിജയനെ ഭത്സിച്ചുകൊണ്ടെഴുതിയ കുറെ കമന്റുകൾ അസഹ്യമായി തോന്നിയതിനാൽ ഡിലീറ്റ് ചെയ്തിട്ടുണ്ട് എന്ന് എല്ലാവരെയും അറിയിക്കുന്നു. സാധാരണ ആരുടെയും കമന്റുകൽ ഞാൻ ഡിലീറ്റ് ചെയ്യാറില്ല. സ്വയം കുറെ ഊഹാ പോഹങ്ങളുണ്ടാക്കി എല്ലാമറിയുന്നതുപോലെ എഴുതിവിടുന്ന ആളാണ് കാളീദാസൻ.സത്യം തുറന്നു പറഞ്ഞാൽ അപ്പുക്കുട്ടൻ വള്ളിക്കുന്നും, എൻ.എം.പിയേഴ്സണും കഴിഞ്ഞാൽ പിന്നെ പാർട്ടിയെ സ്നേഹിക്കുന്നവർക്ക് വെറുപ്പ് തോന്നുന്നത് കാളിദാസന്റെ വാക്കുകളോടാകും.കാളിദാസൻ, താങ്കളെപ്പറ്റി ഇങ്ങനെയൊക്കെ എഴുതേണ്ടിവന്നതിൽ ക്ഷമിക്കുക. പലരും കമന്റ് മോഡറേഷൻ വയ്ക്കുന്നതിന്റെ കാരണം താങ്കളെ പോലുള്ളവരാണെന്ന് ഞാൻ മനസിലാക്കുന്നു. സ.പിണറായി വിജയനോ വി.എസ്. അച്യുതാനന്ദനോ പാർട്ടിവിട്ടാലും ഈയുള്ളവൻ പാർട്ടിയിലായിരിക്കും മിസ്റ്റർ കാളിദാസൻ! അല്ലാതെ മുട്ടനാടിന്റെ ലതു വീഴുന്നതും കാത്ത് നടന്ന കുറുക്കനെ പോലെ വി.എസ്. പുറത്താകുന്നതും കാത്തിരിക്കുന്ന പാർട്ടി വിരുദ്ധരുടെ കൂട്ടല്ല, ഞാൻ. മറ്റൊന്ന് എനിക്ക് മാനവികതാ വാദി എന്ന സർട്ടിഫിക്കറ്റ് നൽകുവാൻ താങ്കളെ ആരും ചുമതലപ്പെടുത്തിയിട്ടുണ്ടെന്നു ഞാൻ കരുതുന്നില്ല.

ഇ.എ.സജിം തട്ടത്തുമല said...

പ്രിയ കാളിദാസൻ,

താങ്കളുടെ പ്രചരണവേദിയായി എന്റെ ചുവരിനെ കാണാതിരിക്കുക. താങ്കളുടെ കമന്റുകൾ ഒന്നും സത്യമായും ഞാൻ ഇഷ്ടപ്പെടുന്നില്ല. താങ്കളൂടെ ബ്ലോഗിൽ ഞാൻ ഇപ്പോൾ വന്നു കമന്റിടാറില്ലല്ലോ. എന്റെയിഷ്ടമില്ലായ്മ ഞാൻ പ്രകടിപ്പിച്ചിട്ടും താങ്കൾ പീന്മാറാത്തത് താങ്കൾക്ക് മറ്റ് തൊഴിലൊന്നുമില്ലാഞ്ഞിട്ടാണോ എന്നെനിക്കറിയില്ല. താങ്കൾക്ക് അത്രയ്ക്ക് പറഞ്ഞേ പറ്റൂ എന്നുണ്ടെങ്കിൽ മെയിൽ അയക്കൂ. താങ്കളുടെ ജൽപനങ്ങൾ എന്റെ ചുവരിൽ ദയവായി എഴുതാതിരിക്കുക. മറ്റ് പല ബ്ലോഗ്ഗർമാരും താങ്കളെ പറ്റി പരാതി പറഞ്ഞിരുന്നു.(പറഞ്ഞ ഭാഷ ഞാൻ വെളിപ്പെടുത്തുന്നില്ല). ഇത്രയും ശല്യമാണെന്ന് അന്നു ഞാൻ കണക്കുകൂട്ടിയില്ല. ഒന്നു കൂടി പറയട്ടെ ഇതൊരു പിണറായി ലെയിൻ ബ്ലോഗാണ്. അതെന്റെ സ്വാതന്ത്ര്യുമാണ്. താങ്കൾക്ക് ഒരു ചുവരുണ്ടല്ലോ. അവിടെ പോയി വായിൽ തോന്നുന്നതെഴുതി രസിക്കുക. ഇപ്പോഴും എന്റെ ഭാഷ സൌഹാർദ്ദപരാമാണെന്ന് താങ്കൾ മനസില്ലാക്കുമെന്നു കരുതുന്നു. ഔചിത്യബോധം ഒരു ഗുണമാണെന്നും ഞാൻ കരുതുന്നു. താങ്കൾക്കതുണ്ടോ എന്നറിയില്ല. താങ്കളെ പോലെ ചിന്തിക്കുന്ന ചിലർ ഉണ്ടെന്നറിയാനാണ് താങ്കളുടെ ചില കമന്റുകൾ ഞാൻ നിലനിർത്തിയിരിക്കുന്നത്. അല്ലെങ്കിൽ എനിക്കിഷ്ടമുള്ള ചില വരികൾ അതിൽ ഉള്ളതുകൊണ്ടാണെന്നും കൂട്ടിക്കൊൾക. മോഡറേഷനൊന്നും വയ്ക്കില്ല. താങ്കളുടെ കമന്റ് ഡിലീറ്റ് ചെയ്യാൻ ഞാൻ ഒരാളെ വച്ചിട്ടുണ്ട്. പിന്നെ തീരെ സഹിക്കാതാകുമ്പോൾ മോഡറേഷനെ പറ്റി ആലോചിക്കാം. എന്റെ പോസ്റ്റിൽ എതിരഭിപ്രായമിടുന്ന മറ്റുള്ളവരോടില്ലാത്ത അസഹിഷ്ണുത താങ്കളോട് മാത്രം തോന്നുന്നതെന്തുകൊണ്ടെന്നെങ്കിലും ചിന്തിക്കുക. ബ്ലോഗ് തുടങ്ങിയിട്ടിതുവരെ ഒരാളുടെയും കമന്റുകൾ (അസഭ്യമൊഴിച്ച്) ഞാൻ ഡിലീറ്റ് ചെയ്തിട്ടില്ല. തുറന്നുപറയട്ടെ, താങ്കളുടെ കമന്റുകൾ ദുരുപദിഷ്ടവും അസഹ്യവുമായാണ് എനിക്ക് തോന്നുന്നത്. മതിയാക്കി വേറെ പണി നോക്കൂ. എനിക്കിത്ര സഹിഷ്ണിതയൊക്കെയേ ഉള്ളൂ എന്നു കൂട്ടിക്കൊള്ളൂ

ഇ.എ.സജിം തട്ടത്തുമല said...

പൊതുജന ശ്രദ്ധയ്ക്ക്,

കാളിദാസന്റെ കമന്റുകൾ പ്രസിദ്ധീകരിക്കുന്ന മുറയ്ക്ക് ഡിലീറ്റ് ചെയ്യപ്പെടും. കാളീദാസന്റേതുമാത്രം! വെരി ന്യൂയിസൻസ്!

Anonymous said...

പിണറായിയ്ക്ക് പറ്റിയ കൂട്ട് തന്നെ ഈ സജീം. പാവം, മാനവികത എന്ന് വെച്ചാല്‍ കൊട്ടേഷന്‍ സംഘങ്ങളുടെ ദയാ, ധാക്ഷിണ്യമാണെന്ന് ധരിച്ചിരിയ്ക്കുകയാണ്. ഇനി വരുന്ന പാര്‍ടി കൊലപാതക കേസ്സുകളില്‍ ഇങ്ങെരുള്‍പെട്ടിട്ടില്ലെങ്ങില്‍ ഭാഗ്യം.

ഇ.എ.സജിം തട്ടത്തുമല said...

പ്രിയ അനോണീ,

എന്റെ നാട് തിരുവനന്തപുരമാണ്. ഇവിടെ- പ്രത്യേകിച്ചും-എന്റെ ഇട്ടാവട്ടത്ത്- അക്രമ രാഷ്ട്രീയത്തിന്റെ കാലം ഏറെക്കുറെ അവസാനിച്ചു കഴിഞ്ഞു എന്ന് ബോദ്ധ്യമുള്ള ഒരു സമൂഹമാണുള്ളത്. അതുകൊണ്ട് ഇവിടെ ആരും ആരെയും കൊല്ലാനൊന്നും പോകില്ല. അത്തരമൊരു രാഷ്ട്രീയാന്തരീക്ഷം സൃഷ്ടിക്കുന്നതിൽ ഈയുള്ളവനും ചെറിയ പങ്കൊക്കെ വഹിച്ചിട്ടുണ്ട്. അതാകട്ടെ അനുഭവങ്ങളുടെ വെളിച്ചത്തിലും. പിണറായി വിജയനെ സപ്പോർട്ട് ചെയ്യുന്നവരെല്ലാം ടി.പി. വധത്തെയോ മറ്റ് കൊലപാതകങ്ങളെയോ ന്യായീകരിക്കുന്നവരാണെന്ന ധാരണ വച്ചുപുലർത്തുന്നവരെക്കുറിച്ച് എന്തുപറയാൻ! പിണറായി വിജയനെയും സി.പി.ഐ.എമ്മിനെയും അനുകൂലിച്ചെഴുതുന്നവരൊക്കെ കൊലക്കേസിൽ പ്രതിയാകുമെന്നൊരു ഭീഷണി താങ്കളുടെ വാക്കുകളിലുണ്ട്. സാരമില്ല.താങ്കൾ തിരുനഞ്ചൂരിന്റെ ആളുതന്നെ! അപ്പോൾ എന്നെപ്പോലെ ഒരുപാട് പേർ അകത്താകാൻ പോകുകയാ. പിണറായി വിജയനെയും സി.പി.ഐ.എമ്മിനെയും അനുകൂലിക്കുന്നതിന്റെ പേരിൽ. ഹഹഹ! ഞങ്ങൾ അങ്ങ് സഹിച്ചോളാം കേട്ടോ! ഞങ്ങൾക്കെന്തായാലും ടി.പിയുടെ കൊലപാതകത്തെ മാത്രം കൊലപാതകമായി കണക്കാക്കി മേനി ചമയേണ്ട. എല്ലാ കൊലപാതകങ്ങളും കൊലപാതകങ്ങൾ തന്നെ. ചെയ്തവർ അതിന്റെ ഫലങ്ങൾ അനുഭവിക്കുകയും ചെയ്യും. ഇപ്പോഴെങ്കിലും കൊലപാതകം തെറ്റാണെന്ന് നമ്മുടെ മാധ്യമ പുംഗവൻ‌മാർക്കും സി.പി.ഐ.എമ്മിന്റെ എതിരാളീകൾക്കും തോന്നിയത് നന്ന്‌. മാർക്സിസ്റ്റുകാർ കൊലചെയ്യപ്പെടുമ്പോഴൊന്നും അതൊരു തെറ്റായി അവർക്ക് തോന്നാറില്ല. കക്ഷിരാഷ്ട്രീയത്തിനതീതമായി എല്ലാ കൊലപാതകത്തെയും എതിർക്കുന്നതാണ് മാനവികത. ഒരു ടി.പി. വധത്തെ എതിർക്കുന്നതു മാത്രമല്ല മാനവികത എന്നാണെന്റെ വിശ്വാസം. അറത് ടി.പി. വധത്തെ ന്യായീകരിക്കലാണെന്നു വ്യാഖ്യാനിക്കുന്നവരുടെ ഉദ്ദേശ്യം ടി.പി വധത്തിൽ പ്രതിഷേധിക്കലൊന്നുമല്ല. പാർട്ടിയെ എതിർക്കുന്നവർ ഇന്ന് ആർത്ത് ചിരിക്കുന്നത് നമുക്ക് കേൾക്കാം. സി.പി.ഐ.എമ്മിനെതിരെ പ്രയോഗിക്കാൻ ഒരായുധം കിട്ടിയല്ലോ. ഇനി അഥവാ ഏതെങ്കിലും സി.പി.ഐ.എമ്മുകാർ ഈ കൊലക്കേസിൽ ഉൾപ്പെട്ടിട്ടൂണ്ടെന്നു വന്നാൽ തന്നെ അവരുടേതല്ല ഈ പാർട്ടി. ഞങ്ങൾക്ക് ഈ പാർട്ടിയെ വേണം. അതുകൊണ്ട് ഞങ്ങൾ പാർട്ടിയുടെ പക്ഷത്ത് ഉറച്ചു നിൽക്കും. ആരുടെയും ആദർശ സർട്ടിഫിക്കറ്റൊന്നും ഞങ്ങൾക്കാവശ്യമില്ല. എനിക്ക് പ്രത്യേകിച്ചും. എന്നെ എനിക്കറിയുന്നതിലും അപ്പുറമല്ലല്ലോ മറ്റുള്ളവർ. അനോണി ഇനി ആരായാലും ഓർക്കുക. സി.പി.ഐ.എം ദുർബലപ്പെടുന്നതിന്റെ ദോഷം എലാവരും ഒരുമിച്ചായിരിക്കും അനുഭവിക്കേണ്ടി വരിക. മുമ്പ് കണ്ണൂരിൽ സ്.പി.ഐ.എമ്മുകാരല്ലാത്തവർ പലരും കൊല്ലപ്പെട്ടപ്പോഴൊക്കെ ഇന്നത്തെ ആർ.എം.പിക്കാരും സി.പി.ഐ.എമ്മിൽത്തന്നെയായിരുന്നു. കൊലപാതകം തെറ്റാണെന്നു തോന്നാൻ അവർക്ക് ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പാർട്ടി തീരുമാനം ഇഷ്ടപ്പെടാതെ വന്ന സമയം വരെ കാത്തിരിക്കേണ്ടിവന്നല്ലോ. ഞങ്ങളൊക്കെ അതിനു മുമ്പേ കൊലപാതക രാഷ്ട്രീയത്തിനെതിരാണ്. പുതിയ വെളിപാടൊന്നുമല്ല.

ഇ.എ.സജിം തട്ടത്തുമല said...

അനോണീസാർ,

അപ്പോൾ സി.പി.ഐ.എമ്മിനു അനുകൂലമായി എഴുതുന്നവരെയൊക്കെ കൊലക്കേസിൽ പ്രതിയാക്കും അല്ലേ അനോണീ! ഉള്ളിൽ കിടക്കുന്ന പൂച്ച പുറത്തു ചാടിയല്ലോ. താങ്കൾ നായനാരുടെ ഭാഷയിൽ പറഞ്ഞാൽ “മറ്റേന്റ ആളാ‍!“ മുല്ലപ്പള്ളിയുടേയോ തിരുവഞ്ചൂരിന്റെയോ എന്നേ അറിയാനുള്ളൂ! എന്തായാലും സ്വന്തം പേരും പ്രൊഫൈലും വെളിപ്പെടുത്തി എഴുതുന്നതുകൊണ്ട് അന്വേഷണ ഉദ്യോഗസ്ഥർക്ക് നമ്മെ തെരഞ്ഞു വരാൻ ബുദ്ധിമുട്ടുണ്ടാകില്ല.

Anonymous said...

പാര്‍ടിയിലെ കണ്ണൂര്‍ കൊട്ടേഷന്‍ നേതാക്കള്‍ക്ക് അനുകൂലമായി എന്നായിരുന്നു സജിം എഴുതേണ്ടിയിരുന്നത്. അതിനു പകരം സിപിഎം എന്ന ആ മഹാ പ്രസ്ഥാനത്തെ ഇവിടെ വലിച്ചിഴക്കുമ്പോള്‍ ആണ് വൃഥാവി ലാണെങ്കിലും പ്രതികരിയ്ക്കുന്നത്.

പിന്നെ, കൊട്ടേഷന്‍ മനസ്ഥിയുള്ളവരോട് നേരായ കാര്യങ്ങള്‍ പറഞ്ഞിട്ട് കാര്യമില്ല. അതുകൊണ്ട് പിന്‍വാങ്ങുന്നു.

പേടിയോടെ, അനോണി.

ഇ.എ.സജിം തട്ടത്തുമല said...

അനോണി ഒരു രക്ഷയെഴുതിക്കെട്ടുന്നതു നല്ലതാണ്! പേടി മാറിക്കിട്ടും! :)

Baiju Elikkattoor said...

ഈ ഗുരു മുഖത്ത് നിന്നും വിദ്യ പഠിക്കാന്‍ വിധിക്കപ്പെട്ട കുട്ടികളെ ഓര്ത്തുമ സഹതപിക്കാം.... :(

ഇ.എ.സജിം തട്ടത്തുമല said...

പ്രിയ ബൈജു,

എന്താണാവോ ഈ ഗുരുവിന്റെ കുഴപ്പം? മാർക്സിസ്റ്റുകാരെ കൊല്ലുന്നതും മാർക്സിസ്റ്റ് വിരുദ്ധരെ കൊല്ലുന്നതും ക്രൂരതതന്നെ എന്നു പറയുന്നതോ? അതോ പിണറായി വിജയനെക്കുറിച്ച് നട്ടാൽ കുരുക്കാത്ത നുണപറയാനോ വലവരും പറയുന്ന നുണകൾ വിശ്വസിക്കാനോ കഴിയാത്തതോ? അതോ സി.പി.ഐ.എമ്മിൽ വിശ്വസിക്കുന്നതേ മാഷ്മാർക്ക് ചേർന്നതല്ലെന്നോ? എന്താണുദ്ദേശിച്ചതെന്നു മനസിലായില്ല. എലിക്കാട്ടൂരിൽ നാളിന്നുവരെ ഒരു കൊലപാതക വാർത്തയേ എത്തിയിട്ടുള്ളൂ എന്നുണ്ടോ? സി.പി.ഐ.എമ്മുകാർ മാത്രം ചെയ്യുന്ന ഒരു പ്രവൃത്തിയാണ് കൊലപാതകം എന്നു താങ്കളെ പഠിപ്പിച്ച ആ ഗുരുഭൂതൻ ആരാണാവോ! ഞങ്ങളൊക്കെ വർഷങ്ങളായി സി.പി.ഐ.എമ്മിൽ പ്രവർത്തിക്കുന്നു. നമ്മൾ ആരെയും ഇതുവരെ കൊന്നിട്ടില്ല. ആരെയും കൊല്ലാൻ പാർട്ടി പറഞ്ഞിട്ടുമില്ല.ആർക്കും കൊട്ടേഷൻ നൽകിയിട്ടുമില്ല്ല.എവിടെയെങ്കിലുമൊക്കെ അങ്ങനെ വല്ലതും സംഭവിച്ചിട്ടുണ്ടെങ്കിൽ അതിനുത്തരവാദികളായവർ പാർട്ടിക്കു പുറത്തായിട്ടൂണ്ട്. ഇനിയും അതങ്ങനെ തന്നെ ആയിരിക്കും. അക്രമവും കൊലപാതകവും അലങ്കാരമായി കൊണ്ടുനടക്കുന്ന പ്രസ്ഥാനങ്ങൾ ഇവിടെയുണ്ട്.പക്ഷെ സി.പി.ഐ.എം അങ്ങനെയുള്ള പ്രസ്ഥാനമല്ല. അത് ഞങ്ങൾക്ക് ബോദ്ധ്യമുണ്ട്. മറ്റുള്ളവരുടെ തെറ്റായ ബോദ്ധ്യങ്ങളെ ഞങ്ങളുടെ മനസുകളിലേയ്ക്ക് ആവാഹിച്ചു വയ്ക്കേണ്ട കാര്യമില്ലല്ലോ.അവനവന്റെ ബോദ്ധ്യങ്ങൾ അല്ലേ അവനവനു വലുത്!

Villagemaan/വില്ലേജ്മാന്‍ said...

സെല്‍വരാജ് അന്തസ്സിന്റെ മൂര്‍ത്തീ ഭാവം എന്നൊന്നും പറയുന്നില്ല. അയാള്‍ പാര്‍ട്ടി വഴി കിട്ടിയ എം എല്‍ എ സ്ഥാനം രാജി വെച്ചല്ലോ. തിരഞ്ഞെടുപ്പിനെ നേരിടുകയും ചെയ്തു. ജയിച്ചത്‌ ഏതു വിധേനയും ആവട്ടെ.. പക്ഷെ സി പി എം നയങ്ങളോടുള്ള വിരുദ്ധ വികാരം അവിടെ ഉണ്ടായിരുന്നു എന്ന് സമ്മതിക്കൂ.

ആള്‍ക്കാരെ അടര്‍ത്തി എടുക്കുന്നത് സി പി എം നും പുത്തരിയല്ല..പിന്നെ സെല്‍വരാജ് വിട്ടുപോയപ്പോ മാത്രം എന്താണ് ഒരു പുതുമ ? കൂടെ നില്‍ക്കുമ്പോള്‍ അവരില്‍ നന്മയും, വിട്ടുപോകുമ്പോള്‍ അവര്‍ കെട്ടവരും ( ഉദാ പി സി ജോര്‍ജ്,കുരുവിള, ജൊസഫ് ) കാണുന്നതെങ്ങനെ ?

സജീം മാഷിന്റെ വികാരം മനസ്സിലാകും..അന്ധമായി പാര്‍ടിയെ പിന്താന്കുന്നതുകൊണ്ടുള്ള കുഴപ്പമാണ്. ഒരു സാധാരണക്കാരന്റെ കണ്ണിലൂടെ നോക്കു..എണ്‍പതുകളില്‍ ഉണ്ടായിരുന്ന ജനങ്ങളുടെ ആശയും ആവേശവുമായ പാര്‍ട്ടി എന്നുണ്ടോ ?യഥാര്‍ത്ഥ കമ്യുണിസത്തിന്റെ പ്രസക്തി ഇന്നും നഷ്ട്ടപ്പെട്ടിട്ടില്ല.എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അങ്ങനെ ഒന്ന് ഇന്ന് നിലനില്‍ക്കുന്നില്ല എന്ന് പറയേണ്ടി വരും. മുതലാളിത്തത്തിനെതിരെ പറഞ്ഞവര്‍ ഇന്ന് മുതലാളിമാരോ അല്ലെങ്കില്‍ അവരുടെ വക്താക്കാലോ ആയിരിക്കുന്നു.


ടി പി എന്നാ വ്യക്തിയെ നശിപ്പിച്ചാല്‍ പ്രസ്ഥാനത്തില്‍ നിന്നുള്ള ഒഴിഞ്ഞുപോക്ക് തടഞ്ഞു നിര്‍ത്താം എന്ന് വിചാരിച്ചവര്‍ മൂഡ സ്വര്‍ഗത്തിലാണ്. മരിച്ചയാളെ വീണ്ടും കുലം കുത്തി എന്ന് വിളിച്ചവര്‍ക്ക് ചരിത്രം മാപ്പ് നല്‍കില്ല.


ടി പിയുടെ കൊലയില്‍ പാര്‍ട്ടിക്ക് പങ്കില്ല എന്ന് പറഞ്ഞല്ലോ. അപ്പോള്‍ കേസില്‍ പെട്ട പത്തോളം പാര്‍ടി ഭാരവാഹികള്‍ സ്വന്തം ഇഷ്ട പ്രകാരം അദ്ദേഹത്തെ ഇല്ലായ്മ ചെയ്തെന്നാണോ ഉദ്ദേശിക്കുന്നത് ? കഷ്ട്ടം !

ഒരു പക്ഷെ യഥാര്‍ത്ഥ മതേതരത്വത്തില്‍ ഉറച്ചു നില്‍ക്കുകയും, മുതലാളിതതിനെതിരായി ഉറച്ചു നില്‍ക്കയും ചെയ്‌താല്‍ സി പി എം നു ഇനിയും കേരള രാഷ്ട്രീയത്തില്‍ തിരിച്ചെത്താന്‍ കഴിയും. ധിക്കാരത്തിന്റെ സ്വരം അവര്‍ മാറ്റിയെ പറ്റു. ഗുണ്ടായിസത്തിന്റെ പാത വിട്ടകന്നെ പറ്റു.. അല്ലെങ്കില്‍ ലോകമാസകലം തകര്‍ന്നു കൊണ്ടിരിക്കുന്ന കംമുയുന്സത്തിനു ഭാരതത്തിലും അത് തന്നെ സംഭവിക്കും

ഇ.എ.സജിം തട്ടത്തുമല said...

പ്രിയ വില്ലേജ് മാൻ,

ടി.പി. ചന്ദ്ര ശേഖരൻ വധത്തെ ഞങ്ങൾ ആരും ഇന്നുവരെയും ന്യായീകരിച്ചിട്ടില്ല. സി.പി.ഐ.എമ്മും ന്യായീകരിച്ചിട്ടില്ല. ഒരു പാർട്ടിയ്ക്കു നേരെ ഒരു കേസും അന്വേഷണവും മറ്റും ഉണ്ടാകുമ്പോൾ ഏതൊരു രാഷ്ട്രീയ പാർട്ടിയും അതിനെ പ്രതിരോധിക്കുവാനും അതിജീവിക്കുവാനും നടത്തുന്ന ശ്രമങ്ങൾ മാത്രമേ സി.പി.ഐ.എമ്മും നടത്തുന്നുള്ളൂ.ഇത് കുറ്റവാളികളെ രക്ഷിക്കുവാനുള്ള ശ്രമമൊന്നുമല്ല. യഥാർത്ഥ കുറ്റവാളികൾ പിടിക്കപ്പെടണം. നിരപരാധികൾ ശിക്ഷിക്കപ്പെടുകയുമരുത്.കുറ്റാരോപിതരെ നിയമപരമായും മറ്റും സഹായിക്കുന്നതിൽ തെറ്റൊന്നുമില്ല. കുറ്റവാളീകളെന്നു തെളിയുന്നവരെ ന്യായീകരിക്കുകയോ സംരക്ഷിക്തക്കുകയോ ചെയ്യാതിരുനാൽ മതി. ചെയ്യാത്ത കുറ്റം ആരോപിക്കപ്പെടുന്നവർക്കേ അതിന്റെ വേദനയറിയൂ.ഇവിടെ ആരാണ് യഥാർത്ഥ കുറ്റവാളികൾ എന്ന് ഇനിയും തെളിഞ്ഞിട്ടില്ലല്ലോ.അന്വേഷണവുമായി സഹകരിക്കാതെയുമിരിക്കുന്നില്ല. എത്രയോ കൊലപാതകങ്ങൾ കേരളത്തിൽ നടന്നിരിക്കുന്നു. രാഷ്ട്രീയ കൊലപാതകങ്ങളിൽ ജിവൻ നഷ്ടപ്പെട്ടവരുടെ കണക്കെടുത്താൽ ഏറ്റവും അധികം ആളുകൾ കൊല്ലപ്പെട്ടിട്ടുള്ളത് സി.പി.ഐ.എമ്മുകാർ. എന്നിട്ടും ഏറ്റവും വലിയ അക്രമകാരികൾ സി.പി.ഐ.എമ്മുകാർ എന്നാണു പ്രചരണം. അക്രമ മാത്രം മുഖമുദ്രയാക്കി നില നിൽക്കുന്ന പലപ്പോഴും സി.പി.ഐ.എമ്മിനു ശക്തമായി ചെറുത്തു നിൽക്കേണ്ടിവരുന്ന എത്രയോ അക്രമപ്രസ്ഥാനങ്ങൾ ഇവിടെയുണ്ട്. ഒരു ടി.പി. വധം മാത്രമെടുത്ത് അക്രമസവാഭാവത്തിന്റെ അളവുകോലാക്കി സി.പി.ഐ.എമ്മിനെമാത്രം ഏറ്റവും വലിയ അക്രമപാർട്ടിയും മറ്റുള്ളവരെയെല്ലാം സമാധാന വാദികളുമാക്കുന്നതിന്റെ ദുഷ്ടലാക്കുകൾക്കെതിരെയാണ് സി.പി.ഐ.എം ഇപ്പോൾ പ്രതിരോധിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പിന്നെ പണ്ടത്തെ പാർട്ടിയും ഇപ്പോഴത്തെ പാർട്ടിയും പണ്ടത്തെ നേതാക്കളും ഇപ്പോഴത്തെ നേതാക്കളും എന്നതൊക്കെ നമ്മലെല്ലാം പരസ്യമായും രഹസ്യമായും ചർച്ച ചെയ്യുന്ന കാര്യങ്ങളാണ്. അതൊക്കെ തിരുത്തപ്പെടുന്ന കാലം വരുമെന്നു പ്രതീക്ഷിക്കാതിരിക്കേണ്ട കാര്യമില്ല.അതിൽ അത്മവിശ്വാസം പുലർത്തുകയേ നിവൃത്തിയുള്ളൂ. പിന്നെ കാലത്തിന്റെ മാറ്റങ്ങളെ കുറച്ചൊക്കെ ഉൾക്കൊള്ളാതെ സി.പി.ഐ.എമ്മിനും മുന്നോട്ടുപോകാനാവില്ല. അല്ലാതെ വരട്ടുതത്വവും കൊണ്ടിരുന്നാൽ പാർട്ടിയ്ക്ക് മുന്നോട്ടു പോകാനാവില്ല. കണ്ണൂർ സ്റ്റൈൽ അക്രമ രാഷ്ട്രീയത്തിലൂടെയും മുമ്പോട്ടു പോകാനാകില്ല. കണ്ണൂരിൽ പ്രമുഖ പാർട്ടികളൊക്കെ അക്രമ സ്വഭാവത്തിൽതന്നെ ഇപ്പോഴും എന്ന ആരോപണം പരിശോധിക്കേണ്ടതുതന്നെ.. സി.പി.ഐ.എം മാത്രമാണ് അവിടെ അക്രമം നടത്തുന്നത് എന്ന മട്ടിലുള്ള പ്രചരണങ്ങൾ ശരിയല്ല. ഇത്തിരിപ്പോന്ന ആർ.എം.പിക്കാർ തന്നെ ചില്ലറ ആക്രമണങ്ങളല്ലല്ലോ സി.പി.ഐ.എമ്മിനു നേരേ അവരുടെ ഇട്ടാവട്ടത്ത് നടത്തിയത്.സി.പി.ഐ.എമ്മുകാർ ആരും കൊല്ലപ്പെട്ടിരുന്നില്ല എന്നതുകൊണ്ട് അർ.എം.പിക്കാർ അക്രമകാരികൾ ആകാതിരിക്കുന്നില്ലല്ലോ. അവർ സി.പി.ഐ.എമ്മിലായിരുനപ്പോഴും കണ്ണൂരിൽ അക്രമങ്ങൾ നടന്നിട്ടുണ്ട്. പാർട്ടി വിട്ടപ്പോഴാണോ ബോധോദയം ഉണ്ടായത്? അക്രമം ശരിയല്ലെന്ന് നമ്മൾക്കൊക്കെ പണ്ടേ അറിയാമായിരുന്നു.അവർക്കതു ബോദ്ധ്യപ്പെടാൻ പാർട്ടിവിടേണ്ടിവന്നുവത്രേ! കണ്ണൂരിൽ സി.പി.ഐ.എമ്മിനു ചില ഉരുക്കു കോട്ടകൾ ഉള്ളത് തകർക്കാൻ പറ്റാത്തതിന്റെ ദ്വേഷ്യത്തിൽ സിപി.ഐ.എമ്മിനെ മാത്രം അക്രമകാരികളായി തല്പര കക്ഷികൾ ചിത്രീകരിക്കുന്നുവെന്നു മാത്രം. കണ്ണൂരിന്റെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളാണ് അവിടെ പലതരം അക്രമങ്ങൾക്കും കാരണമാകുന്നത്. അത് സി.പി.ഐ.എം മാത്രം വിചാരിച്ചാൽ തീരുന്നതല്ല. പ്രതിസന്ധികളിൽ ശത്രുക്കളുടെ ഒപ്പം നിന്ന് പാർട്ടിയ്ക്കെതിരെ പ്രചരണം നടത്തുകയല്ല പാർട്ടിയെ സ്നേഹിക്കുന്നവർ ചെയ്യേണ്ടത്. അതിജീവനത്തിനു കരുത്തു നൽകുകയാണ് ചെയ്യേണ്ടത്.വിമർശനങ്ങളും തിരുത്തലുകൾക്കും വിധേയമലാത്ത പാർട്ടിയല സി.പി.ഐ.എം. സ.പിണറായി സെക്രട്ടറിയായതുകൊണ്ടാണ് ആഗോള കമ്മ്യൂണിസത്തിനു ക്ഷീണം തട്ടിയതെന്ന മട്ടിലുള്ള പ്രചരണത്തിലാണ് ചിലർ. പിണറായിയാകട്ടെ നിലവിലുള്ള ഏതു നേതാവുമായി താരതമ്മ്യപ്പെടുത്തിയാലും ഇത്രമാത്രം വേട്ടയാടപ്പെടാൻ മാത്രം പ്രത്യേകിച്ച് കുഴപ്പങ്ങളൊന്നുമില്ലാത്ത നേതാവാണ്. അതിനുദാഹരണങ്ങൾ എത്ര വേണമെങ്കിലുമുണ്ട്.

kaalidaasan said...

>>>>>ഇയാളുടെ കമന്റുകൾ വായിച്ച് ആരൊക്കെയോ നന്നായത്രേ. ഹോ. മറ്റാർക്കുമില്ലാത്ത ഭാഗ്യം. ഇയാൾ ബ്ലോഗെഴുത്ത് തുടങ്ങിയതോടെ സി.പി.ഐ.എമ്മിൽ നിന്ന് ആളുകൾ കൂ‍ട്ടത്തോടെ കൊഴിഞ്ഞു പോകാൻ തുടങ്ങി.<<<<<

ഞാന്‍ ബ്ളോഗില്‍ എഴുതുന്നത് ആരെയും നന്നാക്കി എടുക്കാനല്ല. എന്റെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനാണ്. താങ്കള്‍ ബ്ളോഗെഴുതുന്നത് ഒരു പക്ഷെ വ്ജയന്, ആളേക്കൂട്ടാനായിരിക്കാം. അല്ലെങ്കില്‍ പാര്‍ട്ടി വളര്‍ത്താനായിരിക്കം. എനിക്കങ്ങനെ മഹത്തായ ലക്ഷ്യങ്ങളൊന്നുമില്ല.

സി പി എമ്മില്‍ നിന്നും ആളുകള്‍ കൊഴിഞ്ഞു പോകുന്നത് ഞാന്‍ ബ്ളോഗെഴുതിയതുകൊണ്ടല്ല. ക്വട്ടേഷന്‍ നല്‍കി തല കൊയ്യല്‍ പാര്‍ട്ടി നയമായി നടപ്പാക്കുന്നതുകൊണ്ടാണ്. തല വേണമെന്ന ആഗ്രഹമുള്ളവര്‍ കൊഴിഞ്ഞു പോകുന്നു. അബ്ദുള്ളക്കുട്ടിയും, സിന്ധു ജോയിയും, ശിവരാമനും, മനോജും, സെല്‍വരാജും ഒക്കെ കൊഴിഞ്ഞു പോയത് തല കൊയ്യുമെന്ന് പേടിച്ചിട്ടാണെന്ന് അവര്‍ പറഞ്ഞു. അപ്പോഴൊന്നും ആളുകള്‍ അത് വിശ്വസിച്ചില്ല. പക്ഷെ റ്റി പിയുടെ തല കൊയ്തപ്പോള്‍ ആളുകള്‍ വിശ്വസിക്കാന്‍ തുടങ്ങി. തല കൊയ്യാന്‍ ക്വട്ടേഷന്‍ നല്‍കിയത് പാര്‍ട്ടി നേതക്കളാണെന്നറിഞ്ഞപ്പോള്‍ ആ വിശ്വാസം ഇരട്ടിച്ചു. ഇപ്പോള്‍ തല കൊയ്യുമെന്ന് പരസ്യമായി സി പി എം നേതാവു പറയുന്നതിന്റെ വീഡിയോ കണ്ടാപ്പോള്‍ അവര്‍ അത് വാസ്തവമാണെനും മനസിലാക്കുന്നു. തല പോകുന്നതില്‍ വിഷമമുള്ളവര്‍ പേടി കൊണ്ട് കൊഴിഞ്ഞു പോകും. അല്ലാതെ ആരെങ്കിലും ബ്ളോഗെഴുതിയതുകൊണ്ടല്ല.

kaalidaasan said...

>>>>>ടി.പി. ചന്ദ്ര ശേഖരൻ വധത്തെ ഞങ്ങൾ ആരും ഇന്നുവരെയും ന്യായീകരിച്ചിട്ടില്ല. സി.പി.ഐ.എമ്മും ന്യായീകരിച്ചിട്ടില്ല. ഒരു പാർട്ടിയ്ക്കു നേരെ ഒരു കേസും അന്വേഷണവും മറ്റും ഉണ്ടാകുമ്പോൾ ഏതൊരു രാഷ്ട്രീയ പാർട്ടിയും അതിനെ പ്രതിരോധിക്കുവാനും അതിജീവിക്കുവാനും നടത്തുന്ന ശ്രമങ്ങൾ മാത്രമേ സി.പി.ഐ.എമ്മും നടത്തുന്നുള്ളൂ.<<<<<

റ്റി പി വധത്തെ ന്യായീകരിക്കുന്നോ ഇല്ലയോ എന്നതല്ല വിഷയം. ആ വധത്തില്‍ പാര്‍ട്ടി നേതാക്കള്‍ക്ക് പങ്കുണ്ട് എന്നതാണ്. കൊല ചെയ്തവരെ പാര്‍ട്ടി അംഗങ്ങള്‍ സംരക്ഷിച്ചു. എന്തിനാണത്? പാര്‍ട്ടിക്ക് പങ്കില്ലെങ്കില്‍ എന്തിനാണ്, കൊലയാളികളെ പാര്‍ട്ടി സംരക്ഷിക്കുന്നത്?

പാര്‍ട്ടിക്കെതിരെ ഇവിടെ ആരും കേസെടുത്തിട്ടില്ല. അന്വേഷിക്കുന്നില്ല. വ്യക്തികള്‍ക്കെതിരെയാണു കേസെടുത്തിരിക്കുന്നത്. അന്വേഷിക്കുന്നത്. അവര്‍ പാര്‍ട്ടി അംഗങ്ങളായത് മറ്റാരുടെയും കുറ്റമല്ല. കൊലപാതകികളെയും ക്വട്ടേഷന്‍ നല്‍കുന്നവരെയും പാര്‍ട്ടി അംഗങ്ങളാക്കിയവരുടെ കുറ്റമാണ്. ഇതു പോലെയുള്ള കൊലപാതകികളെയും ക്വട്ടേഷന്‍ സംഘങ്ങളെയും കൊണ്ട് നടക്കുമ്പോള്‍ പാര്‍ട്ടി അതാലോചിക്കണമായിരുന്നു. എന്തിനാണ്, ജയിലില്‍ കിടക്കുന്ന ഗുണ്ടയായ അന്തിയേരി സുരയുടെ മകളുടെ വിവാഹത്തില്‍ പോളിറ്റ് ബ്യൂറൊ അംഗവും, ജില്ലാ സെക്രട്ടറിയും പങ്കെടുത്തത്? ഒരു ബന്ധവുമില്ലെങ്കില്‍ ഇവരെന്തിനണാതില്‍ പങ്കെടുത്തത്? താങ്കള്‍ക്ക് അറിവോ പരിചയമോ ബന്ധമോ ഇല്ലാത്ത ഒരാളുടെ വീട്ടിലെ സല്‍കാരത്തില്‍ താങ്കള്‍ പങ്കെടുക്കാറുണ്ടോ? താങ്കള്‍ക്ക് പരിചയമോ ഇഷ്ടമോ ഇല്ലാത്ത ഞാന്‍ ഇവിടെ അഭിപ്രായമെഴുതാന്‍ പാടില്ല എന്ന നിബന്ധന വച്ചതുകൊണ്ട് ചോദിച്ചതാണ്.

ഇപ്പോള്‍ പോലീസ് കേസെടുത്തിരിക്കുന്നവര്‍   തെറ്റു ചെയ്തെങ്കില്‍ അവരെ ഇന്‍ഡ്യന്‍ നീതി ന്യായ വ്യവസ്ഥ അനുസരിച്ച്, വിചാരണ ചെയ്ത്, കുറ്റം തെളിയിച്ച് അവരെ ശിക്ഷിക്കട്ടേ, എന്ന ഒരു നിലപാട് പാര്‍ട്ടി എടുത്താല്‍ ആരും പാര്‍ട്ടിയെ കുറ്റപ്പെടുത്തില്ല. അതിനു പകരം അന്വേഷണത്തിന്റെ ഭാഗമായി ഒരാളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചാല്‍, അളുകളെ സംഘടിപ്പിച്ച് അയാളെ സ്റ്റേഷനില്‍ നിന്നും വിടുവിക്കുന്നത് ഏത് തരം നീതിശാസ്ത്രമാണു മാഷേ? അന്വേഷിക്കാന്‍ വരുന്ന പോലീസിനെ മുളകു വെള്ളം കൊണ്ട് നേരിടും എന്ന് ഭീക്ഷണിപ്പെടുത്തുന്നത് ഏത് തരം  പ്രതിരോധമാണു മാഷേ?

ഇതുപോലുള്ള പ്രതിരോധമാണ്, പാര്‍ട്ടിയെ സംശയത്തില്‍ നിറുത്തുന്നത്. അതിനു മറ്റുള്ളവരുടെ മേല്‍ കുതിര കയറിയിട്ട് കാര്യമില്ല. ആദ്യം ഇന്‍ഡ്യന്‍ നീതി ന്യായ വ്യവസ്ഥയെ ബഹുമാനിക്കാന്‍ പഠിക്കൂ.

ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇതുപോലെ പ്രതിരോധിക്കാന്‍ പാടില്ല. അത് നീതി ന്യായ വ്യവസ്ഥക്ക് തടസം നില്‍ക്കലാണ്. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം. അത് പാര്‍ട്ടി അംഗങ്ങളായാലും പൊതു ജനം ആയാലും. കേസന്വേഷണത്തിനു വരുന്ന പോലീസുകാരെ എല്ലാവരും മുളകുവെള്ളം കൊണ്ട് നേരിടാന്‍ തുടങ്ങിയാല്‍ രാജ്യത്ത് അരാജകത്വമുണ്ടാകും. മാഷേ. ഒരു മാഷായ താങ്കള്‍ ആദ്യം ഇതൊക്കെ മനസിലാക്ക്.

സന്തോഷ്‌ said...

@ സജീം മാഷ്,

>>> ഇവിടെ ഏതണ്ടൊരു കാളികൂളീപ്പിശാച് വന്ന് വല്ലാത്ത ശല്ല്യം തന്നെ. ഞാൻ എങ്ങനെ ചിന്തിക്കണമെന്നും അഭിപ്രായം പറയണം എന്നും ഒക്കെ ഇയാൾ വന്ന് ഉപദേശിക്കുകയാ. ഇയാളാരാണാവോ. ഞാൻ അവരെ തള്ളണം ഇവരെ തള്ളണം ……… അവരും കൂടി പോയാൽ ഇയാളുടെ അവതാര ലക്ഷ്യം പൂർത്തിയായി. <<<

താങ്കളിൽനിന്നും ഇതുവരെ കണ്ടിട്ടില്ലാത്തതരം പ്രതികരണം ആയി ഈ കമന്റ്. വളരെ മോശവും തീരെ നിലവാരം ഇല്ലാത്തതുമായ ഒന്നു. കാളിദാസൻ അയാളുടെ അഭിപ്രായങ്ങൾ പറയുന്നു, അതു അംഗീകരിക്കണമോ നിരാകരിക്കണമോ എന്നതു താങ്കളും ഞാനും ഉൾപ്പെടെ കേൾക്കുന്നവർ തീരുമാനിക്കേണ്ട കാര്യം. അയാളുടെ അഭിപ്രായങ്ങളോടു താങ്കൾക്കു വിയൊജിപ്പു ഉണ്ടെങ്കില്പോലും അവ ഇവിടെ നിലനിറുത്തുന്നതായിരുന്നു കൂടുതൽ ഉചിതം.

ആരും വിമർശനത്തിനു അതീതരല്ല; പിണറായി വിജയനും. കാളിദാസൻ പിണറായിയെ വിമർശിക്കുന്നതു അയാളുടെ സ്വാതന്ത്ര്യം. അതിൽ മാഷിനു അസഹ്യത ഉണ്ടാവുന്നത് എന്തുകൊണ്ടാണു? വിമർശനങ്ങളെ ഉൾക്കൊള്ളുവാനുള്ള ആർജ്ജവം കാണിക്കുന്നതിനു പകരം വിമർശനങ്ങൾ അസഹ്യമാണു എന്നു പറയുന്നതും അയാളെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതും (കാളികൂളീപ്പിശാച്, കാളികൂളി) ആശാസ്യമാണോ എന്നു ചിന്തിക്കുക.

ഇ.എ.സജിം തട്ടത്തുമല said...

സന്തോഷ്,
ഞാൻ സഹികെട്ട് അത് പരസ്യമായി പറഞ്ഞെന്നേയുള്ളൂ. ഒരുപാട് ബ്ലോഗ്ഗർമാർ ഇതിയാനെക്കൊണ്ട് പൊറുതിമുട്ടിയിട്ടുണ്ട്. പ്രതിപക്ഷ ബഹുമനമില്ലാത്ത വിധമുള്ള കമന്റുകൾ നിരന്തരം പോസ്റ്റ് ചെയ്യുമ്പോൾ ഇതാർക്കും തോന്നും. സി.പി.ഐ.എമ്മിൽ ഒരാൾ മാത്രം ശരിയും മറ്റുള്ളവരെല്ലാം മോശക്കാരുമെന്ന നിലയിൽ പ്രചരണം നടത്തുന്നവരുടെ ലക്ഷ്യം പാർട്ടിയെ നന്നാക്കലല്ല. പൊതുവേ “പിണറായി ഭക്തനായ“(ആ വിശേഷണം ഞാൻ സസന്തോഷം സ്വീകരിച്ചതാണ്) എനിക്ക് അതുകൊണ്ടുതന്നെ അത് അസഹ്യമായി തോന്നി. ഇയാളുടെ ശല്യം അനുഭവിക്കുമ്പോൾ സന്തോഷിനു മനസിലാകും. എന്നു വച്ച് ഞാൻ കണ്ടിട്ടുപോലുമില്ലാത്ത ഇയാളോട് എനിക്ക് വിരോധമൊന്നുമില്ല. ഇതിനേക്കാൾ വലിയ വി.എസ്.ഭക്തരും പാർട്ടി വിരുദ്ധരുമൊക്കെ ഇതൊക്കെയെഴുതുമ്പോഴും എന്റെയൊപ്പമുണ്ട്. പിന്നല്ലേ ഒരു കാളീദാസൻ. സമയം കിട്ടുമ്പോഴൊക്കെ ഇനിയും ഇയാളുടെ കമന്റുകൾ (എനിക്കിഷ്ടപ്പെടുന്നതൊഴിച്ച്) ഡിലീറ്റ് ചെയ്ത് പ്രതിഷേധിച്ചുകൊണ്ടിരിക്കും. അയാൾ മാത്രമല്ലാ ഈ രാജ്യത്ത് കമ്മ്യൂണീസം പഠിച്ചവർ! വിമർശകരും! നൂയിസൻസും വിമർശനവും രണ്ടും രണ്ടാണ്. അയാൾ കമന്റിന്റെ കാര്യത്തിൽ ഒരു നൂയിസൻസ് തന്നെ!അയാൾക്ക് ഇതൊന്നും കേട്ടാൽ ഉളുപ്പൊന്നിമില്ലാത്തതുകൊണ്ട് പറഞ്ഞിട്ടു കാര്യവുമില്ല. ഇയാളെ വർഗ്ഗശത്രുവായി പോലും കരുതാനാകില്ല. വർഗ്ഗ ശത്രുവിനെയും ഒരു പരിധിവരെ സഹിക്കാം.

kaalidaasan said...

സന്തോഷ്,

സജിം മാഷ് എന്നെ പിശാച് എന്നു വിളിച്ചതുകൊണ്ട് എനിക്ക് യാതൊരു വെറുപ്പുമില്ല. കൊടി വച്ച പിണറായി ഭക്തരൊക്കെ അങ്ങനെയാണ്. പിണറായിയെ വിമര്‍ശിച്ചാല്‍ വിമര്‍ശിക്കുന്നവരെ പിശാചെന്നും മറ്റും വിളിക്കും. പിണറായി തന്നെ വിമര്‍ശിക്കുന്നവരെ  കുലം കുത്തി എന്നാണു വിളിക്കാറുള്ളത്. അത് വെറുപ്പുകൊണ്ടൊന്നുമല്ല. പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ടു വരുന്നതിന്റെ മുന്നോടിയായിട്ടുള്ള സ്നേഹ പ്രകടനമാണ്. ഇഷ്ടം കുറച്ചു കൂടെ കൂടിയാല്‍ എടോ എന്ന് മാടമ്പിയേപ്പോലെ വിളിക്കും. ചില ഫ്യൂഡല്‍ തറവാടുകളിലെ ഏമാന്‍ മാര്‍ ഭ്രുത്യരെ വിളിക്കുന്നതുപോലെ. അതുപോലെ ഒരു തമാശയായിട്ടേ ഞാന്‍ ഇതെടുത്തിട്ടുള്ളു. പിണറായി ആരെയെങ്കിലും കുലം കുത്തി എന്നു വിളിച്ചാല്‍ ആരും കുലം കുത്തി ആകില്ല. സജിം എന്നെ പിശാചെന്നു വിളിച്ചാലൊന്നും  ഞാന്‍ പിശാചും ആകില്ല.

അടുത്ത കാലത്ത് ഞാന്‍ ഒരു പ്രശസ്ത കര്‍ട്ടൂണിസ്റ്റിന്റെ പഴയ ചില കാര്‍ട്ടൂണുകള്‍  കാണാനിടയായി. ഇ എം എസ് ജീവിച്ചിരുന്ന കാലത്തേതാണത്. അന്നത്തെ കേരള മന്ത്രിസഭയെ പുറത്താക്കാന്‍  സി പി എം ഏത് ചെകുത്താനുമായും കൂട്ടു കൂടും എന്ന ഇ എം എസിന്റെ പ്രസ്താന വയിച്ചിട്ട്, കേരള കോണ്‍ഗ്രസ് നേതാവായിരുന്ന കെ എം ജോര്‍ജ് ഇ എം എസിനെ ഫോണ്‍ ചെയ്തു നടത്തുന്ന സംഭാഷണം.

ജോര്‍ജ്:ഞങ്ങളുടെ പാര്‍ട്ടിയേയും കൂടെ കൂട്ടുമോ?

ഇ എം എസ്: ഇല്ല

ജോര്‍ജ്: അപ്പോള്‍  ഏത് ചെകുത്താനുമായും കൂട്ടു കൂടുമെന്ന് പറഞ്ഞതോ?

ഇ എം എസ്: അത് ചെകുത്താനുമായിട്ടല്ലേ?

ജോര്‍ജ്: ഞങ്ങളുടെ പാര്‍ട്ടി ഇപ്പോള്‍ ചെകുത്താന്‍മാരേക്കൊണ്ട് നിറഞ്ഞിരിക്കുവാ.


കേരള കോണ്‍ഗ്രസ് ചെകുത്താന്‍മാരേക്കൊണ്ട് നിറഞ്ഞിരിക്കുന്നു എന്നാണ്, കാര്‍ട്ടൂണിസ്റ്റ് വിവക്ഷിച്ചത്.

അന്ന് ഇ എം എസ് പറഞ്ഞത് ചെകുത്താനുമായിട്ട് കൂട്ടു കൂടും എന്നു മാത്രമാണ്. ഇപ്പോള്‍  ഇ എം എസിന്റെ ശിക്ഷ്യരൊക്കെ കൂടെ സി പി എമ്മിനെ ചെകുത്താന്‍ മാരെ സംരക്ഷിക്കുന്ന പാര്‍ട്ടിയാക്കി മാറ്റിയിരിക്കുന്നു. മണി, കുഞ്ഞനന്തന്‍, രവീന്ദ്രന്‍, തല കൊയ്യും ഗോപാലകൃഷ്ണന്‍. ലിസ്റ്റ് നീണ്ടതാണ്. ആകെ പേടിയാകുന്നു. ചെകുത്താന്മാരുടെ സഹവാസം കൊണ്ടും ്‌, അവരോടുള്ള ആരാധന കൊണ്ടും മാഷിനിപ്പോള്‍ പിശാചെന്ന വാക്കൊക്കെ പുഷ്പം പോലെയാണ്. പഠിപ്പിക്കുന്ന കുട്ടികളൊക്കെ എന്തെങ്കിലും കുരുത്തക്കേടു ചെയ്താല്‍ അവരെയും ഒരു പക്ഷെ പിശാചുക്കള്‍ എന്നായിരിക്കും മാഷ് വിളിക്കുന്നത്.

ഇ.എ.സജിം തട്ടത്തുമല said...

പ്രിയ കാളീ,

താങ്കളുടെ , അതായത് കമന്റുകൾ മിക്കതും തമാശയയാണു എനിക്കും തോന്നാറുള്ളത്. അതുകൊണ്ടാണ് അവ ഞാൻ നീക്കം ചെയ്യുന്നത്.താങ്കൾ ഒരു പിശാചാണെന്നതിൽ എനിക്കു സംശയമില്ലെങ്കിലും പിശാചിന്റെ അഞ്ചാറു കമന്റുകൾ നിലനിർത്തിയിട്ടുണ്ട്. ഇപ്പോൾ ഇട്ടതും നിലനിൽക്കും. വാരാനിരിക്കുന്തിന്നതിന്റെ കാര്യം പറയാൻ കഴിയില്ല. അതിരുകടന്ന പിണറായിവിരുദ്ധവചനങ്ങൾ ഇനിയും നീക്കം ചെയ്യപ്പെടും. കാരണം വീണ്ടും ഓർമ്മപ്പെടുത്തേണ്ടല്ലോ. ഇതൊരു പിണറായി ഭക്തന്റെ ബ്ലോഗാണ്.

Villagemaan/വില്ലേജ്മാന്‍ said...

>>ഒരു പാർട്ടിയ്ക്കു നേരെ ഒരു കേസും അന്വേഷണവും മറ്റും ഉണ്ടാകുമ്പോൾ ഏതൊരു രാഷ്ട്രീയ പാർട്ടിയും അതിനെ പ്രതിരോധിക്കുവാനും അതിജീവിക്കുവാനും നടത്തുന്ന ശ്രമങ്ങൾ മാത്രമേ സി.പി.ഐ.എമ്മും നടത്തുന്നുള്ളൂ.ഇത് കുറ്റവാളികളെ രക്ഷിക്കുവാനുള്ള ശ്രമമൊന്നുമല്ല. യഥാർത്ഥ കുറ്റവാളികൾ പിടിക്കപ്പെടണം. നിരപരാധികൾ ശിക്ഷിക്കപ്പെടുകയുമരുത്.കുറ്റാരോപിതരെ നിയമപരമായും മറ്റും സഹായിക്കുന്നതിൽ തെറ്റൊന്നുമില്ല. കുറ്റവാളീകളെന്നു തെളിയുന്നവരെ ന്യായീകരിക്കുകയോ സംരക്ഷിക്തക്കുകയോ ചെയ്യാതിരുനാൽ മതി<<


മാഷെ...ഒരു വിയോജിപ്പ്‌..ഈ കേസില്‍ പാര്‍ട്ടി ഭാരവാഹികളുടെ നേരെ അന്വേഷണം വരുമ്പോള്‍ എന്തിനാണ് പ്രതിരോധിക്കുന്നത് ? അവര്‍ തെറ്റ് ചെയ്തെങ്കില്‍ അവര്‍ ശിഷിക്കപ്പെടട്ടെ എന്നാ നിലപാടല്ലേ നല്ലത് ? അങ്ങനെ ആയിരുന്നെങ്കില്‍ ഇതിനു പിന്നില്‍ പാര്‍ട്ടി അല്ല എന്നുള്ള ധാരണ പോതുജനതിനുണ്ടായേനെ. പകരം, റെയ്ഡിന് വന്നാല്‍ സമ്മതിക്കില്ല, മുളകുവെള്ളം എന്നൊക്കെ പറയുന്നതും, ആരെ എങ്കിലും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചാല്‍ പോലീസ് സ്റെഷനില്‍ കുത്തിയിരുന്ന് മോചിപ്പിക്കുന്നതും ഒക്കെ അന്വേഷണം വഴിമുട്ടിക്കയല്ലേ ചെയ്യു ?

>>>>പിന്നെ കാലത്തിന്റെ മാറ്റങ്ങളെ കുറച്ചൊക്കെ ഉൾക്കൊള്ളാതെ സി.പി.ഐ.എമ്മിനും മുന്നോട്ടുപോകാനാവില്ല. അല്ലാതെ വരട്ടുതത്വവും കൊണ്ടിരുന്നാൽ പാർട്ടിയ്ക്ക് മുന്നോട്ടു പോകാനാവില്ല<<<

കാലത്തിന്റെ മാറ്റത്തിനനുസരിച്ച് മാറ്റങ്ങള്‍ ആകാം. പക്ഷെ പ്രത്യയ ശാസ്ത്രങ്ങളില്‍ എങ്ങനെ മാറ്റം വരുത്താന്‍ പറ്റും ? മുതലാളിത്തം തുലയട്ടെ എന്ന മുദ്രാവാക്യം മാറ്റി മുതലാളിമാരുടെ പിനിയാളന്മാരാകാന്‍ പറ്റുമോ ? ബഹുരാഷ്ട്ര കുത്തകക്കെതിരെ സമരം നടത്തിയവര്‍ അതിന്റെ വാക്താക്കള്‍ ആകുക എന്നതാണോ താങ്കള്‍ ഈ " മാറ്റം" എന്നുദ്ദേശിച്ചത് ?


കമ്യുനിസത്തോട്‌ ആഭിമുഖ്യം പുലര്തുന്നവര്‍ക്കുപോലും, ഇന്നത്തെ പോക്ക് ദഹിക്കില്ല. ജനങ്ങളില്‍ നിന്ന് അകലുംബോലാണ് ഒരു പാര്‍ട്ടിയുടെ പതനം തുടങ്ങുക..ഞാന്‍ നേരത്തെ ഇട്ട കമന്റ്റില്‍ തന്നെ ഉറച്ചു നില്‍ക്കുന്നു. ഇടതുപക്ഷം എന്നാ പ്രസ്ഥാനം ഇവിടെ ആവശ്യമാണ്‌. മതേതരം പുലരാന്‍ പ്രതെയ്കിച്ചും. ഇവിടെ രാജ്യം തന്നെ തീറെഴുതി കൊടുക്കാന്‍ കഴിവുള്ളവരെ തടഞ്ഞു നിര്‍ത്തുന്നതും ഈ ശക്തി തന്നെ. പക്ഷെ ഇടതു പക്ഷം തങ്ങളുടെ നയങ്ങളില്‍ വെള്ളം ചേര്‍ക്കുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത് .അതാണ്‌ അപകടകരവും ..

kaalidaasan said...

പ്രിയ സജിം,

സി പി എം ദൈവവിശ്വാസം അനുവദിക്കുന്ന പാര്‍ട്ടിയാണെന്ന ഒരു പൊട്ടത്തെറ്റ് താങ്കള്‍ പണ്ടൊരിക്കല്‍ എഴുതിയത് വായിച്ചിരുന്നു. താങ്കളൊരു പക്ഷെ ദൈവവിശ്വാസി ആയതുകൊണ്ടായിരിക്കാം അങ്ങനെ എഴുതിയത്. ഏതായാലും ഇപ്പോള്‍ പിശാചിലൊക്കെ വിശ്വസിക്കുന്നുണ്ടെന്നറിഞ്ഞതില്‍ സന്തോഷമുണ്ട്.

kaalidaasan said...

>>>പിന്നെ കാലത്തിന്റെ മാറ്റങ്ങളെ കുറച്ചൊക്കെ ഉൾക്കൊള്ളാതെ സി.പി.ഐ.എമ്മിനും മുന്നോട്ടുപോകാനാവില്ല. അല്ലാതെ വരട്ടുതത്വവും കൊണ്ടിരുന്നാൽ പാർട്ടിയ്ക്ക് മുന്നോട്ടു പോകാനാവില്ല<<<<

ശരിയാണ്, ദൈവവും പിശാചും ഇല്ല. കമ്യൂണിസ്റ്റുകാരതില്‍ വിശ്വസിക്കില്ല എന്ന വരട്ടു വാദമൊക്കെ ഉപേക്ഷിച്ച് ഇനി പാര്‍ട്ടിക്കാര്‍ക്ക് ദൈവത്തിലും  പിശാചിലുമൊക്കെ വിശ്വസിച്ചു തുടങ്ങാം. ഇപ്പോള്‍  കേരളത്തില്‍ മുക്കിനു മുക്കിന്, ആള്‍ദൈവങ്ങളും  അത്രത്തോളം പിശാചുക്കളുമാണല്ലോ. ഞാന്‍ തന്നെ ഉദാഹരണം. പൂമൂടലൊക്കെ കേമം. ഇനി ഒരു ഹജ്ജ് കൂടി നടത്തിയാല്‍ കെങ്കേമം.

Villagemaan/വില്ലേജ്മാന്‍ said...

സജീം മാഷെ..

കാളിദാസന്റെ കമന്റു ബോക്സില്‍ ഇവിടെ നിന്നും ഡിലീറ്റ് ചെയ്യപ്പെട്ട കമന്റുകള്‍ കാണാന്‍ ഇടയായി..താങ്കളെ ഇത്ര ക്ഷോഭിപ്പിക്കാന്‍ കാരണമാകുന്ന കമന്റ് ഒന്നും അവിടെ കണ്ടില്ല. ഒരു ചര്‍ച്ചയില്‍ താങ്കളുടെ അഭിപ്രായത്തോട് യോജിക്കാന്‍ കഴിയാത്ത കമന്റുകള്‍ ഡിലീറ്റുക എന്നത് നന്നാണോ ? അതിനു സധൈര്യം മറുപടി പറയുകയല്ലേ വേണ്ടത്. അതോ അതിലെ പല അഭിപ്രായങ്ങളും താങ്കള്‍ക്കു തന്നെ യോജിപ്പുണ്ടാക്കുന്നവയായത് കൊണ്ടാണോ ഡിലീറ്റിയത് ? ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുക എന്നത് കൊച്ചു കുട്ടികളുടെ രീതിയാണ് മാഷെ !


എന്തായാലും മോശമായിപ്പോയി...പ്രതെയ്കിച്ചും പിശാശ് എനൊക്കെ വിളിച്ചതും..എറണാകുളം ബ്ലോഗ്‌ മീറ്റില്‍ കണ്ട അതെ സജീം മാഷാണോ ഇത് ? അതോ അന്ധമായ പാര്‍ട്ടി സ്നേഹം മൂലം താങ്കള്‍ മാറിപ്പോയോ ?

താങ്കളുടെ അഭിപ്രായങ്ങളെ ഞാനും എതിര്‍ത്തിരുന്നു...ഇനി എന്നെ എന്താണാവോ വിളിക്കുക!

പ്രതികരണൻ said...

രസകരമായിരിക്കുന്നു സജിം മാഷേ!

അങ്ങനെ താങ്കള്‍ കാളിദാസനു വിലക്കേര്‍പ്പെടുത്തി. നന്നായിരിക്കുന്നു! 'കാളീകൂളിപ്പിശാച്' എന്നൊക്കെ ഭത്സിച്ച് താങ്കള്‍ ഉറഞ്ഞു തുള്ളുന്നതു കണ്ടപ്പോള്‍ ഞാന്‍ കരുതി, കേട്ടാലറയ്ക്കുന്ന അസഭ്യങ്ങള്‍ അങ്ങോര്‍ കമന്റായി എഴുതിയെന്നാണ്.(കുറച്ചു ദിവസം സ്ഥലത്തില്ലായിരുന്നു മാഷേ, ഞാന്‍) അങ്ങനെ, കാളിദാസന്റെ കമന്റുഭരണിയില്‍ പോയി അവ വായിച്ചു.

കാളിദാസനെ പിന്താങ്ങല്‍ എന്റെ ജോലിയല്ല. അഥവാ, 'കാളിദാസഭക്ത'നല്ല ഞാന്‍. എന്നല്ല, കാളിദാസനെ വിമര്‍ശിച്ച് ('കാളിദാസന്റെ ഇസ്ലാം വിമര്‍ശനം'/സെപ്തം.24,2010)പോസ്റ്റെഴുതിയിട്ടുണ്ട്; നിരവധി തവണ എതിര്‍ത്ത് കമന്റിയിട്ടുമുണ്ട്. എന്നിട്ടും താങ്കളുടെ ഭത്സനത്തിന്റെ സാംഗത്യം എനിക്കു മനസ്സിലാകുന്നില്ല,

കേരളത്തിലെ പൊതുസമൂഹം പൊതുമാധ്യമങ്ങളിലൂടെ കേട്ട വസ്തുതകള്‍ താങ്കളുടെ പോസ്റ്റിനെഴുതിയ കമന്റുകളില്‍ അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നു. അവ സീപ്പീയെംവിരുദ്ധമാണെന്ന് പറയാന്‍ താങ്കള്‍ക്കവകാശമുണ്ട്. അവ വസ്തുതാവിരുദ്ധം കൂടിയാണെങ്കില്‍, എന്തുകൊണ്ട്, എങ്ങനെ എന്ന് വിശദീകരിക്കുന്നതല്ലേ നന്ന്? എതിരഭിപ്രായങ്ങളെ ഖണ്ഡിക്കാനോ സംവാദത്തിനോ താല്പര്യമില്ലന്നു പറഞ്ഞാല്‍ തീരില്ല. ഉത്തരംമുട്ടുമ്പോള്‍ കാളീകൂളിയെന്നും പിശാചെന്നും ഫെയ്ക്കെന്നുമൊക്കെ വിളിക്കുന്നത് ഉത്തരവാദപ്പെട്ട ഒരു ജനാധിപത്യപ്പാര്‍ട്ടിയുടെ പ്രമുഖജിഹ്വയ്ക്ക് തീര്‍ച്ചയായും ചേര്‍ന്നതല്ല.

ഇത്രയും പരുഷമായി, പരുക്കനായി പ്രതികരിക്കാന്‍മാത്രം എന്താണ് കാളിദാസന്‍ പറഞ്ഞത്? താങ്കളുടെ പിണറായിഭക്തി വസ്തുനിഷ്ഠമല്ലെന്നും വിഗ്രഹത്തിനു പിന്നിലെ 'യാഥാര്‍ത്ഥ്യം' എന്താണെന്നും പറഞ്ഞു എന്നതു മാത്രമല്ലേ? വിരുദ്ധാഭിപ്രായം പറയുന്നവരെ 'ഡിലീറ്റ്' ചെയ്യുന്ന താങ്കളുടെ നടപടി തന്നെയാണ് താങ്കളുടെ പാര്‍ട്ടിയും നടപ്പാക്കുന്നത്.(വര്‍ഗ്ഗശത്രുവിനെ ഒരു പരിധി വരെ സഹിക്കാം എന്നാണല്ലോ താങ്കളും പറയുന്നത്. പരിധി കഴിഞ്ഞാല്‍..? 1,2,3...??!!)

പിണറായി എങ്ങനെ ഒരു ജനാധിപത്യ-ജനോന്മുഖ പ്രസ്ഥാനത്തെ വിഷലിപ്തവും ജനവിരുദ്ധവുമാക്കുന്നു എന്നതിന്റെ മികച്ച ഉദാഹരണമാണ് സജിംമാഷ്. 'ബ്ളോഗ്മീറ്റുകളില്‍ കണ്ട ആ മനുഷ്യന്‍ താങ്കള്‍ തന്നെയല്ലേ' എന്ന വില്ലേജ്മാന്റെ ചോദ്യം ശ്രദ്ധിക്കുക. എന്തു മുദ്രാവാക്യം വിളിച്ചാലും ഏതു പ്രകടനപത്രിക തയ്യാറാക്കിയാലും ഏതു വിശേഷണം കഴുത്തില്‍ തൂക്കിയാലും, മനുഷ്യവിരുദ്ധമാണെങ്കില്‍ പ്രസ്ഥാനം സ്വയം നശിക്കും സാര്‍. ക്യാന്‍സര്‍ യഥാകാലം കണ്ടെത്തി നീക്കം ചെയ്തേ മതിയാകൂ.

ഇനി, കാളിദാസവിരോധത്തിനു പിന്നില്‍ 'മറ്റെന്തെങ്കിലും' കാരണമുണ്ടോ?

ഇ.എ.സജിം തട്ടത്തുമല said...

പ്രിയ പ്രതികരണൻ, വില്ലേജ്മാൻ,

ഞാൻ എന്റെ ബ്ലോഗിൽ വരുന്ന കമന്റുകളൊന്നും ഡിലീറ്റ് ചെയ്യാറില്ല. പല കമന്റുകളും വായിക്കാറുമില്ല. വയിക്കുന്നവയ്ക്ക് തന്നെ സമയവും മൂടും ഉള്ളപ്പോൾ മാത്രം എന്തെങ്കിലും മറുപടി പറഞ്ഞാലായി. ഏതെങ്കിലും ബ്ലോഗ്ഗറോട് ചോദിക്കൂ. ഞാൻ ഏതെങ്കിലും കമന്റുകൾ ഡിലീറ്റ് ചെയ്തിട്ടുണ്ടോ, അരുടെയെങ്കിലും ബ്ലോഗിൽ മോശമായ പദപ്രയോഗങ്ങൾ നടത്താറൂണ്ടോ എന്ന്. എനിക്ക് ആരുടെയും ഗുഡ് സർട്ടിഫിക്കറ്റ് വേണമായിട്ടല്ല. ഈ കാളിദാസന്റെ തന്നെ എല്ലാ കമന്റുകളും ഞാൻ നീക്കിയിട്ടുമില്ല. സത്യത്തിൽ അദ്ദേഹത്തിന്റെ എല്ലാ കമന്റും ഡിലീറ്റ് ചെയ്യണമെന്ന് ആഗ്രഹമില്ലാഞ്ഞല്ല. ചിലത് നീക്കം ചെയ്യാത്തതിന് എനിക്ക് എന്റേതായ കാരണങ്ങളുണ്ട്. കാളിദാസന്റെ പ്രതികരണങ്ങളോട് മാത്രം അസഹിഷ്ണുത തോന്നാനും എന്റേതായ കാരണങ്ങളുണ്ട്. അത് പറഞ്ഞറിയിക്കാൻ തൽക്കാലം ബുദ്ധിമുട്ടാണ്. എനിക്ക് തോന്നും മുമ്പേ പല ബ്ലോഗ്ഗർമാരും പറഞ്ഞിട്ടുണ്ട്. ഏറ്റവും പ്രധാനമായി ഞാൻ പറയുന്നതിന്റെ സെൻസ് മനസിലാക്കിയല്ല ഇയാൾ പലപ്പോഴും കമന്റുന്നത്.

Baiju Elikkattoor said...

ബ്ലോഗില്‍ കമന്റ്‌ ഇടുന്ന ആളെ ഇരട്ടപ്പേര് വിളിച്ചു കൊഞ്ഞനം കുത്തുന്ന അദ്ധ്യാപകനു അയാള്‍ പഠിപ്പിക്കുന്ന കുട്ടികളുടെ അത്രപോലും മാനസീക വളര്ച്ച വന്നിട്ടില്ല....!

“ശുഷ്കമായ മസ്തിഷക്കവും ശക്തമായ അണികളും ഉള്ള പാര്ടി ആണ് സി പി എം” എന്നതിന് ഉത്തമ ഉദാഹരണം ആണീ അദ്ധ്യാപകന്‍, കഷ്ടം....!!!!!!

kaalidaasan said...
This comment has been removed by the author.
kaalidaasan said...

>>>>കാളിദാസന്റെ പ്രതികരണങ്ങളോട് മാത്രം അസഹിഷ്ണുത തോന്നാനും എന്റേതായ കാരണങ്ങളുണ്ട്. അത് പറഞ്ഞറിയിക്കാൻ തൽക്കാലം ബുദ്ധിമുട്ടാണ്. എനിക്ക് തോന്നും മുമ്പേ പല ബ്ലോഗ്ഗർമാരും പറഞ്ഞിട്ടുണ്ട്. ഏറ്റവും പ്രധാനമായി ഞാൻ പറയുന്നതിന്റെ സെൻസ് മനസിലാക്കിയല്ല ഇയാൾ പലപ്പോഴും കമന്റുന്നത്.<<<<

സജിം മാഷേ,

എനിക്ക് താങ്കളെ വ്യക്തിപരമായി അറിയില്ല. ഞാന്‍ ജീവിക്കുന്നത് മദ്ധ്യതിരുവിതംകൂറിലാണ്. താങ്കള്‍ തിരുവനന്തപുരത്തും. എനിക്ക് ആകെക്കൂടി അറിയാവുന്നത് താങ്കള്‍ പിണറായി വിജയന്റെ ഉറച്ച പിന്തുണക്കാരനാണെന്നു മാത്രമാണ്. കൂടെ അന്ധമായ വി എസ് വിരോധിയും. ഞാന്‍ വി എസിന്റെ പല നിലപാടുകളെയും പിന്തുണക്കുന്നു. രണ്ടു പേരുമെന്റെ അറിവില്‍ കമ്യൂണിസ്റ്റുകാരാണ്. താങ്കള്‍ക്ക് ഒരു കമ്യൂണിസ്റ്റുകാരനെ പിന്തുണച്ച് മറ്റൊരു കമ്യൂണിസ്റ്റുകാരനെ എതിര്‍ക്കാമെങ്കില്‍ എനിക്കും ആയിക്കൂടേ? എന്നോട് താങ്കള്‍ക്ക് വിരോധമുണ്ടാകേണ്ട യാതൊരു കാരണവും എന്റെ അറിവിലില്ല.

താങ്കളിവിടെ എഴുതി, സ.പിണറായി വിജയൻ അന്തസുള്ള, പാർട്ടി നയങ്ങളിൽ നിന്നും വ്യതിചലിക്കാത്ത, സത്യസന്ധനായ, അഴിമതിയുടെ ലവലേശമിലാത്ത, കാപട്യങ്ങളിലാത്ത ചങ്കുറപ്പുള്ള, അടിയുറച്ച, അടിപതറാത്ത കമ്മ്യുണിസ്റ്റുകാരനാണ്. ഇതിനെ ഖണ്ഡിച്ച് കൊണ്ട് ഉദാഹരണങ്ങള്‍ സഹിതം ഞാന്‍ മറുപടി എഴുതി. താങ്കള്‍ പറഞ്ഞതിന്റെ സെന്‍സ് മനസിലാക്കി തന്നെയാണു ഞാന്‍ എഴുതിയതും.

പാര്‍ട്ടി നയങ്ങളില്‍ നിന്നും കമ്യൂണിസ്റ്റുനയങ്ങളില്‍ നിന്നും വ്യതിചലിച്ച് വിജയന്‍ ചെയ്ത അനേകം കാര്യങ്ങളുണ്ട്. പക്ഷെ അവ താങ്കള്‍ക്ക് താങ്ങാനാകുന്നില്ല. അതിന്, എന്നെ പിശാചെന്നു വിളിച്ചിട്ടു കാര്യമില്ല സജീമേ. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ കേരള പൊതു സമൂഹത്തിന്റെ മുന്നിലുള്ളവയാണ്. ഗോപിയുടെ സദാചാര വിരുദ്ധം പോലെ ഇപ്പോഴും പുറത്ത് വരാത്ത കാര്യമല്ല.

പാര്‍ട്ടി വിട്ടവരെ തിരികെ കൊണ്ടു വരണമെന്നത് പാര്‍ട്ടി സമ്മേളനത്തില്‍ ഏക കണ്ഠമായി എടുത്ത തീരുമാനമായിരുന്നു. അതിന്റെ അടിസ്ഥനത്തില്‍ വി എസിനെ ഒഞ്ചിയത്തെ ആര്‍ എം പി ക്കാരെ പര്‍ട്ടിയിലേക്ക് കൊണ്ടു വരുന്നതിന്റെ ഭാഗമായി അവിടെ പ്രസംഗിക്കാന്‍ വിട്ടു. വി എസ് വളരെ സ്നേഹത്തോടെ സഖക്കളോട് പാര്‍ട്ടിയിലേക്ക് തിരികെ വരാന്‍ ആഹ്വാനം ചെയ്തു. പിറ്റെ ദിവസം വിജയന്‍ വിജയന്‍ പൊതു വേദിയില്‍ പറഞ്ഞത്, പിണറായി വിജയന്‍  കുലം കുത്തി എന്നു വിളിക്കുന്നവര്‍ എന്നും കുലം കുത്തി ആണ്. അങ്ങനെയുള്ളവര്‍ തിരികെ വരുന്നത് മോഹിച്ച് നടക്കേണ്ടതില്ല എന്നും. ഇതെങ്ങനെ പാര്‍ട്ടി നയമാകും മാഷേ? ഇതെങ്ങനെ സത്യ സന്ധതയായി താങ്കള്‍ വിലയിരുത്തും. വ്യക്തമായ കാപട്യമല്ലേ ഇത്? വിജയന്റെ വ്യക്തിപരമായ ഇഷ്ടങ്ങളാണോ പാര്‍ട്ടി നയമായി നടപ്പാക്കേണ്ടത്?

കഴിഞ്ഞ പാര്‍ട്ടി സമ്മേളനത്തില്‍ വി എസിനെ പേരെടുത്തു പറഞ്ഞ് വിമര്‍ശിച്ച പലതും കേന്ദ്ര നേതാക്കള്‍ ഇടപെട്ട് നീക്കം ചെയ്തിരുന്നു. പക്ഷെ ഇന്നലെ ആലപ്പുഴയില്‍ നടന്ന റിപ്പോര്‍ട്ടിംഗില്‍ നീക്കം ചെയ്ത ഭഗങ്ങളും കൂടി എടുത്തു പറഞ്ഞ് വിജയന്‍ വി എസിനെ വിമര്‍ശിച്ചിരിക്കുന്നു. ഇതെങ്ങനെ താങ്കള്‍ പാർട്ടി നയങ്ങളിൽ നിന്നും വ്യതിചലിക്കാത്ത, സത്യസന്ധമായ, നിലപാടായി വിലയിരുത്തും?

kaalidaasan said...

>>>>ആരുടെയും ആദർശ സർട്ടിഫിക്കറ്റൊന്നും ഞങ്ങൾക്കാവശ്യമില്ല. എനിക്ക് പ്രത്യേകിച്ചും. എന്നെ എനിക്കറിയുന്നതിലും അപ്പുറമല്ലല്ലോ മറ്റുള്ളവർ. അനോണി ഇനി ആരായാലും ഓർക്കുക. സി.പി.ഐ.എം ദുർബലപ്പെടുന്നതിന്റെ ദോഷം എലാവരും ഒരുമിച്ചായിരിക്കും അനുഭവിക്കേണ്ടി വരിക. <<<<

ആരുടെയും ആദർശ സർട്ടിഫിക്കറ്റൊന്നും ഞങ്ങൾക്കാവശ്യമില്ല എന്ന ഹുങ്കും ധാര്‍ഷ്ട്യവും വിജയന്‍ മുതല്‍ സജിം വരെയുള്ളവര്‍ക്കുണ്ട്. ഇതാണു പൊതു ജനത്തിന്റെ മേല്‍ കുതിര കയറുന്ന വിജയന്റെ സിദ്ധാന്തം. ഭക്തനും അതാവര്‍ത്തിക്കുന്നു.

ഒരു ബഹുസ്വര ബഹുകക്ഷി ജനാധിപത്യ സമൂഹത്തില്‍ ആദര്‍ശ സര്‍ട്ടിഫിക്കറ്റ് വേണ്ടി വരും. പാര്‍ട്ടി എന്നു പറയുന്നത് കുറച്ച് ഓഫീസുകളും, അമ്യൂസ്മെന്റ് പാര്‍ക്കുകളും, പഞ്ചനക്ഷത്ര ഹോട്ടലുകളും, ചുറ്റിപറ്റി നില്‍ക്കുന അസംഖ്യം മാഫിയകളും,അടിമകളേപ്പൊലെ തമ്പ്രാന്‍ മാര്‍ കരുതുന്ന 3 ലക്ഷം അംഗങ്ങളും മാത്രമല്ല. കാലകാലങ്ങളില്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ടു ചെയ്ത് അധികാരത്തിലേറ്റുന്ന ലക്ഷങ്ങള്‍ കൂടിയാണ്. അവരെ ബഹുമാനിക്കുന്ന മനുഷ്യരാരും മാഷിപ്പോള്‍ പറഞ്ഞപോലെ അഹന്തക്ക് കൊമ്പു വച്ച അസംബന്ധം പറയില്ല. ഇവര്‍ പിന്തുണച്ചില്ലെങ്കില്‍, വോട്ടു ചെയ്തില്ലെങ്കില്‍ പാര്‍ട്ടി ഇല്ല മാഷേ. അമ്യൂസ്മെന്റ് പാര്‍ക്കുകളും പഞ്ചനക്ഷത്ര ഹോട്ടലുകളും മാഷിനേപ്പൊലുള്ള കുറച്ച ഭക്തരും  മാത്രമാകും. വോട്ടു ചെയ്യുന്ന ജനലക്ഷങ്ങളുടെ ആദര്‍ശ സര്‍ട്ടിഫിക്കറ്റാണ്, വോട്ടിന്റെ രൂപത്തില്‍ ബാലറ്റ് പെട്ടിയില്‍ വീഴുന്നത്. അത് വേണ്ട എന്ന മാഷിന്റെ ഹുങ്കൊക്കെ അവസാനിപ്പിക്കാന്‍  ഇവര്‍ തീരുമാനിച്ചാല്‍ മാത്രം  മതി. ഇവരൊക്കെ വോട്ടു ചെയ്യുന്നത് വി എസ് ലെനിനിസ്റ്റ് സംഘടന തത്വത്തിന്റെ ഏതൊക്കെ ഭാഗങ്ങള്‍ ലംഘിച്ചു എന്നതിനെ അടിസ്ഥാനമാക്കിയല്ല. ശശിയും, ഗോപിയും, കുഞ്ഞനന്തനും, രവീന്ദ്രനും, മണിയുമൊക്കെ ചെയ്യുന്ന കാര്യങ്ങള്‍ കൂടി കണക്കിലെടുത്താണ്, വിജയനും വി എസും ഒക്കെ ചെയ്യുന്നതും പറയുന്നതും ഒക്കെ കണ്ടും കേട്ടുമാണ്. വിജയന്‍ കിട്ടുന്ന വേദികളിലൊക്കെ വോട്ടു ചെയ്യുന്ന ജനത്തെ അധിക്ഷേപിക്കാറുണ്ട്. മാഷും അതേ വഴി പിന്തുടരുന്നു. യഥാ രജ. തഥാ പ്രജ എനു പറഞ്ഞതുപോലെ.

സി പി എം ദുര്‍ബലപ്പെടുന്നതിന്റെ ദോഷം എല്ലാവരും അനുഭവിക്കേണ്ടി വരും. പക്ഷെ അതിനെ ദുര്‍ബലപ്പെടുത്തുന്നവര്‍  അത് മനസിലാക്കുന്നില്ലെങ്കില്‍ ഇതുപോലെ മുന്നറിയിപ്പു നല്‍കിയിട്ട് ഫലമില്ല. പാര്‍ട്ടിയിലുണ്ടാകുന്ന അപചയം ഒരു പരിധി വരെ പൊതു ജനം മറന്നേക്കും. അതിന്റെ കാരണം  അവര്‍ക്ക് തെരഞ്ഞെടുക്കാനുള്ള ബദലില്‍ അതില്‍ കൂടുതല്‍ അപചയമുണ്ടെന്നതു തന്നെ. പക്ഷെ മനുഷ്യത്വ വിരുദ്ധ നിലപാടെടുത്താല്‍ പ്രസ്ഥാനം ​ശിക്ഷിക്കപ്പെടും. മരിച്ച റ്റി പി യെ വരെ അധിക്ഷേപിക്കുന്ന മനുഷ്യത്വ വിരുദ്ധ നിലപാടാണു വിജയനില്‍ നിന്നുണ്ടായത്. ശവത്തില്‍ കുത്തുന്ന ക്രൂരത. റ്റി പി ദുരൂഹതയുള്ള വ്യക്തിയോ പേടിച്ചോടുന്ന വ്യക്തിയോ അല്ല. ഒളിച്ച് വയ്ക്കേണ്ട രമ്യ ഹര്‍മ്മവും അദ്ദേഹത്തിനില്ല. സാധാരണ ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ച് അവരിലൊരാളായി ജീവിച്ച ഒരു വ്യക്തിയാണദ്ദേഹം.ചെറുതെങ്കിലും സി പി എമ്മിനോട് മത്സരിച്ച് ജയിച്ചു നിന്ന ഒരു പാര്‍ട്ടിയുടെ നേതാവായിരുന്നു അദ്ദേഹം. തങ്കളൊക്കെ ആക്ഷേപിക്കുമ്പോലെ പാര്‍ട്ടി ശത്രുക്കളുടെ പക്ഷത്തൊന്നും അദ്ദേഹം ചേര്‍ന്നില്ല. അടിയുറച്ച കമ്യൂണിസ്റ്റുകാരനായി അദ്ദേഹം ജീവിച്ചു. ഏത് ഭീക്ഷണിയിലും പതറാതെ ചങ്കുറപ്പോടെ നടന്നു. പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയതുകൊണ്ട് കുലം കുത്തി ആണെന്നും, കൊലപ്പെടേണ്ടവനാണെന്നുമുള്ള വിജയന്റെ നിലപാട് മനുഷ്യത്വ വിരുദ്ധമാണു മാഷേ. വിജയന്‍ മുതല്‍ ബാസുരേന്ദ്ര ബാബുവരെ ആ നിലപാടാണെടുത്തത്. ബാബു ഒരു ചാനല്‍ ചര്‍ച്ചയില്‍ റ്റി പി യുടെ ഭാര്യ രമയെ വരെ ആക്ഷേപിച്ചു. പുലകുളി കഴിയും മുമ്പ് ചാനലുകളില്‍ വന്ന് രാഷ്ട്രീയം പറയുന്നു എന്നാണീ ക്ഷുദ്ര ജീവി പറഞ്ഞത്. എന്നാണു മാഷേ സി പി എം എന്ന മനവികതയുടെ പാര്‍ട്ടി ഇതു പോലെ മനുഷ്യത്വ രഹിതമായി പ്രതികരിച്ചുതുടങ്ങിയത്?

ദൈവവും പിശാചും പുലകുളിയുമൊക്കെ സി പി എം എന്ന പുരോഗമന പ്രസ്ഥാനത്തിന്റെ മുഖ ലക്ഷണമായി മാറിയത് എന്നാണു മാഷേ?

Unknown said...

വിമർശനങ്ങളെ ഉൾക്കൊള്ളുവാനുള്ള ആർജ്ജവം കാണിക്കുന്നതിനു പകരം വിമർശനങ്ങൾ അസഹ്യമാണു എന്നു പറയുന്നതും അയാളെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതും.....

സന്തോഷ്‌, ഇതുകൊണ്ടൊന്നും മതിയാകാതെ വരുമ്പോഴാണ് കൈയ്യില്‍ വാളും ബോംബുമൊക്കെ കൊടുത്ത് കുട്ടി സഖാക്കന്മാരെ പറഞ്ഞുവിടുന്നത്.

ഇ.എ.സജിം തട്ടത്തുമല said...

പ്രിയ കാളിദാസൻ.

വി.എസ് പക്ഷപാതിയെന്ന നിലയ്ക്കുള്ള താങ്കളുടെ ആവർത്തിച്ചുള്ള നുണപ്രചരണങ്ങൾ- പ്രത്യേകിച്ചും- പിണറായി വിരുദ്ധങ്ങളായവ- മറ്റ് പോംവഴികളില്ലാത്തതിനാൽ ഞാൻ സഹിക്കാൻ തീരുമാനിച്ചു. തൽക്കാലം മോഡറേഷനിൽ താല്പര്യമില്ല. അക്കാര്യത്തിൽ ഞാൻ തോറ്റിരിക്കുന്നു. താങ്കളുടെ കൈ ചുമ്മാതിരിക്കില്ല. ഞാൻ കരുതി എനിക്ക് മാത്രമാണ് പ്രത്യേകിച്ച് പണിയൊന്നുമില്ലാത്തതെന്ന്! ( എങ്കിലും ഇനിയും കാളിദാസന്റെ ഒരു കമന്റും ഡിലീറ്റ് ചെയ്യില്ല എന്നുറപ്പൊന്നുമില്ല.)

പിന്നെ താങ്കളെ പിശാചെന്നു വിളിച്ചതിൽ താങ്കൾക്ക് പരിഭവമൊന്നുമില്ലെങ്കിലും എന്റെ ചില ബ്ലോഗ് സുഹൃത്തുക്കൾക്ക് അതിൽ പരിഭവമുള്ളതിനാൽ എവിടെയോ പരാമർശിച്ച ആ പിശാച് പ്രയോഗം പിൻ‌വലിച്ചിരിക്കുന്നു. സത്യത്തിൽ പിശാച് എന്ന് വിളീക്കുന്നതിനു മുമ്പ് വഴിതെറ്റിക്കുന്നവൻ എന്ന അർത്ഥത്തിൽ ഇബിലീസ് എന്നെഴുതാം എന്നാണ് വിചാരിച്ചത്. അതിലൊരു മതപരതയുള്ളതുകൊണ്ടാണ് പിശാചെന്ന് എഴിതിയത്. എന്നാൽ അതായിരുന്നെങ്കിൽ അല്പം കൂടെ കടുപ്പം കറഞ്ഞേനേ എന്നു തോന്നുന്നു. സാരമില്ല. പിശാചും ഇബിലീസും ജീവിച്ചിരിക്കുന്നവരല്ലല്ലോ. എന്നുവച്ച് അന്ധമായ പിണറായി വിരോധം കൈമുതലായിട്ടുള്ള ഈ മനുഷ്യനോട് കീബോർഡ് യുദ്ധം നടത്താൻ എനിക്കു സമയമില്ല. താല്പര്യവും!

Anonymous said...

പ്രിയ കാളീദാസൻ, താങ്കൾ ഇപ്പോഴും ഒരു രമ്മ്യഹർമ്മ്യത്തെപ്പറ്റി പറയുന്നല്ലോ. താങ്കൾ അതു കണ്ടിട്ടുണ്ടാകും. ഞാനത് കണ്ടിട്ടില്ല. കണ്ടവരൊന്നും അതൊരു രമ്മ്യഹർമ്മ്യം എന്നു പറഞ്ഞിട്ടുമില്ല. താങ്കലുടെ കൈയിൽ ആ ചിത്രമുണ്ടെങ്കിൽ കാണിച്ചുതരൂ. പിണറായിയുടെ വീട് അന്യ ഗ്രഹത്തിലൊന്നുമല്ലല്ലോ. പഴയ ആ സിംഗപ്പൂർ കമലാ കമ്പനിയൊക്കെ ഇപ്പോഴും പിണറായിയുടെ പേരിൽത്തന്നെയല്ലേ? ലാവ്‌ലിനെ പറ്റിയാണെങ്കിൽ ഈ അനോണിയേക്കാൾ വിവരമുള്ളവർ ബ്ലോഗുകളിൽത്തന്നെ വിവിധ പോസ്റ്റുകളിലൂടെ വിവരിച്ചിട്ടുള്ളതാണ്. ഇനി മഹാശ്വേതാ ദേവിതന്നെ സർട്ടിഫിക്കറ്റ് നൽകിയാലേ താങ്കളെ പോലുള്ളവർക്ക് ആ വീട് രമ്മ്യഹർമ്മ്യമല്ലാതാകൂ എന്നുണ്ടെങ്കിൽ ആകട്ടെ. അനോണിയ്ക്ക് പിണറായിയുടെ വീട് രമ്മ്യഹർമ്മ്യമാണോ എന്നറിയാൻ ബംഗാളിൽ നിന്ന് ആരും വന്ന് പറഞ്ഞു തരേണ്ടതില്ല. ഇനി അഥവാ പിണറായി വിജയൻ രമ്മ്യഹർമ്മത്തിൽത്തന്നെ താമസിച്ചാലും ഈ അനോണിയ്ക്ക് പാരാതിയൊന്നുമില്ല. ഇന്ന് പാർട്ടിയുടെ നേതൃത്വത്തിലുള്ള എല്ലാവർക്കും സാമാന്യം നല്ല വീടുകളൊക്കെയുണ്ട്. വി.എസും കുടിലിലൊന്നുമല്ലല്ലോ താമസം. പണ്ട് ഭൂരിഭാഗം നേതാക്കളും വി.എസ്. ഗ്രൂപ്പിലായിരുന്നു. അന്നും ആ നേതാക്കൾക്കെല്ലാം ഭേദപ്പെട്ട വീടുകളൂണ്ട്. (വീടില്ലാത്ത അനോണിയും അന്ന് ഉറച്ച വി.എസ്. പക്ഷപാതിയായിരുന്നു.) പിണറായിയും വി.എസ്, പക്ഷമായിരുന്നു. അന്ന് എല്ലാ മാധ്യമങ്ങളും വി.എസിനെതിരായിരുന്നു. നായനാർ ഗ്രൂപ്പിനെയായിരുന്നു അന്ന് ശത്രുക്കൾക്കിഷ്ടം. വി.എസ് അവർക്ക് വെറും വെട്ടിനിരത്തൽകാരനും. അനോണി വി.എസിനെതിരെ ചില പോസ്റ്റുകൾ ഇട്ടിട്ടുണ്ട്. അതുകൊണ്ട് വി.എസിന്റെ എല്ലാ‍ നിലപാടുകളും തെറ്റാണെന്നു കരുതുന്ന ആളല്ല അനോണി. എന്നാൽ തന്നെ എതിർക്കുന്നവരോടും ഗ്രൂപ്പ് വിട്ടുപോകുന്നവരോടുമുള്ള പ്രതികാര ബുദ്ധിയുടെ പ്രേരണയിൽ വി.എസ്. നടത്തുന്ന കരുനീക്കങ്ങളാണ് വി.എസിന്റെ പല ആദർശനാട്യ്യങ്ങളും. അത് പാർട്ടിയെ മൊത്തത്തിൽ അപകടപ്പെടുത്തുന്നു. നേതാക്കന്മാരെയോ പാർട്ടിയെയോ തിരുത്തുകയെന്നതല്ലം, പലപ്പോഴും വി.എസിന്റെ ഉന്നം. പാർട്ടിയിലെ തന്റെ എതിർചേരിയോടൂള്ള കണക്കു തീർക്കലാണ്. വി.എസ് കൂടി നേതാവായിരിക്കുന്ന കാലത്ത് സി.പി.ഐ.എം വിരുദ്ധർ പലരും കൊല്ലപ്പെട്ടിട്ടുണ്ട്. അതിന്റെയൊക്കെ ഉത്തരവാദിത്വം ഏറ്റെടുത്ത് വി.എസ്. സി.പി.ഐ.എം വിട്ടുപോകണമെന്നു പറയുമോ താങ്കൾ.അക്രമരാഷ്ട്രീയത്തിന്റെ കാലം ടി.പി.വധത്തിനും എത്രയോ മുമ്പ് അവസാനിച്ചുവെന്നു കരുതുന്ന ആളാണു അനോണി. പിന്നെ ഈ കുലംകുത്തിപ്രയോഗമൊന്നും അത്രയ്ക്ക് ഏടുത്തുകാട്ടാൻ മാത്രം ഒന്നുമില്ല കാളിദാസൻ. ഒരിക്കൽ പറഞ്ഞത് വ്യത്യസ്തമായ മറ്റൊരു സന്ദർഭത്തിൽ നിഷേധിക്കാതിരിക്കുന്നത് അത്ര മോശപ്പെട്ട കാര്യമൊന്നുമല്ല. ഇനി മരിച്ചപ്പോൾ കുലം കുത്തിയല്ലാതായി എന്നു പറഞ്ഞാൽ അതിൽ പിടിച്ചായിരിക്കും അടുത്ത വിമർശനം. താങ്കളുടെ വി.എസ്. പക്ഷപാതിത്വത്തെ കുറ്റപ്പെടുത്തുന്നില്ല.പിണറായി വി.എസ്.പക്ഷപാതിയല്ലാ എന്നതൊഴിച്ചാൽ താങ്കളെ പോലുള്ളവർക്ക് പിണറായിയെ എതിർക്കാൻ തക്ക കാരണങ്ങളൊന്നും നമുക്ക് കാണാൻ കഴിയില്ല. പാർട്ടിയെ മൊത്തത്തിൽ ബാധിച്ചിട്ടുള്ള ചില പ്രശ്നങ്ങളുണ്ട്. അതിനു വി.എസിനെയോ പിണറായിയെയോ മാത്രം പഴി പറഞ്ഞിട്ട് ഒരു കാര്യവുമില്ല ഈ കമന്റ് അനോണിയായി എഴുതേണ്ടിവന്നതിന്റെ കാരണം താങ്കൾ മനസിലാവുമെന്നു കരുതുന്നു. ഈ കമന്റ് അനോണി തന്നെ ചിലപ്പോൾ നീക്കുമെന്നും പറഞ്ഞുകൊള്ളട്ടെ. താങ്കൾ വേണമെങ്കിൽ വേറെ എവിടെയെങ്കിലും കൊണ്ട് സേവ് ചെയ്യൂ. (പാർട്ടിയിൽ ഇപ്പോഴും ഗ്രുപ്പൊന്നുമില്ല. ഒറ്റക്കെട്ടാ!:). പരസ്പര വൈരികളുടെ ഒരു കൂട്ടയ്മയായി സി.പി.ഐഎമ്മിനെ മാറ്റുന്നതിൽ വി.എസിനുള്ള പങ്കും ആർക്കും നിഷേധിക്കാനാകില്ല.അരും നല്ല പിള്ള ചമയുകയും വേണ്ട. അണ്ടിയോടടുക്കുമ്പോഴേ മാങ്ങയുടെ പുളിപ്പറിയൂ. അത് വി.എസിനോടായാലും! അടുത്തറിവാവുന്നവരോട് ചോദിക്കുകയേ നിവൃത്തിയുള്ളൂ.

ഇ.എ.സജിം തട്ടത്തുമല said...

മേൽ ഒരു അനോണി പറഞ്ഞതുപോലെ എനിക്ക് പരസ്യമായി പറഞ്ഞുകൂട. അൺ ലിമിറ്റഡ് ജനാധിപത്യം പാർട്ടിയിലില്ലല്ലോ.

ഇ.എ.സജിം തട്ടത്തുമല said...

വിലേജ് മാൻ: “കാളിദാസന്റെ കമന്റു ബോക്സില്‍ ഇവിടെ നിന്നും ഡിലീറ്റ് ചെയ്യപ്പെട്ട കമന്റുകള്‍ കാണാന്‍ ഇടയായി.....” അതെവിടെ? ഞാൻ നോക്കിയിട്ടു കാണുന്നില്ല.

സാരമില്ല.ഒഴിവാക്കാനാവാത്ത ദുരന്തം.:) എന്റെ ഇടമല്ലേ എനിക്ക് നിയന്ത്രിക്കാൻ പറ്റൂ. എന്തായാലും അതൊരു അപാരജന്മം തന്നെ!സമ്മതിച്ചിരിക്കുന്നു. അതിയാനെ ഒഴിവാക്കണമെങ്കിൽ ബ്ലോഗ് ഉപേക്ഷിക്കുകയേ നിവൃത്തിയുള്ളൂ.അപ്പുക്കുട്ടൻ വള്ളിക്കുന്നിനെയും എൻ.എം.പിയേഴ്സണെയും മറ്റും നമ്മൾ സഹിക്കുന്നില്ലേ? അതിലും വലുതല്ലല്ലോ ഒരു കാളിദാസൻ എന്ന് സമാധാനിക്കുകയേ നിവൃത്തിയുള്ളൂ!

kaalidaasan said...

>>>ഇയാളെ വർഗ്ഗശത്രുവായി പോലും കരുതാനാകില്ല. വർഗ്ഗ ശത്രുവിനെയും ഒരു പരിധിവരെ സഹിക്കാം.<<<<<

വിജയനും കൂടെയുള്ളവരും വര്‍ഗ്ഗശത്രു ആരെന്ന് തീരുമാനിക്കുന്നതും  വര്‍ഗ്ഗശതുവിനെ എങ്ങനെ സഹിക്കുന്നു എന്നതുമൊക്കെ ഇപ്പോള്‍ കേരളത്തിലെ കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാം മാഷേ. കേരളത്തിലെ മാത്രമല്ല. ഇന്‍ഡ്യയിലെയും. മണി വഴി ലോകം മുഴുവനും ഇപ്പോള്‍ അതൊക്കെ പാട്ടാണ്.

ഒഞ്ചിയത്തെ വര്‍ഗ്ഗശത്രുവിന്റെ മുഖത്ത് 52 വെട്ടു വെട്ടി ആണു സഹിച്ചത്. ഇടുക്കിയില്‍ വെടി വച്ചും, കുത്തിയും, തല്ലിയുമൊക്കെ ആണു മണിയാശാന്‍ സഹിച്ചത്. ആ സഹനം നേരാണെന്ന് സൈദ്ധാന്തികനായ താങ്കള്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്തു. പരിധി വരെ സഹിക്കുന്നതിങ്ങനെ ആണെങ്കില്‍ പരിധി വിട്ടാല്‍ എന്തു ചെയ്യുമെന്ന് അറിയാന്‍ പാഴൂര്‍ പടിപ്പുര വരെ പോകേണ്ടതില്ല. വര്‍ഗ്ഗ ശത്രുവായി പോലും കരുതാത്ത എന്നെ ഏത് തരത്തിലാണോ നേരിടാന്‍ ഉദ്ദേശ്യം?

മറ്റൊരു വര്‍ഗ്ഗ ശത്രുവിന്റെ കഥ കൂടി പറയാം. കഴിഞ്ഞ പാര്‍ട്ടി സമ്മേളനത്തില്‍  ഒരു പീറ ചെക്കന്‍  വി എസ് വര്‍ഗ്ഗശത്രു ആണെന്നും, വര്‍ഗ്ഗ വഞ്ചകന്‍ ആണെന്നും ഒറ്റു കാരന്‍ ആണെന്നും ്‌, ക്യാപ്പിറ്റല്‍ പണീഷ് മെന്റിനര്‍ഹന്‍ ആണെന്നും  പറഞ്ഞിരുന്നു. പാര്‍ട്ടിയുടെ സ്ഥാപക നേതാവിനെ ഇതു പോലെ അധിക്ഷേപിക്കുന്നതില്‍ അടിയുറച്ച കമൂണിസ്റ്റായ വിജയന്, അശേഷം  ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല. വയനാട്ടില്‍ നിന്നും  വന്ന ഒരാള്‍ ഇതൊന്നും ശരിയല്ല എന്നു പറഞ്ഞപ്പോള്‍ വയനാട് എന്ന ഇട്ടാവട്ടത്തേക്കുറിച്ചും അവിടെ നിന്നും വരുന്ന സഖാവിനേക്കുറിച്ചുമൊക്കെ കുലശേഖരപ്പെരുമാള്‍  പ്രതികരിച്ചത് കേരളം മുഴുവനും അറിയാം മാഷേ. ഇന്നും വിജയന്റെ നിലപാട് ആ പിതൃശൂന്യന്റെ നിലപടു തന്നെ. അതിന്റെ തെളിവാണ്, ഇപ്പോള്‍  പാര്‍ട്ടി റിപ്പോര്‍ട്ടിംഗില്‍ പലയിടത്തും അത് തന്നെ വിജയന്‍ പ്രചരിപ്പിക്കുന്നത്.

വി എസിനെ വരെ വര്‍ഗ്ഗ ശത്രു എന്നു വിളിക്കുന്ന താങ്കളൊക്കെ വര്‍ഗ്ഗശത്രുവിനെ ഉണ്ടാക്കുന്ന ഒടി വിദ്യയേക്കുറിച്ച് കൂടുതലൊന്നും പറയുന്നില്ല. പക്ഷെ അതൊക്കെ കാണുന്നവരും കേള്‍ക്കുന്നവരും തൊള്ള തൊടാതെ വിഴുങ്ങുമെന്നൊന്നും ധരിക്കരുതേ. ആരാണു കമ്യൂണിസ്റ്റെന്നൊക്കെ മനസിലാക്കാന്‍  പാര്‍ട്ടി സ്റ്റ്ഡി ക്ളാസിലൊനും പോകേണ്ടതില്ല മാഷേ.

വര്‍ഗ്ഗശത്രുവിനെ ഉന്മൂലനം ചെയ്യുക എന്നതൊന്നും സി പി എമ്മിന്റെ നയപരിപാടിയല്ല മാഷേ. അത് നക്സലുകളുടെയും മാവോയിസ്റ്റുകളുടെയും നയപരിപാടിയാണ്. സായുധ സമരം പോലും പാര്‍ട്ടി അര നൂറ്റാണ്ടുമുന്നേ ഉപേക്ഷിച്ചതാണ്.

kaalidaasan said...

>>>പ്രിയ കാളീദാസൻ, താങ്കൾ ഇപ്പോഴും ഒരു രമ്മ്യഹർമ്മ്യത്തെപ്പറ്റി പറയുന്നല്ലോ. താങ്കൾ അതു കണ്ടിട്ടുണ്ടാകും. ഞാനത് കണ്ടിട്ടില്ല. കണ്ടവരൊന്നും അതൊരു രമ്മ്യഹർമ്മ്യം എന്നു പറഞ്ഞിട്ടുമില്ല. താങ്കലുടെ കൈയിൽ ആ ചിത്രമുണ്ടെങ്കിൽ കാണിച്ചുതരൂ. <<<<<

അനോണി,

ഞാന്‍ അത് നേരില്‍  കണ്ടിട്ടില്ല. പക്ഷെ കണ്ടവര്‍ അതിന്റെ ചിത്രം ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുന്നുമുണ്ട്. ഈ ലിങ്കില്‍  ആ വീടിന്റെ പടമുണ്ട്.

ഇതേക്കുറിച്ച് പണ്ട് വിജയന്റെ മറ്റൊരു ഉറച്ച പിന്തുണക്കാരന്റെ ബ്ളോഗില്‍ ചര്‍ച്ച ഉണ്ടായിരുന്നു. അന്ന് അദേഹം ഇതു തന്നെയാണ്, വിജയന്റെ വീടെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്.

kaalidaasan said...

>>>ഇനി മഹാശ്വേതാ ദേവിതന്നെ സർട്ടിഫിക്കറ്റ് നൽകിയാലേ താങ്കളെ പോലുള്ളവർക്ക് ആ വീട് രമ്മ്യഹർമ്മ്യമല്ലാതാകൂ എന്നുണ്ടെങ്കിൽ ആകട്ടെ. അനോണിയ്ക്ക് പിണറായിയുടെ വീട് രമ്മ്യഹർമ്മ്യമാണോ എന്നറിയാൻ ബംഗാളിൽ നിന്ന് ആരും വന്ന് പറഞ്ഞു തരേണ്ടതില്ല. <<<<<

അനോണി,

മഹശ്വേതാദേവിയോട് വീടീന്റെ പേരില്‍ ഇടയുന്നത് വിജയന്റെ അല്‍പ്പത്തരം. അവര്‍ വിജയന്റെ വീട് രമ്യ ഹര്‍മ്മ്യമാണെന്നു പറഞ്ഞപ്പോള്‍ അവരെ വീട്ടിലേക്ക് ക്ഷണിച്ചു കൊണ്ട് ഒരു പരസ്യ കത്ത് വിജയന്‍ എഴുതിയല്ലോ. അക്കൂടെ ദീദി, നിങ്ങള്‍ കരുതുമ്പോലെ ഒരു രമ്യഹര്‍മമല്ല എന്റെ വീട്. ഇതാണതിന്റെ ചിത്രം എന്നും പറഞ്ഞ്, വീടിന്റെ ഒരു ഫോട്ടോ കൂടെ വച്ച് അവരെ കാണിച്ചിരുന്നെങ്കില്‍  ഈ വിഷയം അവിടെ അവസാനിക്കുമായിരുന്നില്ലേ? എന്തേ വിജയനതു തോന്നാത്തെ?


വിജയന്റെ വീട് രമ്യഹര്‍മ്യ്മാണോ അല്ലയോ എന്നത് എന്തുകൊണ്ട് കേരള പൊതു സമൂഹത്തിലും ഇപ്പോള്‍ ഇന്‍ഡ്യയില്‍ പോലും  ചര്‍ച്ചാ വിഷയമായി എന്ന് ആലോചിച്ചു നോക്ക്. എന്തിനാണതേപ്പറ്റി ഒരു ദുരൂഹത. മാറ്റാര്‍ക്കും കാണാന്‍ വയ്യാത്ത തരത്തില്‍ മോശമായ അവസ്ഥയിലാണോ അത്? വി എസിന്റെ ഒക്കെ വീട് എല്ലാ ഓണക്കാലത്തെങ്കിലും  കേരളം മുഴുവന്‍ കാണുന്നുണ്ട്. അവിടെ ആരെയും വിലക്കാറുമില്ല. എന്തിനാണു വിജയന്റെ വീടിനെ മാത്രം ചുറ്റിപ്പറ്റി ഇത്ര വലിയ ദുരൂഹത? കുറച്ചു പത്രക്കാരെ വീട്ടിലേക്ക് ക്ഷണിച്ച് ഇതാണെന്റെ വീട് എന്നു കാണിച്ചുകൊടുത്താല്‍ ഈ വിഷയം ​ഇന്ന് അവസാനിക്കും. പക്ഷെ അതവസാനിക്കണം എന്നുകൂടി തീരുമാനിക്കണം. അതിന്റെ പേരില്‍ രാഷ്ട്രീയ മൈലേജുണ്ടാക്കന്‍ ഉദ്ദേശ്യമുണ്ടെങ്കില്‍ അവസാനിക്കില്ല.

ഞാനൊക്കെ പഠിച്ചത് കമ്യൂണിസ്റ്റുകാരന്റെ ജീവിതവും അവന്റെ സ്വത്തുമൊക്കെ ഒളിച്ച് വയ്ക്കേണ്ട രഹസ്യമല്ലെന്നാണ്. പൊതു ജനം മനസിലാക്കുന്നതും അതാണ്. എന്തിനാനതില്‍ ഒരു ദുരൂഹത പടര്‍ത്തുന്നത്.

kaalidaasan said...

>>>ഇനി അഥവാ പിണറായി വിജയൻ രമ്മ്യഹർമ്മത്തിൽത്തന്നെ താമസിച്ചാലും ഈ അനോണിയ്ക്ക് പാരാതിയൊന്നുമില്ല. ഇന്ന് പാർട്ടിയുടെ നേതൃത്വത്തിലുള്ള എല്ലാവർക്കും സാമാന്യം നല്ല വീടുകളൊക്കെയുണ്ട്. വി.എസും കുടിലിലൊന്നുമല്ലല്ലോ താമസം. <<<<<

അനോണി,

ആരും കുടിലില്‍ താമസിക്കേണ്ട സഖാവേ. 50 വര്‍ഷം മുമ്പ് എല്ലാവരും കുടിലില്‍ തമസിച്ചിരുന്നു എന്നു കരുതി ഇന്നാരും അത് ചെയ്യേണ്ട. സാമാന്യം നല്ല വീടുകളിലൊക്കെ താമസിക്കാം. വി എസ് ആയാലും വിജയ്നായാലും.

കുടിലയാലും കൊട്ടാരമായാലും ഞാന്‍ താമ്സിക്കുന്ന വീട് ഇതാണെന്ന് വിവാദമുണ്ടകുമ്പോഴെങ്കിലും  പൊതു സമൂഹത്തോട് പറയുനതാണ്, ആര്‍ജവം. വിജയന്‍ താമസിക്കുന്നത് കൊട്ടാരത്തിലാണെന്ന് മഹാശ്വേതാദേവിയേപ്പോലെ ഒരു എഴുത്തുകാരി പറയുമ്പോള്‍ കുറച്ചു പേരെങ്കിലും അത് വിശ്വസിക്കും. തെറ്റായ ധാരണ പൊതു സമൂഹത്തിലുണ്ടാകുമ്പോള്‍ ശരി ഏതെന്ന് തെളിവു സഹിതം വിശദീകരിക്കുകയാണ്, ആര്‍ജ്ജവമുള്ള കമ്യൂണിസ്റ്റ് ചെയ്യേണ്ടത്. അല്ലാതെ ആ ധരണ ശരി എന്നു വ്യാഖ്യാനിക്കാവുന്ന തരത്തില്‍ നിലപാടെടുക്കുകയല്ല.

kaalidaasan said...

>>>പണ്ട് ഭൂരിഭാഗം നേതാക്കളും വി.എസ്. ഗ്രൂപ്പിലായിരുന്നു. അന്നും ആ നേതാക്കൾക്കെല്ലാം ഭേദപ്പെട്ട വീടുകളൂണ്ട്. (വീടില്ലാത്ത അനോണിയും അന്ന് ഉറച്ച വി.എസ്. പക്ഷപാതിയായിരുന്നു.) പിണറായിയും വി.എസ്, പക്ഷമായിരുന്നു. അന്ന് എല്ലാ മാധ്യമങ്ങളും വി.എസിനെതിരായിരുന്നു. നായനാർ ഗ്രൂപ്പിനെയായിരുന്നു അന്ന് ശത്രുക്കൾക്കിഷ്ടം. വി.എസ് അവർക്ക് വെറും വെട്ടിനിരത്തൽകാരനും.<<<<<

അനോണി,

താങ്കള്‍ ഇതെഴുതിയതിന്റെ ഉദ്ദേശ്യം മനസിലായില്ല. വിജയനും താങ്കളുമൊക്കെ ഗ്രൂപ്പു കളിച്ചിട്ടുണ്ട് എന്നു തെളിയിക്കലാണോ?

ഒന്നു ചോദിച്ചോട്ടെ. നയനരുടെ ഏത് നിലപടിനെയായിരുന്നു വിജയന്‍ ഗ്രൂപ്പൂ കളിച്ചു നടന്ന കാലത്ത് എതിര്‍ത്തിരുന്നത്? താങ്കള്‍ എതിര്‍ത്തത് ഏതിനെയായിരുന്നു?

താങ്കളിപ്പോള്‍ വിളിച്ചു പറയുന്ന ചില സത്യങ്ങള്‍  എനിക്ക് പെരുത്തിഷ്ടമായി. വെട്ടിനിരത്തുലുകാരനായിരുന്ന വി എസും ശത്രുക്കള്‍ക്കിഷ്ടമയിരുന്ന നായനാരും. അപ്പോള്‍ നയനരുടെ കാലത്തും ഗ്രൂപ്പുണ്ടായിരുനു. ചിലരെ ശത്രിക്കളിഷ്ടപ്പെട്ടിരുന്നു. ചിലരെ വെറുത്തിരുന്നു. വി എസിനെ തീര്‍ച്ചയായും വെറുത്തിരുന്നു.

നമുക്ക് കുറച്ചു കൂടെ പിന്നോട്ട് പോയാലോ? കമ്യൂണിസ്റ്റു പാര്‍ട്ടി ഉണ്ടാകുന്നതിനും പിന്നിലേക്ക്? കോണ്‍ഗ്രസിലെ ഇടതുപക്ഷ ഗ്രൂപ്പിന്റെ നേതാവ് ഇ എം എസ് ആയിരുന്നു. അഭിപ്രായ വ്യത്യാസം രൂക്ഷമായപ്പോള്‍ ഇ എം എസും കൂടെയുള്ള ഗ്രൂപ്പുകാരും പുറത്തു വന്ന് രൂപീകരിച്ചതാണ്, കമ്യൂണിസ്റ്റുപാര്‍ട്ടി. പക്ഷെ കമ്യൂണിസ്റ്റുപാര്‍ട്ടിയിലും വ്യത്യസ്ഥ നിലപാടുള്ള ഗ്രൂപ്പുകളുണ്ടായിരുന്നു. 1964 ല്‍ വീണ്ടൂം ഇ എം എസിന്റെ നേതൃത്വത്തില്‍ പുറത്തു വന്ന ഒരു ഗ്രൂപ്പാണ്, ഇപ്പോഴത്തെ സി പി എം. ഇതില്‍ നിന്നും പല ഗ്രൂപ്പുകളും പുറത്തു പോയിട്ടുണ്ട്. സി എം പി, ആര്‍ എം പി, ജെ എസ് എസ് തുടങ്ങിയവ കേരളത്തില്‍ തന്നെയുണ്ട്.

അതിന്റെ അര്‍ത്ഥം ഈ ഗ്രൂപ്പെന്നു പറയുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിറവിയിലേ ഉള്ളതാണ്. അതിന്റെ കാരണം ആശയപരവും വ്യക്തിപരവും രണ്ടും കൂടിയുമോ ഒക്കെയാണ്. അതവിടെ നില്‍ക്കട്ടെ. എന്തായിരുന്നു വിജയന്‍ നായനാരുടെ എതിര്‍ഗ്രൂപ്പില്‍ ചേര്‍ന്ന് ഗ്രൂപ്പു കളിക്കാനുണ്ടായിരുന്ന കാരണം? താങ്കള്‍ ഗ്രൂപ്പു കളിക്കാനുണ്ടായ കാരണം? ആശയപരമോ വ്യക്തിപരമോ? എന്തിനായിരുന്നു നിങ്ങള്‍ രണ്ടാളും നായനാരെ എതിര്‍ത്തിരുന്നത്?

kaalidaasan said...

>>>എന്നാൽ തന്നെ എതിർക്കുന്നവരോടും ഗ്രൂപ്പ് വിട്ടുപോകുന്നവരോടുമുള്ള പ്രതികാര ബുദ്ധിയുടെ പ്രേരണയിൽ വി.എസ്. നടത്തുന്ന കരുനീക്കങ്ങളാണ് വി.എസിന്റെ പല ആദർശനാട്യ്യങ്ങളും. അത് പാർട്ടിയെ മൊത്തത്തിൽ അപകടപ്പെടുത്തുന്നു. നേതാക്കന്മാരെയോ പാർട്ടിയെയോ തിരുത്തുകയെന്നതല്ലം, പലപ്പോഴും വി.എസിന്റെ ഉന്നം. പാർട്ടിയിലെ തന്റെ എതിർചേരിയോടൂള്ള കണക്കു തീർക്കലാണ്..<<<<<അനോണി,

അത് താങ്കളുടെ കാഴ്ച്ചപ്പാട്. പക്ഷെ എന്റെ കാഴ്ച്ചപ്പാട് നേരെ തിരിച്ചും. വി എസിനോടാഭിമുഖ്യം പ്രകടിപിക്കന്നവരോട് കണക്കു തീര്‍ക്കലാണ്, വിജയന്റെ ഉന്നം എന്ന് എനിക്കും പറയാം.തെളിവും  തരാം.

റ്റി പി പാര്‍ട്ടി വിട്ടുപോയത് ഇതുപോലെയുള്ള ഒരു കണക്കു തീര്‍ക്കലിന്റെ ഫലമല്ലേ? വി എസിനോട് ആഭിമുഖ്യം പ്രകടിപ്പിച്ചു എന്ന ഒറ്റ കരണത്താലല്ലേ റ്റി പി യെ വെട്ടി നിരത്താന്‍  വിജയന്‍ ശ്രമിച്ചത്? ഏറാമല പഞ്ചയത്ത് പ്രസിഡന്റ് സ്ഥാനം ജനതാ ദളിനൊഴിഞ്നു കൊടുക്കാന്‍ പറഞ്ഞത് ആ കണക്കു തീര്‍ക്കലല്ലായിരുന്നോ? ജനതാദളിനു യാതൊരു സ്വാധീനവുമില്ലാതിരുന്ന പഞ്ചായത്തിലെ പാര്‍ട്ടി അണികളുടെ അഭിപ്രായത്തെ അട്ടിമറിച്ച് അങ്ങനെ ഒരു തീരുമാനം എടുത്തത് എന്തിന്റെ പേരിലായിരുന്നു? വെറും വൈര നിര്യാതനം ​അല്ലാതെ എന്താണതിന്റെ പിന്നില്‍? ഇതേ ജനതാ ദളിനെ കറിവേപ്പീല പോലെ ഇടതു മുന്നണിയില്‍ നിന്നും വിജയന്‍ തന്നെ എടുത്തു കളഞ്ഞിലേ? ജനതാദളിനോട് അത്ര സ്നേഹമായിരുന്നെങ്കില്‍  പതിറ്റാണ്ടുകളായി അവര്‍ മത്സരിച്ച സീറ്റ് പിടിച്ചെടുക്കുമായിരുന്നോ?

റ്റി പി വധത്തേത്തുടര്‍ന്ന് വി എസ് എടുത്ത നിലപട് എന്തു കണക്കുതീര്‍ക്കലാണു സഖാവേ? അതി ദാരുണമായി കൊല്ലപ്പെട്ട ഒരു വ്യക്തിയെ അധിക്ഷേപിക്കുന്നത് ശരിയല്ല എന്നു പറഞ്ഞതേത് കണക്കു തീര്‍ക്കലിന്റെ കള്ളിയില്‍ താങ്കള്‍ വരവു വയ്ക്കും? വി എസ് പറഞ്ഞത് ഭൂരിപക്ഷം പാര്‍ട്ടി അണികളുടെയും വികാരമല്ലായിരുന്നോ?

മൂന്നാറിലെ സര്‍ക്കാര്‍ ഭൂമി കയ്യേറ്റം വി എസ് ഒഴിപ്പിച്ചത് സ്വന്തം ചേരിയില്‍ നിന്ന മണിയെ വെറുപ്പിച്ചു കൊണ്ടായിരുന്നു എന്നത് താങ്കള്‍ക്ക് കൂടെ അറിവുള്ളതാണല്ലോ? അതിന്റെ പേരില്‍ വിജയനുമായി പരസ്യമായി പോലും ഏറ്റുമുട്ടിയത് ഏത് കണക്കു തീര്‍ക്കലായിരുന്നു? ശരിക്കുമാരാണന്ന് കണക്കു തീര്‍ത്തത്? മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ പരാജയപ്പെടുത്തി, മണിയുടെയും മറ്റ് അനേകം പേരുടെയും കയ്യേറ്റം സംരക്ഷിച്ച് വി എസിനോടല്ലേ വിജയന്‍ കണക്കു തീര്‍ത്തത്?

വി എസിനോടൊപ്പ കുറേക്കാലം നിന്ന് ഇപ്പോള്‍ വിജയന്റെ ചേരിയിലേക്ക് മാറിയ ഗോപി കൊട്ടമുറിക്കല്‍ സദാചാര ലംഘനം നടത്തിയതറിഞ്ഞിട്ടും, അദ്ദേഹത്തിനെതിരെ നടപടി എടുത്തില്ല. പിന്നീട് നടപടി എടുത്തപ്പോള്‍ ആ വിഷയം ഉന്നയിച്ച ആളുകള്‍ക്കെതിരെ നടപടി എടുത്തതല്ലേ കണക്കു തീര്‍ക്കലിന്റെ ഉദാഹരണം? തെറ്റു ചെയ്തവര്‍ക്കെതിരെ തെളിവ് ശേഖരിച്ചതിനു ശിക്ഷിക്കുന്നതല്ലേ കണക്കു തീര്‍ക്കുന്നത്?

പണ്ട് ബാലന്‍ നടത്തിയ പാര്‍ട്ടി വിരുദ്ധ നടപടി കണ്ടുപിടിച്ചതിന്, കൃഷ്ണദാസിനെ ശിക്ഷിച്ചതും ഇതുപോലെ കണക്കു തീര്‍ക്കലല്ലായിരുന്നോ?

ഇനിയും  പറയാന്‍ ഏറെയുണ്ട്. വി എസ് സംവദിക്കുന്നത് വിജയനേപ്പോലെ പാര്‍ട്ടി അംഗങ്ങളോട് മാത്രമല്ല. കേരളീയ പൊതു സമൂഹത്തോടാണ്. താങ്കളെയും സജീമിനേയും പോലുള്ള കുറ്ച്ചു പേര്‍ക്ക് അത് ആദര്‍ശ നാട്യം എന്നൊക്കെ തോന്നും. മനസില്‍ വെറുപ്പ് കുമിഞ്ഞു കൂടുന്നതുകൊണ്ടാണത്. പക്ഷെ മറ്റുള്ളവര്‍ക്ക് അങ്ങനെയല്ല.

സര്‍ക്കാര്‍ ഭൂമി കയ്യേറിയവര്‍ക്കെതിരെ ഇതു വരെ ഭരിച്ച ഒറ്റ സര്‍ക്കാരിനും ചെറുവിരലനക്കാന്‍ പറ്റിയിട്ടില്ല. ഭൂപരിഷ്കരണത്തിനു ശേഷം കേരളത്തിലുണ്ടായാ സാമൂഹ്യ വിപ്ളവമായിരുന്നു അത്. അത് പെട്ടുന്നുണ്ടായ വെളിപാടിലുമല്ല. റ്റാറ്റയുടെ കയ്യേറ്റത്തിനെതിരെ പണ്ടു മുതലേ വി എസ് നിലപടെടുത്തിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയായിരുന്നു ആ നടപടി. മൂന്നാറില്‍  അതുടങ്ങിയപ്പോള്‍  കേരളം മുഴുവനും അതാവര്‍ത്തിച്ചു. എറണാകുളത്ത് എം ജി റോഡിലെ കയ്യേറ്റം ഒഴിപ്പിച്ചത് കാണാന്‍ ഞാനും പോയിരുന്നു. ജനങ്ങളുടെ ആവേശം ഞാന്‍ എന്റെ കണ്ണുകൊണ്ട് കണ്ടതായിരുന്നു. ഒരു രണ്ടാഴ്ച്ച അത് തുടര്‍ന്നിരുന്നെങ്കില്‍ കേരളത്തിലെ മുഴുവന്‍ കയ്യേറ്റങ്ങളും അന്ന് ഒഴിപ്പിച്ചെടുക്കുമായിരുന്നു. പൊതു ജനവും പ്രതിപക്ഷവും  അതിനു പൂര്‍ണ്ണ പിന്തുണയും കൊടുക്കുമായിരുന്നു. അതിന്റെ തുടര്‍ച്ചയെന്നോണം റ്റാറ്റയുടെ കയ്യേറ്റങ്ങളും ഒഴിപ്പിക്കുമായിരുന്നു. പക്ഷെ തകര്‍ത്തു കളഞ്ഞില്ലേ എല്ലാം. മൂന്നാര്‍ ഒഴിപ്പിക്കുന്ന സംഘത്തില്‍ സുരേഷ് കുമാറുള്ളത് വിജയനു സഹിച്ചില്ല. അതിന്റെ ആലോചന തുടങ്ങിയപ്പോള്‍ മുതല്‍ വിജയന്‍ പാര പണിയുമായി ഇറങ്ങി. വിജയന്റെ കണക്കുതീര്‍ക്കല്‍  നശിപ്പിച്ചില്ലേ എല്ലാം.

kaalidaasan said...

cantd...


അഴിമതിക്കെതിരെ വിജയനുള്‍പ്പടെയുള്ള കാപട്യങ്ങള്‍  ഘോരഘോരം പ്രസംഗിക്കാറുണ്ട്. പക്ഷെ 20 വര്‍ഷക്കാലം പിള്ള നടത്തിയ അഴിമതിക്കെതിരെ വി എസ് പോരാടിയത് താങ്കള്‍ക്കറിയില്ലേ? അവസാനം സുപ്രീം കോടതിയില്‍ പോയി പിള്ളക്ക് ശിക്ഷ വാങ്ങിക്കൊടുത്തത് ഏത് ആദര്‍ശ നാട്യമാണെന്ന് സഖാവിനു പറയാമോ? യു ഡി എഫ് സര്‍ക്കാര്‍ എഴുതി തള്ളിയ കേസില്‍ സുപ്രീം കോടതിയില്‍ നിന്നും പ്രത്യേക അനുമതി വാങ്ങി കക്ഷി ചേര്‍ന്ന് ആ കേസു നടത്തി ശിക്ഷ വാങ്ങിക്കൊടുത്തത് ആദര്‍ശ നാട്യമായി സുബോധമുള്ള ആരും കരുതില്ല. അഴിമതിക്കെതിരെ ശബ്ദിക്കാന്‍ പോലും സി പി എം എന്ന പാര്‍ട്ടിക്ക് അവകാശമില്ലാതാക്കി വിജയനും കൂടെയുള്ളവരും. മറ്റുള്ളവര്‍ അഴിമതി നടത്തി എന്ന ആരോപണമുണ്ടാകുമ്പോള്‍ എടുത്തു ചാടാറുള്ള പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി വിജയനെതിരെ ഉണ്ടായ അഴിമതികേസില്‍ പാര്‍ട്ടി എടുത്ത നിലപാട്. സി എ ജി എന്ന ഭരണഘടനാ സ്ഥാപനം നടത്തിയ കണ്ടെത്തലുകള്‍  വി എസ് കെട്ടിച്ചമച്ചതാണെന്നു വരെ താങ്കളേപ്പൊലുള്ളവര്‍ പറഞ്ഞു പരത്തി. ആര്‍ക്കാണ്, ആദര്‍ശമെന്നും ആര്‍ക്കാണ്, ആദര്‍ശനാട്യമെനും  പൊതു ജനങ്ങള്‍ അന്ന് മനസിലാക്കി.

കുഞ്ഞാലിക്കുട്ടിക്കെതിരെ പെണ്‍വാണിഭത്തിനു തെളിവുണ്ടായിരുന്നിട്ടും, പി ശശി ഒക്കെ ചേര്‍ന്ന് അതൊതുക്കി കളഞ്ഞില്ലേ. വിജയന്റെ അറിവോടെയല്ലേ അത് ചെതത്? അതൊക്കെ വീണ്ടും  പൊക്കിക്കൊണ്ടു വരാതിരിക്കാനല്ലേ വി എസില്‍ നിന്നും ആഭ്യന്തര വകുപ്പ് പിടിച്ചെടുത്തതും. നായനാര്‍ മൂന്നു പ്രാവശ്യം മുഖ്യമന്ത്രി ആയപ്പോഴൊക്കെ ആഭ്യന്തര വകുപ്പ് ഭരിച്ചതാണല്ലോ. വി എസിനെ അതിനനുവദിക്കാത്തതിന്റെ ആദര്‍ശ വശം സഖാവിനു വിശദീകരിക്കാമോ? വി എസ് ആഭ്യന്തര വകുപ്പ് ഭരിച്ചിരുന്നെങ്കില്‍  കുഞ്ഞാലിക്കുട്ടി അകത്തു പോകുമായിരുന്നു. ഇപ്പോള്‍  റൌഫ് വെളിപ്പെടുത്തിയതൊക്കെ അന്നേ പലര്‍ക്കും അറിയാമായിരുന്ന സത്യങ്ങളാണ്.

വി എസിന്റെ നടപടികള്‍  നാട്യമായിരുന്നു എന്ന് അരിയാഹാരം കഴിക്കുന്ന ആരും  കരുതുന്നില്ല സഖാവേ. ആരുടേതാണു നാട്യമെന്നും ആരുടേതാണ്, ആത്മാര്‍ത്ഥത എന്നുമൊക്കെ തിരിച്ചറിയാനുള്ള വിവേകം കേരളത്തിലെ പൊതു ജനത്തിനുണ്ട് സഖാവേ? അതിന്റെ തെളിവാണ്, വി എസിന്റെ പൊതു സമ്മേളനങ്ങളില്‍ തടിച്ചു കൂടുന്ന ആയിരങ്ങള്‍. വി എസ് നയിച്ച രണ്ടു പ്രാവശ്യവും ഇടതുമുന്നണിക്ക് ഇതു വരെ ഉണ്ടാകാത്ത വിജയമാണുണ്ടായത്. ഓരോ ഭരണം കഴിയുമ്പോഴും അതി ദയനീയമായി തോല്‍ക്കുന്ന അവസ്ഥ മാറി, ജയത്തിന്റെ വക്കോളമെത്തി കഴിഞ്ഞ പ്രാവശ്യം. വി എസിന്ടേത് നാട്യമല്ല എന്നതിന്റെ തെളിവാണത് സഖാവേ.

1996 ല്‍ മാരാരിക്കുളത്ത് വി എസ് പരാജയപ്പെട്ടത് ആരുടെ കണക്കു തീര്‍ക്കലായിരുന്നു എന്നു കൂടി പറഞ്ഞു തരാമോ?

kaalidaasan said...

>>>വി.എസ് കൂടി നേതാവായിരിക്കുന്ന കാലത്ത് സി.പി.ഐ.എം വിരുദ്ധർ പലരും കൊല്ലപ്പെട്ടിട്ടുണ്ട്. അതിന്റെയൊക്കെ ഉത്തരവാദിത്വം ഏറ്റെടുത്ത് വി.എസ്. സി.പി.ഐ.എം വിട്ടുപോകണമെന്നു പറയുമോ താങ്കൾ.അക്രമരാഷ്ട്രീയത്തിന്റെ കാലം ടി.പി.വധത്തിനും എത്രയോ മുമ്പ് അവസാനിച്ചുവെന്നു കരുതുന്ന ആളാണു അനോണി. <<<<


അനോണി,

റ്റി പി കൊല്ലപ്പെട്ടതുകൊണ്ട് വിജയന്‍ സി പി എം വിട്ടുപോകണമെന്ന് ഞാന്‍ പറഞ്ഞിട്ടില്ലല്ലോ സഖാവേ? വിജയന്‍ ഉള്‍പ്പടെ അതില്‍ പാര്‍ട്ടിയിലെ ഏതെങ്കിലും നേതാവിനു പങ്കുണ്ടെങ്കില്‍ അവരെ ഇന്‍ഡ്യന്‍ ശിക്ഷാ നിയമം പിടികൂടണം എന്നേ ഞാന്‍ പറഞ്ഞുള്ളൂ. പാര്‍ട്ടി അതിനെ തടയാന്‍ ശ്രമിക്കരുത്. അത് പാര്‍ട്ടിക്ക് നഷ്ടമുണ്ടാക്കും.

വി എസ് അല്ല ആരു നേതാവായിരുന്ന കാലത്തും സി പി എം കാര്‍ ആരെയെങ്കിലും കൊന്നിട്ടുണ്ടെങ്കില്‍ ഇന്‍ഡ്യന്‍ നീതി ന്യായ വ്യവസ്ഥ അനുശാസിക്കുന്ന ശിക്ഷ അവര്‍ക്ക് കൊടുക്കണം.

കേസന്വേഷണത്തെ എതിര്‍ക്കാന്‍ ഒരു ഇന്‍ഡ്യന്‍ പൌരനും അവകാശമില്ല. കരീം പോലീസുകാരനെ പേരെടുത്തു പറഞ്ഞ് ഭീക്ഷണിപ്പെടുത്തുന്നു. കൈകാര്യം ചെയ്തോളാം എന്ന് പരസ്യമായി പറയുന്നു. ജയരാജന്‍ പോലീസു വരുമ്പോള്‍ മുളകു വെള്ളം കൊണ്ട് നേരിടണമെന്ന് അണികളോട് പറയുന്നു. ഒരു ജനാതിപത്യ സമൂഹത്തില്‍ ഒരു നേതാവും പറയേണ്ട കാര്യങ്ങളല്ല ഇവ. അതു പറഞ്ഞ കരീമിനെയും ജയരാജനെയും വിജയനെന്ന പാര്‍ട്ടി നേതാവ് പിന്തുണക്കുന്നു. അത് നല്‍കുന്ന സന്ദേശം വളരെ വലുതാണ്. മണി എന്ന പാര്‍ട്ടി ജില്ലാസെക്രട്ടറി കൊലപാതകം നടത്തിയുണ്ട് എന്നു പറഞ്ഞപ്പോള്‍ പ്രസംഗ ശൈലിയിലെ വ്യതിയാനം എന്നു പറഞ്ഞ വിജയന്‍ അതിനെ പിന്തുണക്കുകയാണുണ്ടായത്. മണി പറഞ്ഞത് നേരാണെന്ന് ഇവിടെ സജീമും പറഞ്ഞു. ഉത്തരവാദപ്പെട്ട ഒരു ബഹുജന പ്രസ്ഥാനത്തിന്റെ നേതാവിനു ചേര്‍ന്ന രീതിയിലല്ല വിജയന്‍ ഇക്കാര്യത്തിലൊക്കെ പ്രതികരിച്ചത്. ഇതൊരു വക നരേന്ദ്ര മോദി ശൈലിയായിപ്പോയി.

അക്രമരാഷ്ട്രീയത്തിന്റെ കാലം അവസാനിച്ചുവെന്നു കരുതാന്‍ താങ്കള്‍ക്കുള്ള അവകാശത്തെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. കരുതല്‍ മാത്രമല്ലല്ലോ യാഥാര്‍ത്ഥ്യം. കണ്‍മുന്നില്‍ കാണുന്ന കാഴ്ചകളും കൂടിയല്ലേ. സി പി എം എന്ന പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ മെംബര്‍ കൊലപാതകേസില്‍  ജയിലില്‍ കിടക്കുന്ന അന്തിയേരി സുര എന്ന ഗുണ്ടയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കുമ്പോള്‍ എനിക്ക് താങ്കളേപ്പോലെ തല മണ്ണില്‍ പൂഴ്ത്തി വയ്ക്കാനാകില്ല. റ്റി പി വധക്കേസില്‍ സി പി എം എന്ന പാര്‍ട്ടിയുടെ പത്തോളം അംഗങ്ങള്‍ അറസ്റ്റിലാകുന്നതും, കൊലയാളികളെ പാര്‍ട്ടി ഗ്രാമങ്ങളിലെ പാര്‍ട്ടി അംഗങ്ങള്‍  ഒളിപ്പിച്ചു തമസിപ്പിക്കുന്നതും കാണുമ്പോള്‍  എനിക്ക് താങ്കള്‍ കരുതുമ്പോലെ കരുതാന്‍ ആകില്ല. ക്ഷമിക്കണം സഖാവേ. എനിക്കാകുന്നില്ല.

kaalidaasan said...

>>>പിന്നെ ഈ കുലംകുത്തിപ്രയോഗമൊന്നും അത്രയ്ക്ക് ഏടുത്തുകാട്ടാൻ മാത്രം ഒന്നുമില്ല കാളിദാസൻ. ഒരിക്കൽ പറഞ്ഞത് വ്യത്യസ്തമായ മറ്റൊരു സന്ദർഭത്തിൽ നിഷേധിക്കാതിരിക്കുന്നത് അത്ര മോശപ്പെട്ട കാര്യമൊന്നുമല്ല. ഇനി മരിച്ചപ്പോൾ കുലം കുത്തിയല്ലാതായി എന്നു പറഞ്ഞാൽ അതിൽ പിടിച്ചായിരിക്കും അടുത്ത വിമർശനം. <<<<

അനോണി,

കുലംകുത്തിപ്രയോഗം  ഏടുത്തുകാട്ടാൻ മാത്രം ഉണ്ട് സഖാവേ. അതിന്, ഓര്‍മ്മകളും കൂടെ ഉണ്ടായിരിക്കണം. റ്റി പി കുലം കുത്തി ആണെങ്കില്‍ വിജയന്‍ അതിലും വലിയ കുലം കുത്തി ആണ്. സി പി എം എന്ന പാര്‍ട്ടി 1964 ല്‍ ഉണ്ടായതിനു ശേഷം സി പി ഐക്കെതിരെ ആണ്, എന്നും പ്രവര്‍ത്തിച്ചിട്ടുള്ളത്. ഒരു കുലം കുത്തി മറ്റൊരു കുലം കുത്തിയെ പുലഭ്യം പറയുന്ന അസംബന്ധമാണതില്‍.

കുലം കുത്തി പ്രയോഗം ഇപ്പോള്‍ എടുത്തുകാട്ടാന്‍ ഒന്നുമുണ്ടാകില്ലയിരുന്നു. റ്റി പി മരിച്ച ശേഷം വിജയനതാവര്‍ത്തിക്കാതിരുന്നെങ്കില്‍. ഒരാള്‍ മരിച്ചുകിടക്കുമ്പോള്‍ സാധാരണ ആളുകള്‍ കാണിക്കുന്ന ഒരു ഔചിത്യ ബോധമുണ്ട്. അത് വിജയന്‍ കാണിച്ചില്ല. ഈ പ്രയോഗം ഒരു വിവാദമായതിനു ശേഷവും ഒഞ്ചിയത്ത് പോയി വിജയനതാവര്‍ത്തിച്ചു.

മരിച്ചപ്പോള്‍ കുലം കുത്തി ആയി തുടരുന്നു എന്നോ കുലം കുത്തി അല്ലാതായി എന്നോ പറയേണ്ട ആവശ്യമില്ല. ആരെങ്കിലും ചോദിച്ചാല്‍ തന്നെ ഇപ്പോള്‍ അതൊക്കെ ചര്‍ച്ച ചെയ്യേണ്ട സമയമല്ല എന്നു പറഞ്ഞിരുന്നെങ്കില്‍ അതായിരുന്നു വിജയന്‍ അടുത്തനാളുകളില്‍ ചെയ്ത അന്തസുള്ള ഒരു നടപടി.

kaalidaasan said...

>>>പിണറായി വി.എസ്.പക്ഷപാതിയല്ലാ എന്നതൊഴിച്ചാൽ താങ്കളെ പോലുള്ളവർക്ക് പിണറായിയെ എതിർക്കാൻ തക്ക കാരണങ്ങളൊന്നും നമുക്ക് കാണാൻ കഴിയില്ല. പാർട്ടിയെ മൊത്തത്തിൽ ബാധിച്ചിട്ടുള്ള ചില പ്രശ്നങ്ങളുണ്ട്. അതിനു വി.എസിനെയോ പിണറായിയെയോ മാത്രം പഴി പറഞ്ഞിട്ട് ഒരു കാര്യവുമില്ല <<<<


അനോണി,

വിജയനെ എതിര്‍ക്കാനും വിമര്‍ശിക്കാനുമുള്ള അനേകം കാരണങ്ങള്‍ ഞാന്‍ കാണുന്നുണ്ട്. അതില്‍ ചിലതൊക്കെ ഞാനിവിടെ എഴുതിയിട്ടുമുണ്ട്.

പാർട്ടിയെ മൊത്തത്തിൽ ബാധിച്ചിട്ടുള്ള ചില പ്രശ്നങ്ങളുണ്ട് എന്ന അഭിപ്രായത്തോട് ഞാനും യോജിക്കുന്നു. പക്ഷെ അങ്ങനെയുള്ള ഒരു പ്രശ്നവും പാര്‍ട്ടിയുടെ വേദികളില്‍ ചര്‍ച്ചക്ക് വരുന്നില്ല. അതിനു പകരം അച്ചടക്ക നടപടികളും അന്യോന്യം വിഴുപ്പലക്കലും ഒക്കെയാണു നടക്കാറുള്ളത്.

കഴിഞ്ഞ 15 വര്‍ഷങ്ങളായി വിജയനാണു പാര്‍ട്ടി സെക്രട്ടറി. വിജയനു പര്‍ട്ടിയുടെ എല്ലാ വേദികളിലും മൃഗീയ ഭൂരിപക്ഷവുമുണ്ട്. അതുകൊണ്ട് പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ക്ക് അദ്ദേഹവും കൂടെയുള്ളവരും കൂടുതല്‍ ഉത്തരവാദികളാണ്. എതിര്‍ ്‌ശബ്ദങ്ങളെ അമര്‍ച്ച ചെയ്താലൊന്നും പ്രശ്നങ്ങള്‍ അവസാനിക്കില്ല. വെറും ഗ്രൂപ്പു വഴക്കായി താങ്കളൊക്കെ അതിനെ ചെറുതാക്കി കാണുന്നു. പാര്‍ട്ടിയില്‍ എന്നും ഗ്രൂപ്പുകളുണ്ടായിരുന്നു. എന്നിട്ടൊന്നും പാര്‍ട്ടി ഇല്ലാതായില്ല. വിഭാഗീയത എന്ന ഓമനപ്പേരിട്ടു വിളിച്ച്, അതിനെ ഇല്ലാതാക്കിയാല്‍ എല്ലാ പ്രശ്നങ്ങളും അവസാനിക്കും എന്നതൊക്കെ മലര്‍പ്പൊടിക്കാരന്റെ സ്വപ്നമാണ്. അതുകൊണ്ട് ഗ്രൂപ്പുകള്‍ ഇല്ലാതാക്കാനല്ല നോക്കേണ്ടത്. ജനാധിപത്യ രീതിയിലുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ വരണം. ജങ്കീയ പ്രശ്നങ്ങളില്‍ ഇടപെടണം. എതിരഭിപ്രായം പറഞ്ഞു എന്നു കരുതി ശത്രുവായി കാണുന്നിടത്ത് പ്രശ്നങ്ങളുണ്ടാകും.

kaalidaasan said...

>>>പരസ്പര വൈരികളുടെ ഒരു കൂട്ടയ്മയായി സി.പി.ഐഎമ്മിനെ മാറ്റുന്നതിൽ വി.എസിനുള്ള പങ്കും ആർക്കും നിഷേധിക്കാനാകില്ല.അരും നല്ല പിള്ള ചമയുകയും വേണ്ട. അണ്ടിയോടടുക്കുമ്പോഴേ മാങ്ങയുടെ പുളിപ്പറിയൂ.<<<<


അനോണി,

പരസ്പര വൈരികളുടെ ഒരു കൂട്ടയ്മയായി സി.പി.ഐ എം മാറിയിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം പാര്‍ട്ടിയെ ഇപ്പോള്‍ നയിക്കുന്നവര്‍ക്കാണ്. 15 വര്‍ഷങ്ങളായി പാര്‍ട്ടി സെക്രട്ടറി ആയി ഇരിക്കുന്ന വിജയനാണത്തിന്റെ ഏറിയ പങ്കും. പാര്‍ട്ടിയുടെ നയ രൂപീകരണ സമിതികളിലൊന്നും വി എസിനു സ്വാധീനം ഇല്ല. 12 ജില്ലകളിലും സംസ്ഥാന സമിതിയിലും, സെക്രട്ടേറിയറ്റിലും വിജയനെ അനുകൂലിക്കുന്നവര്‍ക്കാണു ഭൂരിപക്ഷം. എന്നിട്ടും എങ്ങനെ സി പി എം പരസ്പര വൈരികളുടെ ഒരു കൂട്ടായ്മ ആയി മാറി?

വിജയന്‍ മുതല്‍ താങ്കള്‍ വരെയുള്ളവര്‍ പാര്‍ട്ടിയിലെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം  വി എസാണെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നു. നിങ്ങളുടെ കമ്യൂണിസ്റ്റു വിരുദ്ധ നയങ്ങളെയും, പാര്‍ട്ടി വിരുദ്ധ നടപടികളെയും, വലതു പക്ഷ വത്കരണത്തെയും. മാഫിയ വതകരണത്തെയും വി എസ് എതിര്‍ക്കുന്നതുകൊണ്ട് അദ്ദേഹത്തെ എല്ലാ കുഴപ്പങ്ങളുടെയും  കാരണമായി കുറ്റപ്പെടുത്തുന്നു. വിജയന്‍ നേതാവായ ശേഷം ഏതെല്ലാം ക്ഷുദ്ര ശക്തികള്‍ പാര്‍ട്ടി വേദികളില്‍ സ്വീകര്യരായി എന്ന് താങ്കള്‍ ആലോചിച്ചിട്ടുണ്ടോ? ഫാരിസ് അബൂബേക്കറും, സാന്റിയാഗോ മാര്‍ട്ടിനും, ലിസ് ചാക്കോയും ഒക്കെ എങ്ങനെയാണു പാര്‍ട്ടിക്ക് വേണ്ടപ്പെട്ടവരായത്? വി എസിനെതിരെ ആക്രോശിക്കാന്‍ പാര്‍ട്ടി ചാനലു വരെ ഫാരീസിനു വിട്ടുകൊടുത്തു. മണല്‍ മാഫിയയും, റിയല്‍ എസ്റ്റേറ്റ് മാഫിയയും, ലോട്ടറി മാഫിയയും, കള്ളുവാറ്റുകാരും ഒക്കെ പാര്‍ട്ടിയുടെ സഹചാരികളായതിനു വി എസിനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ഇവരെയൊക്കെ പ്രോത്സാഹിപ്പിക്കുന്ന വിജയനാണതിനുത്തരവാദി. ഇതിനെയൊക്കെ പാര്‍ട്ടിയില്‍ വി എസ് എതിര്‍ക്കുമ്പോള്‍ കമ്യൂണിസാശയങ്ങളെ മുറുകെ പിടിക്കുന്നവര്‍ വി ഐസിന്റെ പിന്നില്‍ അണിനിരക്കും. അവര്‍ക്ക് സ്വാഭവികമായും വിജയനോടും മറ്റും വൈരമുണ്ടാകും. അല്ലെങ്കില്‍ അവരും കമ്യൂണിസത്തില്‍ നിന്നും അകലണം. സി പി എമ്മിനെ പരസ്പര വൈരികളുടെ കൂട്ടായ്മയാക്കിയെങ്കില്‍ അതിന്റെ ഉത്തരവാദി അതിനു വഴിമരുന്നിട്ട വിജയന്‍ തന്നെയാണ്. വിജയന്റെ ഈ വിധ പ്രവര്‍ത്തികളെ അനുകൂലിച്ചിരുന്നു എങ്കില്‍ താങ്കളീ ആരോപിക്കുന്ന വൈരം ഉണ്ടാകുമായിരുന്നില്ല. ഇന്നും ഉറച്ച കമ്യൂണിസ്റ്റുകാരനായതുകൊണ്ട് വി എസ് ഇതിനെയൊക്കെ എതിര്‍ക്കുന്നു. വിജയന്, ഇനിയും വശത്താക്കാന്‍ സാധിക്കാത്ത മറ്റ് പലരും അതിനു വിഎസിനൊപ്പം അണിചേരുന്നു. അത് സ്വാഭാവികമാണ്. പാര്‍ട്ടിക്ക് ഇപ്പോഴും കമ്യൂണിസ്റ്റു ലേബല്‍ ഉള്ളതുകൊണ്ടാണത് സംഭവിക്കുന്നതും. വിജയനും കൂട്ടരും നടത്തുന്ന എല്ലാ ഏര്‍പ്പാടുകള്‍ക്കും കൂട്ടു നില്‍ക്കുന്നെങ്കില്‍  വൈരമുണ്ടാകില്ല. വൈരമുണ്ടെന്നു സമ്മതിക്കുന്ന താങ്കള്‍ എന്തുകൊണ്ട് ഈ വൈരമുണ്ടാകുന്നു എന്നു കൂടി ചിന്തിക്കണം. ആത്മാര്‍ത്ഥമായി ചിന്തിച്ചാല്‍ അതിന്റെ കാരണം കണ്ടുപിടിക്കാനാകും. നിഷ്പക്ഷമായി വിലയിരുത്തിയാല്‍ അതിന്റെ മൂല കാരണം വിജയനും കൂടെയുള്ളവരുടെയും പ്രവര്‍ത്തികളാണെനും മനസിലാകും.

വി എസ് നിശബ്ദനായിരിക്കണമെന്നതാണു താങ്കളുടെയും സജീമിന്റെയും  വിജയന്റെയുമൊക്കെ ആഗ്രഹം. വി എസ് കൂടി ചേര്‍ന്നുണ്ടാക്കിയ പ്രസ്ഥാനമണിത്. അതില്‍ അംഗമായിരിക്കുന്നിടത്തോളം കാലം അദ്ദേഹത്തെ നിശബ്ദനാക്കാമെന്ന മോഹമൊന്നും നടക്കില്ല. സാധിക്കുമെങ്കില്‍ അദ്ദേഹത്തെ പുറത്താക്കുക. എങ്കില്‍ വിജയന്റെയും കൂട്ടരുടെയും എല്ലാ നടപടികളും യാതൊരു എതിര്‍പ്പുമില്ലാതെ പാര്‍ട്ടിക്ക് നടപ്പാക്കാം. ഫാരിസുമാര്‍ക്കും, മാര്‍ട്ടിന്‍മാര്‍ക്കും, അന്തിയേരി സുരമാര്‍ക്കും  ഒക്കെ പാര്‍ട്ടി വേദികളില്‍  വിഹരിക്കാം, ഇഷ്ടം പോലെ സംഭാവനകള്‍ നല്‍കാം. പാര്‍ട്ടിക്ക് കൂടുതല്‍ കൂടുതല്‍ പഞ്ചനക്ഷത്ര ഹോട്ടാലുകളും അമ്യൂസ്മെന്റ് പാര്‍ക്കുകളും  നടത്താം, അധികാരം  ലഭിച്ചാല്‍ ഭൂമി കയ്യേറ്റവും മറ്റും  നടത്താം. ഭൂപരിഷ്കരണം അട്ടിമറിക്കാം. സര്‍ക്കാര്‍ ഭൂമി ബഹുരാഷ്ട്ര കുത്തകകള്‍ക്ക് സൌജന്യമായി നല്‍കാം. വി എസ് ഉള്ളത് ഇതിനൊക്കെ തടസമാണ്.

kaalidaasan said...

>>>അതെവിടെ? ഞാൻ നോക്കിയിട്ടു കാണുന്നില്ല.<<<<<ഇവിടെയുണ്ട് സജീമേ

kaalidaasan said...

>>>പിന്നെ താങ്കളെ പിശാചെന്നു വിളിച്ചതിൽ താങ്കൾക്ക് പരിഭവമൊന്നുമില്ലെങ്കിലും എന്റെ ചില ബ്ലോഗ് സുഹൃത്തുക്കൾക്ക് അതിൽ പരിഭവമുള്ളതിനാൽ എവിടെയോ പരാമർശിച്ച ആ പിശാച് പ്രയോഗം പിൻ‌വലിച്ചിരിക്കുന്നു..<<<<<


അങ്ങനെ എന്തെല്ലാം പേരുകള്‍ ആരെയൊക്കെ വിളിക്കുന്നു. കുലം കുത്തി, വര്‍ഗ്ഗവഞ്ചകന്‍, വര്‍ഗ്ഗ ശത്രു, ഒറ്റുകാരന്‍, ക്യാപിറ്റല്‍  പണീഷ്മെന്റിനര്‍ഹന്‍, നികൃഷ്ടജീവി. ഇങ്ങനെ വിളിച്ചു എന്നു കരുതി ആരെങ്കിലുമതു വല്ലതുമാണോ? തെരുവിലൂടെ നടക്കുമ്പോള്‍ തെരുവ് നായ്ക്കള്‍ കുരയ്ക്കാറില്ലെ. മനുഷ്യജിവികള്‍ തിരിച്ചു കുരയ്ക്കാറില്ലല്ലോ. കൊച്ചുകുട്ടികള്‍ ഒരു പക്ഷെ കല്ലെടുത്തെറിയും. പക്ഷെ ഭൂരിഭാഗം പേരും അത് ഗൌനിക്കാതെ പോകാറല്ലേ ഉള്ളു.

പിശാചുക്കളുമായി ഇത്ര പരിചയമുള്ളതുകൊണ്ട് ചോദിക്കുകയാണ്. ഒരു പിശാച് എങ്ങനെയെരിക്കും. അറിയാനുള്ള ആകാംക്ഷകൊണ്ട് ചോദിച്ചതാണേ.

kaalidaasan said...

>>>>ലാവ്‌ലിനെ പറ്റിയാണെങ്കിൽ ഈ അനോണിയേക്കാൾ വിവരമുള്ളവർ ബ്ലോഗുകളിൽത്തന്നെ വിവിധ പോസ്റ്റുകളിലൂടെ വിവരിച്ചിട്ടുള്ളതാണ്.<<<<<

അനോണി,

വിവരമുണ്ടെന്ന് അവകാശപ്പെടുന്നവര്‍ വിവരിച്ചതുകൊണ്ട് എന്തു ഫലം. കേരള ഖജനാവിനു നഷ്ടമുണ്ടായി എന്ന് ഭരണാഘടനാ സ്ഥാപനമായ സി എ ജി റിപ്പോര്‍ട്ട് ചെയ്തതിനെ അടിസ്ഥാനമാക്കി സി ബി ഐ എടുത്ത കേസാണത്. ഇപ്പോള്‍ കോടതിയിലും  ഉണ്ട്. യാതൊരു അടിസ്ഥാനവുമില്ലെങ്കില്‍ കോടതി അത് തള്ളിക്കളയുമായിരുന്നു. ഇനി വിചാരണ ചെയ്ത് കോടതി തീരുമാനിക്കട്ടെ.

സി ബി ഐ നല്‍കിയ ഒരു റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലാവലിന്‍ കേസ് അവസാനിച്ചു എന്ന് സജിം ഒരു പോസ്റ്റിട്ടായിരുന്നു. വിജയന്‍ സാമ്പത്തിക ലഭമുണ്ടാക്കി എന്നതിനു തെളിവില്ല എന്നു മാത്രമേ സി ബി ഐ റിപ്പോര്‍ട്ട് ചെയ്തുള്ളു. ഖജനാവിനു നഷ്ടമുണ്ടാക്കുന്നതും കരാറുകാര്‍ക്ക് അമിത ലഭമുണ്ടാക്കുന്നതും ഇന്‍ഡ്യന്‍ നീതി ന്യായ വ്യവസ്ഥയില്‍ അഴിമതിയാണ്. ഇടമലയാര്‍ കേസില്‍ പിള്ള സാമ്പത്തിക ലാഭമുണ്ടാക്കി എന്ന ആരോപണമുണ്ടായിരുന്നില്ല. കരാറുകാര്‍ക്ക് അനര്‍ഹമായ സാമ്പത്തിക ലഭാമുണ്ടാക്കി, കേരള ഖജനാവിനു നഷ്ടമുണ്ടാക്കി എന്നായിരുന്നു കേസ്. ലാവലിന്‍ കേസിലും അതാണാരോപണം. മലബാര്‍ ക്യാന്‍സര്‍ സെന്ററിനു ലഭിക്കേണ്ടിയിരുന്ന കോടിക്കണക്കിനു രൂപ നഷ്ടപ്പെടുത്തി. അത് ലാവലിന്‍ കമ്പനിക്കുണ്ടാഅയ അനര്‍ഹ ലാഭമാണ്. അതിന്റെ കൂടെ കേരള ഖജനാവിനു നഷ്ടവും ഉണ്ടായി. ഇതു രണ്ടുമുണ്ടായില്ല എന്ന് തെളിയിച്ചാല്‍ വിജയനെ ആ കേസില്‍ വെറുതെ വിടും. വിവരമുള്ളവര്‍ക്ക് ഇതൊക്കെ കോടതിയെ ബോധ്യപ്പെടുത്താം. മറിച്ചാണെങ്കില്‍ പിള്ളക്കു ലഭിച്ചപ്പോലെ ശിക്ഷ ലഭിച്ചെന്നും വരും..

kaalidaasan said...

>>അതിനു വി.എസിനെയോ പിണറായിയെയോ മാത്രം പഴി പറഞ്ഞിട്ട് ഒരു കാര്യവുമില്ല ഈ കമന്റ് അനോണിയായി എഴുതേണ്ടിവന്നതിന്റെ കാരണം താങ്കൾ മനസിലാവുമെന്നു കരുതുന്നു.<<<<

അനോണി,

എനിക്കത് ശരിക്കും മനസിലാകുന്നു. അതാണീ പര്‍ട്ടിയുടെ ഗതികേടെന്നും ഞാന്‍ മനസിലാക്കുന്നു. പാര്‍ട്ടിയില്‍ നടക്കുന്ന പല കാര്യങ്ങളും അനോണിയായിട്ടാണു പുറത്തു വരിക. അതിന്റെ പരിഷ്കരിച്ച പേരാണ്, വാര്‍ത്ത ചോര്‍ത്തലെന്നും.

താങ്കളിവിടെ പറഞ്ഞത് അതി പ്രധാനമയ ഒരു സംഗതിയാണ്. പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങളില്‍ വി എസിനെയോ വിജയനെയോ മാത്രം  പഴി പറഞ്ഞിട്ട് കാര്യമില്ലെന്ന്. അതിന്റെ അര്‍ത്ഥം പഴി പറയാന്‍ മറ്റനേകം പേരുണ്ട് എന്നാണ്. പക്ഷെ സജീമിനേപ്പൊലുള്ള ഭക്തര്‍  പറഞ്ഞു പരത്തുന്നതോ? പാര്‍ട്ടിക്കുള്ളിലെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം വി എസാണെന്നും. ഇതൊന്നും ഇവര്‍ കര്യങ്ങള്‍ മനസിലാക്കി എഴുതുന്നതല്ല. അവരെ അങ്ങനെയാണു വിശ്വസിപ്പിക്കുന്നത്.

ഞാന്‍ പാര്‍ട്ടി അംഗമല്ലെങ്കിലും പാര്‍ട്ടിക്കുള്ളിലെ പല കാര്യങ്ങളും അറിയാറുണ്ട്. റ്റി പി വധം നടന്ന് കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ പാര്‍ട്ടിയിലെ ഒരംഗം എന്നോട് പറഞ്ഞത്, അത് പാര്‍ട്ടി അറിഞ്ഞു തന്നെ ചെയ്താണെന്നായിരുന്നു. പാര്‍ട്ടി നേതാക്കളും അനേകം അംഗങ്ങളും ഏക സ്വരത്തില്‍ പറയുന്നു, ഇതില്‍ പാര്‍ട്ടിക്ക് പങ്കില്ല എന്ന്. ഇവിടെ സജീമും അതു തന്നെ ആവര്‍ത്തിച്ചു . അതിനൊരു കാരണമേ ഉള്ളു. വിജയന്‍ പറയുന്നു. വിജയന്‍ പറയുന്നതിനൊരു വക അപ്രമാദിത്തം തന്നെയുണ്ട് സജീമിന്റെ അഭിപ്രായത്തില്‍. വിജയനെ വിമര്‍ശിക്കുന്ന കമന്റുകള്‍ പോലും അദ്ദേഹത്തിനസഹ്യമാണ്.

വിജയന്റെ കുലം കുത്തി പ്രയോഗം പാര്‍ട്ടിയുടെ അഭിപ്രയമല്ല എന്ന് വി എസ് പറഞ്ഞപ്പോള്‍ വിജയന്റെ വളര്‍ത്തു നായ്ക്കള്‍  എന്നു വിശേഷിപ്പിക്കാവുന്ന ഭാസുരേന്ദ്ര ബാബുവും മാധവന്‍ കുട്ടിയും  പറഞ്ഞത്, പാര്‍ട്ടി സെക്രട്ടറിയെ തള്ളിപ്പറഞ്ഞാല്‍ അത് ഗുരുതരമായ അച്ചടക്ക ലംഘനമാണ്, ഇനി ഈ പാര്‍ട്ടിയില്‍ വി എസും വിജയനും ഒന്നിച്ചുണ്ടാകാന്‍ പറ്റില്ല എന്നായിരുന്നു. എന്നു വച്ചാല്‍ പാര്‍ട്ടി സെക്രട്ടറിയുടെ സ്വകാര്യ അഭിപ്രായം പോലും അംഗീകരിക്കേണ്ട അടിമത്തമാണു പാര്‍ട്ടിയില്‍ എന്ന്. വിജയന്‍ പറയുന്ന എല്ലാ ശുംഭത്തരങ്ങളെയും അനുകൂലിച്ചില്ലെങ്കില്‍ അചചടക്ക വാളിന്റെ മൂര്‍ച്ച അറിയും. ആ അടിമത്തത്തിന്റെ കെട്ടുപാടുള്ളതുകൊണ്ട് താങ്കള്‍ക്കൊക്കെ അനോണിയായി ചിലത് പറയേണ്ടി വരുന്നു.

താങ്കള്‍ പറഞ്ഞതിനു വലിയ മാനങ്ങളുണ്ട്. പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ക്ക്, വി എസും വിജയനും മറ്റനേകം പേരും ഉത്തരവാദികളാണ്. പക്ഷെ പുറമെയുള്ളവര്‍ മനസിലാക്കുന്നത്, അവരെ മാനസിലാക്കിക്കുന്നത് വി എസ് മാത്രമാണതിനുത്തുരവാദി എന്നാണ്. കാരണം സനോണിയായി പാര്‍ട്ടി കര്യങ്ങള്‍ പറയുന്ന എല്ലാവരും അതേ പറയാറുള്ളു. സജീമിനേപ്പോലുള്ളവര്‍ അനോണിയായി പറഞ്ഞാലും അതേ പറയൂ. പരസ്യ പ്രസ്താവന വി എസും വിജയനും നടത്താറുണ്ട്. പക്ഷെ എപ്പോഴും പഴി വി എസിനേ കിട്ടൂ. അദ്ദേഹത്തെ പി ബിയില്‍ നിന്നും പുറത്താക്കി. പക്ഷെ വിജയന്‍ ഇപ്പോഴും പിബിയിലുണ്ട്.

ഇതില്‍ ഞാന്‍ കുറ്റപ്പെടുത്തുക കേന്ദ്ര നേതാക്കളെ ആണ്. സി പി എമ്മിന്റെ ചരിത്രത്തിലെ ഏറ്റവും കഴിവു കെട്ട നേതാക്കളാണിപ്പോള്‍ അവര്‍. വിജയനോട് അടുത്ത് നില്‍ക്കുന്ന പലരും പരാതിപ്പെടുന്നത് വി എസിനെതിരെ കര്‍ശനമായ നടപടി വേണമെന്നാണ്. പക്ഷെ ഞാന്‍ പറയുന്നത് വി എസിനെതിരെ നടപടി എടുത്ത കൂടെ വിജയനെതിരെയും നടപടി എടുക്കേണ്ടതായിരുന്നു എന്നാണ്. റ്റി പി വധത്തില്‍ പ്രതിക്കൂട്ടിലായ പാര്‍ട്ടിക്ക് ചരിത്രത്തിലെ ഏറ്റവും വലിയ ദ്രോഹം ചെയ്തത് മണിയാണ്. ആ മണിയെ വിജയന്‍ സംരക്ഷിക്കുകയാണു ചെയ്തത്. ഇതുപോലെ അനേകം വീഴ്ചകള്‍ വിജയന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്. പക്ഷെ കാരാട്ട് ഒരിക്കലും അതൊന്നും കാണില്ല.

വെറും മുഖം മിനുക്കല്‍ കൊണ്ട് അവസാനിപ്പിക്കാന്‍ ഉള്ളതിലധികം പ്രശ്നങള്‍ പാര്‍ട്ടിയിലുണ്ട്. അത് വെറും ഗ്രൂപ്പു വഴക്ക് മാത്രമല്ല.

Anonymous said...

"വെറും മുഖം മിനുക്കല്‍ കൊണ്ട് അവസാനിപ്പിക്കാന്‍ ഉള്ളതിലധികം പ്രശ്നങള്‍ പാര്‍ട്ടിയിലുണ്ട്. അത് വെറും ഗ്രൂപ്പു വഴക്ക് മാത്രമല്ല."

പ്രതികരണൻ said...

പ്രിയ സജിംമാഷ്,
താങ്കള്‍ സഹിക്കാന്‍ തീരുമാനിച്ചത് നന്ന്. ആശയസംവാദങ്ങളോട് സഹിഷ്ണുത കാണിക്കുന്നത് തീര്‍ച്ചയായും ഒരു കമ്യൂണിസ്റ്റിന് ഉചിതം തന്നെ. കുലംകുത്തികളോടും വര്‍ഗ്ഗവഞ്ചകരോടും സഹിഷ്ണുത പ്രകടിപ്പിക്കുന്നതില്‍ തെറ്റില്ല. അല്ലെങ്കില്‍ത്തന്നെ ആരാണ് കുലംകുത്തികളല്ലാത്തത്! പാര്‍ട്ടി വിട്ട് പാര്‍ട്ടിയുണ്ടാക്കുന്നവര്‍ മാത്രമല്ല, ഒരു പാരലല്‍ കോളജില്‍ നിന്ന് പിണങ്ങിയിറങ്ങി പഴയ സ്ഥാപനത്തിന്റെ പേരിന്റെ കൂടെ 'ന്യൂ' എന്നു മാത്രം 'ന്യൂ'ആയി ചേര്‍ത്ത് പുതിയ സ്ഥാപനം തുടങ്ങുന്നവരും ഒരര്‍ത്ഥത്തില്‍ കുലംകുത്തികള്‍ തന്നെയല്ലേ? ഇരു കൂട്ടരും പ്രവര്‍ത്തിക്കുന്നത് ഒരേ ലക്ഷ്യത്തിനു വേണ്ടി എന്നല്ലേ പൊതുജനം സമാധാനിക്കുന്നത്; CPMഉം RMPയും പോലെ!

'പിശാച്' എന്ന പ്രയോഗം പിന്‍വലിച്ചു എന്നു പറയാനുള്ള മനസ്ഥിതി എന്നെ സന്തോഷിപ്പിക്കുന്നു.(താങ്കളുടെ മനസ്സിനെ ഏതോ 'ചെറുപിശാച്' പിടികൂടിയപ്പോഴായിരിക്കും ക്ഷുഭിതമായ ആ മറുകുറിപ്പ് എഴുതിയത്.) സൂപര്‍ബ്ളോഗര്‍ ഫൈനല്‍ ലിസ്റ്റില്‍ താങ്കളുടെ പേരുകണ്ടപ്പോഴുണ്ടായ സന്തോഷം എനിക്കു തിരിച്ചുകിട്ടി. സര്‍, ഏതു മേഖലയിലെയും പ്രമുഖര്‍ക്ക് അനിയന്ത്രിതക്ഷോഭം അനുവദനീയമല്ല (ച്ചാല്‍, പരസ്യമായി പറഞ്ഞുകൂടാ!)

താങ്കളുടെ പോസ്റ്റിന്റെ തലക്കെട്ടിലേയ്ക്ക് തിരിച്ചു പോകട്ടെ: 'സെല്‍വരാജിനെ അഭിനന്ദിക്കുന്നില്ല.' തീര്‍ച്ചയായും ഞാനും. തോല്‍ക്കാന്‍ നിന്ന ശെല്‍വന്‍ ജയിച്ചത് അയാളുടെ മിടുക്കുകൊണ്ടല്ല. പാര്‍ട്ടി അയാളെ ജയിപ്പിച്ചു. അതെ, സെല്‍വരാജ് അഭിനന്ദനം അര്‍ഹിക്കുന്നില്ല.

Baiju Elikkattoor said...

കാളിദാസന്‍,
താങ്കളുടെ അതുല്യമായ നിരീക്ഷണപടവവും സത്യസന്ധതയും അഭിനന്ദനാര്ഹംല തന്നെ. ചരിത്രത്തില്‍, എന്റെ ശുഷ്കമായ അറിവില്‍, സോക്രടീസ്‌ എന്ന മഹാന്‍ മാത്രമാണ് ഇത്ര സത്യസന്ധമായി കാര്യങ്ങളെ സമീപിച്ചിട്ടുള്ളത്....!! (i mean no flattery at all..!)

Anonymous said...

കാളിദാസോ ഇങ്ങളെ സമ്മതിച്ചിരിക്കണ്. അച്ചുതാനന്ദന്‍ മൂപ്പര്‍ക്ക് ബേണ്ടി പോളിറ്റ് ബ്യൂറോ തീരുമാനം മാറ്റി എന്നു പറഞ്ഞപോലെ ആയല്ലോ ഇതിപ്പൊ. ഇങ്ങടെ കമന്റുകള്‍ വരുന്ന മുറക്ക് നീക്കം ചെയ്യും എന്നൊക്കെ ഭീക്ഷണിമുഴക്കിയ സജിം മാഷ് തീരുമാനം മാറ്റി. നിങ്ങള്‍  അച്ചുതാനന്ദന്‍ തന്നെയാണോന്നാ ഇന്റെ സംശയം.

Anonymous said...

വിജയനും കൂടെയുള്ളവരും 'ഉദര നിമിത്തം' ചെയ്തുകൂട്ടുന്ന നെറികേടുകള്‍ മനസ്സിലാക്കാം. സജിമിനെപ്പോലുള്ളവര്‍ക്ക് എന്താണാവോ നേട്ടം?

ഇ.എ.സജിം തട്ടത്തുമല said...

പ്രതികരണാ,

പാരലൽ കോളേജും മറ്റ് സ്ഥാപനങ്ങൾ പിളരുന്നതും രാഷ്ട്രീയവും തമ്മിൽ താരതമ്മ്യപ്പെടുത്തുന്നതിനോടുള്ള വിയോജിപ്പ് രേഖപ്പെടുത്തട്ടെ. നമ്മുടെ പാർട്ടി തന്നെ പിളർന്നുവന്ന ഒരു ന്യൂകമ്മ്യൂണിസ്റ്റ് പാർട്ടിയാണ്. പേര് ന്യൂകമ്മ്യൂണിസ്റ്റെന്ന് ഇട്ടില്ലെന്നേയുള്ളൂ.താങ്കൾ എന്റെ സ്ഥാപനത്തിൽ കയറി പിടിച്ചതുകൊണ്ടു പറയട്ടെ. ഞാൻ ജനപിന്തുണയോടെ ആ സ്ഥാപനം തുടങ്ങിയിട്ട് പഴയ സ്ഥാപനത്തെ തകർക്കാനോ, അവരുടെ സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്താനോ പോയിരുന്നില്ല.സ്ഥാപനം നടത്താനുള്ള എന്റെ സ്വാതന്ത്ര്യത്തെ അവരും തടസ്സപ്പെടുത്തിയിട്ടില്ല.അങ്ങോട്ടുമിങ്ങോട്ടും കുറച്ച് ആരോപണപ്രത്യാരോപണങ്ങൾ സ്വാഭാവികമായും കുറച്ചുനാൾ ഉണ്ടായി എന്നേയുള്ളൂ. ഇപ്പോഴും നമ്മൾ നല്ല സൌഹാർദ്ദത്തിൽ പോകുന്നു. അതുപോലെയല്ല രാഷ്ട്രീയം. സി.പി.ഐ.എം വിട്ടുപോയവർ ഉണ്ടാക്കിയ ആർ.എം.പി എന്ന പാർട്ടിയോട് എനിക്കുള്ള വിയോജിപ്പ് അവർ പാർട്ടിയുണ്ടാക്കിയെന്നതല്ല. അവരുടെ പാർട്ടിയ്ക്ക് ആ പ്രദേശത്ത് കുറച്ച് ശക്തിയുണ്ടായപ്പോൾ ആ ശക്തി ഉപയോഗിച്ച് സി.പി.ഐ.എമ്മിന്റെ സംഘടനാ പ്രവർത്തനങ്ങൾക്ക് പലവിധ ബുദ്ധിമുട്ടുകളൂം ഉണ്ടാക്കിയെന്നതാണ്. കായികമായ ആക്രമങ്ങൾ ഉൾപ്പെടെ. ടി.പി.വധത്തിനു ശേഷമുണ്ടായ അക്രമങ്ങൾ വധത്തിനു പിന്നിൽ സി.പി.ഐ.എം ആണെന്ന മുൻ‌വിധിയോടെ ഉണ്ടായ സ്വാഭാവിക പ്രതികരണങ്ങൾ ആണെന്നു കരുതിയാൽ തന്നെ അത് തുടരെത്തുടരെ ആവർത്തിക്കുമ്പോഴോ? അപ്പോൾ അവർ അക്രമ രാഷ്ട്രീയം കാണിക്കുന്നവരാണെന്നല്ലേ അതിനെ അർത്ഥം. കൊലപാതകം നടന്നാൽ കുറ്റവാളികളെ പിടിക്കലും ശിക്ഷിക്കലുമൊക്കെ നിയമത്തിനു വിട്ടുകൊടുത്ത് സമാധാനപരമായി അതിനോട് സഹകരികുകയല്ലേ അവരും ചെയ്യേണ്ടത്. അല്ലാതെ സി.പി.ഐ.എം പ്രവർത്തകരെ വീടൂകയറി ആക്രമിക്കുകയാണോ വേണ്ടത്? പിന്നെ ചിലരുടെ പ്രതികരണം വായിച്ചാൽ തോന്നും. ഞാൻ ടി.പി.വധത്തെ അനുകൂലിക്കുന്നുവെന്ന്! എവിടേയെങ്കിലും ഒരു വരി ആ കൊലപാതകത്തെ ന്യായീകരിച്ച് ഞാൻ എഴുതിയിട്ടോ പറഞ്ഞിട്ടോ ഇല്ലല്ലോ. ടി.പി. വധം എന്നൊരു പൈശാചിക കൊലപാതകം നടന്നു എന്നതുകൊണ്ട് അതുവരെ പലരും നടത്തിയ മറ്റനേകം അക്രമങ്ങളും കൊലപാതകങ്ങളും പുണ്യകർമ്മങ്ങളാണെന്നു വരുമോ? കുറ്റകൃത്യങ്ങളുടെയും അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും കാര്യത്തിൽ സി.പീ.ഐ.എമ്മിനെ മാത്രം പ്രതിക്കൂട്ടിൽ നിർത്തി പ്രചരണം നടത്തുന്നത് യഥാർത്ഥ അക്രമകാരികളായ പല സംഘടനകളെയും വെള്ള പൂശാനുള്ള ശമം കൂടിയാണ്. സി.പി.ഐ.എം കാരാണ് കേരളത്തിലെ ഏറ്റവും വലിയ അക്രമാകാരികൾ എന നിലയ്ക്ക് നടത്തുന്ന ദുഷ്പ്രചരണങ്ങൾ കൊടിയ അപരാധമാണ്.

kaalidaasan said...

>>>>വിജയനും കൂടെയുള്ളവരും 'ഉദര നിമിത്തം' ചെയ്തുകൂട്ടുന്ന നെറികേടുകള്‍ മനസ്സിലാക്കാം. സജിമിനെപ്പോലുള്ളവര്‍ക്ക് എന്താണാവോ നേട്ടം?<<<<


എന്തെങ്കിലും നേട്ടമുണ്ടാകുമായിരിക്കും. അല്ലെങ്കില്‍ ഇതുപോലെ വിധേയത്വം പ്രകടിപ്പിക്കേണ്ട ആവശ്യമില്ലല്ലോ.

അധികാരം ഉറപ്പിക്കാന്‍  വിജയന്‍  പാര്‍ട്ടി അംഗങ്ങളെയും നേതാക്കളെയും കയ്യിലെടുക്കുന്നു. അവരെ വഴി വിട്ട് സഹായിക്കുന്നു. അവര്‍ ചെയ്യുന്ന പാര്‍ട്ടി വിരുദ്ധ നടപടികളുടെ നേരെ കണ്ണടക്കുന്നു. എതിര്‍ ശബ്ദങ്ങളെ അച്ചടക്ക നടപടികളിലൂടെ അടിച്ചമര്‍ത്തുന്നു. വിഭാഗീയത ഇല്ലാതാക്കുന്നു എന്ന ഓമനപ്പേരാണതിനെ വിളിക്കുന്നതും. പാര്‍ട്ടി അണികളെ രണ്ട് ചേരിയാക്കി മാറ്റുന്നു. ഒരു ചേരി എല്ലാറ്റിനെയും പിന്തുണക്കുന്നു. സജീമൊക്കെ ആ ചേരിയിലാണ്. മറ്റൊരു ചേരി നിശബ്ദമാകുന്നു. എതിര്‍ശബ്ദം പ്രകടിപ്പിക്കാന്‍ പേടിയാണവിടെ. സെക്രട്ടറിയുടെ അപ്രീതിക്ക് പാത്രമാകുമോ എന്ന പേടി. ഏത് വട്ടപ്പേരാണു വീണുകിട്ടുക എന്ന പേടി. ഏത് നടപടിക്കും  പിണറായിയെ പിന്തുണക്കുന്നവര്‍ ചാവേറുകളേപ്പോലെയാണ്. ഏത് ചന്തയേയും നാണിപ്പിക്കുന്ന തരത്തിലുള്ള പദ പ്രയോഗങ്ങളാ ചേരില്‍ നിന്നുണ്ടാകുന്നു. മുതിര്‍ന്ന നേതാവായ വി എസിനെ വരെ ഇന്നലെ കയറി വന്ന ഒരു പീറ ചെക്കന്‍ ക്യാപിറ്റല്‍ പണീഷ്മെന്റിനര്‍ഹന്‍ എന്നൊക്കെ വിളിക്കുന്നത് യജമാന ഭക്തിയുടെ പരകോടിയാണ്. പാര്‍ട്ടി സെക്രട്ടറി അഴകിയ രാവണനേപ്പോലെ അതൊക്കെ കേട്ട് ആസ്വദിക്കുന്നു. പാര്‍ട്ടിക്ക് പുറത്തുള്ളവര്‍ വി എസിനെ അലുകൂലിച്ച് അഭിപ്രായം പറഞ്ഞാല്‍ അതിനെ നേരിടാനായി വളര്‍ത്തു നായ്ക്കളേപ്പോലുള്ള ഭാസുരേന്ദ്ര ബാബുവിനെയും മാധവന്‍കുട്ടിയേയും ചാനലുകളിലേക്കയക്കുന്നു. വി എസ് ആരെയെങ്കിലും വിമര്‍ശിച്ചാല്‍ അത് അച്ചടക്ക ലംഘനമായി പോളിറ്റ് ബ്യൂറോ വരെ എത്തിക്കും. ശിവദാസമേനോനും  ലോറന്‍സും ചാനലുകളിലിരുന്ന് വി എസിനെ വിമര്‍ശിച്ചാല്‍ അവര്‍ക്ക് എല്ലിന്‍ കഷണങ്ങളൊക്കെ എറിഞ്ഞു കൊടുത്ത് നന്ദി പ്രകാശിപ്പിക്കും. വര്‍ഷങ്ങളായി ഇതാണു സി പി എമ്മില്‍ നടക്കുന്നത്. സജീമും ഇവരേപ്പോലെ മറ്റൊരാള്‍. ഇദ്ദേഹത്തിന്, പാര്‍ട്ടി സ്നേഹം എന്നൊക്കെ പറഞ്ഞാല്‍ ഈ വിധേയത്വമാണ്.

പുതിയ ലോക ക്രമത്തിലെ ഒഴിച്ചു കൂടാനാകാത്ത ഘടകമാണ്, അഭിപ്രായ സ്വാതന്ത്ര്യം. അതിനെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് ആത്മഹത്യാപരമായിരിക്കും. വ്യക്തികളുടെ ഇഷ്ടത്തിനനുസരിച്ചേ പാര്‍ട്ടി അംഗത്വം പോലും നല്‍കാവൂ എന്നതൊക്കെ ഇരുണ്ട യുഗത്തിലേക്കുള്ള തിരിച്ചു പോക്കാണ്.

kaalidaasan said...

>>>> കൊലപാതകം നടന്നാൽ കുറ്റവാളികളെ പിടിക്കലും ശിക്ഷിക്കലുമൊക്കെ നിയമത്തിനു വിട്ടുകൊടുത്ത് സമാധാനപരമായി അതിനോട് സഹകരികുകയല്ലേ അവരും ചെയ്യേണ്ടത്. <<<<<

അവരു മാത്രമല്ലോ. നമ്മളും അതൊക്കെ അല്ലേ ചെയ്യേണ്ടത്. ഇന്നലെ വടകരയില്‍ അരങ്ങേറിയ തെരുവു യുദ്ധം താങ്കള്‍ കണ്ടില്ലേ?

പി. മോഹനന്റെ അറസ്‌റ്റില്‍ പ്രതിഷേധിച്ച്‌ വടകര മേഖലയില്‍ വ്യാപക അക്രമമാണുണ്ടായത്‌. കോടതിക്കുനേരെ വരെ കല്ലേറു നടന്നു. വടകര യുദ്ധക്കളമായി. പോലീസും സി.പി.എം. പ്രവര്‍ത്തകരും ഏറ്റുമുട്ടി. നിരവധി പേര്‍ക്ക് പരുക്കേറ്റു.

മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കുനേരേയും കല്ലേറുണ്ടായി. മോഹനനെ കോടതിയില്‍ ഹാജരാക്കുന്നതറിഞ്ഞു സി പി എം പ്രവര്‍ത്തകര്‍ പ്രകടനമായി കോടതി പരിസരത്തേക്കു നീങ്ങി. വഴിനീളെയുള്ള ബോര്‍ഡുകള്‍ തകര്‍ത്തു പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചു നീങ്ങിയ പ്രകടനം കോടതി കൈയ്യേറുന്ന രീതിയിലേക്കു മാറി. അക്രമം ഭയന്നു കടകളടച്ചു.

ഇന്ന് പാര്‍ട്ടി ഹര്‍ത്താലും പ്രഖ്യാപിച്ചിട്ടുണ്ട്. കൊലപാതകം നടന്നാൽ കുറ്റവാളികളെ പിടിക്കലും ശിക്ഷിക്കലുമൊക്കെ നിയമത്തിനു വിട്ടുകൊടുത്ത് സമാധാനപരമായി അതിനോട് സഹകരിക്കുന്നത് ഇങ്ങനെയാണോ സഖാവേ.

ടി.പി. കൊലക്കേസില്‍ അറസ്‌റ്റിയായവരില്‍ പത്തു പേരും സി.പി.എം. നേതാക്കളാണ്‌. സി.പി.എം. കോഴിക്കോട്‌ ജില്ലാ സെക്രട്ടേറിയറ്റ്‌ അംഗം പി. മോഹനന്‍, ജില്ലാ കമ്മിറ്റി അംഗവും ഒഞ്ചിയം ഏരിയാ സെക്രട്ടറിയുമായ സി.എച്ച. അശോകന്‍, ഒഞ്ചിയം, തലശേരി, പാനൂര്‍ ഏരിയാ കമ്മിറ്റി അംഗങ്ങളായ പി.കെ. കുഞ്ഞനന്തന്‍, കെ.കെ.കൃഷ്‌ണന്‍, പി.പി. രാമകൃഷ്‌ണന്‍, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ കെ.സി. രാമചന്ദ്രന്‍, പടയങ്കണ്ടി രവീന്ദ്രന്‍, ജ്യോതി ബാബു, ബ്രാഞ്ച്‌ സെക്രട്ടറിമാരായ വടക്കേയില്‍ മനോജ്‌, ഇ.എം. ഷാജി എന്നിവരൊക്കെ അറസ്‌റ്റിലായി. ഇപ്പോള്‍ സംസ്ഥാന സമിതി അംഗമായ രാഗേഷിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നു. ഒളിവില്‍ പോയ കൊലപാതകികളെ ഒളിപ്പിക്കാന്‍ സഹായം നല്‍കിയത് രാഗേഷാണെന്ന് അവരില്‍ പലരും മൊഴികൊടുത്തിരിക്കുന്നു. റ്റി പി യെ വധിക്കാന്‍ പി ജയരാജന്‍ നിര്‍ദ്ദേശം നല്‍കി എന്ന് കുഞ്ഞനന്തന്‍ മൊഴി നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഇ.എ.സജിം തട്ടത്തുമല said...

കാളിദാസൻ,

നേട്ടങ്ങൾ എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നറിയില്ല. നാലാം ക്ലാസ്സിൽ തുടങ്ങിയതാണ് രാഷ്ട്രീയം.ഇന്നുവരെ മറ്റ് നേട്ടങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. പാർട്ടിയിൽ പ്രവർത്തിച്ച് കുറച്ചേറെ നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ഇപ്പോഴും ഉണ്ടാകുന്നുണ്ട്. പക്ഷെ ഇന്നും ഞാൻ പാർട്ടിയാണ്. അധികാരമോഹം ഇല്ലാത്തതുകൊണ്ടാകാം ഇന്നും പാർട്ടിയിൽ നില നിൽക്കുന്നത്. അതൊരു നേട്ടം തന്നെയാണ്. വി.എസിനടക്കം മറ്റു നേതാക്കൾക്കൊക്കെ സ്ഥാനമാനങ്ങൾ ലഭിക്കുമ്പോൾ അതിനർഹതപ്പെട്ട മറ്റാർക്കെങ്കിലും നൽകൂ എന്നു പറഞ്ഞ് ത്യാഗമൊന്നും ചെയ്തിട്ടില്ലല്ലോ. ഈയുള്ളവൻ ചെയ്തിട്ടുണ്ട്. ഇനിയും ചെയ്യും. പിന്നെ നേതാക്കളെ വെറുപ്പിക്കുന്ന വിമർശനങ്ങളും. അതുകൊണ്ട് ഭാഗ്യത്തിന് ഇതുവരെ വലിയ നേതാവായില്ല.പാർട്ടിയിൽ തുടരാനാകുന്നു. ഇന്ന് നേതാക്കളായി ഇരിക്കുന്ന(വി.എസ് അടക്കം) എല്ലാവരേക്കാളും പാർട്ടിയെ സേവിച്ചവരും കഴിവുള്ളവരും കേവലം പാർട്ടിമെമ്പർമാരായോ ഒന്നുമല്ലാതെയോ കഴിയുന്നുണ്ടാകും. അധികാരമോഹം ലേശവുമില്ലാത്തവർ പോളിബ്യൂറോയോ കേന്ദ്രനേതൃത്വമോ പ്രതിപക്ഷ നേതാവോ മുഖ്യ മന്ത്രിയോ പോയിട്ട് ഒരു എൽ.സി മെംബറോ ബ്രാഞ്ച് സെക്രട്ടറിയോ പോലുമാകില്ല. വി.എസ് അടക്കമുള്ളവരെല്ലാം ഇന്നത്തെ നിലയിലേയ്ക്ക് വളർന്നത് പണ്ട് ഗ്രൂപ്പും മത്സരവും ജനാധിപത്യവുമൊന്നും ഇത്രത്തോളം ഇല്ലാത്ത കാലത്താണ്. നേതൃത്വം അടിച്ചേൽ‌പ്പിക്കുന്ന പാനലുകളിൽ എത്തി വലുതായവർ. അവരിൽ ഒരു വ്യക്തിയോ ഒരു കൂട്ടരോ മാത്രം പുണ്യാത്മാക്കളാണെന്ന് കരുതുന്നത് തികഞ്ഞ പക്ഷപാതം മാത്രമാണ്. വി.എസ് നന്മാത്മാവും പിണറായി തിന്മാത്മാവും എന്ന നിലയ്ക്കുള്ള പ്രചരണത്തെയാണ് എന്നെപ്പോലുള്ളവർ അംഗീകരിക്കാത്തത്.പിണറായിയ്ക്ക് എന്തെങ്കിലും കുഴപ്പമുണ്ടെങ്കിൽ വി.എസിനും കുഴപ്പമുണ്ട്. അല്ലെങ്കിൽ രണ്ടുപേർക്കുമില്ല. പാർട്ടിയ്ക്കെതിരെ പരസ്യ പ്രസ്താവനകൾ നടത്തിയാൽമാത്രം ആദർശ ധീരനാകില്ല. കുറെ കേസുകൾ നടത്തി എന്നതുകൊണ്ട് മാത്രവും ആദർശ ധീരനാകില്ല. ( ഈ കേസുകൾ നടത്തുന്നതിനെയൊന്നും പാർട്ടി എതിർത്തിട്ടില്ല.). സ്വന്തം പാർട്ടിയെകൂടി പോറലില്ലാതെ മുമ്പോട്ടു കൊണ്ടുപോകാൻ ചില വിട്ടുവീഴ്ചകൾ വേണ്ടി വരും അതു ചെയ്യാതിരിക്കുന്നവർ പാർട്ടി നശിക്കുന്നതിൽ വിഷമമില്ലാത്തവരാണ്.താൻ പിടിച്ച മുയലിനു കൊമ്പു മൂന്നെന്ന മട്ടിൽ പ്രവർത്തിക്കുന്നത് ഒരു പ്രസ്ഥാനത്തിനു ഗുണകരമാകില്ല. തീരുമാനങ്ങളുടെ തെറ്റും ശരിയും ചില കാര്യങ്ങളിലെങ്കിലും നടപ്പിലാക്കുമ്പോൾ മാത്രം മനസിലാക്കാൻ കഴിയുന്നതാണ്. അതിനു ക്ഷമ വേണം. തെറ്റെന്നു കണ്ടാൽ തിരുത്തണം. കുറച്ചു ജന സമ്മതിയുണ്ടെന്നത് മുതലാക്കി പാർട്ടിയെ ബ്ലാക്ക് മെയിൽ ചെയ്യുകയാണ് വി.എസ്ചെയ്തുകൊണ്ടിരിക്കുന്നതെന്ന ആരോപണം ഗൌരവമർഹിക്കുനതാണ്. . ആരായാലും പർട്ടിയെ കൊന്ന് സ്വന്തം ഇമേജ് സംരക്ഷിക്കുന്നത് കൊടിയ വഞ്ചനയാണ്. ഏതെങ്കിലും ഒരു വ്യക്തിയോട് വിദ്വേഷമുണ്ടെങ്കിൽ അത് പറഞ്ഞു തീർക്കുകയോ പാർട്ടി സംവിധാനങ്ങൾ ഉപയോഗിച്ച് ഫൈറ്റ് ചെയ്ത് തീർക്കുകയോ ചെയ്യണം. അല്ലാതെ പാർട്ടിയെ മൊത്തത്തിൽ തെരുവിലലക്കാൻ അവസരമൊരുക്കുകയല്ല വേണ്ടത്. വി.എസിന്റെ കൂടെ നിന്ന് പലരും വെള്ളപൂശപ്പെടുന്നുണ്ട്. ഏത് കള്ളനും കൊള്ളക്കാരനു കള്ളക്കടത്തുകാരനും അക്രമിക്കും കൊലയാളിയ്ക്കും അഴിമതിക്കാരനും ചുളുവിൽ ഒരു ആദർശധീരനാകാൻ പിണറായിയെ പത്ത് ചീത്ത പറഞ്ഞാൽ മതി. വി.എസ് ആണ് ശരിയെന്നും. അങ്ങനെയൊരവസ്ഥയുണ്ടാക്കാൻ ഇവിടുത്തെ വലതുപക്ഷ മാധ്യമങ്ങൾക്ക് കഴിഞ്ഞു. കാളിദാസനെ പോലുള്ളവർക്ക് സൌകര്യാർത്ഥം ടി.പിയെ കൊന്നത് ഇതുവരെ പിടിച്ച പാർട്ടികാരൊക്കെയാണെന്ന് വിശ്വസിക്കാൻ പോലീസ് മുറയിലുള്ള അന്വേഷണഫലങ്ങൾ മാത്രം മതി.ഞങ്ങൾക്ക് ഇപ്പോഴും സംശയങ്ങൾ ബാക്കിയുണ്ട്. ദുരൂഹതകൾ ഒരുപാടൂണ്ട്.അതിൽ ആരൊക്കെ കുറ്റക്കാർ ആരൊക്കെ നിരപരാധികൾ എന്നതൊക്കെ തെളിഞ്ഞുവരാൻ ഇനിയും സമയമെടുക്കും. അങ്ങനെയെല്ലാം വിശ്വസിക്കുവാൻ നമുക്ക് സ്വാതന്ത്ര്യവുമുണ്ട്. സംശയിക്കപ്പെട്ടവരെ പാർട്ടി സംരക്ഷിച്ചുവെന്നൊക്കെ പറയുന്നത് തികച്ചും സ്വാഭാവികം മാത്രം. വീട്ടിലൊരാൾ ഒരു കേസിൽ- അത് കൊലക്കേസ് ആണെങ്കിലും- ജാമ്യമെടുക്കാനും മറ്റും വീട്ടുകാർ പോകാതിരിക്കില്ലല്ലോ. അത് ആ കുറ്റകൃത്യത്തെ ന്യായീകരിക്കലുമല്ല. കുറ്റം ചെയ്തവനെ ശിക്ഷിക്കും വരെ അവന് നിയമവഴിയിൽ അവന്റെ നിരപരാധ്വം ( നിരപരാധി ആയിക്കൂടെന്നില്ലെല്ലോ)തെളിയിക്കാനുള്ള അവസരങ്ങൾ ഉണ്ടാക്കുവാൻ എന്തെങ്കിലും സഹായം ചെയുന്നതിൽ തെറ്റൊന്നുമില്ല. അത് എല്ലാവരും ചെയ്യുന്നതാണ്. അക്രമക്കേസുകളീൽ പ്രതിയാകുന്ന ആർ.എം.പിക്കാരെ അവർ അങ്ങ് അങ്ങ് കൈവെടിയുകയാണോ? കൊലക്കേസുകളിൽ പ്രതിയാകുന്ന കോൺഗ്രസ്സുകാരെ നേതൃത്വം കൈവെടിയുകയാണോ ചെയ്യുന്നത്? നിയമപരമായി ചില സഹായങ്ങളൊക്കെ ചെയ്തെന്നിരിക്കും. അത് വാർത്ത പോലുമാക്കേണ്ട കാര്യമില്ല.സി.പി.ഐ.എം ആ പാർട്ടിയിലെ ആരെങ്കിലും കുറ്റം ചെയ്തെന്നു ബോദ്ധ്യമായാൽ പാർട്ടിയിൽ നിന്നു പുറത്താക്കും. നിയമസഹായം ചെയ്യുന്നത് ഒരു ബാദ്ധ്യത എന്ന നിലയ്ക്കാണ്. അല്ലാതെ കുറ്റകൃത്യത്തെ അംഗീകരിക്കുന്ന നിലയ്ക്കല്ല.ഇപ്രകാരവുമൊക്കെ ആളുകൾക്ക് ചിന്തിക്കാം കാളിദാസൻ!

ഇ.എ.സജിം തട്ടത്തുമല said...

വി.എസ് പാർട്ടിയ്ക്ക് വിധേയനായാൽ വി.എസും പിണറായിയും ഒന്നുപോലെ. അല്ലാത്തിടത്തോളം പാർട്ടിയെ സ്നേഹിക്കുന്നാർ പിണറായി ഭക്തരായി തുടരും. വ്യക്തിയെ പൂജിക്കുന്നവർ വി.എസ് ഭക്തരായും. അത്രതന്നെ!

Anonymous said...

ഒരു കാലത്ത് പാർട്ടിയിലെ വില്ലനായി നിന്നിരുന്നവർ എത്രപെട്ടെന്നാണ് ആദർശമേലാളനായി വാഴ്ത്തപ്പെട്ടത്. ഇഷ്ടമില്ലാത്തവരെ വെട്ടിനിരത്തി വെട്ടിനിരത്തി ഒടുവിൽ കൂടെ നിൽക്കുന്നവരെയും വെട്ടിനിരത്തി വെട്ടിനിരത്തൽ ഒരു കലയാക്കി മാറ്റുന്നുവെന്നു കണ്ടപ്പോൾ കൂടെ നിന്നവരെല്ലാം ജീവനും കൊണ്ടോടി. അതിന്റെ വാശിയ്ക്ക് കുലംകുത്തി മറിയുകയാണ് ഒരിഷ്ടൻ. പാർട്ടിയെയും കൊണ്ടേ പോകൂ! വാശിയാ!

kaalidaasan said...

>>>നേട്ടങ്ങൾ എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നറിയില്ല.<<<<

താങ്കളുടെ അന്ധമായ വിജയനോടുള്ള വിധേയത്വം കണ്ട് എനിക്ക് തോന്നിയതാണ്. വിജയന്‍ പാര്‍ട്ടി ഭരണഘടന ലംഘിക്കുന്നു. പാര്‍ട്ടി നയങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നു. പാര്‍ട്ടി തീരുമാനത്തിനെതിരെ നിലപാടെടുക്കുന്നു. വ്യക്തമായും മുതലാളിത്ത പക്ഷ നിലപടെടുക്കുന്നു. കമ്യൂണിസ്റ്റു വിരുദ്ധ നിലപാടെടുക്കുന്നു. പാര്‍ട്ടിക്ക് കൂട്ടുകൂടാന്‍ പറ്റാത്തവരുമായി കൂട്ടു കൂടുന്നു. എന്നിട്ടും അദ്ദേഹം അടിയുറച്ച കമ്യൂണിസ്റ്റെന്നും മറ്റും ശഠിക്കുമ്പോള്‍ ന്യായമായി സംശയിച്ചു പോയതാണ്. എന്തെങ്കിലും നേട്ടങ്ങളില്ലാതെ ഇതുപോലെ വിധേയത്വം പ്രകടിപ്പിക്കാന്‍ എന്താണു കാരണം എന്നു താങ്കള്‍ വ്യക്തമാക്കണം. പാര്‍ട്ടിയോടുള്ള സ്നേഹം എന്നൊക്കെ പറഞ്ഞ് ചിരിപ്പിക്കരുതേ? പാര്‍ട്ടിയോടുള്ള സ്നേഹമാണെങ്കില്‍ വിജയന്റെ പാര്‍ട്ടി വിരുദ്ധ കമ്യൂണിസ്റ്റു വിരുദ്ധ നിലപാടുകളെ തള്ളിപ്പറയണം.

kaalidaasan said...

>>>ടി.പിയെ കൊന്നത് ഇതുവരെ പിടിച്ച പാർട്ടികാരൊക്കെയാണെന്ന് വിശ്വസിക്കാൻ പോലീസ് മുറയിലുള്ള അന്വേഷണഫലങ്ങൾ മാത്രം മതി.ഞങ്ങൾക്ക് ഇപ്പോഴും സംശയങ്ങൾ ബാക്കിയുണ്ട്. ദുരൂഹതകൾ ഒരുപാടൂണ്ട്.അതിൽ ആരൊക്കെ കുറ്റക്കാർ ആരൊക്കെ നിരപരാധികൾ എന്നതൊക്കെ തെളിഞ്ഞുവരാൻ ഇനിയും സമയമെടുക്കും. അങ്ങനെയെല്ലാം വിശ്വസിക്കുവാൻ നമുക്ക് സ്വാതന്ത്ര്യവുമുണ്ട്. സംശയിക്കപ്പെട്ടവരെ പാർട്ടി സംരക്ഷിച്ചുവെന്നൊക്കെ പറയുന്നത് തികച്ചും സ്വാഭാവികം മാത്രം. <<<<

റ്റി പിയെ മാത്രമല്ല, ആരെ കൊന്നാലും പോലീസു മുറ തന്നെയാണ്, കൊലപാതകം തെളിയിക്കുന്നത്. അല്ലാതെ ഒരു കൊലപതകിയും കോടതിയില്‍ ചെന്ന് ഞാനാണു കൊന്നത് എന്നെ ശിക്ഷിക്കു എന്നപേക്ഷിക്കാറില്ല. പോലീസ് അന്വേഷിച്ചു തന്നെയാണു കുറ്റം തെളിയിക്കുന്നത്. പാര്‍ട്ടി അംഗങ്ങള്‍ ഓരോരുത്തരായി കുടുങ്ങുമ്പോള്‍ മുട്ടായുക്തി പറയുന്നതില്‍ കര്യമില്ല മാഷേ. എല്ലാവരുടെയും സംശയങ്ങളും ദുരൂഹതകളും മാറ്റി ഒരു കേസും തെളിയിക്കാന്‍ ആകില്ല.

സംശയിക്കപ്പെടുന്നവരെ പോലീസ് വിളിച്ച് ചോദ്യം ചെയ്യും. തെളിവുണ്ടെങ്കില്‍ പ്രതിയാക്കപ്പെടുകയും ചെയ്യും. അതുണ്ടാകുമ്പോള്‍ പാര്‍ട്ടി കലാപമുണ്ടാക്കുന്നത് അസ്വാഭാവികമാണു മാഷേ.

പാര്‍ട്ടി അംഗങ്ങളെ പാര്‍ട്ടി സംരക്ഷിക്കുന്നത് ആര്‍ക്കും മനസിലാകും. പക്ഷെ കൊല ചെയ്തു എന്ന് സമ്മതിച്ചവരെ പാര്‍ട്ടി സംരക്ഷിച്ചതോ? രാഗേഷ് എന്ന സംസ്ഥാന സമിതി അംഗം അവര്‍ക്ക് ഒളിത്താവളമൊരുക്കിയതോ? അത് പാര്‍ട്ടിയുടെ ഏത് നയപരിപാടിയില്‍ വരും മാഷേ?

ഇ.എ.സജിം തട്ടത്തുമല said...

കാളീദാസൻ,

താങ്കളുടെ ഈ ആദർശം ചമയൽ എന്നെയും വല്ലാതെ ചിരിപ്പിക്കുന്നുണ്ട്. ഞാൻ ആരുടെ നിലപാടുകളെ തള്ളിക്കളയണം ആരുടേതിനെ തള്ളിപ്പറയരുത് എന്നതൊക്കെ എന്റെ സ്വാതന്ത്ര്യമാണ്. അത് ഞാൻ തീരുമാനിച്ചുകൊള്ളാം. താങ്കൾക്കിഷ്ടമുള്ളതും ഇല്ലാത്തതുമൊക്കെ താങ്കൾക്കും തള്ളുകയോ കൊള്ളുകയോ ചെയ്യാം. പിണറായി വിജയൻ താങ്കൾ പറഞ്ഞതുപോലെ ഒരു മോശം വ്യക്തിയായി എനിക്ക് തോന്നിയിട്ടില്ല. അദ്ദേഹം പാർട്ടി നിലപാടുകളിൽ നിന്നോ തീരുമാനത്തിൽ നിന്നോ വ്യതിചലിക്കുന്ന ആളല്ല. പിന്നെ പിണറായി വിജയനെയും പാർട്ടിയെയും തള്ളിപ്പറയാത്തവരെല്ലാം നേട്ടങ്ങൾക്കു വേണ്ടി നിൽക്കുന്നവരാണെന്നൊക്കെയുള്ള താങ്കലൂടെ വാദം ബാലിശമെന്നല്ലാതെ എന്തുപറയാൻ. ലക്ഷക്കണക്കിനു പാർറ്റി പ്രവർത്തകർ ഇപ്പോഴും പാർട്ടിയിൽ വിശ്വസിക്കുകയും പാർട്ടി സെക്രട്ടറി എന്ന നിലയ്ക്ക് പിണറായിയെ അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. അവർ മുഴുവൻ എന്തെങ്കിലും നേട്ടങ്ങൾക്കു വേണ്ടി നിൽക്കുന്നവരാണെന്ന താങ്കളുടെ കണ്ടെത്തൽ അതി വിചിത്രം തന്നെ! പാർട്ടിയിൽ എന്തെങ്കിലും നേട്ടത്തിനു വേണ്ടി കടന്നുകൂടുന്നവർ കുറച്ചുപേർ എല്ലാകാലത്തുമുണ്ടായിട്ടുണ്ട്. അതിൽ ഗ്രൂപ്പ് വ്യത്യാസം ഒന്നുമില്ല.അതുകൊണ്ട് പിണറായിയെ സർപ്പോർട്ട് ചെയ്യുന്നവരെല്ലാം സ്വന്തം നേട്ടങ്ങൾക്കു വേണ്ടി നിൽക്കുന്നവരാണെന്നൊക്കെ പറയുന്നത് അന്ധമായ പിണറായി വിരോധം കൊണ്ടാണ്.അസംബന്ധം!

ഇ.എ.സജിം തട്ടത്തുമല said...

കാളിദാസൻ,

". പാര്‍ട്ടി അംഗങ്ങള്‍ ഓരോരുത്തരായി കുടുങ്ങുമ്പോള്‍ മുട്ടായുക്തി പറയുന്നതില്‍ കര്യമില്ല മാഷേ.എല്ലാവരുടെയും സംശയങ്ങളും ദുരൂഹതകളും മാറ്റി ഒരു കേസും തെളിയിക്കാന്‍ ആകില്ല."

പാർട്ടി അംഗങ്ങളെ ഓരോരുത്തരെയായി മന:പൂർവ്വം കുടുക്കുന്നതുമാകാമല്ലോ. എല്ലാവരുടെയും സംശയങ്ങളും ദുരൂഹതകളും നീക്കിത്തന്നെ കേസുകൾ തെളിയിക്കണം. ആയിരം കുറ്റവാളീകൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുതെന്നുണ്ട്.ഒരു പാർട്ടി അംഗത്തിനുമേൽ ഒരു കുറ്റം ആരോപിക്കപ്പെട്ടു എന്നുകരുതി ഉടൻ തന്നെ പാർട്ടി അംഗങ്ങളെ പാർട്ടി തള്ളിപ്പറയണം എന്നില്ല. പാർട്ടിയ്ക്ക് അത് ബോദ്ധ്യപ്പെടുംവരെ അവരെ സംരക്ഷിക്കുകയും നിയമ സഹായം ചെയ്യുകയും ചെയ്യുകയെന്നത് പാർട്ടിയുടെ ബാദ്ധ്യതയാണ്. അതൊന്നും അത്ര അക്ഷന്തവ്യമായ കുറ്റമൊന്നുമല്ല. കൊലപാതകം ചെയ്തിട്ടുള്ള ആരെയും ഇന്നുവരെ പാർട്ടി അംഗത്വത്തിൽ നിലനിർത്തി പാർട്ടി സഹായിച്ചിട്ടില്ല. കുറ്റം ബോധ്യപ്പെട്ടാൽ ഉടൻ പുറത്താക്കുന്ന രീതിയാണ് ഉള്ളത്.ടി.പി. വധത്തിൽ പാർട്ടിയ്ക്കു പങ്കില്ലാ എന്ന് പാർട്ടി ഇപ്പോഴും നെഞ്ചിൽ കൈവച്ച് പറയുന്നുണ്ട്.ഞങ്ങൾക്ക് അക്കാര്യത്തിൽ വിശ്വാസമൂണ്ട്. മറിച്ചെന്തെങ്കിലും ബോധ്യപ്പെടുന്ന ഘട്ടം വന്ന് പാർട്ടിയതു മാറ്റിപ്പറഞ്ഞാൽ അപ്പോൾ മുതൽ അതു വിശ്വസിക്കും. പാർട്ടി ആഗ്രഹിക്കാ‍ത്ത അങ്ങനെയൊരു കൊലപാതകത്തിൽ ഇപ്പോൾ പിടിയ്ക്കപ്പെട്ടവരോ മറ്റേതെങ്കിലും പാർട്ടിക്കാരോ ഉൾപ്പെട്ടിട്ടുണ്ടെന്ന് പാർട്ടിയ്ക്ക് പൂർണ്ണ ബോധ്യം വന്നാൽ അവരാരും ഈ പാർട്ടിയിൽ ഉണ്ടാകില്ലെന്ന് നമുക്ക് ഉറപ്പുണ്ട്. ഞങ്ങൾക്ക് പാർട്ടിയിലും സെക്രട്ടറിയിലുമൊക്കെ അക്കാര്യത്തിൽ ഉറച്ച വിശ്വാസമുണ്ട്. പാർട്ടിയെ യോ പാർട്ടി സെക്രട്ടറിയെയോ ഇക്കാര്യത്തിൽ അവശ്വസിക്കേണ്ട കാര്യമില്ല. യഥാർത്ഥ സത്യം എന്തായാലും അതൊരിക്കൽ തർക്കമില്ലാത്ത വിധം പുറത്തുവരികതന്നെ ചെയ്യും. അതുവരെ തർക്കമുണ്ട്.

kaalidaasan said...

>>>>താങ്കളുടെ ഈ ആദർശം ചമയൽ എന്നെയും വല്ലാതെ ചിരിപ്പിക്കുന്നുണ്ട്. ഞാൻ ആരുടെ നിലപാടുകളെ തള്ളിക്കളയണം ആരുടേതിനെ തള്ളിപ്പറയരുത് എന്നതൊക്കെ എന്റെ സ്വാതന്ത്ര്യമാണ്. അത് ഞാൻ തീരുമാനിച്ചുകൊള്ളാം. താങ്കൾക്കിഷ്ടമുള്ളതും ഇല്ലാത്തതുമൊക്കെ താങ്കൾക്കും തള്ളുകയോ കൊള്ളുകയോ ചെയ്യാം.<<<<

ഞാനൊരു ആദര്‍ശവും ചമയുനില്ല മാഷേ.

ആദര്‍ശം എന്നു പറഞ്ഞാല്‍ പൊതു സമൂഹം അതിനു കല്‍പ്പിക്കുന്ന ഒരര്‍ത്ഥമുണ്ട്. അവര്‍ അവരുടെ മുന്നില്‍ കാണുന്നതിനെ അട്സിഥാനമക്കിയാണ്, ആരാണ്, ആദര്‍ശവാന്‍ എന്നും ആരാണ്, അതല്ലത്തതെന്നുമൊക്കെ തീരുമാനിക്കുന്നത്. വി എസ് ആദര്‍ശവാനണെന്ന് അവര്‍ തീരുമാനിച്ചാല്‍ അതിനു കാരണവുമുണ്ട്. സര്‍ക്കാര്‍ ഭൂമി കയ്യേറ്റം, അഴിമതി, പെണ്‍വാണിഭം തുടങ്ങിയവയില്‍ അദ്ദേഹം എടുക്കുന്ന നിലപടുകളും, നടപടികളുമൊക്കെ കണ്ടിട്ടു തന്നെയാണ്, അദേഹം ആദര്‍ശവാന്‍ ആണെന്നു പൊത് ജനം തീരുമാനിക്കുന്ന്നത്. ആരണതിനൊക്കെ പാര പണിയുന്നതെന്ന് മനസിലാക്കാനുള്ള മിനിമം വിവേകവും അവര്‍ക്കുണ്ട്. യാതൊരു പൊതു പ്രശ്നത്തിലും ഇടപെടാതെ 24 മണിക്കൂറും പാര്‍ട്ടിയില്‍ എങ്ങനെ സമ്പൂര്‍ണ്ണ ആധിപത്യം ഉണ്ടാക്കാം എന്നു ചിന്തിച്ചും, എല്ലാവരുടെ നേരെയും ചാടിക്കടിച്ചും നടക്കുന്ന വിജയന്, ആദര്‍ശപരിവേഷം ലഭിക്കില്ലെങ്കില്‍ അതദ്ദേഹത്തിന്റെ കയ്യിലിരുപ്പു കൊണ്ടാണ്. അതിന്, എന്നെയോ വി എസിനെയോ ചീത്ത വിളിച്ചിട്ടു കാര്യമില്ല. ആരെയൊക്കെ തള്ളണമെന്നോ ആരെയൊക്കെ കൊള്ളണമെന്നോ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം താങ്കള്‍ക്ക് മാത്രമല്ല. എനിക്കും, കേരളത്തിലെ മാദ്ധ്യമങ്ങള്‍ക്കും, കേരളത്തിലെ പൊതു സമൂഹത്തിനും ഉണ്ട്. അവര്‍ ആ സ്വാതന്ത്ര്യം ഉപോയോഗിക്കുമ്പോള്‍ അസഹിഷ്ണുത പ്രകടിപ്പിച്ചിട്ടോ അവരെ ചീത്ത പറഞ്ഞിട്ടോ കാര്യമില്ല. താങ്കളേപ്പോലെ അന്ധമായ വിധേയത്വം പ്രകടിപ്പിക്കേണ്ട യാതൊരു കാര്യവും അവര്‍ക്കില്ല.

ഞാന്‍ ചിലതൊക്കെ തള്ളുന്നു കൊള്ളുന്നു. ഇവിടത്തെ മാദ്ധ്യമങ്ങളും ചിലതൊക്കെ തള്ളുന്നു, കൊള്ളുന്നു. പൊതു സമൂഹവും ചിലതൊക്കെ തള്ളുന്നു, കൊള്ളുന്നു. കൊള്ളേണ്ടത് ചെയ്താല്‍ കൊള്ളും. തള്ളേണ്ടത് ചെയ്താല്‍ തള്ളും. റ്റി പി വധത്തില്‍ പാര്‍ട്ടിക്കുള്ള പങ്ക് ഓരോ ദിവസം ചെല്ലുമ്പോഴും വ്യക്തമാകുമ്പോള്‍ അവര്‍ കള്ളം പറയുന്ന ചിലരെയൊക്കെ തള്ളുന്നു എന്നത് സ്വാഭാവികമാണ്.

kaalidaasan said...

>>>>പിണറായി വിജയൻ താങ്കൾ പറഞ്ഞതുപോലെ ഒരു മോശം വ്യക്തിയായി എനിക്ക് തോന്നിയിട്ടില്ല. അദ്ദേഹം പാർട്ടി നിലപാടുകളിൽ നിന്നോ തീരുമാനത്തിൽ നിന്നോ വ്യതിചലിക്കുന്ന ആളല്ല. <<<<

നാമം ജപിക്കുന്നതുപോലെ ഇത് ആവര്‍ത്തിച്ചുകൊണ്ടിരിക്കതെ വിജയന്‍ ചെയ്യുന്ന പ്രവര്‍ത്തികളൊക്കെ വി എസിന്റെ പ്രവര്‍ത്തികളേ വിശകലനം ചെയ്യുമ്പോലെ വിശകലനം ചെയ്യ് മാഷേ. വിജയന്‍ എന്ന പാര്‍ട്ടി സെക്രട്ടറി ചെയ്ത പല കാര്യങ്ങളും ഞാന്‍ അക്കമിട്ട് നിരത്തി പല പ്രാവശ്യം. അതിനോട് താങ്കള്‍ പ്രതികരിച്ചു പോലുമില്ല. പാര്‍ട്ടി തീരുമാനത്തില്‍ നിന്നും നയപരിപാടികളില്‍ നിന്നും  വ്യതിചലിച്ചതും പാര്‍ട്ടി ഭരണഘടന ലംഘിച്ചതുമൊക്കെ ഞാന്‍ അക്കമിട്ട് നിരത്തിയിരുന്നു. താങ്കള്‍ക്ക് അരണയുടെ ഓര്‍മ്മ ശക്തി ആണെങ്കില്‍ ഞാന്‍ വീണ്ടും എഴുതാം.

1. ദേശാഭിമാനി എന്ന പാര്‍ട്ടി പത്രം സംസ്ഥാന അസ്മിതിയുടെ ഉടമസ്ഥതിയില്‍ നിന്നും  മാറ്റി ജയരാജന്റെ പേരിലേക്ക് എഴുതി.

2. സാന്റിയാഗോ മാര്‍ട്ടിന്‍ എന്ന നികുതി വെട്ടുപ്പുകാരനായ ലോട്ടറി രാജാവില്‍ നിന്നും ദേശാഭിമാനിക്കു വേണ്ടി സംഭാവന പിരിച്ചു.

3. ഫാരീസ് അബൂബേക്കര്‍ എന്ന സാമ്പത്തിക തട്ടിപ്പുകാരനെ പാര്‍ട്ടി വേദികളില്‍  ആദരിക്കുന്നു.പാര്‍ട്ടി ചാനലു വരെ ഉഅപയോഗിച്ച് പാര്‍ട്ടിക്കെതിരെ ചീത്തവിളിപ്പിച്ചു.

4. പഞ്ച നക്ഷത്ര ഹോട്ടല്‍ നടത്തുന്നു.

5. പാര്‍ട്ടി വിട്ടു പോയവരെ തിര്കെ കൊണ്ടു വരണമെന്ന് പാര്‍ട്ടി തീരുമാനം ഉണ്ടായിട്ടും, റ്റി പി യെ വീണ്ടും വീണ്ടൂം കുലം കുത്തി എന്നു വിളിച്ച് അനഭിമതനാക്കി, അദ്ദേഹത്തെ വധിക്കുന്നതിനു കളമൊരുക്കി. വിഎസിനെ ഒഞ്ചിയത്ത് അയച്ച അവരെയൊക്കെ തിരികെ കൊണ്ടു വരണമെന്ന ആഹ്വാനം നടത്തിച്ചതിന്റെ പിറ്റേന്ന്, വിജ്യന്‍ കുലം കുത്തി എന്നു വിളിച്ചാല്‍ അവര്‍ക്ക് പാര്‍ട്ടിയില്‍ യതൊരു സ്ഥനവുമില്ല എന്ന് പറഞ്ഞ, പാര്‍ട്ടി തീരുമാനത്തെ വെല്ലുവിളിച്ചു.

6. സദാചാര വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരെ ഉടന്‍ സസ്പെന്‍ഡ് ചെയ്യണമെന്ന പാര്‍ട്ടി ഭരണഘടന നിര്‍ദ്ദേശം ശശിയുടെ കാര്യത്തിലും ഗോപിയുടെ കര്യത്തിലും നടപ്പാക്കിയില്ല.

7. പരസ്യ പ്രസ്താവന പാടില്ല എന്ന പാര്‍ട്ടി നിര്‍ദ്ദേശം പല പ്രാവശ്യം  അദ്ദേഹം ലംഘിച്ചു.

ഇനിയും ഉണ്ട് പലതും അവയൊക്കെ ഞാന്‍ വിശദമായി തന്നെ പല കമന്റുകളിലും  എഴുതിയിട്ടുണ്ട്. അന്ധമായ ആരാധനയും വിധേയത്വവും അടിമത്തവും മാറ്റി വച്ചിട്ട് ഒരു നിമിഷം ഇതേപ്പറ്റിയൊക്കെ ചിന്തിക്കുക.

ഈ കമന്റ് താങ്കള്‍ പ്രസിദ്ധീകരിക്കില്ല എന്നെനിക്കുറപ്പുണ്ട്. മറ്റ് പലതും പോലെ.

ഇ.എ.സജിം തട്ടത്തുമല said...

കാളിദാസൻ,

താങ്കൾക്ക് ഈ കമന്റുകൾ പ്രസിദ്ധീകരിക്കില്ല്ലെന്നുറപ്പുള്ളതുകൊണ്ട് ഉടൻ തന്നെ പ്രസിദ്ധീകരിക്കുന്നു. താങ്കളെ പോലെ കമന്റുകൾ വരികൾ ഉദ്ധരിച്ച് മറുപടി പറയുന്നതൊന്നും എന്റെ രീതിയല്ല. അതിനു സമയവുമില്ല. അത് താങ്കളുടെ കാര്യത്തിൽ മാത്രമല്ല. എല്ലാവരുടെ കാര്യത്തിലും അങ്ങനെ തന്നെ. ആകെ എന്തെങ്കിലും കൂടുതൽ മറുപടി പറഞ്ഞിട്ടുണ്ടെങ്കിൽ അത് താങ്കളുടെ കമന്റുകൾക്ക് മാത്രമാണ്.എനിക്ക് പറയണമെന്നു തോന്നുന്ന കാര്യങ്ങൾ മാത്രം ഞാൻ പറയും. പാർട്ടിയിൽ തെറ്റു ചെയ്യുന്നവർ എന്നായാലും പുറത്താകും. ചിലരൊക്കെ ചിലപ്പോൽ രക്ഷപ്പെട്ടും പോകും. അതൊക്കെ സ്വാഭാവികം. പി.ശശിയൊന്നും കൂടുതൽ കാലം പാർട്ടിയിലുണ്ടാകില്ലെന്ന് നമുക്കെല്ലാമറിയാമായിരുന്നു. ഒടുവിൽ പുറത്തേക്കുതന്നെ പോയി. പിണറായിയാണ് ശശിയെ സംരക്ഷിച്ചതെന്നൊക്കെയുള്ളത് താങ്കളൂടെ പിണറായിവിരോധം കൊണ്ടു തോന്നുന്നതാണ്. ഒരാളുടെ മാത്രം താല്പര്യാർത്ഥം തെറ്റുചെയ്യുന്നവരെ ഏറെക്കാലം സംരക്ഷിക്കാനൊന്നുമാകില്ല. നായനാരുടെ പൊളീറ്റിക്കൽ സെക്രട്ടറിയായിരുന്ന കാലത്ത് പാർട്ടിയിലുണ്ടാക്കിയ സ്വാധീനത്തിന്റെ ബലത്തിൽ പി. ശശി കുറേക്കാലം കൂടി പിടിച്ചുനിന്നു.സ്വഭാവഗുണം കൊണ്ട് പുറത്തേക്കുതന്നെ പോയി. ആരു വിചാരിച്ചാലും സംരക്ഷിക്കാൻ പറ്റാത്ത വിധം. അതുപോലെ ചിലരൊക്കെ ഇനിയും പാർട്ടിയിലുണ്ടാകാം.ഗോപി കോട്ടമുറിക്കലിന്റെ പേരിൽ ഇങ്ങനെ ഒരാരോപണം ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ലല്ലോ. പാർട്ടി അറിയാതെ പലരും തെറ്റു ചെയ്യുന്നുണ്ടാകും. തെളിവോടെ പിടിക്കുമ്പോൾ പുറത്താകും. അത് വി.എസ്. ആയാലും പിണറായി ആയാലും. പിണറായി വിജയൻ കുഴപ്പക്കാരെ സംരക്ഷിക്കുന്ന ഒരാളാണെന്ന് അദ്ദേഹത്തെ അടുത്തറിയാവുന്നവർ ആരും പറയില്ല.പിന്നെ ഒരു പാർട്ടിയും അതിന്റെ നേതാവുമാകുമ്പോൾ ചില കാര്യങ്ങളിലൊക്കെ പല സമ്മർദ്ദങ്ങളും പരിമിതികളൂം ഉണ്ടാകും. വി.എസിനെ പോലെ വെട്ടൊന്ന് തുണ്ടം രണ്ട് എന്ന നിലയ്കുള്ള ശൈലി എല്ലായ്പോഴും പാർട്ടിയ്ക്കു ഗുണം ചെയ്യില്ല. പിണറായി കുറച്ചുകൂടി പക്വതകാണിക്കുന്നു.പാർട്ടിയിലെ മറ്റുള്ളവരോട് ആലോചിക്കാതെ ഒന്നും പ്രവർത്തിക്കില്ല. അതൊരു കമ്മ്യൂണീസ്റ്റ് ഗുണമാണ്. താൻപോരിമ പിണറായിക്കില്ല. ഒറ്റയ്ക്ക് തോന്നും പോലെ പ്രശ്നങ്ങളിലിടപെട്ട് മാധ്യമശ്രദ്ധയും ജനങ്ങളുടെ കൈയ്യടിയും വാങ്ങാൻ പിണറായി പോകില്ല. പിണറായിയെ സെക്രട്ടറിയാക്കിയത് പാർട്ടിയാണ്. ആ ബോധ്യം പിണറായിക്കുണ്ട്. നിങ്ങളോർക്കുക നിങ്ങണോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്! ആ ഒരു ബോധം എല്ലാ നേതാക്കളിലുമുണ്ടാകണം. കുലം കുത്തി നാട്ടുകാരുടെ കൈയറ്റി വാങ്ങുന്നത് ഒരു കമ്മ്യൂണിസ്റ്റുകാരനും ചേർന്നതല്ല. സുഖവും ദു:ഖവും ഒരു മിച്ച് ഏറ്റുവാങ്ങുന്നവരാന് യഥാർത്ഥ സഖാക്കൾ. പാർട്ടിയ്ക്ക് എന്തെങ്കിലും വിഷമസ്ഥിതി വരുമ്പോൾ വരുമ്പോൾ വിരുദ്ധചേരിയിൽ നിന്ന് പൊട്ടിച്ചിരിക്കുന്നത് ഒരു നല്ല കമ്മ്യൂണിസ്റ്റിനും പറ്റിയ പണിയല്ല. ഞങ്ങളൊക്കെ പാർട്ടിയെ പല കാര്യത്തിലും വിമർശിക്കുന്നവരാണ്. വി.എസിനെയും പിണറായിയെയും ഒക്കെ വിമർശിക്കും. പാർട്ടി വേദികളിൽ.അല്പസ്വല്പം പുറത്തും. പക്ഷെ പാർട്ടി കടുത്ത വെല്ലുവിളികളെ നേരിടുമ്പോൾ എല്ലാം മറന്ന് പാർട്ടിയ്ക്കൊപ്പം നിൽക്കും. പാർട്ടി നേതക്കളോടുണ്ടാകുന്ന വ്യക്തിവിദ്വേഷങ്ങൾ തീർക്കുന്നതിനു സ്വന്തം പ്രസ്ഥാനത്തെ മുച്ചൂടും കുഴിച്ചുമൂടും വിധമാകരുത്. എത്ര ആദർശക്കരനായാലും പാർട്ടിയെ ചതിച്ചാൽ അത് ചതി തന്നെ.

Anonymous said...

വി.എസ്.അച്യുതാനന്ദനേക്കാൾ മര്യാദ പിണറായിക്കുണ്ട്. പെണ്ണുങ്ങളെയെങ്കിലും വെറുതേ വിടും. ലതികാ സുഭാഷിനെയും , സിന്ധു ജോയിയെയും വി.എസ്. വിശേഷിപ്പിച്ചത് ആളുകൾ മറന്നിട്ടൊന്നുമില്ല.

Anonymous said...

കാളിദാസൻ,

താങ്കളുടെ ശാഠ്യവും , ധാര്‍ഷ്ട്യവും പ്രകടിപ്പിക്കാനുള്ള ഒരു വേദിയാണ് എല്ലാവരുടെയും ബ്ലോഗുകൾ എന്ന ഒരു ബോര്‍ഡ് കെട്ടിത്തൂക്കിയാലോ എന്ന ആലോചനയിലാണ് ഞാൻ! ഞാൻ മാത്രമല്ല, പലരും അതേപറ്റി ആലോചിക്കുന്നുണ്ടത്രേ!