എസ്.എസ്.എൽ.സി റീ വാല്വേഷനിൽ ഗ്രേഡ് മാറിയ കുട്ടികൾ അവതാളത്തിൽ
ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ റീ വാല്വേഷന് അപേക്ഷിച്ച് ഗ്രേഡിൽ മറ്റം വന്ന കുട്ടികൾക്ക് സർട്ടിഫിക്കറ്റ് ഇതുവരെയും ലഭിച്ചിട്ടില്ല. അതിനാൽ ഇവരിൽ പ്ലസ്-വണിന്റെ ആദ്യ അലോട്ട്മെന്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് നിശ്ചിത ദിവസത്തിനുള്ളിൽ അഡ്മിഷൻ എടുക്കാൻ സാധിക്കില്ല. റീവാല്വേഷന് അപേക്ഷിച്ച കുട്ടികളുടെ ആദ്യ സർട്ടിഫിക്കറ്റുകൾ അവർക്ക് വിതരണം ചെയ്യാതെ അവ റീവാല്വേഷന്റെ റിസൾട്ട് വന്നതിനുശേഷം ഗ്രേഡിൽ വ്യത്യാസമുണ്ടെങ്കിൽ ഹെഡ്മാസ്റ്റർമാർ ഡി.ഇ.ഓ ഓഫീസിൽ കൊണ്ടുപോയി നൽകി പുതുക്കിയ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി കുട്ടികൾക്ക് നൽകണമെന്നായിരുന്നു നിർദ്ദേശം.
പ്ലസ്-വൺ അപേക്ഷ നൽകാനുള്ള തീയതി അവസാനിക്കും മുമ്പ് റീവാല്വേഷന്റെ റിസൾട്ട് വന്നതുകൊണ്ട് മിക്ക കുട്ടികൾക്കും റീവാല്വേഷനിൽ കൂട്ടിക്കിട്ടിയ ഗ്രേഡ് അനുസരിച്ച് അപേക്ഷിക്കുവാൻ കഴിഞ്ഞിരുന്നു. എന്നാൽ റീവാല്വേഷനു ശേഷമുള്ള എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് ഇതുവരെ ഡി.ഇ.ഓ ഓഫീസുകളിലോ അതുവഴി സ്കൂളുകളിലോ എത്തിയിട്ടില്ല. അതിനാൽ പ്ലസ്-വണ്ണിന് അദ്യ അലോട്ട്മെന്റിൽ പേരുള്ള കുട്ടികൾക്ക് അവർക്ക് പ്രവേശനാനുമതി ലഭിച്ച സ്കൂളിൽ അഡ്മിഷൻ എടുക്കാൻ കഴിയില്ല. ഏതെങ്കിലും സ്കൂളിൽ അഡ്മിഷൻ ലഭിച്ചാൽ ആ സ്കൂളിൽ നിശ്ചിത ദിവസത്തിനുള്ളിൽ സ്ഥിരമായോ ഹയർ ഓപ്ഷൻ ഉണ്ടെങ്കിൽ ടെമ്പററി ആയോ അഡ്മിഷൻ എടുക്കണമെന്നുണ്ട്. പ്ലസ്-വന്നിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് പതിനെട്ടാം തീയതി പ്രസിദ്ധീകരിക്കും.
ഏതെങ്കിലും സ്കൂളിൽ അഡിമിഷൻ ലഭിക്കുന്ന കുട്ടികൾ പത്തൊൻപതാം തീയതി വൈകുന്നേരം നാലുമണിയ്ക്കു മുമ്പ് അഡ്മിഷൻ എടുക്കണമെന്നുണ്ട്. ഇല്ലെങ്കിൽ കിട്ടിയ അഡ്മിഷൻ ക്യാൻസലാകും. പിന്നീടുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കപ്പെടുകയുമില്ല. റീവാല്വേഷനിൽ ഗ്രേഡ് മാറ്റം വന്ന കുട്ടികൾക്ക് ഇതുവരെ സർട്ടിഫികറ്റ് ലഭിച്ചിട്ടില്ല. സർട്ടിഫിക്കറ്റിന്റെ കോപ്പിയും കൂടി വച്ചാണ് മിക്ക സ്കൂളിലും ടി.സിയ്ക്കും കോൻഡാക്ട് സർട്ടിഫിക്കറ്റിനും അപേക്ഷിക്കേണ്ടത്. സർട്ടിഫിക്കറ്റ് ഇനിയും ലഭിച്ചിട്ടില്ലാത്തതിനാൽ അവർക്ക് ടി.സിയ്ക്കും കൊണ്ടാക്ട് സർട്ടിഫിക്കറ്റിനും അപേക്ഷിക്കാൻ കഴിയില്ല.
അഡ്മിഷൻ സമയത്ത് എസ്.എസ്.എൽ.സി ബൂക്കും ടിസിയും കോണ്ടാക്ട് സർട്ടിഫിക്കറ്റും നലകേണ്ടതുണ്ട്. എന്നാൽ ഇവ മൂന്നും ഈ കുട്ടികൾക്ക് കിട്ടിയിട്ടില്ല. ഇപ്പോൾ റീവാല്വേഷനു കൊടുത്തത അബദ്ധമയോ എന്ന സന്ദേഹത്തിലും തങ്ങൾക്ക് അർഹതപ്പെട്ട അഡിഷൻ ലഭിക്കാതെ പോകുമോ എന്ന ഭയത്തിലുമാണ് റീവാല്വേഷന് കൊടുത്ത കുട്ടികൾ. ഇക്കാര്യത്തിൽ അധികൃതരുടെ ശ്രദ്ധ പതിയണം. ഇതിനു പരിഹാരം ഒന്നുകിൽ എത്രയും വേഗം ഇനിയെങ്കിലും കുട്ടികളുടെ സർട്ടിഫിക്കറ്റ് നൽകുക. അല്ലെങ്കിൽ പ്ലസ് വണ്ണിന് ആദ്യ അലോട്ട്മെന്റു പ്രകാരം അഡ്മിഷൻ എടുക്കാവുന്ന തീയതി നീട്ടിവയ്ക്കുക. ഇത് രണ്ടുമല്ലെങ്കിൽ റീവാല്വേഷനു കൊടുത്ത കുട്ടികൾക്ക് ഇത്തവണ പ്ലസ് വൺ പ്രവേശനം അസാധ്യമാകും.
2 comments:
ഹോ എന്തൊകെ പൊല്ലാപ്പാ ഈ കേള്‍ക്കുന്നേ !
അല്ല പണ്ടേ പോലെ മാഷിന്റെ പോസ്റ്റുകള്‍ ഒന്നും കാണുന്നില്ലല്ലോ എന്നാ പറ്റി ബിസി യാണോ
അഡ്മിഷന് , എസ് എസ് എല്‍ സി പരീക്ഷാഭവന്‍ , എന്‍ ഐ സി , പീ ആര്‍ ഡി വെബ് സൈടുകളിലെ മാര്‍ക്ക് ലിസ്റ്റ് പ്രിന്റ് ഔട്ട് മതിയാകും , ജാതി കൂടി ഉള്‍പ്പെടുത്തിയത് അതിനു വേണ്ടി ആണെന്നറിയുന്നു, സര്‍ടിഫിക്കറ്റ് പ്രിന്റിംഗ് കഴിഞ്ഞ മിനിസ്ട്രി ഔട്ട് സോര്‍സ് ചെയ്തിരുന്നു
Post a Comment