എ.എ.പിയ്ക്ക് ഒരു റെഡ് സല്യൂട്ട്! അരവിന്ദ് കെജരിവാളിന് ഒരു കിസ്സ് ഓഫ്
ലവ്! ഇത് പ്രത്യാശയുടെ നിമിഷങ്ങൾ. എല്ലാം അവസാനിച്ചുവെന്നാണ്
കരുതിയിരുന്നത്. മതേതര കക്ഷികൾക്ക് നഷ്ടപ്പെട്ട ആത്മവിശ്വാസം വീണ്ടെടുത്ത്
രാജ്യം നേരിടുന്ന അപകടാവസ്ഥകളെ അതിജീവിക്കാൻ കേവലവും വ്യക്തിഗതവുമായ
അധികാരക്കൊതികൾ മാറ്റിവച്ച് ഒത്തൊരുമിച്ച് പ്രവർത്തിക്കാൻ ഡൽഹിയിലെ ഈ
തെരഞ്ഞെടുപ്പു ഫലം പ്രചോദനമാകുമെങ്കിൽ ഇതൊരു മഹാവിജയമാകും. ഇല്ലെങ്കിൽ
അനഭിമതമായ പല തുടർച്ചകളും ഇനിയും ചരിത്രത്തിന്റെ ഭാഗമാകും.
അക്രമത്തിന്റെയോ ഫാസിസത്തിന്റെയോ മാർഗ്ഗമില്ലാതെ തന്നെ ജനാധിപത്യത്തിൽ വലിയ
വിജയങ്ങൾ നേടാമെന്നു കൂടി ഡൽഹിയിലെ ആം ആത്മി പാർട്ടിയുടെ വിജയം സൂചന
നൽകുന്നു.