പെൻഷൻ പ്രായം
സർവ്വീസിൽ കയറുന്നതുമുതൽ ഇരുപതുവർഷമോ അറുപതു വയസോ ആദ്യം തികയുന്നത് അതുവരെ സർവ്വീസ് നൽകും വിധമുള്ള പരിഷ്കരിക്കണം നടപ്പിലാക്കണം. ഒരാൾക്ക് ആകെ സർവീസിലിരിക്കാവുന്ന പ്രായം ഇരുപതോ അങ്ങേയറ്റം പോയാല്‍ ഇരുപത്തഞ്ചോ ആക്കി നിജപ്പെടുത്തിയിട്ട് പെൻഷൻ പ്രായം കൂട്ടുന്നതിനെപ്പറ്റി ആലോചിക്കാവുന്നതാണ്.
അങ്ങനെ വരുമ്പോൾ ഉദ്യോഗാർത്ഥികൾക്ക് ടെസ്റ്റ് എഴുതാവുന്ന പ്രായം നാല്പത്തഞ്ചോ അൻപതോ അതിനും മുകളിലോ ആക്കണം. എസ്.സി/എസ്.റ്റിയ്ക്ക് അൻപത് വയസുവരെയും ഒ.ബി.സിയ്ക്ക് നാല്പത്തിയഞ്ചു വയസുവരെയും മുന്നോക്കവിഭാഗങ്ങൾക്ക് നാല്പതു വയസുവരെയും ടെസ്റ്റ് എസ്റ്റ് എഴുതാൻ അവസരം നൽകണം. അങ്ങനെയെങ്കിൽ പെൻഷൻ പ്രായം അറുപതാക്കുന്നതിലും തെറ്റില്ല.
എന്നാൽ ഒരു കാരണവശാലും ഒരു വ്യക്തിയ്ക്ക് ഇരുപത് (അങ്ങേയറ്റം പോയാൽ ഇരുപത്തിയഞ്ച് ) വർഷത്തിൽ കൂടുതൽ സർവ്വീസ് അനുവദിക്കേണ്ട കാര്യമില്ല. ഇരുപതുവർഷം സർവ്വീസിൽ ഇരുന്നാലും നല്ല നിലയിൽ ജീവിക്കാം. ഇരുപതുവർഷം കഴിഞ്ഞ് പിരിയുമ്പോൾ കിട്ടുന്ന പെൻഷനും പിന്നീടുള്ള പ്രതിമാസ പെൻഷനുംകൊണ്ട് ഒരാൾക്ക് കുടുംബമായി ഒരുവിധം അല്ലലില്ലാതെ ജീവിക്കാം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും പെൻഷൻ പറ്റിയവരുടെയും ജിവിതം ഏറെക്കുറെ സുരക്ഷിതമാണ്. അതിന് ഇരുപത് വർഷത്തെ സർവ്വീസ് ഒക്കെ മതി. പകരം പെൻഷൻ ആനുകൂല്യങ്ങളൊക്കെ അല്പസ്വല്പം കൂട്ടിക്കൊടുത്താൽ മതി.
ഇന്നലെ വരെ തുടർന്നുവന്നതെല്ലാം അതേപടിതന്നെ തുടരണമെന്നില്ലല്ലോ. മാറ്റങ്ങൾ അനിവാര്യമാണ്. സർക്കാർ ഉദ്യോഗം ഏവരുടെയും സ്വപ്നമാണ്. അത് കിട്ടിക്കഴിയുന്നവർ മുപ്പത്തിയഞ്ചും നാല്പതും വർഷം വച്ചനുഭവിക്കുന്നത് ഉദ്യോഗം കാത്തു കഴിയുന്നവരോടും അടുത്ത തലമുറകളോടും ചെയ്യുന്ന അനീതിയാണ്. എല്ലാവർക്കും അവസരങ്ങൾ ലഭിക്കണം.
സർക്കാർ ഉദ്യോഗം ഒരു തൊഴിൽ എന്നതിനേക്കാൾ സർവീസ് ആണെന്ന കാര്യവും ആരും വിസ്മരിക്കരുത്. മുമ്പേ മുമ്പേ എത്തിപ്പെടുന്നവരുടെ ആധിപത്യവും അള്ളിപ്പിടിച്ചിരിക്കലും അവർ പുതിയവർക്ക് അവസരം നൽകാതിരിക്കലും എല്ലാ മേഖലകളിലും ഉള്ളതാണ്. ഇത് ഉദ്യോഗസ്ഥ മേഖലയിലും ഉണ്ട്. ഇതിനൊക്കെ ഒരു അറുതി വരണം. ഈ നിലയിൽ എന്തുകൊണ്ട് ഒരു ചർച്ച ആയിക്കൂട?
11 comments:
സര്‍ക്കാരിന്റെ ഖജനാവില്‍ എത്തുന്ന പണം എല്ലാം തന്നെ ശമ്പളത്തിനും പെന്‍ഷനും ആയിട്ടാണ് പോകുന്നത്. ഇങ്ങനെ പോയാല്‍ ഭാവിയില്‍ ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ സര്‍ക്കാരിന് ജനങ്ങളെ വല്ലാതെ പിഴിയേണ്ടി വരും. ഇന്ന് ആളുകളുടെ ശരാശരി ആയുസ്സ് വര്‍ദ്ധിച്ചിട്ടുണ്ട്. മുന്‍പ് അത് ഏകദേശം 55 ആയിരുന്നെങ്കില്‍ ഇന്നത് 70നും മേലെ ആയിട്ടുണ്ട്. അത്കൊണ്ട് സര്‍ക്കാര്‍ പെന്‍ഷന്‍ നിര്‍ത്തണം. എന്നിട്ട് ഇപ്പോഴത്തെ ഇ.പി.എഫ്.പെന്‍ഷന്‍ സ്കീം പോലെ ശമ്പളത്തില്‍ നിന്ന് കോണ്‍ട്രിബ്യൂഷന്‍ പിരിച്ചെടുത്തിട്ട് ആ ഫണ്ടില്‍ നിന്ന് പെന്‍ഷന്‍ കൊടുക്കണം. അത് പോലെ തന്നെ ശരാശരി ആയുസ്സ് വര്‍ദ്ധിച്ചത് പരിഗണിച്ച് വിരമിക്കല്‍ പ്രായം 65 ആയി നിജപ്പെടുത്തണം. സര്‍ക്കാര്‍ ഉദ്യോഗം തൊഴിലില്ലായ്മ പരിഹരിക്കാനുള്ള ഉപാധി എന്ന പിന്തിരിപ്പന്‍ നിലപാട് നന്നല്ല.
38 വർഷം സർവ്വീസ് ഉള്ള അദ്ധ്യാപകനെ എനിക്കറിയാം. സുകുമാരേട്ടാ,,, എന്റെ മക്കൾക്ക് ജോലി ലഭിക്കുന്നതുവരെ ഞാനൊന്നും പറയുന്നില്ല.
എന്റെ അമ്മ റിട്ടയര്‍ ചെയ്യുമ്പോള്‍ ആയിരത്തി ഇരുനൂറു രൂപ ആയിരുന്നു പെന്‍ഷന്‍ ഇപ്പോള്‍ അവര്‍ക്ക് പതിനാറായിരം രൂപ കിട്ടുന്നു , അതായത് സര്‍വീസില്‍ ഇരുന്നപോള്‍ കിട്ടിയതിനേക്കാള്‍ വലിയ തുക ഒന്നും ചെയ്യാതെ പിന്നെയും ഇരുപത് വര്ഷം സര്‍ക്കാര്‍ കൊടുക്കുന്നു , അതുകൊണ്ട് പെന്‍ഷന്‍ പ്രായം അറുപതാക്കണം അതുപോലെ സര്‍വീസില്‍ കയറാന്‍ നാല്പ്പതാക്കണം വയസ്സ്, പിന്നെ ഇന്നത്തെ ചെറുപ്പക്കാര്‍ക്ക് ഒരു തൊഴില്‍ അറിയാം എങ്കില്‍ സര്‍ക്കാര്‍ സര്‍വീസ് ഒരു പ്രയോജനവും ഇല്ല നക്കാപ്പിച്ച കൊണ്ട് കഴിഞ്ഞു പോകാം അത്ര തന്നെ ദിവസം അഞ്ഞൂറ് രൂപ ഉണ്ടാക്കാന്‍ ഇന്ന് ഒരു പ്രയാസവും ഇല്ല തെങ്ങേല്‍ കേറാന്‍ എങ്കിലും അറിയാം എങ്കില്‍, പിന്നെ ഈ ടി ഇന്‍ ഹാര്നെസ്സ് അടിയന്തരമായി നിര്‍ത്തണം ഒരു ടെസ്റ്റും എഴുതാതെ മാതാവോ പിതാവോ മരിച്ചതിന്റെ പേരില്‍ സര്‍വീസ് കയറുന്നവന്‍ ഒരു പണിയും എടുക്കാറില്ല പതിനെട്ട്ടം വയസ്സില്‍ അവനു ജോലി കിട്ടുന്നു നിരുത്തരവാദപരമാഅയ പെരുമാറ്റം ആണ് ഇവര്‍ക്ക് , പലപ്പോഴും ഇവന് ജോലി കിട്ടാന്‍ കാരണമായ തന്തയും മദ്യപാനി ആയി സര്‍വീസില്‍ നിത്യ ശല്യം ആയിരുന്നിരിക്കണം , മറ്റൊരു സര്‍വീസ് നുഴഞ്ഞു കയറ്റക്കാര്‍ ആണ് വികലാംഗര്‍ എങ്ങിനെ എങ്കിലും പത്തു ദിവസം ടിയിലി വേജ് ജോലി കേറി പിന്നെ അവന്‍ സ്ഥിരം ആകും ഇവരും ഒരു പണിയും എടുക്കില്ല , ഇതൊക്കെ നിര്‍ത്തണം , സര്‍വീസില്‍ കയറാന്‍ നിശ്ചിത പീ എസ സി പരീക്ഷയില്‍ ഒരു നിശ്ചിത റാങ്ക് നിശ്ചയിച്ചാല്‍ ഇവരൊന്നും കയറില്ല , സൌജന്യം ശരി പക്ഷെ സൌജന്യം അനുഭവിക്കുന്നവന്‍ പണി എടുക്കണം
സുശീലൻ, അല്ലെങ്കിലും ഈ സർക്കാർ ഉദ്യോഗസ്ഥർ സദാ ദാരിദ്ര്യവാസം പറയുന്നവരാണ്. നാല് സർക്കാർ ഉദ്യോഗസ്ഥർ എത്തുചേരുന്നിടത്ത് നിന്നാൽ മറ്റുള്ളവർക്ക് ബോറടിക്കും. അവരെപ്പോഴും ശമ്പളം, ഗ്രാറ്റുവിറ്റി, ഇങ്ക്രിമെന്റ്, ടി.എ.ടി.എ, പ്രൊവിഡ്ന്റ് ഫണ്ട് എന്നിങ്ങനെയുള്ള പദങ്ങൾ ഉരുവിട്ടുകൊണ്ടിരിക്കും. അത്യാഗ്രഹം ഈ സംഭാഷണങ്ങളിൽ നിഴലിച്ചുകൊണ്ടിരിക്കും. സർക്കാർ ഉദ്യോഗസ്ഥർ ദാരിദ്ര്യവാസം പറയുന്നത് എനിക്ക് ഇഷ്ടമല്ല. എന്റെ പിതാവ് സർക്കാർ സ്കൂൾ അദ്ധ്യാപകനായിരുന്നു. അദ്ദേഹം കീട്ടുന്ന നക്കാപിച്ചയെങ്കിൽ ആ നക്കാപിച്ചകൊണ്ട് നാട്ടുകാരെ മുഴുവൻ സഹായിക്കുകയും, വായനശാല നടത്തുകയും, പാർട്ടിപ്രവർത്തനം നടത്തുകയും , ഒപ്പം കുടുമബകാര്യം മുഴുവൻ നോക്കുകയും തനിക്കിളയതുങ്ങളുടെ ചെലവുപോലും നോക്കുകയും ചെയ്തിരുന്നു. അദ്ഭുതമായൊന്നും കരുതേണ്ട. അതൊക്കെ യങ്ങു നടക്കും. നമ്മൾ ഒന്നു വലിച്ചിറുക്കണം. ഞങ്ങൾ പട്ടിണി അറിഞ്ഞിട്ടില്ല. പക്ഷെ ആർഭാടങ്ങൾ കാണിച്ച് ജീവിക്കണമെങ്കിൽ അതൊന്നും തികയില്ല. ഞങ്ങൾ ലളിത ജീവിതം നയിച്ചതുകൊണ്ട് പട്ടിണി കിടന്നിട്ടില്ല. അയൽക്കാരും പട്ടിണി കിടക്കാൻ അനിവദിച്ചിരുന്നുല്ല. മറ്റു വരുമാനങ്ങൾ ഒന്നും ഇല്ലായിരുന്നു. ഇപ്പോൾ പെൻഷൻ കൊണ്ട് തന്നെ ആഹരാം,ചികിത്സാ ചെലവ് എല്ലാം നോക്കുന്നു. ഞാനും ആ പറ്റിൽതന്നെ ജീവിക്കുന്നത് (അതാരുമറിയേണ്ട). പിന്നെ വലിയ ഒരു രോഗമോ മറ്റോ വന്നാൽ...അതിപ്പോ എത്ര പണക്കാരായാലും ബുദ്ധിമുട്ടും. ഞാൻ പറഞ്ഞു വന്നതിത്രയേ ഉള്ളൂ; മാനം മര്യാദയ്ക്ക് ജിവിച്ചാൽ പട്ടിണിയില്ലാതെ ജീവിക്കാൻ ഒരു പ്രൈമറി സ്കൂൾ അദ്ധ്യാപകനായാലും മതി. ഒരു ലാസ്റ്റ് ഗ്രേഡ് ആയാലും മതി. പിന്നെ കിടന്ന് സദാ സമയവും ദാരിദ്ര്യവാസം വിളമ്പി കേട്ടുനിൽക്കുന്ന യാതൊരുവരുമാനവുമില്ലാത്തവനെ ദ്വേഷ്യം പിടിപ്പിക്കരുത്. ഞാൻ സഹികെട്ട് ചില സർക്കാർ ഉദ്യോഗസ്ഥരോട് ചോദിച്ചിട്ടുണ്ട്, എന്നാപ്പിന്നെ നഷ്ടമാണെങ്കിൽ നിങ്ങളങ്ങ് രാജിവച്ച് വരുമാനമുള്ള മറ്റു വല്ല പണിയും നോക്കടേയെന്ന്! അതിനു മറുപടിയില്ല. സർക്കാർ ഉദ്യോഗസ്ഥൻ എല്ലാ അർത്ഥത്തിലും സുരക്ഷിതനാണ്. കിട്ടുന്നതൊക്കെ ബിവറേജസിൽ കൊടുത്തിട്ട് ശമ്പളം തികയുന്നില്ലെന്നു പറയുന്നവരാണ് ഒരു വിഭാഗം.അതുപോലെ പെണ്ടാട്ടിയേം മക്കളേം ലളിത ജീവിതം പഠിപ്പിച്ചാൽ ഉള്ളതുകൊണ്ട് ഓണം പോലെ കഴിയാം. അയ്യായിരത്തിന്റെ ചെരിപ്പും, അൻപതിനായിരത്തിന്റെ അരഞ്ഞാണവുമൊന്നും വാങ്ങി പെൺപറന്നോർമാർക്ക് കൊടുത്ത് ശീലിപ്പിക്കരുത്. രണ്ടോ മൂന്നോ ജോഡി ഡ്രസ്സും നൂറുനൂറ്റൻപത് രൂപയുടെ ചെരിപ്പും മറ്റുംകൊണ്ട് മക്കളെയും ജീവിക്കാൻ പഠിപ്പിക്കണം.ലോണെടുത്ത് ബഹുനില മണിമാളീകവച്ച് കിടക്കാൻ സർക്കാർ ശമ്പളം മതിയാകില്ല. ഒരു കൊച്ചു വീട് വയ്ക്കണം. സൈക്കിൾ വാങ്ങാനുള്ള ശേഷിയേ ഉള്ളുവെങ്കിൽ സി.സിയിട്ട് കാറ് വാങ്ങി നളിക്കരുത്. മക്കളെ സർക്കാർ സ്കൂളിൽ അയച്ച് പഠിപ്പിക്കണം.ഇംഗ്ലീഷ് മീഡിയോം സി.ബി.എസ്.ഈം പഠിപ്പിക്കാൻ സർക്കാർ ശമ്പളം കൂട്ടിത്തരാനൊക്കില്ല. നമ്മൾ രണ്ടു മക്കൾ വലിയ ആർഭാടമില്ലാതെ ജീവിച്ചു. പട്ടിണിമാത്രം ഉണ്ടായില്ല. അതുതന്നെ വലിലിയ കാര്യം. ഇപ്പോൾ പെൻഷൻ മാത്രം പതിനായിരത്തിനുമുകളിൽ ഉള്ളതുകൊണ്ട് അവർ നമ്മളെ ആശ്രയിക്കാതെ ജീവിച്ചുകൊള്ളും. എല്ലാ സർക്കാർ ഉദ്യോഗസ്ഥർക്കും പെൻഷൻ കാർക്കും ഇങ്ങനെ ജീവിക്കാം. ജീവിച്ചതാ!പിന്നെ വല്ലപ്പോഴും അല്പസ്വല്പം കടമൊക്കെ വരും. അതൊക്കെ സ്വാഭാവികം.പിന്നെ വല്ല പെണ്ണിനെ കെട്ടിക്കുന്ന കാര്യഓം പറഞ്ഞ് ജയിക്കാനാണെങ്കിൽ ചുമ്മാതിരി. സ്ത്രീധനം വാങ്ങാതെയും ആർഭാടലില്ലാതെയും കല്യാണം കഴിക്കാനും സന്മനസുള്ള നല്ല ആൺപിള്ളേരൊക്കെ നമ്മുടെ സമൂഹത്തിലുണ്ട്. ഇതൊക്കെ മനസിൽ വച്ചാണ് സുശീൽജീ ഞാൻ പറയുന്നത്. സർക്കാർ ഉദ്യോഗം കിട്ടുന്നതുവരെ അത് കിട്ടാനുള്ള ആർത്തി. കിട്ടിയാലോ? ദാരിദ്ര്യവാസം. പാടില്ലപാടില്ല നമ്മെ നമ്മൾ പാടേ മറന്നൊന്നും ചെയ്തുകൂട. ചുരുക്കത്തിൽ സർക്കാർ ഉദ്യോഗസ്ഥർ മറ്റുള്ളവർക്ക് മാതൃകയാകേണ്ടതാണ്. കിട്ടുന്ന ശമ്പളം കൊണ്ട് ലളിത ജീവിതം നയിച്ച് മറ്റുള്ളവരെ കാണിച്ചുകൊടുക്കണം. ഇനി വീട്ടിൽ ഭാര്യക്കും ഭർത്താവിനും സർക്കാർ ഉദ്യോഗമുണ്ടെങ്കിൽ ഒരാളുടെ വരുമാനം ബാക്കിയാണ്. കുടുംബത്തിൽ രണ്ടു പേർക്കും ജോലിയുള്ളവരാണ് ഭയങ്കര ദാരിദ്ര്യവാസം പറച്ചിലുകാർ. സർക്കാർ ജോലി കിളയലും തെങ്ങുകയറ്റവും റബ്ബർവെട്ടും ഒക്കെ അപേഷിച്ചു നോക്കുമ്പോൾ എത്രയോ സുഖമുള്ള പണിയാണ്. എന്നിട്ടും കിട്ടുന്നതൊന്നും പോരത്രേ. കാലാ കാലങ്ങളിൽ ന്യായമായി ശമ്പളവും ആനുകൂല്യങ്ങളും പരിഷ്കരിച്ചും നൽകുന്നുമുണ്ട്. ( മനസിൽ തോന്നുമ്പടി അങ്ങ് എഴുതിവച്ചതാണ്. അക്ഷരതെറ്റോ ആവർത്തന വിരസതയോ ഉണ്ടെങ്കിൽ ക്ഷമിച്ച് വായിച്ച് എല്ലാവരും നന്നാവുക!അല്ലപിന്നെ!)
ആ ഡൈയ്യിംഗ് ഹാർണസിന്റെ കാര്യം അവിടെ നിൽക്കട്ടെ. വികലാംഗരുടെ കാര്യം വിട്ടേക്കൂ. പാവങ്ങൾ എങ്ങനെയെങ്കിലും ജീവിച്ചുപോട്ടെ. വികലാംഗർക്കൊക്കെ ഒരു സാമൂഹ്യ സുരക്ഷ നൽകണം. ഡൈയിംഗ് ഹാർണസ് പണി ചില വ്യവസ്ഥകൾക്ക് വിധേയമാക്കുന്നതിനെ പറ്റി ആലോചിച്ചുകൂടെന്നില്ല.
സുശീലൻ,
അല്ലെങ്കിലും ഈ സർക്കാർ ഉദ്യോഗസ്ഥർ സദാ ദാരിദ്ര്യവാസം പറയുന്നവരാണ്. നാല് സർക്കാർ ഉദ്യോഗസ്ഥർ എത്തുചേരുന്നിടത്ത് നിന്നാൽ മറ്റുള്ളവർക്ക് ബോറടിക്കും. അവരെപ്പോഴും ശമ്പളം, ഗ്രാറ്റുവിറ്റി, ഇങ്ക്രിമെന്റ്, ടി.എ.ടി.എ, പ്രൊവിഡ്ന്റ് ഫണ്ട് എന്നിങ്ങനെയുള്ള പദങ്ങൾ ഉരുവിട്ടുകൊണ്ടിരിക്കും. അത്യാഗ്രഹം ഈ സംഭാഷണങ്ങളിൽ നിഴലിച്ചുകൊണ്ടിരിക്കും. സർക്കാർ ഉദ്യോഗസ്ഥർ ദാരിദ്ര്യവാസം പറയുന്നത് എനിക്ക് ഇഷ്ടമല്ല. എന്റെ പിതാവ് സർക്കാർ സ്കൂൾ അദ്ധ്യാപകനായിരുന്നു. അദ്ദേഹം കീട്ടുന്ന നക്കാപിച്ചയെങ്കിൽ ആ നക്കാപിച്ചകൊണ്ട് നാട്ടുകാരെ മുഴുവൻ സഹായിക്കുകയും, വായനശാല നടത്തുകയും, പാർട്ടിപ്രവർത്തനം നടത്തുകയും , ഒപ്പം കുടുമബകാര്യം മുഴുവൻ നോക്കുകയും തനിക്കിളയതുങ്ങളുടെ ചെലവുപോലും നോക്കുകയും ചെയ്തിരുന്നു. അദ്ഭുതമായൊന്നും കരുതേണ്ട. അതൊക്കെ യങ്ങു നടക്കും. നമ്മൾ ഒന്നു വലിച്ചിറുക്കണം. ഞങ്ങൾ പട്ടിണി അറിഞ്ഞിട്ടില്ല. പക്ഷെ ആർഭാടങ്ങൾ കാണിച്ച് ജീവിക്കണമെങ്കിൽ അതൊന്നും തികയില്ല. ഞങ്ങൾ ലളിത ജീവിതം നയിച്ചതുകൊണ്ട് പട്ടിണി കിടന്നിട്ടില്ല. അയൽക്കാരും പട്ടിണി കിടക്കാൻ അനിവദിച്ചിരുന്നുല്ല. മറ്റു വരുമാനങ്ങൾ ഒന്നും ഇല്ലായിരുന്നു. ഇപ്പോൾ പെൻഷൻ കൊണ്ട് തന്നെ ആഹരാം,ചികിത്സാ ചെലവ് എല്ലാം നോക്കുന്നു. ഞാനും ആ പറ്റിൽതന്നെ ജീവിക്കുന്നത് (അതാരുമറിയേണ്ട). പിന്നെ വലിയ ഒരു രോഗമോ മറ്റോ വന്നാൽ...അതിപ്പോ എത്ര പണക്കാരായാലും ബുദ്ധിമുട്ടും. ഞാൻ പറഞ്ഞു വന്നതിത്രയേ ഉള്ളൂ; മാനം മര്യാദയ്ക്ക് ജിവിച്ചാൽ പട്ടിണിയില്ലാതെ ജീവിക്കാൻ ഒരു പ്രൈമറി സ്കൂൾ അദ്ധ്യാപകനായാലും മതി. ഒരു ലാസ്റ്റ് ഗ്രേഡ് ആയാലും മതി. പിന്നെ കിടന്ന് സദാ സമയവും ദാരിദ്ര്യവാസം വിളമ്പി കേട്ടുനിൽക്കുന്ന യാതൊരുവരുമാനവുമില്ലാത്തവനെ ദ്വേഷ്യം പിടിപ്പിക്കരുത്. ഞാൻ സഹികെട്ട് ചില സർക്കാർ ഉദ്യോഗസ്ഥരോട് ചോദിച്ചിട്ടുണ്ട്, എന്നാപ്പിന്നെ നഷ്ടമാണെങ്കിൽ നിങ്ങളങ്ങ് രാജിവച്ച് വരുമാനമുള്ള മറ്റു വല്ല പണിയും നോക്കടേയെന്ന്! അതിനു മറുപടിയില്ല. സർക്കാർ ഉദ്യോഗസ്ഥൻ എല്ലാ അർത്ഥത്തിലും സുരക്ഷിതനാണ്. കിട്ടുന്നതൊക്കെ ബിവറേജസിൽ കൊടുത്തിട്ട് ശമ്പളം തികയുന്നില്ലെന്നു പറയുന്നവരാണ് ഒരു വിഭാഗം.അതുപോലെ പെണ്ടാട്ടിയേം മക്കളേം ലളിത ജീവിതം പഠിപ്പിച്ചാൽ ഉള്ളതുകൊണ്ട് ഓണം പോലെ കഴിയാം. അയ്യായിരത്തിന്റെ ചെരിപ്പും, അൻപതിനായിരത്തിന്റെ അരഞ്ഞാണവുമൊന്നും വാങ്ങി പെൺപറന്നോർമാർക്ക് കൊടുത്ത് ശീലിപ്പിക്കരുത്. രണ്ടോ മൂന്നോ ജോഡി ഡ്രസ്സും നൂറുനൂറ്റൻപത് രൂപയുടെ ചെരിപ്പും മറ്റുംകൊണ്ട് മക്കളെയും ജീവിക്കാൻ പഠിപ്പിക്കണം.ലോണെടുത്ത് ബഹുനില മണിമാളീകവച്ച് കിടക്കാൻ സർക്കാർ ശമ്പളം മതിയാകില്ല. ഒരു കൊച്ചു വീട് വയ്ക്കണം. സൈക്കിൾ വാങ്ങാനുള്ള ശേഷിയേ ഉള്ളുവെങ്കിൽ സി.സിയിട്ട് കാറ് വാങ്ങി നളിക്കരുത്. മക്കളെ സർക്കാർ സ്കൂളിൽ അയച്ച് പഠിപ്പിക്കണം.ഇംഗ്ലീഷ് മീഡിയോം സി.ബി.എസ്.ഈം പഠിപ്പിക്കാൻ സർക്കാർ ശമ്പളം കൂട്ടിത്തരാനൊക്കില്ല. നമ്മൾ രണ്ടു മക്കൾ വലിയ ആർഭാടമില്ലാതെ ജീവിച്ചു. പട്ടിണിമാത്രം ഉണ്ടായില്ല. അതുതന്നെ വലിലിയ കാര്യം. ഇപ്പോൾ പെൻഷൻ മാത്രം പതിനായിരത്തിനുമുകളിൽ ഉള്ളതുകൊണ്ട് അവർ നമ്മളെ ആശ്രയിക്കാതെ ജീവിച്ചുകൊള്ളും. എല്ലാ സർക്കാർ ഉദ്യോഗസ്ഥർക്കും പെൻഷൻ കാർക്കും ഇങ്ങനെ ജീവിക്കാം. ജീവിച്ചതാ!പിന്നെ വല്ലപ്പോഴും അല്പസ്വല്പം കടമൊക്കെ വരും. അതൊക്കെ സ്വാഭാവികം.പിന്നെ വല്ല പെണ്ണിനെ കെട്ടിക്കുന്ന കാര്യഓം പറഞ്ഞ് ജയിക്കാനാണെങ്കിൽ ചുമ്മാതിരി. സ്ത്രീധനം വാങ്ങാതെയും ആർഭാടലില്ലാതെയും കല്യാണം കഴിക്കാനും സന്മനസുള്ള നല്ല ആൺപിള്ളേരൊക്കെ നമ്മുടെ സമൂഹത്തിലുണ്ട്. ഇതൊക്കെ മനസിൽ വച്ചാണ് സുശീൽജീ ഞാൻ പറയുന്നത്. സർക്കാർ ഉദ്യോഗം കിട്ടുന്നതുവരെ അത് കിട്ടാനുള്ള ആർത്തി. കിട്ടിയാലോ? ദാരിദ്ര്യവാസം. പാടില്ലപാടില്ല നമ്മെ നമ്മൾ പാടേ മറന്നൊന്നും ചെയ്തുകൂട. ചുരുക്കത്തിൽ സർക്കാർ ഉദ്യോഗസ്ഥർ മറ്റുള്ളവർക്ക് മാതൃകയാകേണ്ടതാണ്. കിട്ടുന്ന ശമ്പളം കൊണ്ട് ലളിത ജീവിതം നയിച്ച് മറ്റുള്ളവരെ കാണിച്ചുകൊടുക്കണം. ഇനി വീട്ടിൽ ഭാര്യക്കും ഭർത്താവിനും സർക്കാർ ഉദ്യോഗമുണ്ടെങ്കിൽ ഒരാളുടെ വരുമാനം ബാക്കിയാണ്. കുടുംബത്തിൽ രണ്ടു പേർക്കും ജോലിയുള്ളവരാണ് ഭയങ്കര ദാരിദ്ര്യവാസം പറച്ചിലുകാർ. സർക്കാർ ജോലി കിളയലും തെങ്ങുകയറ്റവും റബ്ബർവെട്ടും ഒക്കെ അപേഷിച്ചു നോക്കുമ്പോൾ എത്രയോ സുഖമുള്ള പണിയാണ്. എന്നിട്ടും കിട്ടുന്നതൊന്നും പോരത്രേ. കാലാ കാലങ്ങളിൽ ന്യായമായി ശമ്പളവും ആനുകൂല്യങ്ങളും പരിഷ്കരിച്ചും നൽകുന്നുമുണ്ട്. ( മനസിൽ തോന്നുമ്പടി അങ്ങ് എഴുതിവച്ചതാണ്. അക്ഷരതെറ്റോ ആവർത്തന വിരസതയോ ഉണ്ടെങ്കിൽ ക്ഷമിച്ച് വായിച്ച് എല്ലാവരും നന്നാവുക!അല്ലപിന്നെ!)
ആ ഡൈയ്യിംഗ് ഹാർണസിന്റെ കാര്യം അവിടെ നിൽക്കട്ടെ. വികലാംഗരുടെ കാര്യം വിട്ടേക്കൂ. പാവങ്ങൾ എങ്ങനെയെങ്കിലും ജീവിച്ചുപോട്ടെ. വികലാംഗർക്കൊക്കെ ഒരു സാമൂഹ്യ സുരക്ഷ നൽകണം. ഡൈയിംഗ് ഹാർണസ് പണി ചില വ്യവസ്ഥകൾക്ക് വിധേയമാക്കുന്നതിനെ പറ്റി ആലോചിച്ചുകൂടെന്നില്ല.
All d Best...
ലാസ്റ്റ് ഗ്രേഡ് സ്വന്തം നാട്ടില്‍ അല്ലെങ്കില്‍ ജില്ലയില്‍ ഓ കെ പക്ഷെ അത് കാസര്‍ഗോഡ് അല്ലെങ്കില്‍ വയനാടിലോ ആകുമ്പോള്‍ കിട്ടുന്നത് തികയില്ല അതെ സമയം ഒരു മേസ്തിരിപ്പണി അറിയാമെങ്കില്‍ അറുനൂറു മുതല്‍ ആയിരം വരെ ഒരു ദിവസം കിട്ടും അപ്പോള്‍ എല്‍ ഡീ സി ആകര്‍ഷകം അല്ല
നിങ്ങള്‍ ഇടതന്മാര്‍ പ്രശനം ഉണ്ടാകിയില്ലെങ്കില്‍ ഇപ്പോള്‍ ചാണ്ടി ഇത് അറുപതാക്കി ഓര്‍ഡര്‍ ഇടും ഡിഫിക്കാര്‍ നാളെ വാഹനം കത്തിക്കല്‍ തുടങ്ങരുത് .നിങ്ങളെക്കൊണ്ട് പറ്റില്ല താനും പെന്‍ഷന്‍ കൊടുത്തു മുടിയുകയാണ് സര്‍ക്കാര്‍ വികസനത്തിന് പണമേ ഇല്ല ബിവറേജസ് ഉള്ളതുകൊണ്ട് മാത്രം ആണ് ട്രഷറി പൂട്ടാത്തത്
കിട്ടിയവർ രക്ഷപ്പെട്ടു.കിട്ടാത്തവർ കഷ്ട്ടപ്പെട്ടു. ഉഗ്രൻ പോസ്റ്റ്. സജിമാഷിന് സലാം.
remove pension.. there is no pension for private company employees. why the govt employees are different from a private employee?
I do agree with KPS on age limit.. people are really living longer, so let them work till 65. once you remove pension, the big attraction in lazy job will be diminished anyway!
Post a Comment