Sunday, February 6, 2011

മതസൌഹാര്‍ദ്ദം സിന്ദാബാദ് !


മതസൌഹാർദ്ദം സിന്ദാബാദ്!

ഒരിടത്തൊരിടത്ത് ഒരു ഹിന്ദുവും ഒരു മുസ്ലീമും ഒരു ക്രിസ്ത്യാനിയും ഉണ്ടായിരുന്നു. അവര്‍ ഉറ്റ മിത്രങ്ങളായിരുന്നു. അവര്‍ മതസൌഹാർദ്ദത്തിൽ, മതേതരത്വത്തില്‍ അടിയുറച്ചു വിശ്വസിയ്ക്കുന്നവരായിരുന്നു.

അവര്‍ ഒരുമിച്ചേ നടക്കൂ
അവര്‍ ഒരുമിച്ചേ കിടക്കൂ
അവര്‍ ഒരുമിച്ചേ ......

വേണ്ട; തല്‍ക്കാലം ഇത്രയും അറിഞ്ഞാല്‍ മതി.

അങ്ങനെ അവര്‍ ഒരുമിച്ചു ഗമിയ്ക്കവേ നിർമതനായ ഒരുത്തന്‍ നിന്നു മുദ്രാവാക്യം മുഴക്കുന്നു.

“ മതരാഹിത്യം സിന്ദാബാദ്!”

മതമില്ലത്രേ!

ഒട്ടും അമാന്തിച്ചില്ല. ഹിന്ദുവും മുസ്ലീമും ക്രിസ്ത്യനും മതസൌഹാര്‍ദ്ദത്തോടെ ഒരുമിച്ച് നിർമതനെ കുത്തിനു പിടിച്ചു നിർത്തി. മൂവരും ഒരുമിച്ച് അവന്റെ ഉടുമുണ്ട് പൊക്കി . ഉടുമുണ്ട് ഉയർന്നു പൊങ്ങുമ്പോൾ ഒരു കൊടി ഉയർത്തുമ്പോൾ എന്നപോലെ അവര്‍ മുദ്രാവാക്യം മുഴക്കി.

മതസൌഹാര്‍ദം സിന്ദാബാദ്!”

നിർമതൻ പേടിച്ചു നിലവിളിച്ചു;

എന്നെ പീഡിപ്പിയ്ക്കരുതേ .........!”

ഛായ്!

മതേതരവാദികള്‍ തെറ്റിധരിയ്ക്കപ്പെട്ടിരിയ്ക്കുന്നു. അവരുടെ ലക്ഷ്യം പീഡനമായിരുന്നില്ല; ലിംഗ പരിശോധനയായിരുന്നു.

ലിംഗപരിശോധനയില്‍ ഒരു കാര്യം അവർക്ക് ബോദ്ധ്യമായി. നിർമതൻ ഒരു മുസല്‍മാനല്ല. !

മൂവരില്‍ മുസല്‍മാന്‍ നെടുവീര്‍പ്പിട്ടു.

പക്ഷെ ഹിന്ദുവും ക്രിസ്ത്യാനിയും തമ്മില്‍ തര്‍ക്കമായി. നിർമതൻ ഹിന്ദുവോ? ക്രിസ്ത്യാനിയോ? നിർമതനൊട്ട് നിലപാട് വ്യക്തമാക്കുന്നുമില്ല.

തര്‍ക്കം മൂത്ത് കൈയ്യാങ്കളിയിൽ എത്തിയപ്പോള്‍ സൌഹാർദ്ദത്തിന്റെ സന്ദേശവുമായി എടുത്തു ചാടിയ മുസല്‍മാനെ ഹിന്ദുവും ക്രിസ്ത്യാനിയും കൂടി പൊക്കിയെടുത്തു നിലത്തടിച്ചു. എന്നിട്ട് ഉറക്കെ മുദ്രാവാക്യം മുഴക്കി;

ഹിന്ദു-ക്രിസ്ത്യന്‍ ഐക്യം സിന്ദാബാദ്'!”

ഒറ്റപ്പെട്ട മുസല്‍മാന്‍ മാറിനിന്നു രംഗം നിരീക്ഷിയ്ക്കവേ ഹിന്ദുവും ക്രിസ്ത്യാനിയും നിര്‍മതന്റെ മതത്തെ ചൊല്ലി കൈയ്യാങ്കളി തുടര്‍ന്നു.

ഒരു പക്ഷെ ഇനി നടക്കാനിരിയ്ക്കുന്നത് ഒരു ചോരപ്പുഴ!

മുസല്‍മാന്‍ പിന്നെ സമയം പാഴാക്കിയില്ല. നിർമതനെ പൊക്കിയെടുത്തു പൊന്നാനിയിലേയ്ക്കു യാത്രയാകുമ്പോൾ മുസല്‍മാന്‍ സ്വയം ഇങ്ങനെ പിറുപിറുത്തു;

അവന്റെയൊക്കെ ഒരു മതമില്ലായ്മ. സമയത്തും കാലത്തും സുന്നത്ത് നടത്താതെ രാജ്യത്തെ മത സൌഹാര്‍ദം തകര്‍ക്കാന്‍ നടക്കുന്നു!”

ഇതുകണ്ട ഹിന്ദുവും ക്രിസ്ത്യാനിയും മുസല്‍മാന്റെ പുറകെ പാഞ്ഞടുത്തു. പിന്നെ നിർമതനു വേണ്ടി പിടിവലിയായി. ഒടുവില്‍ നിർമതന്റെ കാര്യം തന്നെ മറന്ന് അവര്‍ പൊരിഞ്ഞ പോരാട്ടത്തില്‍ ഏര്‍പ്പെട്ടു.

അരുതേ, എന്നെ ചൊല്ലി കലഹിക്കരുതേ” എന്ന് പറഞ്ഞ നിർമതനെ ഇടയ്ക്കിടെ അവര്‍ താല്‍കാലിക ഐക്യമുണ്ടാക്കി ഒരുമിച്ച് കുത്തിനു പിടിച്ചു നിലത്തടിച്ചിട്ടു യുദ്ധം തുടര്‍ന്നു.

തുടരെയുള്ള ആക്രമണത്തില്‍ നിർമതൻ ബോധമറ്റു നിലത്ത് വീണ് ഒരു ഓരം പറ്റി കിടപ്പായി.

പൊരിഞ്ഞ പോരാട്ടത്തില്‍ വിശ്വാസികള്‍ മൂവരും പരസ്പരം വെട്ടിമരിച്ചു സായൂജ്യരായി!

ബോധം തെളിഞ്ഞ നിർമതൻ കണ്ണും തിരുമ്മി എഴുന്നേൽക്കുമ്പോൾ ആരും ശേഷിച്ചിരുന്നില്ല. വംശനാശം നേരിടുന്ന ഒരു ജീവിയുടെ മനോഭാവത്തോടെ നിർമതൻ വല്ലവിധേനയും എഴുന്നേറ്റു യാത്രയായി!

12 comments:

കൂതറHashimܓ said...

ഭാഗ്യം എല്ലാരും മരിച്ചത്
വിമതനും മരിക്കാരിരുന്നു... :(

zephyr zia said...

കഥ നന്നായി!ഇത്തരക്കാര്‍ മരിക്കുന്നത് തന്നെ നല്ലത്!

mini//മിനി said...

ഉഗ്രൻ സംഭവം തന്നെ,,,

പാവത്താൻ said...

മതസൌഹാർദ്ദം സിന്ദാബാദ്! :-)

sm sadique said...

അപ്പോ എല്ലാറ്റിനും കാരണം ഈ മതമാണ്.

മുക്കുവന്‍ said...

സൌഹാർദ്ദം സിന്ദാബാദ്! :-)

Muralee Mukundan , ബിലാത്തിപട്ടണം said...

നന്നായി പറഞ്ഞിരിക്കുന്നൂ...

ഇ.എ.സജിം തട്ടത്തുമല said...

ഇതുവരെ വന്ന ഏഴ് കമന്റുകൾക്കും നന്ദി!

Nasiyansan said...

ഒരിടത്തൊരിടത്ത് ഒരു ഹിന്ദുവും ഒരു മുസ്ലീമും ഒരു ക്രിസ്ത്യാനിയും ഉണ്ടായിരുന്നു. അവര്‍ ഉറ്റ മിത്രങ്ങളായിരുന്നു. അവര്‍ മതസൌഹാർദ്ദത്തിൽ, മതേതരത്വത്തില്‍ അടിയുറച്ചു വിശ്വസിയ്ക്കുന്നവരായിരുന്നു.

അങ്ങനെ അവര്‍ ഒരുമിച്ചു ഗമിയ്ക്കവേ നിർമതനായ ഒരുത്തന്‍ .......


മതസൌഹാർദ്ദത്തിലും , മതേതരത്വത്തിലും അടിയുറച്ചു വിശ്വസിയ്ക്കുന്ന ഉറ്റ മിത്രങ്ങളായ ഹിന്ദുവിനെയും മുസ്ലീമിനെയും ക്രിസ്ത്യാനിയെയും തമ്മിലടിപ്പിക്കുക എന്നതാണ് മതേതരുടെ ലക്‌ഷ്യം എന്നതാണോ ഈ കഥ നല്‍കുന്ന സന്ദേശം :)

Echmukutty said...

സംഭവം നന്നായി.

ഇ.എ.സജിം തട്ടത്തുമല said...

കമന്റെഴുതിയ ഹാഷിം,സെഫിർ സിയ, മിനി, പാവത്താൻ,എസ്.എം.സാദിക്ക്, മുക്കുവൻ, മുരളീ മുകുന്ദൻ ബിലാത്തിപട്ടണം, നസിയൻസാൻ, എച്ച്മുക്കുട്ടി എല്ലാവർക്കും നന്ദി!

ഇ.എ.സജിം തട്ടത്തുമല said...

Thanks for all!