Friday, April 29, 2011

എൻഡോ സൽഫാൻ നിരോധനത്തിലുള്ള സന്തോഷം പങ്കു വയ്ക്കുക!


എൻഡോ
സൽഫാൻ നിരോധനത്തിലുള്ള സന്തോഷം പങ്കു വയ്ക്കുക!

എൻഡോ സൽഫാൻ നിരോധനം ഘട്ടം ഘട്ടമായാണെങ്കിലും ഇന്ത്യയിലടക്കം നടപ്പിലാകുമെന്ന് പ്രതീക്ഷിക്കാം. സ്റ്റോക്ക്ഹോം (ജനീവ) കൺവെൻഷൻ ലോകവ്യാപകമായ നിരോധനം എന്നത് തത്വത്തിൽ അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഇത് ജനകിയ സമ്മർദ്ദത്തിന്റെ ഫലമാണെന്നതിൽ സംശയമില്ല.

എൻഡോ സൽഫാൻ നിരോധനത്തിനെതിരെ സ്റ്റോക്ക് ഹോം സമ്മേളനത്തിൽ ഔദ്യോഗിക നിലപാട് എടുത്ത ഇപ്പോഴത്തെ ഇന്ത്യാ ഗവർണ്മെന്റ് ഈ നിരോധനം നടപ്പാക്കാൻ എത്രത്തോളം ആത്മാർത്ഥത കാണിക്കും എന്നത് കാത്തിരുന്ന് കാണേണ്ടതാണ്. അതുകൊണ്ടു തന്നെ നിരോധനം എന്ന ആവശ്യം മുൻ നിർത്തി നമ്മുടെ രാജ്യത്ത് ഇനിയും പ്രക്ഷോഭങ്ങൾ ഉണ്ടാക്കേണ്ടി വരുമോ എന്നതും കാത്തിരുന്നു കാണേണ്ടതാണ്.

ജനകീയ ചെറുത്തു നില്പിനു മുമ്പിൽ ഗവർണ്മെന്റിനു പിടിച്ചി നിൽക്കാൻ കഴിയില്ലെന്ന ശുഭാപ്തി വിശ്വാസം നമുക്ക് വച്ചു പുലർത്തുക. എന്തായാലും ഏതെങ്കിലും ഒരു വിഷയത്തിൽ ജനകീയ സമ്മർദ്ദത്തിന് ലോക വ്യാപകമായ ഒരു വിജയം ഉണ്ടായിരിക്കുന്നു എന്നത് ആവേശകരം തന്നെയാണ്. എൻഡോ സൽഫാൻ നിരോധിക്കും എന്നതിലുള്ള ഈ സന്തോഷം നാം പങ്കു വയ്ക്കുക.

22 comments:

രമേശ്‌ അരൂര്‍ said...

നടപ്പില്‍ വരാന്‍ എത്ര കാലം കാത്തിരിക്കണം ??

വിനുവേട്ടന്‍ said...

അതേ... കേരളത്തിന്‌ അഭിമാനിക്കാവുന്ന നിമിഷങ്ങള്‍ ...

'ഞങ്ങള്‍ ദില്ലിയില്‍ പോയി പ്രധാനമന്ത്രിയെ കണ്ടതിന്റെ ഫലമാണ്‌ ഈ നിരോധനം എന്ന്" ഇനി ചെന്നിത്തല-ഉമ്മന്‍ചാണ്ടി പ്രഭൃതികള്‍ വീരവാദം മുഴക്കുമോ എന്തോ...

അച്ചുമാമന്‌ ആയിരമായിരം ആശംസകള്‍ ...

അഴിമതിക്കും അനീതിക്കും എതിരെ നമ്മള്‍ ബ്ലോഗേസ്ഴിന്‌ കൈകോര്‍ക്കാം...

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

പ്രതിരോധത്തിന്റെ സംഘശക്തി തീര്‍ത്ത മനുഷ്യസ്നേഹികള്‍ക്ക് അഭിവാദ്യങ്ങള്‍

ശ്രീജിത് കൊണ്ടോട്ടി. said...

ഇന്ത്യാ മഹാരാജ്യത്തെ ലോകരാജ്യങ്ങള്‍ക്ക്‌ മുന്നില്‍ നാണം കെടുത്തിയ, എന്റൊസള്‍ഫാന്‍ കമ്പനിയുടെ കയ്യില്‍ നിന്നും കോടികള്‍ വാങ്ങി രാജ്യത്തെയും, പൊതുജന വികാരത്തെയും ഒറ്റുകൊടുത്ത ഭരണകൂടവും, രാഷ്ട്രീയ യൂദാസുമാരുമാണ് ലജ്ജിക്കേണ്ടത്...!!!

വേട്ടക്കാരുടെ പക്ഷം ചേര്‍ന്ന് ഇരകളെ ആക്രമിക്കുന്ന ജനവിരുദ്ധ ഭരണകൂടങ്ങള്‍ ആണ് പ്രതിസ്ഥാനത്ത്...!!!

എന്റൊസള്‍ഫാനെതിരെ ശബ്ദമുയര്‍ത്തിയ ഓരോ ഇന്ത്യക്കാരനും ഇത് അഭിമാന നിമിഷം തന്നെയാണ്...!!!

ശ്രീനാഥന്‍ said...

എന്തായാലും ഇത് പോരാട്ടത്തിന്റെ വിജയമാണ്.

Manoj മനോജ് said...

"ഇപ്പൊ കണ്ടുവരുന്ന പ്രശ്നങ്ങള്‍ എന്‍ഡോസള്‍ഫാന്‍ കൊണ്ട് ഉണ്ടായതാണെന്ന് ഒരു തെളിവുമില്ലാ എന്നത് നമ്മള്‍ കാണാതെ പോകരുത്.... "

ഏത് വിധത്തിലുള്ള തെളിവുകളാണ് ഇനി ആവശ്യം? സാധാരണ നടത്താറുള്ള കേശങ്ങളിലും, മൃഗങ്ങളിലും, കൂടാതെ പക്ഷികളിലും, മത്സ്യങ്ങളിലും പഠനങ്ങള്‍ നടത്തിയത് പുറത്തുണ്ട്. മനുഷ്യരില്‍ എന്ത് സംഭവിക്കുമെന്ന് ക്ലിനിക്കല്‍ കേസ്സുകള്‍ വരുന്നത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്... അവയിലെല്ലാം പറയുന്ന ലക്ഷണങ്ങള്‍ തന്നെയാണ് കാസര്‍ഗോഡും, കര്‍ണ്ണാടകയിലെയും ദുരിത ബാധിതരില്‍ കാണുന്നത്.... ഇതില്‍ കൂടുതല്‍ എന്ത് തെളിവാണ് വേണ്ടത്?

“ഇന്ത്യാ ഗവർണ്മെന്റ് ഈ നിരോധനം നടപ്പാക്കാൻ എത്രത്തോളം ആത്മാർത്ഥത കാണിക്കും എന്നത് കാത്തിരുന്ന് കാണേണ്ടതാണ്“

ഹസ്സാരയെ പറ്റിച്ചത് പോലെ ലോക രാജ്യങ്ങളെയും ഇന്ത്യന്‍ സര്‍ക്കാര്‍ പറ്റിച്ചതാണെന്ന് ഡീലില്‍ നിന്ന് തന്നെ മനസ്സിലാക്കാം... തങ്ങളുടെ കാലാവധി കഴിയുന്നത് വരെ കമ്പനികള്‍ക്ക് ദോഷമാകുന്നത് സംഭവിക്കരുതെന്ന വാശി വിജയിച്ചു... പഴയ പോലെ 11 വര്‍ഷം വരെ യാതൊരു പ്രശ്നവുമില്ലാതെ വില്‍ക്കാം... അതിനിടയില്‍ ഭരണം മാറിയാല്‍ പിന്നെ വരുന്നവരുടെ തലയില്‍.. ഡി.ഡി.റ്റി. നിരോധിച്ചിട്ട് ഇപ്പോഴും ഇന്ത്യയില്‍ നിര്‍മ്മിക്കുന്നില്ലേ.. അത്രയേയുള്ളൂ.. വിജയിച്ചു എന്ന് അഭിമാനം കൊണ്ട് എല്ലാം പഴയപടിയിലേയ്ക്ക് തിരിച്ച് പോകും.. അത് ഇല്ലാതെ നോക്കേണ്ടത് കേരളത്തിലും കര്‍ണ്ണാടകയിലും മരിച്ച് ജീവിക്കുന്നവര്‍ക്ക് വേണ്ടി നമുക്ക് ചെയ്യാവുന്ന കാര്യം... കേന്ദ്രത്തെ കൊണ്ട് ഈ ദുരിതം എന്‍ഡോസള്‍ഫാന്‍ മൂലമാണെന്ന് സമ്മതിപ്പിച്ചാലെ അവര്‍ക്ക് കൂടുതല്‍ നഷ്ടപരിഹാരം ലഭിക്കൂ എന്ന തിരിച്ചറിവ് നാം മറന്ന് പോകരുത്....

SHANAVAS said...

ഇന്നലെ കേട്ടപ്പോള്‍ ഉണ്ടായ സന്തോഷം പക്ഷെ ഇന്നില്ല.കാരണം,പൂര്‍ണ്ണമായി നിരോധനം നടപ്പിലാവാന്‍ ഇനിയും ഒരു പതിനൊന്നു വര്‍ഷം കൂടി കാത്തിരിക്കണം.നമ്മുടെ സര്‍ക്കാരും അത്രെയേ ഉധേശിച്ചും കാണുകയുള്ളൂ."അങ്കവും കണ്ടു താലിയും ഒടിച്ചു" എന്ന് പറഞ്ഞ മാതിരി നിരോധിച്ചു, പക്ഷെ നിരോധിച്ചില്ല.ഈ അങ്കത്തില്‍ രണ്ടു കൂട്ടരും ജയിച്ചു.പക്ഷെ ഇതുകൊണ്ടൊന്നും ഇരകളുടെ വേദനയ്ക്ക് ഒരു കുറവും ഉണ്ടാവുന്നില്ല.അവരിന്നും മരിച്ചു ജീവിക്കുന്നു.

temples of kerala said...

നമുക്ക് കാത്തിരിക്കാം. ഞാന്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മുന്തിരി, ആപ്പിള്‍ മുതലായ പഴവര്‍ഗ്ഗങ്ങള്‍ കഴിക്കാറില്ല.

ഇനി ഒരു നല്ല നാളെ വരികയാണല്ലോ. പണ്ടത്തെപ്പോലെ പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും കഴിക്കാമല്ലോ>

Anonymous said...

ഫൈസല്‍ കൊണ്ടോട്ടീ എന്‍ഡോസള്‍ഫാന്‍ എന്നു ഒരു കമ്പനി ഇല്ല കമ്മീഷന്‍ കൊടുക്കാന്‍ ഇതിണ്റ്റെ പേറ്റണ്റ്റ്‌ എന്നേ തീറ്‍ന്നു അതുകൊണ്ടാണു നമുക്ക്‌ ഇതു ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്നത്‌, ഇന്ത്യന്‍ കമ്പനികളില്‍ ആണു ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്നതും ചീപ്പായതിനാല്‍ നല്ല രീതിയില്‍ യൂറോപ്പിലേക്കും മറ്റും കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്‌, മൂന്നാറില്‍ തേയിലക്കൊക്കെ ഇതു നല്ല പോലെ അടുക്കുന്നുണ്ട്‌ അവിടെ ആറ്‍ക്കും പ്റശ്നമില്ല ഈ ചായ കുടിച്ച നമ്മള്‍ക്ക്‌ പ്റശ്നമില്ല അചുതാനന്ദനു പ്റതി പക്ഷ നേതാവായി ഒരു ക്ളെയിം കിട്ടാന്‍ ഇതുപകരിച്ചു, ഹറ്‍ത്താല്‍ പ്റേമികളായ കേരളീയറ്‍ക്ക്‌ ചുളുവിനു ഒരു ഹറ്‍ത്താല്‍ ഒത്തു കിട്ടി മേയ്‌ ദിനം അവദി ആണേ ഫുള്ള് ഇന്നു തന്നെ വാങ്ങി വയ്ക്കാന്‍ ആരും മറക്കരുതേ ഈ ഹറ്‍ത്താല്‍ കണ്ട്‌ പേടീച്ചു സ്റ്റോക്‌ ഹോം കണ്‍ വെന്‍ഷന്‍ എന്‍ഡൊ സള്‍ഫാന്‍ നിരോധിക്കുകയും ചെയ്റ്റു പക്ഷെ വേണമെന്നുള്ളവറ്‍ക്ക്‌ കുറെക്കാലം കൂടി ഉണ്ടാക്കാം ഉപയോഗിക്കാം അതിണ്റ്റെ അറ്‍ഥം എന്താ? നാടകേ ഉലകം സന്തോഷമായമ്മേ സന്തോഷമായി

ഇ.എ.സജിം തട്ടത്തുമല said...

“തങ്ങളുടെ കാലാവധി കഴിയുന്നത് വരെ കമ്പനികള്‍ക്ക് ദോഷമാകുന്നത് സംഭവിക്കരുതെന്ന വാശി വിജയിച്ചു... പഴയ പോലെ 11 വര്‍ഷം വരെ യാതൊരു പ്രശ്നവുമില്ലാതെ വില്‍ക്കാം... അതിനിടയില്‍ ഭരണം മാറിയാല്‍ പിന്നെ വരുന്നവരുടെ തലയില്‍..“

മനോജിന്റെ വരികളിൽ യാഥാർത്ഥ്യമുണ്ട്.ഭരണകൂടപ്രമാണികൾ തോറ്റതൊന്നുമില്ല. അവർക്ക്. അതായത്, എൻഡോസൽഫാൻ നിർമ്മാതാക്കൾക്കും അവരിൽനിന്ന് നേട്ടം ഉണ്ടാക്കുന്ന ഭരണാധികാരികൾക്കും വലിയ ദോഷം വരാത്ത വിധമാണ് കാര്യങ്ങൾ! എന്തായാലും നിറിധനം എന്നത് തത്വത്തിൽ അംഗീകരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു എന്നത് മാനവരാസിയുടെ വിജയം തന്നെയാണ്. ഘട്ടം ഘട്ടമായാണെങ്കിലും നിരോധനം എന്ന ബാദ്ധ്യതയിൽ നിന്ന് ഇന്ത്യാ ഗവർണ്മെന്റിനും ഇനി ഒഴിഞ്ഞുമാറാൻ ആകില്ല.

ഇ.എ.സജിം തട്ടത്തുമല said...

എൻഡോസൽഫാൻ നിരോധനം ഇടതുപക്ഷ അക്കൌണ്ടിൽ ആയോ എന്നൊരു സംശയം സുശീലന്. അല്ലാതെ മറ്റു പ്രശ്നമൊന്നുമില്ല. ഇത് പക്ഷെ വി.എം. സുധീരനും കൂടി അവകാശപ്പെട്ട വിജയമാണെന്ന് അംഗീകരിക്കാൻ നമുക്ക് വിഷമമൊന്നുമില്ല സുശീലൻ. മാർക്സിസ്റ്റുകാർ എന്തു ചെയ്താലും അത് കുറ്റമായി കാണുന്ന തിമിര നേത്രങ്ങൾക്ക് വിഷയം എൻഡോസൽഫാനായാലും ആളുകളുടെ ജീവന്റെ പ്രശ്നമായാലും കണക്കുതന്നെ. ഇടതുപക്ഷം എന്നൊരു പക്ഷമേ വേണ്ടെന്നൊരു വ്യാമോഹമുണ്ടല്ലോ; അത് സമ്പൂർണ്ണ മുതലാളിത്ത രാജ്യങ്ങളിൽ പോലും സാദ്ധ്യമാകില്ല സുശീലന്മാരേ എന്നു മാത്രമണ് വളരെ വിനയത്തോടെ പറയാനുള്ളത്.

ഇ.എ.സജിം തട്ടത്തുമല said...

സുശീലൻ, ആ ആത്മാവിനു ശരിയെന്നു തോന്നുന്ന കാര്യങ്ങള്ളിൽ പോസ്റ്റുകൾ ഒന്നുമില്ലല്ലോ! താങ്കളുടെ ഈ കമന്റുകളെങ്കിലും അങ്ങോട്ട് കോപ്പി പേസ്റ്റ് ചെയ്യരുതോ?

മനനം മനോമനന്‍ said...

എൻഡോ സൽഫാൻ നിരോധിക്കുന്നതിലുള്ള സന്തോഷത്തിൽ പങ്കു ചേരുന്നു.

ആഗ്നേയന്‍ said...

എൻഡോ സൽഫാൻ നിരോധനം യാഥാർത്ഥ്യമാകുമെന്ന് പ്രത്യാശിക്കുന്നു!

Anonymous said...

സുധീരന്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആകും ആഭ്യന്തരം രമേശ്‌ ചെന്നിത്തല കൈകാര്യം ചെയ്യും എന്നൊക്കെ ഉള്ള കാര്യ്ങ്ങള്‍ ആലോചിച്ചു ബേജാറായി തിലകനെ പോലെ പ്റസംഗ തൊഴിലാളി ആയി നടക്കുകയാണു ചെറിയാന്‍ ഫിലിപ്പിനെ പോലെ ഇടതില്‍ പോയി ചേര്‍ന്നാലും അതിശയമില്ല, ആണ്റ്റണിക്കു തിരിച്ചു വരാന്‍ വേണ്ടി പുള്ളി കളിക്കുന്നതാണൊ എന്നും സംശയം ഉണ്ട്‌ ആത്മാവിനു ശരിയായി ഒന്നും തോന്നുന്നില്ല സജീം അതാണു പിന്നെ എം ക്റിഷ്ണന്‍ നായറ്‍ എന്നെങ്കിലും കഥ എഴുതിയോ ഒരു കഥ കഷ്ടപ്പെട്ടു എഴിതിയവരെ ഇട്ടു വധിച്ചതല്ലേ ഉള്ളു , വിമറ്‍ശനം ആണു നമ്മള്‍ ക്കു പഥ്യം എന്‍ഡോ സള്‍ഫാന്‍ ഒക്കെ ഷാജഹാണ്റ്റെ ബുധി ഉപദേശിച്ചു അച്ചുമാമനു കൊടുത്തതാണു, അതു കുറെ ക്കൂടി പ്റായം ആകുമ്പോള്‍ സജീമിനു മനസ്സിലാകും

വിചാരം said...

എൻഡോസൽഫാൻ മാത്രമല്ല മനുഷ്യർക്കും പക്ഷി മൃഗാതികൾക്കും മറ്റും ദോഷം ചെയ്യുന്ന ഏതൊരു വിഷവസ്തുവും രാസ പ്രദാർത്ഥങ്ങളും നിരോധിക്കണം , കൂതറയോട് യോജിക്കാൻ വയ്യ , സാമൂഹികമായ വിപത്തുണ്ടാക്കുന്ന ഏതൊരു വസ്തുവും നിരോധിക്കപ്പെടുമ്പോൾ അവരെ സംരക്ഷിക്കേണ്ടത് സർക്കാറിന്റെ ബാധ്യതയാണ്, അതിനവർക്ക് സംഘടിത ശക്തിയുണ്ട് അതവർ നേടിയെടുത്തോളും , എൻഡോസൽഫാൻ എന്ന കൊടിയ വിഷത്തിന് അനുകൂലമായ ശക്തമായ ലോബിയുണ്ട് എന്നാൽ ഇരകൾക്ക് കേരള ജനതയുടെ ഒറ്റയ്ക്കെട്ടായ പിന്തുണയല്ലാതെ മറ്റെന്താണുള്ളത് , കൂതറ ഒരു കാര്യം മനസ്സിലാക്കുക എൻഡോസൽഫാൻ എന്ന കൊടിയ വിഷത്തെ ആഗോള വിപത്താണന്ന് ബോദ്ധ്യമാക്കാൻ വേണ്ടി പത്തു വർഷത്തെ നിതാന്ത ജാഗ്രത നമ്മുക്ക് പുലർത്തേണ്ടി വന്നു ഇത്രയും കാലം ഇതിന്റെ ലാഭം കൊയ്യുന്ന ലോബി ജനങ്ങളുടെ മേൽ പിടിമുറുക്കി വെച്ചിരിക്കുകയായിരിന്നു, ആ പിടിയാണിപ്പോൾ അഴഞ്ഞീരിക്കുന്നത് ഇതിത്ര പെട്ടെന്നല്ല എളുപ്പവുമല്ല എന്നത് കൂതറ മനസ്സിലാക്കണം, ആ പിടി കുറച്ചാളൂകളുടെ അന്നത്തിന്റെ പ്രശ്നം പറഞ്ഞ് വീണ്ടും മുറുക്കാൻ ശ്രമിച്ചാൽ കേരള ജനത ഒറ്റയ്ക്കെട്ടായി (ഉമ്മൻ ചാണ്ടി,രമേഷ് ചെന്നിത്തല ആന്റണി മുതലുള്ള കോൺഗ്രസ്സിലെ എല്ലാ കേന്ദ്ര മന്ത്രിമാരും ഒഴികെ) മരണം വരെ നിരാഹാരം ചെയ്ത് തോൽപ്പിയ്ക്കും ..

ഇ.എ.സജിം തട്ടത്തുമല said...

സുശീലൻ,

ലോകത്തെ എല്ലാ ഭരണാധികാരികളും (നിരക്ഷരരും സാക്ഷരരും അടക്കം) ബുദ്ധിമാന്മാരുടെ സഹായത്താൽ തന്നെ ഭരണം നടത്തിയിട്ടുള്ളത്. എല്ലാ ഭരണകർത്താക്കളും എല്ലാ വിഷയങ്ങളിലും അറിവുള്ളവർ ആയിരിക്കില്ല. ഇതൊക്കെ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയ്ക്കും ഇന്നറിയാം. സുശീലൻ ഇനി ആദ്യമായി മനസിലാക്കുകയാണൊ എന്നറിയില്ല. പിന്നെ വി.എസിനു പറഞ്ഞു കൊടുക്കുന്നത് ഷാജഹാനാണോ മറ്റു വല്ലവരും ആണോ എന്നൊക്കെ സുശീലനോളം അറിവൊന്നുമില്ലെങ്കിലും നമുക്ക് അത്യാവശ്യം അറിയാം എന്നേ പറയാനുള്ളൂ. ആരു പറഞ്ഞു കൊടുക്കുന്നു എന്നതിലല്ല എന്തു ചെയ്യുന്നു എന്നതിലാണ് കാര്യം!

Anonymous said...

http://endosulfan.net/Misinformation.htm

Manoj മനോജ് said...

"മൂന്നാറില്‍ തേയിലക്കൊക്കെ ഇതു നല്ല പോലെ അടുക്കുന്നുണ്ട്‌ അവിടെ ആറ്‍ക്കും പ്റശ്നമില്ല "

ഇല്ല എന്ന് തീര്‍ത്ത് പറയുന്ന പഠനങ്ങള്‍ സുശീലന് ചൂണ്ടി കാണിച്ച് തരുവാന്‍ ഉണ്ടോ? മൂന്നാറിലെ തൊഴിലാളികളില്‍ മാത്രമല്ല തേയില തോട്ടങ്ങളിലും, ഏല തോട്ടങ്ങളിലും മറ്റും ഉള്ള തൊഴിലാളികളില്‍ പഠനം നടന്നിട്ടുണ്ടോ?

ഷാജഹാനെ ചാരി കൊണ്ട് വി.എസ്സ്.നെ എന്‍ഡോസള്‍ഫാന്‍ കാര്യത്തില്‍ വിമര്‍ശിക്കുന്നത് കണുമ്പോള്‍ ചിരിക്കാതിരിക്കുവാന്‍ കഴിയുന്നില്ല... ഷാജഹാന്റെ കയ്യില്‍ ബ്രെയിന്‍ എടുത്ത് കൊടുത്തായിരിക്കും വി.എസ്സ്. പുറത്തേക്കിറങ്ങിയിരുന്നത് എന്ന് തോന്നും :)

എം.ജി.യു. ക്യാമ്പസ്സില്‍ എന്‍ഡോസള്‍ഫാന്‍ ഡോക്യുമെന്റെറി പ്രദര്‍ശനത്തോടനുബന്ധിച്ച് കുറച്ച് സമയം ഇരിക്കാം എന്ന് പറഞ്ഞ വി.എസ്സ്. ആ ഡോക്യുമെന്ററി തീരുന്നത് വരെ ഇരുന്ന് കാണുന്നത് അദ്ദേഹത്തിന്റെ പുറകിലിരുന്ന് കാണുവാന്‍ എനിക്ക് സാഹചര്യം കിട്ടിയിട്ടുണ്ട്.. പക്ഷേ സുശീല്‍ ഇപ്പോള്‍ പറഞ്ഞപ്പോഴാണ് അന്ന് അദ്ദേഹത്തിന്റെ ബ്രെയിന്‍ ഷാജഹാന്റെ കയ്യിലായിരുന്നു എന്ന് മനസിലായത് :) അങ്ങിനെയെങ്കില്‍ അന്ന് അദ്ദേഹം നടത്തിയിരുന്ന എല്ലാ സമരങ്ങള്‍ക്ക് പിന്നിലും ഷാജഹാന്‍ ആയിരിന്നിരിക്കും അല്ലേ...

എന്‍ഡോസള്‍ഫാന് അനുകൂലമായി നിലപാടെടുത്ത്ത ഡ്യുബെ കമറ്റിയെ എടുത്തിട്ട് അലക്കുന്ന ഡൌണ്‍ ടു എര്‍ത്ത് ലേഖനം കൂടി വായിക്കണം കേട്ടോ... [http://downtoearth.org.in/node/11070]

സി.എസ്സ്.ഇ.യുടെ റിപ്പോര്‍ട്ട് മാത്രമല്ലല്ലോ എന്‍ഡോസള്‍ഫാന്‍ വെള്ളത്തിലും രക്തത്തിലും മറ്റും കണ്ടെന്ന് ആവകാശപ്പെടുന്നത്. എന്‍ഡോസള്‍ഫാന്‍ തളിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ട് അതും കണക്കനുസരിച്ചെങ്കില്‍ എന്‍ഡോസള്‍ഫാന്‍ കാണാന്‍ സാധ്യത ഇല്ലാത്ത സമയത്ത് എടുത്ത സാമ്പിളുകളില്‍, കാര്‍ഷിക സര്‍വ്വകലാശാലയുടെ റിപ്പോര്‍ട്ടില്‍, പോലും മണ്ണിലും ഇലകളിലും എന്‍ഡോസള്‍ഫാന്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തത് അപ്പോള്‍ എന്ത് കൊണ്ടായിരിക്കാം! അവരുടെ റിപ്പോര്‍ട്ട് എന്‍ഡോസള്‍ഫാന്‍ അനുകൂലികള്‍ എപ്പോഴും ഉപയോഗിക്കുന്നതാണെന്നും ഓര്‍ക്കുക.

പത്രക്കാരന്‍ said...

ഇരകളുടെയും വേട്ടക്കാരുടെയും രാഷ്ട്രീയത്തില്‍ വേട്ടക്കാരെ നമ്മള്‍ കീഴടക്കി....
ഇരകള്‍ ഇപ്പോളും പെരുവഴിയില്‍ ആണ് . . .
ദുരിത ബാധിതര്‍ക്ക് കൈതാങ്ങാകുക . . .

ഇ.എ.സജിം തട്ടത്തുമല said...

ഇതുവരത്തെ കമന്റുകൾക്കെല്ലാം നന്ദി!

ഹാപ്പി ബാച്ചിലേഴ്സ് said...

മാഷേ, ആദ്യായാണ് ഇവിടെ ട്ടൊ. ഈ ബ്ലോഗിലൂടെ ഒരു ഓട്ട പ്രദക്ഷിണം നടത്തിയപ്പോൾ പല ലേഖനങ്ങളും വായിക്കണമെന്ന് കരുതിയിരിക്കുന്നു. തീർച്ചയായും വരും. ആദ്യമായി ഇവിടെ വന്നപ്പോൾ സൾഫാൻ ബാൻ ചെയ്തതിൽ സന്തോഷം പങ്കുവെയ്ക്കാൻ പറ്റിയതിൽ സന്തോഷിക്കുന്നു. ഇനിയും കാണാം.