Wednesday, January 4, 2012

ബ്ലോഗ് മോഷണത്തിൽ പ്രതിഷേധിക്കുന്നു

ബ്ലോഗ് മോഷണത്തിൽ പ്രതിഷേധിക്കുന്നു

ബ്ലോഗുകളിലും മറ്റ് സോഷ്യൽ നെറ്റ്വർക്കുകളിലും വരുന്ന വിവിധതരം രചനകൾ എടുത്ത് അവയുടെ രചയിതാക്കളുടെ പേരുവയ്ക്കാതെയും അവരുടെ അനുവാദമില്ലാതെയും ചില അച്ചടി മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. ഇതിൽ ശക്തമായ പ്രതിഷേധം അറിയിക്കുന്നു! മാധ്യമസംസ്കാരത്തിനു കളങ്കം വരുത്തുന്ന ഇത്തരം പ്രവർത്തനങ്ങളിൽ നിന്നും ബന്ധപ്പെട്ട സുഹൃത്തുക്കളെ പിന്മാറ്റാൻ അച്ചടിമാധ്യമ രംഗത്തെ ഉത്തരവാദപ്പെട്ട സംഘടനകൾ തയ്യാറാകണം. ഓൺലെയിൻ മാധ്യമങ്ങളും അച്ചടി മാധ്യമങ്ങളും തമ്മിൽ പരസ്പര ബഹുമാനത്തിലും സ്നേഹത്തിലും സഹിഷ്ണുതയിലും ഊന്നിയ ആരോഗ്യകരമായ ബന്ധം നിലനിർത്താൻ സഹായകരമായ ഒരു മാധ്യമ സംസ്കാരം നിലനിർത്താൻ എല്ലാവരും സഹകരിക്കണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു

7 comments:

അരുണ് said...

prathishedhaththinu ella pinthunayum

ഞാന്‍ പുണ്യവാളന്‍ said...

കാര്യം എന്താണ് എന്ന് വ്യക്തമായില്ല .

അല്ലെ തന്നെ മാധ്യമങ്ങള്‍ തമ്മില്‍ നല്ല സൌഹൃതത്ത്തില്‍ തന്നെ , എല്ലാം പറയും പക്ഷെ ഒന്നും പറയില്ല .പത്രം ആദ്യമായി റിപ്പോര്‍ട ചെയ്ത വാര്‍ത്തയില്‍ സമൂഹത്തില്‍ ചലനം ഉണ്ടാക്കുമ്പോ സര്‍ക്കാര്‍ നടപടി എടുത്താല്‍ പൊതു ജന ശ്രദ്ധവന്നാല്‍ അതിനെ കുറിച്ച് ഘോര ഘോരം ടിവി കാര്‍ വിളിച്ചു പറയും ചര്‍ച്ചനടത്തും പക്ഷെ ഒരു പത്രം എന്നതിനപ്പുറം ഒരു വാക്ക് പേര് പോലും പറയില്ല.അവരുടെ ഇടപെടലുകള്‍ കൊണ്ടാണ് മാറ്റം വന്നതെന്ന് പറഞ്ഞാല്‍ എന്താ ഇവര്‍ക്ക് അല്ലതു പോലെ ടിവികാരും ഒരു ടിവിക്കു വീഴച്ചപ്പറ്റിയാല്‍ അതെടുത്ത് ആഘോഷിക്കും അവര്‍ കണ്ടു പിടിച്ച വാര്‍ത്തയുടെ വിശദാംശങ്ങള്‍ തേടി എടുത്തു കൊടുക്കും പക്ഷെ അവിടെയും......കപ്പിന് പിടിവലി കൂടി പൊട്ടിച്ച ചരിത്രം അറിയില്ലേ

സര്‍ക്കാര്‍ ആശുപ്രതിയ്ടെ പേര് പറയും എന്നാല്‍ സ്വകാര ആശുപത്രിയുടെ പേര് പറയില്ല ..

Kalavallabhan said...

അങ്ങനെയെങ്കിൽ അങ്ങനെ തന്നെ.

ജയിംസ് സണ്ണി പാറ്റൂർ said...

സജീം ഒന്നു കൂടി കാര്യം വ്യക്തമാക്കിയാല്‍
ഈ അവ്യക്തത മാറുമെന്നു തോന്നുന്നു .
ഇ - മോഷണത്തെ ശക്തമായി അപലപിക്കുന്നു.

ഷെരീഫ് കൊട്ടാരക്കര said...

കലാ കൌമുദി ബ്ലോഗില്‍ നിന്നും മോഷണം നടത്തിയ കാര്യമാണോ?
പ്രതിഷേധിക്കുന്നു.

ഇ.എ.സജിം തട്ടത്തുമല said...

boolokamonline.com ൽ ഇതുസംബന്ധിച്ച് നൌഷാദ് അകമ്പാടത്തിന്റെ പോസ്റ്റുണ്ട്. അതാണ് ഈ കുറിപ്പിന് ആധാരം.

സ്മിത മീനാക്ഷി said...

ബ്ലോഗ് എന്നാല്‍ ആര്‍ക്കും കയ്യിട്ടുവാരാവുന്ന ചവറ്റുകുട്ട എന്നാണ് പലരുടെയും ധാരണ..