മലയാളം പഠിക്കാൻ കൂലിക്ക് ആളെ വിളിക്കേണ്ടി വരുമോ?
മലയാളത്തിനു ശ്രേഷ്ഠഭാഷാപദവി ലഭിച്ചു. ഭാഷാസ്നേഹികൾക്ക് വളരെ സന്തോഷകരം തന്നെ. പക്ഷെ ഇന്ന് എത്രപേരുണ്ട് ഈ ഭാഷാ സ്നേഹികൾ? സ്വന്തം മക്കളുടെ പഠനമാധ്യമം ഇൽഗ്ലീഷിൽ ആയിരിക്കണം, ഇംഗ്ലീഷിൽ സംസാരിക്കണം, ഇംഗ്ലീഷിൽ എഴുതണം, ഇംഗ്ലീഷിൽ തന്നെ ചിന്തിക്കണം എന്നിങ്ങനെ വാശിപിടിയ്ക്കുന്ന ഒരു സമൂഹത്തിലാണ് മലയാളഭാഷയ്ക്ക് ശ്രേഷ്ഠഭാഷാ പദവി! കുറച്ചുമുമ്പ് നമ്മൾ ഒരു മലയാള സർവ്വകലാശാലയും സ്ഥാപിച്ചു.
ഈ ശ്രേഷ്ഠഭാഷാ പദവിയും മലയാള സർവ്വകലാശാലയുമൊക്കെ പ്രയോജനപ്പെടുത്തി നാം മുന്നേറുമ്പോൾ നാളെ ഈ ഭാഷയിൽ സംസാരിക്കുവാനും സംസാരിക്കുവാനും കൂലിയ്ക്ക് ആളുകളെ വയ്ക്കേണ്ടി വരുമോ എന്ന് നാം സന്ദേഹിക്കേണ്ടിയിരിക്കുന്നു. അത്രയ്ക്കുണ്ട് പൊങ്ങച്ചം പേറുന്ന മലയാളികളുടെ മലയാളവിരോധം. അതുകൊണ്ട് ഒരു ശ്രേഷ്ഠഭാഷാ പദവി കൊണ്ടോ മലയാള സർവ്വകലാശാല സ്ഥാപിച്ചതുകൊണ്ടോ മാത്രം മലയാള ഭാഷ നില നിൽക്കുകയോ വളരുകയോ ചെയ്യില്ല.
മലയാള ഭാഷ ഒരു നിർബന്ധമായും നിബന്ധനയായും മലയാളികളോ ഏറ്റേടുത്താൽ മാത്രമേ ഈ ഭാഷയ്ക്ക് നിലനില്പുള്ളൂ. ഭാഷ നിലനിൽക്കുന്നതും വളരുന്നതും വികസിക്കുന്നതും തലമുറകളിലൂടെയാണ്. മാറിമാറിവരുന്ന തലമുറകൾ ഒരു ഭാഷയെ മാതൃഭാഷയായി സ്വീകരിച്ചാലേ ആ ഭാഷ നിലനിൽക്കുകയുള്ളൂ. ഇവിടെ മലയാളികളുടെ തലമുറകൾ മലയാളം ഉപേക്ഷിച്ചാൽ ഇതിനോടകം മണ്ണടിഞ്ഞ മറ്റ് പല ഭാഷകളുടെയും ഗതിയാകും മലയാളത്തിനും.
വിദ്യാഭ്യാസക്കച്ചവടക്കാർക്ക് ഇവിടെ ഇംഗ്ലീഷ് ഒരു ഭാഷയെന്നതിലപ്പുറം അതൊരു വില്പനച്ചരക്കാണ്. അത് നല്ല വിലനൽകി വാങ്ങാൻ ധാരാളം ഉപഭോക്താക്കളുണ്ട്. അതുകൊണ്ടാണ് ആ വിപണി വളർന്നുകൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസ വ്യവസായത്തിലെ അസംസ്കൃതവസ്തുവും ഇംഗ്ലീഷ് എന്ന ഭാഷതന്നെ. ഈ ഭാഷയോടുള്ള അഭിനിവേശമാണ് ഇവിടെ അൺ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളൂകൾ പെരുകാൻ തന്നെ കാരണം.
അൺ എയ്യ്ഡഡ് വിദ്യാലയങ്ങളുടെ ഭീഷണി കാരണം സർക്കാർ എയ്ഡഡ് സ്കൂളുകളിലും ഇംഗ്ലീഷ് മീഡിയം തുടങ്ങാൻ നിർബന്ധിതമായി. ചുരുക്കത്തിൽ പൊതു വിദ്യാലയമയാലും അൺ എയ്ഡഡ് ആയാലും ഭാവിയിൽ പഠനമധ്യമം ഇംഗ്ലീഷ് ഒൺലി ആകും. ഹയർ സെക്കണ്ടറിതലംവരെ പഠന മധ്യമം നിർബന്ധമായും മലയാളമാക്കാൻ നിയമം കൊണ്ടുവരികയല്ലാതെ മറ്റൊരു മാർഗ്ഗവുമില്ല. അത് അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ ആയാലും സർക്കാർ-എയ്ഡഡ് തുടങ്ങിയ പൊതുവിദ്യാലയങ്ങളിൽ ആയാലും.

7 comments:
മലയാലം ആര്‍ക്ക് വേണം?
മലയാളം വേണ്ടാ എന്ന് വെക്കുന്നത് നമ്മൾ മാത്രമാണ് എന്നാൽ തമിഴനെയോ ബംഗാളിയെയോ കണ്ടു പഠിക്ക്. അവർക്ക് അവരുടെ ഭാഷ തന്നെയാണ് വലുത്
നമ്മളൊക്കെ ചില മുന്വിധികളിലാണെന്നു തോന്നുന്നു
ഒന്ന് : ശ്രഷ്ഠഭാഷാപദവിയിലൂടെ മലയാളഭാഷക്കും, മലയാളി സമൂഹത്തിനും, മലയാള സംസ്കാരത്തിനും വലിയ നേട്ടമുണ്ടായിരിക്കുന്നു
രണ്ട് : മലയാള സര്‍വ്വകലാശാല മലയാളഭാഷയെ പരിപോഷിപ്പിക്കുകയും,അതോടൊപ്പം ഒരു സര്‍വ്വകലാശാല എന്ന നിലയില്‍ എല്ലാ തരം വിഷയങ്ങളുടെ പഠനവും ഗവേഷണവും മലയാളത്തിലൂടെ നടത്തി അതത് വിഷയമേഖലകളില്‍ വലിയ നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നതാണ്.
മൂന്ന് : ഇംഗ്ളീഷ് മാധ്യമത്തിലൂടെ പഠിക്കുന്നത് എന്തോ വലിയ കുഴപ്പമാണ് .പ്ലസ് ടു മുതല്‍ മലയാളമൊഴികെ മറ്റ് എല്ലാ വിഷയവും ഇംഗ്ളീഷ് മാധ്യമത്തിലൂടെ മാത്രം പഠിപ്പിക്കുന്ന ഒരു നാട്ടില്‍, തന്റെ കുട്ടിക്ക് അതിനു മുമ്പ്തന്നെ ഇംഗ്ലീഷ് മാധ്യമത്തിലൂടെയുള്ള പഠനത്തിന് അല്‍പ്പം പരിചയം നല്‍കാം എന്ന് ഒരു രക്ഷിതാവ് ചിന്തിക്കുന്നത് തെറ്റാണ്.
പോസ്റ്റ് വായിച്ച ശേഷം മനസിലേക്കു വന്ന ചിന്തകള്‍ പങ്കുവെച്ചു എന്നു മാത്രം.....
പ്രദീപ് കുമാർ പറഞ്ഞതിൽ കാര്യമുണ്ട്. എല്ലാ സ്കൂളുകളിലും പഠന മാധ്യമം ഒന്നാക്കാൻ (ഇംഗ്ലീഷ് എങ്കിൽ ഇംഗ്ലീഷ്) നിയമം കൊണ്ടുവരുന്നതിനെപ്പറ്റിയും ചിന്തിക്കാമല്ലോ. രണ്ടുതരം പൌരന്മാരെ സൃഷ്ടിക്കുന്നതിലാണ് യഥാർത്ഥ പ്രശ്നം കിടക്കുന്നത്. ഇംഗ്ലീഷ് മീഡിയം അൺ എയ്ഡഡ് സ്കൂളുകൾക്ക് ഇംഗ്ലീഷ് ഒരു വില്പനവസ്തുവാണ്. ഇംഗ്ലീഷ് മീഡിയം അല്ലെങ്കിൽ അൺ എയ്ഡഡിൽ ആരും പോകില്ലല്ലോ.
മലയാളത്തെ മറക്കാതിരിക്കാം.. പ്രദീപ് കുമാറിന്റെ അഭിപ്രായവും ശരിയാണ്
മലയാളം പഠിക്കുക മാത്രമല്ല പകർന്നുകൊടുക്കാനും മലയാളികൾക്ക് കഴിയട്ടെ

Post a Comment