അർത്ഥാന്തരങ്ങൾ
അതുകൊണ്ടു തന്നെ ഒരു ജനാധിപത്യ സമൂഹത്തിൽ
രാഷ്ട്രീയ പക്ഷാന്തരങ്ങൾ ഉണ്ടായിരിക്കും എന്നല്ലാതെ ഇതരപക്ഷ രാഷ്ട്രീയം വച്ചു പുലർത്തുന്നവരെ
“രാഷ്ട്രീയ ശത്രു” “രാഷ്ട്രീയ പ്രതിയോഗി” എന്നിങ്ങനെയുള്ള
കടുത്ത പദങ്ങൾ കൊണ്ട് വിശേഷിപ്പിക്കുന്നത് തീർത്തും ഉചിതമല്ല. ഇതരപക്ഷക്കാരൻ-കാരി,
അല്ലെങ്കിൽ ഇതരപക്ഷക്കാർ എന്നിങ്ങനെയുള്ള വിശേഷണങ്ങൾ ആകാം. അങ്ങേ അറ്റം പോയാൽ രാഷ്ട്രീയ
എതിരാളി(കൾ) എന്നു പറയാം. കളിയിടങ്ങളിൽ എതിർടീം ഉള്ളതുപോലെ രാഷ്ട്രീയത്തിലും എതിർടീം
ഉണ്ടാകും എന്നേയുള്ളൂ. അതുകൊണ്ട് വേണമെങ്കിൽ രാഷ്ട്രീയത്തിലെ എതിർ ടീം എന്നും പ്രയോഗിക്കാം.
രാഷ്ട്രീയം വ്യത്യസ്തമാകുന്നതുകൊണ്ട് രണ്ടു പേർ തമ്മിൽ പരസ്പരം രാഷ്ട്രീയ ശത്രുക്കളാകുന്നതെങ്ങനെ?
അല്ലെങ്കിൽ എന്തിന്? ഒരു വീട്ടിൽ തന്നെ വ്യത്യസ്ത രാഷ്ട്രീയത്തിൽ വിശ്വസിക്കുനവരുണ്ടെങ്കിൽ
അവർ എങ്ങനെ ശത്രുക്കളാകും? ശത്രു എന്ന പ്രയോഗം രാഷ്ട്രീയ വ്യവഹാരത്തിൽ ഉപയോഗിക്കാനേ
പാടുള്ളതല്ല.
രാഷ്ട്രീയത്തിന്റെ കാര്യം സൂചിപ്പിച്ചതുപോലെ തന്നെ മതങ്ങളുടെ കാര്യവും. പലരും തങ്ങളുടേതല്ലാത്ത മതക്കാരെ ഉദ്ദേശിച്ച് അന്യമതസ്ഥർ എന്നു പറയുന്ന രീതിയും ശരിയല്ല. മതത്തിന്റെ കാര്യത്തിൽ എതിർ മതം എന്ന് പറയുന്നതു പോലും ശരിയല്ല. ഒരു മതവും മറ്റൊരു മതത്തിന് എതിരായി വർത്തിക്കുനവയല്ല. മാത്രവുമല്ല ഒരു മതം മറ്റൊരു മതസ്തന് അന്യവുമല്ല. എല്ലാ മതങ്ങളും എല്ലാവർക്കും ഉള്ളതാണ്. ഇഷ്ടം പോലെ ഏത് മത വിശ്വാസത്തെയും പിൻപറ്റാം. അതുകൊണ്ടു തന്നെ ഒരു മതത്തിൽ വിശ്വസിക്കുന്നവർ മറ്റ് മതസ്ഥരെ അന്യമതസ്ഥർ, എതിർ മതസ്ഥർ എന്നൊന്നുമല്ല വിശേഷിപ്പിക്കേണ്ടത്. ഇതര മതസ്ഥർ, മറ്റ് മതസ്ഥർ, സഹോദര മതസ്ഥർ എന്നൊക്കെ വിശേഷിപ്പിക്കുന്നതാണ് ഉചിതം. വിശേഷണത്തിനുപയോഗിക്കുന്ന പദങ്ങൾ പോലും കരുതലോടെ വേണം ഉപയോഗിക്കാൻ. ഒരേ അർത്ഥമുള്ള എല്ലാപദങ്ങളും എല്ലാ സന്ദർഭങ്ങളിലും ഒരേ പോലുള്ള അർത്ഥധ്വനികളെയല്ല ദ്യോതിപ്പികുക. ആഹാരം തിന്നൂ എന്ന് പറയുന്നതും കഴിക്കൂ എന്നു പറയുന്നതും ഒരേ അർത്ഥത്തിലാണെങ്കിലും കേൾക്കുന്നവനിൽ അത് രണ്ട് തരത്തിലുള്ള അനുരണങ്ങളാണ് ഉണ്ടാക്കുക. ഓരോ സന്ദർഭത്തിനും ഇണങ്ങും വിധം അനുയോജ്യമായ പദങ്ങളാണ് എഴുത്തിലും സംസാരത്തിലും ഉപയോഗിക്കേണ്ടത്.
പലയിടത്തും രാഷ്ട്രീയ കൊലപാതകങ്ങളും വർഗ്ഗീയ കൊലപാതകങ്ങളും ഒക്കെ നടക്കുമ്പോൾ
ഞാൻ അദ്ഭുതപ്പെട്ടുപോകാറുണ്ട്. എങ്ങനെയാണ് ഇവർക്ക് എന്നും മുഖത്തോടു മുഖം കാണുന്ന,
പരസ്പരം ഇണങ്ങിയും പിണങ്ങിയും ഒരേ നാട്ടിൽ ജീവിക്കുന്ന ആളുകളെ പരസ്പരം കൊല്ലാൻ കഴിയുന്നതെന്ന്.
ഈയുള്ളവനും ഒരു പ്രത്യേക രാഷ്ട്രീയ വിശ്വാസം വച്ചു പുലർത്തുന്ന ആളാണ്. പക്ഷെ എന്റെ
നാട്ടിലെ ഇതര രാഷ്ട്രീയവിശ്വാസികളെ വകവരുത്തുന്നതിനെ കുറിച്ച് ചിന്തിക്കാൻ തന്നെ കഴിയില്ല.
കാരണം അത്രമേൽ ഇടപഴകിയാണ് നമ്മൾ ജീവിക്കുന്നത്. യോജിപ്പുകളും വിയോജിപ്പുകളും ഒക്കെ
ഉണ്ടാകുമെങ്കിലും ഒരു കൂട്ടുകുടുംബം പോലെ ഒരു സമൂഹത്തിൽ ജീവിക്കുന്നവർക്ക് ആശയങ്ങൾ
വ്യത്യസ്തമായിപ്പോയി എന്നതിന്റെ പേരിൽ ഒരാളെ കൊല്ലാൻ എങ്ങനെ കഴിയും? അഥവാ എന്തിന് കൊല്ലുന്നു?
ഈ കൊല്ലുന്നവന് പിന്നെ ജീവിതത്തിൽ എന്നെങ്കിലും മന:സമാധാനം ഉണ്ടാകുമോ? ഭയപ്പെടാതെ ജീവിക്കാൻ
സാധിക്കുമോ? അല്ലെങ്കിൽ തന്നെ ഒരു കൊലയാളി എന്ന മേൽവിലാസത്തിൽ ജീവിക്കുന്നതിൽ എന്തർത്ഥം?
ഞാൻ വിദ്യാർത്ഥിരാഷ്ട്രീയ കാലം മുതൽ മനസ്സിലാക്കിയിട്ടുള്ള ഒരു കാര്യം
കലാലയങ്ങളിലായാലും പ്രദേശങ്ങളിലായാലും രാഷ്ട്രീയ കൊലപാതകങ്ങൾ എന്നറിയപ്പെടുന്ന പല കൊലപാതകങ്ങളുടെയും
കാരണം രാഷ്ട്രീയമല്ല. വ്യക്തിഗതമായ പ്രശ്നങ്ങൾ സംഘർഷാത്മകമാകുമ്പോൾ ബന്ധപ്പെട്ട വ്യക്തികളുടെ
രാഷ്ട്രീയം നോക്കി രാഷ്ട്രീയ കക്ഷികൾ സ്വയം ഇടപെടുകയോ ബന്ധപ്പെട്ട കക്ഷികൾ തങ്ങളുടെ
രാഷ്ട്രീയ കക്ഷികളുടെ സഹായം തേടി അവരെ ഇടപെടുത്തുകയോ ചെയ്യുമ്പോഴാണ് അവയ്ക്ക് രാഷ്ട്രീയമാനം
വരുന്നത്. അല്ലാതെ ആശയങ്ങൾ തമ്മിൽ സവദിക്കുന്നത് അക്രമത്തിന് കാരണമാകുന്നതെങ്ങനെ? വാക്കുകൾ
കൊണ്ടും പ്രവർത്തന രീതികൾകൊണ്ടും മത്സരിക്കുന്നിടത്ത് ആയുധങ്ങൾക്ക് എവിടെയാണ് സ്ഥാനം?
മതങ്ങളെ സംബന്ധിച്ചും ഇതുതന്നെ പറയാനുള്ളത്.
1 comment:
രാഷ്ട്രീയത്തിന്റെ കാര്യം സൂചിപ്പിച്ചതുപോലെ
തന്നെ മതങ്ങളുടെ കാര്യവും. പലരും തങ്ങളുടേതല്ലാത്ത
മതക്കാരെ ഉദ്ദേശിച്ച് അന്യമതസ്ഥർ എന്നു പറയുന്ന രീതിയും
ശരിയല്ല. മതത്തിന്റെ കാര്യത്തിൽ എതിർ മതം എന്ന് പറയുന്നതു
പോലും ശരിയല്ല. ഒരു മതവും മറ്റൊരു മതത്തിന് എതിരായി വർത്തിക്കുനവയല്ല.
മാത്രവുമല്ല ഒരു മതം മറ്റൊരു മതസ്തന് അന്യവുമല്ല. എല്ലാ മതങ്ങളും എല്ലാവർക്കും
ഉള്ളതാണ്. ഇഷ്ടം പോലെ ഏത് മത വിശ്വാസത്തെയും പിൻപറ്റാം. അതുകൊണ്ടു തന്നെ
ഒരു മതത്തിൽ വിശ്വസിക്കുന്നവർ മറ്റ് മതസ്ഥരെ അന്യമതസ്ഥർ, എതിർ മതസ്ഥർ എന്നൊന്നുമല്ല വിശേഷിപ്പിക്കേണ്ടത്. ഇതര മതസ്ഥർ, മറ്റ് മതസ്ഥർ, സഹോദര മതസ്ഥർ എന്നൊക്കെ വിശേഷിപ്പിക്കുന്നതാണ് ഉചിതം.
Post a Comment