ആദ്യം മനുഷ്യനാവുക; എന്നിട്ടാകാം ഹിന്ദുവും, മുസ്ലീമും, ക്രിസ്ത്യാനിയും, യുക്തിവാദിയും, കോൺഗ്രസ്സും, കമ്മ്യൂണിസ്റ്റും.....................

Thursday, April 15, 2021

കെ.ടി. ജലീൽ ഇനിയും പ്രശോഭിച്ചു നിൽക്കും

 ലീഗ് വിട്ടു വന്ന കെ.ടി.ജലീൽ മൂന്നു തവണ എം.എൽ.എ ആയി. ഒരു തവണ മന്ത്രിയായി. ഇനി ഒരു പക്ഷെ സ്പീക്കറും ആയേക്കും. ലീഗിൽ നിന്നിരുന്നെങ്കിലും ഇതിൽ കൂടുതലൊന്നും ആകുമായിരുന്നില്ല. ആൾ ജൻ്റിൽമാനാണ്. അത്രമേൽ ആഘോഷിക്കാൻ തെറ്റൊന്നും ചെയ്തിട്ടില്ല. കേവലമൊരു ക്രമപ്രശ്നത്തിൻ്റെ ധാർമ്മിക ഉത്തരവാദിത്തം അടിച്ചേല്പിക്കപ്പെട്ടു. അന്തസ്സായി രാജിയും നൽകി. ഇനിയിപ്പോൾ ഒന്നുമായില്ലെങ്കിലും ഒരു ഇതുവരെയെന്ന പോലെ നല്ലൊരു ജനസേവകനായും സാംസ്കാരിക പ്രതിഭയായും പ്രഭാഷകനായുമൊക്കെ അദ്ദേഹം പൊതുരംഗത്ത് നിറഞ്ഞു നിൽക്കും. അദ്ദേഹത്തിൻ്റെ വ്യക്തിത്വം പൊതു സമൂഹത്തിൽ അദ്ദേഹം അടയാളപ്പെടുത്തിക്കഴിഞ്ഞു. ഇരുട്ടിന് വെളിച്ചത്തെ തടയാനാകില്ല.

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

അങ്ങനെ തോന്നുന്നില്ല