Monday, January 10, 2011

ബ്ലോഗ്ഗര്‍ അങ്കിള്‍ അന്തരിച്ചു


ബ്ലോഗ്ഗർ അങ്കിൾ അന്തരിച്ചു. അദ്ദേഹത്തിന് ആദരാഞ്ജലികൾ!

അങ്കിൾ എന്ന ചന്ദ്രകുമാർ ഏറെ വായനക്കാരും പിന്തുടരുന്നവരുമുള്ള സർക്കാർ കാര്യം മുറപോലെ ഉപഭോക്താവ് എന്നീ ബ്ലോഗുകളാണ് ചെയ്തിരുന്നത്.

ചിത്രകാരന്റെ പോസ്റ്റിൽനിന്ന് ലഭിച്ച വിവരങ്ങൾ:

“ഇന്നലെ വൈകീട്ടായിരുന്നു അന്ത്യം. കുളിമുറിയില്‍ നിന്നും പുറത്തുവരാത്തതുകണ്ട് വാതില്‍ തള്ളിത്തുറന്നപ്പോള്‍ മരിച്ചിരുന്നു. ഇപ്പോള്‍ ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം സൂക്ഷിച്ചിരിക്കുന്നു. വിദേശത്തായിരുന്ന മകള്‍ എത്തിയിട്ടുണ്ട്. യു എസ്സില്‍ നിന്നും മകന്‍ കൂടി എത്തിച്ചേരാനുണ്ട്. നാളെ രാവിലെ 9 മണിക്കു ശേഷം അന്ത്യകര്‍മ്മങ്ങള്‍ നടക്കുമെന്ന് അങ്കിളിന്റെ ബ്രദര്‍ ഇന്‍ ലായില്‍ നിന്നും അറിയാന്‍ കഴിഞ്ഞു. തിരുവനന്തപുരത്ത് എത്തിച്ചേരാന്‍ സൌകര്യമുള്ള ബ്ലോഗര്‍മാര്‍ അങ്കിളിനു അന്ത്യാഞ്ജലി അര്‍പ്പിക്കണം. സര്‍ക്കാര്‍ കെടുകാര്യസ്ഥതക്കെതിരേയും, അഴിമതിക്കെതിരേയും ബ്ലോഗിലൂടെ ഒറ്റക്ക് പൊരുതിയ നന്മനിറഞ്ഞ ധീരനാണ് അങ്കിള്‍.“

Trivandrum Bloggers ഗ്രൂപ്പിൽ നിന്ന് ലഭിച്ച വിവരങ്ങൾ:

ശ്രീ പത്മനാഭപിള്ളയുടെയും ശ്രീമതി ഓമനഅമ്മയുടെയും മകനായി 1943 ഫെബ്രുവരി 25 ന് ജനിച്ചു. സംഗീത് മകൻ. ചിത്ര മകൾ. .പൂജാവിദ്യ മരുമകൾ. മദന്‍കുമാര്‍ മരുമകൻ. കീര്‍ത്തന, ഹേമു എന്നിവര്‍ മകളുടെ മക്കളും. സുകുമാരന്‍, രാജകുമാര്‍, മോഹന്‍, വിജയകുമാര്‍ എന്നിവര്‍ സഹോദരന്മാരും ആണ്. തിരുവനന്തപുരം ബ്ലോഗേഴ്സ് ഗ്രൂപ്പിന്റെ തുടക്കംമുതല്‍ സജീവ സാന്നിധ്യമായിരുന്നു. റിട്ടയേര്‍ഡ് സര്‍ക്കാര്‍ ജീവനക്കാരനായ എൻ.പി. ചന്ദ്രകുമാർ 9-12-2011 ന് ഹൃദ്രോഗസംബന്ധമായ അസുഖം മൂലം നിര്യാതനായി. 'അങ്കിള്‍' എന്ന അപരനാമത്തില്‍ ഉപഭോക്താവ് (http://upabhokthavu.blogspot.com/), സര്‍ക്കാര്‍ കാര്യം (http://sarkkaarkaryam.blogspot.com/) എന്നീ ബ്ലോഗുകള്‍ ചെയ്തിരുന്ന അദ്ദേഹത്തിന് നിരവധി വായനക്കാരെയും റെഗുലർ ഫോളോവേഴ്സിനെയും ലഭിച്ചിരുന്നു. മറ്റുള്ളവര്‍ക്ക് ഏറെ പ്രയോജനപ്രദമായ പോസ്റ്റുകളായിരുന്നു തന്റെ ബ്ലോഗുകളിൽ പ്രസിദ്ധീകരിച്ചിരുന്നത്.

അദ്ദേഹത്തെക്കുറിച്ച് അദ്ദേഹം പ്രൊഫൈലിൽ നൽകിയിട്ടുള്ള വിവരങ്ങൾ അതേപടി ഇവിടെ നൽകുന്നു. ഇന്നലെയാണ് മരണം നടന്നത്.

“ഞാര്‍ ചന്ദ്രകുമാര്‍.കം‌പ്യൂട്ടറും മലയാളവും ഒരുമിച്ച്‌ ചേര്‍ന്നു കാണാന്‍ 1986 മുതലേ ആഗ്രഹിച്ചൊരാള്‍. അതിന്റെ വിശദീകരണം ഇവിടെയും. ഭാര്യ ചന്ദ്രിക.മകള്‍ ഭര്‍ത്താവും രണ്ട്‌ കുട്ടികളുമൊത്ത്‌ ഗുഡുഗ്ഗാവില്‍ താമസം, ന്യൂഡല്‍ഹിയില്‍ രണ്ടുപേര്‍ക്കും ജോലി. മകന്‍, യു.എസ്.എ.യില്‍ ഉപരിപഠനം കഴിഞ്ഞ്‌ ഭാര്യയുമൊത്ത്‌ ന്യൂജേര്‍സിയില്‍ താമസം, രണ്ടുപേക്കും ന്യൂയോര്‍ക്കില്‍ ജോലി. എന്റെ ഫോണ്‍: 91-471-2360822 ഔദ്ദ്യോഗിക ജീവിതം: 39 വർഷം. അതിൽ 4 വർഷം സംസ്ഥാന സർക്കാരിന്റെ Internal Audit Board (currently RIAB) ൽ അതിന്റെ സ്ഥാപക സെക്രട്ടറിയായി പണി ചെതു. മറ്റൊരു 7 വർഷം അക്കൌണ്ടന്റ് ജനറൽ ഓഫീസിൽ തിരിയെ പോയി സംസ്ഥാന സർക്കാരിന്റെ വരവുചെലവു കണക്കുകളും ബാലൻസ് ഷീറ്റും [Finance and Appropriation accounts] നിർമ്മിക്കുന്നതിനു നേതൃത്വം കൊടുത്തു. അവസാനത്തെ 3 വർഷം വീണ്ടും സംസ്ഥാന സർക്കാരിലേക്ക്. അവിടുത്തെ ട്രഷറികൾ കമ്പ്യൂട്ടറൈസ് ചെയ്യുന്നതിനു വേണ്ടി അഡിഷനൽ സെക്രട്ടറി പദവിക്ക് തുല്യമായ Systems Manager ആയിട്ടും പണിയെടുത്തു. ആ പദവിയിലിരുന്നുതന്നെ റിട്ടയറും ചെയ്തു. Institute of Public Auditors, India (IPAI) ലെ അംഗം. അതായത്, ഭാരതത്തിലെ ഏത് പൊതുമേഖലാ സ്ഥാപനത്തിലേയും കണക്കുകൾ പരിശോധിക്കുവാനൻ യോഗ്യൻ!!.“

അങ്കിളിന്റെ ഫോട്ടോയ്ക്ക് ചിത്രകാരനോട് കടപ്പാട്. ഹരീഷ് തൊടുപുഴയോടും.

13 comments:

കൂതറHashimܓ said...

രാവിലെ ബസ്സില്‍ നിന്നാണ് അറിഞ്ഞത്....
ഞന്‍ ഫോളോ ചെയ്യുന്ന ചുരുക്കം ബ്ലോഗുകളില്‍ ഒന്നാണ് ഉപഭോക്താവ്... പുതു പോസ്റ്റുകള്‍ക്കിനി അവിടെ സ്ഥാനമില്ലെങ്കിലും എന്നും ഞാന്‍ ഇഷ്ട്ടപെടുന്ന ഒരു ബ്ലോഗായിരിക്കും അത്.
ബ്ലോഗിലൂടെ അങ്കില്‍ എന്നും നമ്മുടെ കൂടെ ഉണ്ടാവും .. എന്നും...

Muralee Mukundan , ബിലാത്തിപട്ടണം said...

ബൂലോഗത്തിലെ അറിവും,വിവരവും,പക്വതയും ഉണ്ടായിരുന്ന ആദ്യകാല ബൂലോഗരിൽ ഒരാളായിരുന്ന നമ്മുടെയെല്ലാം പ്രിയപ്പെട്ട അങ്കിൾ ഇനി ഓർമ്മകളിൽ സ്മരിക്കപ്പെടുന്നവനായി മാറി...

ഇ-ജലകങ്ങളിൽ ...മലയാള ലിപികളൂടെ തുടക്കത്തിന് സ്വന്തമായി ഫോണ്ടുകൾ കണ്ടുപിടിച്ചവരിൽ ഒരുവൻ..!

ചെറായി മീറ്റിൽ വെച്ച്..ശേഷം അവിടെയന്ന് അമരാവതിയിൽ വെച്ച് ബൂലോഗത്തിൽ തുടക്കക്കാരന്നയ എനിക്ക് എല്ലാ പ്രോത്സാഹനങ്ങളൂം തന്നനുഗ്രഹിച്ച ആ
മഹാത്മാവിന് ആദരാഞ്ജലികൾ....

Junaiths said...

ആദരാഞ്ജലികള്‍ .ചെറായി മീറ്റില്‍ പരിചയപ്പെട്ടത്‌ ഇപ്പോഴും ഓര്‍ക്കുന്നു..അദ്ദേഹത്തിന്റെ ആത്മാവിനു നിത്യ ശാന്തി നേരുന്നു..

zephyr zia said...

ആദരാഞ്ജലികള്‍....

sheriffkottarakara said...

ചെറായി മീറ്റില്‍ നേരില്‍ കണ്ടിരുന്നു. മറ്റൊരുദുഖകരമായ വസ്തുത എറുണാകുളത്ത് കഴിഞ്ഞ 6-ം തീയതി ബോട്ടില്‍ വെച്ച് നടന്ന ചര്‍ച്ചയില്‍ ഇദ്ദേഹത്തിന്റെ പേരു പലരും എടുത്ത് പറഞ്ഞ് അദ്ദേഹത്തിന്റെ പോസ്റ്റിന്റെ ഗുണകരമായ വശത്തെ എടുത്തു കാട്ടിയിരുന്നു. അപ്പോല്‍ ഒരിക്കലും കരുതിയില്ല ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹത്തിന്റെ മരണം കേള്‍ക്കേണ്ടി വരുമെന്ന്.ഈ ആകസ്മിക മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.

ചാണക്യന്‍ said...

പ്രിയ മാഷിന് ആദരാഞ്ജലികൾ...

നികു കേച്ചേരി said...

ആദരാഞ്ജലികള്

Typist | എഴുത്തുകാരി said...

ഇന്നലെ രാവിലെ മുള്ളൂക്കാരൻ വിളിച്ചപ്പോഴാണറിഞ്ഞതു്. ചെറായി മീറ്റിൽ വച്ച് പരിചയപ്പെട്ടിരുന്നു.

ആദരാഞ്ജലികൾ.

ശ്രീനാഥന്‍ said...

ആദരാഞ്ജലികൾ അർപ്പിക്കുന്നു!

പകല്‍കിനാവന്‍ | daYdreaMer said...

ആദരാഞ്ജലികൾ.

എബി ജോൻ വൻനിലം said...

ആദരാഞ്ജലികള്‍ !

keraladasanunni said...

ആദരാഞ്ജലികള്‍.

Abdulla Bukhari said...

കണ്ടോ !!! മരണം വരുന്ന വഴി ആര്‍ക്കും പ്രവചിക്കവതല്ല. സ്വപ്ന വേഗത്തില്‍ ആ ജീവിതം അദ്ദേഹം ത്യചിച്ചു.ഇനി എത്ര കാലം അദേഹത്തിന്റെ സ്മ്ര്തികള്‍ ഈ ബൂലോകം നിലനിര്‍ത്തിയാലും അദ്ധേഹത്തിന്റെ കര്‍മഫലം നിര്‍ണ്ണയിക്കുന്നതാണ് അദ്ധേഹത്തിന്റെ അനന്തര ജീവിതം.